താൾ:RAS 02 02-150dpi.djvu/45

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
---114---

എന്താണ ഗുണമെന്ന രണ്ടക്ഷരംകൊണ്ട പുറത്തിരുന്നാൽ വ്യാഖ്യാനത്തിന വല്ലകുറവും വരുവാനുണ്ടൊ? അതിൽതന്നെ ---മത്തെ ശ്ലോകത്തിന്റെ വ്യാഖ്യാനത്തിൽ നിന്ന ചിലത പഠിക്കുവാനുണ്ടെങ്കിലും അതിൽപറയേണ്ടത മുഴുവനായിട്ടില്ല. ആ ശ്ലോകത്തിന്റെ പൂവ്വാൎദ്ധൎത്തിൽ പറഞ്ഞ സംഗതികൾക്കും പ്രകൃതപവ്വൎതത്തിന്റെ "വക്ര"മെന്ന പേരിന്നും തമ്മിലുള്ള സംബന്ധത്തെക്കുറിച്ച അല്പം പറഞ്ഞിരുന്നുവെങ്കിൽ ആ വ്യാഖ്യാനം കുറേകൂടി നന്നാവുമായിരുന്നു. ഇങ്ങിനെ ചിലസംഗതികളാണ എനിക്ക മേനോൻ അവർകളുടെ വ്യാഖ്യാനത്തേപറ്റി പറയുവാനുള്ളത, അതെല്ലാം പറയുന്നതായാൽ ഇനിയും എന്റെ ലേഖനം നീണ്ടുപോകുമെന്ന ഭയപ്പെട്ട ഇപ്പോൾ നിത്തുൎന്ന്ഉ. ആകെപ്പാടെ നോക്കുന്നതായാൽ മേനവൻ അവർകളുടെ വ്യാഖ്യാനം കാവ്യങ്ങളുടെ സ്വല്പം ചില ദിക്കുമാതമെ തൊടുന്നുള്ള. തൊട്ടദിക്കിൽതന്നെ കുറേഭാഗം അനാവശ്യവും, വേറെ ചിലഭാഗം ഗുണംപോരാത്തതും, മറ്റുചിലഭാഗം അല്പാല്പം ചില തെറ്റുള്ളതും ആകുന്നു.


"ചിത്രംചിത്രംബതബത മഹച്ചിത്രമേതദ്വിചിത്രം
ജാതൊദൈവാദുചിതഘടനാസംവിധാതാവിധാതാ
യന്നിംബാനാംപരിണതഫലസ്പീതിരാസ്വാദനീയാ
യച്ചൈതസ്യാഃ കബളനകലാകോവിദഃകാകലോകഃ"

വീരകേസരി.


മ ല യാ ള ഭാ ഷ യു ടെ
താ ൽ ക്കാ ലി കാ വ സ്ഥ .
------: :------
(തുടച്ചൎ)


ഭാഷയെ പരിഷ്കരിക്കുന്നതിന്ന സാമത്ഥ്യൎമുള്ള ആളുകൾ ഉണ്ടായി എന്നുള്ള ഏകസംഗതികൊണ്ട ഭാഷ നന്നാകുന്നതല്ലായ്കയാൽ അങ്ങിനെയുള്ള മഹാന്മാർ ഭാഷയെ പരിഷ്കരിക്കുന്നതിന്നു വേണ്ടതപ്രവൃത്തിച്ചുകൊണ്ടിരിക്കണമെന്ന തെളിയുന്നു.മല




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sugeesh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_02-150dpi.djvu/45&oldid=167436" എന്ന താളിൽനിന്ന് ശേഖരിച്ചത്