Jump to content

താൾ:RAS 02 02-150dpi.djvu/42

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
---111---

ന്റെ ഗുണദോഷം പറയുന്നതിനുമുമ്പെ അതിന്റെ അധികാരിയേക്കൂടി മനസ്സിലാക്കേണമെന്നുതന്നെയാണ എന്റെ അഭിപ്രായം. പിള്ള അവർകൾ പ്രകൃതവ്യാഖ്യാനത്തിന്റെ അധികാരികളെപ്പറ്റി പറയണമെന്ന വിചാരിച്ചതിൽ അശേഷം തെറ്റില്ല. എങ്കിലും അവർ ഇന്നവരാണെന്നു പറഞ്ഞതാണ ശാരിയാവാത്തത്. പിള്ള അവർകളുടെ "സാമാന്യപഠിത്തക്കാർ" അതായത, പരാശ്രയം കൂടാതെ കാവ്യാത്ഥംൎ മനസ്സിലാക്കുവാൻ ശക്തിയില്ലാത്തവക്കുൎ, വേണ്ടിയാണ് മേനോൻ അവർകളുടെ വ്യാഖ്യാനമെന്നു വിചാരിക്കുവാൻ ന്യായം മതിയാവുന്നില്ലെന്ന ഞാൻ അല്പം മുമ്പ പറഞ്ഞുവല്ലൊ. പരാശ്രയം കൂടാതെ കവിതാചതുയ്യം‌ൎ മനസ്സിലാക്കുവാൻ ശക്തിയുള്ളവക്കുൎവേണ്ടിയാണ മേപ്പടി വ്യാഖ്യാനമെന്നും വിചാരിക്കുവാൻ തരമില്ല. അങ്ങിനെ ആയിരുന്നുവെങ്കിൽ -- വ്യാഖ്യാനത്തിൽനിന്ന പലഭാഗങ്ങളും എടുത്തുകളയാമായിരുന്നു. -- ഒടുവിൽ പറഞ്ഞ തരക്കാൎക്ക, ശൂ. സ. പുവ്വൎഭാഗം, --- -- നമ്പ്ര ശ്ലോകങ്ങളുടെ വ്യാഖ്യാനങ്ങളെക്കൊണ്ട എന്താണ് ആവശ്യമുള്ളത? വ്യാഖ്യാനമെഴുതുന്ന സമയം മേനോൻ അവർകൾ പ്രത്യേകിച്ചൊരധികാരിയേയും ഉദ്ദേശിച്ചിട്ടില്ലെന്നാണ് എനിക്ക തോന്നുന്നത്. അതുകൊണ്ട് അദ്ദേഹത്തിന്റെ വ്യാഖ്യാനം എല്ലാവക്കുംൎ വായിച്ചാൽ ഉപകരിക്കത്തക്കവിധത്തിലാവേണ്ടിയിരിരുന്നു. -- അഭിപ്രായത്തോടുകൂടി നോക്കുമ്പോൾ മേപ്പടി വ്യാഖാനത്തിൽ ചില ന്യൂനതകളെ ഞാൻ കാണുന്നുണ്ട്.

ഒന്നാമത ഈ വ്യാഖാനങ്ങൾ പ്രകൃത കാവ്യങ്ങളുടെ എത്രയോ ഒരു ചെറിയഭാഗം മാതമേതൊടുന്നുള്ളു. ശുകസന്ദേശത്തിലും കൊകിലസന്ദേശത്തിലും കൂടി ആകെ മുന്നൂറ്റിരുപതിലധികം ശ്ലോകങ്ങളുണ്ട. ഇവയിൽവെച്ച ഏറെക്കുറെ എഴുപതു ശ്ലോകങ്ങൾക്ക്, അതായത, നാലിലൊരംശത്തെക്കാൾ ചെറുതായ ഒരു ഭാഗത്തിന്ന മാത്രമേ മേനവൻ അവർകൾ വ്യാഖ്യാനം ചെയ്തിട്ടുള്ളു. ഇതിൽതന്നെ ഒരുശ്ലോകമൊഴികെ ശേഷമെല്ലാം പൂവ്വൎഖണ്ഡങ്ങളിലുള്ളവയാകുന്നു. അതുകൊണ്ട സന്ദേശകാവ്യങ്ങളിൽ പ്രധാനമെറുന്ന ഉത്തരഭാഗങ്ങളെ വ്യാഖ്യാതാവ് തൊട്ടിട്ടുതന്നെ ഇല്ലെ




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sugeesh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_02-150dpi.djvu/42&oldid=167433" എന്ന താളിൽനിന്ന് ശേഖരിച്ചത്