Jump to content

താൾ:RAS 02 02-150dpi.djvu/47

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
---116---

വൃത്തിക്കുന്നതിനുള്ള കാലം സമീപിച്ചിട്ടില്ല, എന്നുമാത്രമല്ല ഒരു പുസ്തകം എത്രമേൽ നല്ലതായിരുന്നാലും അതനല്ലതാണെന്നുള്ള തത്വം സകലരും ഗ്രഹിച്ച പുസ്തകം വാങ്ങിത്തുടങ്ങുന്ന അധികം നാൾ വേണ്ടിവരുമെന്നകൂടി വന്നേക്കാം. ഇങ്ങിനെ ഇരിക്കയാൽ പുസ്തകം നല്ലതായിരുന്നാലും ഗ്രന്ഥകത്താൎവിന്ന തല്കാലം നഷ്ടമൊ മറ്റൊ വന്നേക്കാമെന്ന പറയുന്നതിൽ ഇവിടെ ഒന്നുകൊണ്ടും അധൈയ്യൎപ്പെടുവാനില്ല. ആ സ്ഥിതിക്ക പുസ്തകമുണ്ടാക്കണമെന്നുള്ള വിചാരം മലയാളപണ്ഡിതന്മാരിൽ അത്യധികം പ്രബലപ്പെടത്തക്കവണ്ണം അവരെ സഹായിക്കയും ഉത്സാഹിപ്പിക്കയും ധൈയ്യൎപ്പെടുത്തുകയും ചെയ്യെണമെന്ന ഇവിടെ പറയാതിരുന്നാൽ ഞാനെന്റെ ചുമതലയെ നിവ്വൎഹിക്കുന്നതിൽ വലിയ ഉപേക്ഷകാനിച്ചതായി വിചാരിക്കപ്പെടുമെന്നാണ എന്റെ ഉത്തമവിശ്വാസമെന്ന സവിനയം വീണ്ടും അറിയിക്കെണ്ടതായി വന്നിരിക്കുന്നു.

മലയാളപണ്ഡിതന്മാർ ധാരാളമുണ്ടാകയും പുസ്തകമുണ്ടാക്കുന്നതിന്ന അവർ സന്നദ്ധന്മാരായിരിക്കയും ചെയ്തതുകൊണ്ടായില്ല. മലയാളഭാഷയിൽ ഇല്ലാത്തതും ഭാഷാപോഷണത്തിന്നത്യാവശ്യമായിട്ടുള്ളതുമായ പുസ്തകങ്ങൾ എന്തല്ലാമെന്ന തീച്ചൎപ്പെടുത്തി അതാതകാലങ്ങളിൽ പണ്ഡിതന്മാക്കൎറിവകൊടുപ്പാൻ ഒരു സഭയുണ്ടായാൽ വളരെ നന്നായിരിക്കും. പണ്ഡിതന്മാർ ഈ സഭയുടെ നിശ്ചയപ്രകാരം പുസ്തകമുണ്ടാക്കുകയും സഭ ആയ്ത പരിശോധനകഴിച്ചു നന്നായിട്ടുണ്ടെന്ന കാണപ്പെടുന്നപക്ഷം അച്ചടിപ്പിക്കയും ചെയ്യുന്നതായാൽ നമ്മുടെ ഭാഷയിലെ ഗ്രന്ഥദൗല്ലൎഭ്യം ക്രമേണ നീങ്ങുന്നതാണ. ഇങ്ങിനെയുള്ള ഏപ്പാൎടുകളൊന്നും ഇല്ലായ്കയാലാണ, ഒരേതരത്തിൽതന്നെയുള്ള പുസ്തകങ്ങൾ വളരെയുണ്ടായതായും നെല്ലുകൾക്കിടയിൽ കളകളെന്നപോലെ പുസ്തകങ്ങൾക്കിടയിൽ ക്ഷുദ്രപുസ്തകങ്ങൾ വദ്ധിൎച്ചതായും കാണ്മാനിടവന്നിട്ടുള്ളത. ഓരോ തരത്തിൽ ഓരോ പുസ്തകംവീതം ഉണ്ടായതിന്നശേഷം, ഒരു തരത്തിൽ ഒന്നിലധികം പുസ്തകങ്ങൾ ഉണ്ടാക്കുകയാണ അധികം നല്ലതഎന്ന മാത്രമെ ഇവിടെ പറയുന്നുള്ളു.




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sugeesh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_02-150dpi.djvu/47&oldid=167438" എന്ന താളിൽനിന്ന് ശേഖരിച്ചത്