Jump to content

താൾ:RAS 02 02-150dpi.djvu/3

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
- 72 -

ചിക്കുന്നപക്ഷം അത് അവരുടെ ഗൃഹഭരണത്തിലുള്ള മിടുക്കില്ലായ്മയേ വെളിപ്പെടുത്തുകയാണ ചെയ്യുന്നത് എന്ന നാം ഓർക്കേണ്ടതാണ. പ്രത്യേകിച്ച കൂലിപ്പണിക്കാരുടെ ഇടയിലും കഷ്ടിച്ചകഴിച്ചിലിന്നുള്ളവരുടെ ഇടയിലും ഇപ്രകാരം അയൽവക്കത്ത നിന്ന സാധനങ്ങൾ കടം വാങ്ങിക്കുന്നത് എത്രത്തോളം നടപ്പുണ്ടെന്നു ശരിയായി മനസ്സിലാക്കുന്നതായാൽ ഏവനും വിസ്മയം തോന്നിപ്പോകും. ഒരു കൊഴച്ചട്ടുകത്തിന്റെയോ ചരക്കിന്റെയോ ഉടമസ്ഥന്ന് അതിന്റെ അയൽ വീടുകളിലുള്ള സഞ്ചാരത്തെ പറ്റി എന്തെല്ലാം രസകരങ്ങളായ കഥകൾ പറവാനുണ്ടാകും? ഉപായത്തിൽ കാലക്ഷേപം കഴിച്ചുകൂട്ടുന്നവരുടെ ഇടയിൽ 'പ്രഥമൻ' വെക്കുവാനുള്ള ചരക്കും, 'കാളൻ' വെയ്പാനുള്ള ഉറുളിയും ഇന്നിന്നദിക്കകളിലുണ്ടെന്നു പ്രസിദ്ധമായിരിക്കുമല്ലോ. ഇപ്രകാരം അസംഖ്യം വീട്ടുസാമാനങ്ങൾ പലവീടുകളിൽനിന്നുമായിവാങ്ങി പൊതുവെ ഉപയോഗിച്ചു വരാറുണ്ട്. ഇങ്ങിനെതന്നെ 'നാഴി ഉപ്പ' 'രണ്ടുമണിക്കടുക' 'കുറച്ച് ഉലുവാ' 'ഒരു തവി വെളിച്ചെണ്ണ,' എന്നു തുടങ്ങി പലസാധനങ്ങളും പിന്നീട മടക്കിക്കൊടുക്കാമെന്നുള്ള നിശ്ചയത്തിന്മേൽ പലപ്പോഴും അയൽവക്കക്കാർ കടം വാങ്ങിക്കൊണ്ടു പോകാറില്ലയോ? ഇങ്ങിനേയുള്ള ചില്ലറസ്സാമാനങ്ങൾ കടംവാങ്ങിക്കുന്നതുകൊണ്ട യാതൊരു ദോഷവുമില്ലെന്ന തീരെ തള്ളിക്കളവാൻ പാടില്ലെങ്കിലും ഇതിനേ പറ്റി സാരമായ ഗുണദോഷ നീരൂപണത്തിന്ന ഞങ്ങൾ ഉദ്ദേശിക്കുന്നില്ല. ഈ വ്യാപാരം കടം വാങ്ങുന്നവരുടെ ഗൃഹഭരണത്തിലുള്ള സാമർത്ഥ്യമില്ലായ്മയേയും ആലോചനക്കുറവുകൊ​ണ്ടുണ്ടാകുന്ന പൊരായ്മയേയും പ്രത്യക്ഷപ്പെടുത്തുന്നതോടുകൂടി കടംകൊടുക്കുന്ന ആൾക്ക് അപ്രിയംപറയുന്നതിനുള്ള വൈമനസ്യത്തെയും പ്രദർശിപ്പിക്കുന്നുയെന്നുമാത്രം ഞങ്ങൾ ഇവിടെ സൂചിപ്പിച്ചെക്കാം. കല്യാണം മുതലായ അടിയന്തരങ്ങൾക്ക് ഉപയോഗിക്കുന്നതിന്നായി ആഭരണങ്ങൾ കടം വാങ്ങിക്കുന്ന പതിവും ഒട്ടും നന്നല്ല. ഞങ്ങളുടെ ഈ ഉപന്യാസത്തിലേ മുഖ്യസംഗതി സ്നേഹിതന്മാർ തമ്മിൽ പണം കടംകൊടുത്തു വാങ്ങുന്നതിനെപറ്റിയായിരിക്കുമെന്ന് മുമ്പ് പ്രസ്താവിച്ചിട്ടുള്ള




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sreejithkoiloth എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_02-150dpi.djvu/3&oldid=167419" എന്ന താളിൽനിന്ന് ശേഖരിച്ചത്