Jump to content

താൾ:RAS 02 02-150dpi.djvu/15

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
---84---

മാമാങ്കം

(അല്ലെങ്കിൽ മലയാളത്തിലെ മാമാകം)

മലയാളത്തിൽ ടിപ്പു സുൽത്താന്റെ ആക്രമണത്തിനു മുമ്പുവരെ തിരുനാവാ മണപ്പുറത്തുവച്ചു ചിങ്ങവ്യാഴ കാലങ്ങളിൽ മാമാങ്കം അല്ലെങ്കിൽ മാമാകം എന്നൊരു മഹോത്സവം ആഘോഷിച്ചിരുന്നുവെന്നുള്ള സംഗതി സുപ്രസിദ്ധമാണല്ലോ. മാമാങ്കം എന്ന പദത്തെ ശരിയായി പറയുമ്പോൾ മാഘമകം എന്നാണു പറയേണ്ടത്. (മാഘമാസത്തിലെ മകം. അതായത് മകരത്തിലെ കറുത്തവാവു കഴിഞ്ഞു കുഭത്തിലെ കറുത്തവാവിന്നകത്തു വരുന്ന മകം). ഇതു സാധാരണ വെളുത്തവാവു സംബന്ധിച്ചു മാത്രമേ വരികയുള്ളു. ‍‍‍‍‍‍അതുകൊണ്ടു മാമാങ്കം പ്രായേണ കുംഭമാസത്തിലായിരിക്കും. അഥവാ ചിങ്ങവ്യാഴത്തിലുള്ള മഹത്തായ മാഘമാസത്തിനെ മാമാങ്കം എന്നു പറയുന്നു.

ഈ സ്ഥിതിക്കു മാമാങ്കകാലം, വർഷംകഴിഞ്ഞ്, ഭാരതപ്പുഴയിലെ കലക്കവും ഒഴിഞ്ഞ്, മണത്തിട്ടകളും തെളിഞ്ഞ്, മകരത്തിലെ മഞ്ഞിന്റെ ശക്തി ശമിച്ച്, കൊയ്ത്തുകഴിഞ്ഞിട്ട് അറകളും നിറഞ്ഞ്, സ്വതേതന്നെ പ്രകൃതിദേവി തെളിഞ്ഞിട്ടുള്ള മലയാളത്തിലെങ്ങും ചക്ക മാങ്ങ മുതലായ ഫലസസ്യാദികൾ നിറഞ്ഞ്, പകൽ അനതിതീവ്രങ്ങളായ സൂര്യകിരണങ്ങളാൽ പ്രകാശമാനമായ ദിഗ്ഭാഗങ്ങളോടുകൂടിയും, ഭാരതപ്പുഴയിലെ സ്ഫടികനിർമ്മലങ്ങളായ തിരമാലകളിൽത്തട്ടി സ്വഛന്ദമായി വീശുന്ന മന്ദമാരുതനാൻ പരമാന്ദപ്രദമായും, പ്രദോഷം മുതൽ പ്രഭാതം ക്രമേണ പ്രശോഭിതനായ ചന്ദ്രന്റെ കൗമുദി വിലാസങ്ങളാൽ പകലെപ്പോലെ തന്നെ ചുറ്റുമുള്ള പദാർത്ഥങ്ങളുടെ തത്വബോധിനികളായി, സകല ജനമനോരമകളായ രാത്രികളോടുകൂടിയും, ഇരിക്കുന്ന ഒരു കാലമാകയാൽ മലയാളത്തിൽ ഈവിധമുള്ള ഒരു മഹോത്സവം ആഘോഷിക്കുന്നതിന്ന് സർവ്വപ്രകാരത്തിലും ഇതിലധികം നന്നായിട്ട് ഒരു കാലം തെരഞ്ഞെടുപ്പാനസാധ്യമാണെന്ന് ഇന്നുള്ളവർക്കും സമ്മതമായി




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sreejithkoiloth എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_02-150dpi.djvu/15&oldid=167403" എന്ന താളിൽനിന്ന് ശേഖരിച്ചത്