താൾ:RAS 02 02-150dpi.djvu/67

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
---136---

"ഒട്ടുമുക്കാളും ഞാൻ പറഞ്ഞു. അതുകേട്ടപ്പോൾ അവർ തല കുലുക്കിയതല്ലാതെ മനസ്സിന യാതൊരെളക്കവും തട്ടിയില്ല." എന്നായിരുന്നു അമ്മുവിന്റെ ഉത്തരം.

അവരുടെ സംസാരം ഈ നിലയിൽ എത്തിയപ്പോൾ പടുത്തുകെട്ടിയിരിക്കുന്ന കടവിന്റെ അല്പം താഴേ മണലും വക്കോലിംചാണാകവുംകൂടിചേന്നൎ കുഴഞ്ഞുമറിഞ്ഞ വൃത്തിഹീനമായിക്കിടക്കുന്ന ഒരു കന്നാലിക്കടവിൽകൂടി ബാലകൃഷ്ണമേവനവ് മണൽപ്പുറത്തേക്കിറങ്ങി. പെരുവെല്ലാനദി കടക്കുവാനുള്ള പാലം, നദിയുടെ തെക്കോട്ടുള്ളവളവിങ്കലായതുകൊണ്ട കന്നാലിക്കടവിൽനിന്ന വളരെ അകലെത്തല്ലെന്നുമാത്രമല്ല, അവിടെ നിന്നാൽ അത ഒരുവിധം നല്ലവണ്ണം കാണുകയും ചെയ്യാമായിരുന്നു. ബാലകൃഷ്ണമേനോൻ പാലത്റ്റ്ഹിന്റെ നേരേ തിരിഞ്ഞനിലഉറപ്പിച്ചു. അമ്മുവാകട്ടെ അശ്രീകരമായ കടവിൽകൂടി ഇറങ്ങുവാൻ മടിച്ചിട്ട് ഒരു അറ്റത്തേക്ക മാറി പുഴയുടെ എറമ്പിൽ തന്നെ നിന്നതേ ഉള്ളൂ. തിങ്ങിവിങ്ങിനിൽക്കുന്ന ഇല്ലിപ്പട്ടിലുകളുടെ മറവുകൊണ്ട ഈ സ്ഥലത്തനിന്ന പാലത്തിന്റെ കാഴ്ച അടഞ്ഞിരുന്നു.

പത്രണ്ടിന് അടക്കിക്കളിച്ചത് കമ്പിയിൽ കലാശിച്ചുവെന്ന അറിവാൻ വേണ്ടതിലധികം അമ്മുവിന്റെ അവതാരികതന്നെ ബാലകൃഷ്ണമേനവനെ സഹായിച്ചിട്ടുണ്ടായിരുന്നു. മേലാൽ ദേവകിക്കുട്ടിയുടെ അടുക്കൽ കള്ളപ്പാശി ഉരുട്ടീട്ട പ്രയോജനമില്ലെന്നു മേനവനെ പൂണ്ണൎബോധംവന്നു. അതോടുകൂടി അമ്മുവുമായിട്ടുള്ള സംഭാഷണത്തിൽ ആസ്ഥയും കുറഞ്ഞു. വേറേ ചില കായ്യൎൾക്ക മനസ്സിരുത്തേണ്ട സമയം അതിക്രമിച്ചതുകൊണ്ട കൊട്ടിക്കലാശത്തിനുള്ള വട്ടം കൂട്ടുവാൻ നിശ്ചയിച്ച ചോദ്യത്തിന്റെ ശ്രുതിയൊന്നു മൂപ്പിച്ചു.

"ജ്യേഷ്ഠന്റെ ചില ദുന്നൎടപ്പുകളേപ്പറ്റി ഞാൻ പറഞ്ഞിരുന്നതും അവളോടു പറഞ്ഞുവോ?" എന്നതിന സമാധാനം പറവാൻ അമ്മു വളരെമടിച്ചു.

"എന്താമടിക്കുന്നത്? കുമാരൻ നായരുടെ ഹൃദയം കവന്നിൎരിക്കുന്നത മറ്റൊരുവളാണെന്നുള്ളതന പലതെളിവുകളും ഞാൻ പറഞ്ഞിട്ടില്ലേ. അറിഞ്ഞുകൊണ്ട എന്റെ ഉടപ്പിറന്നവളെ കുണ്ടിൽ ചാടക്കുവാൻ അമ്മുനിന ധൈയ്യൎ മുണ്ടെങ്കിൽ എന്നെ ചതിക്കുവാനും മടിയുണ്ടാവില്ല"




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sugeesh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_02-150dpi.djvu/67&oldid=167460" എന്ന താളിൽനിന്ന് ശേഖരിച്ചത്