താൾ:RAS 02 02-150dpi.djvu/19

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
---88---

സാക്ഷീകരിച്ചുനില്ക്കുന്ന 'തൃക്കുലശേഖരപുരം' എന്ന തന്റെ പരദേവതാക്ഷേത്രത്തിന്റെ കിഴക്കുവശത്തുള്ള 'ഉദകമംഗലം' എന്ന ക്ഷേത്രത്തിൽവെച്ച തന്റെ സാമന്തരാജാക്കന്മാരിൽ ഓരോരുത്തർക്കും പൂർണ്ണാധികാരത്തോടുകൂടി കേരളരാജ്യത്തെ ഓരോ ഖണ്ഡമായി തിരിച്ച അതിരു നിശ്ചയിതച്ച ഉദകപൂർവ്വം ദാനംചെയ്യപ്പെട്ടതിൽ മേപ്പടി 'തിരുനാവാ'എന്ന സ്ഥലം 'വെള്ളാട്ടര' രാജാവിന്ന അധീനമാവുകയും, അതിനുശേഷം പെരുമാക്കന്മാരുടെ അവരോധം അവസാനിക്കയാൽ മാമാങ്കത്തിൽ പെരുമാക്കന്മാർ വാണിരുന്ന സ്ഥലത്തു രാജപദവിയോടുകൂ

ടി വെള്ളാട്ടര രാജാവു പ്രവേശിച്ചുവരികയുംചെയ്തുവന്നു.

മാമാങ്കത്തിൽ പെരുമാക്കന്മാർ സ്ഥാനാരോഹണംചെയ്തു നില്ക്കുന്നതിന്നു 'നിലപാടുനില്ക്കുക' എന്നും ആ സ്ഥലത്തിന്നു 'നിലപാടുതറ' എന്നും ഇന്നും പറഞ്ഞുവരുന്നതും, അവിടം വളരെ വിശേഷമായ ഒരു സ്ഥലമാണെന്നു കാഴ്ചയിൽ പ്രത്യക്ഷമാകുന്നതുമാണ്. നിലപാടു നില്ക്കുന്നതിനുമുമ്പായി ആർക്കെങ്കിലും വല്ല സങ്കടവും ഉണ്ടങ്കിൽ ആയത് അപ്പോൾത്തന്നെ തീർക്കുകയോ അല്ലാത്തപക്ഷം ഇന്ന സമയത്തിനകം തീർത്തുകൊള്ളാമെന്നു പ്രതിജ്ഞചെയ്കയൊ ചെയ്തതിനുശേഷമേ നിലപാടേല്ക്കാൻ പാടുള്ളൂ എന്നൊരു ദുഷ്കരമായ വീരവ്രതവും കൂടിയുണ്ട്. ഇതിന്ന് 'അഭീഷ്ടദാനം' എന്നുപേരാകുന്നു.

ഇങ്ങിനെ മാമാങ്കം വെള്ളാട്ടരരാജാവിന്റെ ആദ്ധ്യക്ഷത്തിൽ കഴിഞ്ഞുവന്നിരുന്നതിനിടക്ക ഒരിക്കൽ കോഴിക്കോട്ടുനിന്നു മാമാങ്കത്തിൽ കച്ചവടത്തിന്നുപോയി മടങ്ങിവന്ന തന്റെ പ്രത്യേക സേവകന്മാരായ ചില മാപ്പിളമാരോടു സാമൂതിരിപ്പാട് മാമാങ്കം നന്നായോ? വിശേഷം എന്തെല്ലാമായിരുന്നു, എന്നുകല്പിച്ചു ചോദിച്ചതിന്നു "മാമാങ്കം നന്നായി, എങ്കിലുംഅടിയങ്ങൾക്കു സുഖമായില്ല" എന്ന് അവർ ഉത്തരംപറഞ്ഞു. "അതെന്താ? കച്ചവടത്തിൽ ലാഭമുണ്ടായില്ലെന്നുണ്ടോ?" "അതല്ലാ. ഇതുവരെ മലയാളത്തിൽ ഏകാധിപത്യം വഹിച്ചിരുന്ന മഹാന്മാർ നിലപാടു നിന്നിരുന്ന സ്ഥലത്ത് അതിനുതക്ക യോഗ്യതയില്ലാത്ത ഒരാൾ പ്ര
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sreejithkoiloth എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_02-150dpi.djvu/19&oldid=167407" എന്ന താളിൽനിന്ന് ശേഖരിച്ചത്