Jump to content

താൾ:RAS 02 02-150dpi.djvu/29

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
---98---

ണ്ഡന ബോദ്ധ്യം വന്നുകഴിഞ്ഞു. ആ സ്ത്രീയുടെ അനിവ്വൎചനീയമായ സൗന്ദയ്യൎത്തെ ഓമ്മൎവന്നപ്പോൾ കഠിനമായ യാതൊരു പ്രവർത്തിയും ചെയ്‌വാൻ മനസ്സുവന്നില്ലെങ്കിലും കമ്രകണ്ഠൻ ഊതിവളത്തിൎയ വിഷജ്വാല ശരീരമാസകലം പടന്നൎപിടിച്ചതോടുകൂടി മാത്താൎണ്ഡന്നു സുനീതിയുടെ നേരെയുണ്ടായിരുന്ന പ്രേമം കേവലം നഷ്ടമായിത്തീന്നുൎ. നിദ്ദോൎഷിയായ സുനീതിക്കു ഗുണമായ യാതൊരാലോചനയും ഇതിന്നുശേഷം മാത്താൎണ്ഡന്റെ മനസ്സിലുണ്ടായിട്ടില്ല. സുനീതിയേയും ശൈനേയനേയും കുലചെയ്ത് അതുനിമിത്തം ശിക്ഷയിൽപെടാതെ കഴിക്കാനുള്ള ആലോചനചെയ്കയാണ മാത്താൎണ്ഡൻ ഇതിന്നു ശേഷം ചെയ്തത. രാവും പകലും ഇതിന്നുള്ള ആലോചനയിൽ മഗ്നനായിരുന്നതുകൊണ്ട ഭക്ഷണംകഴിക്കേണ്ടുന്ന സമയങ്ങളിൽക്കൂടി വീട്ടിൽ ചെല്ലാതായി. സുനീതിയെ വേർപിരിഞ്ഞ താമസിക്കുന്നത മരിക്ക്ഉന്നതിന്ന സമമാണെന്നവിചാരിച്ചിരുന്ന മാത്താൎണ്ഡന്ന ഇപ്പോൾ ആ സ്ത്രീയെ കാണുന്നതദുസ്സഹമായിത്തീന്നുൎ. കേവലം ഒരു ഭ്രാന്തന്റെ മട്ടിൽ അങ്ങുമിങ്ങും നടന്ന സമയം കഴിച്ചുകൂട്ടി.

ഭത്താൎവിന്ന എന്തൊ സുഖക്കേടീന്ന വഴിയുണ്ടായിട്ടുണ്ടെന്ന സുനീതിക്ക മനസ്സിലായപ്പോൾ വിവരം അദ്ദേഹത്തോട ചോദിച്ചറിവാൻ തീച്ചൎയാക്കി.

സുനീതി--പ്രാണനാഥാ, അങ്ങനെ ഒരു ദിവസം ഒരിക്കൽകൂടി എനിക്ക് കാണ്മാൻ തരമില്ല്ആതെയായിരിക്കുന്നുവല്ലൊ. സദായ്പോഴും ഉന്മേഷത്തോടുകൂടിയിരുന്ന അങ്ങുന്ന് അല്പദിവസമായിട്ട വലിയ മൗഢ്യത്തോടുകൂടിയിരിക്കുന്നുവല്ലൊ. കാരണം അറിയാത്തതിനാൽ എനിക്കും വളരെ സുവക്കേടുണ്ട. എന്തായാലും എന്നോടു പറവാൻ മ്അടിക്കരുതെ.

മാത്താൎണ്ഡൻ പലേ വ്യാജകാരണങ്ങളും സുനീതിയെ പറഞ്ഞകേൾപ്പിച്ചു. എന്നാൽ അവയിൽ ഒന്നും ആ സ്ത്രീക്ക തൃപ്തികരമായിതോന്നിയില്ല. ഭത്താൎവിന്ന സുഖക്കേടുണ്ടാവത്തക്ക വല്ല തെറ്റും താൻ ചെയ്തിട്ടുണ്ടായിരിക്കുമൊ എന്ന വളരെ നേരം ആലോചിച്ചിട്ടും ഒന്നും തോന്നിയില്ല.




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sugeesh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_02-150dpi.djvu/29&oldid=167418" എന്ന താളിൽനിന്ന് ശേഖരിച്ചത്