കമ്രകണ്ഠൻ-- അങ്ങിനെയല്ലാതെ വരാൻ തരമുണ്ടോ? സുനീതിയുടെ അത്മാവും ദേഹവും ശൈനേയനല്ലെ.
മാത്താൎണ്ഡൻ-- അവളുടെ ആത്മാവും ദേഹവും ശൈനേയനാണോ? ആകട്ടേ എന്നാൽ ആത്മാവിനെ ദേഹത്തിൽനിന്ന വെർപെടുത്താനുള്ളവൻ ഞാനായിക്കളയാം. അവളെ ഇനി ജീവിച്ചിരിപ്പാൻ സമ്മതിക്കുന്നത എന്റെ പൗരുഷത്തിന്ന് ഇടിച്ചിലാണ. അതുകൊണ്ട ഏതുവിധത്തിലാണ് അവളുടെ ജീവനാശം വരുത്തേണ്ടതെന്നുടനെ ആലോചിച്ചുറക്കണം. വിഷംകൊടുക്കുന്നതായാൽ അവൾക്ക ബുദ്ധിമുട്ടാതെ മരിക്കാം. ഈവക കുലടകളെ അങ്ങിനെ മരിപ്പാൻ സമ്മതിക്കുന്നത പാപമാണ. മൂഛൎയുള്ള ഒരു കട്ടാരം ഹൃദയത്തിന്നു നേരേതാത്തിക്കളയാം. കിടന്നു പിടയട്ടെ!
കമ്രകണ്ഠൻ-- അങ്ങുന്നാലോചിക്കുന്ന മാഗ്ഗംൎ തരക്കേടില്ല. പക്ഷെ അങ്ങിനെ ചെയ്യുന്നതായാൽ നമ്മളും ശിക്ഷക്കു പാത്രമാവുന്നതാണ. അതുകൂടാതെ കഴിക്കെണ്ടതല്ലെ. ഞാൻ ഒരു മാഗ്ഗംൎ ഉപദേശിക്കാം. അതതരക്കേടില്ലെന്ന തോന്നുന്ന പക്ഷം അങ്ങിനെ ചെയ്യുന്നതാണ നല്ലത. ഒരു മുണ്ടിൽ മണൽ നിറച്ച ആ കിഴികൊണ്ട നല്ല പ്രഹരം കൊടുത്താൽ മതി. ഇന്നവിധമാണ മരിച്ചതെന്നറിവാൻ ദേഹത്തിൽ യാതൊരടയാളവും കാണുന്നതല്ല. മരിച്ചതിന്ന ശേഷം ഒരു കിടക്കയിൽകിടത്തി വീട്ടിന്റെ തട്ടു ഒരു ഭാഗം വലിച്ച തലമേൽ വീഴ്ത്തിയാൽ തലക്ക ചതവുപറ്റും. അങ്ങിനെമരിച്ചുവെന്ന എല്ലാവരും വിശ്വസിക്കുകയും ചെയ്യും. വീടു നന്നെ പഴക്കമുള്ളതാകയാൽ തട്ടു വലിച്ചു വീഴ്ത്തുവാൻ എളുപ്പത്തിൽ കഴിയുന്നതാകണ.
ഉപദേശപ്രകാരം ചെയ്‌വാൻ മാത്താൎണ്ഡൻ സമ്മതിച്ചു. വേണ്ടുന്ന ഏപ്പാൎടുകൾ ചെയ്തതിന്ന ശേഷം കായ്യംൎ നടത്തേണ്ടതിന്ന ദിവസവും ഉറച്ചു. അന്ന കമ്രകണ്ഠനെ ഗോപ്യമായിട്ട മാളികയുടെ മ്ഉകളിൽ മാത്താൎണ്ഡനും ഭായ്യൎയും കിടക്കുന്ന മുറിക്കരികെ ഇരുത്തീട്ടുണ്ടായിരുന്നു. ദമ്പതിമാർ മുറിയിൽപോയി കിടപ്പായ ഉടനെ കമ്രകണ്ഠൻ ഒരു ശബ്ദം പുറപ്പെടുവിച്ചു. ശബ്ദം കേട്ട ഉടനെ അതെന്താണെന്ന നോക്കിവരുവാൻ മാത്താൎണ്ഡൻ സുനീതി
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sugeesh എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |