കപടനും വിദഗ്ദ്ധനുമായ കൃഷ്ണൻ ഉടനെ കൊടുത്ത ഉത്തരം അത്ഭുതകരമാംവണ്ണം സമയോചിതമാകുന്നു.
"ഇക്കാലം ഞാനിരിയ്ക്കപ്പരുഷമൊടരിയെ
കൊല്ലുവാൻ ജ്യേഷ്ഠനെന്തി-
നാൾക്കാമ്പിൽ ചിന്തചെയ്യുന്നതുതവസഹജൻ
പോരുമിപ്പോരിനിപ്പോൾ
ശീഘ്രം ചക്രായുധത്താലരിയുടെ കുലവും
കൂടി നീറാകിവായ്ക്കു-
ന്നൾക്കോപം തീത്തുൎകൊണ്ടീടുവനരനിമിഷം
കൊണ്ടുവേണ്ടാവിഷാദം
ഇനിമേൽ പാണ്ഡവചരിതം തനിയേശേഷിക്കമില്ലസന്ദേഹം നിനവുവെടിഞ്ഞുനടക്കും ജനമിതുകണ്ടിട്ടടെങ്ങേണം.
എങ്കിലും കൃഷ്ണന്റെ കാപട്യം പരമകാഷ്ഠയെ പ്രാപിക്കുന്നത് അടുക്കെത്തന്നെ വരുന്ന അദ്ദേഹത്തിന്റെ മറ്റൊരു വാക്യത്തിലാണ. "സുഭദ്ര ബാല്യവൈധൎവ്യദുഃഖത്താൽ തപിക്കുന്നത നാം എങ്ങിനെ കണ്ട സഹിക്കും" എന്നു ശുദ്ധാത്മാവായ ബലഭദ്രർ ചോദിച്ചതിനുപോലും കൃഷ്ണൻ കൊടുത്ത ഉത്തരം കേട്ടാലും:-- "ആ താപം കാണാതെ കഴിക്കാം.
പാത്താൎൽ നിമ്മൎലമായ യാദവകുലത്തിങ്കൽ കളങ്കത്തിനേ
ചേത്താൎമാധവിനാരിയെങ്കിലുമുടൻ കൊല്ലാതിരിയ്ക്കില്ലഞാൻ
പാത്ഥൎൻതന്നുടെകണ്ഠവും പുനരുടൻ ഛേദിച്ചുയുഷ്മൽപദേ
ചേത്തീൎടാമിഹകാഴ്ചയായ്‌ഭഗിനിതാൻപിന്നെത്തപിച്ചീടുമോ?
അതിനാൽ ഞാനിപ്പോൾത്തന്നെ പോകുന്നു. ആരാണിവിടെ? ദാരുകനോടു വേഗത്തിൽ രഥംകൊണ്ടവരുവാൻ പടയുക".
ബലഭദ്രകൃഷ്ണന്മാർ രഥാരൂഢന്മാൎരായി ഇന്ദ്രപ്രസ്ഥത്തിങ്കലേക്കു പോകുമ്പോൾ ദാരുകൻ ചെയ്ത രഥവേഗവണ്ണൎനം -- പരിഷ്കാരകാലത്തിൽ എത്രമാത്രം ക്ഷന്തവ്യമാണെന്ന വായനൎക്കാർ വിധിക്കട്ടെ.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sugeesh എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |