പഞ്ചാക്ഷരമാഹാത്മ്യം (ഭാഷാനാടകം):-- -- നാടകത്തിന്റെ പെരുകെൾക്കുമ്പോൾതന്നെ പ്രകൃതപുസ്തകത്തിലെ കഥാസാരമിന്നതാണെന്ന് അറിയാവുന്നതാണല്ലൊ. കവി പുരാണകഥയെ നാടകരൂപെണ പുറപ്പെട്ടടിച്ചുവെന്നല്ലാതെ പറയത്തക്ക പരിഷ്കാരങ്ങളൊന്നും അതിൽ ചെയ്തതായി കാണുന്നില്ല. കഥ സ്വവിഷയമായിരുന്നാൽ മറ്റു ഗുണങ്ങളെ അപെക്ഷിക്കാതെതന്നെ ആസ്വാദനിയമാകുന്ന സ്ഥിതിക്കു 'സാരമ്യാദിഗുണങ്ങൾ ഉത്തരൊത്തരം വദ്ധിൎച്ചുകൊണ്ടിരിക്കുന്ന' ഒരു കവിതയെ ആരും അഭിനന്ദിക്കാതിരിക്കയില്ല. ഉത്തമരീതിയിലുള്ള ഒരു നാടകത്തെ അനുസരിച്ച് നായകനും, നായികക്കും, വിദൂഷകനും, രണ്ടുമൂന്ന സഖിമാക്കും, ഒരു മഹഷിൎക്കും, ഒരു ശിഷ്യനും മാത്രമെ ഇതിൽ പ്രവേശംകൊടുത്തിട്ടുള്ളു. പ്രസ്താവനയും വിഷ്ണമവും ഇതിൽ കഴിയുന്നത്ര ചുരുക്കിയിർകിക്കുന്നത ഉചിതംതന്നെ. മൂന്നാമങ്കത്തിന്റെ ആരംഭത്തിൽ വാസന്തികയുടെ ചിരിച്ചുകൊണ്ടുള്ള വാക്കു സജ്ജനങ്ങൾക്ക രസിക്കയില്ല. വിദൂഷകൻ ഫലിതംകുറഞ്ഞവനാണെങ്കിലും വലിയ തിമ്പണ്ടയാണ്. 'ആയൊണം, വെണ്ടൊളം' മുതലായ പദപ്രയൊഗങ്ങളും, 'വന്നിരിക്കിവർ' തുടങ്ങിയു സന്ധികളും ഒഴിക്കെണ്ടവയാകുന്നു. ഇങ്ങനെ സ്വല്പം ചില ന്യൂനതകളുണ്ടെങ്കിലും കല്ലമ്പിളി വിഷ്ണുനമ്പിതിരി അവർകളുടെകവിത നന്നായിട്ടുണ്ടെന്നുള്ളതിലെക്കു മാത്രകയായി ഒരു ശ്ലൊകം താഴെ ചേക്കുൎന്നു.
"അത്യുഗ്രക്രഡൂലം കനലുകൾ ചിതറും കണ്ണുരണ്ടെണ്ണമെന്യെ
കത്തിക്കൊളത്തുൎ സതാപാവലികളിളകിടും മൃത്യുതുല്യം മശൂലം
ഇത്യാഭൃത്യാഹിതംപൂണ്ടിട്ടിയൊടെതിരിടുന്നട്ടഹാസംപൊഴിച്ചും
നൃത്തംത്തുന്നനക്തഞ്ചാനരികിൽ വരുന്നൊടുവിൽ ചെടിയുള്ളൊർ"
ഭൂതകണ്ണാടി ഉണ്ടാക്കുന്നതിന്ന അട്ടുപ്പ, ഓരുപ്പ, കൽചുണ്ണാമ്പ ഇവ ശരാ ശര എടുത്ത വെള്ളത്തിൽ കലക്കി തെളപ്പിച്ച വറ്റിക്കുക. ഇങ്ങിനെ കിട്ടുന്ന സാധനം മൂന്നഭാഗവും, പത്തഭാഗം അഴിക്കില്ലാത്ത വെളുത്ത മണലും കൂട്ടി ഉരുക്കി വാക്കുൎക. വാത്തൎ കിട്ടുന്നതിന്ന നിറം വരുത്തുവാൻ നവസാരവെള്ളത്തിൽ വങ്കംകുഴച്ച ഒരു പുളിമരത്തിൽ തുളച്ച ഒരു ദിവസം അല്ലെങ്കിൽ -- മണികൂറ അതിൽ വക്കുക. പിന്നെ ആ മരുന്നിരിക്കുന്ന ദിക്കു ചെത്തിഎടുത്ത തിയ്യിൽ ഇട്ട ഭസ്മമാക്കുക. ഈ ഭസ്മം എടുത്ത മുരുക്കുമരകണ്ടത്തിന്മെലൊ കെടേച്ചുമ്മെലൊ കുറച്ച വെള്ളംകൂട്ടി തെച്ച വാത്തൎകിട്ടിയ സാധനത്തിന്മെൽ നല്ലവണ്ണം തെക്കുക. തെക്കുന്ന സമയം സ്പടിയനിറം കിട്ടുന്നതാകുന്നു.
'അനന്തസന്ദെശം' എന്ന പേരൊടുകൂടിയ പ്രതിപക്ഷപത്രത്തിന്റെ ഒനാം ലക്കം അതായത കഴിഞ്ന ചിങ്ങം 20-. -- ലെ പ്രതി, കൈപ്പറ്റിയിരിക്കുന്നു.
ധമ്മൎഗുപ്തവിജയം സന്തൊഷ പൂവ്വംൎ സ്വീകരിച്ചിരിക്കുന്നു. അഭിപ്രായം വരും ലക്കത്തിൽ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Rahulsby എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |