താൾ:RAS 02 02-150dpi.djvu/5

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
---74---

ടും ഒരു ദ്രവ്യസ്ഥന് പറവാനില്ലെങ്കിൽ "ധനികനായ ആ ആളും ഇരപ്പാളിയും ഒരുപോലെ" എന്ന എങ്ങിനെയാണ് പറയാതിരിക്കുന്നത്? അത്യന്തം ഔദാര്യശീലം കൊണ്ടും, സ്നേഹാതിശയം കൊണ്ടും ഉണ്ടാകുന്ന ബന്ധുസഹായത്തെ ഒരുവൻ കയ്പറ്റുന്നതിൽ തെറ്റില്ലാ. എന്നാൽ അങ്ങിനെയുള്ളവർ തന്റെ ബന്ധുവിനും കഴിയുന്ന സഹായം ചെയ്‌വാൻ സന്നദ്ധനായിരിക്കണം. കടം വാങ്ങുകയോ കൊടുക്കുകയോ ചെയ്യുന്നതിനെപറ്റി അധിക്ഷേപിച്ചിട്ടുള്ളതുകൊണ്ട് സ്നേഹജന്യമായ സഹായപ്രവൃത്തികൾ ബന്ധുക്കളോ മിത്രങ്ങളോ‍ തമ്മില് തമ്മിൽ ചെയ്തുകൊടുക്കരുതെന്നാണ് ഞങ്ങളുടെ അഭിപ്രായമെന്ന് ആരും തെറ്റിദ്ധരിക്കരുത്. മേൽപറഞ്ഞ മാതിരിയുള്ള ഉൽകൃഷ്ടബോധങ്ങൾ ഉണ്ടാവുകയും അവയേ അനുസരിച്ച് പ്രവൃത്തിക്കുകയും ഒരു മനുഷ്യനായാൽ വേണ്ടതാണ്. എന്നാൽ ഇങ്ങിനെയുള്ള കാര്യങ്ങളിൽ, തന്നെ ദ്രവ്യം കൊണ്ടു സഹായിപ്പാൻ സ്നേഹതന് പ്രാപ്തിയൊ, തല്ക്കാലം കഴിവൊ, ഉണ്ടോ എന്നും, സഹായിപ്പാൻ കഴിയുമെങ്കിൽ തന്നെ അയാൾക്ക് പൂർണ്ണമനസ്സുണ്ടൊ എന്നും മുമ്പിൽകൂട്ടി വല്ല വിധേനയും അറിഞ്ഞതിനുശേഷം മാത്രമെ ഒരുവൻ കടത്തിന്നുള്ളഅപേക്ഷ ചെയ്തുകൂടു എന്ന് ധരിച്ചിരിക്കേണ്ടതാകുന്നു. ആത്മാർത്ഥമായി സ്നേഹിക്കുന്നവരുടെവക്കൽനിന്നുകൂടി പതിവായി വായ്പവാങ്ങുന്നത് ആലോചനക്കുറവായിട്ടുള്ളതും സ്നഹബന്ധത്തിന്റെ ശൈഥില്യത്തിന്ന് അവശ്യം കാരണമായിത്തീരുന്നതുമാകുന്നു. എന്തെന്നാൽ പണത്തിന്നുള്ള ആവശ്യം എപ്പോളുണ്ടാകുമെന്ന് ആർക്കും മുമ്പിൽകൂട്ടി നിശ്ചയിക്കുകവയ്യല്ലൊ. അങ്ങിനേയിരിക്കെ കയ്യിൽ പണം ഇരിപ്പില്ലാത്ത സമയത്ത് അത്യന്തം വാത്സല്യമുള്ള ഒരു സ്നേഹിതൻ ദ്രവ്യസഹായം ആവശ്യപ്പെടുന്നതായാൽ ആ സ്നേഹിതനോട് പണംഉണ്ടെന്നൊ ഇല്ലെന്നൊ പറയുന്നതിന്ന് ഏവനും കഷ്ണിക്കേണ്ടിവരുമല്ലോ. സ്നേഹിതന്മാരുടെ കഷ്ടാരിഷ്ടങ്ങളിൽ പങ്കുകൊള്ളുകയും അവരെ അതിൽനിന്നും മോചിപ്പിക്കുവാൻ യത്നിക്കുകയും ചെയ്യെണ്ടത് എല്ലാവരുടെയും ധർമ്മമാകുന്നു. എന്നാൽ സ്നേഹിതന്റെ ഇപ്രകാരമുള്ള ഔദാര്യം
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sreejithkoiloth എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_02-150dpi.djvu/5&oldid=167441" എന്ന താളിൽനിന്ന് ശേഖരിച്ചത്