-119-
3.ബ്രിട്ടീഷിലും കൊച്ചിയിലും തിരുവിതാംകൂറിലും ഉള്ള വിദ്യാഭ്യാസ ഡിപ്പാർട്ടമെണ്ടിലെ മേലധികാരികൾ ഒരുമിച്ചുകൂടി മലയാള പാഠപുസ്തകങ്ങൾ ഉണ്ടാക്കുകയും ഈ മൂന്നുരാജ്യത്തുമുള്ള സകല പള്ളിക്കൂടങ്ങളിലും ആ പുസ്തകങ്ങൾ മാത്രമെ മലയാള പാഠപുസ്തകങ്ങളുടെ സ്ഥാനത്ത് പഠിപ്പിച്ചുകൂടൂ എന്ന് തീർച്ചപ്പെടുത്തുകയും ചെയ്യുക ആവശ്യമാണ. മലയാള രാജ്യത്തെങ്ങും ഒരു പോലെ നടപ്പുള്ള മലയാളപദങ്ങൾ മാത്രമെ ഈ പാഠപുസ്തകങ്ങളിൽ കാണപ്പെടാവൂ.
4. ഇപ്പോൾ പലരും ഗദ്യമെഴുതുകയും പദ്യഗ്രന്ഥങ്ങളുണ്ടാക്കുകയും ചെയ്യുന്നതായി കാണപ്പെടുന്ന സ്ഥിതിക്ക്, അവരുടെ ആഗ്രഹം സജ്ജനസമ്മതമാംവണ്ണം നിവർത്തിച്ചതായി കണ്ടു സന്തോഷിപ്പാൻ അവർക്കും, അനുമോദിപ്പാൻ മറ്റുള്ളവർക്കും,സംഗതിവരണമെങ്കിൽ, ഏതെല്ലാം പുസ്തകങ്ങളെയാണ ഉത്തമമാതൃകകളായി സ്വീകരിക്കേണ്ടത് എന്ന് തീർച്ചപ്പെടുത്തിവെക്കുക അത്യാവശ്യമാകുന്നു.
5.പത്രാധിപന്മാർ പുസ്തകങ്ങളെ കുറിച്ച് അഭിപ്രായം പറയുന്ന സമയങ്ങളിലൊക്കെയും, ഒരു പ്രത്യേകദിക്കിൽമാത്രം നടപ്പുള്ളതായി പുസ്തകങ്ങളിൽ കാണുന്ന പദങ്ങളെ പ്രത്യേകം എടുത്തുകാട്ടുകയും അങ്ങിനെയുള്ള പദങ്ങൾ ആരും പ്രയോഗിക്കാതിരിപ്പാൻ താല്പര്യത്തോടുകൂടി ഉപദേശിക്കയും ചെയ്താൽ കൊള്ളാം.
6. പത്രങ്ങളിലും മാസികകളിലും പ്രസിദ്ധംചെയ് വാനായി അയക്കപ്പെടുന്ന ലേഖനങ്ങളിൽ ദേശഭാഷാപദങ്ങൾ കലർന്നിട്ടുള്ളതായി കാണപ്പെട്ടാൽ,അങ്ങിനെയുള്ള ലേഖനങ്ങൾ ഉപേക്ഷിച്ചു കളകയൊ, അപ്രകാരമുള്ള പദങ്ങൾ നീക്കി അതിന്നു പകരമായി സർവ്വസാധാരണ പദങ്ങൾ* ചേർത്തു പ്രസിദ്ധപ്പെടുത്തുകയോ ചെയ്താൽ വലിയ ഉപകാരമായിരിക്കും.ലേഖകന്മാർ എഴുതി അയക്കുന്ന ഉപന്യാസങ്ങളെ സംബന്ധിച്ച്
*അതേ അർത്ഥത്തിൽ സർവ്വസാധാരണങ്ങളായ പദങ്ങൾ ഇല്ലാതെ വന്നാൽ എന്തുവഴിയാണു ഉപന്യാസകൻ കരുതീട്ടുള്ളതെന്ന് അറിയുന്നില്ല. ര.ര.പ.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Apnarahman എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |