രസികരഞ്ജിനി/വോല്യം 2/ഭാഗം 2

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
രസികരഞ്ജിനി/വോല്യം 2 ഭാഗം 2 (ആനുകാലികം) (1904)
ഭാഷാപോഷണത്തിന് മാതൃകാപരമായ ഒരു ആനുകാലിക പ്രസിദ്ധീകരണം ആവശ്യമാണെന്നു കണ്ട് രാമവർമ്മ അപ്പൻ തമ്പുരാൻ ആരംഭിച്ച മാസികയാണ് രസികരഞ്ജിനി. 1902-ൽ കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ പത്രാധിപത്യത്തിൽ അതിന്റെ ആദ്യലക്കം പുറത്തുവന്നു. വിഷയവൈവിധ്യത്തിലും ആശയപുഷ്ടിയിലും ശൈലീവൈചിത്യ്രത്തിലും ഭാഷാശുദ്ധിയിലും നിർബന്ധമുണ്ടായിരുന്നതിനാൽ രസികരഞ്ജിനി സമാനപ്രസിദ്ധീകരണങ്ങൾക്ക് ഒരു മാതൃകയായിത്തീർന്നു. രസികരഞ്ജിനി ഭാഷാസാഹിത്യത്തിനു ചെയ്തിട്ടുള്ള സേവനങ്ങൾ അമൂല്യമാണ്. ഉണ്ണുനീലിസന്ദേശം ആദ്യം വെളിച്ചം കണ്ടത് ഈ മാസികയിലൂടെയാണ്. എന്നാൽ സാമ്പത്തികക്ളേശംമൂലം 1907-ഓടുകൂടി അതിന്റെ പ്രസിദ്ധീകരണം നിർത്തിവയ്ക്കേണ്ടതായി വന്നു.
[ 1 ]

രസികരഞ്ജിനി[തിരുത്തുക]

൧൦൭൯


പുസ്തകം ൨. കന്നിമാസം. ലക്കം ൨.മംഗളം.

തിങ്ങിപ്പൊങ്ങിപ്പരന്നീടിന പെരിയഭാവാം
ഭോനിധിക്കുള്ളിലെന്നും
മുങ്ങിപ്പൊങ്ങിക്കുഴങ്ങീടിനൊരടിയനെനീ
യത്തൽതീർത്താത്തമോദം.
ഭംഗംകൂടാതപാംഗത്തരണിയിലണയെ
ച്ചേർത്തുടൻ കാത്തിടേണം
'ചെങ്ങൽ'ത്തുംഗപ്രമോദാന്വിതമടിയരുളും
ശൈലകന്ന്യെ വദാന്ന്യേ!

വെൺമണി അച്ഛൻ നമ്പൂരിപ്പാട്.


കടം
(൧)

അരുതുകടം വാങ്ങിയു
മരുതുകടം മറ്റൊരാൾക്കു നൾകുകയും
മുതലും തന്നുടെമിത്രവു
മിതുമൂലം നഷ്ടമാം പലപ്പോഴും.

(ഷേക്സ്‌പിയർ)


മിക്കജനങ്ങൾക്കും കൂടക്കൂടെ മനക്ലേശമുണ്ടാക്കുന്നതും അക്കാ
ലങ്ങളിൽ വേണ്ട ഉപദേശത്തിനും സഹായത്തിനും മറ്റുള്ളവ [ 2 ]
- 71 -

രെ ആശ്രയിപ്പാൻ ഇടയാക്കി തീർക്കുന്നതുമായ 'ഗൃഹഛിദ്രം' 'ജാതിത്തർക്കം' എന്നുതുടങ്ങി പല ദുർഘടവിഷയങ്ങളുള്ളതിൽ 'പണസംബന്ധമായ എടവാട്' കൂടി ഉൾപ്പെടുത്തണമെന്നുതന്നെയല്ലഅതിന് പ്രധാനസ്ഥാനംതന്നെ കല്പിക്കേണ്ടതുമാണ്. മനുഷ്യരുടെ ​എല്ലാ ആവശ്യങ്ങൾക്കും ഇക്കാലത്ത ദ്രവ്യം അടിസ്ഥാനമായിത്തീർന്നിരിക്കകൊണ്ട ധനാർജ്ജനം വളരെ സാരമായ ഒരു കാര്യമായി ജനങ്ങൾ കരുതിവരുന്നു. 'പാശികളി'മുതലായ, സമ്പാദ്യത്തിനുള്ള അന്യായമാർഗ്ഗങ്ങളിൽ ചിലർ പ്രവേശിച്ച കാണുന്നതു തന്നെ ഇതിനു പ്രത്യക്ഷ തെളിവാകുന്നു. ന്യായമായ സമ്പാദ്യത്തിനുള്ള വഴി എന്തെന്ന പ്രായേണജനങ്ങൾ ധരിക്കാതെ ലോലോഭംകൊണ്ട മതിമറന്ന നേര്‌മാർഗ്ഗം വെടിയുന്നതും ഇതിനൊരു ദൃഷ്ടാന്തമാണന്നല്ലെ പറയേണ്ടത്? 'ദ്രവ്യംകൊടുത്തുവാങ്ങൽ'ചെയ്യുന്നവരുടെ ഇടയിൽ എന്നുവേണ്ട, അതുകൊണ്ട പെരുമാറ്റം ചെയ്യുന്ന എല്ലാവരുടെ സംഘത്തിലും സാമാന്യസുജനങ്ങളേക്കാൾ പണം കടംകൊടുക്കുന്നവരെ അധികം പൂജ്യന്മാരായി വിചാരിച്ചുവരുന്നത നമുക്ക അനുഭവസിദ്ധമല്ലേ? ജനസമുദായത്തിൽ കേവലം കൂലിക്കാർ തുടങ്ങി പ്രഭുക്കന്മാർവരെ എല്ലാത്തരക്കാരുടെഇടയിലും കടംവാങ്ങലും കൊടുക്കലും സാധാരണ നടപ്പായി തീർന്നിരിക്കുന്നു. ഇതിന്റെ ആപൽക്കരമായ ഭവിഷ്യത്തുകളെ പലപ്പോഴും ജനങ്ങൾക്കു കാണ്മാനിടവരുന്നുണ്ടെങ്കിലും ആ നടവടി ചീത്തയാണെന്നുള്ളബോദ്ധ്യം അവർക്ക് വന്നുതുടങ്ങീട്ടില്ല.'കൊള്ളക്കൊടുക്കൽ' പലസമ്പ്രദായത്തിലുണ്ടെങ്കിലും അതിനേപറ്റിസവിസ്തരം പ്രസ്താവിക്കുന്നതായാൽ ലേഖനം വല്ലാതെ ദീർഘിക്കുമോ എന്നു സംശയിച്ച ബന്ധുമിത്രാദികളുടെ ഇടയിൽ സാധാരണ നടപ്പുള്ള കൊടുത്തുവാങ്ങലിനേ കുറിച്ച മാത്രമേ ഞങ്ങൾ ഇവിടെ പ്രതിപാദിക്കുന്നുള്ളൂ.

തറവാട്ടാവശ്യങ്ങൾക്ക് സമീപസ്ഥന്മാർ അന്യോന്യംസാധനങ്ങൾ തല്ക്കാലം കടംവാങ്ങിച്ച പിന്നീട മടക്കിക്കൊടുക്കുന്ന സമ്പ്രദായത്തെ പറ്റി വളരെ ഗൗരവമായി വിചാരിപ്പാനില്ലെന്ന് മിക്കജനങ്ങളും അഭിപ്രായപ്പെട്ടേക്കുമെങ്കിലും സൂക്ഷ്മമായി ആലോ [ 3 ]

- 72 -
ചിക്കുന്നപക്ഷം അത് അവരുടെ ഗൃഹഭരണത്തിലുള്ള മിടുക്കില്ലായ്മയേ വെളിപ്പെടുത്തുകയാണ ചെയ്യുന്നത് എന്ന നാം ഓർക്കേണ്ടതാണ. പ്രത്യേകിച്ച കൂലിപ്പണിക്കാരുടെ ഇടയിലും കഷ്ടിച്ചകഴിച്ചിലിന്നുള്ളവരുടെ ഇടയിലും ഇപ്രകാരം അയൽവക്കത്ത നിന്ന സാധനങ്ങൾ കടം വാങ്ങിക്കുന്നത് എത്രത്തോളം നടപ്പുണ്ടെന്നു ശരിയായി മനസ്സിലാക്കുന്നതായാൽ ഏവനും വിസ്മയം തോന്നിപ്പോകും. ഒരു കൊഴച്ചട്ടുകത്തിന്റെയോ ചരക്കിന്റെയോ ഉടമസ്ഥന്ന് അതിന്റെ അയൽ വീടുകളിലുള്ള സഞ്ചാരത്തെ പറ്റി എന്തെല്ലാം രസകരങ്ങളായ കഥകൾ പറവാനുണ്ടാകും? ഉപായത്തിൽ കാലക്ഷേപം കഴിച്ചുകൂട്ടുന്നവരുടെ ഇടയിൽ 'പ്രഥമൻ' വെക്കുവാനുള്ള ചരക്കും, 'കാളൻ' വെയ്പാനുള്ള ഉറുളിയും ഇന്നിന്നദിക്കകളിലുണ്ടെന്നു പ്രസിദ്ധമായിരിക്കുമല്ലോ. ഇപ്രകാരം അസംഖ്യം വീട്ടുസാമാനങ്ങൾ പലവീടുകളിൽനിന്നുമായിവാങ്ങി പൊതുവെ ഉപയോഗിച്ചു വരാറുണ്ട്. ഇങ്ങിനെതന്നെ 'നാഴി ഉപ്പ' 'രണ്ടുമണിക്കടുക' 'കുറച്ച് ഉലുവാ' 'ഒരു തവി വെളിച്ചെണ്ണ,' എന്നു തുടങ്ങി പലസാധനങ്ങളും പിന്നീട മടക്കിക്കൊടുക്കാമെന്നുള്ള നിശ്ചയത്തിന്മേൽ പലപ്പോഴും അയൽവക്കക്കാർ കടം വാങ്ങിക്കൊണ്ടു പോകാറില്ലയോ? ഇങ്ങിനേയുള്ള ചില്ലറസ്സാമാനങ്ങൾ കടംവാങ്ങിക്കുന്നതുകൊണ്ട യാതൊരു ദോഷവുമില്ലെന്ന തീരെ തള്ളിക്കളവാൻ പാടില്ലെങ്കിലും ഇതിനേ പറ്റി സാരമായ ഗുണദോഷ നീരൂപണത്തിന്ന ഞങ്ങൾ ഉദ്ദേശിക്കുന്നില്ല. ഈ വ്യാപാരം കടം വാങ്ങുന്നവരുടെ ഗൃഹഭരണത്തിലുള്ള സാമർത്ഥ്യമില്ലായ്മയേയും ആലോചനക്കുറവുകൊ​ണ്ടുണ്ടാകുന്ന പൊരായ്മയേയും പ്രത്യക്ഷപ്പെടുത്തുന്നതോടുകൂടി കടംകൊടുക്കുന്ന ആൾക്ക് അപ്രിയംപറയുന്നതിനുള്ള വൈമനസ്യത്തെയും പ്രദർശിപ്പിക്കുന്നുയെന്നുമാത്രം ഞങ്ങൾ ഇവിടെ സൂചിപ്പിച്ചെക്കാം. കല്യാണം മുതലായ അടിയന്തരങ്ങൾക്ക് ഉപയോഗിക്കുന്നതിന്നായി ആഭരണങ്ങൾ കടം വാങ്ങിക്കുന്ന പതിവും ഒട്ടും നന്നല്ല. ഞങ്ങളുടെ ഈ ഉപന്യാസത്തിലേ മുഖ്യസംഗതി സ്നേഹിതന്മാർ തമ്മിൽ പണം കടംകൊടുത്തു വാങ്ങുന്നതിനെപറ്റിയായിരിക്കുമെന്ന് മുമ്പ് പ്രസ്താവിച്ചിട്ടുള്ള [ 4 ]
---73---


തുകൊണ്ട ഈ വിഷയത്തേ കുറിച്ചും അധികം വിസ്തരിപ്പാൻ ഇവിടെ തരമില്ല. "ഇരന്നുപൊന്നണിഞ്ഞേറ്റം ഞെളിഞ്ഞിടൊല്ല" എന്നത് സത്തായ ഒരു ഉപദേശമാകുന്നു.

പണം കടംവാങ്ങിക്കുന്നവർ നാലുതരക്കാരുണ്ട്. (1) ആകസ്മികസംഭവങ്ങളായ കാര്യങ്ങൾ നിവ‍ൃത്തിക്കേണ്ടതിലേക്കായി തല്ക്കാലം തങ്ങളേ സന്തോഷപുരസ്സരംസഹായിക്കുവാന്ട താല്പര്യത്തോടുകൂടിയവരായ സ്നേഹിതന്മാരുടെ പക്കൽനിന്ന് സംഗതിവശാൽ ദ്രവ്യം കടം വാങ്ങുന്നവർ. (അധികം ആക്ഷേപകരമല്ലാത്തത് ഇതൊന്നു മാത്രമേയുള്ളൂ.) (2) കേവലം ദുർവ്യയത്തിനായി, ദ്രവ്യം തിരിയെ കൊടുക്കില്ലെന്നുള്ള മുൻകരുതലോടുകൂടിയോ, അഥവാ കൊടുക്കേണ്ടിവന്നാൽ തന്നെ ആയത മനസ്സറിഞ്ഞ മര്യാദദക്ക ചെയ്കയില്ലെന്നുള്ള സിദ്ധാന്തത്തിന്മേലോ പതിവായി കടം വാങ്ങിക്കുന്ന ധൂർത്തന്മാർ (3) അതിലാഭം നേടുവാനുള്ള മോഹം കൊണ്ട തങ്ങളുടെ വ്യാപാരങ്ങളിൽ മുടക്കേണ്ടതിലേക്കായി അന്യന്റെ പണം കടം വാങ്ങി ഉപയോഗിക്കുന്നവർ (4) പണത്തിന്റെ മുട്ടുകൊണ്ട അതികഠിനമായി കഷ്ടപ്പെട്ട് അതിൽ നിന്നതല്കാലം ഒരു നിവൃത്തി കിട്ടുവാനായി എന്തുലാഭം കൊടുത്തിട്ടും കടം വാങ്ങുവാൻ ഒരുങ്ങുന്നവർ. ഈതരക്കാരെയെല്ലാം പറ്റിയാണ താഴെ പ്രസ്താവിക്കുന്നത്.

ഭാഗ്യക്ഷയംകൊണ്ടോ മറ്റോ മുതലെല്ലാം നശിച്ച് ഒരുവൻ കഷ്ടപ്പാടിലായി കുഴങ്ങുമ്പോൾ തന്റെ ഒരു പ്രിയസ്നേഹിതൻ ചെയ്യുന്ന ഹൃദയംഗമമായ താല്ക്കാലികസഹായം എത്രതന്നെ ലഘുവാണെങ്കിലും വളരെ കാര്യമായി വിചാരിക്കുന്നതല്ലേ? ഒരുവന്ന് ദ്രവ്യം ഉണ്ടായതുകൊണ്ടുള്ള സുഖങ്ങൾ എന്തെല്ലാമെന്ന് ആലോചിച്ചുനോക്കുന്നതായാ‌ൽ അതിൽ പ്രധാനമായിട്ടുള്ളത് അവന്റെ സ്നേഹിതന്മാരെ ഇങ്ങിനെയുള്ള കഷ്ടസ്ഥിതിയിൽനിന്നും കയറ്റുന്നതിൽ കുറച്ചെങ്കിലും സഹായിക്കുവാൻ സാധിക്കുന്നതുതന്നെയായിരിക്കും. "എന്റെ പ്രിയസ്നേഹിതാ, നിങ്ങൾക്കെങ്കിലും ഒരു ഉപകാരം ചെയ്‌വാൻ ഇനിക്കു സാധിക്കുമൊ? ആ ഒരു ഭാഗ്യം ഇനിക്കു കിട്ടുമൊ?" എന്ന് യാതൊരു ബന്ധുക്കളോ [ 5 ]

---74---
ടും ഒരു ദ്രവ്യസ്ഥന് പറവാനില്ലെങ്കിൽ "ധനികനായ ആ ആളും ഇരപ്പാളിയും ഒരുപോലെ" എന്ന എങ്ങിനെയാണ് പറയാതിരിക്കുന്നത്? അത്യന്തം ഔദാര്യശീലം കൊണ്ടും, സ്നേഹാതിശയം കൊണ്ടും ഉണ്ടാകുന്ന ബന്ധുസഹായത്തെ ഒരുവൻ കയ്പറ്റുന്നതിൽ തെറ്റില്ലാ. എന്നാൽ അങ്ങിനെയുള്ളവർ തന്റെ ബന്ധുവിനും കഴിയുന്ന സഹായം ചെയ്‌വാൻ സന്നദ്ധനായിരിക്കണം. കടം വാങ്ങുകയോ കൊടുക്കുകയോ ചെയ്യുന്നതിനെപറ്റി അധിക്ഷേപിച്ചിട്ടുള്ളതുകൊണ്ട് സ്നേഹജന്യമായ സഹായപ്രവൃത്തികൾ ബന്ധുക്കളോ മിത്രങ്ങളോ‍ തമ്മില് തമ്മിൽ ചെയ്തുകൊടുക്കരുതെന്നാണ് ഞങ്ങളുടെ അഭിപ്രായമെന്ന് ആരും തെറ്റിദ്ധരിക്കരുത്. മേൽപറഞ്ഞ മാതിരിയുള്ള ഉൽകൃഷ്ടബോധങ്ങൾ ഉണ്ടാവുകയും അവയേ അനുസരിച്ച് പ്രവൃത്തിക്കുകയും ഒരു മനുഷ്യനായാൽ വേണ്ടതാണ്. എന്നാൽ ഇങ്ങിനെയുള്ള കാര്യങ്ങളിൽ, തന്നെ ദ്രവ്യം കൊണ്ടു സഹായിപ്പാൻ സ്നേഹതന് പ്രാപ്തിയൊ, തല്ക്കാലം കഴിവൊ, ഉണ്ടോ എന്നും, സഹായിപ്പാൻ കഴിയുമെങ്കിൽ തന്നെ അയാൾക്ക് പൂർണ്ണമനസ്സുണ്ടൊ എന്നും മുമ്പിൽകൂട്ടി വല്ല വിധേനയും അറിഞ്ഞതിനുശേഷം മാത്രമെ ഒരുവൻ കടത്തിന്നുള്ളഅപേക്ഷ ചെയ്തുകൂടു എന്ന് ധരിച്ചിരിക്കേണ്ടതാകുന്നു. ആത്മാർത്ഥമായി സ്നേഹിക്കുന്നവരുടെവക്കൽനിന്നുകൂടി പതിവായി വായ്പവാങ്ങുന്നത് ആലോചനക്കുറവായിട്ടുള്ളതും സ്നഹബന്ധത്തിന്റെ ശൈഥില്യത്തിന്ന് അവശ്യം കാരണമായിത്തീരുന്നതുമാകുന്നു. എന്തെന്നാൽ പണത്തിന്നുള്ള ആവശ്യം എപ്പോളുണ്ടാകുമെന്ന് ആർക്കും മുമ്പിൽകൂട്ടി നിശ്ചയിക്കുകവയ്യല്ലൊ. അങ്ങിനേയിരിക്കെ കയ്യിൽ പണം ഇരിപ്പില്ലാത്ത സമയത്ത് അത്യന്തം വാത്സല്യമുള്ള ഒരു സ്നേഹിതൻ ദ്രവ്യസഹായം ആവശ്യപ്പെടുന്നതായാൽ ആ സ്നേഹിതനോട് പണംഉണ്ടെന്നൊ ഇല്ലെന്നൊ പറയുന്നതിന്ന് ഏവനും കഷ്ണിക്കേണ്ടിവരുമല്ലോ. സ്നേഹിതന്മാരുടെ കഷ്ടാരിഷ്ടങ്ങളിൽ പങ്കുകൊള്ളുകയും അവരെ അതിൽനിന്നും മോചിപ്പിക്കുവാൻ യത്നിക്കുകയും ചെയ്യെണ്ടത് എല്ലാവരുടെയും ധർമ്മമാകുന്നു. എന്നാൽ സ്നേഹിതന്റെ ഇപ്രകാരമുള്ള ഔദാര്യം [ 6 ]
---75---

കരുതി അവനെ സദാബദ്ധിമുട്ടിക്കുന്നവനും തന്റെ ദുഃഖനിവൃത്തിക്ക് ആ ഒരു മാർഗ്ഗം മാത്രം നോക്കുന്നവനുമായ ഒരുവന്റെസ്വഭാവം എത്ര നിന്ദ്യവും സ്വാർത്ഥവുമായിട്ടുള്ളതാകണമെന്ന് പറയേണ്ടതില്ലല്ലൊ, എന്ന മാത്രമല്ല സ്നേഹിതന്റെ ഈ വിശിഷ്ടഗുണംകൊണ്ട് മെച്ചംനേടുവാൻ ഉത്സാഹിേക്കുന്നവൻ സ്നേഹവിഹീനനും ദുരാഗ്രഹിയുമാണെന്ന് പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു. തന്റെ സ്നേഹിതനോട് കടംവാങ്ങി അയാൾക്ക് ഒരു പരിചയവുമില്ലാത്ത അന്യനെ സഹായിക്കുന്നവനും നമ്മുടെ പരിചയത്തിൽ ധാരാളം ഉണ്ടാവും. എന്നാൽ ഈ സമ്പ്രദായം ഒട്ടുംതന്നെ അഭിനന്ദിക്കത്തക്കതല്ല. പരസ്പരം ഒരുപോലെ സ്നേഹമുള്ളവരാണെങ്കിൽ തന്റെ പ്രവൃത്തികൊണ്ട് മറ്റേവൻ ദോഷം തട്ടരുതെന്നുള്ള വിചാരം രണ്ടുപേർക്കും അന്യോന്യം ഉണ്ടാവാതിരിക്കയില്ല. അതുകൊണ്ടാണ് പ്രാണസ്നേഹിതന്മാർ തമ്മിൽ കടംവാങ്ങുന്നത് ആക്ഷേപകരമല്ലെന്ന് മുമ്പ് പ്രസ്താവിപ്പാൻ കാരണമായത്. ഈ സമഭാവമുള്ളവർ തമ്മിൽ കടംകൊടുക്കുന്നതുകൊണ്ട ദോഷമില്ലെന്നുമാത്രമല്ലാ ആ പ്രവൃത്തി സന്തോഷജനകമായിരിക്കുമല്ലോ. സാധാരണയായി കടംവാങ്ങിക്കുന്നവർക്കെല്ലാം മേൽപറഞ്ഞ സൗഹാർദഭാവമുള്ളതായി കാണുന്നതും അല്ല.

മടക്കിക്കൊടുക്കില്ലന്നുള്ള കരുതലിന്മേൽ പരിചയമില്ലാത്തവരുടെ കയ്യിൽനിന്നുകൂടി കിട്ടുമ്പോളെല്ലാം കടംവാങ്ങിക്കുന്ന പെരുങ്കള്ളനേപറ്റി "എന്താണ് പറവാനുള്ളത്" എന്ന പലരും വിചാരിച്ചെക്കാം. എന്നാൽ ലോകത്തിൽ കടംവാങ്ങുന്നവരിൽ അധികവും ഈ ജാതിക്കാരാകയാൽ കടത്തെപറ്റിയുള്ള ഒരു ഉപന്യാസത്തിൽ ഇവരെ കുറിച്ച് അല്പമെങ്കിലും പറയാതിരിപ്പാൻ തരമില്ലാ. ഇങ്ങിനെയുള്ളവർ മറ്റുള്ളവരുടെ ദ്രവ്യം കൈവശപ്പെടുത്തുന്നു എങ്കിലും ഇതിന് ഉടമസ്ഥന്റെ സമ്മതമുള്ളതുകൊണ്ട അവരുടെ പ്രവൃത്തി "സാധാരണ കളവ്" എന്ന് പറഞ്ഞുകൂടാ. എന്നാൽ വാസ്തവത്തിൽ അവരെ ചില സംഗതികൾകൊണ്ട് കള്ളന്മാരെക്കാൾ നികൃഷ്ടസ്ഥിതിയിൽ ഗണിക്കേണ്ടതാകുന്നു. "സാധാരണകളവ്" ചെയ്യുന്നവർക്ക് മതലുടമസ്ഥനായിട്ടു [ 7 ]

---76---

യാതൊരു ബന്ധുത്വവുമുണ്ടായിരിക്കണമെന്നില്ല. കടംവാങ്ങി ദ്രവ്യം അപഹരിക്കുന്നവൻ ബന്ധുവായ ഉടമസ്ഥനെ തെറ്റിദ്ധരിപ്പിച്ച് അവന്റെ സമ്മതത്തോടുകൂടി കാര്യം നേടുന്നതുകൊണ്ട് അവന്റെ പ്രവൃത്തി ദ്രോഹവും വളരെ ഹീനമായിട്ടുള്ളതുമാകുന്നു.
എസ്സ്. വി. ആർ

സൂര്യൻ.
[തിരുത്തുക]

"അസൗ ആദിത്യോ ബ്രഹ്മ"

"ഈ ആദിത്യൻ ബ്രഹ്മമാകുന്നു" എന്നാണ് മേലെഴുതിയിരിക്കുന്ന തലവാചകത്തിന്റെ അർത്ഥം. "ഈ ആദിത്യൻ" എന്ന പറഞ്ഞതുകൊണ്ട പ്രത്യക്ഷമായി നാംകാണുന്ന സൂര്യമണ്ഡലമെന്നർത്ഥമെടുക്കരുത്. "ഈ ആദിത്യൻ" എന്നതിന്ന് ഈ ആദിത്യനിൻ അധിവസിക്കുന്ന വിരാഡ്പുരുഷൻ -- ജഗദാത്മാ, ജഗദീശ്വരൻ എന്നർത്ഥം ധരിക്കേണ്ടതാകുന്നു. "ജഗദാത്മാവായി ഈ ആദിത്യനിൽ അധിവസിക്കുന്ന പരമപുരുഷൻ തന്നെയാണ് ബ്രഹ്മം"എന്നാണ് മേലെഴുതിയിരിക്കുന്ന മന്ത്രത്തിന്റെ സാരം. നമ്മുടെ ദൃഷ്ടിയിക്ക് ഗോചരമായിരിക്കുന്ന ആദിത്യൻ അദ്ദേഹത്തിന്റെ പ്രതിനിധി എന്നപോലെയാണ് കല്പിക്കപ്പെട്ടിരിക്കന്നത. അതുകൊണ്ടാണ് "ഈ ആദിത്യൻ ബ്രഹ്മം" എന്ന് പറഞ്ഞിരിക്കുന്നത്. "സയശ്ചയം പുരുഷെ,യശ്ചാസാവാദിത്യേസഏകഃ-- മനുഷ്യന്റെ ഹൃദയത്തിൽ വാസംചെയ്യുന്നവനും ആധിത്യനിൽ അധിവസിക്കുന്നവനും ഒരാൾതന്നെയാകുന്നു" (തൈത്തിരീയോപനിഷത്ത്) എന്ന ശ്രുതിവാക്യവും മേല്പറഞ്ഞ അർത്ഥത്തെത്തന്നെ സൂചിപ്പിക്കുന്നു. "പുരുഷശ്ചാധിദൈവതം" (ഭ.ഗീ. അ.൮. ശ്ലോ ൪) എന്ന് ഭഗവദ്വാക്യവുമുണ്ട്. ഇവിടെ പുരുഷൻ എന്ന പദത്തെ ആദിത്യാന്തർഗ്ഗതനായിരിക്കുന്ന ഹിരണ്യഗർഭൻ, സർവ്വപാരാണികളുടെ ഇന്ദ്രിയങ്ങൾ
________________________________________________

 • യാതൊന്നിനാൽ സർവ്വവും പൂർണ്ണമായിരിക്കുന്നുവോ അത് പുരുഷൻ, അല്ലെങ്കിൽ,ദേഹത്തിൽ സ്ഥിതിചെയ്യുന്നവൻ പുരുഷൻ. [ 8 ]
  ---77---

ക്കനുഗ്രഹൻ" എന്നാണ് ശങ്കരാചാര്യസ്വാമികൾ വ്യാഖ്യാനിച്ചിരിക്കുന്നത്. മേൽക്കാണിച്ച ഒരുമന്ത്രംകൊണ്ട് അതിനേഉച്ചരിച്ച് ത്രിസന്ധ്യയിലുമനുഷ്ഠിക്കപ്പെടേണ്ട സന്ധ്യാവന്ദനം എത്രത്തോളം മാഹാത്മ്യമുള്ളതാണെന്നൂഹിക്കാവുന്നതാണ്. സന്ധ്യാവന്ദനാനുഷ്ഠാനം ഒരുവന് ബാഹ്യാഭ്യന്തരശുദ്ധിയെ വരുത്തുന്നു. തന്നിമിത്തം ബ്രഹ്മജ്ഞാനത്തിന് അവനെയോഗ്യനാക്കിത്തീർക്കുന്നു. തദ്വാര അവന മോക്ഷസിദ്ധിയുമുണ്ടാകുന്നു. മഹാപ്രസിദ്ധമായ ഗായത്രിമന്ത്രവും മുൻവിവരിച്ചമന്ത്രാർത്ഥത്തെത്തന്നെയാണ് പ്രകാശിപ്പിക്കുന്നത്. അതും വളരെമാഹാത്മ്യത്തോടുകൂടിയതും മഹാഫലത്തെ ഉണ്ടാക്കുന്നതുമാകുന്നു. പരമാത്മാവിന് ഒരുപ്രതിനിധിയെന്നപോലെ കല്പിക്കപ്പെട്ടിരിക്കുന്നതിനാൽ ആദിത്യൻ ശ്രുതിസ്മൃതികളിൽ പലവിധത്തിലും വർണ്ണിക്കപ്പെട്ടിട്ടുണ്ട്. പലവിധത്തിലും സ്തുതിക്കപ്പെട്ടിട്ടുമുണ്ട്. ഇങ്ങിനെ, ആദിത്യൻ ഹിന്തുക്കളുടെ ഇടയിൽ ഇത്രയും പൂജാർഹനാണെങ്കിലും നമ്മുടെ സ്ഥൂലദൃഷ്ടിക്ക് ഗോചരമായ അദ്ദേഹത്തെ -രശ്മികളോടുകൂടി കാണപ്പെടുന്ന സൂര്യമണ്ഡലത്തെ- പറ്റി വിസ്താരമായ ഒരു വർണ്ണന ഒരുദിക്കിലും കാണപ്പെടുന്നില്ല. ഇതിനെപ്പറ്റി പാശ്ചാത്യജ്യോതിശ്ശാസ്ത്രജ്ഞന്മാർ പ്രതിപാദിക്കുന്ന തത്വങ്ങളിൽ ചിലതിനെ നമുക്ക് ഗ്രഹിക്കുവാൻ ശ്രമിക്കുക.

പ്രഭാതസമയത്ത് നാം ചുരമിറങ്ങി കിഴക്കോട്ട് നോക്കുമ്പോൾ കാണുന്ന അതിതേജസ്സോടുകൂടി ഉദിച്ചുപൊങ്ങിവരുന്ന സൂര്യൻ, കാഴ്ചയിൽ ഒരു വലിയപപ്പടത്തോളം മാത്രമെ ഉള്ളുവെങ്കിലും, പരമാർത്ഥത്തിൽ മഹത്തായിരിക്കുന്ന ഒരു ഗോളമാകുന്നു. സൂര്യബിംബത്തെ ഉദയത്തിലും അസ്തമനത്തിലും മാത്രമെ നമുക്കുനോക്കുവാൻ കഴിയുകയുള്ളൂ. പിന്നെയുള്ള സമയങ്ങളിൽ സൂര്യൻ അതിപ്രകാശത്തോടുകൂടിയിരിക്കുന്നതിനാൽ നമുക്ക് അതിന്റെനേരെ നോക്കുവാൻതന്നെവയ്യ. കരിപിടിപ്പിച്ച ഒരു ചില്ലിൽകൂടി നോക്കിയാൽ തപമായ അയഃപിണ്ഡംപോലെ ജ്വലിച്ചുകൊണ്ടിരിക്കുന്ന ഒരു ഗോളത്തേകാണാം. ഉദയസമയം സൂര്യബിംബം ദൃശ്യമാക്കുന്നതിനുമുമ്പ് അതി ദീർഘങ്ങളായ അതിന്റെ കിരണങ്ങളാണ് ആദ്യം കാണപ്പെടുന്നത്. [ 9 ]

---78---

സദാ ജ്വലിച്ചുകൊണ്ടിരിക്കുന്ന ഈ ഗോളം എന്തൊരു സ്വഭാവത്തോടുകൂടിയതാകുന്നു; അതെത്രത്തോളം വലിയതാകുന്നു; നാമധിവസിക്കുന്നഭൂമിക്കും അതിന്നുമായിവല്ലസംബന്ധമുണ്ടൊ; ഉണ്ടെങ്കിൽ അതെന്താകുന്നു; നമ്മളിൽനിന്ന് എത്ര ദൂരെയാണ് സൂര്യൻ; സൂര്യനെന്നു പറയുന്നതുതന്നെ എന്തൊരു പദാർത്ഥമാണ്; എന്നിങ്ങിനെയുള്ള സംഗതികളെ സാമാന്യമായി വിവരിപ്പാനാരംഭിക്കുന്നു.

സൂര്യൻ എത്രവലിയതാണെന്നുള്ളത് ചില ഉദാഹരണങ്ങളേകൊണ്ടു മാത്രമേ നമ്മുടെ ബുദ്ധിക്കു വിഷയമാവുകയുള്ളൂ. നാമധിവസിക്കുന്ന ഭൂമിയുടെചുറ്റും ഒരു കയറിട്ട് പിടിപ്പാൻ സാധിക്കുമെങ്കിൽ ആ കയറ ഇരുപത്തിനാലായിരം നാഴികയിൽ കുറയാതെനീളമുള്ളതായി കാണാവുന്നതാണ്. അല്ലെങ്കിൽ, ഒരുവൻ ഇരുപതനാഴിക വീതം ഒരുദിവസം നടന്ന് ഭൂമിയെ പ്രദക്ഷിണം വെക്കുവാനൊരുങ്ങുന്നുവെങ്കിൽ മൂന്നിചില്വാനം സംവത്സരം കൊണ്ടേ അവന്റെ ശ്രമം സഫലമാവുകയുള്ളൂ. ഇതിൽനിന്നു ഭൂമിയുടെ വലിപ്പത്തിന്റെ ഏകദേശജ്ഞാനമുണ്ടാകുന്നതാണ്. അങ്ങിനെയിരിക്കുന്ന ഭൂമികൾ പന്ത്രണ്ടുലക്ഷത്തോളം കൊണ്ടുവന്നുകൂട്ടിച്ചേർത്തുവെച്ചാൽ എത്രവലിപ്പമുണ്ടാകുമൊ അത്രയും വലിപ്പമാണ നമ്മുടെ സൂര്യനുള്ളതെന്ന ശാസ്ത്രജ്ഞന്മാർ കണക്കെടുത്തിരിക്കുന്നു. അഗ്നിഭഗവാൻതന്നെ ഒരു തീവണ്ടി സൃഷ്ടിച്ച് സൂര്യഗോളത്തിന ചുറ്റും റെയിലിട്ട വണ്ടിയോടിപ്പാൻ ശ്രമിക്കുന്നുവെങ്കിൽ മണിക്കൂറിൽ ൬൦ നാഴികവീതം യാത്രചെയ്താൽ അഞ്ചുകൊല്ലംകൊണ്ടു സൂര്യബിംബത്തിന്മേൽ ഒന്നു ചുറ്റിവരുവാൻ സാധിക്കുന്നതാണ. ഇത കേവലം ബിംബത്തിന്റെ വലിപ്പമാണ്; അതിന്റെ രശ്മികൾതന്നെ അനേകായിരം യോജനനീളമുള്ളവയാകുന്നു. സൂര്യനും ഭൂമിയുമായി ഒരു മുഴുത്ത ചെറുനാരങ്ങയും ഒരു കടുകുമണിയുമായിട്ടുള്ള അന്തരമുണ്ട്. ഇത വലിപ്പംകൊണ്ടുള്ള താരതമ്യമാകുന്നു. ഇനി ഘനംകൊണ്ടുള്ള അന്തരമെത്രയുണ്ടെന്നു നോക്കുക. ഒരു തുലാസ്സിന്റെ ഒരു തട്ടിൽ സൂര്യനേയും മറ്റേതിൽ മൂന്നുലക്ഷം ഭൂമികളേയുമിട്ട തൂക്കിനോക്കിയാൽ സൂര്യനിരിക്കുന്ന തട്ട കുറച്ചു മുന്തൂക്കമായി കാണാവുന്നതാണ്. [ 10 ]

---79---

സൂര്യന്റെ ഉഷ്ണത്തേപറ്റി ഇനി കുറഞ്ഞൊന്ന പറയാം. പക്ഷെ അതിന്നു മുമ്പായി പ്രം കൃതിസംബന്ധമായ ചില തത്വങ്ങളെ പറയുന്നു. എന്തെന്നാൽ ഈ തത്വങ്ങളുടെ പരിജ്ഞാനം കൊണ്ടുമാത്രമെ സൂര്യന്റെ ഉഷ്ണത്തിന്റെ ഏകദേശജ്ഞാനമെങ്കിലുമുണ്ടാവുകയുള്ളു.

ഭൂമിയിൽ കാണപ്പെടുന്ന സകലപദാർത്ഥങ്ങളും ഉഷ്ണത്തിന്റെ ഗുരുലഘുത്വത്തെ അനുസരിച്ച കട്ടിയായിരിക്കുന്ന അവസ്ഥ ദ്രവാവസ്ഥ, വായ്പാകാരമായ അവസ്ഥ, എന്നിങ്ങിനെ മൂന്നു വിധത്തിൽ പരിണമിക്കുന്നു. ഒരു വസ്തുവിൽ അത്യുഷ്ണമുണ്ടെങ്കിൽ അത വായ്പാകാരമായ അവസ്ഥയെ പ്രാപിക്കുന്നു. ഉഷ്ണം അതിലും കുറച്ചു കുറഞ്ഞാൽ ആവസ്തു ദ്രവാവസ്ഥയെ പ്രാപിക്കുന്നു. ചൂട കുറേക്കൂടി കുറഞ്ഞാൽ അത കട്ടിയായ അവസ്ഥയേയും പ്രാപിക്കുന്നു. എന്നാൽ ഓരോവസ്തുക്കളുടെ കാഠിന്യത്തിന്റെ അവസ്ഥക്ക തക്കശക്തിയോടുകൂടിയ ഉഷ്ണത്തിന്റെ ഏറ്റക്കുറതച്ചൽകൊണ്ടു മാത്രമെ അതാതവസ്ഥയെ പ്രാപിക്കുകയുള്ളൂ. ഈ സംഗതിയെ ചിലദൃഷ്ടാന്തങ്ങളെ കൊണ്ട വ്യക്തമാക്കാം. രസം എന്ന പദാർത്ഥം ദ്രവാവസ്ഥയിലാണ സാധാരണ കാണപ്പെടുന്നത. വളരെ കുറച്ചുമാത്രം ചൂടുകൊണ്ട അത വായ്പാകാരത്തെപ്രാപിക്കുന്നു. വെള്ളവും ദ്രവാവസ്ഥയിലാണ സാധാരണ കാണപ്പെടുന്നത. അതിനെ തിളപ്പിക്കവാൻ ഉപയോഗിക്കുന്ന ചൂട രസത്തെ വായ്പാകാരമാക്കുന്നതിന്നു വേണ്ടുന്ന ഉഷ്ണത്തേക്കാൾ വളരെ വളരെ അധികരിച്ചിരിക്കെണ്ടതാകുന്നു. അതിലും വളരെ അധികം ഉഷ്ണമുണ്ടായാൽ മാത്രമെ അത വായ്പാകാരമായി തീരുകയുള്ളൂ. അപ്പോൾ അത നാം ശ്വസിക്കുന്ന വായുവിനേ പോലെ, അദൃശ്യമായി ഭവിക്കുന്നു. വായ്പാകാരത്തേ പ്രാപിച്ചിരിക്കുന്നജലം, അല്ലെങ്കിൽ നീരാവി, വളരെ ശക്തിയുള്ളതാകുന്നു. തീവണ്ടിയുടെ യന്ത്രം, നെയ്ത്തയന്ത്രം, ചക്ക്‌യന്ത്രം, അച്ചടിയന്ത്രം, എന്നിങ്ങനെയുള്ള നാനാവിധ ആധുനികയന്ത്രപ്പണികൾ ആവിശ്ശക്തിയാൽ പ്രേരിതങ്ങളായിട്ടാണ പലപ്രകാരത്തിലുള്ള വ്യാപാരങ്ങളെ ചെയ്യുന്നത. ജലത്തേ ദ്രവാവസ്ഥയിൽനിന്ന കട്ടിയാക്കണമെങ്കിൽ അതിൽനിന്ന വളരെ ഉഷ്ണത്തെ എടുത്തുകളയേണ്ടതാകുന്നു. അപ്പോൾ ആ കട്ടിയായവെള്ളം അ [ 11 ]

---80---
ല്ലെങ്കിൽ മഞ്ഞുങ്കട്ട, നമ്മുടെസ്പർശത്തിന്ന വളരെ തണുപ്പുള്ളതായിത്തീരുന്നു.

ലോഹങ്ങൾ സാധാരണയായി കട്ടിയായഅവസ്ഥയിലാണകാണപ്പെടുന്നത. അവതന്നെഓരോന്ന ഓരോവിധശക്തിയോടുകൂടിയ ഉഷ്ണംകൊണ്ട ഉരുകിദ്രവാവസ്ഥയെപ്രാപിക്കുന്നു. അവ വായ്പാകാരമായി നമുക്കകണ്ടനുഭവമില്ല. എങ്കിലും അതിശക്തിയോടുകൂടിയ അഗ്നിയേ ഉണ്ടാക്കാമെങ്കിൽ എല്ലാലോഹങ്ങളും ഉരുകുന്നതിന്നു പുറമെ വായ്പാകാരത്തെത്തന്നെ പ്രാപിക്കുമെന്നതിന്നു സംശയമില്ല. കൊല്ലന്റെ ഉലത്തിയ്യ് സാധാരണഅഗ്നിയെക്കാൾ വളരെ അധികം ശക്തിയുള്ള [ 12 ]

---81---
ദൂരം ഇത്ര മൈൽസ് എന്ന സംഖ്യയെ എണ്ണഅത്തീരുന്നതിനുതന്നെ (ഊണും ഉറക്കവു മുപേക്ഷിച്ച് മെനക്കെട്ടിരുന്ന് രാവും പകലുമെണ്ണുന്നതായാൽ) ഒമ്പതുമാസത്തോളം വേണ്ടിവരും. എണ്ണി എത്തിച്ചാൽത്തന്നെ ഒമ്പതുമാസത്തോളം വേണ്ടിവരുന്ന്തായ ഒരു സംഖ്യയോളം നാഴിക ദൂരത്തേ എങ്ങനെയാണു നാം വിചാരിക്കുന്നത!

ഗോളാകാരമായി കാണപ്പെടുന്ന അതിതേജസ്സോടുകൂടിയ ഈ സൂയ്യബിംബം എന്തെല്ലാംപദാത്ഥങ്ങളെ ക്കൊണ്ടാണ്നിമ്മിക്കപ്പെട്ടിടുള്ള തെന്നറിവാനായി ഇയ്യിടയിൽ ഒരുയന്ത‌്രം കണ്ടുപിടിച്ചിട്ടുണ്ട്. ആയന്ത്രത്തിൽ(Spectroscopeസ്പെക്ട്രോസ്കോപ്)സൂയ്യരശ്മികൾ പതിച്ചാൽ നാനാവിധവണ്ണഭേദങ്ങൾ അതിൽ കാണപ്പെടുന്നു. ഇന്നന്നപദാത്ഥങ്ങൾ ഉരുകിജ്വലിച്ച് അതാതിൽനിന്നു പുറപ്പെടുന്ന രശ്മികൾ ആ യന്ത്രത്തിൽ പതിച്ചുവെങ്കിൽ, അതാതിന്നനുത്രപമായപ്രത്വേകവണ്ണഭേദങ്ങൾഅതിൽ കാണപ്പെടുന്നുവെന്ന ശാസ്രജ്ഞന്മാ൪പരിക്ഷാമൂലം അറിഞ്ഞുവെച്ചപ്പോൾ ഭ്രമിയൽ കാണപ്പെടുന്ന മിക്ക ധാതുക്കളും സൂര്യനിൽ ഉണ്ടെന്നും, അവയിൽ അത്യുഷ്ണം നിമിത്തം ചിലത് ദ്രവീവസ്ഥയിലും, ചിലത് വായ്പാകാരത്തേയും, പ്രാപിച്ച് ജ്വലിച്ച് വിളങ്ങിക്കൊണ്ടിരിക്കുന്നുവെന്നും, ജ്യോതിശാസ്ത്രജ്ഞൻമാർ കണ്ടപിടിച്ചിരിക്കുന്നു. അതിനും പുറമെ, ഭൂമിയിൽ കാണപ്പെടുന്ന മിക്ക ധാതുക്കളും, ഇവിടെ ില്ലാതായ മിക്ക ധാതുക്കളും കൂടിച്ചേർന്ന ഒരു മഹത്തായ ഗോളാകാരമായി അതിതീ ക്ഷ്ണമായ പ്രഭയോടുകൂടി ജ്വലിച്ചുകൊണ്ടിരിക്കുന്ന ഒരവസ്ഥയാണ് നമ്മുടെ ദൃഷ്ടിക്കു ഗോചരമായിരിക്കുന്ന ഈ സൂര്യബിംബമെന്നും അവർ കണ്ടുപിടിച്ചിരിക്കുന്നു. നാമീകാണുന്നതുമുഴുവൻ സൂര്യബിംബത്തിൽ ചേർന്നതല്ല. അതിപ്രകാശത്തോടുകൂടിയ ബിംബത്തിനുചുറ്റും ചില വായുക്കളുണ്ട്. അവയെ സ്പഷ്ടമായി കാണണമെങ്കിൽ ബിംബം മുഴുവൻ മൂടുന്നതായ ഒരു സൂര്യഗ്രഹണം വരണം, അപ്പോൾ മാത്രമേ ആ വായുക്കളെ നല്ലവണ്ണം വേർതിരിച്ചുകാണ്മാൻ സാഥിക്കുകയുള്ളു. ഗ്രഹണകാലത്ത് ബിംബം മുഴുവൻ മൂടിക്കഴിഞ്ഞാൽ അതി [ 13 ]

---82---
ന്നുചുറ്റും പലവിധവർണ്ണങ്ങളോടുകൂടി ഒരു തേജസിനെ കാണുന്നത് ആ വായുക്കൾ നിമിത്തമാകുന്നു.

നമുക്കു നിത്യപരിചയമുള്ള അഹോരാത്രം, പക്ഷം, മാസം, ഋതുക്കൾ, എന്നിവയെല്ലാം പാമര ദ‌ഷ്ടിയിൽ സൂര്യന്റെ ഗതിവിഷേഷം കൊണ്ടാണ് ഉണ്ടാകുന്നതെന്നു തോന്നുമെങ്കിലും പരമാർത്ഥതിതൽ അവ ഭൂമിയുടെ ഗതികൊണ്ടാണെന്നുള്ള ജ്യോതിശാസ്ത്രജ്ഞൻമാരുടെ അഭിപ്രായത്തെ ഇപ്പോൾ കുറച്ചു പഠിപ്പുള്ള എല്ലാവരും സ്വീകരിച്ചിരിക്കുന്നു. അങ്ങനെയാണെങ്കിലും സൂര്യൻ യാതൊരു ചലനവും കൂടാതെ ആകാശത്തിൽ സ്ഥ്തിചെയ്യുന്നുവെന്നു ശാസ്രജ്ഞന്മാ൪ അഭിപ്രായപ്പെടുന്നില്ല. എന്നാൽ ഭൂമി സൂര്യന്റെ ആകർഷണശക്തിയിൽ അകപ്പട്ടിരിക്കുന്നതിനാലും, അതിന്റെ ശക്തി സൂര്യനെ അപേക്ഷിച്ചാകയാലും സൂര്യന്റെ ഗതി ഇന്നപ്രകാരമാണെന്നു ശാസ്ത്രീയമായ ചില യുക്തികളെക്കൊണ്ട് അനുമാനിപ്പാൻ മാത്രമേ പാടുള്ളു.

നമുക്ക് ഏറ്റവുമടുത്ത് സ്വപ്രകാശത്തോടുകൂടിയ വസ്തു സൂര്യനാകുന്നു. ബുധൻ, വ്യാഴം, ശുക്രൻ എന്നിങ്ങനെയുള്ള ഗ്രഹങ്ങളിൽ കാണപ്പെടുന്ന പ്രകാശം സൂര്യനിൽ നിന്നാകുന്നു. സൂര്യരശ്മികൾ, ഭൂമിയിലെന്നപോലെ, അവയിലും പതിച്ച് പിന്നെ അവയിൽനിന്ന് പ്രതിഫലിക്കുമ്പോൾ അവ പ്രകാശവസ്തുക്കളാണെന്നു നമുക്കു തോന്നുന്നു. ആ വക ഗ്രഹങ്ങളിൽ ഒന്നിൽ ഇരുന്നുകൊണ്ട് ഒരുവൻ ഭൂമിയെ നോക്കുന്നതാകയാൽ ഭൂമിയും പ്രകാശത്തോടുകൂടിയതാണെന്നു അവന്നു തോന്നുന്നതാണ്. അതിനുള്ള കാരണവും മേൽപ്പറഞ്ഞതുതന്നെയാകണം. വ്യാഴം മുതലായ ഗ്രഹങ്ങളും സൂര്യന്റെ ആകർഷണശക്തിയിൽ പെട്ടിരിക്കുന്നു. അതിനാൽ അവയുടെ ശക്തിയും സൂര്യനെ അപേക്ഷിച്ചുതന്നെയിരിക്കുന്നു.

സൂര്യരശ്മികൾ ഭൂമിയിൽ പതിച്ച് ഭൂമിയുടെ ശീതോഷ്ണങ്ങളെ ഏതദവസ്ഥയിലാക്കിത്തീർത്തിട്ടില്ലായിരുന്നുവെങ്കിൽ ഭൂമിയിൽ കാണപ്പെയുന്ന ചരാചരാത്മകമായ ചേതനവസ്തുക്കൾ യാതൊന്നും ഉണ്ടാവാനായിട്ടു തരമില്ല. സൂര്യരശ്മികൾ ജലത്തെ ഭൂമിയിൽനി [ 14 ]

---83---
ന്നാകർഷിച്ച് വർഷകാലങ്ങളിൽ‌ നമുക്കു വൃഷ്ടിയെ തരുന്നു. സൂര്യരശ്കൾ ഔഷധിവർഗ്ഗങ്ങളിൽ പ്രവേശ്ച്ച് അവയെക്കൊണ്ടു ഭൂമിയിലുളള ജലത്തേയും ധാതുക്കളേയും ആകർഷിപ്പിച്ച് അവയെ പുഷ്ടിയായി വളർത്തുന്നു. തരുലതാതികളും ശ്വാസോഛ്വാസത്തെ ചെയ്യുന്നുണ്ട്. സൂര്യരശ്മിയില്ലെങ്കിൽ അവയ്ക്കതു സാധിക്കുന്നതല്ല. സൂര്യരശ്മികൾ പ്രാണികളുടെ ജഠരാഗ്നിയായി പരിണമിച്ച് അവർഭക്ഷിക്കുന്ന അന്നത്തെ വേണ്ടുംവണ്ണം ദഹിപ്പിച്ച് അവയുടെ ദേഹത്തെ പോഷിപ്പിക്കുന്നു. പ്രാണനായി പരിണമിച്ച് ജീവികളെ പലവിധത്തിൽ ചേഷ്ടിപ്പിക്കുകയും ചെയ്യുന്നു. നാം കഴിക്കുന്ന വെള്ളം ഈ അവസ്ഥയിലായിരിക്കുന്നത് സൂര്യരശ്മി നിമിത്തമാകുന്നു നാം ശ്വസിക്കുന്ന വായു ഈ അവസ്ഥയിലായിരിക്കുന്നത് സൂര്യരശ്മിയുടെ സഹായം കൊണ്ടാകുന്നു. നാം ഭക്ഷിക്കുന്ന അന്നം ഈ അവസ്ഥയിലായിരിക്കുന്നത് സൂര്യരശ്മികൊണ്ടാകുന്നു. നാം കത്തിക്കുന്ന വിറക് സൂര്യരശ്മികൾ സംഗ്രഹിക്കപ്പെട്ടതാകുന്നു. നമ്മുടെ ദേഹം തന്നെ സൂര്യരശ്മികൾ സംഗ്രഹിക്കപ്പെട്ടതാകുന്നുവെന്നു മുന്പറഞ്ഞ സംഗതികളിൽ നിന്നു സിദ്ധമാകുന്നുണ്ട്. എന്തിനതികം പറയുന്നു, സൂര്യരശ്മികളില്ലെങ്കിൽ ലോകത്തിൽ ജീവൻ എന്ന വ്യവഹാരം തന്നെ ഉണ്ടാകുന്നതല്ല. ഇതാണു പാശ്ചാത്യപണ്ഡിതൻമാരുടെ അഭിപ്രായം. നമ്മുടെ ശ്രുതിസ്മൃതികളിലും ഈ അഭിപ്രായംതന്നെ പ്രതിപാതിക്കപ്പെടുന്നു. “ആതിത്യനിൽനിന്നു വൃഷ്ടി, വൃഷ്ടിയിൽനിന്ന് അന്നം, അന്നത്തിൽനിന്നു പ്രജ ” എന്ന സ്മൃതിവാക്യം തന്നെ ഒരുദാഹരണമാകുന്നു.

ഇങ്ങനെ സകല പ്രാണികൾക്കുമാധാരം സൂര്യനാണെന്നു സിദ്ധമായതിനാൽ സൂക്ഷമ ദർശികളായിരിക്കുന്ന നമ്മുടെ പുരാതനന്മാർ സൂര്യനെ ജഗതാത്മാവായും, ജഗദീശ്വരനുമായിരിക്കുന്ന ആ പരമപുരുഷന് പ്രതിനിധിയായി കൽപ്പിച്ച് അദ്ദേഹത്തെ ഗായത്ര്യാതി മന്ത്രങ്ങളെക്കൊണ്ട് ആരാധനചെയ്യുന്നതു യുക്തം തന്നെ.

കെ. എം. [ 15 ]

---84---

മാമാങ്കം[തിരുത്തുക]

(അല്ലെങ്കിൽ മലയാളത്തിലെ മാമാകം)

മലയാളത്തിൽ ടിപ്പു സുൽത്താന്റെ ആക്രമണത്തിനു മുമ്പുവരെ തിരുനാവാ മണപ്പുറത്തുവച്ചു ചിങ്ങവ്യാഴ കാലങ്ങളിൽ മാമാങ്കം അല്ലെങ്കിൽ മാമാകം എന്നൊരു മഹോത്സവം ആഘോഷിച്ചിരുന്നുവെന്നുള്ള സംഗതി സുപ്രസിദ്ധമാണല്ലോ. മാമാങ്കം എന്ന പദത്തെ ശരിയായി പറയുമ്പോൾ മാഘമകം എന്നാണു പറയേണ്ടത്. (മാഘമാസത്തിലെ മകം. അതായത് മകരത്തിലെ കറുത്തവാവു കഴിഞ്ഞു കുഭത്തിലെ കറുത്തവാവിന്നകത്തു വരുന്ന മകം). ഇതു സാധാരണ വെളുത്തവാവു സംബന്ധിച്ചു മാത്രമേ വരികയുള്ളു. ‍‍‍‍‍‍അതുകൊണ്ടു മാമാങ്കം പ്രായേണ കുംഭമാസത്തിലായിരിക്കും. അഥവാ ചിങ്ങവ്യാഴത്തിലുള്ള മഹത്തായ മാഘമാസത്തിനെ മാമാങ്കം എന്നു പറയുന്നു.

ഈ സ്ഥിതിക്കു മാമാങ്കകാലം, വർഷംകഴിഞ്ഞ്, ഭാരതപ്പുഴയിലെ കലക്കവും ഒഴിഞ്ഞ്, മണത്തിട്ടകളും തെളിഞ്ഞ്, മകരത്തിലെ മഞ്ഞിന്റെ ശക്തി ശമിച്ച്, കൊയ്ത്തുകഴിഞ്ഞിട്ട് അറകളും നിറഞ്ഞ്, സ്വതേതന്നെ പ്രകൃതിദേവി തെളിഞ്ഞിട്ടുള്ള മലയാളത്തിലെങ്ങും ചക്ക മാങ്ങ മുതലായ ഫലസസ്യാദികൾ നിറഞ്ഞ്, പകൽ അനതിതീവ്രങ്ങളായ സൂര്യകിരണങ്ങളാൽ പ്രകാശമാനമായ ദിഗ്ഭാഗങ്ങളോടുകൂടിയും, ഭാരതപ്പുഴയിലെ സ്ഫടികനിർമ്മലങ്ങളായ തിരമാലകളിൽത്തട്ടി സ്വഛന്ദമായി വീശുന്ന മന്ദമാരുതനാൻ പരമാന്ദപ്രദമായും, പ്രദോഷം മുതൽ പ്രഭാതം ക്രമേണ പ്രശോഭിതനായ ചന്ദ്രന്റെ കൗമുദി വിലാസങ്ങളാൽ പകലെപ്പോലെ തന്നെ ചുറ്റുമുള്ള പദാർത്ഥങ്ങളുടെ തത്വബോധിനികളായി, സകല ജനമനോരമകളായ രാത്രികളോടുകൂടിയും, ഇരിക്കുന്ന ഒരു കാലമാകയാൽ മലയാളത്തിൽ ഈവിധമുള്ള ഒരു മഹോത്സവം ആഘോഷിക്കുന്നതിന്ന് സർവ്വപ്രകാരത്തിലും ഇതിലധികം നന്നായിട്ട് ഒരു കാലം തെരഞ്ഞെടുപ്പാനസാധ്യമാണെന്ന് ഇന്നുള്ളവർക്കും സമ്മതമായി [ 16 ]

---85---
രിക്കകൊണ്ട ഏതൽപ്രവർത്തകന്മാരായ പൂർവ്വന്മാർ ഈവക വിഷയങ്ങളിൽ ചെയ്തിരുന്ന ദീർഘാലോചനകളുടെയും, അവരുടെ ഔചിത്യത്തൊടും രസികത്വത്തോടും കൂടിയുള്ള മനോധർമ്മത്തിന്റെയും, വൈചിത്ര്യവും മഹത്വവും ​എത്രമാത്രമുണ്ടായിരുന്നു എന്നു നല്ലവണ്ണം അനുമാനിക്കാവുന്നതാകുന്നു. ഇങ്ങിനെയുള്ള ഒരു മഹോത്സവാഘോഷത്തിന്റെ ഉൽഭവവും അതിന്റെ ചടങ്ങുകളും എന്തെല്ലാമായിരുന്നു എന്നുള്ളതുകൂടി പ്രസ്താവയോഗ്യമാണല്ലോ.

ഇപ്പോൾ അമേരിക്കയിലും മറ്റും ഉള്ള മാതിരി പൂർവ്വകാലങ്ങളിൽ മലയാളത്തിലും ഒരുവിധം ജനസമുദായരാജ്യഭരണം നടപ്പുണ്ടായിരുന്നു. കേരളീയബ്രാഹ്മണരായ നമ്പൂരിമാർ ഗ്രാമാധിപത്യമുഖേന വളരെക്കാലം ശിക്ഷാരക്ഷാധികാരം വഹിച്ചുവന്നിരുന്നു. പീന്നീട് ഈ നാട്ടുനടപ്പുകൊണ്ടു തങ്ങൾക്ക വല്ല അസൗകര്യങ്ങളും നേരിട്ടിട്ടോ മറ്റോ, തങ്ങളുടെ സ്വാതന്ത്ര്യത്തിന്നും അധികാരത്തിന്നും ഭംഗംകൂടാതെ വല്ലപ്രകാരവും ഈ 'സൊല്ല' ഒഴിച്ചുവെക്കേണമെന്നുകരുതീട്ടോ എങ്ങിനെയെങ്കിലും എങ്ങിനെയെങ്കിലും അവരെല്ലാവരുംകൂടി ആലോചിച്ചു പരദേശത്തുനിന്നും രാജവംശ്യന്മാരിൽ ആരെങ്കിലും ഒരാളെ ഇഷ്ടപ്രകാരം തെരെഞ്ഞെടുത്തുകൊണ്ടുവന്ന തങ്ങളുടെ നിശ്ചയങ്ങൾക്കു കീഴടങ്ങി രാജ്യഭാരം ചെയ്യത്തക്കവണ്ണം അവരോധിക്കുക (രാജാവായി വാഴിക്ക) പതിവായിരുന്നു. അങ്ങിനെ അവരോധിക്കപ്പെട്ട ഒരാളെ പന്തീരാണ്ടുചെല്ലുമ്പോൾ ആ സ്ഥാനത്തുനിന്നും മാറ്റി പിന്നെയും മുമ്പിലത്തെപ്പോലെതന്നെ വേറെ ഒരാളെ തെരഞ്ഞെടുത്തു വാഴിക്കും. ഇങ്ങിനെ അവരോധിക്കുന്നതിന്നു മലയാളത്തലെ ബ്രാഹ്മണരും നാനാജാതിമതസ്ഥന്മാരുമായ മറ്റു ജനങ്ങളും ഒന്നിച്ച ഒരു സ്ഥലത്തുചേരേണമെന്നും അതിലേക്കു തൃശ്ശിവപേരൂരുമുതലായ സ്ഥലങ്ങളിലേക്കാൾ സർവ്വധാ സൗകര്യമുള്ളതു തിരുനാവായാണെന്നു തീർച്ചപ്പെടുത്തിയതുകൂടാതെ, നവയോഗികളുടെ പ്രതിഷ്ഠയായ മേല്പറഞ്ഞ ക്ഷേത്രം പണ്ടേതന്നെ അനന്യസാമാന്യമായ ഈശ്വരചൈതന്യവിലാസത്തിന്നു കീർത്തിപ്പെട്ടതും, സമീപത്തുള്ള 'മലയാളത്തിലെ [ 17 ]

---86---
ഗംഗാനദി'യായ ഭാരതപ്പുഴയിൽ സ്നാനംചെയ്തു പിണ്ഡംവെക്കുന്നത പിതൃപ്രീതികരമാണെന്നു പുരാണപ്രസിദ്ധമായിട്ടുള്ളതും ആകകൊണ്ട് കൊല്ലന്തോറും ശിവരാത്രിക്ക് അടുത്ത 'തൃപ്പരങ്ങോട്ട്' ഉറക്കൊഴിവകഴിച്ച് അനേകം മലയാളി ഹിന്തുക്കൾ അവിടെ സ്നാനപിണ്ഡാദിക്രിയകൾക്കായി വന്നുകൂടുകയും ചെയ്തിരുന്നു.

മാമങ്കം ഉണ്ടാവുന്നതു പന്തീരാണ്ടു കൂടുമ്പൊളാണെന്നു മുന്പ പറഞ്ഞുവല്ലൊ. മാമാങ്കം ഇരുപത്തെട്ടു ദിവസംകൊണ്ട അവസാനിക്കുന്നതായ ഒരു മഹോത്സവമാണ്. അതിനിടെ വളരെ ക്ഷേത്രങ്ങളിലെ ദേവന്മാരെ (ഇരുപത്തെട്ടീശ്വരന്മാരെ എന്നാണ കേട്ടിട്ടുള്ളത) അവരവരുടെ അവസ്ഥപോലെയുള്ള ആഘോഷങ്ങളോടുകൂടി അവിടെ എഴുന്നെള്ളിച്ചുകൊണ്ടുവരും. ആവക എഴുന്നെള്ളിപ്പിൽ അതാതു ക്ഷേത്രനാഥന്മാർ അവരവരുടെ ശക്തിക്കും യുക്തിക്കും ഭക്തിക്കും തക്കവണ്ണം എന്തെല്ലാം മോടിപിടിപ്പിക്കുമെന്ന് കേളികേട്ട തൃശ്ശിവപേരൂർപൂരംതന്നെ നമുക്കു വേണ് ടുന്ന അറിവുതരുന്നതിനാൽ അധികം വിസ്തരിക്കുന്നില്ലാ. എങ്കിലും മാമാങ്കത്തിൽ എഴുന്നെള്ളിച്ചിരുന്നതാണ്, അടുത്തകാലത്ത കോഴിക്കോട്ടു നടന്ന 'തിരുവണ്ണൂർഭേദ്യക്കേസ്സി'ന്നു വിഷയമായ സ്വർണ്ണവിഗ്രഹമെന്നുള്ള സംഗതി ഇവിടെ പ്രത്യേകം പറയാതിരിപ്പാൻ പാടില്ലാ. ഇതുകൂടാതെ മാമാങ്കത്തിൽ എളുന്നെള്ളിക്കുന്നതിൽ പ്രധാനിയായ ആനയുടെ മണികൾ, ചങ്ങല മുതലായതുംകൂടി സ്വർണ്ണംകൊണ്ടുള്ളതായിരുന്നു എന്നുപരയുന്നത എത്രത്തോളം വിശ്വസനീയമാണെന്നരിഞ്ഞുകൂടാ. എന്നാൽ പ്രസിദ്ധകവിയായ ,ശുകസന്ദേശ,കർത്താവിന്റെ വംശത്തിൽ പണ്ട് ഒരു ചോരശാസ്ത്രപണ്ഡിതനുണ്ടായിരുന്നു എന്നും, അദ്ദേഹം തന്റെ ശാസ്ത്രസിദ്ധാന്തങ്ങളിൽ ചിലതിനെ അനുഭവപ്പെടുത്തുവാനായി ഒരു വാദപരീക്ഷയിൽ മാമാങ്കത്തിൽ എഴുന്നെള്ളിച്ചിരുന്ന ആനയുടെ പൊന്നുംചങ്ങല ആരും അറയാതെ മോഷ്ഠിച്ചുഎന്നും ഒരു ഐതിഹ്യമുണ്ട്.

മാമങ്കം തുടങ്ങിയാൽ അവസാനിക്കുന്നതിനുമുമ്പിൽ മലയാളത്തിൽ ഓരോ വിഷയത്തിൽ യോഗ്യന്മാരായിട്ടുള്ളവരെല്ലാം [ 18 ]

---87---
യഥാസൗകര്യം അവിടെ ചെന്നുചേരേണ്ടതാണെന്ന് അന്നുള്ള മഹാന്മാർക്ക പ്രത്യേകം നിർബന്ധമുണ്ടായിരുന്നു.. അവരിൽ ചിലരുടെ ആഗമനം അവശ്യം ഒഴിച്ചുകൂടാത്തതായിരിക്കത്തക്കവണ്ണം ചിലർക്കു ചില പ്രത്യേകാധികാരങ്ങളും ചുമത്തിയിരുന്നു. ഈ കൂട്ടത്തിൽ കൊടുങ്ങല്ലൂർ തമ്പൂരാക്കന്മാരുടെയും പൂഞ്ഞാറ്റിൽ തമ്പുരാക്കന്മാരുടെയും മറ്റും വംശമൂലമായ 'ഐരൂർ, ചാക്കര' സ്വരൂപത്തിൽനിന്ന 'മാടംകേറി'യതിന്നുശേഷമേ മാമാങ്കത്തിന്നായി മണപ്പുറത്തു കെട്ടിയുണ്ടാക്കുന്ന ഭോജനശാലയിൽ ബ്രാഹ്മണർക്കു ഭക്ഷിപ്പാൻ പാടുള്ളൂ. (മാടം എന്നാൽ രാജാക്കന്മാർക്ക എഴുന്നെള്ളിയിരിക്കാനുള്ള മഞ്ചം.) എന്നൊരേർപ്പാടുണ്ടത്രേ. ഇതുകൊണ്ട് അവർക്ക പണ്ടേതന്നെ വംശശുദ്ധിയും സദാചാരനിഷ്ഠയും ഉണ്ടായിരുന്നു എന്നൂഹിക്കാം. എങ്കിലും കൊടുങ്ങല്ലൂർ രാജാക്കന്മാരെ തങ്ങളുടെ പിതൃസ്ഥാനം നിമിത്തം സവിശേഷം ആദരിച്ചുപോരുന്ന കോഴിക്കോട്ട രാജാക്കന്മാർക്ക മാമാങ്കത്തിൽ പ്രാധാന്യം ലഭിച്ചതിനു ശേഷമല്ലയോ ഈ ഏർപ്പാടുണ്ടായതെന്നു ശങ്കിക്കാനവകാശമില്ലെന്നില്ലാ.

മേൽപറഞ്ഞപ്രകാരം മാമാങ്കചത്തിൽവെച്ച വളരെക്കാലം അനേകം പെരുമാക്കന്മാരുടെ അവരോധം നടന്നുവരികയും അതിനിടക്ക ബ്രാഹ്മണന്മാരുടെ സ്വാതന്ത്ര്യാധികാരങ്ങൾ ക്രമേണ ക്ഷയിച്ചും പെരുമാക്കന്മാരുടെ രാജാധികാരവും പ്രഭുശക്തിയും മലയാളത്തിൽ ഒരുമാതിരി ശാശ്വതമായി വേരുറച്ചും നിലനിന്നു പോരികയുംചെയ്ചതു എന്നുമല്ലാ, പെരുമാക്കന്മാരുടെ കീഴിൽ കേരളം പല ഖണ്ഡങ്ങളായി പിരകയും അവിടവിടെ ഓരോ ഉപരാജാക്കന്മാർ ഭരണകർത്താക്കന്മാരായും തീരുകയും ചെയ്തതിനാൽ അവസാനത്തിൽ പെരുമാക്കന്മാർ കേവലം കേരളചക്രവർത്തിത്വത്തെ പ്രാപിക്കുകയും ചെയ്തു.

ഇങ്ങിനെയിരിക്കുന്നകാലത്തിൽ പെരുമാക്കന്മാരിൽ ഒടുവിലെ ആളായ 'ഭാസ്കരരവിവർമ്മ'നെന്ന പെരുമാളാൽ, തന്റെ അവസാനകാലത്തിൽ കൊടുങ്ങല്ലൂർ 'മഹോദയപട്ടണത്തിൽ' ഇന്നും അതിമാനുഷന്മാരായ ആ മഹാത്മാക്കളുടെ പൂർവ്വചരിത്രത്തെ [ 19 ]

---88---

സാക്ഷീകരിച്ചുനില്ക്കുന്ന 'തൃക്കുലശേഖരപുരം' എന്ന തന്റെ പരദേവതാക്ഷേത്രത്തിന്റെ കിഴക്കുവശത്തുള്ള 'ഉദകമംഗലം' എന്ന ക്ഷേത്രത്തിൽവെച്ച തന്റെ സാമന്തരാജാക്കന്മാരിൽ ഓരോരുത്തർക്കും പൂർണ്ണാധികാരത്തോടുകൂടി കേരളരാജ്യത്തെ ഓരോ ഖണ്ഡമായി തിരിച്ച അതിരു നിശ്ചയിതച്ച ഉദകപൂർവ്വം ദാനംചെയ്യപ്പെട്ടതിൽ മേപ്പടി 'തിരുനാവാ'എന്ന സ്ഥലം 'വെള്ളാട്ടര' രാജാവിന്ന അധീനമാവുകയും, അതിനുശേഷം പെരുമാക്കന്മാരുടെ അവരോധം അവസാനിക്കയാൽ മാമാങ്കത്തിൽ പെരുമാക്കന്മാർ വാണിരുന്ന സ്ഥലത്തു രാജപദവിയോടുകൂ

ടി വെള്ളാട്ടര രാജാവു പ്രവേശിച്ചുവരികയുംചെയ്തുവന്നു.

മാമാങ്കത്തിൽ പെരുമാക്കന്മാർ സ്ഥാനാരോഹണംചെയ്തു നില്ക്കുന്നതിന്നു 'നിലപാടുനില്ക്കുക' എന്നും ആ സ്ഥലത്തിന്നു 'നിലപാടുതറ' എന്നും ഇന്നും പറഞ്ഞുവരുന്നതും, അവിടം വളരെ വിശേഷമായ ഒരു സ്ഥലമാണെന്നു കാഴ്ചയിൽ പ്രത്യക്ഷമാകുന്നതുമാണ്. നിലപാടു നില്ക്കുന്നതിനുമുമ്പായി ആർക്കെങ്കിലും വല്ല സങ്കടവും ഉണ്ടങ്കിൽ ആയത് അപ്പോൾത്തന്നെ തീർക്കുകയോ അല്ലാത്തപക്ഷം ഇന്ന സമയത്തിനകം തീർത്തുകൊള്ളാമെന്നു പ്രതിജ്ഞചെയ്കയൊ ചെയ്തതിനുശേഷമേ നിലപാടേല്ക്കാൻ പാടുള്ളൂ എന്നൊരു ദുഷ്കരമായ വീരവ്രതവും കൂടിയുണ്ട്. ഇതിന്ന് 'അഭീഷ്ടദാനം' എന്നുപേരാകുന്നു.

ഇങ്ങിനെ മാമാങ്കം വെള്ളാട്ടരരാജാവിന്റെ ആദ്ധ്യക്ഷത്തിൽ കഴിഞ്ഞുവന്നിരുന്നതിനിടക്ക ഒരിക്കൽ കോഴിക്കോട്ടുനിന്നു മാമാങ്കത്തിൽ കച്ചവടത്തിന്നുപോയി മടങ്ങിവന്ന തന്റെ പ്രത്യേക സേവകന്മാരായ ചില മാപ്പിളമാരോടു സാമൂതിരിപ്പാട് മാമാങ്കം നന്നായോ? വിശേഷം എന്തെല്ലാമായിരുന്നു, എന്നുകല്പിച്ചു ചോദിച്ചതിന്നു "മാമാങ്കം നന്നായി, എങ്കിലുംഅടിയങ്ങൾക്കു സുഖമായില്ല" എന്ന് അവർ ഉത്തരംപറഞ്ഞു. "അതെന്താ? കച്ചവടത്തിൽ ലാഭമുണ്ടായില്ലെന്നുണ്ടോ?" "അതല്ലാ. ഇതുവരെ മലയാളത്തിൽ ഏകാധിപത്യം വഹിച്ചിരുന്ന മഹാന്മാർ നിലപാടു നിന്നിരുന്ന സ്ഥലത്ത് അതിനുതക്ക യോഗ്യതയില്ലാത്ത ഒരാൾ പ്ര [ 20 ]

---89--

വേശിച്ചുകണ്ടതിനാലാണ്." "അതിനെന്താണ നിവൃത്തി? ഇപ്പോൾ അങ്ങിനെയുള്ള ഒരാൾ ഇല്ലല്ലൊ". "നിവൃത്തിയുണ്ട്. അങ്ങിനെഒരാളും ഉണ്ട് " "അങ്ങിനെ പറയുന്നതല്ലാതെ സാധിപ്പാൻ തരമില്ലല്ലൊ". "അങ്ങിനെ പറയുന്നതല്ലാ, അനുവാദമുണ്ടെങ്കിൾ ഇനിയത്തെ മാമാങ്കത്തിന്ന് അടിയങ്ങൾ അതു സാധിച്ചുകൊള്ളാം." "എന്നാൽ ശ്രമിച്ചോളു. വിരോധമില്ലാ" എന്ന് സാമൂതിരിപ്പാടും കല്പിച്ചു.

(തുടരും)


കൂനേഴുത്ത പരമേശ്വര മേനോൻ.


------
സുഭദ്രാജ്ജുൎനം.
----::----
(൫)
അഞ്ചാമങ്കം
കപടസന്യാനിയായ അജ്ജുൎനൻ സുഭദ്രയെ കട്ടുകൊണ്ടുപോയതും തടുക്കുവാൻചെന്ന രണത്തെ തോല്പിച്ചതും, ംരം സംഗതികളെല്ലാം ബലഭദ്രരെ അറിയിക്കുവാൻ വിക്രമൻ എന്ന രണഭടൻ ബദ്ധപെട്ട വന്നതും പൂവ്വാംൎഗത്തിൽ പ്രതിപാദിക്കപ്പെടുന്നു. അനന്തരം ബലഭദ്രർ വത്തൎമാനംകേട്ട് അത്യന്തം കോപിച്ച് കൃഷ്ണനേയ്യും ഉദ്ധവരേയും വരുത്തി വിവരം അവരെ അറിയിക്കുകയിൽ തനിക്ക് അജ്ജുൎനന്റെ നേരെ വർദ്ധിച്ചുവന്ന കോപം ഒതുക്കുവാൻ കഴിയാതെ അദ്ദേഹത്തെ കുലചെയ്‌വാൻ പ്രതിജ്ഞചെയ്യുന്നു. അപ്പോൾ ജ്യേഷ്ഠൻ അതിനു പുറപ്പെടേണമെന്നില്ലെന്നും താൻതന്നെ അജ്ജുൎനനെ സംഹരിച്ചുകൊള്ളാമെന്നും കൃഷ്ണൻ പറഞ്ഞുവെങ്കിലും, സുഭദ്ര ബാല്യവൈധവ്യദുഃഖമനുഭവിക്കേണ്ടിവരുമല്ലൊ എന്ന് അവക്കെൎല്ലാവക്കുൎമുണ്ടായ ഭയംനിമിത്തം അജ്ജുൎനനെ കൊല്ലണമെന്നുള്ള നിശ്ചയത്തെ അവർ ഉപേക്ഷിക്കയും, പാണ്ഡവന്മാരെയും സുഭദ്രയേയും സമാധാനപ്പെടുത്തുവാൻ ബലഭദ്രകൃഷ്ണന്മാർ ഇന്ദ്രപ്രസ്ഥത്തിലേക്ക് പുറപ്പെട്ടുപോകയും [ 21 ]
---90---

അവിടെവെച്ച ബലഭദ്രർ സുഭദ്രയെ അജ്ജുൎനനു ദാനംചെയ്ത് എല്ലാവരെയും സന്തോഷിപ്പിക്കുയും, ചെയ്തു എന്നാകുന്നു ഉത്തരാംഗത്തിന്റെ സംക്ഷേപം.

പൂവ്വാംൎഗത്തിൽ വിക്രമനെന്ന രണഭടന്റെ സംഭ്രമവും വേത്രവതിയുടെ ജിജ്ഞാസയും സരസമായിട്ടുണ്ട്.

ബലഭദ്രർ സുപ്തോത്ഥിതനായിട്ട് പറയുന്നതായത :--


"ദിക്കെട്ടും ഞെട്ടുമാറെന്തൊരുരവമെവിട
ന്നിങ്ങുകേൾക്കുന്നതിപ്പോ-
ളിക്കാലം കാറുകാണാതിടിയുടെ നിനദം
കേൾപ്പതിന്നില്ലബന്ധം
വക്കാണത്തിന്നകോപ്പിട്ടസുരരുമമര-
ന്മാരുമൊന്നിച്ചുവായ്ക്ക-
ന്നാൾക്കല്പത്തോടിവണ്ണം പടഹനിരയടി
ക്കന്നതോഘോരഘോരം?"

ഇവിടെ ഉദ്ദിഷ്ടമായ ഭേരീരവം ദിക്കെട്ടും ഞെട്ടുമാറും ഘോരഘോരമായും ദ്വാരകയിൽനിന്നും അന്തദ്വീൎപത്തിങ്കൽ കേൾപ്പെടേണമെങ്കിൽ സ്ഥലങ്ങൾ തമ്മിലുള്ള ദൂരം ഒന്നൊ രണ്ടൊ നാഴികയിൽ കൂടരുത. എന്നാൽ യഥാത്ഥൎമായ ദൂരം എന്താണാവൊ.

"സന്യാസിയെ കന്യകാമന്ദിരത്തിലേക്കയക്കുമ്പോൾത്തന്നെ ഞാൻ വൈഷമ്യമൊക്കെ അറിവിച്ചില്ലെ" എന്ന തന്റെ ഭാരം ഒഴിച്ച് കൃഷ്ണനും, "പൂവ്വൎബന്ധുവും ശ്രീകൃഷ്ണസ്വാമിക്ക് അത്യന്തം സ്നേഹിതനുമായിരിക്കുന്ന അജ്ജുൎനൻ ഇങ്ങിനെ പ്രവത്തിൎച്ചത വളരെ സാഹസമായി" എന്ന ഉദ്ധവരും, പറഞ്ഞപ്പോൾ ശുദ്ധമതിയായ ബലഭദ്രർ ഉടനെ കോപാക്രാന്തനായിത്തീരുന്നു.

<poem>

"എടുത്തുമുസലത്തെഞാൻത്ധടിതിയല്യോടിഎത്തീട്ടുടൻ തടുത്തഥ കിരീടിതന്നുടലടിച്ചൊടിച്ചിക്ഷണം തുടുത്തുതുടരെത്തിളച്ചൊഴുകുമക്കടുംചോരയാൽ

കെടുത്തുവനെരിഞ്ഞിടും കഠിനമായകോപാഗ്നിയെ. [ 22 ]
---91---

കപടനും വിദഗ്ദ്ധനുമായ കൃഷ്ണൻ ഉടനെ കൊടുത്ത ഉത്തരം അത്ഭുതകരമാംവണ്ണം സമയോചിതമാകുന്നു.


"ഇക്കാലം ഞാനിരിയ്ക്കപ്പരുഷമൊടരിയെ
കൊല്ലുവാൻ ജ്യേഷ്ഠനെന്തി-
നാൾക്കാമ്പിൽ ചിന്തചെയ്യുന്നതുതവസഹജൻ
പോരുമിപ്പോരിനിപ്പോൾ
ശീഘ്രം ചക്രായുധത്താലരിയുടെ കുലവും
കൂടി നീറാകിവായ്ക്കു-
ന്നൾക്കോപം തീത്തുൎകൊണ്ടീടുവനരനിമിഷം
കൊണ്ടുവേണ്ടാവിഷാദം

ഇനിമേൽ പാണ്ഡവചരിതം തനിയേശേഷിക്കമില്ലസന്ദേഹം നിനവുവെടിഞ്ഞുനടക്കും ജനമിതുകണ്ടിട്ടടെങ്ങേണം.

എങ്കിലും കൃഷ്ണന്റെ കാപട്യം പരമകാഷ്ഠയെ പ്രാപിക്കുന്നത് അടുക്കെത്തന്നെ വരുന്ന അദ്ദേഹത്തിന്റെ മറ്റൊരു വാക്യത്തിലാണ. "സുഭദ്ര ബാല്യവൈധൎവ്യദുഃഖത്താൽ തപിക്കുന്നത നാം എങ്ങിനെ കണ്ട സഹിക്കും" എന്നു ശുദ്ധാത്മാവായ ബലഭദ്രർ ചോദിച്ചതിനുപോലും കൃഷ്ണൻ കൊടുത്ത ഉത്തരം കേട്ടാലും:-- "ആ താപം കാണാതെ കഴിക്കാം.


പാത്താൎൽ നിമ്മൎലമായ യാദവകുലത്തിങ്കൽ കളങ്കത്തിനേ
ചേത്താൎമാധവിനാരിയെങ്കിലുമുടൻ കൊല്ലാതിരിയ്ക്കില്ലഞാൻ
പാത്ഥൎൻതന്നുടെകണ്ഠവും പുനരുടൻ ഛേദിച്ചുയുഷ്മൽപദേ
ചേത്തീൎടാമിഹകാഴ്ചയായ്‌ഭഗിനിതാൻപിന്നെത്തപിച്ചീടുമോ?

അതിനാൽ ഞാനിപ്പോൾത്തന്നെ പോകുന്നു. ആരാണിവിടെ? ദാരുകനോടു വേഗത്തിൽ രഥംകൊണ്ടവരുവാൻ പടയുക".

ബലഭദ്രകൃഷ്ണന്മാർ രഥാരൂഢന്മാൎരായി ഇന്ദ്രപ്രസ്ഥത്തിങ്കലേക്കു പോകുമ്പോൾ ദാരുകൻ ചെയ്ത രഥവേഗവണ്ണൎനം -- പരിഷ്കാരകാലത്തിൽ എത്രമാത്രം ക്ഷന്തവ്യമാണെന്ന വായനൎക്കാർ വിധിക്കട്ടെ. [ 23 ]
---92---

"ഏറ്റംവേഗംവരിയ്ക്കും പവനനുടെമദ-
പോകുവാനനെന്നപോലി-
ന്നൂറ്റത്തോടേഗമിയ്ക്കന്നൊരു രഥമിതിൽനി-
ന്നുത്ഭവിയ്ക്കുംമരുത്താൽ
ചുറ്റും നിൽക്കുംദ്രുമൗഘം ത്വരിതമൊടധുനാ
തങ്ങളിൽതച്ചൊടിഞ്ഞും
മുറ്റും വേഗാലുലഞ്ഞിട്ടിഹചിലതുമറി
ഞ്ഞും പതിയ്ക്കുന്നുഭൂമൗ."

ഇന്ദ്രപ്രസ്ഥത്തിലെ ഉദ്യാനം ഏറ്റവും രമണിയമെന്ന ബലഭദ്രർ ആശ്ചയ്യൎത്തോടെ പറയുന്നു. അതിനുള്ള കാരണമാണ കേൾക്കേണ്ടത:


"അത്യാനന്ദേനമാവിൻ പുതിയകിസലയം
തിന്നുടൻ‌കോകിലൗഘം
മത്തന്മാരായി മന്ദം മധുരരതരമിതാ
പഞ്ചമം പാടിടുന്നു.
നൃത്തംചെയ്യുന്നു വായ്ക്കും കുതുകമൊടുമയൂ-
രങ്ങളാരാമമെങ്ങും
പുത്തൻതേനുണ്ടു മത്തഭ്രമരനിരമുദാ
മേളമായ് മൂളിടുന്നു."

കുയിലുകൾ മാവിന്തളിർ തിന്ന് മത്തന്മാരാകുന്ന സമ്പ്രദായം ഇക്കാലത്തുണെന്നതന്നെ സമ്മതിച്ചാലും, വണ്ടുകളുടെ സാന്നിദ്ധ്യവും മൂളലും ആധുനികന്മാക്കുൎ എത്രമാത്രം ആഹ്ലാദകരമാണെന്നുള്ളത് ആലോചിച്ചതീച്ചൎചെയ്യേണ്ടുന്ന ഒരുസംഗതിയാണ. കൃഷ്ണൻ പറയുന്നതായത:--


"അളികുലകളത്ധങ്കാരം
വളരെക്കൗതൂഹലത്തെനൾകുന്നു."

ദാരുകൻ:-- "ഇവിടെ മധുപാനത്തിന്ന് വന്നനിറഞ്ഞിരിക്കുന്നവണ്ടുകളാൽ ഈസരസ്സ് നീലവണ്ണൎമായിട്ട കാണപ്പെടുന്നു".

ഇത്ര വിലക്ഷണമായ ഒരു അതിശയോക്തിപ്രയോഗം ഏതൽകാലോചിതമായിരിക്കുമെന്ന് വിദ്വജ്ജനപരിവൃതയായ ഈ ഗ്രന്ഥകർത്രി വിചാരിച്ചതിനേപറ്റി ഞാൻ അതിശയിക്കുന്നു. [ 24 ]
---93---

ബലഭദ്രകൃഷ്ണന്മാരെ ധമ്മൎപുത്രർ കണ്ട് അവരുടെനേരെവന്ന് യഥായോഗ്യം ഉപചാരംചെയ്തതിന്റെ ശേഷം അവിടെവെച്ചുണ്ടായ സംഭാഷണം വളരെ ഉചിതവും അവരിൽ ഓരോരുത്തന്റെ സ്വഭാവത്തെ വ്യക്തമായി കാണിയ്ക്കുന്നതുമാകുന്നു.

"അർജ്ജുനനെവിടെ?.... ഞങ്ങൾ‌വന്നവിവരം അറിഞ്ഞില്ലെ? എന്നുള്ള ബലഭദ്രരുടെ ചോദ്യത്തിനു


"അറിയായ്കയല്ല.
കൃത്യാകൃത്യവിവേകശൂന്യമതിയായുള്ളൊരു ബാലൻവിധി-
വ്യത്യാസാലൊരു നിന്ദ്യകമ്മൎമൊരുനാൾ ചെയ്തീടിലബ്ബാലനിൽ
അത്യന്തം കൃപയുള്ള തൽഗുരുജനംക്രോധിയ്ക്കയില്ലെങ്കിലും
മത്യാമന്നതുമൂലമായ് പരമവന്നുണ്ടാകുമെല്ലോഭയം."

എന്നു ധമ്മൎപുത്രർ കൊടുത്ത ഉത്തരം വളരെ സ്വാഭാവികവും, സോദരസ്നേഹവും ബലഭദ്രാദികളുടെ നേരെയുള്ള ഭക്തിയും ഒരുപോലെ പ്രത്യക്ഷപ്പെടുത്തുന്നതുമാകുന്നു.

പാഞ്ചാലിയെയും സുഭദ്രയെയും ബലഭദ്രർ കണ്ട് ആത്മഗ്അതമായി പറയുന്നതെന്തെന്നാൽ:-


"ഒരുവനിരുവരുണ്ടെന്നാകിലോ ഭായ്യൎമാരായ്
പെരുമിയോരുവിരോധം തമ്മിലുണ്ടാകുമെല്ലൊ.
കുരുതുകിലതുവീട്ടീഭദ്രയിൽ പ്രേമമേവം
ദ്രുപദനൃപസുതയ്ക്കിന്നുള്ളതത്യന്തചിത്രം."

സുഭദ്ര തൽക്കാലം പാഞ്ചാലിയാൽ ഹസ്താവലംബൊതയായിരുന്നു എന്നുള്ളതു മാത്രമല്ലാതെ ബലഭദ്രരുടെ ഈ അത്ഭുതത്തിനു മറ്റു യുക്തിയില്ല. സുഭദ്രയെ പാഞ്ചാലി, തൽകാലം കാഴ്ചക്കാരെ സമ്മതിപ്പിക്കുവാൻഅല്ലാതെ, സത്യമായി സ്നേഹിക്കുന്നുണ്ടെന്നുള്ളതിനു ഈ കാഴ്ച ഒരു മതിയായ തെളിവല്ലെങ്കിലും, ബലഭദ്രരുടെ സ്വഭാവം സന്ദർഭത്തിന്നുപരിയായി വ്യഞ്ജിയ്ക്കുന്നുണ്ട്.

ഈ അങ്കത്തിന്റെ അവസാനഭാഗത്തിൽ ശ്രീകൃഷ്ണൻ അജ്ജുൎനനോടു "സഖെ! ഭവാന എന്ത അഭിഷ്ടമാണ ഞാൻ ഇനിയും സധിക്കേണ്ടത്"? എന്ന ചോദിച്ചതിൽ മഹത്തായ ഒരു അനൗചിത്യം ഉണ്ടെന്നു തോന്നുന്നു. എന്തുകൊണ്ടെന്നാൽ, സുഭദ്ര [ 25 ]
91

യെ അജ്ജുൎനൻ കൊടുക്കുന്ന കായ്യൎത്തിൽ ആദ്യംമുതൽ അവസാനംവരെ ഉത്സാഹിച്ചത കൃഷ്ണനാകുന്നു. അജ്ജുൎനൻ സന്ന്യാസിവേഷം ധരിച്ചതു മുതൽക്കുള്ള കഥകൾ ശുദ്ധമതിയായ ബലഭദ്രരെ കൃഷ്ണൎൻ വാക്കുകൊണ്ടും പ്രവർത്തികൊണ്ടും പ്രവൃത്തിൎകൊണ്ടും ചതിച്ചിട്ടുള്ളതിനുകണക്കില്ല. അങ്ങിനെയിരിക്കെ, ആവക വഞ്ചനകളേ വെളിപ്പെടുത്തക്കവയായ മേൽപറഞ്ഞ വചനങ്ങൾ ബലഭദ്രസമക്ഷത്തിൽ വെച്ച കൃഷ്ണൻപറയുക എന്നത തീരെ അസംഭാവ്യമാകുന്നു.

സുഭദ്രാജ്ജുൎനത്തെക്കുറിച്ചുള്ള എന്റെ അഭിപ്രായം പറഞ്ഞു കഴിഞ്ഞിരിക്കുന്നു. ആകപ്പാടെ ഈ നാടകം വലിയ ദോഷങ്ങളാൽ വികൃതമൊ ഗുണങ്ങളാൽ ശ്ലാഘ്യമോ ആണെന്നു തൊന്നുന്നില്ല. ഇതിലെ പലശ്ലോകങ്ങളും ലളിതപദങ്ങളാൽ ഹൃദ്യങ്ങളാകുന്നു. എങ്കിലും നാടകീയമായ സാംഗത്യം പോരെന്നുള്ളന്യൂനത ഈ കൃതിക്കും മറ്റുപല മലയാള നാടകങ്ങൾക്കും സാധരണമാകുന്നു. പൂവ്വൎകവികളുടെ പ്രയോഗങ്ങളേ കണ്ണടച്ച് അനുകരിക്കുന്നതിനുള്ള സന്നദ്ധത പലേടത്തും കാണ്മാനുണ്ട. കഥയുടെ എല്ലാഭാഗങ്ങൾക്കും തമ്മിലുള്ള യോജിപ്പ് നാടകങ്ങൾക്ക ഏറ്റവും പ്രധാനമായ ഒരു ആവശ്യമാണെന്നും, പ്രാചീനകവികളുടെ പ്രയോഗങ്ങളെ ചവ്വിൎതചവ്വൎണം ചെയ്യുന്ന നടപ്പ ഏറ്റവും ത്യാജ്യമായ ഒരു ദോഷമാണെന്നും, ആക്കെൎങ്കിലും തോന്നുന്നതിൽ എന്റെ ഈ ശ്രമവും ഇതുപോലെയുള്ള മറ്റുശ്രമങ്ങളും സഹായിക്കുന്നപക്ഷം എനിക്കും കൃതാത്ഥതക്കവകാശമുണ്ടായിരിക്കും.

സി. അന്തപ്പായി.


സുനീതി.
-----------
സുനീതി ചിലപ്പോൾ കമ്രകണ്ഠന്റെവീട്ടിൽ പോയി അയാളുടെ ഭായ്യൎയൊന്നിച്ച വിനോദിക്കുക പതിവായിരുന്നു. പ്രേമസൂചകമായി മാത്താൎണ്ഡനിൽനിന്ന ലഭിച്ച ഒരു ഉറുമാൽ ആ സ്ത്രീഎപ്പോഴും കയ്യിൽ വെച്ചിരിക്കുന്നത കമ്രകണ്ഠൻ കണ്ടിട്ടുണ്ട. ആ ഉറുമാൽ കയ്യിൽ കിട്ടിയാൽ കായ്യൎസാദ്ധ്യത്തിന്ന എളുപ്പ [ 26 ]
---95---

മുണ്ടാകകൊണ്ട ഒന്നാമതായിട്ട് അത കരസ്ഥമാക്കുവാനുറച്ചു. കമ്രകണ്ഠന് ഒരു ചെറിയ പെൺകുട്ടിയുണ്ടായിരുന്നു. ആയാളുടെ വീട്ടിൽ ചെല്ലുന്നസമയം സുനീതി ആ‌കുട്ടിയെ വാത്സല്യത്തോടു കൂടി ലാളിക്കുക പതിവായിരുന്നു. പതിവുപോലെ ഒരു ദിവസം സുനീതി കമ്രകണ്ഠന്റെ വീട്ടിൽ ചെന്നപ്പോൾ അയാൾ കുട്ടിയെ എടുത്ത് അടുക്കെ കൊണ്ടുചെന്നു. സുനീതി കുട്ടിയെ എടുക്കുന്നതിനിടക്ക ഉറുമാൽ താഴെവീണതറിഞ്ഞില്ല. കമ്രകണ്ഠൻ ഉപായത്തിൽ അതക്കയ്യിലാക്കി ഉടനെ അവിടെനിന്നതിരിച്ചു. സുനീതി കുറെകഴിഞ്ഞപ്പോൾ വീട്ടിലെക്കു പോയി. ഉറുമാലിന്റെ കായ്യംൎ ഓമ്മൎയുണ്ടായത കുറേനേരംകഴിഞ്ഞപ്പോഴാണ ഉടനെ തിയൂരവാൻ തുടങ്ങി. വളരെതിരഞ്ഞിട്ടും കാണാഞ്ഞതിനാൽ കുണ്ഠിതപ്പെട്ടു. മാത്താൎണ്ഡൻ കൂടക്കൂടെ അതിനെപ്പറ്റി ചോദിക്കാറുള്ളതുകൊണ്ട സുനീതിയുടെ വ്യസനം വദ്ധിൎച്ചു.

അന്നുരാത്രി കമ്രകണ്ഠൻ ഉറുമാലും കൊണ്ടുപോയി ശൈനേയന്റെവീട്ടിന്നകത്തെക്കിട്ടു. പിറ്റെന്നാൾരാവിലെശൈനേയൻ ഉണന്നൎ ഉടനെ ഒരു ഉറുമാൽ നിലത്തുകിടക്കുന്നതുകണ്ട് ആശ്ചയ്യൎപ്പെട്ടു. അത് അവിടെ എത്തിയത് അൻഗ്ങിനെയാണെന്ന മനസ്സിലായില്ലെങ്കിലും പരിശോധിച്ചപ്പോൾ അതസുനീതിയുടെയാണെന്ന മനസ്സിലായി സുനീതിക്ക് ആ ഉറുമാൽ കയ്യിൽനിന്ന അല്പനേരം ഒഴിച്ചുവെപ്പാൻ മനസ്സില്ലാത്ത വിധത്തിൽ അതിനൊട അത്ര പ്രേമമുണ്ടായിരുന്നുവെന്നു ശൈനേയനറിഞ്ഞതുകൊണ്ട അതുടനെ അവിടെ കൊണ്ടപോയി കൊടുപ്പാനുറച്ചു. മാത്താൎണ്ഡൻ വീട്ടിലുള്ള സമയത്ത ചെല്ലുവാൻ ധൈയ്യൎമില്ലാത്തതിനാൽ അദ്ദേഹം പുറത്തെക്ക പോയിരിക്കുന്ന സമയം നോക്കി വീടിന്റെ പിൻഭാഗത്ത ചന്നു. കുറെ നേരം അവിടെ ചുറ്റിമാറിനില്ലതിന്നശേഷം വാതിൽക്കൽമുട്ടി. അദൃഷ്ടവും സുനീതിയെ കഷ്ടത്തിലാക്കുവാൻ കമ്രകണ്ഠനെ സഹായിച്ചുവെന്നു തൊന്നുന്നു. ശൈനേയൻ എത്തിയ തത്സമയം മാത്താൎണ്ഡനും അവിടെ എത്തി. വാതലിന്റെ ശബ്ദം കേട്ടപ്പോൾ ഭായ്യൎയുടെ നേരെയുള്ള സംശയം വദ്ധിൎച്ചതിനാല്ല് ഉടനെചെന്ന് ആരെങ്കിലുമുണ്ടൊ എന്ന പരിശോധിച്ചു. [ 27 ]
---96---

മാത്താൎണ്ഡന്റെ ശബ്ദംകേട്ടപ്പോൾ അദ്ദേഹം ദ്രോഹിക്കുമെന്ന ഭയപ്പെട്ടിട്ട ശൈനേയൻ ഒടിപ്പോയി. എല്ലാദിക്കിലും പരിശോധിച്ചിട്ടും ആരെയും കാണാഞ്ഞപ്പോൾ വാതിൽക്കൽമുട്ടിയതാരാണെന്ന ഭായ്യൎയൊടു ചൊദിച്ചു. ആരാണെന്നഅ നിശ്ചയമില്ലെന്ന ആസ്ത്രീപറഞ്ഞമറുവടി അദ്ദേഹം വിശ്വസിച്ചില്ല.

മാർത്താണ്ഡൻ‌--- ശൈനേയനായിരിക്കുമെന്നാണ് എന്റെ വിശ്വാസം

സുനീതി--- ആയിരിക്കാം. ഇന്ന ആളാണെന്ന് എനിക്ക് വിവരമില്ലാത്തതിനാൽ എനിക്കൊന്നും വിശ്വസിപ്പാൻ തരമില്ല.

കോപം ആലോചനാശക്തിയെ നശിപ്പിക്കുന്നത സാധാരണയാണല്ലൊ. ഭായ്യൎ പറഞ്ഞ വാസ്തവമോയെന്ന അല്പംപോലും ആലോചിക്കാതെ ഉടനെ അവിടെനിന്നു പുറപ്പെട്ടു. കമ്രകണ്ഠന്റെ അടുക്കൽചെന്ന സംഭവിച്ച വത്തൎമാനങ്ങളെല്ലാം പറഞ്ഞതിന്നുശേഷം ശൈനേയന്റെ വീട്ടിൽ പോയി കായ്യൎത്തിന്റെ സൂക്ഷ്മം അറിഞ്ഞുവരേണമെന്ന് അയാളോടപേക്ഷിച്ചു. തന്റെ സൂത്രങ്ങൾ ഫലപ്രദമാവാൻ തരമുണ്ടെന്നറിഞ്ഞ കമ്രകണ്ഠന്ന വളരെ സന്തോഷമുണ്ടായി. ഉടനെ അയാൾ ശൈനേയനെ അന്വേഷിച്ച പുറപ്പെട്ടു. ശൈനേയനും കമ്രകണ്ഠനും തമ്മിൽ പലെ നേരമ്പോക്കുകളും പറഞ്ഞിരുന്നതിന്നുശേഷം കമ്രകണ്ഠൻ പിറ്റേന്നാൾ ശൈനേയനോട തന്റെ വീട്ടിലേക്കു വരുവാൻ ഏല്പിച്ച യാത്രപറഞ്ഞുപോന്നു. കമ്രകണ്ഠൻ അപ്പോൾ തന്നെ മാത്താൎണ്ഡന്റെ അടുക്കെ പോയി വത്തൎമാനങ്ങൾ പലതും ശൈനേയൻ പറഞ്ഞുവെന്നും മുഴുവൻ പറയേണ്ടതിന്നപിറ്റേന്നാൾ ശൈനേയനോട് തന്റെ വീട്ടിലേക്കു വരാമെന്ന് ഏറ്റിട്ടുണ്ടെന്നും അവർ തമ്മിൽ സംസാരിക്കുമ്പോൾ മറഞ്ഞുനിന്നു നോക്കിയാൽ ആ കായ്യൎത്തെപ്പറ്റി സംസാരിക്കുമ്പോൾ ശൈനേയന്നുണ്ടാവുന്ന സന്തോഷം മനസ്സിലാക്കാമെന്നുപറഞ്ഞു.

പിറ്റേന്നാൾ രാവിലെ ശൈനേയൻ കമ്രകണ്ഠന്റെ വീട്ടിലെത്തി. മാത്താൎണ്ഡന്ന കാണ്മാൻ സാധിക്കുന്ന ഒരു സ്ഥലത്തേക്കു കമ്രകണ്ഠൻ ശൈനേയനെ കൂട്ടിക്കൊണ്ടുപോയി. അവർ തമ്മിൽ [ 28 ]
---97---

വേറെ കായ്യൎങ്ങളെപ്പറ്റിയാണ സംസാരിച്ചിരുന്നത. സംസാരിക്കുമ്പോൾ രണ്ടുപേരും കൈകൊട്ടി ഉച്ചത്തിൽ ചിരിക്കുകയും ഓരോ ആംഗ്യങ്ങൾകാട്ടിക്കൊണ്ടിരിക്കയുംചെയ്തിരുന്നു. എല്ലാം കണ്ടുകൊണ്ട ദൂരെനിന്നിരുന്ന മാത്താൎണ്ഡൻ ശൈനേയന്റെ ആംഗ്യങ്ങളെ ഓരോന്നായി വ്യാഖ്യാനിപ്പാൻതുടങ്ങി. കുറേ നേരം സംസാരിച്ചതിന്റെശേഷം ശൈനേയൻ വീട്ടിലേക്കു പോയി. മാത്താൎണ്ഡൻ ഉടനെ കമ്രകണ്ഠന്റെ അടുക്കൽ ചെന്ന ശൈനേയൻ പറഞ്ഞ വിവരങ്ങൾ വിസ്തരിച്ചു പറഞ്ഞുകൊടുക്കണമെന്നപേക്ഷിച്ചപ്പോൾ അയാൾ ഇങ്ങിനെ പറഞ്ഞു.

കമ്രകണ്ഠൻ--- ശൈനേയൻ എന്നിൽനിന്ന യാതൊന്നും മറച്ചുവെക്കുന്നതല്ല. അയാൾ പരമാത്ഥൎമൊക്കെ എന്നോടു പറഞ്ഞു. അങ്ങുന്ന വീട്ടിൽനിന്ന പുറത്തു പോവുമ്പോഴൊക്കെ അവീറ്റെ ചെല്ലേണ്ടതിന്ന അയാൾക്ക സുനീതിയുടെ കല്പനയുണ്ട. കല്പനപ്രകാരം ശൈനേയൻ ചെയ്യുന്നു. ഇതിന്നും പുറമെ ഒരു കായ്യംൎകൂടി പറയുകയുണ്ടായി. അങ്ങുന്ന സുനീതിക്കു കൊടുത്തിരുന്ന ഒരു ഉറുമാൽ ആ സ്ത്രീ ഇപ്പോൾ അയാൾക്കുകൊടുത്തിട്ടുണ്ട. ഉറുമാലിന്റെ കായ്യംൎ കേട്ടപ്പൊഴക്കും മാത്താൎണ്ഡന്റെ കായ്യംൎ പരുങ്ങലിലായി. ഉറുമാൽ സുൻഐതിയുടെ കൈവശമില്ലാത്തപക്ഷം തെളിവിന്ന പിന്നെയൊരു സംഗതിയും വേണ്ട എന്ന തീച്ചൎപ്പെടുത്തി. കമ്രകണ്ഠനെ പറഞ്ഞയച്ച ഉടനെ സുനീതിയുടെ അടുക്കെച്ചെന്നു.

താൻ കൊടുത്തിട്ടുള്ള ഉറുമാൽ കാണേണമെന്ന ഭായ്യൎയോടാവശ്യപ്പെട്ടു. എന്താണ മറുപടി പറയേണ്ടതെന്ന വിവരമില്ലാതെ സുനീതി വളരെ പരിഭ്രമിച്ചു. പരിഭ്രമം ഭത്താൎവറിയാതിരിക്കേണ്ടതിന്നുവേണ്ടി ഉടനെ അകത്തേക്കു പോയി. ഉറുമാൽ ചോദിച്ചപ്പോൾ ഭായ്യൎ പ്രദശിൎപ്പിച്ച സ്തോഭം മാർത്താണ്ഡൻ കണ്ടതിനാൽ കായ്യംൎ ശരിയാണെന്ന മുക്കാലും ബോദ്ധ്യമായി. സുനീതി ഉടനെ മടങ്ങിവന്ന അത കാണുന്നില്ലെന്ന പറഞ്ഞിട്ട അദ്ദേഹം എടുത്തുവെച്ചിട്ടുണ്ടോയെന്ന ചോദിച്ചപ്പോൾ മാത്താൎണ്ഡന കോപം സഹിപ്പാൻ വയ്യാതായി. സുനീതി ഒരു കുലടയാണെന്ന മാത്താൎ [ 29 ]
---98---

ണ്ഡന ബോദ്ധ്യം വന്നുകഴിഞ്ഞു. ആ സ്ത്രീയുടെ അനിവ്വൎചനീയമായ സൗന്ദയ്യൎത്തെ ഓമ്മൎവന്നപ്പോൾ കഠിനമായ യാതൊരു പ്രവർത്തിയും ചെയ്‌വാൻ മനസ്സുവന്നില്ലെങ്കിലും കമ്രകണ്ഠൻ ഊതിവളത്തിൎയ വിഷജ്വാല ശരീരമാസകലം പടന്നൎപിടിച്ചതോടുകൂടി മാത്താൎണ്ഡന്നു സുനീതിയുടെ നേരെയുണ്ടായിരുന്ന പ്രേമം കേവലം നഷ്ടമായിത്തീന്നുൎ. നിദ്ദോൎഷിയായ സുനീതിക്കു ഗുണമായ യാതൊരാലോചനയും ഇതിന്നുശേഷം മാത്താൎണ്ഡന്റെ മനസ്സിലുണ്ടായിട്ടില്ല. സുനീതിയേയും ശൈനേയനേയും കുലചെയ്ത് അതുനിമിത്തം ശിക്ഷയിൽപെടാതെ കഴിക്കാനുള്ള ആലോചനചെയ്കയാണ മാത്താൎണ്ഡൻ ഇതിന്നു ശേഷം ചെയ്തത. രാവും പകലും ഇതിന്നുള്ള ആലോചനയിൽ മഗ്നനായിരുന്നതുകൊണ്ട ഭക്ഷണംകഴിക്കേണ്ടുന്ന സമയങ്ങളിൽക്കൂടി വീട്ടിൽ ചെല്ലാതായി. സുനീതിയെ വേർപിരിഞ്ഞ താമസിക്കുന്നത മരിക്ക്ഉന്നതിന്ന സമമാണെന്നവിചാരിച്ചിരുന്ന മാത്താൎണ്ഡന്ന ഇപ്പോൾ ആ സ്ത്രീയെ കാണുന്നതദുസ്സഹമായിത്തീന്നുൎ. കേവലം ഒരു ഭ്രാന്തന്റെ മട്ടിൽ അങ്ങുമിങ്ങും നടന്ന സമയം കഴിച്ചുകൂട്ടി.

ഭത്താൎവിന്ന എന്തൊ സുഖക്കേടീന്ന വഴിയുണ്ടായിട്ടുണ്ടെന്ന സുനീതിക്ക മനസ്സിലായപ്പോൾ വിവരം അദ്ദേഹത്തോട ചോദിച്ചറിവാൻ തീച്ചൎയാക്കി.

സുനീതി--പ്രാണനാഥാ, അങ്ങനെ ഒരു ദിവസം ഒരിക്കൽകൂടി എനിക്ക് കാണ്മാൻ തരമില്ല്ആതെയായിരിക്കുന്നുവല്ലൊ. സദായ്പോഴും ഉന്മേഷത്തോടുകൂടിയിരുന്ന അങ്ങുന്ന് അല്പദിവസമായിട്ട വലിയ മൗഢ്യത്തോടുകൂടിയിരിക്കുന്നുവല്ലൊ. കാരണം അറിയാത്തതിനാൽ എനിക്കും വളരെ സുവക്കേടുണ്ട. എന്തായാലും എന്നോടു പറവാൻ മ്അടിക്കരുതെ.

മാത്താൎണ്ഡൻ പലേ വ്യാജകാരണങ്ങളും സുനീതിയെ പറഞ്ഞകേൾപ്പിച്ചു. എന്നാൽ അവയിൽ ഒന്നും ആ സ്ത്രീക്ക തൃപ്തികരമായിതോന്നിയില്ല. ഭത്താൎവിന്ന സുഖക്കേടുണ്ടാവത്തക്ക വല്ല തെറ്റും താൻ ചെയ്തിട്ടുണ്ടായിരിക്കുമൊ എന്ന വളരെ നേരം ആലോചിച്ചിട്ടും ഒന്നും തോന്നിയില്ല. [ 30 ]
---99---

ഭത്താൎവിന്റെ തന്നോടുള്ള സ്നേഹം ക്രമേണ കുറഞ്ഞുവരുന്നത സുനീതിക്കു മനസ്സിലായി. ആ സ്ത്രീ വലിയ ആധിയിൽപെട്ടും ഒരു ദിവസം കമ്രകന്റെ ഭായ്യൎയുമായി സംസ്സരിക്കുമ്പോൾ ആ സ്ത്രീ ഇങ്ങനെ പറഞ്ഞു.

സുനീതി--- എന്റെ ഭത്താൎവിനെപ്പറ്റി എന്താണ പറയേണ്ടത എന്ന എനിക്കു നിശ്ചയമില്ല. അദ്ദേഹത്തിന്നു എന്റെ നേരെ ഗാഢമായ പ്രേമമുണ്ടായിരുന്നു. അല്പദിവസമായിട്ട സ്വഭാവം വളരെ മാറീട്ടുള്ളതായി തോന്നുന്നു. ഞാൻ യാഠൊരു തെറ്റും ചെയ്തിട്ടുള്ളതായി തോന്നുന്നില്ല. മാതാപിതാക്കന്മാരുടെ ഇഷ്ടത്തിന്ന വിപരീതമായി കുലം, പ്രായം, രൂപം, വിദ്യ എന്നിവകൊണ്ടു യോജിക്കാത്തവരെ വിവാഹംകഴിക്കുന്നത മനക്ലേശത്തിന്നുള്ള മാഗ്ഗൎമാണെന്ന ഞാൻ നിമിത്തം മറ്റു സ്ത്രീകൾക്ക് മനസ്സിലാക്കാൻ സംഗതിവരുമോയെന്ന ഞാൻ ഭയപ്പെടുന്നു. നിങ്ങളുടെ ഭത്താൎവ അദ്ദേഹത്തിന്റെ ആത്മസ്നേഹിതമാണ. അവർ തമ്മിൽ ആലോചിച്ചല്ലാതെ യാതൊന്നും പ്രവത്തിക്ക പതിവില്ല. നിരസത്തിന്നുള്ള വല്ല കാരണവും നിങ്ങൾക്കറിവുണ്ടെങ്കിൽ എന്നോടു പറഞ്ഞുതരണം. നിദ്ദോൎഷിയും അനാഥയുമായ എനിക്ക വന്നു ചേരുന്ന അനത്ഥൎങ്ങൾ ഒഴിച്ചുകളവാൻ മറ്റാരുമില്ല.

ചതിപ്രയോഗങ്ങളെപ്പറ്റി കമ്രകണ്ഠൻ ഭായ്യൎയോട പറഞ്ഞിട്ടുണ്ടായിരുന്നതിനാൽ വിവരങ്ങൾ ആ സ്ത്രീക്കറിവുണ്ടായിരുന്നു. എങ്കിലും നിദ്ദൎയനും ഭയങ്കരമൂത്തിൎയുമായ ഭത്താൎവിനെയുള്ള ഭയം കൊണ്ട യാതൊന്നും പുറത്തു പറവാൻ ധൈയ്യൎമുണ്ടായില്ല. തനിക്ക ദോഷംവരാത്ത വിധത്തിൽ സുനീതിയെ സഹായിക്കേണമെന്ന തീച്ചൎയാക്കീട്ട "ഭത്താൎവിന്ന സംശയം ജനിപ്പിപ്പാൻ സംഗതിവരുത്തരുത. നിങ്ങൾ ആന്തരമായി അദ്ദേഹത്തെ സ്നേഹിക്കുന്നുണ്ടെന്ന വിശ്വാസം തോന്നിപ്പിക്കണം" എന്നുമാത്രം മറുപടി പറഞ്ഞു.

ഉറുമാൽ ശൈനേയന്റെവക്കൽ കാണുന്നപക്ഷം കായ്യംൎ ശരിയാണെന്നുള്ളതിന്ന വാദമില്ലെന്ന മാത്താൎണ്ഡൻ മുമ്പുതന്നെ തീച്ചൎപ്പെടുത്തീട്ടുണ്ടല്ലൊ. അതുകൊണ്ട ആ കായ്യംൎ തീർച്ചപ്പെടുത്ത [ 31 ]
---100---

ക്കൊടുക്കണമെന്ന കമ്രകണ്ഠനോട പറഞ്ഞപ്പോൾ പ്രയാസമുണ്ടെന്നും കഴിയുന്നത ശ്രമിക്കാമെന്നാല്ലാതെ ഏറ്റുപറവാൻ തരമില്ലെന്നും ആയാൾ മറുവടിപറഞ്ഞു.

സുനീതിയുടെ കഷ്ടകാലം മൂദ്ധൎന്യത്തിലെത്തിയിരുന്നതുകൊണ്ട കമ്രകണ്ഠന്റെ യത്നങ്ങളെല്ലാം അനായാസേനഫലിച്ചു. ശൈനേയന്റെ വീട്ടിലുണ്ടായിരുന്ന ഒരു സ്ത്രീക്ക നെയപണിയിൽ നല്ല വിദഗ്ദ്ധതയുണ്ടായിരുന്നു. സുനീതിയുടെ ഉറുമാൽ കണ്ടപ്പോൽ ആ സ്ത്രീക്ക അതിന്മേൽ അതിയായ പ്രേമം തോന്നിയതകൊണ്ട ഉടമസ്ഥന്ന മടക്കിക്കൊടുക്കന്നതിന്നുമുമ്പ അതുപോലെ ഒന്ന നെയ്തുണ്ടാക്കേണമെന്ന തീച്ചൎയാക്കി. ഉറുമാൽ എടുത്ത മാളികയുടെ മുകളിൽ പോയി ഒരു ജനവാതിലിന്നരികെ ഇരുന്ന തുന്നപ്പണി ആരംഭിച്ചു. വീട്ടിന്നരികേകൂടിയുള്ള പാതയിൽകൂടി കമ്രകണ്ഠൻ പോകുമ്പോൾ ഉറൂമാൽ ജാലകത്തിന്റെ അഴിമേൽ തൂക്കിയിട്ടിരിക്കുന്നതുകണ്ടു. ഇതുതന്നെയാണ നല്ല അവസരമെന്നു തീച്ചൎയാക്കി ഉടനെ പോയി മാത്താൎണ്ഡനെ കൂട്ടിക്കൊണ്ട ആ സ്ഥലത്തേക്കു ചെന്നു, ഉറുമാൽ കാട്ടിക്കൊടുത്തു. അവിടെ കണ്ടത് താൻ സുനീതിക്കു കൊടുത്ത ഉറുമാൽതന്നെയാണെന്ന ബോദ്ധ്യമായപ്പോൾ തന്റെ ഭായ്യൎഒരു കുടലയാണെന്നു വിചാരിച്ചതിൽ ഒട്ടുംതന്നെസംശയിപ്പാനില്ലെന്നു പൂണ്ണൎബോദ്ധ്യമായി.

തന്റെ ശത്രുക്കളായ സുനീതിക്കും ശൈനനേയനും മരണത്തിൽ കുറഞ്ഞ ഒരു ശിക്ഷകൊടുത്താൽ പോരെന്നു തീച്ചൎയാക്കി. ശൈനേയനെ കൊല്ലേണ്ടുന്ന ഭാരം അയാൾ ഏല്ക്കേണമെന്നും അങ്ങിനെ ചെയ്താൽ ആ ഉപകാരത്തിന്നു താൻ ആജീവനാന്തം നന്ദിയുള്ളവനായിരിക്കുന്നതാണെന്നും കമ്രകണ്ഠനോട പറഞ്ഞപ്പോൾ അപായകരമായ ആ പ്രവത്തിൎക്കു താൻ ആളല്ലെന്നു അയാൾ മറുവടിപറഞ്ഞുവെങ്കിലും അനവധി സമ്മാനങ്ങൾ കൊടുത്ത വീണ്ടും അപേക്ഷിച്ചപ്പോൾ അയാൾ ഒരുവിധം സമ്മതിച്ചു. ശൈനേയൻ മിക്കദിവസങ്ങ്അളിലും ഒരു വേശ്യാഗൃഹത്തിൽ പോയി അവിടെനിന്ന അദ്ധൎരാത്രി മടങ്ങിപ്പോരുന്ന പതിവുണ്ടെന്ന കമ്രകണ്ഠന വിവരമുണ്ടായിരുന്നു. അങ്ങിനെ വരുന്നവഴിക്കു അയാളു [ 32 ]
---101---

ടെകഥകഴിപ്പാൻ തീച്ചൎയാക്കി. ഒരുദിവസം കൂരിരുട്ടത്തു വഴിയിൽ കാത്തിരുന്നു. ഒരു മൂളിപ്പാട്ടുംപാടിക്കൊണ്ടായിരുന്നുശൈനേയന്റെ അന്നത്തെവരവ. ശബ്ദംകേട്ടപ്പോൾ കമ്രകണ്ഠനആളെ മനസ്സിലായി. ഉറയിൽനിന്നും വാളൂരി വെട്ടാൻ ഒരുങ്ങിനിന്നു. അടുത്തെത്തിയെന്ന കണ്ടപ്പോൾ കാലിന്നഒരുവെട്ടകൊടുത്തു. വെട്ടുകൊണ്ടപ്പോൾ ശൈനേയൻ മറിഞ്ഞുവീണു. ഉടനെ കഥകഴിക്കണമെന്നവെച്ചു കമ്രകണ്ഠൻ അടുത്തു. ഇരിട്ടിന്റെ ശക്തി ശൈനേയനെ രക്ഷിച്ചു. ശൈനേയൻ ഒരുവിധത്തിൽ എഴുനീറ്റ നുറവിളികൂട്ടിയപ്പോൾ കമ്രകണ്ഠൻ ഓടിപ്പോയി--"സഹായിപ്പിൻ!" എന്നുറക്കെ നിലവിളിച്ചപറയുന്നത കേട്ടിട്ട പലരും അങ്ങോട്ട ഓടിയെത്തി. കുറെ ദൂരം പോയതിന്നുശേഷം ശബ്ദംകേട്ട പുറപ്പെട്ടതാണെന്നുള്ള നാട്യത്തോടുകൂടി കമ്രകണ്ഠനും അങ്ങോട്ടു ചെന്നു. മറ്റുള്ളവരോടൊന്നിച്ച ശൈനേയന്റെ അടുക്കൽ ചെന്ന അയാളുടെ കാലിൽപറ്റിയമുറി സൂക്ഷ്മമായി പരിശോധിച്ചു. കുറേക്കൂടെ ഉറക്കെ വെട്ടിയില്ലല്ലൊ എന്നആലോചിച്ച സുവക്കേടു തൊന്നിയെങ്കിലും ഒരു സമയം ആ മുറികൊണ്ട അയാൾ മരിക്കാൻ ഇടയുണ്ടെന്ന ഓത്തൎ സമാധാനിച്ചു. കമ്രകണ്ഠന്ന ശൈനേയന്റെ കഷ്ടാവസ്ഥയിൽ വാസ്തവത്തിൽ സന്തോഷമാണല്ലോ ഉള്ളത. എന്നാൽ കുണ്ഠിതമുണ്ടെന്ന നടിച്ച് കണ്ണിൽനിന്ന രണ്ടമൂന്നു തുള്ളിവെള്ളം ഒരുവിദ്ഹത്തിൽ പുറത്തുചാടിച്ചു.

ശൈനേയനെ ആരോവെട്ടി മുറിവേല്പിച്ചിരിക്കുന്നുവെന്നവിവരം പിറ്റേന്നാൾ രാവിലെ നാടൊക്കെ പരന്നു. വിവരംകേട്ടപ്പോൾ സുതീതിക്കു വളരെവ്യസനം തോന്നി. വ്യസനം പുറത്തകാണിക്കുന്നത തനിക്ക ആപല്കരമാണെന്നാലോചിപ്പാൻ അവകാശമില്ലാത്തതിനാൽ ആ സാധുസ്ത്രീ സുഖക്കെടിനെപ്പറ്റി പലരോടും പ്രസ്താവിച്ചു. മാത്താൎണ്ഡന സുനീതിയുടെ നേരെയുള്ള കോപം വദ്ധിൎക്കുകയും ശൈനേയന വന്നകഷ്ടതയാലോചിച്ച സുനീറ്റ്ഹിക്ക ഭ്രാന്തായിരിക്കുന്നുവെന്ന കമ്രകണ്ഠനോട പറകയും ചെയ്തു. കമ്രകണ്ഠൻ ഇതുകേട്ടപ്പോൾ ഇങ്ങനെ പറഞ്ഞു. [ 33 ]
---102---

കമ്രകണ്ഠൻ-- അങ്ങിനെയല്ലാതെ വരാൻ തരമുണ്ടോ? സുനീതിയുടെ അത്മാവും ദേഹവും ശൈനേയനല്ലെ.

മാത്താൎണ്ഡൻ-- അവളുടെ ആത്മാവും ദേഹവും ശൈനേയനാണോ? ആകട്ടേ എന്നാൽ ആത്മാവിനെ ദേഹത്തിൽനിന്ന വെർപെടുത്താനുള്ളവൻ ഞാനായിക്കളയാം. അവളെ ഇനി ജീവിച്ചിരിപ്പാൻ സമ്മതിക്കുന്നത എന്റെ പൗരുഷത്തിന്ന് ഇടിച്ചിലാണ. അതുകൊണ്ട ഏതുവിധത്തിലാണ് അവളുടെ ജീവനാശം വരുത്തേണ്ടതെന്നുടനെ ആലോചിച്ചുറക്കണം. വിഷംകൊടുക്കുന്നതായാൽ അവൾക്ക ബുദ്ധിമുട്ടാതെ മരിക്കാം. ഈവക കുലടകളെ അങ്ങിനെ മരിപ്പാൻ സമ്മതിക്കുന്നത പാപമാണ. മൂഛൎയുള്ള ഒരു കട്ടാരം ഹൃദയത്തിന്നു നേരേതാത്തിക്കളയാം. കിടന്നു പിടയട്ടെ!

കമ്രകണ്ഠൻ-- അങ്ങുന്നാലോചിക്കുന്ന മാഗ്ഗംൎ തരക്കേടില്ല. പക്ഷെ അങ്ങിനെ ചെയ്യുന്നതായാൽ നമ്മളും ശിക്ഷക്കു പാത്രമാവുന്നതാണ. അതുകൂടാതെ കഴിക്കെണ്ടതല്ലെ. ഞാൻ ഒരു മാഗ്ഗംൎ ഉപദേശിക്കാം. അതതരക്കേടില്ലെന്ന തോന്നുന്ന പക്ഷം അങ്ങിനെ ചെയ്യുന്നതാണ നല്ലത. ഒരു മുണ്ടിൽ മണൽ നിറച്ച ആ കിഴികൊണ്ട നല്ല പ്രഹരം കൊടുത്താൽ മതി. ഇന്നവിധമാണ മരിച്ചതെന്നറിവാൻ ദേഹത്തിൽ യാതൊരടയാളവും കാണുന്നതല്ല. മരിച്ചതിന്ന ശേഷം ഒരു കിടക്കയിൽകിടത്തി വീട്ടിന്റെ തട്ടു ഒരു ഭാഗം വലിച്ച തലമേൽ വീഴ്ത്തിയാൽ തലക്ക ചതവുപറ്റും. അങ്ങിനെമരിച്ചുവെന്ന എല്ലാവരും വിശ്വസിക്കുകയും ചെയ്യും. വീടു നന്നെ പഴക്കമുള്ളതാകയാൽ തട്ടു വലിച്ചു വീഴ്ത്തുവാൻ എളുപ്പത്തിൽ കഴിയുന്നതാകണ.

ഉപദേശപ്രകാരം ചെയ്‌വാൻ മാത്താൎണ്ഡൻ സമ്മതിച്ചു. വേണ്ടുന്ന ഏപ്പാൎടുകൾ ചെയ്തതിന്ന ശേഷം കായ്യംൎ നടത്തേണ്ടതിന്ന ദിവസവും ഉറച്ചു. അന്ന കമ്രകണ്ഠനെ ഗോപ്യമായിട്ട മാളികയുടെ മ്ഉകളിൽ മാത്താൎണ്ഡനും ഭായ്യൎയും കിടക്കുന്ന മുറിക്കരികെ ഇരുത്തീട്ടുണ്ടായിരുന്നു. ദമ്പതിമാർ മുറിയിൽപോയി കിടപ്പായ ഉടനെ കമ്രകണ്ഠൻ ഒരു ശബ്ദം പുറപ്പെടുവിച്ചു. ശബ്ദം കേട്ട ഉടനെ അതെന്താണെന്ന നോക്കിവരുവാൻ മാത്താൎണ്ഡൻ സുനീതി [ 34 ]
---103---

യോടുപറഞ്ഞു. ഭത്താൎവിന്റെ ആജ്ഞപ്രകാരം സുനീതി ഉടനെ ഒരു വിളക്കും കയ്യിലെടുത്ത് അന്വേഷിപ്പാൻ പുറപ്പെട്ടു. അല്പംദൂരെയുള്ള ഒരു മുറിയിലെക്ക് കടന്നപ്പോൾ കമ്രകണ്ഠൻ ഉടനെ ആ സാധുസ്ത്രീയുടെ കഴുത്തില്പിടിച്ച മണൽകിഴികൊണ്ട പ്രഹരിപ്പിക്കാൻ തുടങ്ങി. രണ്ടുമൂന്നടികൊണ്ടപ്പോൾ സുനീതിശ്വാസമയപ്പാൻ കൂടിവയ്യാതായി നിലത്തവീണു; കിടന്ന കിടപ്പിൽ "രക്ഷിക്കണെ" എന്നഗൽഗദാക്ഷരത്തോടുകൂടി ഭത്താൎവിന്റെ പേർവിളിച്ചനിലവിളിച്ചു. മാത്താൎണ്ഡൻ ചെന്നഉടനെ ഭായ്യൎയേനോക്കി "ഭർത്താവിനെ സ്നേഹിക്കാതെ ദുർപ്രത്തികളിൽ പ്രവേശിക്കുന്ന നിന്നെപ്പോലെയുള്ള കുലടകൾക്ക ഇതതന്നെയാണ ഫലം. ശൈനേയൻ വന്നു രക്ഷിക്കട്ടെ. അവനെ വിളിച്ച നിലവിളിക്ക" എന്ന പറഞ്ഞു. ഇതിനിടക്ക കമ്രകണ്ഠൻപിന്നെയും അടിച്ചു. മരണം നേരിടുമെന്നറിഞ്ഞപ്പോൾ സുനീതി കണ്ണുമിഴിച്ച ഭത്താൎവിന്റെ മുഖത്ത നോക്കി " എന്റെപരമാത്ഥംൎ ദൈവം അറിയട്ടെ" എന്നുമാത്രം പറഞ്ഞ ഉടനെ കമ്രകണ്ഠൻ ഒരടികൂടികൊടുത്തപ്പോൾ ആനിദ്ദോൎഷിയായ സ്ത്രീരത്നം പരലോകം പ്രാപിച്ചു.

നിശ്ചയിച്ചപ്രകാരമൊക്കെ ചെയ്തതിന്നശേഷം മാത്താൎണ്ഡൻ ഉറക്കെ മുറവിളികൂട്ടി. നിലവിളി കേട്ടവരൊക്കെ അവിടെ ഓടിയെത്തി. സുനീതിയുടെ സ്വഭാവഗുണത്തെപ്പറ്റി വിവരമില്ലാത്തവർ വളരെ ചുരുക്കമായിരുന്നതിനാൽ എല്ലാവക്കുംൎ നിഷ്കളങ്കമായ വ്യസനം തോന്നി. ഗുണദോഷങ്ങളെ ശരിയായി കണ്ടറിയുന്ന ദൈവം ഈ സാഹസകൃത്യം ചെയ്തപാപികളെ വെറുതെ വിടില്ലാ. പ്രേമഭാജനമായിരുന്ന സുനീതിയുടെ മരണാനന്തരം മാത്താൎണ്ഡന്റെ ബുദ്ധിക്ക യാതൊരു സ്ഥിരതയും ഇല്ലാതായിത്തീന്നുൎ. ഭായ്യൎയെ തന്റെ ആവശ്യപ്രകാരം കമ്രകണ്ഠൻ കൊന്നുവെന്നുള്ള കഥമറന്ന ആ സാധുസ്ത്രീയെ തിരഞ്ഞ വീട്ടിൽ അങ്ങുമിങ്ങും നടപ്പാൻ തുടങ്ങി. ഇടക്കിടകുസ്വയബുദ്ധിയുണ്ടാവുമ്പോൾ വാസ്തവമായിസംഭവിച്ച വത്തൎമാനൻഗ്ങൾ ഓമ്മൎവന്നിരുന്നു. ഇങ്ങിനെ ഒരിക്കൽ സ്വന്തം സുഖത്തെ ഇല്ലായ്മചെയ്ത തന്റെ ബുദ്ധി ചീത്തയാകിത്തീത്തൎ കമ്രകണ്ഠന്റെ നേരെ വലിയ വെറുപ്പും താൻ ചെയ്ത സാഹസകൃത്യത്തെ [ 35 ]
---104---

പ്പറ്റി പശ്ചാത്താപവും തോന്നി. കമ്രകണ്ഠനെ തന്റെ കട്ടാരത്തിന്ന ഇരയാക്കിത്തീപ്പാൎൻ മനസ്സുണ്ടായിയെങ്കിലും വിശ്വപുരത്തിലെ നിയമകാഠിന്യത്തെയുള്ള ഭയംകൊണ്ട അതിന്ന ധൈയ്യൎമുണ്ടായില്ല. ഉടനേതന്നെ അയാളെ ഉദ്ദ്യോഗത്തിൽനിന്ന പിരിച്ചു. അന്നുമുതല്ക്ക മാത്താൎണ്ഡനും കമ്രകണ്ഠനും തമ്മിൽ നീരസം തുടങ്ങി. മാത്താൎണ്ഡന്റെ കഥ ഉടനെ കഴികാഞ്ഞാൽ കായ്യൎമെല്ലാം വെളിപ്പെടുമെന്നും അതുനിമിത്തം തനിക്ക അനത്ഥംൎ നേരിടുമെന്നും ഓത്ത്‌ൎ അതിന്നുള്ള ഓരോമാഗ്ഗൎങ്ങളെപ്പറ്റി കമ്രകണ്ഠൻ ആലോചിപ്പാൻ തുടങ്ങി. കായ്യൎങ്ങളെല്ലാം ആലോചിച്ചുറച്ച ശൈനേയന്റെ അടുക്കെപ്പോയീ അയാളോടിങ്ങനെ പറഞ്ഞു.

കമ്രകണ്ഠൻ-- സ്നേഹിതാ, നിങ്ങളെ മുടവനാക്കിത്തീത്തൎ മഹാ പാപിയോട നിങ്ങൾ പ്രതിക്രിയക്കൊരുങ്ങാതെ ഇരിക്കുന്നതിൽ എനിക്ക അത്ഭുതം തോന്നുന്നു. വൈരികളോട പ്രതിക്രിയക്കൊരുങ്ങാതിരിക്കുന്നത പുരുഷധമ്മൎമാണൊ. എന്റെ നിഷ്കളങ്കമായ സ്നേഹശക്തി നിങ്ങളറിയുന്നില്ലെന്ന തീച്ചൎയാണ. നിങ്ങളേദ്രോഹിച്ച മഹാപാപിയാരാണെന്നന്വേഷിച്ചറിവാൻ ഞാൻ പെട്ടപാട നിങ്ങളറിയുന്നുണ്ടോ. ആളെ സൂഷ്മമായി അറിഞ്ഞിട്ടാണ ഞാനിപ്പോൾ ഇങ്ങോട്ട പോന്നത. ഇനിയെങ്കിലും പകരം ചോദിക്കാതിരിക്കുന്നത പോരായ്മയാണ. അതുകൊണ്ട ഉടനെ എന്റെ കൂടെ വന്നാൽ ഞാൻ ആളേ പറഞ്ഞതരാം. ഇവിടെ വെച്ച ഞാ ഒരക്ഷരംപോലും പറകയില്ല.

ശൈനേയൻ-- എനിക്കുവേണ്ടി ഇത്രബുദ്ധിമുട്ടിയ നിങ്ങളാട ഞാൻ എങ്ങിനെയാണ നന്ദിപറയേണ്ടത എന്ന അറിയുന്നില്ല. ആളെ അറിയാഞ്ഞതിനാൽഞാൻ പ്രതിക്രിയക്കൊരുങ്ങാഞ്ഞതാണ. നിങ്ങൾ സഹായിക്കുന്നതായാൽ ഞാൻ എന്തു ചെയ്‌വാനും ഒരുക്കമാണ.

അവർ രണ്ടുപേരുംകൂടിഉടനെ വിശ്വപുരത്തിലേക്ക പുറപ്പെട്ടു. അവിടെ എത്തിയപ്പോൾ ശൈനേയന്റെ ശത്രു മാത്താൎണ്ഡനാണെന്നും അയാൾ ഭായ്യൎയുമായി സഹവാസമുണ്ടെന്ന സംശയിച്ച രണ്ടു കൂട്ടരേയും കൊല്ലേണമെന്ന തീച്ചൎയാക്കിയതാണെന്നും സുനീ [ 36 ]
---105---

തിയെ മാത്താൎണ്ഡൻ അടിച്ചുകൊന്നതിന്നുശേഷം മറ്റുവിധത്തിൽ പറഞ്ഞതാണെന്നും കമ്രകണ്ഠൻ അയാളോടു പറഞ്ഞുകൊടുത്തു. തന്നെ ദ്രോഹിച്ചിട്ടുണ്ടെങ്കിലും ശൈനേയന്ന മാത്താൎണ്ഡന്റെ നേരെയുള്ള ഭയഭക്തികൾക്ക കുറവു വന്നിട്ടില്ലായിരുന്നു. എന്നാൽ സുനീതിയെ മാത്താൎണ്ഡൻ കൊന്നതാണെന്നു കേട്ടപ്പൊഴുണ്ടായ കോപംകൊണ്ടും കമ്രകണ്ഠന്റെ സാമത്ഥ്യൎത്തിന്റെ ശക്തികൊണ്ടും ശൈനേയൻ ഉടനെ ഭരണകർത്താക്കന്മാരുടെ അടുക്കെ പോയി സങ്കടം പറഞ്ഞു. കായ്യൎങ്ങൾ തെളിയിക്കേണ്ടതിന്ന അയാൾ കമ്രകണ്ഠനെ സക്ഷ്ക്ഷികൊടുത്തു. കമ്രകണ്ഠന്റെ യുക്തിയോടുകൂടിയ വാക്കിൽ വിശ്വപുരത്തിലെ നീതിഭരണകത്താൎക്കന്മാക്കൎ വിശ്വാസംതോന്നി. എത്രതന്നെ ശ്രമിച്ചിട്ടും മാത്താൎണ്ഡനെക്കൊണ്ട കുറ്റം സമ്മതിപ്പിപ്പാൻ സധിച്ചില്ല. 'കുറ്റസമ്മതം' കൂടാഹെ മരണശിക്ഷകൊടുപ്പാൻ നിയമം സമ്മതിക്കാത്തതിനാൽ മാത്താൎണ്ഡനെ കുറെക്കാലം തടവിൽ വെച്ചതിന്നുശേഷം അദ്ദേഹത്തെ ജീവപയ്യൎന്തം നാടുകടത്തി. സൈന്യനായകനായി പ്രതാപത്തോടു കൂടിക്കഴിഞ്ഞിരുന്ന്അ മാത്താൎണ്ഡൻ അഗതിയായി കുറെക്കാലം ഉഴന്നനടന്നതിന്നുശേഷം ഒരു ദിവസം സുനീതിയുടെ ചാച്ചൎക്കാരനായ ഒരാളുമായി അടിപിടികൂടി. ആ കലഹത്തിൽ അയാൾ മരണം നേരിട്ടു.

കമ്രകണ്ഠൻ ശത്രുക്കളെ ഓരോരുത്തരെയായി യമപുരിത്തേക്കയച്ചു. ഇനിയും അയാൾ ചതിപ്രയോഗങ്ങൾ നിത്തിൎയില്ല. കുറേകാലം കഴിഞ്നപ്പോൾ അയാൾ ഒരു സ്നേഹിതന്റെ പേരിൽ കുലക്കുറ്റം ചുമത്തി. കമ്രകണ്ഠന്റെ സ്നേഹിതം കുറ്റം സമ്മതിക്കുന്നില്ലെൻനകണ്ടപ്പോൾ ഒരുസമയം അയാൾ നിദ്ദോൎഷിയായിരിക്കൂയെന്ന സംശയിച്ച യോദ്ധാക്കന്മാർ കമ്രകണ്ഠന്റെ നേരെ തിരിഞ്ഞടുത്തു. അയാൾ കളവുപറഞ്ഞതാണെന്ന ബോദ്ധ്യംവന്നതിനാൽ നല്ല പ്രഹരം കൊടുത്തു. പ്രഹരം കൊണ്ടിട്ട കമ്രകണ്ഠന്റെ എല്ലുകൾ നുറുങ്ങി. അല്പദിവസം കഴിഞ്ഞപ്പോൾ അയാൾ മരിച്ചു. നിദ്ദോൎഷിയും സധുവുമായ സുനീതിയെ കൊന്നവക്കുൎ തക്കതായ ദൈവശിക്ഷ കിട്ടിയെന്ന കാണുന്ന തിൽആ [ 37 ]
---106---


ക്കാൎണ സന്തോഷമുണ്ടാവാത്തത! ഭയങ്കരമൂത്തിൎയായ കമ്രകണ്ഠന്റെ മരണാനന്തരം അയാളുടെ ഭായ്യൎ പറഞ്ഞിട്ടാണ വാസ്തവം എല്ലാവക്കുംൎ മനസ്സിലായത.


"ഭത്തൃൎസ്നേഹം, പരമദയ, വിശ്വാസമെന്നീഗുണങ്ങൾ
ക്കോത്താൎൽ സത്താംവിളനിലമതാംസുന്ദരാംഗീംസുനീതീം
മാത്താൎണ്ഡൻതൻ കഠിനതരകോപത്തിനത്താഴകാക്കി
ത്തീത്തോൎരെഭ്യക്കുടിലവിധിതൻവൃത്തമത്യന്തക്ഷ്ടം!!"

കെ. അപ്പുനമ്പ്യാർ ബി.എ.


ഒ രു മ റു വ ടി .
------: :------
(രണ്ടുസന്ദേശങ്ങൾ)


കഴിഞ്ഞ കുംഭത്തിലെ രസികരഞ്ജിനിയിൽ "രണ്ടുസന്ദേശങ്ങൾ" എന്ന പുസ്തകത്തേപറ്റി ഞാനെഴുതിയ ഒരു ലേഖനത്തെ ആക്ഷേപിച്ചുകൊണ്ട കെ. രാമകൃഷ്ണപിള്ള അവർകൾ എടവത്തിലെ ലക്കത്തിൽ എഴുതിയ ലേഖനം ഞാൻ വളരെ രസത്തീടെ വായിൿഹ്ചു. എന്റെ ലേഖനം ഒരാളെങ്കിലും കുറെ ശ്രദ്ധവെച്ച വായിച്ചിട്ടുണ്ടെന്ന കാണുമ്പോൾ മനസ്സിന്ന അനല്പമായ കൃതാത്ഥൎതവരുന്നു. പക്ഷെ, രാമകൃഷ്ണപിള്ള അവർകൾ ദയചെയ്ത കുറേക്കൂടി ശ്രദ്ധ എന്റെ ലേഖനത്തിന്ന്അ കൊടുത്തിരുന്നു വെങ്കിൽ അദേഹം എഴുതിയ ലേഖനം -- വിധത്തിലാവില്ലായിരുന്നു. നല്ല ലേഖകന്മാരുടെ കൂട്ടത്തിൽ കെ. രാമകൃഷ്ണപിള്ള അവർകളുടെ പേരകേൾക്കുവാൻതുടങ്ങീട്ട കുറച്ചകാലമായി. അതുകൊണ്ട അദ്ദേഹം എന്റെ ലേഖനത്തെപറ്റി ആക്ഷേപിച്ചിട്ടുണ്ടെന്ന അറിഞ്ഞപ്പോൾ ആ ആക്ഷേപത്തിൽനിന്ന പലതും ഗ്രഹിക്കുവാനുണ്ടാകുമെന്നായിരുന്നു എനിക്ക ആദ്യത്തിലുണ്ടായ വിചാരം. എന്നാൽ ലേഖനം വായിച്ചപ്പോൾ എന്റെ ആ വിചാരത്തിന്ന വളരെ ഭംഗംവന്നുപോയി. രാമകൃഷ്ണപ്പിള്ള അവർകൾ ചെയ്ത ആക്ഷേപങ്ങൾക്ക യാതൊന്നും സമാധാനം പറ [ 38 ]
---107---

യേണ്ടതില്ലെന്ന വിചാരിച്ചിട്ടായിരുന്നു ഞാൻഇതുവരെ സ്വസ്ഥനായിരുന്നത. ഇപ്പോൾ തന്നെ എന്റെ ചിലസ്നേഹിതന്മാർ പറഞ്ഞില്ലെങ്കിൽ ഞാൻ -- ലേഖനം എഴുതില്ലായിരുന്നു.

രാമകൃഷ്ണപ്പിള്ള അവർകൾ എന്റെ ലേഖനത്തിലുള്ള ആക്ഷേപങ്ങളുടെ "അനൗചിത്യത്തെയും അസംബന്ധതയേയും" ചൂണ്ടിക്കാണിക്കുന്ന കൂട്ടത്തിൽ പ്രധാനമായി പറഞ്ഞിരിക്കുന്നത, കുഞ്ഞികൃഷ്ണമേനവനവർകളുടെ വ്യാഖ്യാനം എല്ലാ വ്യാഖ്യാനങ്ങളുടേയും പ്രഥമോദ്ദേശ്യമായ കാവ്യാരഥവിശദീകരണം സാധിക്കുന്നുണ്ടെന്നും, അതുകൊണ്ട അതില്ലെന്ന ഞാൻ പറഞ്ഞത ശരിയായിട്ടില്ലെന്നുമാണ്. -- സംഗതി പറയുന്ന അവസരത്തിൽ മേൽ‌പറഞ്ഞ വ്യാഖ്യാനം വായിക്കുവാനുള്ള അധികാരികൾ ഇന്നവരാണെന്നും അവരുടെ ലക്ഷനമിതാണെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. അതിന്റെ ശേഷം പ്രസ്തുത പുസ്തകത്തിലെ സംസ്കൃതശ്ലോകങ്ങളുടെ അച്ചിലുള്ള തെറ്റുകളേപ്പറ്റി ഞാനാക്ഷേപിച്ചത വളരെ അസംബന്ധമായിരിക്കുൻനു എന്നുമാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത. -- സംഗതികളേപറ്റിത്തന്നെ ആ കുന്നു ഞാൻ -- ലേഖനത്തിൽ പറയുവാൻ പോകുന്നത്. മേൽപറഞ്ഞ സംഗതികളിൽവെച്ച ഏറ്റവും പ്രധാനമായത ആദ്യം പറഞ്ഞതാകുന്നു. എങ്കിലും അതിനെപ്പറ്റി അല്പം അധികം പറയുവാനുള്ളതുകൊണ്ട് അത ഒടുവിലേക്ക നീട്ടിവെച്ച ആദ്യം മറ്റേരണ്ടുസംഗതികളേയും പറയട്ടെ.

കുഞ്ഞികൃഷ്ണമേനവനവർകളുടെ വ്യാഖ്യാനം വായിക്കുവാനുള്ള അധികാരികളേപറ്റിപ്പറയുന്നദിക്കിൽ പിള്ള്അ അവർകൾ ഇപ്രകാരം പറയുന്നു. "എന്നാൽ കുഞ്ഞികൃഷ്ണമേനോൻ അവർകൾ വ്യാഖ്യാനമെഴുതീട്ടുള്ളത് പദാത്ഥൎജ്ഞാനം സിദ്ധിക്കാത്ത മദപ്രജ്ഞന്മാക്കാൎയിട്ടല്ലെന്നും സാമാന്യം പഠിത്തമുള്ളവക്കാൎയിട്ടാണെന്നും അതിന്റെ സമ്പ്രദായം നമ്മെ ഗ്രഹിപ്പിക്കുന്നുണ്ട്. വീരകേസരി ഈ സന്ദേശങ്ങളെ വായിക്കുവാൻ പുറപ്പെടുന്നതിനുമുമ്പായി വേറെ ലഘുകാവ്യങ്ങൾ വായിച്ചു വാക്യങ്ങളെ അപഗ്ര [ 39 ]
---108---

ഥിച്ചു പദപരിഛേദം ചെയ്ത് അത്ഥംൎ മനസ്സിലാക്കി ഉഅപ്രിഗ്രന്ഥങ്ങൾ വായിക്കേണ്ടതിനുള്ള പടിവാതില്കൽ എത്തേണ്ടിയിരുന്നു". ഇതേ രാമകൃഷ്ണപ്പിള്ള അവർകൾ വീരകേസരിക്ക കൊടുത്ത ഒരു അടിയോ കുത്തോ ആണെങ്കിലും ഇതൽ നിന്ന പിള്ള അവർകൾ സാധാരണ മനുഷ്യരുടെ പഠിത്തം അളക്കുന്ന മട്ട് നമുക്ക മനസ്സിലാക്കാം. ചില ലഘുകാവ്യങ്ങളെ പിള്ള അവർകൾ പറയുന്നപ്രകാരമൊക്കെ പഠിച്ച് മനസ്സിലാക്കി ഉപരിഗ്രന്ഥങ്ങൾ വായിക്കേണ്ടുന്ന പഠിവാതില്കൽ എത്തീട്ടുള്ളവരെസാമാന്യ പഠിത്തക്കാരെന്ന പറയുന്നതായാൽ, ചില പ്രൗഢകാവ്യങ്ങളെ പഠിച്ച് ശാസ്ത്രഗ്രന്ഥങ്ങൾ പഠിക്കുവാൻ ഉന്മുഖന്മാരായിട്ടുള്ളവരെ അസാമാന്യ പഠിത്തക്കാർ എന്ന പറയേണ്ടിവരുമല്ലൊ. മേൽപറഞ്ഞ പഠിത്തത്റ്റ്ഹിന്നപുറമെ വല്ല ശാസ്ത്രത്തിന്റെയും ഒരു വക്ക് കടിച്ചിട്ടുള്ളവക്കുംൎ -- തോതിൽ പിള്ള അവർകൾ എന്തുപേരാണ കൊടുക്കുക? ഏതെങ്കിലും ഒരു ശാസ്ത്രത്തിൽ വ്യുല്പത്തി തികഞ്ഞിട്ടുള്ള ഒരു വിദ്വാൻ പിള്ള അവർകൾക്ക അവാങ്‌മനസഗോചരനായിത്തന്നെ ഇരിക്കുമെന്നാണ എനിക്കതോന്നുന്നത. പിള്ള അവർകൾ ഉപയോഗിക്കുന്ന അളവുകോൽ കേമംതന്നെ. ശേഷമുള്ളവർ ഉപയീഗിക്കുന്ന മാനദണ്ഡം ഉപയോഗിക്കാത്തതുകൊണ്ട് ഞാൻ പിള്ള വർകളെ തെറ്റുപ്രയുന്നില്ല. ആറംഗുലം പൊക്കമില്ലാത്ത ഒരു ലോലപത്തനനാട്ടുകാരൻ ഉപയോഗിക്കുന്നില്ലെന്നവെച്ച് അവനെ ആരെങ്കിലും തറ്റുപറയുമാറുണ്ടൊ?

ഇനി പിള്ള അവർകളുടെ സാമാന്യ പഠിത്തക്കാക്കൎ നമ്മുടെ പ്രകൃതമായ സന്ദേശകാവ്യങ്ങളെ എത്രത്തോളം മനസ്സിലാക്കുവാൻ കഴിയുമെന്ന വിചാരിക്കുക. ഈ വക ഗ്രന്ഥങ്ങളെ വായിക്കുവാനുള്ള പടിവാതില്കൽ എത്തിയിട്ടുള്ള ഇവർ ബുദ്ധിമുട്ടി പടിവാതിൽ തുറന്ന അകത്തുകടന്നാൽ തന്നെ അന്യസ്അഹായമില്ലെങ്കിൽ അവയുടെ പുറമേയുള്ള വല്ല ചിത്രപ്പണികളാലും അപഹൃതചി [ 40 ]
---109---

ത്തന്മാരായോ, യദൃഛയാതുറന്നുകിടക്കുന്ന വല്ലജനേലയിടേയും ദ്വാരത്തിൽകൂടി കഷ്ടിച്ചുകാണാവുന്ന വല്ല പദാത്ഥൎങ്ങളെയും കണ്ട ഉള്ളിലുള്ളതെല്ലാം കണ്ടു എന്നുവെച്ചു സന്ത്യപ്തന്മാരായോതീരുന്നതല്ലതെ മച്ചകത്തഗൂഢമായി വെച്ചിട്ടുള്ള വിലപിടിച്ച അലങ്കാര സമ്പത്തിനെയാകട്ടേ രസസുധാസമൃദ്ധിയെയാകട്ടെ എടുത്തനുഭവിപ്പാൻ ശക്തന്മാരാകമെന്ന തോന്നുന്നില്ല. ഇവരെ അതാതവക്രമാഗ്ഗൎങ്ങളിൽ കൂടി കൊണ്ടുപോയി അതാതരഹസ്യസ്ഥലങ്ങളിൽ വെച്ചിട്ടുള്ള ഭോജ്യവസ്തുക്കളെ കാട്ടിക്കൊടുത്ത അവയെ അനുഭവിക്കത്തക്കനിലയിൽ സഹായിക്കുകയാണല്ലോ വ്യാഖ്യാതാമ്മന്മാരുടെ പ്രവൃത്തി. ഈ പ്രവൃത്തി കുഞ്ഞികൃഷ്ണമേനോൻ അവർകൾ തന്റെ വ്യാഖ്യാനംകൊണ്ട സാധിക്കുന്നില്ല. മെൽപറഞ്ഞ തരക്കാക്കുൎ വേണ്ടിയാണ് ഈ വ്യാഖ്യാനമെഴുതിയിരിക്കുന്നതെങ്കിൽ അവക്കുൎ ആവശ്യമുള്ളതായും കാവ്യങ്ങളിൽ നിന്നു ഗ്രഹിക്കേണ്ടുന്നതായും ഉള്ള സാധനങ്ങളെ വിവരിക്കുന്നതല്ലെ വ്യാഖ്യാനത്തിന്റെ ഗുണം? ഓരോരോ ദെശചരിത്രങ്ങളെ പറയുക പ്രധാനമാക്കിപ്പിടിച്ച കാവ്യരസാലങ്കാരാദി വിട്ടുകളഞ്ഞിട്ടുള്ള ഈ വ്യാഖ്യാനം അവർക്കവെണ്ടിയാണെന്ന വിചാരിപ്പാൻ ന്യായംപോരാ. ചുരുക്കിപ്പറയുന്നതാണെങ്കിൽ, സാമാന്യ പഠിത്തക്കാർ എന്നുവച്ചാൽ രാമകൃഷ്ണപിള്ള അവർകൾ പറയുന്നവിധത്തിലുള്ളവരല്ല. അദ്ദേഹം പറഞ്ഞവിധത്തിലുള്ള വരാണെങ്കിൽ തന്നെ അവക്കാൎയി എഴുതുന്ന വ്യാഖ്യാനം ഈ വിധത്തിലല്ലാ വെണ്ടതും.

ഇനി പ്രകൃതപുസ്തകത്തിലേ സംസ്കൃത ശ്ലോകങ്ങളുടെ അച്ചിലുള്ള തറ്റുകളേ പറ്റിയുള്ള എന്റെ അക്ഷേപത്തേക്കുറിച്ച പിള്ള അവർകൾ പറഞ്ഞത ഞാൻ പരിശോധിക്കട്ടെ. പുസ്തകത്തിൽ വളരെ തെറ്റുകളുണ്ടെന്നു പിള്ള അവർകൾക്ക ബൊദ്ധ്യമാണ. എന്നാൽ ആ തറ്റുകൾ ഞാൻ ഗ്രന്ഥകത്താൎവിനെ തെറ്റുപറഞ്ഞതാണുപോൽ അദ്ദേഹത്തിന്ന രസിക്കാത്തത്. പിള്ള അവർകളുടെ ലേഖനം മാത്രം വായിച്ചിട്ടുള്ളവക്കുൎ അദ്ദേഹം പറയുന്നത ശരിയാണെന്നുതോന്നുവാൻ ഇടയുണ്ട്. എന്നാൽ അവർ ദയവുചെയ്ത എന്റെ ആദ്യത്തെ ലേഖനത്തിന്റെ ഒടുക്കത്തെ ഖ [ 41 ]
---110---

ണ്ഡം ഒന്നു വായിച്ചുനോക്കുന്നതായാൽ എനിക്ക വലിയൊരുപകാരമാവുന്നതാണ്. ഞാൻ അതിൽ ഗ്രന്ഥകത്താൎവിനെ ഒരു തെറ്റുപറകയുമുണ്ടായിട്ടില്ലെന്നു മാത്രമല്ല "പ്രസാധകന്മാരെ"യാണ തറ്റുപറയുന്നതെന്ന സ്പഷ്ടമായി പറൻഞ്ഞിട്ടുകൂടി ഉണ്ട്. അങ്ങിനെയിരിക്കെ പിള്ള വർകൾ --വിധമെല്ലാം എഴുതിയതിന്റെ കാരണം ഒന്നുകിൽ അദ്ദേഹത്തിന്ന "പ്രസാധകൻ" എന്ന പ്രസിദ്ധമായ പദത്തിന്റെ അത്ഥംൎ അറിഞ്ഞുകൂടായ്ക, അല്ലെങ്കിൽ എന്റെ ലേഖനം മനസ്സിരുത്തിവായികായ്ക. ഇതുരണ്ടിൽ ഒന്നാവാതെ നിവൃത്തിയില്ല. കെ. രാമകൃഷ്ണപിള്ള അവർകളെ "പദാത്ഥൎജ്ഞാനം സിദ്ധിക്കാത്ത മദപ്രജ്ഞ"ന്മാരുടെ കൂട്ടത്തിൽ കൂട്ടുവാൻ തരമില്ലല്ലൊ. അതുകൊണ്ട അദ്ദേഹം എന്റെ ലേഖനം മനസ്സിരുത്തി വായിച്ചിട്ടില്ലെന്നേ പറയുനാൻ പാടുള്ളു. അദ്ദേഹം നമ്മുറ്റെ പ്രകൃതപുസ്തകത്തിന്റെ പുറംകടലാസ്സ് ഒന്നു മറിച്ചുനോക്കിയിരുന്നാൽ അദ്ദേഹത്തിന്ന -- തെറ്റു വരുമായിരുന്നില്ല. പിള്ള അവർകൾ സൂചിപ്പിക്കുന്ന പ്രകാരം തന്നെ മലയാളത്തിലുള്ള അച്ചടിശാലാപ്രവത്തൎകന്മാരും അച്ചുനിരത്തുകാരും വളരെ ഭാഷാപരിജ്ഞാനമുള്ളവരല്ലെന്ന എനിക്കും ബോധ്യമാണ. അതുകൊണ്ട പുസ്തകങ്ങൾ അച്ചടിപ്പിക്കുന്ന കായ്യൎത്തിൽ പ്രസാധകന്മാർ കുറച്ചധികം മനസ്സിരുത്തേണ്ടതാണെന്നേ ഞാൻ പറഞ്ഞതിന്ന് അത്ഥൎമുള്ളു.

കുഞ്ഞികൃഷ്ണമേനോനവർകളുടെ വ്യാഖ്യാനങ്ങളെ പറ്റി വല്ലതും പറയുന്നതിന്നുമുമ്പ് "വ്യാഖ്യാന'മെന്നാൽ എന്താണെന്നുപറയാം. വ്യാഖ്യാനമെന്ന പദത്തിന്ന വിശേഷേണയുള്ള ആഖ്യാനമെന്നാകുന്നു അത്ഥംൎ. ഒരു കാവ്യത്തിന്റെ വ്യാഖ്യാനമെന്നുവച്ചാൽ ആ കാവ്യത്തിൽ കവി വിവക്ഷിച്ചിട്ടുള്ള അത്ഥൎത്തെ വ്യക്തമാക്കുകയാണ്. അതുകൊണ്ട ഒരു വ്യാഖ്യാനമെഴുതുകയാണെങ്കിൽ അതിന്റെ വിഷയമായ കാവ്യാത്ഥൎത്തെ വ്യക്തമാക്കുവാൻ വേണ്ടതെല്ലാം പറയേണ്ടിവരും. എന്നാൽ സാധാരണ വ്യാഖ്യാതാക്കന്മാർ അവരവരുദ്ദേശിച്ച അധികാരികളെ അനുസരിച്ച വ്യാഖ്യാനത്തിന്റെ ചില ഭാഗങ്ങളെ വിട്ടുകളഞ്ഞും മറ്റു ചില ഭാഗങ്ങൾ കുറെ വിസ്തരിച്ചും എഴുതിവരുമാറുണ്ട. അതുകൊണ്ട വ്യഖ്യാനത്തി [ 42 ]
---111---

ന്റെ ഗുണദോഷം പറയുന്നതിനുമുമ്പെ അതിന്റെ അധികാരിയേക്കൂടി മനസ്സിലാക്കേണമെന്നുതന്നെയാണ എന്റെ അഭിപ്രായം. പിള്ള അവർകൾ പ്രകൃതവ്യാഖ്യാനത്തിന്റെ അധികാരികളെപ്പറ്റി പറയണമെന്ന വിചാരിച്ചതിൽ അശേഷം തെറ്റില്ല. എങ്കിലും അവർ ഇന്നവരാണെന്നു പറഞ്ഞതാണ ശാരിയാവാത്തത്. പിള്ള അവർകളുടെ "സാമാന്യപഠിത്തക്കാർ" അതായത, പരാശ്രയം കൂടാതെ കാവ്യാത്ഥംൎ മനസ്സിലാക്കുവാൻ ശക്തിയില്ലാത്തവക്കുൎ, വേണ്ടിയാണ് മേനോൻ അവർകളുടെ വ്യാഖ്യാനമെന്നു വിചാരിക്കുവാൻ ന്യായം മതിയാവുന്നില്ലെന്ന ഞാൻ അല്പം മുമ്പ പറഞ്ഞുവല്ലൊ. പരാശ്രയം കൂടാതെ കവിതാചതുയ്യം‌ൎ മനസ്സിലാക്കുവാൻ ശക്തിയുള്ളവക്കുൎവേണ്ടിയാണ മേപ്പടി വ്യാഖ്യാനമെന്നും വിചാരിക്കുവാൻ തരമില്ല. അങ്ങിനെ ആയിരുന്നുവെങ്കിൽ -- വ്യാഖ്യാനത്തിൽനിന്ന പലഭാഗങ്ങളും എടുത്തുകളയാമായിരുന്നു. -- ഒടുവിൽ പറഞ്ഞ തരക്കാൎക്ക, ശൂ. സ. പുവ്വൎഭാഗം, --- -- നമ്പ്ര ശ്ലോകങ്ങളുടെ വ്യാഖ്യാനങ്ങളെക്കൊണ്ട എന്താണ് ആവശ്യമുള്ളത? വ്യാഖ്യാനമെഴുതുന്ന സമയം മേനോൻ അവർകൾ പ്രത്യേകിച്ചൊരധികാരിയേയും ഉദ്ദേശിച്ചിട്ടില്ലെന്നാണ് എനിക്ക തോന്നുന്നത്. അതുകൊണ്ട് അദ്ദേഹത്തിന്റെ വ്യാഖ്യാനം എല്ലാവക്കുംൎ വായിച്ചാൽ ഉപകരിക്കത്തക്കവിധത്തിലാവേണ്ടിയിരിരുന്നു. -- അഭിപ്രായത്തോടുകൂടി നോക്കുമ്പോൾ മേപ്പടി വ്യാഖാനത്തിൽ ചില ന്യൂനതകളെ ഞാൻ കാണുന്നുണ്ട്.

ഒന്നാമത ഈ വ്യാഖാനങ്ങൾ പ്രകൃത കാവ്യങ്ങളുടെ എത്രയോ ഒരു ചെറിയഭാഗം മാതമേതൊടുന്നുള്ളു. ശുകസന്ദേശത്തിലും കൊകിലസന്ദേശത്തിലും കൂടി ആകെ മുന്നൂറ്റിരുപതിലധികം ശ്ലോകങ്ങളുണ്ട. ഇവയിൽവെച്ച ഏറെക്കുറെ എഴുപതു ശ്ലോകങ്ങൾക്ക്, അതായത, നാലിലൊരംശത്തെക്കാൾ ചെറുതായ ഒരു ഭാഗത്തിന്ന മാത്രമേ മേനവൻ അവർകൾ വ്യാഖ്യാനം ചെയ്തിട്ടുള്ളു. ഇതിൽതന്നെ ഒരുശ്ലോകമൊഴികെ ശേഷമെല്ലാം പൂവ്വൎഖണ്ഡങ്ങളിലുള്ളവയാകുന്നു. അതുകൊണ്ട സന്ദേശകാവ്യങ്ങളിൽ പ്രധാനമെറുന്ന ഉത്തരഭാഗങ്ങളെ വ്യാഖ്യാതാവ് തൊട്ടിട്ടുതന്നെ ഇല്ലെ [ 43 ]
---112---
ന്ന പറയാം. അദ്ദേഹം എഴുതിയ വ്യാഖ്യാനത്തിന്റെ ഒരു വലിയഭാഗം ഓരോരോ ദേശചരിത്രങ്ങളാകുന്നു. ഈ ദേശചരിത്രങ്ങളിൽ ചിലഭാഗങ്ങൾ കാവ്യാത്ഥംൎ മനസ്സിലാക്കുന്നതിൽ യാതൊരഉപകാരവും ചെയ്യുന്നില്ല. ശുകസന്ദേശത്തിന്റെ വ്യാഖ്യാനത്തിൽ കാണുന്നചില ദെശചരിത്രങ്ങൾ പ്രകൃതകഥ നടന്നതിന്ന വളർഎക്കാലം പിന്നെഉണ്ടായവയാകുന്നു. -- ചരിത്രങ്ങൾ മനസ്സിലായിട്ട കാവ്യാത്ഥംൎ മനസ്സിലാക്കുവാൻ ഒരു പ്രയൊജനവും ഇല്ല. (ശു.സ.--- ഈ ശ്ലോകങ്ങളുടെ വ്യാഖ്യാനം നോക്കുക.) ഇതിൽ പറഞ്ഞതെല്ലാം പ്രകൃതകഥനടന്ന കാലമായ കലിവഷംൎ ---മതിന്ന വളരെ ഇപ്പുറത്തുള്ള സ്ഥിതിയാണ. അതുകൊണ്ട ചരിത്രങ്ങളെ പറഞ്ഞത മുഴുവൻ വെണ്ടവിധമായിയെന്ന പറഞ്ഞുകൂടാ. ദേശചരിത്രമൊഴികെ വേറേവല്ലതും പറഞ്ഞിട്ടുള്ള ഭാഗങ്ങളിൽ അല്പംചിലത യാതൊരുവിലയുമില്ലാത്തതായും വേറെചിലത കുറച്ചു കുറച്ച തെറ്റുള്ളതായും കാണുന്നില്ലെന്നില്ല. ശു. സ.--മത്തെശ്ലോകത്തിന്റെ വ്യാഖ്യാനത്തിന്ന എന്തൊരു വിലയാണുള്ളത? അതിൽതന്നെ --മത്തെ ശ്ലോകത്തിന്റെ വ്യാഖ്യാനവും അതുപോലെതന്നെ. വാലാന്മാരുടെ തൊഴില് ആക്കേൎങ്കിലും അറിഞ്ഞുകൂടാ എന്നുവരുമോ? കൊ.സ.---ശ്ലോകത്തിന്റ്എ വ്യാഖ്യാനത്തിൽ പറഞ്ഞത തെറ്റല്ലെ? സ്ത്രീകൾ ചവിട്ടിയാൽ മാത്രമേ അശോകം പുക്കുള്ളു എന്ന ആക്കേൎങ്കിലും ഒരുവിശ്വാസമുണ്ടോ? കുമാരസംഭവം മൂന്നാംസഗ്ഗൎത്തിൽ വസന്തവണ്ണൎനയുടെ ഘട്ടത്തിൽ "അസൂതസദ്യഃ കുസുമാന്യശോകഃ സ്കന്ധാൽപ്രഭൃത്യെവസപല്ലവാനിപാദേന നാപൈക്ഷത സുന്ദരീണാംസമ്പക്കൎമാശിഞ്ജിതനൂപുരേണ" എന്നൊരു ശ്ലോകമുണ്ട. ഇത കാളിദാസന്റെ തെറ്റായിരിക്കാം. ശുക.സ.--മത്തെ ശ്ലോകത്തിന്റെ പൂവ്വാൎദ്ധൎത്തിന്ന വ്യാഖ്യാതാവ ഇപ്രകാരം വ്യാഖ്യാനമേഴുതിയിരിക്കുന്നു. "അത്ഥംൎ നേടുന്നതിലും അനത്ഥംൎ നിക്കുന്നതിലും മഹാമനസ്കന്മാർ ഇതരന്മാരെ അവരവരേപ്പോലെ വിചാരിക്കുന്നു" എന്ന. മൂലശ്ലോകത്തിന്റെ അത്ഥൎത്തിൽനിന്ന ഭെദപ്പെടാതെ ഇങ്ങിനെ വ്യാഖ്യാനിക്കുന്നതകറെപ്രയാസമാണെ [ 44 ]
---113---
ന്നാണ എനിക്കതൊന്നുന്നത. മൂലത്തെ അനുസരിച്ചുകൊണ്ടുതന്നെയാണ തജ്ജൎമകാരൻ തജ്ജൎമചെയ്തിരിക്കുന്നത. "അത്ഥംൎനേടുന്നതിലും അനത്ഥംൎ നീക്കുന്നതിലും മഹാമനസ്കന്മാർ ഇതരന്മാരെ എല്ലാവരെയും ഒരു പോലെ വിൿഹാരിക്കുന്നു." എന്നായിരുന്നാൽ ഇതിലധികംശരിയായിരുന്നു. ശ്ലോകങ്ങൾ തെറ്റി വ്യാഖാനിച്ച കവികൾക്ക ദുഷ്കീത്തിൎവരുത്തുന്നത വ്യാഖ്യാതാവിന്റെ ധയ്യൎമാണേന്ന ഞാൻ ധരിച്ചിട്ടില്ല. ചിലദിക്കിൽ തജ്ജൎമക്കാരനും അല്പം ചില തെറ്റുകൾ വന്നിട്ടുണ്ട. അവിടെയൊന്നും വ്യാഖ്യാതാവ ശബ്ദിച്ചിട്ടേ ഇല്ല. ശു.സ.---ശ്ലോകത്തിന്റെ തജ്ജൎമനോക്കുക. അതിലുള്ള വിഷയവിഷയികളെ യാഠൊരുനിയമവും കൂടാതെ മാറ്റിയും മറിച്ചുംവെച്ച തജ്ജൎമ ചെയ്തതുകൊണ്ട അതിലുള്ള അലങ്കാരത്തിന്ന എത്ര ദോഷം പറ്റിയിരിക്കുന്നു! ഇങ്ങനെയുള്ളദിക്കിൽ വല്ലതും ചിലത പറയെണ്ടതല്ലെ? അതിൽ തന്ന്എ --ശ്ലോകത്തിന്റെ തജ്ജൎമ നോക്കുക. ഇവിടെ തജ്ജൎമ മൂലത്തെ വളരെ അനുസരിക്കുന്നുണ്ടെങ്കിലും മൂലത്തിലെ പ്രധാനമായ ഒരു പദം വിട്ടുകളഞ്ഞതുകൊണ്ട അതിന അല്പം പൊരയ്മയില്ലെ? മൂലത്തിൽ പ്രകൃതമായ താംരവണ്ണിൎക്ക "സ്രവന്തീ"യെന്നൊരു വിശേഷണം കൊടുത്തിട്ടുണ്ട. അതിന്ന കുറെ അഭിപ്രായവും കവി കരുതീട്ടുണ്ടെന്ന വായനക്കാക്കൎ തൊന്നുകയും ചെയ്യും. അതതജ്ജൎമയിൽ വിട്ടുകളഞ്ഞിതിനേപറ്റി വല്ലതും വ്യാഖ്യാതാവ പറയേണ്ടിയിരുന്നു. വ്യാഖ്യാതാവ അല്പം ദിക്കിൽ ചില അലങ്കാരങ്ങളെ വിവരിക്കാൻ ഭാവിച്ചിട്ടുണ്ട. അതെല്ലാം വളരെ എളുപ്പമായ ദിക്കിലാണ. ശു. സ. --ശ്ലോകത്തിന്റെ വ്യാഖ്യാനം നോക്കുക. "പക്ഷം" എന്ന ഒരു പഡത്തെ അവലംബിച്ചു നിൽകുന്ന ഒരു ശ്ലേഷയെ ഇത്രയൊക്കെ വിവരിക്കുവാനുണ്ടൊ? അത വിവരിച്ച അസ്ഥക്ക 64 ആമത്തെ ശ്ലോകത്തിലെ ശ്ലേഷയെ അല്പം വിവരിക്കേണ്ടതായിരുന്നു. -- ഒടുവിൽ പറഞ്ഞ ശ്ലേഷക്ക മുൻപറഞ്ഞതിനേക്കാൾ അല്പം കാഠിന്യം അധികമല്ലെ? ശു.സ. --- ശ്ലോകത്തിൽ പ്രഭാതസമയത്ത കോഴികൂകുന്നതിനെ അതിൽപറഞ്ഞപ്രകാരം ഉൽപ്രേക്ഷിച്ചതുകൊണ്ട പ്രകൃതത്തിന്ന [ 45 ]
---114---

എന്താണ ഗുണമെന്ന രണ്ടക്ഷരംകൊണ്ട പുറത്തിരുന്നാൽ വ്യാഖ്യാനത്തിന വല്ലകുറവും വരുവാനുണ്ടൊ? അതിൽതന്നെ ---മത്തെ ശ്ലോകത്തിന്റെ വ്യാഖ്യാനത്തിൽ നിന്ന ചിലത പഠിക്കുവാനുണ്ടെങ്കിലും അതിൽപറയേണ്ടത മുഴുവനായിട്ടില്ല. ആ ശ്ലോകത്തിന്റെ പൂവ്വാൎദ്ധൎത്തിൽ പറഞ്ഞ സംഗതികൾക്കും പ്രകൃതപവ്വൎതത്തിന്റെ "വക്ര"മെന്ന പേരിന്നും തമ്മിലുള്ള സംബന്ധത്തെക്കുറിച്ച അല്പം പറഞ്ഞിരുന്നുവെങ്കിൽ ആ വ്യാഖ്യാനം കുറേകൂടി നന്നാവുമായിരുന്നു. ഇങ്ങിനെ ചിലസംഗതികളാണ എനിക്ക മേനോൻ അവർകളുടെ വ്യാഖ്യാനത്തേപറ്റി പറയുവാനുള്ളത, അതെല്ലാം പറയുന്നതായാൽ ഇനിയും എന്റെ ലേഖനം നീണ്ടുപോകുമെന്ന ഭയപ്പെട്ട ഇപ്പോൾ നിത്തുൎന്ന്ഉ. ആകെപ്പാടെ നോക്കുന്നതായാൽ മേനവൻ അവർകളുടെ വ്യാഖ്യാനം കാവ്യങ്ങളുടെ സ്വല്പം ചില ദിക്കുമാതമെ തൊടുന്നുള്ള. തൊട്ടദിക്കിൽതന്നെ കുറേഭാഗം അനാവശ്യവും, വേറെ ചിലഭാഗം ഗുണംപോരാത്തതും, മറ്റുചിലഭാഗം അല്പാല്പം ചില തെറ്റുള്ളതും ആകുന്നു.


"ചിത്രംചിത്രംബതബത മഹച്ചിത്രമേതദ്വിചിത്രം
ജാതൊദൈവാദുചിതഘടനാസംവിധാതാവിധാതാ
യന്നിംബാനാംപരിണതഫലസ്പീതിരാസ്വാദനീയാ
യച്ചൈതസ്യാഃ കബളനകലാകോവിദഃകാകലോകഃ"

വീരകേസരി.


മ ല യാ ള ഭാ ഷ യു ടെ
താ ൽ ക്കാ ലി കാ വ സ്ഥ .
------: :------
(തുടച്ചൎ)


ഭാഷയെ പരിഷ്കരിക്കുന്നതിന്ന സാമത്ഥ്യൎമുള്ള ആളുകൾ ഉണ്ടായി എന്നുള്ള ഏകസംഗതികൊണ്ട ഭാഷ നന്നാകുന്നതല്ലായ്കയാൽ അങ്ങിനെയുള്ള മഹാന്മാർ ഭാഷയെ പരിഷ്കരിക്കുന്നതിന്നു വേണ്ടതപ്രവൃത്തിച്ചുകൊണ്ടിരിക്കണമെന്ന തെളിയുന്നു.മല [ 46 ]
---115---

യാളപണ്ഡിതന്മാർ ഭാഷയെ സംബന്ധിച്ചകായ്യൎത്തിൽ പ്രവത്തിൎക്കേണമെങ്കിൽ മുഖ്യമായി ദ്രവ്യനഷ്ടം ഇല്ലെന്ന വരണം. ഇരുപതാംനൂറ്റാണ്ടിൽ നമ്മുടെനാട്ടിൽ മലയാളപണ്ഡിതന്മാർ ഉണ്ടായിരിക്കെ ഒരു യൂറോപ്യമഹാൻ (Mr.Marsden) എഴുതിയ മലയാള പുസ്തകങ്ങൾ നമ്മുടെ സ്കൂളുകളിൽ പാഠപുസ്തകങ്ങളായി സ്വീകരിക്കേണ്ടി വന്നതിൽ ദൃശ്യമായിരിക്കുന്ന അഭംഗിയെപറ്റി എന്തുപറയേണ്ടു? ആ പുസ്തകങ്ങൾ തന്നെയും ഭാഷാരീതിയേയും വ്യാകരണസൂത്രങ്ങളെയും കൃത്യമായി അനുസരിച്ചിട്ടുള്ളവയാണൊ എന്നറിവാൻ വായിച്ചുനോക്കീട്ടുള്ള പണ്ഢിതന്മാർ എന്തുപറയുന്നുവെന്ന് കേട്ടാൽ കൊള്ളാം.

പാഠപുസ്തകങ്ങൾ തിരഞ്ഞെടുക്കെണ്ടതായിവരുന്ന അവസരങ്ങളിൽ പ്രത്യേകം നോക്കേണ്ടതും നോക്കുന്നതും പുസ്തകം ഉണ്ടാക്കിയ ആൾ എന്തെല്ലാം പരീക്ഷകളാണ ജയിച്ചിട്ടുള്ളത എന്നൊ, ആ ആളുടെ ഉദ്യോഗം എന്തെന്നൊ അല്ലാ, കണ്ണിനു മുമ്പിലിരിക്കുന്ന പുസ്തകം എത്രത്തോളം നന്നായിട്ടുണ്ടെന്നും നന്നായിട്ടുണ്ടെങ്കിൽ ഉദ്ദേശസിദ്ധിക്ക മതിയായിട്ടുണ്ടൊ എന്നുമാണ എന്നുള്ള വിവരം സമകരും അറിഞ്ഞുവശമായാൽ മലയാളപണ്ഡിതന്മാർ പാഠപുസ്തകങ്ങൾ ഉണ്ടാക്കുന്നതിൽ മടികാണിക്കയില്ലെന്നാണ തോന്നുന്നത. പുസ്തകം ഉണ്ടാക്കി അച്ചടിപ്പിച്ചാൽ നഷ്ടവും ബുന്ധിമുട്ടും വരികയില്ലെന്നുള്ള നിശ്ചയം ഗ്രന്ഥകത്താൎക്കന്മാക്ക്ൎ ഉണ്ടാകത്തക്കവണ്ണം നല്ലപുസ്തകങ്ങളുണ്ടാക്കുന്ന ആളുകളെ പലപ്രകാരത്തിലും സഹായിക്കയും ഉത്സാഹിപ്പ്ഇക്കയും ധൈയ്യൎപ്പെടുത്തുകയും ചെയ്യുന്നതിന്ന വേണ്ടുന്ന ആളുകളുണ്ടായിരിക്കണം. പുസ്തകം നല്ലതാണെങ്കിൽ വിലകൊടുത്ത വാങ്ങുന്നതിന്ന ആളുകളുണ്ടാകുമെന്ന വിചാരിപ്പാൻ ന്യായമുള്ളതുകൊണ്ട മേൽ പ്രകാരം ഗ്രന്ഥകത്താൎക്കന്മാരെ ഉത്സാഹിപ്പിക്കയും മറ്റും ചെയ്തിട്ടെന്തുകായ്യൎമെന്ന ചിലർ പക്ഷേ ചോതിക്കുമായിരിക്കാം. അവരവരുടെ കുഡുംബങ്ങളിൽതന്നെ ശക്തിക്കുതക്കവണ്ണം ഒരു പുസ്തകസഞ്ചയമുണ്ടായിരിക്കണമെന്ന തീച്ചൎപ്പെടുറ്റ്ഹ്തീട്ടുള്ള ആളുകൾ പുസ്തകങ്ങൾ വാങ്ങാറുള്ളതുപോലെ ഇവിടങ്ങളിലുള്ളവർ പ്ര [ 47 ]
---116---

വൃത്തിക്കുന്നതിനുള്ള കാലം സമീപിച്ചിട്ടില്ല, എന്നുമാത്രമല്ല ഒരു പുസ്തകം എത്രമേൽ നല്ലതായിരുന്നാലും അതനല്ലതാണെന്നുള്ള തത്വം സകലരും ഗ്രഹിച്ച പുസ്തകം വാങ്ങിത്തുടങ്ങുന്ന അധികം നാൾ വേണ്ടിവരുമെന്നകൂടി വന്നേക്കാം. ഇങ്ങിനെ ഇരിക്കയാൽ പുസ്തകം നല്ലതായിരുന്നാലും ഗ്രന്ഥകത്താൎവിന്ന തല്കാലം നഷ്ടമൊ മറ്റൊ വന്നേക്കാമെന്ന പറയുന്നതിൽ ഇവിടെ ഒന്നുകൊണ്ടും അധൈയ്യൎപ്പെടുവാനില്ല. ആ സ്ഥിതിക്ക പുസ്തകമുണ്ടാക്കണമെന്നുള്ള വിചാരം മലയാളപണ്ഡിതന്മാരിൽ അത്യധികം പ്രബലപ്പെടത്തക്കവണ്ണം അവരെ സഹായിക്കയും ഉത്സാഹിപ്പിക്കയും ധൈയ്യൎപ്പെടുത്തുകയും ചെയ്യെണമെന്ന ഇവിടെ പറയാതിരുന്നാൽ ഞാനെന്റെ ചുമതലയെ നിവ്വൎഹിക്കുന്നതിൽ വലിയ ഉപേക്ഷകാനിച്ചതായി വിചാരിക്കപ്പെടുമെന്നാണ എന്റെ ഉത്തമവിശ്വാസമെന്ന സവിനയം വീണ്ടും അറിയിക്കെണ്ടതായി വന്നിരിക്കുന്നു.

മലയാളപണ്ഡിതന്മാർ ധാരാളമുണ്ടാകയും പുസ്തകമുണ്ടാക്കുന്നതിന്ന അവർ സന്നദ്ധന്മാരായിരിക്കയും ചെയ്തതുകൊണ്ടായില്ല. മലയാളഭാഷയിൽ ഇല്ലാത്തതും ഭാഷാപോഷണത്തിന്നത്യാവശ്യമായിട്ടുള്ളതുമായ പുസ്തകങ്ങൾ എന്തല്ലാമെന്ന തീച്ചൎപ്പെടുത്തി അതാതകാലങ്ങളിൽ പണ്ഡിതന്മാക്കൎറിവകൊടുപ്പാൻ ഒരു സഭയുണ്ടായാൽ വളരെ നന്നായിരിക്കും. പണ്ഡിതന്മാർ ഈ സഭയുടെ നിശ്ചയപ്രകാരം പുസ്തകമുണ്ടാക്കുകയും സഭ ആയ്ത പരിശോധനകഴിച്ചു നന്നായിട്ടുണ്ടെന്ന കാണപ്പെടുന്നപക്ഷം അച്ചടിപ്പിക്കയും ചെയ്യുന്നതായാൽ നമ്മുടെ ഭാഷയിലെ ഗ്രന്ഥദൗല്ലൎഭ്യം ക്രമേണ നീങ്ങുന്നതാണ. ഇങ്ങിനെയുള്ള ഏപ്പാൎടുകളൊന്നും ഇല്ലായ്കയാലാണ, ഒരേതരത്തിൽതന്നെയുള്ള പുസ്തകങ്ങൾ വളരെയുണ്ടായതായും നെല്ലുകൾക്കിടയിൽ കളകളെന്നപോലെ പുസ്തകങ്ങൾക്കിടയിൽ ക്ഷുദ്രപുസ്തകങ്ങൾ വദ്ധിൎച്ചതായും കാണ്മാനിടവന്നിട്ടുള്ളത. ഓരോ തരത്തിൽ ഓരോ പുസ്തകംവീതം ഉണ്ടായതിന്നശേഷം, ഒരു തരത്തിൽ ഒന്നിലധികം പുസ്തകങ്ങൾ ഉണ്ടാക്കുകയാണ അധികം നല്ലതഎന്ന മാത്രമെ ഇവിടെ പറയുന്നുള്ളു. [ 48 ]

             ‌-117-

ക്ഷുദ്രപുസ്തകങ്ങളുടെ പ്രവേശനത്തെ തീരെ തടുക്കുകയും നല്ല പുസ്തകങ്ങളുടെ സംഖ്യ വർദ്ധിപ്പിക്കുകയും ചെയ്തു കൊണ്ടിരിക്കണം. ഇങ്ങിനെയുള്ള കാര്യങ്ങളിൽ ഏർപ്പെടുന്നവർക്ക് ഐക്യമത്യവും ക്ഷമയും അത്യാവശ്യമാണു.

ഇംഗ്ലീഷ് ഭാഷ അഭ്യസിച്ച് ഉയർന്നതരം പരീക്ഷകൾ ജയിച്ചിട്ടുള്ള നമ്മുടെ ആളുകൾ, മലയാളം സംസാരിക്കുമ്പോൾ പതിനഞ്ചുവീതം ഇംഗ്ലീഷ് വാക്കുകൾ ചേർക്കാറുണ്ടെന്നുള്ള ജനവാദം നേരായിട്ടുള്ളതാണെങ്കിൽ, മലയാളഭാഷ അഭ്യസിച്ചിട്ടുള്ള ഇംഗ്ലണ്ടുകാർ സംസാരിക്കുമ്പോൾ, അവർ ഇംഗ്ലീഷ് വാക്കുകൾക്കിടയിൽ മലയാളവാക്കുകൾ ചേർക്കാറുണ്ടോ എന്നുള്ളതിനെപ്പറ്റി ചിന്തിച്ചാൽ കൊള്ളാമെന്നറിയിക്കേണ്ടതാവശ്യമെന്ന് തോന്നുന്നു. മനോവിചാരത്തെ പൂർണ്ണമായും വ്യക്തമായും പറഞ്ഞറിയിക്കെണ്ടതിന്നുതക്ക വാക്കുകൾ മലയാളഭാഷയിൽ ഇല്ലായ്കനിമിത്തം ഇംഗ്ലീഷ് പദങ്ങൾ ചേർക്കുന്നതാണെന്ന് ചിലർ പറയുമായിരിക്കാം.പിഴക്കാതെ സംസാരിപ്പാനും മറ്റും നമുക്ക് കഴിവില്ലാതിരുന്ന കാലത്ത് നമ്മുടെ മാതാപിതാക്കന്മാർ നമ്മെ തള്ളിക്കളയാതെ വിദ്യ അഭ്യസിപ്പിക്കയും മറ്റും ചെയ്തപ്രകാരം തന്നെ നാം നമ്മുടെ ഭാഷ ഇപ്പോൾ അപരിഷ്കൃതയാണെന്ന് നിശ്ചയിച്ച് ധിക്കരിക്കാതെ ഭാഷയുടെ പോഷണത്തിന്ന് വേണ്ടതെല്ലാം പ്രവൃത്തിച്ച് ഭാഷയെ നല്ല സ്ഥിതിയിലാക്കേണ്ടതാണു. നമ്മുടെ ഭാഷയുടെ അപരിഷ്കൃതാവസ്ത സൂക്ഷ്മത്തിൽ നമ്മുടെ അപരിഷ്കൃതാവസ്ഥയെയത്രെ തെളിയിക്കുന്നതും. ഇംഗ്ലീഷുകാർ തങ്ങൾ ചെല്ലുന്ന ദിക്കുകളിലെല്ലാം ഇംഗ്ലീഷ് സ്കൂളുകൾ സ്ഥാപിക്കുകയും ഇംഗ്ലീഷ് ഭാഷക്ക് പ്രാധാന്യം കൽപ്പിക്കയും ചെയ്തിട്ടുള്ളതിൽനിന്ന് നാമെന്താണു മനസ്സ്ലിലാക്കേണ്ടത്? ഭാഷകളുടെ രാജ്ഞി എന്നൊ അറിവിന്റെ താക്കോൽ എന്നൊ പറയപ്പെടാവുന്ന നിലയിൽ ഇപ്പോൾ എത്തിരിക്കുന്ന ഇംഗ്ലീഷ് ഭാഷ,ഒരു കാലത്ത് നമ്മുടെ ഭാഷ എന്ന പോലെ, അപരിഷ്കൃതാവസ്ഥയിലായിരുന്നു കിടന്നിരുന്നത് എന്ന് ഓർക്കുകയും ആ ഭാഷ ഉന്നതനിലയിൽ എത്തിയത് എങ്ങിനെ എന്നുള്ളതിനെപ്പറ്റി ചിന്തിക്കുകയും ചെയ്യുന്ന മതിമാന്മാർ നമ്മുടെ [ 49 ]

                   -118-

ഭാഷയെ പരിഷ്കരിക്കുന്ന കാര്യത്തിൽ ഒരു പ്രകാരത്തിലും മഗ്നോത്സാഹന്മാരായി ഭവിക്കുന്നതല്ല ഇംഗ്ലണ്ടുകാർ തങ്ങളുടെ ഭാഷയെ സ്നേഹിക്കുന്നപ്രകാരം നാമും നമ്മുടെ ഭാഷയെ സ്നേഹിച്ച് കൊണ്ടിരിക്കുന്നതായാൽ നമ്മുടെ ഭാഷ, ഒരു കാലത്തു, ഉൽകൃഷ്ട ഭാഷകളിൽ ഒന്നെന്ന് ഗണിക്കപ്പെടും നിശ്ചയം. ഭാഷാപോഷണമെന്നത് ചിലരുടെ ശ്രമംകൊണ്ടൊ, ഏതാനും സംവത്സരം കൊണ്ടൊ,നിഷ്പ്രയാസമായി സാധിക്കാവുന്ന ഒരു കാര്യമല്ല.അതുകൊണ്ട് സ്വദേശഗവർമ്മേണ്ടുകളുടെയും ധനവാന്മാരുടെയും മറ്റും സഹായം അത്യന്താപേക്ഷിതമെന്ന് പറയേണ്ടതില്ലല്ലോ.

ഈ അവസരത്തിൽ എനിക്കനുവദിച്ചിട്ടുള്ള സ്തലത്തെ (൧0 ഭാഗത്തെ) ഞാൻ അതിക്രമിച്ചതായി കാണപ്പെടുന്ന പക്ഷം ദയാപൂർവ്വം ക്ഷമിക്കണമെന്നപേക്ഷിച്ചു കൊണ്ട് ഭാഷയുടെ ഐകരീത്യത്തെപ്പറ്റി അല്പം പറഞ്ഞുകൊള്ളട്ടെ.

ഭാഷക്ക് ഐകരീത്യം വരുത്തേണമെന്ന് പറയുന്നതായിട്ടല്ലാതെ അതിനുള്ള മാർഗ്ഗങ്ങളെന്തെല്ലാമെന്ന് ആലോചിച്ച് വേണ്ടപോലെ പ്രവൃത്തിച്ചതായി ഓർക്കുന്നില്ല.ഇങ്ങിനെ പറഞ്ഞുകൊണ്ടിരിക്കമാത്രം ചെയ്തതുകൊണ്ട് എന്ത് പ്രയോജനമാണുള്ളത്? 'പരോപദേശേ പാണ്ഡിത്യം സർവ്വേഷാം സുകരം നൃണാം'എന്നുള്ളത് ഇവിടെ ഓർമ്മയിൽ വരുന്നു. ഭാഷക്ക് ഐകരീത്യം വരുത്തുവാൻ ഉള്ള മാർഗ്ഗങ്ങളിൽ ചിലത് പറയാം.

1. സർവ്വസമ്മതമായുള്ള ഒരു വ്യാകരണം നമുക്കാവശ്യമായിരിക്കുന്നു. ഇക്കാര്യത്തിൽ മലയാളരാജ്യത്തിന്റെ നാനാഭാഗത്തുമുള്ള പണ്ഡിതവര്യന്മാർ യോജിച്ചു പ്രവൃത്തിക്കണം.

2. ഒരു നിഘണ്ഡു ആവശ്യമാണു. മലയാളരാജ്യത്തെങ്ങും ഒരു പോലെ നടപ്പുള്ള മലയാള പദങ്ങൾ എല്ലാം ഈ നിഘണ്ഡുവിൽ ഉണ്ടായിരിക്കണം. ഈ നിഘണ്ഡുനോക്കി അതിൽ നിന്ന് പദങ്ങൾ എടുത്ത് വാചകം എഴുതുന്നതായാൽ, മലയാളരാജ്യത്തെങ്ങും ഒരുപോലെ നടപ്പുള്ള വാക്കുകൾ മാത്രമെ ആ വാചകങ്ങളിൽ കാണപ്പെടുകയുള്ളൂ എന്ന് വരത്തക്ക വിധത്തിൽ ഒരു നിഘണ്ഡു ഉണ്ടായിരിക്കണമെന്നാണു ഇവിടെ പറയുന്നത്.

                            7 * [ 50 ] 
             -119-

3.ബ്രിട്ടീഷിലും കൊച്ചിയിലും തിരുവിതാംകൂറിലും ഉള്ള വിദ്യാഭ്യാസ ഡിപ്പാർട്ടമെണ്ടിലെ മേലധികാരികൾ ഒരുമിച്ചുകൂടി മലയാള പാഠപുസ്തകങ്ങൾ ഉണ്ടാക്കുകയും ഈ മൂന്നുരാജ്യത്തുമുള്ള സകല പള്ളിക്കൂടങ്ങളിലും ആ പുസ്തകങ്ങൾ മാത്രമെ മലയാള പാഠപുസ്തകങ്ങളുടെ സ്ഥാനത്ത് പഠിപ്പിച്ചുകൂടൂ എന്ന് തീർച്ചപ്പെടുത്തുകയും ചെയ്യുക ആവശ്യമാണ. മലയാള രാജ്യത്തെങ്ങും ഒരു പോലെ നടപ്പുള്ള മലയാളപദങ്ങൾ മാത്രമെ ഈ പാഠപുസ്തകങ്ങളിൽ കാണപ്പെടാവൂ.

4. ഇപ്പോൾ പലരും ഗദ്യമെഴുതുകയും പദ്യഗ്രന്ഥങ്ങളുണ്ടാക്കുകയും ചെയ്യുന്നതായി കാണപ്പെടുന്ന സ്ഥിതിക്ക്, അവരുടെ ആഗ്രഹം സജ്ജനസമ്മതമാംവണ്ണം നിവർത്തിച്ചതായി കണ്ടു സന്തോഷിപ്പാൻ അവർക്കും, അനുമോദിപ്പാൻ മറ്റുള്ളവർക്കും,സംഗതിവരണമെങ്കിൽ, ഏതെല്ലാം പുസ്തകങ്ങളെയാണ ഉത്തമമാതൃകകളായി സ്വീകരിക്കേണ്ടത് എന്ന് തീർച്ചപ്പെടുത്തിവെക്കുക അത്യാവശ്യമാകുന്നു.

5.പത്രാധിപന്മാർ പുസ്തകങ്ങളെ കുറിച്ച് അഭിപ്രായം പറയുന്ന സമയങ്ങളിലൊക്കെയും, ഒരു പ്രത്യേകദിക്കിൽമാത്രം നടപ്പുള്ളതായി പുസ്തകങ്ങളിൽ കാണുന്ന പദങ്ങളെ പ്രത്യേകം എടുത്തുകാട്ടുകയും അങ്ങിനെയുള്ള പദങ്ങൾ ആരും പ്രയോഗിക്കാതിരിപ്പാൻ താല്പര്യത്തോടുകൂടി ഉപദേശിക്കയും ചെയ്താൽ കൊള്ളാം.

6. പത്രങ്ങളിലും മാസികകളിലും പ്രസിദ്ധംചെയ് വാനായി അയക്കപ്പെടുന്ന ലേഖനങ്ങളിൽ ദേശഭാഷാപദങ്ങൾ കലർന്നിട്ടുള്ളതായി കാണപ്പെട്ടാൽ,അങ്ങിനെയുള്ള ലേഖനങ്ങൾ ഉപേക്ഷിച്ചു കളകയൊ, അപ്രകാരമുള്ള പദങ്ങൾ നീക്കി അതിന്നു പകരമായി സർവ്വസാധാരണ പദങ്ങൾ* ചേർത്തു പ്രസിദ്ധപ്പെടുത്തുകയോ ചെയ്താൽ വലിയ ഉപകാരമായിരിക്കും.ലേഖകന്മാർ എഴുതി അയക്കുന്ന ഉപന്യാസങ്ങളെ സംബന്ധിച്ച്


 *അതേ അർത്ഥത്തിൽ സർവ്വസാധാരണങ്ങളായ പദങ്ങൾ ഇല്ലാതെ വന്നാൽ എന്തുവഴിയാണു ഉപന്യാസകൻ കരുതീട്ടുള്ളതെന്ന് അറിയുന്നില്ല.    ര.ര.പ. [ 51 ] 
                   -120-

ഇങ്ങിനെ പറഞ്ഞിട്ടുള്ള സ്ഥിതിക്ക്, പത്രാധിപലേഖനങ്ങളിൽ മേൽ പ്രകാരമുള്ള പദങ്ങൾ അശേഷം കാണപ്പെടരുതെന്ന് പറയേണ്ടുന്ന ആവശ്യമില്ലല്ലോ.

ഇങ്ങിനെയുള്ള ഓരോ സംഗതികളേക്കുറിച്ച് പര്യാലോചന ചെയ്തു ശ്ലാഘ്യമായ വിധത്തിൽ പ്രവൃത്തിച്ചുകൊണ്ടിരുന്നാൽ, ഒരു കാലത്ത്, നമ്മുടെ ഭാഷക്ക് 'സാർവ്വത്രികമായ ഐകരൂപ്യം" ഭവിച്ചു എന്ന വരാവുന്നതാണു.

ഭാഷാപോഷണപടുക്കളായ മഹാന്മാർ, മേൽ പറഞ്ഞ സംഗതികളേക്കുറിച്ച് ആലോചിച്ച് നമ്മുടെ ഭാഷാ, പരിഷ്കൃത ഭാഷകളിൽ ഒന്നെന്ന് എണ്ണപ്പെടേണ്ടതിന്ന് വേണ്ടുന്ന പുസ്തകങ്ങളെല്ലാമുണ്ടാക്കുകയും ഭാഷക്ക് ഐകരൂപ്യം വരുത്തുകയും ചെയ്യുമെന്നു വിചാരിക്കാതിരിപ്പാൻ മാർഗ്ഗം ഒന്നും കാണുന്നില്ലാ.

നമ്മുടെ ഭാഷയുടെ താൽക്കാലികാവസ്ഥയേക്കുറിച്ചുള്ള അൻവേഷണം, ഭാഷയെ പരിഷ്കരിക്കേണ്ടുന്ന കാര്യത്തിൽ എന്തെല്ലാം എങ്ങിനെയെല്ലാം പ്രവൃത്തിക്കണമെന്നുള്ള യോഗ്യമായ ആലോചനയിൽ നിന്നുത്ഭവിച്ചിട്ടുള്ളതായി വിചാരിക്കാവുന്നതിനാൽ, നമ്മുടെ ഭാഷയുടെ ഭാഗ്യകാലം സമീപിച്ചിരിക്കുന്നു എന്ന് പറയാമെന്നുള്ള സന്തോഷ വാർത്തയെ സഹർഷം അറിയിച്ചു കൊണ്ട് വിരമിക്കുന്നു.

                              സി.ഡി.ഡേവിഡ്.
അ സാ രം തെ റ്റി പ്പോ യി


-----:0:-----


"പഴഞ്ചൊല്ലിൽ പതിരുണ്ടെങ്കിൽ പശുവിൻപാൽ കയ്ക്കും" എന്ന് കേട്ടിട്ടില്ലേ? എന്ന് നാഗു അമ്മായി താല്പര്യത്തോടുകൂടി എന്നോട് ചോദിച്ചു.

ഞാൻ- ഉവ്വ് അത് വളരെ ശരിയാണു.

അമ്മായി- "ഒരുത്തനായാൽ ഒരുത്തി വേണം എന്നുള്ളതും നീ സമ്മതിക്കുമായിരിക്കും.

സാധാരണ ലോകസമ്പ്രദായം ഇങ്ങിനെയാണല്ലൊ എന്നു വിചാരിച്ച് ഇതിന്നും ഞാൻ അനുകൂലിച്ച് മറുവടി പറഞ്ഞു. അമ്മായി- എന്നാൽ നീ സംബന്ധം തുടങ്ങണം. [ 52 ] {{center|---121--}

ഈ കായ്യംൎ എന്നെ സംബധിക്കുന്നതാകയാൽ 'ആവാം' എന്നുപറവാൻ അല്പം മടിയുണ്ടായി. 'ഞാൻ കുട്ടിയല്ലെ?' എന്നുമാത്രം ചോദിച്ചു. അമ്മായിയും ഞാനുമല്ലാതെ അവിടെ എന്റെ അമ്മമാത്രമെ ഉണ്ടായിരുന്നുള്ളു. ഞങ്ങളെല്ലാവരും വീട്ടിന്റെ പടിഞ്ഞാറപ്പുറെത്തുള്ള പൂമുഖത്ത് ഊണുംകഴിഞ്ഞ് ഉച്ചക്ക് ചുറ്റുമുള്ള വയലുകളിൽനിന്ന വരുന്ന കാറ്റേറ്റുങ്കൊണ്ട് നേരമ്പോക്കു പറഞ്ഞ് രസിച്ചിരിക്കുകയായിരുന്നു.

അമ്മായി-- (അമ്മയുടെ മുഖത്തുനോക്കി) നമ്മുടെ മാധവനു ഒരു സംബന്ധം ആലോചിക്കണ്ടേ? എവിടെയാണ വേണ്ടത?

അമ്മ ഇത്കേട്ട തലകുലുക്കി-- "നല്ല ഒരു തറവാട്ടകാരിയും രൂപലാവണ്യവും സ്വഭാവഗുണവും ഉള്ള ഒരുത്തി ആയിരിക്കണമെന്നുമാതമേ എനിക്ക പറവാനുള്ളു" എന്നുപറഞ്ഞു.

അമ്മായി--തൈവീട്ടിലെ തങ്കമണിയായാലോ?
അമ്മ-- അവളുടെ ദേഹം കുറെ- (കയ്യുകൊണ്ട കാണിച്ചു)- അല്ലേ? കുട്ടനോ വളരെ കൃശനുമാണല്ലൊ.
അമ്മായി-- അവളുടെ സൗന്ദയ്യംൎ കണ്ടിട്ടാണ് പറഞ്ഞത്. അല്ലെങ്കിൽ നമ്മുടെ ചിമ്മുക്കുട്ടിയുണ്ടല്ലൊ. അവളുടെ സഹോദരന്മാരുടെ കാലംകഴിഞ്ഞാൽ അവൾക്കടങ്ങുന്ന സ്വത്തിന്ന കണക്കുണ്ടോ?

ഞാൻ-- എളുപ്പത്തിൽ സാധിക്കും. ഏഴുപേരല്ലേ ഉള്ളു?
അമ്മായി-- അല്ലെങ്കിൽ മുല്ലത്ത് മീനാക്ഷിആയിക്കോട്ടെ.
അമ്മ-- കൊള്ളാം -അവൾക്ക അടുക്കളപ്പണിക്ക നല്ല സാമത്ഥ്യൎമുണ്ട്.
ഞാൻ-- ഇത് പിന്നെ ആക്കുംൎ നിശ്ചയമില്ലാത്തതാണെല്ലൊ!

എന്റെ വാക്ക് അമ്മായിക്ക് ഒട്ടും രസിച്ചില്ല. പറഞ്ഞതൊന്നും ബോധിക്കയില്ലെങ്കിൽ, മാധവൻതന്നെ നിശ്ചയിച്ചുകൊള്ളു എന്നുപറഞ്ഞു. [ 53 ]
---122---

അമ്മ-- അവൾ നല്ലതറവാട്ടുകാരിയായിരിക്കണേ-
അമ്മായി -- പണക്കാരിയും.
അമ്മ-- ഈശ്വരഭക്തിയും ഉള്ളവളായിരിക്കണം.
അമ്മായി-- നന്നെ കുട്ടിയാവരുത
ഞാൻ-- പഠിപ്പുവേണ്ടല്ലൊ.
അമ്മ-- അതുമാത്രംപോര- നല്ല വകതിരിവുംവേണം
ഞാൻ-- അവളോട പടഞ്ഞുനോക്കാം.
അമ്മായി-- അഥവാ, നീ ആരെയാണ് കരുതിയിരിക്കുന്നത്?
ഞാൻ-- (കുറെ ആലോചിക്കുന്നഭാവംനടിച്ച) വെണ്ടിണിശ്ശേരിമാധവിയെ നിങ്ങൾക്ക് സമ്മതമാണൊ?
അമ്മായി-- ആ അസത്തൊ?
അമ്മ-- അയ്യോ എന്റെ കുട്ട!
ഞാൻ-- എന്താ, സൗന്ദയ്യംൎ മതിയായില്ലെന്നുണ്ടോ?
അമ്മായി-- ആ ചന്തം ഇവിടെ കാണേണ്ട,
ഞാൻ-- (മുഷിഞ്ഞഭാവത്തിൽ) മാധവിയേത്തന്നേ വേണമെന്നാണ തീച്ചൎയാക്കിയിരിക്കുന്നത്. അവൾക്ക എന്നിൽ പ്രേമമുണ്ട്. എന്നതന്നെയല്ല--

അമ്മ-- "കുട്ട- നിണക്ക് എന്നെ ഇത്രസ്നേഹമില്ലാതേയായോ? എന്റെ കാലം കഴിയാറായില്ലേ? നിന്നെ ഞാൻ ഇനി എത്രകാലംതന്നെ ബുദ്ധിമുട്ടിക്കും? എന്ന പറഞ്ഞു മുണ്ടിന്റെ കോന്തലകൊണ്ട് കണ്ണുതുടച്ചു.

അമ്മായി-- നീ നശിക്കാൻ തീന്നൎവനാണ്. നിന്റെ നടപ്പു നന്നല്ലെന്ന എനിക്ക ഇരിന്നപ്പോൾ തോന്നി. ആ കുലടയെ നീ --- ---- പിന്നെ എന്നെ നീ കാണില്ല.
ഞാൻ-- ഇത്ര വിരോധമുണ്ടെങ്കിൽ വേണ്ട
അമ്മായി-- അതാണ നല്ലത്.
ഞാൻ-- ഈ കായ്യംൎ ഞാൻ വെറുതേ പറഞ്ഞതാണ്.

രണ്ടുപേരും- ആഹാ! [ 54 ]
---123---

ഞാൻ-- സത്യംപറയുന്നതാണെങ്കിൽ (പതുക്കെ) ഇനിക്ക് താല്പയ്യംൎ വേറെ ഒരുത്തല്യിലാണ്.
അമ്മ-- നീ ആ വത്തൎമാനംതന്നെ പറയുകയുണ്ടായില്ലല്ലൊ.
ഞാൻ-- അവൾക്കു സ്വാതന്ത്ര്യം ഇല്ലാ-അതാണ ദുഘൎടം.
അമ്മയി-- എന്താ, ഭത്താൎവുള്ളവളല്ലല്ലൊ?
ഞാൻ-- അതല്ല. എന്നാൽ അവളെ ഒരാൾക്കു കൊടുപ്പാൻ നിശ്ചയിച്ചുപോയി.
അമ്മ-- ആ കുട്ടി ഏതാണ്?
ഞാൻ-- (കുറെനേരം മൗനം അവലംബിച്ചു)- പൂങ്കാട്ടിൽ ദേവകികുട്ടിയാണ.
അമ്മ-- അവളാണെങ്കിൽ നിനക്ക യോജിപ്പാകുമായിരുന്നു. എന്തു ചെയ്യാം?
അമ്മായി-- ഹാ, മാധവനു എത്ര അനുരൂപയായിരിക്കും!
ഇതിന്നുശേഷം അല്പനേരം ആരും സംസാസിച്ചതേഇല്ല.
അമ്മായി-- ഇതിലെന്താണ് സ്വകായ്യംൎ? പുറത്തുവരുവാനുള്ളതല്ലെ? നിന്നോടാരാണ് പറഞ്ഞത്?
ഞാൻ-- അവൾതന്നെയാണ് പറഞ്ഞത്.
അമ്മായി-- പുരുഷനാരാണ്?
ഞാൻ-- പേര് ഞാൻ പറകയില്ല.
അമ്മായി-- അവൾ താന്തോന്നിയായിപ്പോകയില്ലല്ലോ?
'ആവോ' എന്ന അത്ഥൎത്തിൽ ഞാൻ കൈമലത്തിൎ. അമ്മായി-- അയാളെ മാധവനു പരിചയമുണ്ടോ?
ഞാൻ-- ഉം
അമ്മായി-- അയാൾ അത്ര- അത്ര?
അതിനും സംശയിച്ച ഞാൻ മറുവടിയായി സംജ്ഞകാണിച്ചു.
അമ്മായി-- അവനേപറ്റി എന്താണ നീ കേട്ടിട്ടുള്ളത്?

ഞാൻ-- ഈ വക സംഗതികൾ ഞാൻ പുറത്ത് പറയുന്നത് അത്ര ഭംഗിയല്ല.
[ 55 ]
---124---

അമ്മ-- ഞാൻ പുറത്ത് ്രയുമോ?
അമ്മായി-- എന്നേയും വിശ്വസിച്ചുകൂടേ?
ഞാൻ-- അയൾ അമ്മയെ സ്നേഹമില്ലാത്തനാണെന്നു കേട്ടു.
രണ്ടുപേരും- സത്യം തന്നെയോ?
ഞാൻ-- അയാളുടെ അമ്മയാണ് ഇതെന്നോട് പറഞ്ഞത്.
അമ്മ-- ആയ്- കഷ്ടം തന്നെ!
അമ്മായി-- പിന്നെയോ- കേൾക്കട്ടെ.
ഞാൻ-- അയാളുടെ മറ്റൊരുബന്ധു അയാൾ ദുന്നൎടപ്പുകാരനാണെന്ന് പറകയുണ്ടായി.
അമ്മ-- കഷ്ടം! ദേവകിക്കുട്ടിക്ക് ഇങ്ങനെ വന്നുവല്ലൊ!
ഞാൻ-- "നശീക്കാൻ തീന്നിൎട്ടുള്ളവനാണെന്നകൂടികേട്ടു".
അമ്മായി-- ദേവകിക്ക് ഈ വിവരം അറിയാമോ?
ഞാൻ-- ഇനിക്ക് തോന്നീട്ടില്ല.
അമ്മ-- നീ പറഞ്ഞില്ലെ?
ഞാൻ-- ഇല്ല.
അമ്മ- ഈ സ്ഥിതിക്ക് നീ പറയേണ്ടതല്ലെ?
ഞാൻ-- ഞാൻ പറയുന്നത് ഭംഗിയാണോ?
അമ്മയി-- എന്നാൽ ഞാൻ നിശ്ചയമായും അവളോടു പറയും.
ഞാൻ-- നിങ്ങളെ വിശ്വസിച്ചിട്ടല്ലേ ഞാനിതൊക്കെ പറഞ്ഞത്?
അമ്മായി-- എന്നാലും വേണ്ടില്ല- ഞാൻ പറയും.
ഞാൻ-- അയ്യോ- പറയരുതേ.
അമ്മായി-- ഇനിക്ക് ദേവകിയെ വലിയ കായ്യൎമാണ്. അവൾ ഈ കൊള്ളരുതാത്തവനോടു ചേരുവാൻ ഞാൻ ഒരിക്കലും സമ്മതിക്കുകയില.

ഞാൻ ഇതുകേട്ടപ്പോൾ വല്ലാതെ ഒന്നു കോച്ചിപ്പോയി.. നിങ്ങളുടെ ഇഷ്ടംപോലെ ചെയ്യു. പക്ഷെ എന്റെ പേരുമാത്രം പറയരുത. ഓ- ശരിതന്നെ. അവൾ ഇന്ന ഇവിറ്റെ വരുമെന്ന് [ 56 ]
---125---

പറഞ്ഞിട്ടുണ്ടല്ലൊ"- എന്ന ഞാൻ പറഞ്ഞു.
ഉടനെതന്നെ പടിവാതുക്കൽ ആരോ മുട്ടുന്ന ശബ്ദംകേട്ടു
അമ്മായി-- അത് ദേവകിതന്നെയായിരിക്കുമോ? (എഴുനേറ്റുനിന്ന നോക്കീട്ട) അതെ- അവൾതന്നെയാണ്.
ഇതുകേട്ടൗടനെ ഞാൻ പൂമുഖത്തുനിന്ന എന്റെ മുറിയിലേക്ക് പോയി. അകത്ത് ചുമരിൽ ഉണ്ടായിരുന്ന സൂത്രത്തിൽകൂടി അവർസംസാരിക്കുന്നത് കേൾപ്പാനും അവരെ കാണ്മാനും ഇനിക്ക് കഴിയുമായിരുന്നു.
അമ്മായി-- ആ കള്ളന്റെ ദോഷങ്ങളൊക്കെ ദേവകിയെ മനസ്സിലാക്കണം. എന്നാൽ നമ്മുടെ ആഗ്രഹം സധിച്ചേക്കാം.
അമ്മ ഇതിന്ന് മറുവടി ഒന്നുംപറഞ്ഞില്ലെങ്കിലും മുഖഭാവംകൊണ്ട് ഈ അഭിപ്രായത്തോടു യോജിച്ചിരുന്നു എന്ന കാണിച്ചു. അപ്പോഴേക്കും ഭൃത്യൻ വാതൽതുറന്നു. ദേവകി ഇപടികടന്ന് അവരുടെ അടുക്കൽ എത്തിക്കഴിഞ്ഞു.
അമ്മ-- ദേവകിക്കുട്ടി! നിന്നേക്കണ്ടത് വളരെ സന്തോഷമായി. അമ്മായി-- ഇപ്പോൽ തന്നെയാണ് ഞങ്ങൾ നിന്റെ വത്തൎമാനം പറഞ്ഞത-ഇരിക്കു.
ദേവകി-- അപ്പോഴേക്കും കേട്ടുവോ?
അമ്മായി-- കേൾക്കുകയും വ്യസനിക്കുകയും ചെയ്തു.
ദേവകി-- )ഇതുകേട്ടപ്പോൾ ഒന്നു പരിഭ്രമിച്ച്) ഈ കായ്യംൎ നിങ്ങൾക്ക് സമ്മതമല്ലെന്നുണ്ടൊ?
അമ്മ-- നിന്നെ സ്നേഹമുള്ള ഞങ്ങൾ അതെങ്ങനെ സമ്മതിക്കും?
ദേവകിക്ക് പരിഭ്രമം വദ്ധിൎച്ച്‌വശാായി.
അമ്മായി-- ആ കള്ളന് നീ ചേരക്ല്ല.

ദേവകി-- എന്ത! നാഗു അമ്മ ഈ പറഞ്ഞതിന്റെ താല്പയ്യൎമെന്താണ്?
[ 57 ]
---126---

അമ്മായി-- ഇവനെ നീസ്വീകരിച്ചാൽ ഒടുവിൽ നിശ്ചയമായും ദുഃഖിക്കും
അമ്മ-- (ദേവകിയുടെ കയ്യ്‌വച്ച്) നാഗു ഈ കായ്യംൎ ഇത്രവേഗത്തിൽ പറയേണ്ടിയിരുന്നുല്ല.
അമ്മായി-- ദേവകിയോട പരമാത്ഥംൎ പറയേണ്ടത് നമ്മുടെ ചുമതലയാണ്. അവൾ കണ്ണടച്ചു ഇവനെ സ്വീകരിക്കരുതല്ലൊ.
ദേവകി-- (ഉൽകണ്ഠയോടെ) അദ്ദേഹത്തിന്നു എന്താണദോഷം?
അമ്മായി-- അതോ- അവൻ കള്ളുകുടിക്കും.
ഇതകേട്ടപ്പോൾ ദേവകി വ്യസനിച്ച ദീഘൎനിശ്വാസം ചെയ്തു "ഇത് ഇനിക്കു വിശ്വാസം വരില്ല" എന്നുപറഞ്ഞു
അമ്മായി-- (ഉച്ചത്തിൽ) അവൻ അമ്മയേ വേണ്ടമാതിരി നോക്കുന്നില്ല. തല്ലുകയും ചെയ്യും.
ദേവകി-- (പെട്ടെന്ന എഴുനീറ്റ) ഇത് ദുസ്സഹം തന്നെ. ഞാനിതൊരിക്കലും വിശ്വസിക്കയില്ലായിരുന്നു. ഇതൊക്കെ ദുസ്വപംപോലെ തോന്നുന്നുവല്ലോ.
അമ്മ-- (എഴുനീറ്റ ദേവകിയുടെ കൈപിടിച്ച്) അയ്യോ, കുട്ടി, നിനക്ക--. അമ്മായി പിന്നെയും അവസാനിപ്പിക്കുവാൻ ഭാവമൢഅ."അവൻ വലിയ ഒരു ദുന്നൎടപ്പുകാരനാണ. എന്തിനു വളരെ പറയുന്നു അവൻ നശിക്കാൻ തീന്നൎവനാണ്. അടുത്തവക്കാൎക്കുംൎ അവനെ കണ്ടുകൂടാ." എന്ന കോപത്തോടുകൂടി പറഞ്ഞു.
ദേവകി-- വ്യസനം സഹിക്കവയ്യാതെ അമ്മയുടെ മാറത്ത് തലവച്ച നെടുവീപ്പിൎട്ട കരഞ്ഞു. കഷ്ടം! ഞാൻ അദ്ദേഹത്തെ എത്രവളരെ സ്നേഹിച്ചു. അവസനം ഇങ്ങിനെയായല്ലൊ!" ഈ വാക്കുകൾകേട്ടപ്പോൾ ഞാൻ അസ്വസ്ഥനായിത്തീന്നുൎൎ എന്ന പറയേണ്ടതില്ലല്ലൊ.

അമ്മായി-- (ഇവളുടെ വ്യസനംകണ്ട ദയതോന്നി) ഈ സംഗതി പുറത്താക്കരുതെന്ന മാധവൻ ഏല്പിച്ചിരുന്നു എങ്കിലും നി [ 58 ]
---127---

ന്റെ പേരിലുള്ള വാത്സല്യംകൊണ്ട ഞാൻ ഇത്രയും പറഞ്ഞുപോയതാണ്.
ദേവകി-- (അമ്മയോട) എന്റമ്മേ! അദ്ദേഹം ഇങ്ങിനെയായിത്തീരുമെന്ന ഞാൻ ഈ ജന്മം വിചാരിച്ചിരുന്നില്ല.
അമ്മ-- ദേവകിയുടെ സങ്കടം കണ്ട അവളെ ആശ്വസിപ്പിക്കുവാൻ ശ്രമിച്ചു.
ദേവകി-- ഈ കാര്യം എന്നോട പറവാൻ നിങ്ങൾ എത്ര സങ്കടപ്പെട്ടിരിക്കും? (കണ്ണുനീർതുടച്ച്) അതും നിങ്ങളുടെ സ്വഭാവഗുണം തന്നെ. ഇനി അയാളുടെ വർത്തമാനം തന്നെ ഇനിക്ക കേളേ‍ക്കണ്ട. എന്ത! സ്വന്തം അമ്മയെ കൂടി ഇങ്ങിനെ ദ്രോഹിക്കുകയോ? കഷ്ടെം! പാർവ്വതി അമ്മെ! നിങ്ങൾക്ക ഈ അവസ്ഥ വന്നുവല്ലൊ.
അമ്മ-- (സംശയിച്ച്) നിന്റെ സ്ഥിതി ഓർത്ത് ഞാനല്ലേ ദുഃഖിക്കേണ്ടത്?
ദേവകി-- ഇത് സ്വപ്നത്തിലും കൂടി വിചാരിച്ചിരുന്നില്ല. അയാളെപ്പറ്റി നിങ്ങൾക്കു അതിവാത്സല്യമുണ്ടായിരുന്നു എന്നാണ ഞങ്ങളൊക്കെ കേട്ടിട്ടുള്ളതു എന്നിട്ടും അയാൾ ഇത്രകൊള്ളരുതാത്തവനായിതീർന്നുവല്ലൊ. ഇത്രകാലം നിങ്ങൾ ഈ വ്യസനം അടക്കിയിരുന്ന കഥ വിചാരിത്താൽ നിങ്ങളുടെ പ്രക‍തിഗണത്തെപ്പറ്റി അത്ഭുതം തോന്നാതിരിക്കയില്ല.
അമ്മയും അമ്മായിയും മുഖത്തോടുമുഖം നോക്കി.
അമ്മയി-- ആളാരാണെന്ന് അറിയണമെല്ലൊ.
അമ്മ-- (ദേവകിയോട്) അയാളെ നീ എവിടെവെച്ചാണ് പരിചയമായ്ത?
ദേവകി-- എവിടെവെച്ചെന്നോ? ഇവിടെവെച്ച് തന്നെ.
അമ്മ-- ഓ- ഹൊ- അങ്ങിനെയാണോ.
ദേവകി-- ഈ വർത്തമാനം നിങ്ങൾക്കു സന്തോഷകരമായിരിക്കുിമെന്ന കരുതി നിങ്ങളോട് പറവാനായി ബന്ധപ്പെട്ട ഞാന് വന്നതാണ്.
‌‌ അമ്മായി-- മാധവനു തെറ്റിപ്പോയിരിക്കുമോ?
അമ്മയും പരമാർത്ഥം മനസ്സിലാവാതെ പരിഭ്രമിച്ചനിന്നു.

ദേവകി-- എന്റെ ഈ ജന്മത്തെ സുഖം തീർന്നു. [ 60 ]
---120---
<poem>

ഓരോകാര്യംനിമിത്തം പലരൊടുമധികം മത്സരിച്ചുംരസിച്ചും നേരംപോക്കീടുവാനായൊരുനിമിഷവുമി ല്ലാശയെന്നാശയാന്തേ ചാരംപൂശിജ്ജപസ്രക്കൊടുതവചരണം ചിന്തചെയ്തന്തരംഗെ ചേരുമോദേനവാഴാംശിവഗൃഹിണി!പരം നൊ------പമാണിക്കലാശം

ടി.നാരായണൻ നമ്പി [ 61 ]
---130---
നാദാനന്ദം

ജീവിച്ചിരിക്കുന്നു എന്നമാത്രമല്ല. ഗരുഡൻ ശിഷ്യനേപോലേ തൊഴുതുകൊണ്ട ഉണ്ണിയേ സേവിക്കുകയും കൂടി ചെയ്യുന്നു.
വൃദ്ധ-- (സന്തോഷത്തോടു കൂടി) മഹാരാജാവേ! ഞാൻ കൃതാർത്ഥയായി. അക്ഷത ശരീരനായ എന്റെ ഉണ്ണിയുടെ മുഖം കാണ്മാൻ സംഗതിവന്നുവല്ലോ.
മലയ-- ആര്യപുത്രനേ വാസ്തവത്തിൽ കാണുന്നുണ്ടെങ്കിലും എന്റെ ഹൃദയത്തിൽ വിശ്വാസം വരുന്നില്ലല്ലോ. ഇതെന്താണ?
ജീമൂതകേ-- (അടുത്തുചെന്നു)ഉണ്ണീ! വരു! വരു! എന്നേ ആലിംഗനംചെയ്യൂ!
ജീമൂതവാ--(എണീക്കാൻ ഭാവിച്ചപ്പോൾ ഉത്തരീയം വീഴുകയും മോഹിക്കുകയും ചെയ്യുന്നു.)
ശംഖ-- കുമാരാ! ആശ്വസിക്കു! ആശ്വസിക്കു! ജീമൂതകേ-- അയ്യോഇണ്ണി! നീ എന്നേകണ്ടിട്ടും ഉപേക്ഷിച്ചുപോകുന്നുവോ?
വൃദ്ധ-- അയ്യോ! മകനേ! നീ എന്നേ വാക്കുകൊണ്ടു പോലും ആദരിച്ചില്ലല്ലോ.
മലയ-- അയ്യോ ആര്യപുത്രാ! അങ്ങ ഗുരുജനത്തേകൂടി എങ്ങിനെ ഉപേക്ഷിച്ചു?

എല്ലാവരും മോഹിക്കുന്നു

ശംഖ-- കഷ്ടം! ദുഷ്ടനായ ശംഖചൂഡ! പരാത്മരക്ഷിത പ്രാണ! മാത്രക്കു മാത്രക്കു മരണത്തേക്കാൾ കഠിനമായ ദുഃഖം അനുഭവിക്കുന്ന നിയ്യ ഗർസ്ഥനായിരിക്കുമ്പോൾ അന്നേ നശിച്ചുപോയില്ലല്ലോ.

ഗരു-- ഇതൊക്കെയും നിന്ദ്യനായ എന്റെ വിചാര ശൂന്ന്യയായ പ്രവൃത്തിയുടെ വിലാസമാണ്. അതുകൊണ്ട ഇങ്ങിനെ ചെയ്യാം (സ്വപക്ഷങ്ങൾ വീശിക്കൊണ്ട) ഹേമാത്മൻ! ആശഅവസിക്കു! ആശ്വസിക്കു! [ 62 ]
---131---
അഞ്ചാമങ്കം

ജീമൂതവാ-- (ആശ്വസിച്ചിട്ട്) ശംഖചൂഡ! ഗുരുജനങ്ങളേ ആശ്വസിപ്പിക്കു!
ശംഖ-- താത ആശ്വസിക്കു! അമ്മേ! ആശ്വസിക്കു! ജീമൂതവാഹനൻ ആശ്വസിച്ചിരിക്കുന്നു. അദ്ദേഹം നിങ്ങളേ ആശ്വസിപ്പിക്കുന്നതിന്നായി എണീറ്റ വന്നിരിക്കുന്നത നിങ്ങൾ കാണുന്നില്ലേ?

(രണ്ടുപേരും ആശ്വസിക്കുന്നു)

വൃദ്ധ-- മകനേ! ഞങ്ങൾ നോക്കിക്കോണ്ടിരിക്കുമ്പോൾതന്നെ ദുഷ്ടനായ കൃതാന്തൻ നിന്നേപിടിച്ചു വലിക്കുന്നവല്ലോ.
ജീമൂതകേ-- ദേവി! ഭവതി ഇങ്ങിനെ അമംഗലം പറയാതിരിക്കു! ഉണ്ണി ജീവിച്ചിരുക്കുന്നുണ്ടല്ലോ. മകളേ ആശ്വസിപ്പിക്ക!
വൃദ്ധ-- (വസ്ത്രത്താൽ മൂക്കുപൊത്തി കരഞ്ഞുകൊണ്ട) അമംഗലം നശിക്കട്ടേ. ഞാൻ കരയുന്നില്ല (മലയവതിയേ ഉദ്ദേശിച്ച്) മകളേ! ആശ്വസിക്കു! ആശ്വസിക്കു!മലയവതി! എണീക്കു! എണീക്കു! ഇയ്യുള്ളസമയം ശ്രേഷ്ഠമായ ഭർതൃമുഖം ദര്ശിച്ചാലും.
മലയ-- (ആശ്വസിച്ച്) ഹാ ആര്യപുത്ര!
വൃദ്ധ-- (മലയവതിയുടെ മുഖം പൊത്തീട്ട്) മകളേ കരയാതിരിക്കു! കരയുന്നത അമംഗലമാണ്

ജീമുതകേ-- (കരഞ്ഞുകൊണ്ട വിചാരം)

മറ്റുള്ളംഗംബതമുടികയാൽച്ചെറ്റുമാലംബമില്ലാ
ഞ്ഞിട്ടോഎന്നുള്ളൊരുവിധമുടൻപോന്നുകണ്ഠത്തിൽവന്ന
ചുറ്റുംപ്രാണൻവെടിയുമൊരു മൽപുത്രനേകണ്ടുകൊണ്ടീ
ദുഷ്ടൻഞാനെങ്ങിനെനനുമരിക്കാതിരിക്കുന്നു കഷ്ടം! ൧൦൨

മലയ-- ആര്യപുത്രനേ ഈ അവസ്ഥയിൽകണ്ടിട്ടും പ്രാണനെ ഉപേക്ഷിക്കാതിരിക്കുന്ന ഞാൻ മഹാപാപി തന്നെ.

വൃദ്ധ-- (ജീമൂതവാഹനന്റെ അംഗങ്ങളേ തൊട്ടതലോടിക്കൊണ്ട് ഗരുഡനോടായിട്ട്) ഹാ നിർഘൃണനായ വൈനതേയ! ആഭരണങ്ങൾക്കകൂടി ശോഭാവഹമായ എന്റെ ഉണ്ണിയുടെ ശരീരത്തേ അങ്ങ് എങ്ങിനെ ഈ സ്ഥിതിയിലാക്കി ? [ 63 ]
---132---
നാഗാനന്ദം

ജീമൂതവാ-- അമ്മേ! ഇങ്ങിനെ പറയരുത്. ഇദ്ദേഹം എന്താണ് ചെയ്തത്? പരമാർത്ഥത്തിൽ ശരീരത്തിന്റെ സ്ഥിതി മുമ്പുതന്നെ ഈ വിധത്തിലാണല്ലോ.

രക്താസ്ഥിമജ്ജവസമാംസമിതൊക്കെയും ചേർ

ത്താത്തോലുകൊണ്ടുപുറമേ പുതുതായ്പൊതിഞ്ഞ്
തീർത്തുള്ളൊരീയുടലിനെന്തൊരു ഭംഗിയുള്ള
തോർത്തീടിലെത്ര വഷളാണിതു കാഴ്ചയിങ്കൽ. (൧൦൩)

ഗരു-- ഹേ മഹാത്മൻ! നരകാഗ്നിയുടെ ജ്വാലമാലകളാൽ ആത്മാവ ദഹിക്കപ്പെട്ടതായി തോന്നുന്ന എന്റെ ഈ സ്ഥിതി വളരെ ദുഃഖിതാവസ്ഥയിലാണ്. അതുകൊണ്ട എന്റെ ഈ പാപശാന്തി വരുന്നതിലേക്കുള്ള മാർഗ്ഗം ഉപദേശിച്ചാലും!
ജീമൂതവാ-- ഇദ്ദേഹത്തിന്ന പാപപ്രായശ്ചിത്തമുപദേശിപ്പാൻ അച്ഛൻ അനുവാദം തരണം.
ജീമൂതകേ-- ഉണ്ണി! അപ്രകാരം ചെയ്താലും.
ഗരു-- (മുട്ടുകുത്തിനിന്ന തലയിൽ കൈവെച്ച തൊഴുതുകൊണ്ട്) ഭവാൻ കല്പിച്ചാലും!

ജീമൂ--
വിട്ടാലും ഹിംസ മുൻചെയ്തതിനലമനുതാ

പംഭജിച്ചാലമേറ്റം
തുഷ്ട്യജന്തുവ്രജത്തിന്നഭയമരുളിനൽ
പ്പുണ്യമാർജ്ജിക്കയെന്നാൽ |
ചെറ്റീമട്ടാചരിച്ചാൽപ്പരിണതതരമാം
പ്രാണി ഹിംസൊത്ഥപാപം
പറ്റില്ലാ വൻകയത്തിൽ സലിലതതിയില

ത്ത്യല്പമാമുപ്പുപോലേ || (൧൦൪)
ഗരു-- അങ്ങയുടെ കല്പനപോലേ

അജ്ഞാനനിദ്രയതുമൂലമുറങ്ങുമെന്നെ

വിജ്ഞാനിയാകിയ ഭവാനുണർത്തിയിപ്പോൾ ! [ 64 ]
---133---
അഞ്ചാമങ്കം

ഇജ്ജനൂജാലപരിപീഡനമിന്നുതൊട്ടു
വർജ്ജിച്ചുഞാനിനിവിനീതായിൽവാണുകൊള്ളാം|| (൧൦൫
ഇപ്പോളാകട്ടേ
ആവിർമ്മോദം മണൽതിട്ടെത്രതനുനിരയാൽ
ദ്വീപമോടൊത്തൊരേട
ത്താവർത്തഭ്രാന്തിചേർക്കും പരിചിൽപൽയിതാ
കാരമായ്മറ്റൊരേടം ‌‌‌‌‌|
കൂലാൽക്കൂലംഗമിക്കുമ്പൊഴുതു ചിറകളോ
ടൊത്തൊരേടത്തിവണ്ണം
ചാലേപ്പൌഘമിഷ്ടപ്പടികടൽനടുവിൽ
ക്കേളികൈക്കൊണ്ടിടട്ടേ || (൧൦൬)

പിന്നെയും

ഇന്നാഗസ്ത്രകൾകെട്ടറ്റടിതൊടുമിരുൾനേർ
കാന്തിവാർകൂന്തലോടും
സിന്ദൂരംതൊട്ടമട്ടിൽ പ്രഥമരവികരാ
രക്തമാംഗണ്ഡമോടും |
നന്നായ്മെയ്പാടിയാലും സതതമഴൽ‌നിന
യ്കാതെയീച്ചന്ദനക്കാ
ട്ടിന്നഗ്രേരാഗനൃമോടീസ്സരസർതഭവൽ
കീർത്തിതാൻ പാടിടട്ടേ || (൧൦൭)

ജീമൂതവാ-- കൊള്ളാം മഹാത്മൻ ! കൊള്ളാം.ഞാൻ ഏറ്റവും അഭിനന്ദിക്കുന്നു . സർവ്വഥാസത്യസന്ധനായി ഭവിച്ചാലും ! (ശംഖചൂഡനോടായിട്ട്)ശംഖചൂഡ! ഇനി അങ്ങു സ്വ ഗ്രഹത്തിലേക്ക ഗമിച്ചാലും!
ശംഖ—(നെടുവീർപ്പിട്ട അധോമുഖനായി നിൽക്കുന്നു)

ജീമൂതവാ--(നെടുവീർപ്പിട്ട മാതാവിനേനോക്കികൊണ്ട്)ശംഖചൂഡ! വേഗംപോവൂ ! ദുഃഖത്താൽ ആകുലയായ ആ അമ്മയുടേസ്ഥിതി ആലോചിക്കൂ ! [ 65 ]
---134---

ഒരു ദുർമ്മരണം

"നല്ല നിശ്ചയമില്ല. രണ്ടുപേരുംകൂടി അടിയന്തരമായിട്ട ആരേയോ കാണുവാൻ പോയിരിക്കയാണെന്നശിഷ്യത്തിപറഞ്ഞു. വളരെ നേരമായില്ല പോയിട്ട്. ഊണുകഴിച്ച് പോയാൽ മതി അപ്പോഴക്കും അവർ വരാതിരിക്കില്ല." അമ്മുവിന്റെ ഈ ക്ഷണം സ്വീകരിച്ചുവോ ഇല്ലയോ എന്ന സൂക്ഷ്മമറിവാൻ പ്രയാസമായിട്ടുള്ള വിധത്തിൽ അധരോഷ്ഠങ്ങളേയും ദന്തങ്ങളേയും മാത്രം വ്യാപിച്ചതായ ഒരുമാതിരി വികൃതമന്ദഹാസംകൊണ്ട മറുവടിയുടെ ഭാരം നിർവ്വഹിച്ചിട്ട, മനസ്സിൽ കടന്നുകൂടിയിരിക്കുന്ന ശങ്കക്കു സമാധാനം വരുത്തുവാനായി ബാലകൃഷ്ണമേനോൻ ഇപ്രകാരം ചോദിച്ചു.

"ഇത്ര അടിയന്തരമായ കാര്യമെന്താണ? അവർ എങ്ങോട്ടാണ പോയിരിക്കുന്നത്?"

"നല്ല തീർച്ചയില്ല. ഇന്നകാലത്ത പുളിങ്ങോട്ട കാര്യസ്ഥൻ ഇവിടെ പന്ത്രണ്ടിൽ വന്നിരുന്നു. അപ്പോൾ സ്റ്റേഷൻആപ്സരെ കാണണമെന്നോ ഏതാണ്ട ചിലതൊക്കെപ്പറയുന്നതു കേട്ടു"
"എന്നിട്ട!" എന്നുചോദിക്കാതിരിക്കുവാൻ ബലകൃഷ്ണമേനവന് ക്ഷമയുണ്ടായില്ല.
"പിന്നത്തെ വർത്തമാനമൊന്നും എനിക്ക രൂപമില്ല. ഞാൻ ദേവകിക്കുട്ടിയേ കാണുക കഴിഞ്ഞ തിരിയേ വന്നപ്പോൾ കുറച്ചു വൈകി. എന്നിട്ട തിടുക്കപ്പെട്ട കുളികഴിച്ച പുറത്തേക്കുവന്നപ്പോൾ കാര്യസ്ഥൻ ഊണുകഴിച്ച പോയിക്കഴിഞ്ഞു"
ആരംഭത്തിൽ ഉദ്ദേശിക്കപ്പെട്ട കാര്യം ചോദിച്ചുതിരിച്ചെത്തുന്നതിന്നു മുമ്പ് സംവാദത്തിന്റെ ഗതി ദുർഘടമായ ****യേ തിരിഞ്ഞതോടുകൂടി ബാലകൃഷ്ണമേനവന്റെ ശ്രദ്ധ **** അതേമാർഗ്ഗത്തൂടെ അതിനേ അടിക്കടി പിന്തുടരേണ്ടിവന്നതുകൊണ്ട, ആ വഴി തിരേ മുട്ടി എന്ന ബോദ്ധ്യമാവുന്നതുവരെ ബാലകൃഷ്ണമേനവന മനസ്സിനെ പിൻവലിക്കുവാൻ സാധിച്ചില്ല. ഇക്കാര്യത്തെപ്പറ്റി അമ്മുവിന്ന് എത്രമാത്രം അറിയാമായിരുന്നുവോ അതുമുഴുവനും പറഞ്ഞുതീർന്നുവെന്ന തീർച്ചവന്നപ്പോൾ. [ 66 ]

---135---

"വരു. മണൽപ്പുറത്തേക്ക പൊവ്വ. മറ്റേ കായ്യൎമൊന്നുംപറഞ്ഞില്ലല്ലൊ" എന്നുപറഞ്ഞുകൊണ്ട കൊട്ടിൽപടിമേൽനിന്ന താഴത്തിറങ്ങി. അമ്മു ഇതുവരെയും ഇരുന്നിട്ടില്ല. മേൽകഴുകവാൻ പോകേണ്ട സമയമായെന്നുവിചാരിച്ച നിൽക്കുകയായിരിക്കുമെന്ന ബാലകൃഷ്ണമേനോൻ ശങ്കിച്ചിരിക്കുമോ എന്ന സംശയിച്ചു.

"വരട്ടെ, അവിടെയിരിക്കു. ഞാനും ഇവിടെ ഇരിക്കാം" എന്നുപറഞ്ഞു.

"ഐ്. അങ്ങനെയല്ല. മഴക്കാറൊക്കയുണ്ട. ഇനി പുഴയിലേക്കു പോകുവാൻ അമാന്തിക്കണ്ട. പോകുംവഴി സംസാഇക്കാമല്ലൊ," എന്നുപറയുന്നതിനിടയിൽ തവള കിടന്നിർഉന്ന ദിക്കിലേക്കു ഓട്ടക്കണ്ണിട്ടു നോക്കീട്ട വടിയും കക്ഷത്തിൽ തിരുകി കയ്യും കെട്ടി നടക്കുവാൻ തുടങ്ങി. അമ്മുവും പിന്നാലെ പുറപ്പെട്ടു.

"ജ്യേഷ്ഠൻ ശരമേന്നെ ഗോപിതൊടിക്കുമെന്നുതന്നെയാണ എനിക്ക് തോന്നുന്നത്. ദേവകിക്കുട്ടിക്ക അയാളെ കണ്ണിനുനേരെ കണ്ടുകൂട." എന്നു സോദരീസോദരന്മാരെപ്പറ്റി എതദ്വിഷയമായ വത്തൎമാനം തൂറന്നു സംസാരിക്കുന്നതിൽ പരിൿഹയഭേദം കൊണ്ടോ മറ്റോ കൃസൽതീന്നിൎട്ടുള്ളപോലെ ദേവത ങ്കിട്ട് അന്നുകാലത്തു നടന്ന സംഭാഷണത്തിന്റെ ഫലത്തേക്കുറിച്ച അമ്മു പ്രസംഗിക്കുവാൻ തുടങ്ങി.

"ശങ്കരമേന്നേ കുന്തമാക്കുവാൻ ആരാണെന്ന തീച്ചൎയാക്കുന്നതിന്ന അവളുടെ വീട്ടിൾ വേറെ ചിലരുണ്ടല്ലോ. ഞാൻ അമ്മുവിനോട പറഞ്ഞിട്ടുള്ള സംഗതി മുഴുവനും അവളോട പറഞ്ഞിരുന്നുവെങ്കിൽ അവൾ വേണ്ടവഴിക്കുതന്നെ പോയ്ഏനേ."

"അയ്യോ! ഞാൻ പഠിച്ച പണി പതിനെട്ടും നോക്കി. ഇനിയും അവക്കുൎ വിശ്വാസമായിട്ടില്ല. ഞാനെന്താണ ചെയ്യുന്നത്!"
"അവളുടെ ഇപ്പോഴത്തേ നടപടി ഞങ്ങൾക്കു സമ്മതമല്ലെന്ന അവളേ മനസ്സിലാക്കിയോ"

അതുപണ്ടേഠന്നെ അവക്കുൎ അറിയാമത്രെ. എന്നാൽ നിങ്ങൾക്ക ഈ കായ്യൎത്തിൽ അഭിപ്രായം പറവാൻ അവകാശമില്ലെന്നാണ അവർ സിദ്ധാന്തിക്കുന്നത." ഇതു കേട്ടപ്പോൾ ബാലകൃഷ്ണമേനവന്റെ മുഖമൊന്നു തുടുത്തു. എന്നിട്ട,

"ഇറ്റ്ഹല്ലാതെ പിന്നെ ചിലത ഞാൻ പറഞ്ഞിരുന്നതോ?" എന്നു ചോദിച്ചപ്പോൾ അമ്മു മുഖം താഴ്ത്തി കുറച്ചു നേരത്തേക്ക് ഒന്നും മിണ്ടിയില്ല. അതിന്റെശേഷം. [ 67 ]
---136---

"ഒട്ടുമുക്കാളും ഞാൻ പറഞ്ഞു. അതുകേട്ടപ്പോൾ അവർ തല കുലുക്കിയതല്ലാതെ മനസ്സിന യാതൊരെളക്കവും തട്ടിയില്ല." എന്നായിരുന്നു അമ്മുവിന്റെ ഉത്തരം.

അവരുടെ സംസാരം ഈ നിലയിൽ എത്തിയപ്പോൾ പടുത്തുകെട്ടിയിരിക്കുന്ന കടവിന്റെ അല്പം താഴേ മണലും വക്കോലിംചാണാകവുംകൂടിചേന്നൎ കുഴഞ്ഞുമറിഞ്ഞ വൃത്തിഹീനമായിക്കിടക്കുന്ന ഒരു കന്നാലിക്കടവിൽകൂടി ബാലകൃഷ്ണമേവനവ് മണൽപ്പുറത്തേക്കിറങ്ങി. പെരുവെല്ലാനദി കടക്കുവാനുള്ള പാലം, നദിയുടെ തെക്കോട്ടുള്ളവളവിങ്കലായതുകൊണ്ട കന്നാലിക്കടവിൽനിന്ന വളരെ അകലെത്തല്ലെന്നുമാത്രമല്ല, അവിടെ നിന്നാൽ അത ഒരുവിധം നല്ലവണ്ണം കാണുകയും ചെയ്യാമായിരുന്നു. ബാലകൃഷ്ണമേനോൻ പാലത്റ്റ്ഹിന്റെ നേരേ തിരിഞ്ഞനിലഉറപ്പിച്ചു. അമ്മുവാകട്ടെ അശ്രീകരമായ കടവിൽകൂടി ഇറങ്ങുവാൻ മടിച്ചിട്ട് ഒരു അറ്റത്തേക്ക മാറി പുഴയുടെ എറമ്പിൽ തന്നെ നിന്നതേ ഉള്ളൂ. തിങ്ങിവിങ്ങിനിൽക്കുന്ന ഇല്ലിപ്പട്ടിലുകളുടെ മറവുകൊണ്ട ഈ സ്ഥലത്തനിന്ന പാലത്തിന്റെ കാഴ്ച അടഞ്ഞിരുന്നു.

പത്രണ്ടിന് അടക്കിക്കളിച്ചത് കമ്പിയിൽ കലാശിച്ചുവെന്ന അറിവാൻ വേണ്ടതിലധികം അമ്മുവിന്റെ അവതാരികതന്നെ ബാലകൃഷ്ണമേനവനെ സഹായിച്ചിട്ടുണ്ടായിരുന്നു. മേലാൽ ദേവകിക്കുട്ടിയുടെ അടുക്കൽ കള്ളപ്പാശി ഉരുട്ടീട്ട പ്രയോജനമില്ലെന്നു മേനവനെ പൂണ്ണൎബോധംവന്നു. അതോടുകൂടി അമ്മുവുമായിട്ടുള്ള സംഭാഷണത്തിൽ ആസ്ഥയും കുറഞ്ഞു. വേറേ ചില കായ്യൎൾക്ക മനസ്സിരുത്തേണ്ട സമയം അതിക്രമിച്ചതുകൊണ്ട കൊട്ടിക്കലാശത്തിനുള്ള വട്ടം കൂട്ടുവാൻ നിശ്ചയിച്ച ചോദ്യത്തിന്റെ ശ്രുതിയൊന്നു മൂപ്പിച്ചു.

"ജ്യേഷ്ഠന്റെ ചില ദുന്നൎടപ്പുകളേപ്പറ്റി ഞാൻ പറഞ്ഞിരുന്നതും അവളോടു പറഞ്ഞുവോ?" എന്നതിന സമാധാനം പറവാൻ അമ്മു വളരെമടിച്ചു.

"എന്താമടിക്കുന്നത്? കുമാരൻ നായരുടെ ഹൃദയം കവന്നിൎരിക്കുന്നത മറ്റൊരുവളാണെന്നുള്ളതന പലതെളിവുകളും ഞാൻ പറഞ്ഞിട്ടില്ലേ. അറിഞ്ഞുകൊണ്ട എന്റെ ഉടപ്പിറന്നവളെ കുണ്ടിൽ ചാടക്കുവാൻ അമ്മുനിന ധൈയ്യൎ മുണ്ടെങ്കിൽ എന്നെ ചതിക്കുവാനും മടിയുണ്ടാവില്ല" [ 68 ] "കഷ്ടം! എന്താണ നിങ്ങളിങ്ങിനെ പറയുന്നത! ചിലതൊക്കേ ഞാൻ സൂചിപ്പിച്ചുപറഞ്ഞു. നിങ്ങൾ തെറ്റിദ്ധരിച്ചിരിക്കയാണെന്നാണ അവർ പറയുന്നത. അങ്ങിനെയാണെങ്കിൽ നമ്മുടെ തറവാടുകൾ തമ്മിലുള്ള ബന്ധുത്വം വർദ്ധിപ്പിക്കുവാനല്ലെ നമ്മൾ ഉത്സാഹിക്കേണ്ടത?"

ഈ സമയത്ത പാലത്തിന്മേൽ ഒരാൾവന്നു കയറുന്നത് ബാലകൃഷ്ണമേനവന്റെ ദൃഷ്ടിയിൽ പെട്ടു. ഉടനെ

"എന്നെവിശ്വാസമില്ലെങ്കിൽ ഇനിഞാനിവിടെ വരുന്നില്ല" എന്നുപറഞ്ഞ പുഴവക്കിൽ കൂടി ധൃതിപ്പെട്ടു നടന്നു തുടങ്ങി. ഇതെല്ലാം നേരം പോക്കായിരിക്കുമെന്നു കരുതി അമ്മുകുറച്ചുനേരം സ്വസ്ഥയായിട്ടുനിന്നും മേനവൻ തിരിക്കുവാനുള്ള ഭാവമില്ലെന്നകണ്ടപ്പോൾ വല്ലാതെ വ്യസനിച്ച, വൃത്തികെട്ട കടവിൽകൂടിതന്നെ മണൽപ്പുറത്തിറങ്ങി ഓടുവാൻ തുടങ്ങി. ബാലകൃഷ്ണമേനവൻ അപ്പോഴേക്കും മറഞ്ഞുകഴിഞ്ഞു. ഇപ്രകാരം ഉപേക്ഷിക്കപ്പെട്ട ആ യുവതികാലും കയ്യുംകുഴഞ്ഞൈരിക്കക്കുത്തായിട്ടചരലിൽ വീഴുകയും, ചിന്നിച്ചിതറിക്കിടക്കുന്ന തലമുടിയേക്കാറ്റന്നധീനമാക്കി വസ്ത്രത്തിന്റെ അഗ്രഭാഗം കൊണ്ട മുഖവും മറച്ചു അതിദയനീയമാംവണ്ണം വിലാപിക്കുവാൻ തുടങ്ങുകയും ചെയ്തു.

ഈ സമയത്തെ അനാഥയാ ആ അബാലരത്നത്തെ സമാധാനപ്പേടുത്തുവാനോ എത്തുതോന്നുമാറ കാർമേഘങ്ങളിൽ നിന്ന വിമുക്തനായ ബാലചന്ദ്രന്റെ മൃദുളകിരണങ്ങൾ അവളുടെ പൂമേനിയേ കുളുർപ്പിക്കുവാൻ തുടങ്ങി.

ബാലകൃഷ്ണമേനവന്റെ ശ്രദ്ധയെ ആകർഷിച്ച പുരുഷൻ അക്കരെ എത്തിയപ്പോഴേക്കും ബാലകൃഷ്ണമേനവനും അടുത്തുകൂടി. അവർതമ്മിൽ അല്പനേരം സംസാരിച്ചുനിന്നതിന്റെ ശേഷം ബാലകൃഷ്ണമേനവൻ പരിവട്ടത്ത വീടിന്റെ ഉള്ളിൽകൂടി വന്നവഴി സ്വന്തം വീട്ടിലേക്കും മറ്റേയാൾ പിന്നാക്കവും തിരിച്ചു. അമ്മുവിന്റെ ശിഷ്യത്തിയുടെ ചോദ്യങ്ങൾക്ക് യാതൊരു സമാധാനവും പറയാതെ അവളേ പുഴക്കടവിലേക്ക ഓടിക്കുവാൻ വഴിയാക്കിത്തീർത്തിട്ട് ചേരിപ്പറമ്പിൽ ചെന്നു കയറി കോലായിൽ നിൽക്കുമ്പോളാണ ആറാമദ്ധ്യായത്തിൽ പറഞ്ഞപോലെ ദേവകിക്കുട്ടി ജ്യേഷ്ഠന്റെ നേരിട്ടു ചെന്നത്, [ 69 ]
---138---


ആത്മനിവ്വേൎദനം.
------: :------

മുത്രക്ലേദപുരീഷകീടതിരയോടൊന്നിച്ചു വാഴുമ്പൊഴും
ചിത്താവേശമുരക്കുവാൻ വിഷമമായ്‌കാലം കഴിക്കുമ്പൊഴും
വിദ്യാഭ്യാസവിധിക്കുഴന്നവശരായ്തീരുമ്പൊഴും പാക്കിൎലി
ന്നാദ്യന്തം സുഖമെന്നതെന്തുപരമാത്മദ്ധ്യാനമൊന്നെന്നിയെ
ആശാപാശശതങ്ങളാലനിശമാസ്സമ്പാദ്യമുണ്ടാക്കുവാൻ
ക്ലേശിച്ചേറ്റമുഴന്നിടും കഥയിരിക്കട്ടേയുവാക്കൾക്കഹൊ
വേശസ്ത്രീവശരായവക്കൎഭിമരം നൽകാൻ കുഴങ്ങും മഹാ
വേശത്തിൽ സുഖമെന്നതെന്തു പരമാത്മദ്ധ്യാനമൊന്നെന്നിയെ
കുന്നും, കുണ്ടുകളും, നിറഞ്നപുഴയും, മഞ്ഞും മഴക്കാറു,മ
ക്കുന്നിക്കുന്നൊരുകൂരിരുട്ടു, കലരും രാവും, കുവത്മാക്കളും
ഒന്നുംതന്നെ നിനച്ചിടാതബലയെച്ചൊല്ലി സ്വദേഹംത്യജി
ക്കുന്നോക്കുംൎ സുഖമെന്നതെന്തുപരമമാത്മദ്ധ്യാനമൊന്നെന്നിയെ
വുദ്യാവൈഭവമുത്തമ്പയമയതും വിഖ്യാതി വിത്താദിയും
ഹൃദ്യസ്വാത്മവിവേകനിമ്മൎലതയും കൂസാതെ വേശാങ്കണേ
സോദ്യോഗം കളിയാടിടം കവിവരന്മാക്കുംൎ നിനച്ചാൽപര
പദ്യശ്രീസുവമെന്നതെന്തു പരമാത്മദ്ധ്യാനമൊന്നെന്നിയെ
കാലുംകയ്യുമനക്കുവാൻ വിഷമമായാസന്നമായ് മൃത്യുവ്
കാലേകണ്ടവിവേകമിന്നുതെളിവാക -- അന്നീലമേ
മേലാക്കംഗതിയെന്തിതെന്നു മുറയിട്ടല്ലൽപ്പെടുന്നന്ത്യമാം
കാലത്തിൽ സുഖമെന്നതെന്തുപരമാത്മദ്ധ്യാനമൊന്നെന്നിയെ
ദാരാപത്യസുഹൃജ്ജനങ്ങൾ ധനമുള്ളന്നേറെ നന്ദിച്ചിടും
ദാരദ്ര്യസ്ഥിതിയായിടുമ്പൊളവർതാൻ നിന്ദിച്ചിടും നിസ്തൃപം
ദൂരത്തീദ്ദുരിതങ്ങൾ നീക്കുവതിനാളല്ലാത്തവല്ലാത്തവ
ക്കോൎരുമ്പോൾസുഖമെന്നതെന്തുപരമാത്മദ്ധ്യാനമൊന്നെന്നിയെ
എന്നാൽ മാമകചിത്തമെ ചലപസംസഗ്ഗാൎദിസവ്വംൎവെടി
ഞ്ഞെന്നുംനീവിഷയാബ്ധിതൻതിരകളിച്ചാടാതെവാടാതെഹൊ
എന്നെക്കും സ്ഥിരമായനന്തഗുണമായ് നിവ്വേ‌ൎദ്യമായ്തിത്യമാ
കന്നദ്വൈതരസാനുഭൂതിസുഖസമ്പത്തൊടു വത്തിൎക്കെടൊ

സി. ഗോദവമ്മൎൻ തിരുമുല്പാട.
[ 70 ]
---139---


പല വക.
------: :------
(പുസ്തകപരിശോധന)


പഞ്ചാക്ഷരമാഹാത്മ്യം (ഭാഷാനാടകം)​:-- -- നാടകത്തിന്റെ പെരുകെൾക്കുമ്പോൾതന്നെ പ്രകൃതപുസ്തകത്തിലെ കഥാസാരമിന്നതാണെന്ന് അറിയാവുന്നതാണല്ലൊ. കവി പുരാണകഥയെ നാടകരൂപെണ പുറപ്പെട്ടടിച്ചുവെന്നല്ലാതെ പറയത്തക്ക പരിഷ്കാരങ്ങളൊന്നും അതിൽ ചെയ്തതായി കാണുന്നില്ല. കഥ സ്വവിഷയമായിരുന്നാൽ മറ്റു ഗുണങ്ങളെ അപെക്ഷിക്കാതെതന്നെ ആസ്വാദനിയമാകുന്ന സ്ഥിതിക്കു 'സാരമ്യാദിഗുണങ്ങൾ ഉത്തരൊത്തരം വദ്ധിൎച്ചുകൊണ്ടിരിക്കുന്ന' ഒരു കവിതയെ ആരും അഭിനന്ദിക്കാതിരിക്കയില്ല. ഉത്തമരീതിയിലുള്ള ഒരു നാടകത്തെ അനുസരിച്ച് നായകനും, നായികക്കും, വിദൂഷകനും, രണ്ടുമൂന്ന സഖിമാക്കും, ഒരു മഹഷിൎക്കും, ഒരു ശിഷ്യനും മാത്രമെ ഇതിൽ പ്രവേശംകൊടുത്തിട്ടുള്ളു. പ്രസ്താവനയും വിഷ്ണമവും ഇതിൽ കഴിയുന്നത്ര ചുരുക്കിയിർകിക്കുന്നത ഉചിതംതന്നെ. മൂന്നാമങ്കത്തിന്റെ ആരംഭത്തിൽ വാസന്തികയുടെ ചിരിച്ചുകൊണ്ടുള്ള വാക്കു സജ്ജനങ്ങൾക്ക രസിക്കയില്ല. വിദൂഷകൻ ഫലിതംകുറഞ്ഞവനാണെങ്കിലും വലിയ തിമ്പണ്ടയാണ്. 'ആയൊണം, വെണ്ടൊളം' മുതലായ പദപ്രയൊഗങ്ങളും, 'വന്നിരിക്കിവർ' തുടങ്ങിയു സന്ധികളും ഒഴിക്കെണ്ടവയാകുന്നു. ഇങ്ങനെ സ്വല്പം ചില ന്യൂനതകളുണ്ടെങ്കിലും കല്ലമ്പിളി വിഷ്ണുനമ്പിതിരി അവർകളുടെകവിത നന്നായിട്ടുണ്ടെന്നുള്ളതിലെക്കു മാത്രകയായി ഒരു ശ്ലൊകം താഴെ ചേക്കുൎന്നു.


"അത്യുഗ്രക്രഡൂലം കനലുകൾ ചിതറും കണ്ണുരണ്ടെണ്ണമെന്യെ
കത്തിക്കൊളത്തുൎ സതാപാവലികളിളകിടും മൃത്യുതുല്യം മശൂലം
ഇത്യാഭൃത്യാഹിതംപൂണ്ടിട്ടിയൊടെതിരിടുന്നട്ടഹാസംപൊഴിച്ചും
നൃത്തംത്തുന്നനക്തഞ്ചാനരികിൽ വരുന്നൊടുവിൽ ചെടിയുള്ളൊർ"

കരകൗശലം.


ഭൂതകണ്ണാടി ഉണ്ടാക്കുന്നതിന്ന അട്ടുപ്പ, ഓരുപ്പ, കൽചുണ്ണാമ്പ ഇവ ശരാ ശര എടുത്ത വെള്ളത്തിൽ കലക്കി തെളപ്പിച്ച വറ്റിക്കുക. ഇങ്ങിനെ കിട്ടുന്ന സാധനം മൂന്നഭാഗവും, പത്തഭാഗം അഴിക്കില്ലാത്ത വെളുത്ത മണലും കൂട്ടി ഉരുക്കി വാക്കുൎക. വാത്തൎ കിട്ടുന്നതിന്ന നിറം വരുത്തുവാൻ നവസാരവെള്ളത്തിൽ വങ്കംകുഴച്ച ഒരു പുളിമരത്തിൽ തുളച്ച ഒരു ദിവസം അല്ലെങ്കിൽ -- മണികൂറ അതിൽ വക്കുക. പിന്നെ ആ മരുന്നിരിക്കുന്ന ദിക്കു ചെത്തിഎടുത്ത തിയ്യിൽ ഇട്ട ഭസ്മമാക്കുക. ഈ ഭസ്മം എടുത്ത മുരുക്കുമരകണ്ടത്തിന്മെലൊ കെടേച്ചുമ്മെലൊ കുറച്ച വെള്ളംകൂട്ടി തെച്ച വാത്തൎകിട്ടിയ സാധനത്തിന്മെൽ നല്ലവണ്ണം തെക്കുക. തെക്കുന്ന സമയം സ്പടിയനിറം കിട്ടുന്നതാകുന്നു.

സ്വന്തം.

'അനന്തസന്ദെശം' എന്ന പേരൊടുകൂടിയ പ്രതിപക്ഷപത്രത്തിന്റെ ഒനാം ലക്കം അതായത കഴിഞ്ന ചിങ്ങം 20-. -- ലെ പ്രതി, കൈപ്പറ്റിയിരിക്കുന്നു.

ധമ്മൎഗുപ്തവിജയം സന്തൊഷ പൂവ്വംൎ സ്വീകരിച്ചിരിക്കുന്നു. അഭിപ്രായം വരും ലക്കത്തിൽ

ര, ര, പ,
[ 71 ]
P. SUBBAROY'S
World-Renowned and Most
Efficacious Ayurvedic Medicines.
പി. സുബ്ബരായിയുടേ ലോകപ്രസിദ്ധ
ങ്ങളും ഏറ്റവും ഫലവത്തുക്കളും
ആയ ആയുവ്വേ‌ൎദ ഔഷധാലയം
ലോകപ്രസിദ്ധമായ ധാതുപുഷ്ടികാരി.

ധാതുനഷ്ടം, ബലഹീനത, ലക്ഷണമില്ലായ്മ, വിശപ്പില്ലായ്മ, നേത്രം, കൈ, കാൽ മുതലായവയുടെ നീറ്റൽ, നീരൊഴിവു, മധുമേഹ കല്ലടപ്പു (മൂത്രഘാതം) മുതലായ പലവിധ വസ്തിരോഹങ്ങളെ ക്ഷണെന പരിഹരിച്ചു രക്ഷപെടുത്തും.

ഡപ്പി ഒന്നുക്കു വിലരൂപാ -- തപാൽ ചിലവുവകയ്ക്കു അണ -- വേറെ.
-- പ്രമേഹ നിവാരിണി.</bing>

സിരാമേഹം, ഇടുപ്പുവലി, മൂത്രമധികമായും തടഞ്ഞും പോകുക, മേഡ്റം, പുകച്ചൽ, രക്തമേഹം മുതലായ വ്യാധികളിൽ നിന്നു സ്ത്രീ പുരുഷന്മാരെ നിവത്തിൎപ്പിക്കും. ഋതുകലത്തിൽ രക്തം അധികമായി സ്രവിക്കുന്നതിനേയും ശമിപ്പിക്കും.


കുപ്പി ൧-ക്ക വില രൂപാ ൧.മൂന്നു കുപ്പികൾ വരെയുള്ള ബള്ളിക്കു തപാൽചിലവു അണ ൫.

    ൩=സർവ്വവേദന സംഹാരി.

ഈ തൈലം അല്പം പിരട്ടിയാൽ കൈകാൽ മുതലായ അംഗങ്ങളിൽ കുത്തിനോവുക, വീക്കം മുടക്കവാതം,നെഞ്ചുനോവ്,തലവേദന,ഒരു ഭാഗത്തുണ്ടാകുന്ന ശൂല,ഇടുപ്പുവേദന,പർശ്വവായു,മോഹവായു, തിമിരവായു മുതലായ പല വ്യാധികൾ ഭേദപ്പെടും. കുപ്പി ഒന്നുക്ക് വില രൂപാ ൧. തപാൽചിലവു അണ ൫.

   ൪-മണ്ഢലകുഷ്ട്ഃസംഹാരി.

മണ്ഡലകുഷ്ടം,പുഴുക്കടി,തഴുതണം.നറുങ്ങാണി എന്നീ പേരുകളുള്ള രോഗത്തിനുസിദ്ധൗഷധം.ത്വഗ്രോഗങ്ങൾ പലതും മാറും; തേമൽ,മേഹകുഷ്ഠം മുതലായവയെ നശിപ്പിക്കും.

വില,കുപ്പി ഒന്നിനു ൪-ണ. തപാൽ ചിലവു മൂന്നു കുപ്പിവരെ ൫-ണ വേറെ.

               പി.സുബ്ബറായി
         പറങ്കിപ്പേട്ട,തെക്കേ ആർക്കാട്ട് ജില്ല.
         P.SUBBAROY,Porto,Nevo. [ 72 ] 
                        ii

൫. ലക്ഷ്മീകരകസ്‌‌തൂരിഗുളികകൾ.

താംബൂലം ഉപയോഗിക്കുന്നവർ എപ്പോഴും സശ്രദ്ധം ഉപയോഗിക്കേണ്ട വിലയേറിയ സാധനം , - ദന്തവേദന, വായ്‌‌നാറ്റം, അജീർണ്ണം, പിത്തവായു, ഇവയെ ശമിപ്പിക്കും. തനിച്ചൊ താംബൂലത്തോടുകൂടിയോ ഉപയോഗിക്കാം. ആഹാരത്തോടുകൂടി രണ്ടു ഗുളികകളെ ഉപയോഗിച്ചാൽ ഏതു ഗുരുദ്രവ്യത്തേയും ജീർണ്ണപ്പെടുത്തും. പ്രസവകാലത്തു താംബൂലത്തോടുകൂടി ഉപയോഗിച്ചാൽ സന്നി അടുക്കുകയില്ല. അപായകരമായ യാതൊരു ലഹരിസാധനങ്ങളും ഇതിൽ ചേർത്തിട്ടില്ലാ. കാശ്മീരത്തു നിന്നു വരുത്തിയ കസ്തൂരി, പച്ചക്കർപ്പൂരം മുതലായ അനേകം വിലയേറിയ സാധനങ്ങൾ ഇതിൽ ചേർത്തിട്ടുണ്ടു. ചളി, കാസശ്വാസം, ജ്വരം മുതലായ രോഗങ്ങൾ വയസ്സിന്റെ ഏറ്റക്കുറച്ചിൽ പോലെ ഒന്നു മുതൽ ൪ വരെ ഗുളികകൾ വെറ്റിലച്ചാരിൽ കൊടുത്താൽ സുഖപ്പെടും.

൨൦൦ ഗുളികകൾ ഉള്ള കുപ്പി ൧ ക്കു വില അണ ൪. ൧ മുതൽ ൧൨ വരെ കുപ്പികൾ അടങ്ങിയ ബങ്കി ൧- ക്കു തപാൽ കൂലി ൫- ണ.

൬- ദന്തചൂർണ്ണം 

സുഗന്ധമായുള്ള എല്ലാമാതിരി ദന്തരോഗങ്ങളേയും നീക്കും.

വില കുപ്പി ഒന്നിനു മൂന്നണ തപാൽചിലവു രണ്ടുകുപ്പിവരെ ൫- ണ വേറെ.

൭ - ജ്വരഹാരി. കുളിർപ്പനി, മുറപ്പനി, വാതപ്പനി, പിത്തജ്വരം, കഫജ്വരം, അസ്ഥിജ്വരം മുതലായവക്കു നന്നു. വില ഡപ്പി ഒന്നിനു ൧ -ക, തപാൽചിലവു ൭- ണ വേറെ.

൮ -ലോകപ്രസിദ്ധമായ സുഗന്ധകുന്തള തൈലം . ഇത്തൈലം പിരട്ടിയാൽ തലമുടി, മീശ, ഇമ, ഇവ ബഹുപുഷ്ടിയായും , ഞെരുക്കമായും കറുപ്പായും വളരും. കണ്ണിനു കുളുർമയുണ്ടാകും. സകല കൺനോവുകളും തലവേദനകളും നീങ്ങും. ചെമ്പെട്ടരോമം കറുക്കും. രോമം പൊഴിയാതിരിക്കും. കണ്ണിനു നല്ല തെളിച്ചമുണ്ടാകും. വില കുപ്പി ഒന്നുനു ൮- ണ. തപാൽചിലവു ൫ -ണ വേറെ.

൯- രോമസംഹാരി.

രോമം എവിടെ വേണ്ടെന്നാക്കണമൊ അവിടെ ഈ മരുന്നു പിരട്ടിയാൽ യാതൊരുവേദനയുമുണ്ടാക്കാതെ രോമത്തെ മാറ്റും. വില, കുപ്പി ഒന്നിനു ൪- ണ. തപാൽ ചിലവു മൂന്നുകുപ്പികൾ വരെ ൫ - ണ വേറെ.

പി. സുബ്രറായി പറങ്കിപ്പേട്ട, തെക്കേ ആർക്കാട്ട് ജില്ല . P.SUBBAROY , Porto Novo. [ 73 ] iii

൧൦-അഗ്നിമാന്ദ്യസംഹാരി

ദഹനമില്ലായ്ക, പുളിച്ചുതികട്ടുക, നെഞ്ചുകലിക്കുക, വയറുനോവു, വായനാറ്റം, അജീൎണ്ണം വയറുവീൎത്തുകയറുക, നിദ്രാഭംഗം മുതലായ പിത്തോപദ്രവങ്ങളെ നക്കി സുഖപ്പെടുത്തും.

ഡപ്പി ഒന്നുക്കു അണ ൮. തപാൽകൂലി അണ ൫‌ - വേറെ.
൧൧-കൎണ്ണബിന്ദു.


ചീക്കാതു, ചെവിക്കുത്തു, ചെവിയടപ്പു, ഇരച്ചിൽ മുതലായ കൎണ്ണരോഗങ്ങളെ ഭേദപ്പെടുത്തും. ശ്രവണസൂക്ഷ്മതയുണ്ടാക്കും. വില, കുപ്പി ഒന്നിനു ൮-ണ. തപാൽചിലവു മൂന്നു കുപ്പികൾ വരെ ൫-ണ വേറെ. ൧൨- സുഖഭേദിഗുളികകൾ.

ഭേദി ശരിപ്പെടുത്തും അജീൎണ്ണം, പിത്തോപദ്രവങ്ങൾ, വായു, മലംപിടിത്തം, അഗ്നിമാന്ദ്യം, വാതം മുതലായ പല രോഗങ്ങളേയും ശമിപ്പിക്കും.

   വില,ഡപ്പി ഒന്നിനു ൨ണ. തപാൽചിലവു ഒന്നു മുതൽ ർ-വരെ

ഡപ്പികൾക്കു ൫‌ ണ. വേറെ.

         ൧൩-നേത്രബിന്ദു.

കൺനോവ്, കങ്കുത്തു,കൂച്ചം, നീരെടുപ്പ്, മിന്ദൽ ,മാലക്കണ്ണ്,പീളക്കെട്ടു, ദശവളർച്ച,പൂവു, ചെരപ്പ, എരിച്ചിൽ ഇമ പുരികം ഇവയുടെ വലിവു, പുകച്ചിൽ ഇങ്ങനെയുള്ള രോഗങ്ങളെ ഭേദപ്പെടുത്തും. വില, കുപ്പി ഒന്നിനു ൮-ണ. തപാൽചിലവു മൂന്നു കുപ്പികൾവരെ ൫‌-ണ വേറെ.

     ൧ർ-സ്ഖലിതരക്ഷണി.

ബലഹീനതയാലും അത്യുഷ്ണത്താലും മറ്റും ഉണ്ടാകുന്ന ഇന്ദ്രിയ സ്കലിതത്തെ നീക്കും വില, ഡപ്പി ഒന്നിനു ൮-ണ.തപാൽചിലവു ൫‌-വരെ ഡപ്പികൾക്കു ൫‌-ണ. വേറെ.

        ൧൫‌-മൃഗകസ്തൂരി.

കാഷ്മീരിൽ നിന്നും വരുത്തിയിട്ടുള്ള ഒന്നാന്തരം കസ്തൂരി എപ്പോഴും ആപ്പീസിൽ ഉണ്ട. രൂപാതൂക്കത്തിനു ർ൮-ക. വില ഒരു രൂപാ മുതൽക്കുള്ള ഏതു സംഖ്യ യ്ക്കും ചില്ലറയായിട്ടും കൊടുക്കപ്പെടും.തപാൽച്ചിലവുപുറമെ.എഴുത്തുകുത്തുകൾ എല്ലാം ഇംഗ്ലീഷിലോ തമിഴിലോ ആയിരിക്കണം.

             പി. സുബ്ബറായി
        പറങ്കിപ്പേട്ട, തെക്കേ ആർക്കാട്ട് ജില്ല.
P.SUBBAROY, Porto Novo, [ 74 ]
൧൬-തേൾവിഷത്തിന്ന സിദ്ധൗഷധം.


തേൾകടിച്ച സ്ഥലത്ത രൺറ്റുതുള്ളി ഒഴിച്ചാൽ പൊടുന്നനെ ആശ്വാസം കാണും. ഒരു കുഡുംബത്തിലെങ്കിലും ഈ മരുന്ന ഒരു കുപ്പി കരുതി വെക്കാതെ ഇരിക്കരുത.

വില കുപ്പി ൧-ക്ക ൧-ക ൪-ണ. ൧൨ കുപ്പിയിൽ2 കുറൗഒതെ ഒഅന്നിച്ച വാങ്ങുന്നവൎക്ക ഡസൻ ൧ക്ക് ൨ ണ, ഉള്ള വിലയിൽ കുറച്ച മാത്രമെ വില ചുമത്തുന്നുള്ളൂ. വി-പി- കമീഷൻ ൫ ണ പുറമേ.

ഇൻഡ്യയിലും ബൎമ്മയിലും ൧൨ കുപ്പിവരെ വി. പി- കമീഷൻ ൫ ണ സിലോൺ ടി ൭ണ.

൧൭ -വ്രണവിരോപണ തൈലം.


ഈ കുഴമ്പ പിത്തപ്പുണ്ണ മുതലായ എല്ലാവിധ വ്രണങ്ങൾക്കും കൈകണ്ട ഔഷധമാകുന്നു. ഇത സകല കൃമികളേയും നശിപ്പിച്ച എല്ലാ വ്രണങ്ങളേയും വിശുദ്ധീകരിച്ച വളരെ വേഗത്തിൽ ഉണക്കുന്നതാകുന്നു.

വില ൮ ണ. മൂന്നു കുപ്പിവരെ വി-പി- കമീഷൻ ൫ ണ മാത്രം.


പി. സുബ്ബറായി

പറങ്കിപ്പേട്ട, തെക്കേ ആൎക്കാട്ട് ജില്ല.

P. SUBBAROY, porto Novo.

ഫലകം:൧൮. കണ്ഠശുദ്ധി ഗുളിക. ഇത കണ്ഠം തെളിഞ്ഞ ശാരീരം നന്നാവുന്നതിന്ന അതിവിശേഷമായ ഔഷധമാകുന്നു, പ്രത്യേകിച്ച സംഗീതക്കാൎക്കും, പ്രസംഗക്കാൎക്കും, പാതിരിമാൎക്കും, ശബ്ദാവയവംകൊണ്ടു അത്യായാസം ചെയ്യണ്ടവരായ മറ്റെല്ലാവൎക്കും വളരെ ഉപയോഗമുള്ളതുമാകുന്നു.

വില ൮ ണ.വി-പി- കമീഷൻ ൬ കുപ്പിവരെ ൬ ണ.


൧൯. സ്നാനചൂൎണ്ണം.


ഈ പൊടിതേച്ചു കുളിക്കുന്നതിന്ന വിലയേറിയ സോപ്പിനേക്കാൾ വളരെ വിശേഷം. ഇത ദേഹത്തിലെ അഴുക്കും ദുൎഗ്ഗന്ധവും കളഞ്ഞു, മൃദുത്വവും പ്രകാശവും സുഗന്ധവും ഉണ്ടാക്കുന്നു. ഇതിന്നും പുറമെ ദേഹത്തിന്ന ശൈത്യവും സുഖവും എല്ലായ്പോഴും തോന്നക്കും. ഇത ഇന്ത്യയിലുള്ള എല്ലാവൎക്കും വേണ്ടാതാകുന്നു.

വില ൮ ണ.വി-പി- കമീഷൻ ൩ ണ.

[ 75 ]

    ൨൨.സഞ്ജീവഗുളിക.

കുട്ടികൾക്കുണ്ടാവുന്ന പനി, ജലദോഷം, തലവേദന, ചുമ, അതിസാരം, അതി സ്സ, ഉറക്കമില്ലായ്മ, ഇവയ്ക്കും ആന്ത്രവായു മുതലായി എല്ലാ ഉദരരൊഗങ്ങൾക്കും ഈ ഗുളിക വളരെ ഉപയോഗമുള്ള ഔഷധമാകുന്നു.ഇത് മദ്ധ്യവയസ്സന്മാർക്കും ഒരുപോലെ ഉപകരിക്കാവുന്നതാകുന്നു.

 വില ൧0 ണ, വി-പി.കമീഷൻ ൬ കുപ്പിവരെ ൫ ണ.
   ൨൧.ഒന്നാംതരം ഗോരോചനഗുളിക.

എല്ലാവിധ പനികൾക്കും അത് സംബന്ധമായി പ്ലീഹ കരൾ ഇതുകളിൽ ഉണ്ടാവുന്ന ഉപരോഗങ്ങൾക്കും ജലദോഷം, തലവേദന, ചുമ, അതിസാരം,അരിശസ്സ്,ഉറക്കമില്ലായ്മ, ആന്ത്രവായു മുതലായി എല്ലാ ഉദര രോഗങ്ങൾക്കും അതി വിശെഷമായ ഔഷധമാകുന്നു.

വില ൫ ണ.വി-പി-കമീഷൻ ൬ കുപ്പിവരെ ൫ ണ.

   ൨൨.ത്വഗ്രോഗ പരിഹാരി.

ഈ ഔഷധം കരപ്പൻ, ചുണങ്ങ്, ചൊറി,ഒടുവടു,പോളൻ,ചൂട്,ക് പുഴുക്കടി, താരണം മുതലായ കടിയും ചൊറിയും ഉള്ള എല്ലാ ത്വഗ്രോഗങ്ങൾക്കും ഏറ്റവും നല്ല ഔഷധമാകുന്നു.ഇത് ദേഹത്തിന്റെ പുറമെ മാത്രം ഉപയോഗിച്ചാൽ മതി.

വി-പി-കമീഷൻ ൫ ണ. മെതരം ഗോരോചനം രൂപാതൂക്കം ൧ ക്കു ർക.0ണ.0സ.

 ടി  മഞ്ഞൾ    ടി  ൧ ക്കു ൧ക.0ണ.0സ.
 ടി  പച്ചക്കർപ്പൂരം  ടി   ൧ ക്കു ൧ക.0ണ.0സ

മേൽ വിലാസം തമിഴിലോ ഇംഗ്ലീഷിലോ വിശദമായി എഴുതണം

        പി.സുബ്ബറായി,പറങ്കിപ്പേട്ട,
         തെക്കേ ആർക്കാട്ട് ജില്ല.
P.SUBBAROY,Porto Novo. [ 76 ] [ 77 ] [ 78 ] [ 79 ]
P. SUBBAROY'S
World-Renowned and Most
Efficacious Ayurvedic Medicines.
പി. സുബ്ബരായിയുടേ ലോകപ്രസിദ്ധ
ങ്ങളും ഏറ്റവും ഫലവത്തുക്കളും
ആയ ആയുവ്വേ‌ൎദ ഔഷധാലയം
ലോകപ്രസിദ്ധമായ ധാതുപുഷ്ടികാരി.

ധാതുനഷ്ടം, ബലഹീനത, ലക്ഷണമില്ലായ്മ, വിശപ്പില്ലായ്മ, നേത്രം, കൈ, കാൽ മുതലായവയുടെ നീറ്റൽ, നീരൊഴിവു, മധുമേഹ കല്ലടപ്പു (മൂത്രഘാതം) മുതലായ പലവിധ വസ്തിരോഹങ്ങളെ ക്ഷണെന പരിഹരിച്ചു രക്ഷപെടുത്തും.

ഡപ്പി ഒന്നുക്കു വിലരൂപാ -- തപാൽ ചിലവുവകയ്ക്കു അണ -- വേറെ.
-- പ്രമേഹ നിവാരിണി.</bing>

സിരാമേഹം, ഇടുപ്പുവലി, മൂത്രമധികമായും തടഞ്ഞും പോകുക, മേഡ്റം, പുകച്ചൽ, രക്തമേഹം മുതലായ വ്യാധികളിൽ നിന്നു സ്ത്രീ പുരുഷന്മാരെ നിവത്തിൎപ്പിക്കും. ഋതുകലത്തിൽ രക്തം അധികമായി സ്രവിക്കുന്നതിനേയും ശമിപ്പിക്കും.


കുപ്പി ൧-ക്ക വില രൂപാ ൧.മൂന്നു കുപ്പികൾ വരെയുള്ള ബള്ളിക്കു തപാൽചിലവു അണ ൫.

    ൩=സർവ്വവേദന സംഹാരി.

ഈ തൈലം അല്പം പിരട്ടിയാൽ കൈകാൽ മുതലായ അംഗങ്ങളിൽ കുത്തിനോവുക, വീക്കം മുടക്കവാതം,നെഞ്ചുനോവ്,തലവേദന,ഒരു ഭാഗത്തുണ്ടാകുന്ന ശൂല,ഇടുപ്പുവേദന,പർശ്വവായു,മോഹവായു, തിമിരവായു മുതലായ പല വ്യാധികൾ ഭേദപ്പെടും. കുപ്പി ഒന്നുക്ക് വില രൂപാ ൧. തപാൽചിലവു അണ ൫.

   ൪-മണ്ഢലകുഷ്ട്ഃസംഹാരി.

മണ്ഡലകുഷ്ടം,പുഴുക്കടി,തഴുതണം.നറുങ്ങാണി എന്നീ പേരുകളുള്ള രോഗത്തിനുസിദ്ധൗഷധം.ത്വഗ്രോഗങ്ങൾ പലതും മാറും; തേമൽ,മേഹകുഷ്ഠം മുതലായവയെ നശിപ്പിക്കും.

വില,കുപ്പി ഒന്നിനു ൪-ണ. തപാൽ ചിലവു മൂന്നു കുപ്പിവരെ ൫-ണ വേറെ.

               പി.സുബ്ബറായി
         പറങ്കിപ്പേട്ട,തെക്കേ ആർക്കാട്ട് ജില്ല.
         P.SUBBAROY,Porto,Nevo. [ 80 ]             ii
            

൫. ലക്ഷ്മീകരകസ്‌‌തൂരിഗുളികകൾ.

താംബൂലം ഉപയോഗിക്കുന്നവർ എപ്പോഴും സശ്രദ്ധം ഉപയോഗിക്കേണ്ട വിലയേറിയ സാധനം , - ദന്തവേദന, വായ്‌‌നാറ്റം, അജീർണ്ണം, പിത്തവായു, ഇവയെ ശമിപ്പിക്കും. തനിച്ചൊ താംബൂലത്തോടുകൂടിയോ ഉപയോഗിക്കാം. ആഹാരത്തോടുകൂടി രണ്ടു ഗുളികകളെ ഉപയോഗിച്ചാൽ ഏതു ഗുരുദ്രവ്യത്തേയും ജീർണ്ണപ്പെടുത്തും. പ്രസവകാലത്തു താംബൂലത്തോടുകൂടി ഉപയോഗിച്ചാൽ സന്നി അടുക്കുകയില്ല. അപായകരമായ യാതൊരു ലഹരിസാധനങ്ങളും ഇതിൽ ചേർത്തിട്ടില്ലാ. കാശ്മീരത്തു നിന്നു വരുത്തിയ കസ്തൂരി, പച്ചക്കർപ്പൂരം മുതലായ അനേകം വിലയേറിയ സാധനങ്ങൾ ഇതിൽ ചേർത്തിട്ടുണ്ടു. ചളി, കാസശ്വാസം, ജ്വരം മുതലായ രോഗങ്ങൾ വയസ്സിന്റെ ഏറ്റക്കുറച്ചിൽ പോലെ ഒന്നു മുതൽ ൪ വരെ ഗുളികകൾ വെറ്റിലച്ചാരിൽ കൊടുത്താൽ സുഖപ്പെടും.

൨൦൦ ഗുളികകൾ ഉള്ള കുപ്പി ൧ ക്കു വില അണ ൪. ൧ മുതൽ ൧൨ വരെ കുപ്പികൾ അടങ്ങിയ ബങ്കി ൧- ക്കു തപാൽ കൂലി ൫- ണ.

൬- ദന്തചൂർണ്ണം 

സുഗന്ധമായുള്ള എല്ലാമാതിരി ദന്തരോഗങ്ങളേയും നീക്കും.

വില കുപ്പി ഒന്നിനു മൂന്നണ തപാൽചിലവു രണ്ടുകുപ്പിവരെ ൫- ണ വേറെ.

൭ - ജ്വരഹാരി. കുളിർപ്പനി, മുറപ്പനി, വാതപ്പനി, പിത്തജ്വരം, കഫജ്വരം, അസ്ഥിജ്വരം മുതലായവക്കു നന്നു. വില ഡപ്പി ഒന്നിനു ൧ -ക, തപാൽചിലവു ൭- ണ വേറെ.

൮ -ലോകപ്രസിദ്ധമായ സുഗന്ധകുന്തള തൈലം . ഇത്തൈലം പിരട്ടിയാൽ തലമുടി, മീശ, ഇമ, ഇവ ബഹുപുഷ്ടിയായും , ഞെരുക്കമായും കറുപ്പായും വളരും. കണ്ണിനു കുളുർമയുണ്ടാകും. സകല കൺനോവുകളും തലവേദനകളും നീങ്ങും. ചെമ്പെട്ടരോമം കറുക്കും. രോമം പൊഴിയാതിരിക്കും. കണ്ണിനു നല്ല തെളിച്ചമുണ്ടാകും. വില കുപ്പി ഒന്നുനു ൮- ണ. തപാൽചിലവു ൫ -ണ വേറെ.

൯- രോമസംഹാരി.

രോമം എവിടെ വേണ്ടെന്നാക്കണമൊ അവിടെ ഈ മരുന്നു പിരട്ടിയാൽ യാതൊരുവേദനയുമുണ്ടാക്കാതെ രോമത്തെ മാറ്റും. വില, കുപ്പി ഒന്നിനു ൪- ണ. തപാൽ ചിലവു മൂന്നുകുപ്പികൾ വരെ ൫ - ണ വേറെ.

പി. സുബ്രറായി പറങ്കിപ്പേട്ട, തെക്കേ ആർക്കാട്ട് ജില്ല . P.SUBBAROY , Porto Novo. [ 81 ]

൧൦-അഗ്നിമാന്ദ്യസംഹാരി


ദഹനമില്ലായ്ക, പുളിച്ചുതികട്ടുക, നെഞ്ചുകലിക്കുക, വയറുനോവു, വായനാറ്റം, അജീൎണ്ണം വയറുവീൎത്തുകയറുക, നിദ്രാഭംഗം മുതലായ പിത്തോപദ്രവങ്ങളെ നക്കി സുഖപ്പെടുത്തും.

ഡപ്പി ഒന്നുക്കു അണ ൮. തപാൽകൂലി അണ ൫‌ - വേറെ.
൧൧-കൎണ്ണബിന്ദു.


ചീക്കാതു, ചെവിക്കുത്തു, ചെവിയടപ്പു, ഇരച്ചിൽ മുതലായ കൎണ്ണരോഗങ്ങളെ ഭേദപ്പെടുത്തും. ശ്രവണസൂക്ഷ്മതയുണ്ടാക്കും.

വില, കുപ്പി ഒന്നിനു ൮-ണ. തപാൽചിലവു മൂന്നു കുപ്പികൾ വരെ ൫-ണ വേറെ.

൧൨- സുഖഭേദിഗുളികകൾ.

ഭേദി ശരിപ്പെടുത്തും അജീൎണ്ണം, പിത്തോപദ്രവങ്ങൾ, വായു, മലംപിടിത്തം, അഗ്നിമാന്ദ്യം, വാതം മുതലായ പല രോഗങ്ങളേയും ശമിപ്പിക്കും.

വില,ഡപ്പി ഒന്നിനു ൨ണ. തപാൽചിലവു ഒന്നു മുതൽ ർ-വരെ ഡപ്പികൾക്കു ൫‌ ണ. വേറെ.

             ൧൩-നേത്രബിന്ദു.

കൺനോവ്, കങ്കുത്തു,കൂച്ചം, നീരെടുപ്പ്, മിന്ദൽ മാലക്കണ്ണ്, പീളക്കെട്ടു, ദശവളർച്ച, പൂവു, ചെരപ്പ, എരിച്ചിൽ ഇമ പുരികം ഇവയുടെ വലിവു, പുകച്ചിൽ ഇങ്ങനെയുള്ള രോഗങ്ങളെ ഭേദപ്പെടുത്തും.

വില, കുപ്പി ഒന്നിനു ൮-ണ. തപാൽചിലവു മൂന്നു കുപ്പികൾവരെ

൫‌-ണ വേറെ.

             ൧ർ-സ്ഖലിതരക്ഷണി.

ബലഹീനതയാലും അത്യുഷ്ണത്താലും മറ്റും ഉണ്ടാകുന്ന ഇന്ദ്രിയ സ്കലിതത്തെ നീക്കും

വില, ഡപ്പി ഒന്നിനു -ണ.തപാൽചിലവു ‌-വരെ          ഡപ്പികൾക്കു ൫‌-ണ. വേറെ. 
       
           ൧൫‌-മൃഗകസ്തൂരി.

കാഷ്മീരിൽ നിന്നും വരുത്തിയിട്ടുള്ള ഒന്നാന്തരം കസ്തൂരി എപ്പോഴും ആപ്പീസിൽ ഉണ്ട.

രൂപാതൂക്കത്തിനു ർ൮-ക. വില ഒരു രൂപാ മുതൽക്കുള്ള ഏതു സംഖ്യയ്ക്കും ചില്ലറയായിട്ടും കൊടുക്കപ്പെടും. തപാൽ ച്ചിലവുപുറമെ.എഴുത്തുകുത്തുകൾ എല്ലാം ഇംഗ്ലീഷിലോ തമിഴിലോ ആയിരിക്കണം.

             പി. സുബ്ബറായി
        പറങ്കിപ്പേട്ട, തെക്കേ ആർക്കാട്ട് ജില്ല.
          P.SUBBAROY, Porto Novo, [ 82 ] 
              iv
       ൧൬-തേൾവിഷത്തിന്ന സിദ്ധൗഷധം.

തേൾകടിച്ച സ്ഥലത്ത രൺറ്റുതുള്ളി ഒഴിച്ചാൽ പൊടുന്നനെ ആശ്വാസം കാണും. ഒരു കുഡുംബത്തിലെങ്കിലും ഈ മരുന്ന ഒരു കുപ്പി കരുതി വെക്കാതെ ഇരിക്കരുത.

 വില കുപ്പി ൧-ക്ക ൧-ക ൪-ണ. ൧൨ കുപ്പിയിൽ2 കുറൗഒതെ ഒഅന്നിച്ച വാങ്ങുന്നവൎക്ക ഡസൻ ൧ക്ക് ൨ ണ, ഉള്ള വിലയിൽ കുറച്ച മാത്രമെ വില ചുമത്തുന്നുള്ളൂ. വി-പി- കമീഷൻ ൫ ണ പുറമേ.

ഇൻഡ്യയിലും ബൎമ്മയിലും ൧൨ കുപ്പിവരെ വി. പി- കമീഷൻ ൫ ണ സിലോൺ ടി ൭ണ.

       ൧൭ -വ്രണവിരോപണ തൈലം.

ഈ കുഴമ്പ പിത്തപ്പുണ്ണ മുതലായ എല്ലാവിധ വ്രണങ്ങൾക്കും കൈകണ്ട ഔഷധമാകുന്നു. ഇത സകല കൃമികളേയും നശിപ്പിച്ച എല്ലാ വ്രണങ്ങളേയും വിശുദ്ധീകരിച്ച വളരെ വേഗത്തിൽ ഉണക്കുന്നതാകുന്നു.

വില ൮ ണ. മൂന്നു കുപ്പിവരെ വി-പി- കമീഷൻ ൫ ണ മാത്രം.

.

        ൧൮. കണ്ഠശുദ്ധി ഗുളിക.

ഇത കണ്ഠം തെളിഞ്ഞ ശാരീരം നന്നാവുന്നതിന്ന അതിവിശേഷമായ ഔഷധമാകുന്നു, പ്രത്യേകിച്ച സംഗീതക്കാൎക്കും, പ്രസംഗക്കാൎക്കും, പാതിരിമാൎക്കും, ശബ്ദാവയവംകൊണ്ടു അത്യായാസം ചെയ്യണ്ടവരായ മറ്റെല്ലാവൎക്കും വളരെ ഉപയോഗമുള്ളതുമാകുന്നു. വില ൮ ണ.വി-പി- കമീഷൻ ൬ കുപ്പിവരെ ൬ ണ.

         ൧൯. സ്നാനചൂൎണ്ണം.

ഈ പൊടിതേച്ചു കുളിക്കുന്നതിന്ന വിലയേറിയ സോപ്പിനേക്കാൾ വളരെ വിശേഷം. ഇത ദേഹത്തിലെ അഴുക്കും ദുൎഗ്ഗന്ധവും കളഞ്ഞു, മൃദുത്വവും പ്രകാശവും സുഗന്ധവും ഉണ്ടാക്കുന്നു. ഇതിന്നും പുറമെ ദേഹത്തിന്ന ശൈത്യവും സുഖവും എല്ലായ്പോഴും തോന്നക്കും. ഇത ഇന്ത്യയിലുള്ള എല്ലാവൎക്കും വേണ്ടാതാകുന്നു.

വില ൮ ണ.വി-പി- കമീഷൻ ൩ ണ.

                പി. സുബ്ബറായി
           പറങ്കിപ്പേട്ട, തെക്കേ ആൎക്കാട്ട് ജില്ല.
              P. SUBBAROY, porto Novo [ 83 ]  
൨൨.സഞ്ജീവഗുളിക.


കുട്ടികൾക്കുണ്ടാവുന്ന പനി, ജലദോഷം, തലവേദന, ചുമ, അതിസാരം, അതി സ്സ, ഉറക്കമില്ലായ്മ, ഇവയ്ക്കും ആന്ത്രവായു മുതലായി എല്ലാ ഉദരരൊഗങ്ങൾക്കും ഈ ഗുളിക വളരെ ഉപയോഗമുള്ള ഔഷധമാകുന്നു.ഇത് മദ്ധ്യവയസ്സന്മാർക്കും ഒരുപോലെ ഉപകരിക്കാവുന്നതാകുന്നു.

   വില ൧0 ണ, വി-പി.കമീഷൻ ൬ കുപ്പിവരെ ൫ ണ.
         ൨൧.ഒന്നാംതരം ഗോരോചനഗുളിക.

എല്ലാവിധ പനികൾക്കും അത് സംബന്ധമായി പ്ലീഹ കരൾ ഇതുകളിൽ ഉണ്ടാവുന്ന ഉപരോഗങ്ങൾക്കും ജലദോഷം, തലവേദന, ചുമ, അതിസാരം,അരിശസ്സ്,ഉറക്കമില്ലായ്മ, ആന്ത്രവായു മുതലായി എല്ലാ ഉദര രോഗങ്ങൾക്കും അതി വിശെഷമായ ഔഷധമാകുന്നു.

    വില ൫ ണ.വി-പി-കമീഷൻ ൬ കുപ്പിവരെ ൫ ണ.
            ൨൨.ത്വഗ്രോഗ പരിഹാരി.

ഈ ഔഷധം കരപ്പൻ, ചുണങ്ങ്, ചൊറി,ഒടുവടു,പോളൻ,ചൂട്,ക് പുഴുക്കടി, താരണം മുതലായ കടിയും ചൊറിയും ഉള്ള എല്ലാ ത്വഗ്രോഗങ്ങൾക്കും ഏറ്റവും നല്ല ഔഷധമാകുന്നു.ഇത് ദേഹത്തിന്റെ പുറമെ മാത്രം ഉപയോഗിച്ചാൽ മതി.

വി-പി-കമീഷൻ ൫ ണ. മെതരം ഗോരോചനം രൂപാതൂക്കം ൧ ക്കു ർക.0ണ.0സ.

 ടി  മഞ്ഞൾ    ടി  ൧ ക്കു ൧ക.0ണ.0സ.
 ടി  പച്ചക്കർപ്പൂരം  ടി   ൧ ക്കു ൧ക.0ണ.0സ

മേൽ വിലാസം തമിഴിലോ ഇംഗ്ലീഷിലോ വിശദമായി എഴുതണം

                പി.സുബ്ബറായി,പറങ്കിപ്പേട്ട,
                 തെക്കേ ആർക്കാട്ട് ജില്ല.
                P.SUBBAROY,Porto Novo. [ 84 ]           
        
നൊട്ടീസ്സ


മെത്തരം സാമാനങ്ങൾ! വില വളരെ സഹായം!!

ബൊമ്പായി മുതലായ വ്യാപാര സ്ഥലങ്ങളിലുള്ള പ്രധാന ഷാപ്പുകളിൽ നിന്നുനെരിട്ടുവരുത്തുന്നതും താഴെ വിവരം പറയുന്നതും വെറെയും അനേകം സാമാനങ്ങൾ തൊകപ്പടിയായും ചില്ലറയായും വളരെ സഹായ വിലക്കു വിൽക്കുന്നതാണു.

പലതരത്തിലുള്ള പ്ലാനൽ ശീലകൾ, ട്വീഡുകൾ,ചെക്കു തുണികൾ,വളരെ ഭംഗിയുള്ള ചീട്ടികൾ പട്ടുകൾ, ബ്ലാങ്കെറ്റുകൾ, തൊപ്പികൾ, സർജ്ജുകൾ, മല്ല്, ജഗന്നാഥൻ മുതലായ തുണിച്ചരക്കുകൾ. എനാമൽ പാത്രങ്ങൾ, പലതരത്തിലുള്ള ഗ്ലാസുകൾ, നാഴികമണികൾ, വാച്ചുകൾ, വിളക്കുകൾ, കണ്ണാടികൾ, കത്തികൾ, ഇരുമ്പലമാരികൾ, ഇരുമ്പടുപ്പുകൾ, അനെകവിധം സോപ്പുകൾ, ബ്രാണ്ടി, വിസ്കി, മുതലായ ലഹരിസാധനങ്ങൾ, മുത്തുച്ചിപ്പികൊണ്ടുള്ള അനെകവിധ പാത്രങ്ങൾ, ഇവകളും മെലിൻസഫൂഡ, കൊക്കൊ, കാപ്പിപ്പൊടി, ടീ ബിസ്കോത്ത് മുതലായ വേറെയും അനേകവിധ സാമാനങ്ങൾ വളരെ സഹായ വിലക്കു വിൽക്കുന്നൂ. .

ആവശ്യപ്പെടുന്നവർക്ക് സാമാനങ്ങൾ വി-പി- ആയി അയച്ചു കൊടുക്കുന്നതാണു.

                                      എ.ടി.എസ്സ്. മേനോൻ.
ജനറൽ മർച്ചണ്ട്.
ചിറ്റൂര.

. [ 85 ]

                   i

പുസ്തകം ൧. നമ്പ്ര ൻ.

വ്യവഹാരചിന്താമണി.


എല്ലാ ഇംഗ്ലീഷ് മാസവും 30-തി പ്രസിദ്ധപ്പെടുത്തുന്ന ഒരു വിശേഷനിയമമാസിക.

                പത്രാധിപർ
        ചെങ്കുളത്ത് കരുണാകരമേനോൻ ബി.എ.
               
                  -----:0:------
               1903 അക്ടബ്രു.
                     ------
                സംഗതിവിവരം.

൧. കാണം 1--വി. ശങ്കരമേനോൻ, ബി.എ.ബി.എൽ. ൨. പത്രാധിപക്കുറിപ്പുകൾ. ൩. മദിരാശി ഹൈക്കോർട്ടു ലേഖനം. ബി.ഗോവിന്ദൻ നമ്പ്യാർ, ബി.എ.ബി.എൽ. ൪. ഹൈക്കോർട്ടു വിധി സംഗ്രഹം. ൫. കൊച്ചി വിധികൾ-കരിമ്പറെ രാമൻ മേനോൻ ബി.എ.ബി.എൽ, കരോട്ട് അച്ചുതമേനോൻ,ബി,എ.ബി.എൽ ൬. തിരുവിതാംകൂർ വിധികൾ വി.കരുണാകരമേനോൻ, ബി.എ.ബി.എൽ

         --------

കേരള സഞ്ചാരി-നിയമകാര്യത്തിൽ ഉപാദ്ധ്യായൻ. മ.മനോരമ- മേനോന്റെ പുതിയ സ്യമന്തകത്തെപ്പോലെ വേറെ ഒരു പത്രത്തിന്നു ചെലവില്ല. മനോരമ-സകല മുതൽക്കാരും വാങ്ങെണ്ടതാണു. കേരളപത്രിക-കക്ഷികൾക്ക് അത്യുപകാരം.

         --------

ഓരൊ മാസം ഏറ്റവും സാരമായ വിഷയങ്ങൾ അടങ്ങിയ ൫൬ ഭാഗം. കൊച്ചി വിധികളുടെ പോക്ക് അറിവാൻ 'ചിന്താമണി' ഏകമാർഗ്ഗം.

          വരിസംഖ്യ-എപ്പോഴും മുൻ കൂർ.

ഒരു കൊല്ലത്തേക്ക് വി.പി.൪-0-0 ആറു മാസത്തേക്ക് വി.പി.൨-0-0 കൊച്ചി വിധികൾ ൭- നമ്പ്ര മുതൽക്കും, തിരുവിതാങ്കൂർ വിധികൾ ൯- നമ്പ്ര മുതൾക്കും പ്രസിദ്ധപ്പെടുത്തി ത്തുടങ്ങിയിരിക്കുന്നു.

എന്ന് വ്യവഹാരചിന്താമണി മാനേജർ, വള്ളുവനാട്, മലബാർ.

. [ 86 ] [ 87 ]
സംഗതിവിവരം.
------ : :------