Jump to content

താൾ:RAS 02 02-150dpi.djvu/8

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
---77---

ക്കനുഗ്രഹൻ" എന്നാണ് ശങ്കരാചാര്യസ്വാമികൾ വ്യാഖ്യാനിച്ചിരിക്കുന്നത്. മേൽക്കാണിച്ച ഒരുമന്ത്രംകൊണ്ട് അതിനേഉച്ചരിച്ച് ത്രിസന്ധ്യയിലുമനുഷ്ഠിക്കപ്പെടേണ്ട സന്ധ്യാവന്ദനം എത്രത്തോളം മാഹാത്മ്യമുള്ളതാണെന്നൂഹിക്കാവുന്നതാണ്. സന്ധ്യാവന്ദനാനുഷ്ഠാനം ഒരുവന് ബാഹ്യാഭ്യന്തരശുദ്ധിയെ വരുത്തുന്നു. തന്നിമിത്തം ബ്രഹ്മജ്ഞാനത്തിന് അവനെയോഗ്യനാക്കിത്തീർക്കുന്നു. തദ്വാര അവന മോക്ഷസിദ്ധിയുമുണ്ടാകുന്നു. മഹാപ്രസിദ്ധമായ ഗായത്രിമന്ത്രവും മുൻവിവരിച്ചമന്ത്രാർത്ഥത്തെത്തന്നെയാണ് പ്രകാശിപ്പിക്കുന്നത്. അതും വളരെമാഹാത്മ്യത്തോടുകൂടിയതും മഹാഫലത്തെ ഉണ്ടാക്കുന്നതുമാകുന്നു. പരമാത്മാവിന് ഒരുപ്രതിനിധിയെന്നപോലെ കല്പിക്കപ്പെട്ടിരിക്കുന്നതിനാൽ ആദിത്യൻ ശ്രുതിസ്മൃതികളിൽ പലവിധത്തിലും വർണ്ണിക്കപ്പെട്ടിട്ടുണ്ട്. പലവിധത്തിലും സ്തുതിക്കപ്പെട്ടിട്ടുമുണ്ട്. ഇങ്ങിനെ, ആദിത്യൻ ഹിന്തുക്കളുടെ ഇടയിൽ ഇത്രയും പൂജാർഹനാണെങ്കിലും നമ്മുടെ സ്ഥൂലദൃഷ്ടിക്ക് ഗോചരമായ അദ്ദേഹത്തെ -രശ്മികളോടുകൂടി കാണപ്പെടുന്ന സൂര്യമണ്ഡലത്തെ- പറ്റി വിസ്താരമായ ഒരു വർണ്ണന ഒരുദിക്കിലും കാണപ്പെടുന്നില്ല. ഇതിനെപ്പറ്റി പാശ്ചാത്യജ്യോതിശ്ശാസ്ത്രജ്ഞന്മാർ പ്രതിപാദിക്കുന്ന തത്വങ്ങളിൽ ചിലതിനെ നമുക്ക് ഗ്രഹിക്കുവാൻ ശ്രമിക്കുക.

പ്രഭാതസമയത്ത് നാം ചുരമിറങ്ങി കിഴക്കോട്ട് നോക്കുമ്പോൾ കാണുന്ന അതിതേജസ്സോടുകൂടി ഉദിച്ചുപൊങ്ങിവരുന്ന സൂര്യൻ, കാഴ്ചയിൽ ഒരു വലിയപപ്പടത്തോളം മാത്രമെ ഉള്ളുവെങ്കിലും, പരമാർത്ഥത്തിൽ മഹത്തായിരിക്കുന്ന ഒരു ഗോളമാകുന്നു. സൂര്യബിംബത്തെ ഉദയത്തിലും അസ്തമനത്തിലും മാത്രമെ നമുക്കുനോക്കുവാൻ കഴിയുകയുള്ളൂ. പിന്നെയുള്ള സമയങ്ങളിൽ സൂര്യൻ അതിപ്രകാശത്തോടുകൂടിയിരിക്കുന്നതിനാൽ നമുക്ക് അതിന്റെനേരെ നോക്കുവാൻതന്നെവയ്യ. കരിപിടിപ്പിച്ച ഒരു ചില്ലിൽകൂടി നോക്കിയാൽ തപമായ അയഃപിണ്ഡംപോലെ ജ്വലിച്ചുകൊണ്ടിരിക്കുന്ന ഒരു ഗോളത്തേകാണാം. ഉദയസമയം സൂര്യബിംബം ദൃശ്യമാക്കുന്നതിനുമുമ്പ് അതി ദീർഘങ്ങളായ അതിന്റെ കിരണങ്ങളാണ് ആദ്യം കാണപ്പെടുന്നത്.




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sreejithkoiloth എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_02-150dpi.djvu/8&oldid=167474" എന്ന താളിൽനിന്ന് ശേഖരിച്ചത്