താൾ:RAS 02 02-150dpi.djvu/17

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
---86---

ഗംഗാനദി'യായ ഭാരതപ്പുഴയിൽ സ്നാനംചെയ്തു പിണ്ഡംവെക്കുന്നത പിതൃപ്രീതികരമാണെന്നു പുരാണപ്രസിദ്ധമായിട്ടുള്ളതും ആകകൊണ്ട് കൊല്ലന്തോറും ശിവരാത്രിക്ക് അടുത്ത 'തൃപ്പരങ്ങോട്ട്' ഉറക്കൊഴിവകഴിച്ച് അനേകം മലയാളി ഹിന്തുക്കൾ അവിടെ സ്നാനപിണ്ഡാദിക്രിയകൾക്കായി വന്നുകൂടുകയും ചെയ്തിരുന്നു.

മാമങ്കം ഉണ്ടാവുന്നതു പന്തീരാണ്ടു കൂടുമ്പൊളാണെന്നു മുന്പ പറഞ്ഞുവല്ലൊ. മാമാങ്കം ഇരുപത്തെട്ടു ദിവസംകൊണ്ട അവസാനിക്കുന്നതായ ഒരു മഹോത്സവമാണ്. അതിനിടെ വളരെ ക്ഷേത്രങ്ങളിലെ ദേവന്മാരെ (ഇരുപത്തെട്ടീശ്വരന്മാരെ എന്നാണ കേട്ടിട്ടുള്ളത) അവരവരുടെ അവസ്ഥപോലെയുള്ള ആഘോഷങ്ങളോടുകൂടി അവിടെ എഴുന്നെള്ളിച്ചുകൊണ്ടുവരും. ആവക എഴുന്നെള്ളിപ്പിൽ അതാതു ക്ഷേത്രനാഥന്മാർ അവരവരുടെ ശക്തിക്കും യുക്തിക്കും ഭക്തിക്കും തക്കവണ്ണം എന്തെല്ലാം മോടിപിടിപ്പിക്കുമെന്ന് കേളികേട്ട തൃശ്ശിവപേരൂർപൂരംതന്നെ നമുക്കു വേണ് ടുന്ന അറിവുതരുന്നതിനാൽ അധികം വിസ്തരിക്കുന്നില്ലാ. എങ്കിലും മാമാങ്കത്തിൽ എഴുന്നെള്ളിച്ചിരുന്നതാണ്, അടുത്തകാലത്ത കോഴിക്കോട്ടു നടന്ന 'തിരുവണ്ണൂർഭേദ്യക്കേസ്സി'ന്നു വിഷയമായ സ്വർണ്ണവിഗ്രഹമെന്നുള്ള സംഗതി ഇവിടെ പ്രത്യേകം പറയാതിരിപ്പാൻ പാടില്ലാ. ഇതുകൂടാതെ മാമാങ്കത്തിൽ എളുന്നെള്ളിക്കുന്നതിൽ പ്രധാനിയായ ആനയുടെ മണികൾ, ചങ്ങല മുതലായതുംകൂടി സ്വർണ്ണംകൊണ്ടുള്ളതായിരുന്നു എന്നുപരയുന്നത എത്രത്തോളം വിശ്വസനീയമാണെന്നരിഞ്ഞുകൂടാ. എന്നാൽ പ്രസിദ്ധകവിയായ ,ശുകസന്ദേശ,കർത്താവിന്റെ വംശത്തിൽ പണ്ട് ഒരു ചോരശാസ്ത്രപണ്ഡിതനുണ്ടായിരുന്നു എന്നും, അദ്ദേഹം തന്റെ ശാസ്ത്രസിദ്ധാന്തങ്ങളിൽ ചിലതിനെ അനുഭവപ്പെടുത്തുവാനായി ഒരു വാദപരീക്ഷയിൽ മാമാങ്കത്തിൽ എഴുന്നെള്ളിച്ചിരുന്ന ആനയുടെ പൊന്നുംചങ്ങല ആരും അറയാതെ മോഷ്ഠിച്ചുഎന്നും ഒരു ഐതിഹ്യമുണ്ട്.

മാമങ്കം തുടങ്ങിയാൽ അവസാനിക്കുന്നതിനുമുമ്പിൽ മലയാളത്തിൽ ഓരോ വിഷയത്തിൽ യോഗ്യന്മാരായിട്ടുള്ളവരെല്ലാം
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sreejithkoiloth എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_02-150dpi.djvu/17&oldid=167405" എന്ന താളിൽനിന്ന് ശേഖരിച്ചത്