താൾ:RAS 02 02-150dpi.djvu/61

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
---130---
നാദാനന്ദം

ജീവിച്ചിരിക്കുന്നു എന്നമാത്രമല്ല. ഗരുഡൻ ശിഷ്യനേപോലേ തൊഴുതുകൊണ്ട ഉണ്ണിയേ സേവിക്കുകയും കൂടി ചെയ്യുന്നു.
വൃദ്ധ-- (സന്തോഷത്തോടു കൂടി) മഹാരാജാവേ! ഞാൻ കൃതാർത്ഥയായി. അക്ഷത ശരീരനായ എന്റെ ഉണ്ണിയുടെ മുഖം കാണ്മാൻ സംഗതിവന്നുവല്ലോ.
മലയ-- ആര്യപുത്രനേ വാസ്തവത്തിൽ കാണുന്നുണ്ടെങ്കിലും എന്റെ ഹൃദയത്തിൽ വിശ്വാസം വരുന്നില്ലല്ലോ. ഇതെന്താണ?
ജീമൂതകേ-- (അടുത്തുചെന്നു)ഉണ്ണീ! വരു! വരു! എന്നേ ആലിംഗനംചെയ്യൂ!
ജീമൂതവാ--(എണീക്കാൻ ഭാവിച്ചപ്പോൾ ഉത്തരീയം വീഴുകയും മോഹിക്കുകയും ചെയ്യുന്നു.)
ശംഖ-- കുമാരാ! ആശ്വസിക്കു! ആശ്വസിക്കു! ജീമൂതകേ-- അയ്യോഇണ്ണി! നീ എന്നേകണ്ടിട്ടും ഉപേക്ഷിച്ചുപോകുന്നുവോ?
വൃദ്ധ-- അയ്യോ! മകനേ! നീ എന്നേ വാക്കുകൊണ്ടു പോലും ആദരിച്ചില്ലല്ലോ.
മലയ-- അയ്യോ ആര്യപുത്രാ! അങ്ങ ഗുരുജനത്തേകൂടി എങ്ങിനെ ഉപേക്ഷിച്ചു?

എല്ലാവരും മോഹിക്കുന്നു

ശംഖ-- കഷ്ടം! ദുഷ്ടനായ ശംഖചൂഡ! പരാത്മരക്ഷിത പ്രാണ! മാത്രക്കു മാത്രക്കു മരണത്തേക്കാൾ കഠിനമായ ദുഃഖം അനുഭവിക്കുന്ന നിയ്യ ഗർസ്ഥനായിരിക്കുമ്പോൾ അന്നേ നശിച്ചുപോയില്ലല്ലോ.
ഗരു-- ഇതൊക്കെയും നിന്ദ്യനായ എന്റെ വിചാര ശൂന്ന്യയായ പ്രവൃത്തിയുടെ വിലാസമാണ്. അതുകൊണ്ട ഇങ്ങിനെ ചെയ്യാം (സ്വപക്ഷങ്ങൾ വീശിക്കൊണ്ട) ഹേമാത്മൻ! ആശഅവസിക്കു! ആശ്വസിക്കു!
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sreejithkoiloth എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_02-150dpi.djvu/61&oldid=167454" എന്ന താളിൽനിന്ന് ശേഖരിച്ചത്