താൾ:RAS 02 02-150dpi.djvu/24

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
---93---

ബലഭദ്രകൃഷ്ണന്മാരെ ധമ്മൎപുത്രർ കണ്ട് അവരുടെനേരെവന്ന് യഥായോഗ്യം ഉപചാരംചെയ്തതിന്റെ ശേഷം അവിടെവെച്ചുണ്ടായ സംഭാഷണം വളരെ ഉചിതവും അവരിൽ ഓരോരുത്തന്റെ സ്വഭാവത്തെ വ്യക്തമായി കാണിയ്ക്കുന്നതുമാകുന്നു.

"അർജ്ജുനനെവിടെ?.... ഞങ്ങൾ‌വന്നവിവരം അറിഞ്ഞില്ലെ? എന്നുള്ള ബലഭദ്രരുടെ ചോദ്യത്തിനു


"അറിയായ്കയല്ല.
കൃത്യാകൃത്യവിവേകശൂന്യമതിയായുള്ളൊരു ബാലൻവിധി-
വ്യത്യാസാലൊരു നിന്ദ്യകമ്മൎമൊരുനാൾ ചെയ്തീടിലബ്ബാലനിൽ
അത്യന്തം കൃപയുള്ള തൽഗുരുജനംക്രോധിയ്ക്കയില്ലെങ്കിലും
മത്യാമന്നതുമൂലമായ് പരമവന്നുണ്ടാകുമെല്ലോഭയം."

എന്നു ധമ്മൎപുത്രർ കൊടുത്ത ഉത്തരം വളരെ സ്വാഭാവികവും, സോദരസ്നേഹവും ബലഭദ്രാദികളുടെ നേരെയുള്ള ഭക്തിയും ഒരുപോലെ പ്രത്യക്ഷപ്പെടുത്തുന്നതുമാകുന്നു.

പാഞ്ചാലിയെയും സുഭദ്രയെയും ബലഭദ്രർ കണ്ട് ആത്മഗ്അതമായി പറയുന്നതെന്തെന്നാൽ:-


"ഒരുവനിരുവരുണ്ടെന്നാകിലോ ഭായ്യൎമാരായ്
പെരുമിയോരുവിരോധം തമ്മിലുണ്ടാകുമെല്ലൊ.
കുരുതുകിലതുവീട്ടീഭദ്രയിൽ പ്രേമമേവം
ദ്രുപദനൃപസുതയ്ക്കിന്നുള്ളതത്യന്തചിത്രം."

സുഭദ്ര തൽക്കാലം പാഞ്ചാലിയാൽ ഹസ്താവലംബൊതയായിരുന്നു എന്നുള്ളതു മാത്രമല്ലാതെ ബലഭദ്രരുടെ ഈ അത്ഭുതത്തിനു മറ്റു യുക്തിയില്ല. സുഭദ്രയെ പാഞ്ചാലി, തൽകാലം കാഴ്ചക്കാരെ സമ്മതിപ്പിക്കുവാൻഅല്ലാതെ, സത്യമായി സ്നേഹിക്കുന്നുണ്ടെന്നുള്ളതിനു ഈ കാഴ്ച ഒരു മതിയായ തെളിവല്ലെങ്കിലും, ബലഭദ്രരുടെ സ്വഭാവം സന്ദർഭത്തിന്നുപരിയായി വ്യഞ്ജിയ്ക്കുന്നുണ്ട്.

ഈ അങ്കത്തിന്റെ അവസാനഭാഗത്തിൽ ശ്രീകൃഷ്ണൻ അജ്ജുൎനനോടു "സഖെ! ഭവാന എന്ത അഭിഷ്ടമാണ ഞാൻ ഇനിയും സധിക്കേണ്ടത്"? എന്ന ചോദിച്ചതിൽ മഹത്തായ ഒരു അനൗചിത്യം ഉണ്ടെന്നു തോന്നുന്നു. എന്തുകൊണ്ടെന്നാൽ, സുഭദ്ര




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sugeesh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_02-150dpi.djvu/24&oldid=167413" എന്ന താളിൽനിന്ന് ശേഖരിച്ചത്