താൾ:RAS 02 02-150dpi.djvu/66

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
---135---

"വരു. മണൽപ്പുറത്തേക്ക പൊവ്വ. മറ്റേ കായ്യൎമൊന്നുംപറഞ്ഞില്ലല്ലൊ" എന്നുപറഞ്ഞുകൊണ്ട കൊട്ടിൽപടിമേൽനിന്ന താഴത്തിറങ്ങി. അമ്മു ഇതുവരെയും ഇരുന്നിട്ടില്ല. മേൽകഴുകവാൻ പോകേണ്ട സമയമായെന്നുവിചാരിച്ച നിൽക്കുകയായിരിക്കുമെന്ന ബാലകൃഷ്ണമേനോൻ ശങ്കിച്ചിരിക്കുമോ എന്ന സംശയിച്ചു.

"വരട്ടെ, അവിടെയിരിക്കു. ഞാനും ഇവിടെ ഇരിക്കാം" എന്നുപറഞ്ഞു.

"ഐ്. അങ്ങനെയല്ല. മഴക്കാറൊക്കയുണ്ട. ഇനി പുഴയിലേക്കു പോകുവാൻ അമാന്തിക്കണ്ട. പോകുംവഴി സംസാഇക്കാമല്ലൊ," എന്നുപറയുന്നതിനിടയിൽ തവള കിടന്നിർഉന്ന ദിക്കിലേക്കു ഓട്ടക്കണ്ണിട്ടു നോക്കീട്ട വടിയും കക്ഷത്തിൽ തിരുകി കയ്യും കെട്ടി നടക്കുവാൻ തുടങ്ങി. അമ്മുവും പിന്നാലെ പുറപ്പെട്ടു.

"ജ്യേഷ്ഠൻ ശരമേന്നെ ഗോപിതൊടിക്കുമെന്നുതന്നെയാണ എനിക്ക് തോന്നുന്നത്. ദേവകിക്കുട്ടിക്ക അയാളെ കണ്ണിനുനേരെ കണ്ടുകൂട." എന്നു സോദരീസോദരന്മാരെപ്പറ്റി എതദ്വിഷയമായ വത്തൎമാനം തൂറന്നു സംസാരിക്കുന്നതിൽ പരിൿഹയഭേദം കൊണ്ടോ മറ്റോ കൃസൽതീന്നിൎട്ടുള്ളപോലെ ദേവത ങ്കിട്ട് അന്നുകാലത്തു നടന്ന സംഭാഷണത്തിന്റെ ഫലത്തേക്കുറിച്ച അമ്മു പ്രസംഗിക്കുവാൻ തുടങ്ങി.

"ശങ്കരമേന്നേ കുന്തമാക്കുവാൻ ആരാണെന്ന തീച്ചൎയാക്കുന്നതിന്ന അവളുടെ വീട്ടിൾ വേറെ ചിലരുണ്ടല്ലോ. ഞാൻ അമ്മുവിനോട പറഞ്ഞിട്ടുള്ള സംഗതി മുഴുവനും അവളോട പറഞ്ഞിരുന്നുവെങ്കിൽ അവൾ വേണ്ടവഴിക്കുതന്നെ പോയ്ഏനേ."

"അയ്യോ! ഞാൻ പഠിച്ച പണി പതിനെട്ടും നോക്കി. ഇനിയും അവക്കുൎ വിശ്വാസമായിട്ടില്ല. ഞാനെന്താണ ചെയ്യുന്നത്!"
"അവളുടെ ഇപ്പോഴത്തേ നടപടി ഞങ്ങൾക്കു സമ്മതമല്ലെന്ന അവളേ മനസ്സിലാക്കിയോ"

അതുപണ്ടേഠന്നെ അവക്കുൎ അറിയാമത്രെ. എന്നാൽ നിങ്ങൾക്ക ഈ കായ്യൎത്തിൽ അഭിപ്രായം പറവാൻ അവകാശമില്ലെന്നാണ അവർ സിദ്ധാന്തിക്കുന്നത." ഇതു കേട്ടപ്പോൾ ബാലകൃഷ്ണമേനവന്റെ മുഖമൊന്നു തുടുത്തു. എന്നിട്ട,

"ഇറ്റ്ഹല്ലാതെ പിന്നെ ചിലത ഞാൻ പറഞ്ഞിരുന്നതോ?" എന്നു ചോദിച്ചപ്പോൾ അമ്മു മുഖം താഴ്ത്തി കുറച്ചു നേരത്തേക്ക് ഒന്നും മിണ്ടിയില്ല. അതിന്റെശേഷം.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sugeesh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_02-150dpi.djvu/66&oldid=167459" എന്ന താളിൽനിന്ന് ശേഖരിച്ചത്