താൾ:RAS 02 02-150dpi.djvu/2

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
- 71 -

രെ ആശ്രയിപ്പാൻ ഇടയാക്കി തീർക്കുന്നതുമായ 'ഗൃഹഛിദ്രം' 'ജാതിത്തർക്കം' എന്നുതുടങ്ങി പല ദുർഘടവിഷയങ്ങളുള്ളതിൽ 'പണസംബന്ധമായ എടവാട്' കൂടി ഉൾപ്പെടുത്തണമെന്നുതന്നെയല്ലഅതിന് പ്രധാനസ്ഥാനംതന്നെ കല്പിക്കേണ്ടതുമാണ്. മനുഷ്യരുടെ ​എല്ലാ ആവശ്യങ്ങൾക്കും ഇക്കാലത്ത ദ്രവ്യം അടിസ്ഥാനമായിത്തീർന്നിരിക്കകൊണ്ട ധനാർജ്ജനം വളരെ സാരമായ ഒരു കാര്യമായി ജനങ്ങൾ കരുതിവരുന്നു. 'പാശികളി'മുതലായ, സമ്പാദ്യത്തിനുള്ള അന്യായമാർഗ്ഗങ്ങളിൽ ചിലർ പ്രവേശിച്ച കാണുന്നതു തന്നെ ഇതിനു പ്രത്യക്ഷ തെളിവാകുന്നു. ന്യായമായ സമ്പാദ്യത്തിനുള്ള വഴി എന്തെന്ന പ്രായേണജനങ്ങൾ ധരിക്കാതെ ലോലോഭംകൊണ്ട മതിമറന്ന നേര്‌മാർഗ്ഗം വെടിയുന്നതും ഇതിനൊരു ദൃഷ്ടാന്തമാണന്നല്ലെ പറയേണ്ടത്? 'ദ്രവ്യംകൊടുത്തുവാങ്ങൽ'ചെയ്യുന്നവരുടെ ഇടയിൽ എന്നുവേണ്ട, അതുകൊണ്ട പെരുമാറ്റം ചെയ്യുന്ന എല്ലാവരുടെ സംഘത്തിലും സാമാന്യസുജനങ്ങളേക്കാൾ പണം കടംകൊടുക്കുന്നവരെ അധികം പൂജ്യന്മാരായി വിചാരിച്ചുവരുന്നത നമുക്ക അനുഭവസിദ്ധമല്ലേ? ജനസമുദായത്തിൽ കേവലം കൂലിക്കാർ തുടങ്ങി പ്രഭുക്കന്മാർവരെ എല്ലാത്തരക്കാരുടെഇടയിലും കടംവാങ്ങലും കൊടുക്കലും സാധാരണ നടപ്പായി തീർന്നിരിക്കുന്നു. ഇതിന്റെ ആപൽക്കരമായ ഭവിഷ്യത്തുകളെ പലപ്പോഴും ജനങ്ങൾക്കു കാണ്മാനിടവരുന്നുണ്ടെങ്കിലും ആ നടവടി ചീത്തയാണെന്നുള്ളബോദ്ധ്യം അവർക്ക് വന്നുതുടങ്ങീട്ടില്ല.'കൊള്ളക്കൊടുക്കൽ' പലസമ്പ്രദായത്തിലുണ്ടെങ്കിലും അതിനേപറ്റിസവിസ്തരം പ്രസ്താവിക്കുന്നതായാൽ ലേഖനം വല്ലാതെ ദീർഘിക്കുമോ എന്നു സംശയിച്ച ബന്ധുമിത്രാദികളുടെ ഇടയിൽ സാധാരണ നടപ്പുള്ള കൊടുത്തുവാങ്ങലിനേ കുറിച്ച മാത്രമേ ഞങ്ങൾ ഇവിടെ പ്രതിപാദിക്കുന്നുള്ളൂ.

തറവാട്ടാവശ്യങ്ങൾക്ക് സമീപസ്ഥന്മാർ അന്യോന്യംസാധനങ്ങൾ തല്ക്കാലം കടംവാങ്ങിച്ച പിന്നീട മടക്കിക്കൊടുക്കുന്ന സമ്പ്രദായത്തെ പറ്റി വളരെ ഗൗരവമായി വിചാരിപ്പാനില്ലെന്ന് മിക്കജനങ്ങളും അഭിപ്രായപ്പെട്ടേക്കുമെങ്കിലും സൂക്ഷ്മമായി ആലോ
Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sreejithkoiloth എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_02-150dpi.djvu/2&oldid=167408" എന്ന താളിൽനിന്ന് ശേഖരിച്ചത്