താൾ:RAS 02 02-150dpi.djvu/23

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
---92---

"ഏറ്റംവേഗംവരിയ്ക്കും പവനനുടെമദ-
പോകുവാനനെന്നപോലി-
ന്നൂറ്റത്തോടേഗമിയ്ക്കന്നൊരു രഥമിതിൽനി-
ന്നുത്ഭവിയ്ക്കുംമരുത്താൽ
ചുറ്റും നിൽക്കുംദ്രുമൗഘം ത്വരിതമൊടധുനാ
തങ്ങളിൽതച്ചൊടിഞ്ഞും
മുറ്റും വേഗാലുലഞ്ഞിട്ടിഹചിലതുമറി
ഞ്ഞും പതിയ്ക്കുന്നുഭൂമൗ."

ഇന്ദ്രപ്രസ്ഥത്തിലെ ഉദ്യാനം ഏറ്റവും രമണിയമെന്ന ബലഭദ്രർ ആശ്ചയ്യൎത്തോടെ പറയുന്നു. അതിനുള്ള കാരണമാണ കേൾക്കേണ്ടത:


"അത്യാനന്ദേനമാവിൻ പുതിയകിസലയം
തിന്നുടൻ‌കോകിലൗഘം
മത്തന്മാരായി മന്ദം മധുരരതരമിതാ
പഞ്ചമം പാടിടുന്നു.
നൃത്തംചെയ്യുന്നു വായ്ക്കും കുതുകമൊടുമയൂ-
രങ്ങളാരാമമെങ്ങും
പുത്തൻതേനുണ്ടു മത്തഭ്രമരനിരമുദാ
മേളമായ് മൂളിടുന്നു."

കുയിലുകൾ മാവിന്തളിർ തിന്ന് മത്തന്മാരാകുന്ന സമ്പ്രദായം ഇക്കാലത്തുണെന്നതന്നെ സമ്മതിച്ചാലും, വണ്ടുകളുടെ സാന്നിദ്ധ്യവും മൂളലും ആധുനികന്മാക്കുൎ എത്രമാത്രം ആഹ്ലാദകരമാണെന്നുള്ളത് ആലോചിച്ചതീച്ചൎചെയ്യേണ്ടുന്ന ഒരുസംഗതിയാണ. കൃഷ്ണൻ പറയുന്നതായത:--


"അളികുലകളത്ധങ്കാരം
വളരെക്കൗതൂഹലത്തെനൾകുന്നു."

ദാരുകൻ:-- "ഇവിടെ മധുപാനത്തിന്ന് വന്നനിറഞ്ഞിരിക്കുന്നവണ്ടുകളാൽ ഈസരസ്സ് നീലവണ്ണൎമായിട്ട കാണപ്പെടുന്നു".

ഇത്ര വിലക്ഷണമായ ഒരു അതിശയോക്തിപ്രയോഗം ഏതൽകാലോചിതമായിരിക്കുമെന്ന് വിദ്വജ്ജനപരിവൃതയായ ഈ ഗ്രന്ഥകർത്രി വിചാരിച്ചതിനേപറ്റി ഞാൻ അതിശയിക്കുന്നു.




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sugeesh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_02-150dpi.djvu/23&oldid=167412" എന്ന താളിൽനിന്ന് ശേഖരിച്ചത്