താൾ:CiXIV130 1868.pdf/58

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൪ എന്നാൽ കൎത്താവിനൊട ചേൎന്നിരിക്കുന്നവൻ

ഒരുത്തനില്ലേവം പഥികനെന്നോതി ॥
ഗമിപ്പനിന്നിനി ദ്രുതംലഭിക്ക നീ ।
മറഞ്ഞുപോയാടെ പരേശകാരുണ്യാൽ ॥
ഇനിക്കു കാൎയ്യങ്ങൾ പലതിരിക്കവെ ।
വരാൻ കഴിവില്ലെന്നുരച്ചു യാത്രയായി ॥
പുറപ്പെടുന്നേരം കരഞ്ഞിടയനും ।
മനസ്സലിഞ്ഞിട്ടു പറഞ്ഞയച്ചേവം ॥
"ഉരത്തെ വൻകാട്ടിലജത്തെ നീ കണ്ടാൽ ।
"തിരഞ്ഞു ഞാനേവമുഴന്നീടുന്നതും ॥
"മടിക്കവേണ്ടൊട്ടും ഗമിക്ക നീയവ ।
"ന്നടുക്കൽ നിമ്പിഴയവൻ പൊറുക്കുമെ ॥
"മുഴുത്തെ തൊഷത്താൽ ജനകനുംനിന്നെ ।
"മടിയിൽ വെച്ചിട്ടു താലോലിക്കെയുള്ളൂ" ॥
കഥിച്ചിതുംവണ്ണമയച്ചു പാന്ഥനെ ।
തഥാ തിരിഞ്ഞിട്ടു ഗമിച്ചു പിന്നെയും ॥
ശ്രമിച്ചും ഉച്ചത്തിൽ വിളിച്ചു മാടിനെ ।
ക്രമാൽ പ്രവേശിച്ചാനെറുശലെമൂരെ ॥
രിപുവിൻ കയ്യതിലവശനാ മാടെ ।
വിപത്തിനെ തീൎത്തങ്ങുദ്ധാരണം ചെയ്വാൻ ॥
തുനിഞ്ഞെതൃത്തീടുന്നിടയനെ കൊൽവാൻ ।
പിടിച്ചു ശത്രുക്കൾ നഗരത്തുൾ പുക്കാർ ॥
അമാത്യരും കണ്ടിട്ടുരച്ചുവാരു നീ ।
സമസ്തഭൂപാലപ്രഭു തനയൻ ഞാൻ ॥
ഇതൊട്ടു കേട്ടപ്പോൾ രിപുക്കൾ ദ്വേഷത്താൽ ।
തുടരിമുള്ളാലെ കിരീടവും വെച്ചു ॥
ചുകന്നവസ്ത്രത്തെ ഉടുപ്പിച്ചു തുപ്പി ।
മുഖത്തടിച്ചിട്ടുമിടിച്ചു നിന്ദിച്ചും ॥
തറക്കുവാൻ വൃക്ഷെ നൃപാജ്ഞകെൾക്കയാൽ ।
ഭടരുമവ്വണ്ണം തറച്ചു ക്രൂശിന്മെൽ ॥
പഥികനുമപ്പൊളിടയനന്തികെ ।
നടന്നുചെന്നിതു പറഞ്ഞിതിൻ വണ്ണം ॥
ത്യജിപ്പതിന്നിപ്പൊളജത്തിലാഗ്രഹം ।
ഭവിച്ചൊ എന്നങ്ങു ശ്രവിച്ചു ചൊല്ലിനാൻ ॥
അജത്തെ രക്ഷിപ്പാനുത്ഥാനംചെയ്തപിൻ ।

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1868.pdf/58&oldid=182796" എന്ന താളിൽനിന്ന് ശേഖരിച്ചത്