താൾ:RAS 02 02-150dpi.djvu/51

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

-120-

ഇങ്ങിനെ പറഞ്ഞിട്ടുള്ള സ്ഥിതിക്ക്, പത്രാധിപലേഖനങ്ങളിൽ മേൽ പ്രകാരമുള്ള പദങ്ങൾ അശേഷം കാണപ്പെടരുതെന്ന് പറയേണ്ടുന്ന ആവശ്യമില്ലല്ലോ.

ഇങ്ങിനെയുള്ള ഓരോ സംഗതികളേക്കുറിച്ച് പര്യാലോചന ചെയ്തു ശ്ലാഘ്യമായ വിധത്തിൽ പ്രവൃത്തിച്ചുകൊണ്ടിരുന്നാൽ, ഒരു കാലത്ത്, നമ്മുടെ ഭാഷക്ക് 'സാർവ്വത്രികമായ ഐകരൂപ്യം" ഭവിച്ചു എന്ന വരാവുന്നതാണു.

ഭാഷാപോഷണപടുക്കളായ മഹാന്മാർ, മേൽ പറഞ്ഞ സംഗതികളേക്കുറിച്ച് ആലോചിച്ച് നമ്മുടെ ഭാഷാ, പരിഷ്കൃത ഭാഷകളിൽ ഒന്നെന്ന് എണ്ണപ്പെടേണ്ടതിന്ന് വേണ്ടുന്ന പുസ്തകങ്ങളെല്ലാമുണ്ടാക്കുകയും ഭാഷക്ക് ഐകരൂപ്യം വരുത്തുകയും ചെയ്യുമെന്നു വിചാരിക്കാതിരിപ്പാൻ മാർഗ്ഗം ഒന്നും കാണുന്നില്ലാ.

നമ്മുടെ ഭാഷയുടെ താൽക്കാലികാവസ്ഥയേക്കുറിച്ചുള്ള അൻവേഷണം, ഭാഷയെ പരിഷ്കരിക്കേണ്ടുന്ന കാര്യത്തിൽ എന്തെല്ലാം എങ്ങിനെയെല്ലാം പ്രവൃത്തിക്കണമെന്നുള്ള യോഗ്യമായ ആലോചനയിൽ നിന്നുത്ഭവിച്ചിട്ടുള്ളതായി വിചാരിക്കാവുന്നതിനാൽ, നമ്മുടെ ഭാഷയുടെ ഭാഗ്യകാലം സമീപിച്ചിരിക്കുന്നു എന്ന് പറയാമെന്നുള്ള സന്തോഷ വാർത്തയെ സഹർഷം അറിയിച്ചു കൊണ്ട് വിരമിക്കുന്നു.

                              സി.ഡി.ഡേവിഡ്.
അ സാ രം തെ റ്റി പ്പോ യി


-----:0:-----


"പഴഞ്ചൊല്ലിൽ പതിരുണ്ടെങ്കിൽ പശുവിൻപാൽ കയ്ക്കും" എന്ന് കേട്ടിട്ടില്ലേ? എന്ന് നാഗു അമ്മായി താല്പര്യത്തോടുകൂടി എന്നോട് ചോദിച്ചു.

ഞാൻ- ഉവ്വ് അത് വളരെ ശരിയാണു.

അമ്മായി- "ഒരുത്തനായാൽ ഒരുത്തി വേണം എന്നുള്ളതും നീ സമ്മതിക്കുമായിരിക്കും.

സാധാരണ ലോകസമ്പ്രദായം ഇങ്ങിനെയാണല്ലൊ എന്നു വിചാരിച്ച് ഇതിന്നും ഞാൻ അനുകൂലിച്ച് മറുവടി പറഞ്ഞു. അമ്മായി- എന്നാൽ നീ സംബന്ധം തുടങ്ങണം.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Apnarahman എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_02-150dpi.djvu/51&oldid=167443" എന്ന താളിൽനിന്ന് ശേഖരിച്ചത്