താൾ:RAS 02 02-150dpi.djvu/27

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
---96---

മാത്താൎണ്ഡന്റെ ശബ്ദംകേട്ടപ്പോൾ അദ്ദേഹം ദ്രോഹിക്കുമെന്ന ഭയപ്പെട്ടിട്ട ശൈനേയൻ ഒടിപ്പോയി. എല്ലാദിക്കിലും പരിശോധിച്ചിട്ടും ആരെയും കാണാഞ്ഞപ്പോൾ വാതിൽക്കൽമുട്ടിയതാരാണെന്ന ഭായ്യൎയൊടു ചൊദിച്ചു. ആരാണെന്നഅ നിശ്ചയമില്ലെന്ന ആസ്ത്രീപറഞ്ഞമറുവടി അദ്ദേഹം വിശ്വസിച്ചില്ല.

മാർത്താണ്ഡൻ‌--- ശൈനേയനായിരിക്കുമെന്നാണ് എന്റെ വിശ്വാസം

സുനീതി--- ആയിരിക്കാം. ഇന്ന ആളാണെന്ന് എനിക്ക് വിവരമില്ലാത്തതിനാൽ എനിക്കൊന്നും വിശ്വസിപ്പാൻ തരമില്ല.

കോപം ആലോചനാശക്തിയെ നശിപ്പിക്കുന്നത സാധാരണയാണല്ലൊ. ഭായ്യൎ പറഞ്ഞ വാസ്തവമോയെന്ന അല്പംപോലും ആലോചിക്കാതെ ഉടനെ അവിടെനിന്നു പുറപ്പെട്ടു. കമ്രകണ്ഠന്റെ അടുക്കൽചെന്ന സംഭവിച്ച വത്തൎമാനങ്ങളെല്ലാം പറഞ്ഞതിന്നുശേഷം ശൈനേയന്റെ വീട്ടിൽ പോയി കായ്യൎത്തിന്റെ സൂക്ഷ്മം അറിഞ്ഞുവരേണമെന്ന് അയാളോടപേക്ഷിച്ചു. തന്റെ സൂത്രങ്ങൾ ഫലപ്രദമാവാൻ തരമുണ്ടെന്നറിഞ്ഞ കമ്രകണ്ഠന്ന വളരെ സന്തോഷമുണ്ടായി. ഉടനെ അയാൾ ശൈനേയനെ അന്വേഷിച്ച പുറപ്പെട്ടു. ശൈനേയനും കമ്രകണ്ഠനും തമ്മിൽ പലെ നേരമ്പോക്കുകളും പറഞ്ഞിരുന്നതിന്നുശേഷം കമ്രകണ്ഠൻ പിറ്റേന്നാൾ ശൈനേയനോട തന്റെ വീട്ടിലേക്കു വരുവാൻ ഏല്പിച്ച യാത്രപറഞ്ഞുപോന്നു. കമ്രകണ്ഠൻ അപ്പോൾ തന്നെ മാത്താൎണ്ഡന്റെ അടുക്കെ പോയി വത്തൎമാനങ്ങൾ പലതും ശൈനേയൻ പറഞ്ഞുവെന്നും മുഴുവൻ പറയേണ്ടതിന്നപിറ്റേന്നാൾ ശൈനേയനോട് തന്റെ വീട്ടിലേക്കു വരാമെന്ന് ഏറ്റിട്ടുണ്ടെന്നും അവർ തമ്മിൽ സംസാരിക്കുമ്പോൾ മറഞ്ഞുനിന്നു നോക്കിയാൽ ആ കായ്യൎത്തെപ്പറ്റി സംസാരിക്കുമ്പോൾ ശൈനേയന്നുണ്ടാവുന്ന സന്തോഷം മനസ്സിലാക്കാമെന്നുപറഞ്ഞു.

പിറ്റേന്നാൾ രാവിലെ ശൈനേയൻ കമ്രകണ്ഠന്റെ വീട്ടിലെത്തി. മാത്താൎണ്ഡന്ന കാണ്മാൻ സാധിക്കുന്ന ഒരു സ്ഥലത്തേക്കു കമ്രകണ്ഠൻ ശൈനേയനെ കൂട്ടിക്കൊണ്ടുപോയി. അവർ തമ്മിൽ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sugeesh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_02-150dpi.djvu/27&oldid=167416" എന്ന താളിൽനിന്ന് ശേഖരിച്ചത്