വേറെ കായ്യൎങ്ങളെപ്പറ്റിയാണ സംസാരിച്ചിരുന്നത. സംസാരിക്കുമ്പോൾ രണ്ടുപേരും കൈകൊട്ടി ഉച്ചത്തിൽ ചിരിക്കുകയും ഓരോ ആംഗ്യങ്ങൾകാട്ടിക്കൊണ്ടിരിക്കയുംചെയ്തിരുന്നു. എല്ലാം കണ്ടുകൊണ്ട ദൂരെനിന്നിരുന്ന മാത്താൎണ്ഡൻ ശൈനേയന്റെ ആംഗ്യങ്ങളെ ഓരോന്നായി വ്യാഖ്യാനിപ്പാൻതുടങ്ങി. കുറേ നേരം സംസാരിച്ചതിന്റെശേഷം ശൈനേയൻ വീട്ടിലേക്കു പോയി. മാത്താൎണ്ഡൻ ഉടനെ കമ്രകണ്ഠന്റെ അടുക്കൽ ചെന്ന ശൈനേയൻ പറഞ്ഞ വിവരങ്ങൾ വിസ്തരിച്ചു പറഞ്ഞുകൊടുക്കണമെന്നപേക്ഷിച്ചപ്പോൾ അയാൾ ഇങ്ങിനെ പറഞ്ഞു.
കമ്രകണ്ഠൻ--- ശൈനേയൻ എന്നിൽനിന്ന യാതൊന്നും മറച്ചുവെക്കുന്നതല്ല. അയാൾ പരമാത്ഥൎമൊക്കെ എന്നോടു പറഞ്ഞു. അങ്ങുന്ന വീട്ടിൽനിന്ന പുറത്തു പോവുമ്പോഴൊക്കെ അവീറ്റെ ചെല്ലേണ്ടതിന്ന അയാൾക്ക സുനീതിയുടെ കല്പനയുണ്ട. കല്പനപ്രകാരം ശൈനേയൻ ചെയ്യുന്നു. ഇതിന്നും പുറമെ ഒരു കായ്യംൎകൂടി പറയുകയുണ്ടായി. അങ്ങുന്ന സുനീതിക്കു കൊടുത്തിരുന്ന ഒരു ഉറുമാൽ ആ സ്ത്രീ ഇപ്പോൾ അയാൾക്കുകൊടുത്തിട്ടുണ്ട. ഉറുമാലിന്റെ കായ്യംൎ കേട്ടപ്പൊഴക്കും മാത്താൎണ്ഡന്റെ കായ്യംൎ പരുങ്ങലിലായി. ഉറുമാൽ സുൻഐതിയുടെ കൈവശമില്ലാത്തപക്ഷം തെളിവിന്ന പിന്നെയൊരു സംഗതിയും വേണ്ട എന്ന തീച്ചൎപ്പെടുത്തി. കമ്രകണ്ഠനെ പറഞ്ഞയച്ച ഉടനെ സുനീതിയുടെ അടുക്കെച്ചെന്നു.
താൻ കൊടുത്തിട്ടുള്ള ഉറുമാൽ കാണേണമെന്ന ഭായ്യൎയോടാവശ്യപ്പെട്ടു. എന്താണ മറുപടി പറയേണ്ടതെന്ന വിവരമില്ലാതെ സുനീതി വളരെ പരിഭ്രമിച്ചു. പരിഭ്രമം ഭത്താൎവറിയാതിരിക്കേണ്ടതിന്നുവേണ്ടി ഉടനെ അകത്തേക്കു പോയി. ഉറുമാൽ ചോദിച്ചപ്പോൾ ഭായ്യൎ പ്രദശിൎപ്പിച്ച സ്തോഭം മാർത്താണ്ഡൻ കണ്ടതിനാൽ കായ്യംൎ ശരിയാണെന്ന മുക്കാലും ബോദ്ധ്യമായി. സുനീതി ഉടനെ മടങ്ങിവന്ന അത കാണുന്നില്ലെന്ന പറഞ്ഞിട്ട അദ്ദേഹം എടുത്തുവെച്ചിട്ടുണ്ടോയെന്ന ചോദിച്ചപ്പോൾ മാത്താൎണ്ഡന കോപം സഹിപ്പാൻ വയ്യാതായി. സുനീതി ഒരു കുലടയാണെന്ന മാത്താൎ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sugeesh എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |