താൾ:RAS 02 02-150dpi.djvu/68

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

"കഷ്ടം! എന്താണ നിങ്ങളിങ്ങിനെ പറയുന്നത! ചിലതൊക്കേ ഞാൻ സൂചിപ്പിച്ചുപറഞ്ഞു. നിങ്ങൾ തെറ്റിദ്ധരിച്ചിരിക്കയാണെന്നാണ അവർ പറയുന്നത. അങ്ങിനെയാണെങ്കിൽ നമ്മുടെ തറവാടുകൾ തമ്മിലുള്ള ബന്ധുത്വം വർദ്ധിപ്പിക്കുവാനല്ലെ നമ്മൾ ഉത്സാഹിക്കേണ്ടത?"

ഈ സമയത്ത പാലത്തിന്മേൽ ഒരാൾവന്നു കയറുന്നത് ബാലകൃഷ്ണമേനവന്റെ ദൃഷ്ടിയിൽ പെട്ടു. ഉടനെ

"എന്നെവിശ്വാസമില്ലെങ്കിൽ ഇനിഞാനിവിടെ വരുന്നില്ല" എന്നുപറഞ്ഞ പുഴവക്കിൽ കൂടി ധൃതിപ്പെട്ടു നടന്നു തുടങ്ങി. ഇതെല്ലാം നേരം പോക്കായിരിക്കുമെന്നു കരുതി അമ്മുകുറച്ചുനേരം സ്വസ്ഥയായിട്ടുനിന്നും മേനവൻ തിരിക്കുവാനുള്ള ഭാവമില്ലെന്നകണ്ടപ്പോൾ വല്ലാതെ വ്യസനിച്ച, വൃത്തികെട്ട കടവിൽകൂടിതന്നെ മണൽപ്പുറത്തിറങ്ങി ഓടുവാൻ തുടങ്ങി. ബാലകൃഷ്ണമേനവൻ അപ്പോഴേക്കും മറഞ്ഞുകഴിഞ്ഞു. ഇപ്രകാരം ഉപേക്ഷിക്കപ്പെട്ട ആ യുവതികാലും കയ്യുംകുഴഞ്ഞൈരിക്കക്കുത്തായിട്ടചരലിൽ വീഴുകയും, ചിന്നിച്ചിതറിക്കിടക്കുന്ന തലമുടിയേക്കാറ്റന്നധീനമാക്കി വസ്ത്രത്തിന്റെ അഗ്രഭാഗം കൊണ്ട മുഖവും മറച്ചു അതിദയനീയമാംവണ്ണം വിലാപിക്കുവാൻ തുടങ്ങുകയും ചെയ്തു.

ഈ സമയത്തെ അനാഥയാ ആ അബാലരത്നത്തെ സമാധാനപ്പേടുത്തുവാനോ എത്തുതോന്നുമാറ കാർമേഘങ്ങളിൽ നിന്ന വിമുക്തനായ ബാലചന്ദ്രന്റെ മൃദുളകിരണങ്ങൾ അവളുടെ പൂമേനിയേ കുളുർപ്പിക്കുവാൻ തുടങ്ങി.

ബാലകൃഷ്ണമേനവന്റെ ശ്രദ്ധയെ ആകർഷിച്ച പുരുഷൻ അക്കരെ എത്തിയപ്പോഴേക്കും ബാലകൃഷ്ണമേനവനും അടുത്തുകൂടി. അവർതമ്മിൽ അല്പനേരം സംസാരിച്ചുനിന്നതിന്റെ ശേഷം ബാലകൃഷ്ണമേനവൻ പരിവട്ടത്ത വീടിന്റെ ഉള്ളിൽകൂടി വന്നവഴി സ്വന്തം വീട്ടിലേക്കും മറ്റേയാൾ പിന്നാക്കവും തിരിച്ചു. അമ്മുവിന്റെ ശിഷ്യത്തിയുടെ ചോദ്യങ്ങൾക്ക് യാതൊരു സമാധാനവും പറയാതെ അവളേ പുഴക്കടവിലേക്ക ഓടിക്കുവാൻ വഴിയാക്കിത്തീർത്തിട്ട് ചേരിപ്പറമ്പിൽ ചെന്നു കയറി കോലായിൽ നിൽക്കുമ്പോളാണ ആറാമദ്ധ്യായത്തിൽ പറഞ്ഞപോലെ ദേവകിക്കുട്ടി ജ്യേഷ്ഠന്റെ നേരിട്ടു ചെന്നത്,





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Lekhamv എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_02-150dpi.djvu/68&oldid=167461" എന്ന താളിൽനിന്ന് ശേഖരിച്ചത്