താൾ:RAS 02 02-150dpi.djvu/35

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
---104---

പ്പറ്റി പശ്ചാത്താപവും തോന്നി. കമ്രകണ്ഠനെ തന്റെ കട്ടാരത്തിന്ന ഇരയാക്കിത്തീപ്പാൎൻ മനസ്സുണ്ടായിയെങ്കിലും വിശ്വപുരത്തിലെ നിയമകാഠിന്യത്തെയുള്ള ഭയംകൊണ്ട അതിന്ന ധൈയ്യൎമുണ്ടായില്ല. ഉടനേതന്നെ അയാളെ ഉദ്ദ്യോഗത്തിൽനിന്ന പിരിച്ചു. അന്നുമുതല്ക്ക മാത്താൎണ്ഡനും കമ്രകണ്ഠനും തമ്മിൽ നീരസം തുടങ്ങി. മാത്താൎണ്ഡന്റെ കഥ ഉടനെ കഴികാഞ്ഞാൽ കായ്യൎമെല്ലാം വെളിപ്പെടുമെന്നും അതുനിമിത്തം തനിക്ക അനത്ഥംൎ നേരിടുമെന്നും ഓത്ത്‌ൎ അതിന്നുള്ള ഓരോമാഗ്ഗൎങ്ങളെപ്പറ്റി കമ്രകണ്ഠൻ ആലോചിപ്പാൻ തുടങ്ങി. കായ്യൎങ്ങളെല്ലാം ആലോചിച്ചുറച്ച ശൈനേയന്റെ അടുക്കെപ്പോയീ അയാളോടിങ്ങനെ പറഞ്ഞു.

കമ്രകണ്ഠൻ-- സ്നേഹിതാ, നിങ്ങളെ മുടവനാക്കിത്തീത്തൎ മഹാ പാപിയോട നിങ്ങൾ പ്രതിക്രിയക്കൊരുങ്ങാതെ ഇരിക്കുന്നതിൽ എനിക്ക അത്ഭുതം തോന്നുന്നു. വൈരികളോട പ്രതിക്രിയക്കൊരുങ്ങാതിരിക്കുന്നത പുരുഷധമ്മൎമാണൊ. എന്റെ നിഷ്കളങ്കമായ സ്നേഹശക്തി നിങ്ങളറിയുന്നില്ലെന്ന തീച്ചൎയാണ. നിങ്ങളേദ്രോഹിച്ച മഹാപാപിയാരാണെന്നന്വേഷിച്ചറിവാൻ ഞാൻ പെട്ടപാട നിങ്ങളറിയുന്നുണ്ടോ. ആളെ സൂഷ്മമായി അറിഞ്ഞിട്ടാണ ഞാനിപ്പോൾ ഇങ്ങോട്ട പോന്നത. ഇനിയെങ്കിലും പകരം ചോദിക്കാതിരിക്കുന്നത പോരായ്മയാണ. അതുകൊണ്ട ഉടനെ എന്റെ കൂടെ വന്നാൽ ഞാൻ ആളേ പറഞ്ഞതരാം. ഇവിടെ വെച്ച ഞാ ഒരക്ഷരംപോലും പറകയില്ല.

ശൈനേയൻ-- എനിക്കുവേണ്ടി ഇത്രബുദ്ധിമുട്ടിയ നിങ്ങളാട ഞാൻ എങ്ങിനെയാണ നന്ദിപറയേണ്ടത എന്ന അറിയുന്നില്ല. ആളെ അറിയാഞ്ഞതിനാൽഞാൻ പ്രതിക്രിയക്കൊരുങ്ങാഞ്ഞതാണ. നിങ്ങൾ സഹായിക്കുന്നതായാൽ ഞാൻ എന്തു ചെയ്‌വാനും ഒരുക്കമാണ.

അവർ രണ്ടുപേരുംകൂടിഉടനെ വിശ്വപുരത്തിലേക്ക പുറപ്പെട്ടു. അവിടെ എത്തിയപ്പോൾ ശൈനേയന്റെ ശത്രു മാത്താൎണ്ഡനാണെന്നും അയാൾ ഭായ്യൎയുമായി സഹവാസമുണ്ടെന്ന സംശയിച്ച രണ്ടു കൂട്ടരേയും കൊല്ലേണമെന്ന തീച്ചൎയാക്കിയതാണെന്നും സുനീ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sugeesh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_02-150dpi.djvu/35&oldid=167425" എന്ന താളിൽനിന്ന് ശേഖരിച്ചത്