താൾ:RAS 02 02-150dpi.djvu/13

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
---82---

ന്നുചുറ്റും പലവിധവർണ്ണങ്ങളോടുകൂടി ഒരു തേജസിനെ കാണുന്നത് ആ വായുക്കൾ നിമിത്തമാകുന്നു.

നമുക്കു നിത്യപരിചയമുള്ള അഹോരാത്രം, പക്ഷം, മാസം, ഋതുക്കൾ, എന്നിവയെല്ലാം പാമര ദ‌ഷ്ടിയിൽ സൂര്യന്റെ ഗതിവിഷേഷം കൊണ്ടാണ് ഉണ്ടാകുന്നതെന്നു തോന്നുമെങ്കിലും പരമാർത്ഥതിതൽ അവ ഭൂമിയുടെ ഗതികൊണ്ടാണെന്നുള്ള ജ്യോതിശാസ്ത്രജ്ഞൻമാരുടെ അഭിപ്രായത്തെ ഇപ്പോൾ കുറച്ചു പഠിപ്പുള്ള എല്ലാവരും സ്വീകരിച്ചിരിക്കുന്നു. അങ്ങനെയാണെങ്കിലും സൂര്യൻ യാതൊരു ചലനവും കൂടാതെ ആകാശത്തിൽ സ്ഥ്തിചെയ്യുന്നുവെന്നു ശാസ്രജ്ഞന്മാ൪ അഭിപ്രായപ്പെടുന്നില്ല. എന്നാൽ ഭൂമി സൂര്യന്റെ ആകർഷണശക്തിയിൽ അകപ്പട്ടിരിക്കുന്നതിനാലും, അതിന്റെ ശക്തി സൂര്യനെ അപേക്ഷിച്ചാകയാലും സൂര്യന്റെ ഗതി ഇന്നപ്രകാരമാണെന്നു ശാസ്ത്രീയമായ ചില യുക്തികളെക്കൊണ്ട് അനുമാനിപ്പാൻ മാത്രമേ പാടുള്ളു.

നമുക്ക് ഏറ്റവുമടുത്ത് സ്വപ്രകാശത്തോടുകൂടിയ വസ്തു സൂര്യനാകുന്നു. ബുധൻ, വ്യാഴം, ശുക്രൻ എന്നിങ്ങനെയുള്ള ഗ്രഹങ്ങളിൽ കാണപ്പെടുന്ന പ്രകാശം സൂര്യനിൽ നിന്നാകുന്നു. സൂര്യരശ്മികൾ, ഭൂമിയിലെന്നപോലെ, അവയിലും പതിച്ച് പിന്നെ അവയിൽനിന്ന് പ്രതിഫലിക്കുമ്പോൾ അവ പ്രകാശവസ്തുക്കളാണെന്നു നമുക്കു തോന്നുന്നു. ആ വക ഗ്രഹങ്ങളിൽ ഒന്നിൽ ഇരുന്നുകൊണ്ട് ഒരുവൻ ഭൂമിയെ നോക്കുന്നതാകയാൽ ഭൂമിയും പ്രകാശത്തോടുകൂടിയതാണെന്നു അവന്നു തോന്നുന്നതാണ്. അതിനുള്ള കാരണവും മേൽപ്പറഞ്ഞതുതന്നെയാകണം. വ്യാഴം മുതലായ ഗ്രഹങ്ങളും സൂര്യന്റെ ആകർഷണശക്തിയിൽ പെട്ടിരിക്കുന്നു. അതിനാൽ അവയുടെ ശക്തിയും സൂര്യനെ അപേക്ഷിച്ചുതന്നെയിരിക്കുന്നു.

സൂര്യരശ്മികൾ ഭൂമിയിൽ പതിച്ച് ഭൂമിയുടെ ശീതോഷ്ണങ്ങളെ ഏതദവസ്ഥയിലാക്കിത്തീർത്തിട്ടില്ലായിരുന്നുവെങ്കിൽ ഭൂമിയിൽ കാണപ്പെയുന്ന ചരാചരാത്മകമായ ചേതനവസ്തുക്കൾ യാതൊന്നും ഉണ്ടാവാനായിട്ടു തരമില്ല. സൂര്യരശ്മികൾ ജലത്തെ ഭൂമിയിൽനി




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sreejithkoiloth എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_02-150dpi.djvu/13&oldid=167401" എന്ന താളിൽനിന്ന് ശേഖരിച്ചത്