Jump to content

താൾ:RAS 02 02-150dpi.djvu/48

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

‌-117- ക്ഷുദ്രപുസ്തകങ്ങളുടെ പ്രവേശനത്തെ തീരെ തടുക്കുകയും നല്ല പുസ്തകങ്ങളുടെ സംഖ്യ വർദ്ധിപ്പിക്കുകയും ചെയ്തു കൊണ്ടിരിക്കണം. ഇങ്ങിനെയുള്ള കാര്യങ്ങളിൽ ഏർപ്പെടുന്നവർക്ക് ഐക്യമത്യവും ക്ഷമയും അത്യാവശ്യമാണു.

ഇംഗ്ലീഷ് ഭാഷ അഭ്യസിച്ച് ഉയർന്നതരം പരീക്ഷകൾ ജയിച്ചിട്ടുള്ള നമ്മുടെ ആളുകൾ, മലയാളം സംസാരിക്കുമ്പോൾ പതിനഞ്ചുവീതം ഇംഗ്ലീഷ് വാക്കുകൾ ചേർക്കാറുണ്ടെന്നുള്ള ജനവാദം നേരായിട്ടുള്ളതാണെങ്കിൽ, മലയാളഭാഷ അഭ്യസിച്ചിട്ടുള്ള ഇംഗ്ലണ്ടുകാർ സംസാരിക്കുമ്പോൾ, അവർ ഇംഗ്ലീഷ് വാക്കുകൾക്കിടയിൽ മലയാളവാക്കുകൾ ചേർക്കാറുണ്ടോ എന്നുള്ളതിനെപ്പറ്റി ചിന്തിച്ചാൽ കൊള്ളാമെന്നറിയിക്കേണ്ടതാവശ്യമെന്ന് തോന്നുന്നു. മനോവിചാരത്തെ പൂർണ്ണമായും വ്യക്തമായും പറഞ്ഞറിയിക്കെണ്ടതിന്നുതക്ക വാക്കുകൾ മലയാളഭാഷയിൽ ഇല്ലായ്കനിമിത്തം ഇംഗ്ലീഷ് പദങ്ങൾ ചേർക്കുന്നതാണെന്ന് ചിലർ പറയുമായിരിക്കാം.പിഴക്കാതെ സംസാരിപ്പാനും മറ്റും നമുക്ക് കഴിവില്ലാതിരുന്ന കാലത്ത് നമ്മുടെ മാതാപിതാക്കന്മാർ നമ്മെ തള്ളിക്കളയാതെ വിദ്യ അഭ്യസിപ്പിക്കയും മറ്റും ചെയ്തപ്രകാരം തന്നെ നാം നമ്മുടെ ഭാഷ ഇപ്പോൾ അപരിഷ്കൃതയാണെന്ന് നിശ്ചയിച്ച് ധിക്കരിക്കാതെ ഭാഷയുടെ പോഷണത്തിന്ന് വേണ്ടതെല്ലാം പ്രവൃത്തിച്ച് ഭാഷയെ നല്ല സ്ഥിതിയിലാക്കേണ്ടതാണു. നമ്മുടെ ഭാഷയുടെ അപരിഷ്കൃതാവസ്ത സൂക്ഷ്മത്തിൽ നമ്മുടെ അപരിഷ്കൃതാവസ്ഥയെയത്രെ തെളിയിക്കുന്നതും. ഇംഗ്ലീഷുകാർ തങ്ങൾ ചെല്ലുന്ന ദിക്കുകളിലെല്ലാം ഇംഗ്ലീഷ് സ്കൂളുകൾ സ്ഥാപിക്കുകയും ഇംഗ്ലീഷ് ഭാഷക്ക് പ്രാധാന്യം കൽപ്പിക്കയും ചെയ്തിട്ടുള്ളതിൽനിന്ന് നാമെന്താണു മനസ്സ്ലിലാക്കേണ്ടത്? ഭാഷകളുടെ രാജ്ഞി എന്നൊ അറിവിന്റെ താക്കോൽ എന്നൊ പറയപ്പെടാവുന്ന നിലയിൽ ഇപ്പോൾ എത്തിരിക്കുന്ന ഇംഗ്ലീഷ് ഭാഷ,ഒരു കാലത്ത് നമ്മുടെ ഭാഷ എന്ന പോലെ, അപരിഷ്കൃതാവസ്ഥയിലായിരുന്നു കിടന്നിരുന്നത് എന്ന് ഓർക്കുകയും ആ ഭാഷ ഉന്നതനിലയിൽ എത്തിയത് എങ്ങിനെ എന്നുള്ളതിനെപ്പറ്റി ചിന്തിക്കുകയും ചെയ്യുന്ന മതിമാന്മാർ നമ്മുടെ




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Apnarahman എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_02-150dpi.djvu/48&oldid=167439" എന്ന താളിൽനിന്ന് ശേഖരിച്ചത്