താൾ:RAS 02 02-150dpi.djvu/9

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
---78---

സദാ ജ്വലിച്ചുകൊണ്ടിരിക്കുന്ന ഈ ഗോളം എന്തൊരു സ്വഭാവത്തോടുകൂടിയതാകുന്നു; അതെത്രത്തോളം വലിയതാകുന്നു; നാമധിവസിക്കുന്നഭൂമിക്കും അതിന്നുമായിവല്ലസംബന്ധമുണ്ടൊ; ഉണ്ടെങ്കിൽ അതെന്താകുന്നു; നമ്മളിൽനിന്ന് എത്ര ദൂരെയാണ് സൂര്യൻ; സൂര്യനെന്നു പറയുന്നതുതന്നെ എന്തൊരു പദാർത്ഥമാണ്; എന്നിങ്ങിനെയുള്ള സംഗതികളെ സാമാന്യമായി വിവരിപ്പാനാരംഭിക്കുന്നു.

സൂര്യൻ എത്രവലിയതാണെന്നുള്ളത് ചില ഉദാഹരണങ്ങളേകൊണ്ടു മാത്രമേ നമ്മുടെ ബുദ്ധിക്കു വിഷയമാവുകയുള്ളൂ. നാമധിവസിക്കുന്ന ഭൂമിയുടെചുറ്റും ഒരു കയറിട്ട് പിടിപ്പാൻ സാധിക്കുമെങ്കിൽ ആ കയറ ഇരുപത്തിനാലായിരം നാഴികയിൽ കുറയാതെനീളമുള്ളതായി കാണാവുന്നതാണ്. അല്ലെങ്കിൽ, ഒരുവൻ ഇരുപതനാഴിക വീതം ഒരുദിവസം നടന്ന് ഭൂമിയെ പ്രദക്ഷിണം വെക്കുവാനൊരുങ്ങുന്നുവെങ്കിൽ മൂന്നിചില്വാനം സംവത്സരം കൊണ്ടേ അവന്റെ ശ്രമം സഫലമാവുകയുള്ളൂ. ഇതിൽനിന്നു ഭൂമിയുടെ വലിപ്പത്തിന്റെ ഏകദേശജ്ഞാനമുണ്ടാകുന്നതാണ്. അങ്ങിനെയിരിക്കുന്ന ഭൂമികൾ പന്ത്രണ്ടുലക്ഷത്തോളം കൊണ്ടുവന്നുകൂട്ടിച്ചേർത്തുവെച്ചാൽ എത്രവലിപ്പമുണ്ടാകുമൊ അത്രയും വലിപ്പമാണ നമ്മുടെ സൂര്യനുള്ളതെന്ന ശാസ്ത്രജ്ഞന്മാർ കണക്കെടുത്തിരിക്കുന്നു. അഗ്നിഭഗവാൻതന്നെ ഒരു തീവണ്ടി സൃഷ്ടിച്ച് സൂര്യഗോളത്തിന ചുറ്റും റെയിലിട്ട വണ്ടിയോടിപ്പാൻ ശ്രമിക്കുന്നുവെങ്കിൽ മണിക്കൂറിൽ ൬൦ നാഴികവീതം യാത്രചെയ്താൽ അഞ്ചുകൊല്ലംകൊണ്ടു സൂര്യബിംബത്തിന്മേൽ ഒന്നു ചുറ്റിവരുവാൻ സാധിക്കുന്നതാണ. ഇത കേവലം ബിംബത്തിന്റെ വലിപ്പമാണ്; അതിന്റെ രശ്മികൾതന്നെ അനേകായിരം യോജനനീളമുള്ളവയാകുന്നു. സൂര്യനും ഭൂമിയുമായി ഒരു മുഴുത്ത ചെറുനാരങ്ങയും ഒരു കടുകുമണിയുമായിട്ടുള്ള അന്തരമുണ്ട്. ഇത വലിപ്പംകൊണ്ടുള്ള താരതമ്യമാകുന്നു. ഇനി ഘനംകൊണ്ടുള്ള അന്തരമെത്രയുണ്ടെന്നു നോക്കുക. ഒരു തുലാസ്സിന്റെ ഒരു തട്ടിൽ സൂര്യനേയും മറ്റേതിൽ മൂന്നുലക്ഷം ഭൂമികളേയുമിട്ട തൂക്കിനോക്കിയാൽ സൂര്യനിരിക്കുന്ന തട്ട കുറച്ചു മുന്തൂക്കമായി കാണാവുന്നതാണ്.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sreejithkoiloth എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_02-150dpi.djvu/9&oldid=167483" എന്ന താളിൽനിന്ന് ശേഖരിച്ചത്