Jump to content

താൾ:RAS 02 02-150dpi.djvu/18

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
---87---

യഥാസൗകര്യം അവിടെ ചെന്നുചേരേണ്ടതാണെന്ന് അന്നുള്ള മഹാന്മാർക്ക പ്രത്യേകം നിർബന്ധമുണ്ടായിരുന്നു.. അവരിൽ ചിലരുടെ ആഗമനം അവശ്യം ഒഴിച്ചുകൂടാത്തതായിരിക്കത്തക്കവണ്ണം ചിലർക്കു ചില പ്രത്യേകാധികാരങ്ങളും ചുമത്തിയിരുന്നു. ഈ കൂട്ടത്തിൽ കൊടുങ്ങല്ലൂർ തമ്പൂരാക്കന്മാരുടെയും പൂഞ്ഞാറ്റിൽ തമ്പുരാക്കന്മാരുടെയും മറ്റും വംശമൂലമായ 'ഐരൂർ, ചാക്കര' സ്വരൂപത്തിൽനിന്ന 'മാടംകേറി'യതിന്നുശേഷമേ മാമാങ്കത്തിന്നായി മണപ്പുറത്തു കെട്ടിയുണ്ടാക്കുന്ന ഭോജനശാലയിൽ ബ്രാഹ്മണർക്കു ഭക്ഷിപ്പാൻ പാടുള്ളൂ. (മാടം എന്നാൽ രാജാക്കന്മാർക്ക എഴുന്നെള്ളിയിരിക്കാനുള്ള മഞ്ചം.) എന്നൊരേർപ്പാടുണ്ടത്രേ. ഇതുകൊണ്ട് അവർക്ക പണ്ടേതന്നെ വംശശുദ്ധിയും സദാചാരനിഷ്ഠയും ഉണ്ടായിരുന്നു എന്നൂഹിക്കാം. എങ്കിലും കൊടുങ്ങല്ലൂർ രാജാക്കന്മാരെ തങ്ങളുടെ പിതൃസ്ഥാനം നിമിത്തം സവിശേഷം ആദരിച്ചുപോരുന്ന കോഴിക്കോട്ട രാജാക്കന്മാർക്ക മാമാങ്കത്തിൽ പ്രാധാന്യം ലഭിച്ചതിനു ശേഷമല്ലയോ ഈ ഏർപ്പാടുണ്ടായതെന്നു ശങ്കിക്കാനവകാശമില്ലെന്നില്ലാ.

മേൽപറഞ്ഞപ്രകാരം മാമാങ്കചത്തിൽവെച്ച വളരെക്കാലം അനേകം പെരുമാക്കന്മാരുടെ അവരോധം നടന്നുവരികയും അതിനിടക്ക ബ്രാഹ്മണന്മാരുടെ സ്വാതന്ത്ര്യാധികാരങ്ങൾ ക്രമേണ ക്ഷയിച്ചും പെരുമാക്കന്മാരുടെ രാജാധികാരവും പ്രഭുശക്തിയും മലയാളത്തിൽ ഒരുമാതിരി ശാശ്വതമായി വേരുറച്ചും നിലനിന്നു പോരികയുംചെയ്ചതു എന്നുമല്ലാ, പെരുമാക്കന്മാരുടെ കീഴിൽ കേരളം പല ഖണ്ഡങ്ങളായി പിരകയും അവിടവിടെ ഓരോ ഉപരാജാക്കന്മാർ ഭരണകർത്താക്കന്മാരായും തീരുകയും ചെയ്തതിനാൽ അവസാനത്തിൽ പെരുമാക്കന്മാർ കേവലം കേരളചക്രവർത്തിത്വത്തെ പ്രാപിക്കുകയും ചെയ്തു.

ഇങ്ങിനെയിരിക്കുന്നകാലത്തിൽ പെരുമാക്കന്മാരിൽ ഒടുവിലെ ആളായ 'ഭാസ്കരരവിവർമ്മ'നെന്ന പെരുമാളാൽ, തന്റെ അവസാനകാലത്തിൽ കൊടുങ്ങല്ലൂർ 'മഹോദയപട്ടണത്തിൽ' ഇന്നും അതിമാനുഷന്മാരായ ആ മഹാത്മാക്കളുടെ പൂർവ്വചരിത്രത്തെ




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sreejithkoiloth എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_02-150dpi.djvu/18&oldid=167406" എന്ന താളിൽനിന്ന് ശേഖരിച്ചത്