താൾ:RAS 02 02-150dpi.djvu/14

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
---83---

ന്നാകർഷിച്ച് വർഷകാലങ്ങളിൽ‌ നമുക്കു വൃഷ്ടിയെ തരുന്നു. സൂര്യരശ്കൾ ഔഷധിവർഗ്ഗങ്ങളിൽ പ്രവേശ്ച്ച് അവയെക്കൊണ്ടു ഭൂമിയിലുളള ജലത്തേയും ധാതുക്കളേയും ആകർഷിപ്പിച്ച് അവയെ പുഷ്ടിയായി വളർത്തുന്നു. തരുലതാതികളും ശ്വാസോഛ്വാസത്തെ ചെയ്യുന്നുണ്ട്. സൂര്യരശ്മിയില്ലെങ്കിൽ അവയ്ക്കതു സാധിക്കുന്നതല്ല. സൂര്യരശ്മികൾ പ്രാണികളുടെ ജഠരാഗ്നിയായി പരിണമിച്ച് അവർഭക്ഷിക്കുന്ന അന്നത്തെ വേണ്ടുംവണ്ണം ദഹിപ്പിച്ച് അവയുടെ ദേഹത്തെ പോഷിപ്പിക്കുന്നു. പ്രാണനായി പരിണമിച്ച് ജീവികളെ പലവിധത്തിൽ ചേഷ്ടിപ്പിക്കുകയും ചെയ്യുന്നു. നാം കഴിക്കുന്ന വെള്ളം ഈ അവസ്ഥയിലായിരിക്കുന്നത് സൂര്യരശ്മി നിമിത്തമാകുന്നു നാം ശ്വസിക്കുന്ന വായു ഈ അവസ്ഥയിലായിരിക്കുന്നത് സൂര്യരശ്മിയുടെ സഹായം കൊണ്ടാകുന്നു. നാം ഭക്ഷിക്കുന്ന അന്നം ഈ അവസ്ഥയിലായിരിക്കുന്നത് സൂര്യരശ്മികൊണ്ടാകുന്നു. നാം കത്തിക്കുന്ന വിറക് സൂര്യരശ്മികൾ സംഗ്രഹിക്കപ്പെട്ടതാകുന്നു. നമ്മുടെ ദേഹം തന്നെ സൂര്യരശ്മികൾ സംഗ്രഹിക്കപ്പെട്ടതാകുന്നുവെന്നു മുന്പറഞ്ഞ സംഗതികളിൽ നിന്നു സിദ്ധമാകുന്നുണ്ട്. എന്തിനതികം പറയുന്നു, സൂര്യരശ്മികളില്ലെങ്കിൽ ലോകത്തിൽ ജീവൻ എന്ന വ്യവഹാരം തന്നെ ഉണ്ടാകുന്നതല്ല. ഇതാണു പാശ്ചാത്യപണ്ഡിതൻമാരുടെ അഭിപ്രായം. നമ്മുടെ ശ്രുതിസ്മൃതികളിലും ഈ അഭിപ്രായംതന്നെ പ്രതിപാതിക്കപ്പെടുന്നു. “ആതിത്യനിൽനിന്നു വൃഷ്ടി, വൃഷ്ടിയിൽനിന്ന് അന്നം, അന്നത്തിൽനിന്നു പ്രജ ” എന്ന സ്മൃതിവാക്യം തന്നെ ഒരുദാഹരണമാകുന്നു.

ഇങ്ങനെ സകല പ്രാണികൾക്കുമാധാരം സൂര്യനാണെന്നു സിദ്ധമായതിനാൽ സൂക്ഷമ ദർശികളായിരിക്കുന്ന നമ്മുടെ പുരാതനന്മാർ സൂര്യനെ ജഗതാത്മാവായും, ജഗദീശ്വരനുമായിരിക്കുന്ന ആ പരമപുരുഷന് പ്രതിനിധിയായി കൽപ്പിച്ച് അദ്ദേഹത്തെ ഗായത്ര്യാതി മന്ത്രങ്ങളെക്കൊണ്ട് ആരാധനചെയ്യുന്നതു യുക്തം തന്നെ.

കെ. എം.




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sreejithkoiloth എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_02-150dpi.djvu/14&oldid=167402" എന്ന താളിൽനിന്ന് ശേഖരിച്ചത്