താൾ:RAS 02 02-150dpi.djvu/26

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
---95---

മുണ്ടാകകൊണ്ട ഒന്നാമതായിട്ട് അത കരസ്ഥമാക്കുവാനുറച്ചു. കമ്രകണ്ഠന് ഒരു ചെറിയ പെൺകുട്ടിയുണ്ടായിരുന്നു. ആയാളുടെ വീട്ടിൽ ചെല്ലുന്നസമയം സുനീതി ആ‌കുട്ടിയെ വാത്സല്യത്തോടു കൂടി ലാളിക്കുക പതിവായിരുന്നു. പതിവുപോലെ ഒരു ദിവസം സുനീതി കമ്രകണ്ഠന്റെ വീട്ടിൽ ചെന്നപ്പോൾ അയാൾ കുട്ടിയെ എടുത്ത് അടുക്കെ കൊണ്ടുചെന്നു. സുനീതി കുട്ടിയെ എടുക്കുന്നതിനിടക്ക ഉറുമാൽ താഴെവീണതറിഞ്ഞില്ല. കമ്രകണ്ഠൻ ഉപായത്തിൽ അതക്കയ്യിലാക്കി ഉടനെ അവിടെനിന്നതിരിച്ചു. സുനീതി കുറെകഴിഞ്ഞപ്പോൾ വീട്ടിലെക്കു പോയി. ഉറുമാലിന്റെ കായ്യംൎ ഓമ്മൎയുണ്ടായത കുറേനേരംകഴിഞ്ഞപ്പോഴാണ ഉടനെ തിയൂരവാൻ തുടങ്ങി. വളരെതിരഞ്ഞിട്ടും കാണാഞ്ഞതിനാൽ കുണ്ഠിതപ്പെട്ടു. മാത്താൎണ്ഡൻ കൂടക്കൂടെ അതിനെപ്പറ്റി ചോദിക്കാറുള്ളതുകൊണ്ട സുനീതിയുടെ വ്യസനം വദ്ധിൎച്ചു.

അന്നുരാത്രി കമ്രകണ്ഠൻ ഉറുമാലും കൊണ്ടുപോയി ശൈനേയന്റെവീട്ടിന്നകത്തെക്കിട്ടു. പിറ്റെന്നാൾരാവിലെശൈനേയൻ ഉണന്നൎ ഉടനെ ഒരു ഉറുമാൽ നിലത്തുകിടക്കുന്നതുകണ്ട് ആശ്ചയ്യൎപ്പെട്ടു. അത് അവിടെ എത്തിയത് അൻഗ്ങിനെയാണെന്ന മനസ്സിലായില്ലെങ്കിലും പരിശോധിച്ചപ്പോൾ അതസുനീതിയുടെയാണെന്ന മനസ്സിലായി സുനീതിക്ക് ആ ഉറുമാൽ കയ്യിൽനിന്ന അല്പനേരം ഒഴിച്ചുവെപ്പാൻ മനസ്സില്ലാത്ത വിധത്തിൽ അതിനൊട അത്ര പ്രേമമുണ്ടായിരുന്നുവെന്നു ശൈനേയനറിഞ്ഞതുകൊണ്ട അതുടനെ അവിടെ കൊണ്ടപോയി കൊടുപ്പാനുറച്ചു. മാത്താൎണ്ഡൻ വീട്ടിലുള്ള സമയത്ത ചെല്ലുവാൻ ധൈയ്യൎമില്ലാത്തതിനാൽ അദ്ദേഹം പുറത്തെക്ക പോയിരിക്കുന്ന സമയം നോക്കി വീടിന്റെ പിൻഭാഗത്ത ചന്നു. കുറെ നേരം അവിടെ ചുറ്റിമാറിനില്ലതിന്നശേഷം വാതിൽക്കൽമുട്ടി. അദൃഷ്ടവും സുനീതിയെ കഷ്ടത്തിലാക്കുവാൻ കമ്രകണ്ഠനെ സഹായിച്ചുവെന്നു തൊന്നുന്നു. ശൈനേയൻ എത്തിയ തത്സമയം മാത്താൎണ്ഡനും അവിടെ എത്തി. വാതലിന്റെ ശബ്ദം കേട്ടപ്പോൾ ഭായ്യൎയുടെ നേരെയുള്ള സംശയം വദ്ധിൎച്ചതിനാല്ല് ഉടനെചെന്ന് ആരെങ്കിലുമുണ്ടൊ എന്ന പരിശോധിച്ചു.




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sugeesh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_02-150dpi.djvu/26&oldid=167415" എന്ന താളിൽനിന്ന് ശേഖരിച്ചത്