താൾ:RAS 02 02-150dpi.djvu/43

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
---112---

ന്ന പറയാം. അദ്ദേഹം എഴുതിയ വ്യാഖ്യാനത്തിന്റെ ഒരു വലിയഭാഗം ഓരോരോ ദേശചരിത്രങ്ങളാകുന്നു. ഈ ദേശചരിത്രങ്ങളിൽ ചിലഭാഗങ്ങൾ കാവ്യാത്ഥംൎ മനസ്സിലാക്കുന്നതിൽ യാതൊരഉപകാരവും ചെയ്യുന്നില്ല. ശുകസന്ദേശത്തിന്റെ വ്യാഖ്യാനത്തിൽ കാണുന്നചില ദെശചരിത്രങ്ങൾ പ്രകൃതകഥ നടന്നതിന്ന വളർഎക്കാലം പിന്നെഉണ്ടായവയാകുന്നു. -- ചരിത്രങ്ങൾ മനസ്സിലായിട്ട കാവ്യാത്ഥംൎ മനസ്സിലാക്കുവാൻ ഒരു പ്രയൊജനവും ഇല്ല. (ശു.സ.--- ഈ ശ്ലോകങ്ങളുടെ വ്യാഖ്യാനം നോക്കുക.) ഇതിൽ പറഞ്ഞതെല്ലാം പ്രകൃതകഥനടന്ന കാലമായ കലിവഷംൎ ---മതിന്ന വളരെ ഇപ്പുറത്തുള്ള സ്ഥിതിയാണ. അതുകൊണ്ട ചരിത്രങ്ങളെ പറഞ്ഞത മുഴുവൻ വെണ്ടവിധമായിയെന്ന പറഞ്ഞുകൂടാ. ദേശചരിത്രമൊഴികെ വേറേവല്ലതും പറഞ്ഞിട്ടുള്ള ഭാഗങ്ങളിൽ അല്പംചിലത യാതൊരുവിലയുമില്ലാത്തതായും വേറെചിലത കുറച്ചു കുറച്ച തെറ്റുള്ളതായും കാണുന്നില്ലെന്നില്ല. ശു. സ.--മത്തെശ്ലോകത്തിന്റെ വ്യാഖ്യാനത്തിന്ന എന്തൊരു വിലയാണുള്ളത? അതിൽതന്നെ --മത്തെ ശ്ലോകത്തിന്റെ വ്യാഖ്യാനവും അതുപോലെതന്നെ. വാലാന്മാരുടെ തൊഴില് ആക്കേൎങ്കിലും അറിഞ്ഞുകൂടാ എന്നുവരുമോ? കൊ.സ.---ശ്ലോകത്തിന്റ്എ വ്യാഖ്യാനത്തിൽ പറഞ്ഞത തെറ്റല്ലെ? സ്ത്രീകൾ ചവിട്ടിയാൽ മാത്രമേ അശോകം പുക്കുള്ളു എന്ന ആക്കേൎങ്കിലും ഒരുവിശ്വാസമുണ്ടോ? കുമാരസംഭവം മൂന്നാംസഗ്ഗൎത്തിൽ വസന്തവണ്ണൎനയുടെ ഘട്ടത്തിൽ "അസൂതസദ്യഃ കുസുമാന്യശോകഃ സ്കന്ധാൽപ്രഭൃത്യെവസപല്ലവാനിപാദേന നാപൈക്ഷത സുന്ദരീണാംസമ്പക്കൎമാശിഞ്ജിതനൂപുരേണ" എന്നൊരു ശ്ലോകമുണ്ട. ഇത കാളിദാസന്റെ തെറ്റായിരിക്കാം. ശുക.സ.--മത്തെ ശ്ലോകത്തിന്റെ പൂവ്വാൎദ്ധൎത്തിന്ന വ്യാഖ്യാതാവ ഇപ്രകാരം വ്യാഖ്യാനമേഴുതിയിരിക്കുന്നു. "അത്ഥംൎ നേടുന്നതിലും അനത്ഥംൎ നിക്കുന്നതിലും മഹാമനസ്കന്മാർ ഇതരന്മാരെ അവരവരേപ്പോലെ വിചാരിക്കുന്നു" എന്ന. മൂലശ്ലോകത്തിന്റെ അത്ഥൎത്തിൽനിന്ന ഭെദപ്പെടാതെ ഇങ്ങിനെ വ്യാഖ്യാനിക്കുന്നതകറെപ്രയാസമാണെ




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sugeesh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_02-150dpi.djvu/43&oldid=167434" എന്ന താളിൽനിന്ന് ശേഖരിച്ചത്