യാളപണ്ഡിതന്മാർ ഭാഷയെ സംബന്ധിച്ചകായ്യൎത്തിൽ പ്രവത്തിൎക്കേണമെങ്കിൽ മുഖ്യമായി ദ്രവ്യനഷ്ടം ഇല്ലെന്ന വരണം. ഇരുപതാംനൂറ്റാണ്ടിൽ നമ്മുടെനാട്ടിൽ മലയാളപണ്ഡിതന്മാർ ഉണ്ടായിരിക്കെ ഒരു യൂറോപ്യമഹാൻ (Mr.Marsden) എഴുതിയ മലയാള പുസ്തകങ്ങൾ നമ്മുടെ സ്കൂളുകളിൽ പാഠപുസ്തകങ്ങളായി സ്വീകരിക്കേണ്ടി വന്നതിൽ ദൃശ്യമായിരിക്കുന്ന അഭംഗിയെപറ്റി എന്തുപറയേണ്ടു? ആ പുസ്തകങ്ങൾ തന്നെയും ഭാഷാരീതിയേയും വ്യാകരണസൂത്രങ്ങളെയും കൃത്യമായി അനുസരിച്ചിട്ടുള്ളവയാണൊ എന്നറിവാൻ വായിച്ചുനോക്കീട്ടുള്ള പണ്ഢിതന്മാർ എന്തുപറയുന്നുവെന്ന് കേട്ടാൽ കൊള്ളാം.
പാഠപുസ്തകങ്ങൾ തിരഞ്ഞെടുക്കെണ്ടതായിവരുന്ന അവസരങ്ങളിൽ പ്രത്യേകം നോക്കേണ്ടതും നോക്കുന്നതും പുസ്തകം ഉണ്ടാക്കിയ ആൾ എന്തെല്ലാം പരീക്ഷകളാണ ജയിച്ചിട്ടുള്ളത എന്നൊ, ആ ആളുടെ ഉദ്യോഗം എന്തെന്നൊ അല്ലാ, കണ്ണിനു മുമ്പിലിരിക്കുന്ന പുസ്തകം എത്രത്തോളം നന്നായിട്ടുണ്ടെന്നും നന്നായിട്ടുണ്ടെങ്കിൽ ഉദ്ദേശസിദ്ധിക്ക മതിയായിട്ടുണ്ടൊ എന്നുമാണ എന്നുള്ള വിവരം സമകരും അറിഞ്ഞുവശമായാൽ മലയാളപണ്ഡിതന്മാർ പാഠപുസ്തകങ്ങൾ ഉണ്ടാക്കുന്നതിൽ മടികാണിക്കയില്ലെന്നാണ തോന്നുന്നത. പുസ്തകം ഉണ്ടാക്കി അച്ചടിപ്പിച്ചാൽ നഷ്ടവും ബുന്ധിമുട്ടും വരികയില്ലെന്നുള്ള നിശ്ചയം ഗ്രന്ഥകത്താൎക്കന്മാക്ക്ൎ ഉണ്ടാകത്തക്കവണ്ണം നല്ലപുസ്തകങ്ങളുണ്ടാക്കുന്ന ആളുകളെ പലപ്രകാരത്തിലും സഹായിക്കയും ഉത്സാഹിപ്പ്ഇക്കയും ധൈയ്യൎപ്പെടുത്തുകയും ചെയ്യുന്നതിന്ന വേണ്ടുന്ന ആളുകളുണ്ടായിരിക്കണം. പുസ്തകം നല്ലതാണെങ്കിൽ വിലകൊടുത്ത വാങ്ങുന്നതിന്ന ആളുകളുണ്ടാകുമെന്ന വിചാരിപ്പാൻ ന്യായമുള്ളതുകൊണ്ട മേൽ പ്രകാരം ഗ്രന്ഥകത്താൎക്കന്മാരെ ഉത്സാഹിപ്പിക്കയും മറ്റും ചെയ്തിട്ടെന്തുകായ്യൎമെന്ന ചിലർ പക്ഷേ ചോതിക്കുമായിരിക്കാം. അവരവരുടെ കുഡുംബങ്ങളിൽതന്നെ ശക്തിക്കുതക്കവണ്ണം ഒരു പുസ്തകസഞ്ചയമുണ്ടായിരിക്കണമെന്ന തീച്ചൎപ്പെടുറ്റ്ഹ്തീട്ടുള്ള ആളുകൾ പുസ്തകങ്ങൾ വാങ്ങാറുള്ളതുപോലെ ഇവിടങ്ങളിലുള്ളവർ പ്ര
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sugeesh എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |