താൾ:RAS 02 02-150dpi.djvu/62

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
---131---
അഞ്ചാമങ്കം

ജീമൂതവാ-- (ആശ്വസിച്ചിട്ട്) ശംഖചൂഡ! ഗുരുജനങ്ങളേ ആശ്വസിപ്പിക്കു!
ശംഖ-- താത ആശ്വസിക്കു! അമ്മേ! ആശ്വസിക്കു! ജീമൂതവാഹനൻ ആശ്വസിച്ചിരിക്കുന്നു. അദ്ദേഹം നിങ്ങളേ ആശ്വസിപ്പിക്കുന്നതിന്നായി എണീറ്റ വന്നിരിക്കുന്നത നിങ്ങൾ കാണുന്നില്ലേ?

(രണ്ടുപേരും ആശ്വസിക്കുന്നു)

വൃദ്ധ-- മകനേ! ഞങ്ങൾ നോക്കിക്കോണ്ടിരിക്കുമ്പോൾതന്നെ ദുഷ്ടനായ കൃതാന്തൻ നിന്നേപിടിച്ചു വലിക്കുന്നവല്ലോ.
ജീമൂതകേ-- ദേവി! ഭവതി ഇങ്ങിനെ അമംഗലം പറയാതിരിക്കു! ഉണ്ണി ജീവിച്ചിരുക്കുന്നുണ്ടല്ലോ. മകളേ ആശ്വസിപ്പിക്ക!
വൃദ്ധ-- (വസ്ത്രത്താൽ മൂക്കുപൊത്തി കരഞ്ഞുകൊണ്ട) അമംഗലം നശിക്കട്ടേ. ഞാൻ കരയുന്നില്ല (മലയവതിയേ ഉദ്ദേശിച്ച്) മകളേ! ആശ്വസിക്കു! ആശ്വസിക്കു!മലയവതി! എണീക്കു! എണീക്കു! ഇയ്യുള്ളസമയം ശ്രേഷ്ഠമായ ഭർതൃമുഖം ദര്ശിച്ചാലും.
മലയ-- (ആശ്വസിച്ച്) ഹാ ആര്യപുത്ര!
വൃദ്ധ-- (മലയവതിയുടെ മുഖം പൊത്തീട്ട്) മകളേ കരയാതിരിക്കു! കരയുന്നത അമംഗലമാണ്

ജീമുതകേ-- (കരഞ്ഞുകൊണ്ട വിചാരം)

മറ്റുള്ളംഗംബതമുടികയാൽച്ചെറ്റുമാലംബമില്ലാ
ഞ്ഞിട്ടോഎന്നുള്ളൊരുവിധമുടൻപോന്നുകണ്ഠത്തിൽവന്ന
ചുറ്റുംപ്രാണൻവെടിയുമൊരു മൽപുത്രനേകണ്ടുകൊണ്ടീ
ദുഷ്ടൻഞാനെങ്ങിനെനനുമരിക്കാതിരിക്കുന്നു കഷ്ടം! ൧൦൨

മലയ-- ആര്യപുത്രനേ ഈ അവസ്ഥയിൽകണ്ടിട്ടും പ്രാണനെ ഉപേക്ഷിക്കാതിരിക്കുന്ന ഞാൻ മഹാപാപി തന്നെ.
വൃദ്ധ-- (ജീമൂതവാഹനന്റെ അംഗങ്ങളേ തൊട്ടതലോടിക്കൊണ്ട് ഗരുഡനോടായിട്ട്) ഹാ നിർഘൃണനായ വൈനതേയ! ആഭരണങ്ങൾക്കകൂടി ശോഭാവഹമായ എന്റെ ഉണ്ണിയുടെ ശരീരത്തേ അങ്ങ് എങ്ങിനെ ഈ സ്ഥിതിയിലാക്കി ?




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sreejithkoiloth എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_02-150dpi.djvu/62&oldid=167455" എന്ന താളിൽനിന്ന് ശേഖരിച്ചത്