Jump to content

താൾ:RAS 02 02-150dpi.djvu/12

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
---81---

ദൂരം ഇത്ര മൈൽസ് എന്ന സംഖ്യയെ എണ്ണഅത്തീരുന്നതിനുതന്നെ (ഊണും ഉറക്കവു മുപേക്ഷിച്ച് മെനക്കെട്ടിരുന്ന് രാവും പകലുമെണ്ണുന്നതായാൽ) ഒമ്പതുമാസത്തോളം വേണ്ടിവരും. എണ്ണി എത്തിച്ചാൽത്തന്നെ ഒമ്പതുമാസത്തോളം വേണ്ടിവരുന്ന്തായ ഒരു സംഖ്യയോളം നാഴിക ദൂരത്തേ എങ്ങനെയാണു നാം വിചാരിക്കുന്നത!

ഗോളാകാരമായി കാണപ്പെടുന്ന അതിതേജസ്സോടുകൂടിയ ഈ സൂയ്യബിംബം എന്തെല്ലാംപദാത്ഥങ്ങളെ ക്കൊണ്ടാണ്നിമ്മിക്കപ്പെട്ടിടുള്ള തെന്നറിവാനായി ഇയ്യിടയിൽ ഒരുയന്ത‌്രം കണ്ടുപിടിച്ചിട്ടുണ്ട്. ആയന്ത്രത്തിൽ(Spectroscopeസ്പെക്ട്രോസ്കോപ്)സൂയ്യരശ്മികൾ പതിച്ചാൽ നാനാവിധവണ്ണഭേദങ്ങൾ അതിൽ കാണപ്പെടുന്നു. ഇന്നന്നപദാത്ഥങ്ങൾ ഉരുകിജ്വലിച്ച് അതാതിൽനിന്നു പുറപ്പെടുന്ന രശ്മികൾ ആ യന്ത്രത്തിൽ പതിച്ചുവെങ്കിൽ, അതാതിന്നനുത്രപമായപ്രത്വേകവണ്ണഭേദങ്ങൾഅതിൽ കാണപ്പെടുന്നുവെന്ന ശാസ്രജ്ഞന്മാ൪പരിക്ഷാമൂലം അറിഞ്ഞുവെച്ചപ്പോൾ ഭ്രമിയൽ കാണപ്പെടുന്ന മിക്ക ധാതുക്കളും സൂര്യനിൽ ഉണ്ടെന്നും, അവയിൽ അത്യുഷ്ണം നിമിത്തം ചിലത് ദ്രവീവസ്ഥയിലും, ചിലത് വായ്പാകാരത്തേയും, പ്രാപിച്ച് ജ്വലിച്ച് വിളങ്ങിക്കൊണ്ടിരിക്കുന്നുവെന്നും, ജ്യോതിശാസ്ത്രജ്ഞൻമാർ കണ്ടപിടിച്ചിരിക്കുന്നു. അതിനും പുറമെ, ഭൂമിയിൽ കാണപ്പെടുന്ന മിക്ക ധാതുക്കളും, ഇവിടെ ില്ലാതായ മിക്ക ധാതുക്കളും കൂടിച്ചേർന്ന ഒരു മഹത്തായ ഗോളാകാരമായി അതിതീ ക്ഷ്ണമായ പ്രഭയോടുകൂടി ജ്വലിച്ചുകൊണ്ടിരിക്കുന്ന ഒരവസ്ഥയാണ് നമ്മുടെ ദൃഷ്ടിക്കു ഗോചരമായിരിക്കുന്ന ഈ സൂര്യബിംബമെന്നും അവർ കണ്ടുപിടിച്ചിരിക്കുന്നു. നാമീകാണുന്നതുമുഴുവൻ സൂര്യബിംബത്തിൽ ചേർന്നതല്ല. അതിപ്രകാശത്തോടുകൂടിയ ബിംബത്തിനുചുറ്റും ചില വായുക്കളുണ്ട്. അവയെ സ്പഷ്ടമായി കാണണമെങ്കിൽ ബിംബം മുഴുവൻ മൂടുന്നതായ ഒരു സൂര്യഗ്രഹണം വരണം, അപ്പോൾ മാത്രമേ ആ വായുക്കളെ നല്ലവണ്ണം വേർതിരിച്ചുകാണ്മാൻ സാഥിക്കുകയുള്ളു. ഗ്രഹണകാലത്ത് ബിംബം മുഴുവൻ മൂടിക്കഴിഞ്ഞാൽ അതി




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sreejithkoiloth എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_02-150dpi.djvu/12&oldid=167400" എന്ന താളിൽനിന്ന് ശേഖരിച്ചത്