താൾ:RAS 02 02-150dpi.djvu/44

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
---113---

ന്നാണ എനിക്കതൊന്നുന്നത. മൂലത്തെ അനുസരിച്ചുകൊണ്ടുതന്നെയാണ തജ്ജൎമകാരൻ തജ്ജൎമചെയ്തിരിക്കുന്നത. "അത്ഥംൎനേടുന്നതിലും അനത്ഥംൎ നീക്കുന്നതിലും മഹാമനസ്കന്മാർ ഇതരന്മാരെ എല്ലാവരെയും ഒരു പോലെ വിൿഹാരിക്കുന്നു." എന്നായിരുന്നാൽ ഇതിലധികംശരിയായിരുന്നു. ശ്ലോകങ്ങൾ തെറ്റി വ്യാഖാനിച്ച കവികൾക്ക ദുഷ്കീത്തിൎവരുത്തുന്നത വ്യാഖ്യാതാവിന്റെ ധയ്യൎമാണേന്ന ഞാൻ ധരിച്ചിട്ടില്ല. ചിലദിക്കിൽ തജ്ജൎമക്കാരനും അല്പം ചില തെറ്റുകൾ വന്നിട്ടുണ്ട. അവിടെയൊന്നും വ്യാഖ്യാതാവ ശബ്ദിച്ചിട്ടേ ഇല്ല. ശു.സ.---ശ്ലോകത്തിന്റെ തജ്ജൎമനോക്കുക. അതിലുള്ള വിഷയവിഷയികളെ യാഠൊരുനിയമവും കൂടാതെ മാറ്റിയും മറിച്ചുംവെച്ച തജ്ജൎമ ചെയ്തതുകൊണ്ട അതിലുള്ള അലങ്കാരത്തിന്ന എത്ര ദോഷം പറ്റിയിരിക്കുന്നു! ഇങ്ങനെയുള്ളദിക്കിൽ വല്ലതും ചിലത പറയെണ്ടതല്ലെ? അതിൽ തന്ന്എ --ശ്ലോകത്തിന്റെ തജ്ജൎമ നോക്കുക. ഇവിടെ തജ്ജൎമ മൂലത്തെ വളരെ അനുസരിക്കുന്നുണ്ടെങ്കിലും മൂലത്തിലെ പ്രധാനമായ ഒരു പദം വിട്ടുകളഞ്ഞതുകൊണ്ട അതിന അല്പം പൊരയ്മയില്ലെ? മൂലത്തിൽ പ്രകൃതമായ താംരവണ്ണിൎക്ക "സ്രവന്തീ"യെന്നൊരു വിശേഷണം കൊടുത്തിട്ടുണ്ട. അതിന്ന കുറെ അഭിപ്രായവും കവി കരുതീട്ടുണ്ടെന്ന വായനക്കാക്കൎ തൊന്നുകയും ചെയ്യും. അതതജ്ജൎമയിൽ വിട്ടുകളഞ്ഞിതിനേപറ്റി വല്ലതും വ്യാഖ്യാതാവ പറയേണ്ടിയിരുന്നു. വ്യാഖ്യാതാവ അല്പം ദിക്കിൽ ചില അലങ്കാരങ്ങളെ വിവരിക്കാൻ ഭാവിച്ചിട്ടുണ്ട. അതെല്ലാം വളരെ എളുപ്പമായ ദിക്കിലാണ. ശു. സ. --ശ്ലോകത്തിന്റെ വ്യാഖ്യാനം നോക്കുക. "പക്ഷം" എന്ന ഒരു പഡത്തെ അവലംബിച്ചു നിൽകുന്ന ഒരു ശ്ലേഷയെ ഇത്രയൊക്കെ വിവരിക്കുവാനുണ്ടൊ? അത വിവരിച്ച അസ്ഥക്ക 64 ആമത്തെ ശ്ലോകത്തിലെ ശ്ലേഷയെ അല്പം വിവരിക്കേണ്ടതായിരുന്നു. -- ഒടുവിൽ പറഞ്ഞ ശ്ലേഷക്ക മുൻപറഞ്ഞതിനേക്കാൾ അല്പം കാഠിന്യം അധികമല്ലെ? ശു.സ. --- ശ്ലോകത്തിൽ പ്രഭാതസമയത്ത കോഴികൂകുന്നതിനെ അതിൽപറഞ്ഞപ്രകാരം ഉൽപ്രേക്ഷിച്ചതുകൊണ്ട പ്രകൃതത്തിന്ന




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sugeesh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_02-150dpi.djvu/44&oldid=167435" എന്ന താളിൽനിന്ന് ശേഖരിച്ചത്