മലയാള പഞ്ചാംഗം 1885

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
മലയാള പഞ്ചാംഗം (1885)

[ 3 ] THE
MALAYALAM ALMANAC

1885

മലയാള
പഞ്ചാംഗം

൧൮൮൫

MANGALORE

BASEL MISSION BOOK & TRACT DEPOSITORY

വില ൩ അണ. [ 4 ] മലയാള
പുസ്തകങ്ങളുടെ പട്ടിക.

മതസംബന്ധമായ പുസ്ത
കങ്ങൾ.

ഇവകൾ വിശേഷമായി മൂന്നു വിധം:

൧. കഥാരൂപമായി സദ്ധൎമ്മത്തെ പ്രബോ
ധിപ്പിക്കുന്നവ.

൨. സംവാദരൂപേണയും പ്രസംഗരൂപേ
ണയും ഗദ്യപദ്യരൂപേണയും സദ്ധ
ൎമ്മത്തെ കുറിച്ചു പ്രബോധിപ്പിക്കുന്ന
പുസ്തകങ്ങൾ.

൩. സഹവാസം ഗൃഹകൃത്യം മുതലായവ
യുടെ സംബന്ധമായ ഹിതോപദേശ
പുസ്തകങ്ങൾ.

മേൽ കാണിച്ച മൂന്നു സംഗതികളെ
കുറിച്ചുള്ള പുസ്തകങ്ങളുടെ വിവരമായ പ
ട്ടിക മുൻകഴിഞ്ഞ കൊല്ലങ്ങളിലേ പഞ്ചാം
ഗങ്ങളിൽ നോക്കുക.

൪. ചിത്രത്താലും വാക്കിനാലും വൎണ്ണിച്ചിരി
ക്കുന്ന ദൈവവചനത്തിലേ കഥകൾ.

൧. നീതിബോധം. ൨. മുടിയ
നായ പുത്രൻ. ൩. ദാനി
യേൽ. ൪. സേനാപതിയാ
യ നയമാൻ. . . . . . each
0 0 9
൧. വിശ്വാസപിതാക്കന്മാർ.

൨. മോശചരിത്രം. ൩. ദാ
വീദിൻ ചരിത്രം. ൪. ഉപമ
കൾ ൧. ൫. ഉപമകൾ. ൨.
൬. സുഭാഷിതങ്ങൾ ൧. ൭.
സുഭാഷിതങ്ങൾ ൨. ൮. അ
തിശയങ്ങൾ. . . . . . each || 0 1 0

മുപ്പത്തുരണ്ടു ചിത്രങ്ങളും അ
തോടു ഒക്കുന്ന യഥോക്തി
കളും കൂടിയ യേശുക്രിസ്ത
ന്റെ ചരിത്രം . . . . . . . .
0 6 0
താഴേപറഞ്ഞ പുസ്തകത്തിന്റെ
ഓരോ ചിത്രങ്ങൾക്കു ...
0 0 6
ദായൂദരാജേന കൃതാനി ഗീ
താനി . . . . . . . . . . . .
0 0 6
വേദോക്തങ്ങൾ . . . . . . . . 0 0 6
ധനവാന്റെ വിരുന്നു. . . . 0 0 1
മാങ്ങകക്കുന്നതു. . . . . . . . . 0 0 1
ഉ. അ. പൈ.
കുട്ടികൾക്കു നല്ലൊരു കത്തു . 0 0 1
ബെദുവിമക്കളുടെ വിളക്കു . 0 0 1
വാഴത്തോട്ടം . . . . . . . . . . 0 0 1
മുന്തിരിങ്ങാപ്പഴങ്ങൾ . . . . . 0 0 1
ഗണേശൻ . . . . . . . . . . . 0 0 1
നിസ്സാരവാക്കുകൾ . . . . 0 0 1
കള്ളസ്സാക്ഷി . . . . . . . . . 0 0 1
ഉത്തമദാസൻ . . . . . . . . . 0 0 1
സഞ്ചാരിയുടെ പ്രയാണചരി
ത്രച്ചുരുക്കം . . . . . . . . .
0 0 3
ദമ്പതിധൎമ്മം . . . . . . . . . 0 0 9
മതവിചാരണ . . . . . . . . . 0 0 3
കടമ്പെട്ടിരിക്ക . . . . . . . . 0 0 3
യാക്കോബ് രാമവമ്മന്റെ ജീ
വചരിത്രം . . . . . . . . .
0 0 6
പൂൎവ്വന്മാരുടെ സമ്പ്രദായം . . 0 0 1
രണ്ടു ചങ്ങാതികൾ . . . . . . 0 0 1
നിത്യവാക്യപ്രബോധിനി. 0 0 9
,, extra bound 0-4-0 & 0 6 0
സുവിശേഷ രോമക്കത്തോലി
ക്കസഭകൾക്കു തമ്മിലുള്ള
ഒരുമയും വേൎപാടും എന്നി
വാറ്റെക്കൊണ്ടുള്ള ചോ
ദ്യോത്തരം . . . . . . . .
0 1 6
രണ്ടു പീടികകൾ . . . . . . . 0 0 1
ധീരശിരസ്ത്രൻ എന്ന കുട്ടിയു
ടെ ചരിത്രം . . . . . . . .
0 0 1
പാഠശാലകളുടെ ഉപയോഗ
ത്തിന്നായിട്ടുള്ള പാട്ടുകൾ
0 4 0
പോയിക്കളഞ്ഞവർ . . . . . 0 0 1
ദൈവത്തെ ഭയപ്പെടുക. . . 0 0 1
ഒരു വിളി . . . . . . . . . . . 0 0 1
ദുൎജ്ജനസംസൎഗ്ഗത്താൽ വരു
ന്ന കഷ്ടം . . . . . . . . . .
0 0 1
കപിയൊളാനി . . . . . 0 0 1
നീ മോഷ്ടിക്കരുതു . . . . . . 0 0 1
പ്രാൎത്ഥനാസംഗ്രഹം . . . . . 0 8 0
പ്രസംഗപഞ്ചകം . . . . . . . 0 1 0
ക്രിസ്തൻ ഉണ്ടാക്കിയ നിരപ്പി
നെ കുറിച്ചു . . . . . . . . .
0 4 0
വീണുപോയ മടിശ്ശീല. ... 0 0 3
[ 6 ] Rev. Dr. Alexander Duff

ഡാക്ടർ അലക്സാന്തർ ഡഫ് ഉപദേഷ്ടാവ് [ 7 ] THE

MALAYALAM ALMANAC

1885

മലയാള
പഞ്ചാംഗം

൧൮൮൫

ശാലിവാഹനശകം ൧൮൦൬ — ൧൮൦൭
വിക്രമാദിത്യശകം ൧൯൪൧ — ൧൯൪൨
കൊല്ലവൎഷം ൧൦൬൧ — ൧൦൬൨
മുഹമ്മദീയവൎഷം ൧൩൦൨ — ൧൩൦൩
ഫസലിവൎഷം ൧൨൯൪ — ൧൨൯൫
യഹൂദവൎഷം ൫൬൪൫ — ൫൬൪൬
ചാന്ദ്രമാനവൎഷം താരണ — പാൎത്ഥിവ

ക്രിസ്താബ്ദം ൩൬൭ നാൾ

MANGALORE

PRINTED AT THE BASEL MISSION PRESS [ 8 ] സ്തുതി .

പാഹി മാം യേശോ സദാം പരിപാഹി മാം യേശോ
പാപമേദുരപാരാവാരപാരദ ചാരുപാദ
വാരിജ സാധുലോകകുസ്തുഭചന്ദ്ര.
ചരണനതജനശരണ വരഗുണഭരണ ദുൎഗ്ഗുണ
ഹരണനിപുണ. പാഹി മാം യേശോ സദാ
പരിപാഹി മാം യേശോ.
ദീനവത്സല ദോഷഹീന സജ്ജനാധീന
പീനപൌരുഷപരിഹീന സൽക്രിയാലീന
സുജനവനഭവതപന പരിമൃദുവചന
കന്മഷദഹന പാവന. പാഹി മാം യേ
ശോ സദാ പരിപാഹി മാം യേശോ.
യൂദമന്നവഗോത്രജാത കാരുണ്യപാത്ര
പൂതമാനസമിത്ര ദൂതപൂജിതഗാത്ര.
ദുരിതഹര മൃദുചരിത ബഹുജനവിനുത
ഗുരുതരവിഭവചരിത. പാഹി മാം യേ
ശോ സദാ പരിപാഹി മാം യേശോ.
ശിഷ്ടകന്യകാസൂനോ ദുഷ്ടകൈരവഭാനോ
ശ്ലിഷ്ടകാംക്ഷിതധേനോരിഷ്ടപുഷ്ടിദ
തനോ. ഭുവനജനനുതിഭവന മൃതിവ്യ
ഥസഹന ജനിമൃതിവ്യസനദഹന.
പാഹി മാം യേശോ സദാ പരിപാഹി മാം യേശോ. [ 9 ] ചുരുക്കത്തിന്നായി ഇട്ട അടയാളങ്ങളുടെ വിവരം.

ആഴ്ചകൾ.

SUN. SUNDAY. ഞ. ഞായർ.
M. MONDAY. തി. തിങ്കൾ.
TU. TUESDAY. ചൊ. ചൊവ്വ.
W. WEDNESDAY. ബു. ബുധൻ.
TH. THURSDAY. വ്യ. വ്യാഴം.
F. FRIDAY. വെ. വെള്ളി.
S. SATURDAY. ശ. ശനി.

നക്ഷത്രങ്ങൾ.

അ. അശ്വതി. മ. മകം. മൂ. മൂലം.
ഭ. ഭരണി. പൂ. പൂരം. പൂ. പൂരാടം.
കാ. കാൎത്തിക. ഉ. ഉത്രം. ഉ. ഉത്രാടം.
രോ. രോഹിണി. അ. അത്തം. തി. തിരുവോണം.
മ. മകയിരം. ചി. ചിത്ര. അ. അവിട്ടം.
തി. തിരുവാതിര. ചോ. ചോതി. ച. ചതയം.
പു. പുണൎതം. വി. വിശാഖം. പൂ. പൂരുരുട്ടാതി.
പൂ. പൂയം അ. അനിഴം. ഉ. ഉത്രട്ടാതി.
ആ. ആയില്യം. തൃ. തൃക്കേട്ട. രേ. രേവതി.

തിഥികൾ.

പ്ര. പ്രതിപദം. ഷ. ഷഷ്ഠി. ഏ. ഏകാദശി.
ദ്വി. ദ്വിതീയ. സ. സപ്തമി. ദ്വാ. ദ്വാദശി.
തൃ. തൃതീയ. അ. അഷ്ടമി. ത്ര. ത്രയോദശി.
ച. ചതുൎത്ഥി. ന. നവമി. പ. പതിനാങ്ക.
പ. പഞ്ചമി. ദ. ദശമി. വ. വാവു.
[ 10 ]
JANUARY. ജനുവരി.
31 Days ൩൧ ദിവസം
പുഷ്യപൌൎണ്ണമാസി പുഷ്യഅമാവാസി
൧ാം തിയ്യതി. ധനു—മകരം ൧൬ാം തിയ്യതി.
ഇങ്ക്ലിഷ് മലയാളം മുഹമ്മദീയം കൊല്ലം ൧൦൬൦
DATE DAY തിയ്യതി ആഴ്ച തിയ്യതി മാസം തിയ്യതി മാസം നക്ഷത്രം തിഥി
1 TH വ്യ ൧൯ 🌝 ൧൩ റബിലാവൽ തി ൧൯꠱ ൧൫
2 F വെ ൨൦ ധനു ൧൪ പു ൧൫꠰ പ്ര
3 S ൨൧ ൧൫ പൂ ൧൧꠱ ദ്വി ൩꠰
4 SUN ൨൨ ൧൬ ൮꠱ ൫൯꠱
5 M തി ൨൩ ൧൭ ൬꠱ ൫൪꠱
6 TU ചൊ ൨൪ ൧൮ പൂ ൫꠱ ൫൨
7 W ബു ൨൫ ൧൯ ൫꠱ ൫൦꠱
8 TH വ്യ ൨൬ ൨൦ ൫൦꠰
9 F വെ ൨൭ ൨൧ ചി ൯꠱ ൫൧꠱
10 S ൧൦ ൨൮ ൨൨ ചോ ൧൨꠲ ൫൩꠲
11 SUN ൧൧ ൨൯ ൨൩ വി ൧൭꠰ ൫൭꠲
12 M ൧൨ തി ൩൦ ൨൪ ൨൩꠱ ൩꠲
13 TU ൧൩ ചൊ ൨൫ തൃ ൨൮ ദ്വാ
14 W ൧൪ ബു ൨൬ മൂ ൩൩꠲ ത്ര ൧൦꠲
15 TH ൧൫ വ്യ ൨൭ പൂ ൩൯꠱ ൧൫꠱
16 F ൧൬ വെ 🌚 ൨൮ ൪൫ ൨൦꠰
17 S ൧൭ മകരം ൨൯ തി ൫൦ പ്ര ൨൪꠰
18 SUN ൧൮ ൧൩൦൨


റബിലാഖർ
൫൪꠰ ദ്വി ൨൭꠰
19 M ൧൯ തി ൫൭꠱ തൃ ൨൯꠱
20 TU ൨൦ ചൊ പൂ ൫൯꠱ ൩൦꠰
21 W ൨൧ ബു പൂ പ് ൩൦
22 TH ൨൨ വ്യ ൧൦ ൨൮꠲
23 F ൨൩ വെ ൧൧ ൫൯꠱ ൨൫꠰
24 S ൨൪ ൧൨ ൫൭ ൨൧
25 SUN ൨൫ ൧൩ കാ ൫൩꠲ ൧൬
26 M ൨൬ തി ൧൪ രോ ൫൦ ൧൦꠰
27 TU ൨൭ ചൊ ൧൫ ൧൦ ൪൫꠲ ൩꠲
28 W ൨൮ ബു ൧൬ ൧൧ തി ൪൧꠰ ത്ര ൫൭꠰
29 TH ൨൯ വ്യ ൧൭ ൧൨ പു ൩൭ ൫൧
30 F ൩൦ വെ ൧൮ 🌝 ൧൩ പൂ ൩൩ ൪൫
31 S ൩൧ ൧൯ ൧൪ ൨൯꠲ പ്ര ൩൯꠲


[ 11 ] ജനുവരി.

നിത്യജീവൻ എന്നതു, സത്യമായുള്ള ഏകദൈവമാകുന്ന
നിന്നെയും നീ അയച്ച യേശു ക്രിസ്തുവിനെയും അറിയുന്നതു തന്നേ
ആകുന്നു. യോഹ. ൧൭, ൩.


തിയ്യതി സൂൎയ്യോദയാസ്തമയം ചന്ദ്രോദയാസ്തമയം വിശേഷദിവസങ്ങൾ.
മണി മിനുട്ടു മണി മിനുട്ടു മണി മിനുട്ടു മണി മിനുട്ടു
ഉച്ച തി. രാവിലെ
൨൧ ൩൯ ൧൭ ൨൯ ആണ്ടുപിറപ്പു.
൨൧ ൩൯ ൧൦ ൩൪ കൂട്ടച്ചായി തുടങ്ങും.
൨൧ ൩൯ ൧൦ ൨൩
൨൧ ൩൯ ൪൬ ൧൧
൨൧ ൩൯ ൩൪ ൫൬ കൊടുവായൂർ തേർ ൨ നാൾ.
൨൧ ൩൯ ൧൦ ൧൮ ൧൦ ൪൦ പ്രകാശനദിനം
൨൧ ൪൦ ൧൧ ൧൧ ൨൫ തൃത്താലയൂട്ടു.
൨൧ ൪൦ ൧൧ ൪൦ ൧൨
൨൦ ൪൦ രാവിലെ ഉച്ച തി.
൧൦ ൨൦ ൪൦ ൨൧ ൪൫ തൃത്താല ഉത്സവം.
൧൧ ൨൦ ൪൧ ൩൦ പ്രകാശനദിനത്തിന്നു പിൻ ൧-ാം ഞ.
൧൨ ൧൯ ൪൧ ൫൫ ൧൮ ൧ നാഴികെക്കു സങ്ക്രമം. ഏകാ. വ്ര.
[ദഗ്ദ്ധയോഗം
൧൩ ൧൯ ൪൧ ൪൩ പ്രദോഷവ്രതം.
൧൪ ൧൯ ൪൧ ൩൩ ൫൭ കൂട്ടച്ചായി കഴിയും പുഴാതിയമ്പലത്തി
[ൽ ഉത്സവാരംഭം.
൧൫ ൧൯ ൪൧ ൨൨ ൪൬ അമാവാസിവ്രതം.
൧൬ ൧൯ ൪൧ ൧൧ ൨൪ പുഷ്യാവസാനം.
൧൭ ൧൯ ൪൧ ൫൭ ൧൩ തിരുവങ്ങാട്ടമ്പലത്തിൽ പട്ടത്താനം.
൧൮ ൧൯ ൪൧ ൪൬ എടച്ചായി. പ്രകാശദിനത്തിന്നു
പിൻ ൨-ാം ഞ.
൧൯ ൧൯ ൪൧ ൨൦ ൫൬
൨൦ ൧൯ ൪൧ ൧൬ ൩൮ ദഗ്ദ്ധയോഗം. ചിറക്കൽ പുതിയകാ
വിൽ ഉത്സവാരംഭം.
൨൧ ൧൯ ൪൨ ൫൯ ൧൦ ൧൪
൨൨ ൧൮ ൪൨ ൧൦ ൫൦ ൧൧ ൧൯ ഷഷ്ഠിവ്രതം. എടച്ചായി. ദഗ്ദ്ധയോ.
൨൩ ൧൮ ൪൨ ൧൧ ൪൩ രാവിലെ ദഗ്ദ്ധയോഗം.
൨൪ ൧൮ ൪൩ ഉച്ച തി. ൪൯ ദഗ്ദ്ധയോഗം. [ന്നു പിൻ ൩-ാം ഞ.
൨൫ ൧൭ ൪൩ ൨൯ ൫൦ പുഴക്കരേത്തുത്സ. പ്രകാശദിനത്തി
൨൬ ൧൭ ൪൪ ൨൬ ൪൯ എടച്ചായി. ദഗ്ദ്ധ. കടലായി ഉത്സവാ
[രംഭം.
൨൭ ൧൭ ൪൪ ൨൩ ൪൦ ഏകാദശിവ്രതം.
൨൮ ൧൬ ൪൪ ൨൦ ൩൮ പ്രദോഷവ്രതം.
൨൯ ൧൬ ൪൪ ൧൭ ൨൯ കൂട്ടച്ചായി തുടങ്ങും ൧൨ നാൾ.
൩൦ ൧൬ ൪൫ ൧൦ ൩൪ പൌൎണ്ണമാസിവ്രതം. പഴനിത്തേർ.
൩൧ ൧൫ ൪൫ ൧൦ ൨൩
[ 12 ]
FEBRUARY. ഫിബ്രുവരി.
28 DAYS. ൨൮ ദിവസം.
മാഘപൌൎണ്ണമാസി, മാഘഅമാവാസി,
ജനുവരി ൩൦-ാം ൹ മകരം—കുംഭം. ൧൫-ാം തിയ്യതി.
ഇങ്ക്ലിഷ് മലയാളം മുഹമ്മദീയം കൊല്ലം ൧൦൬൦
DATE DAY തിയ്യതി ആഴ്ച തിയ്യതി മാസം തിയ്യതി മാസം നക്ഷത്രം തിഥി
1 SUN ൨൦ മകരം ൧൫ റബിലാഖർ ൨൭ ദ്വി ൩൫꠰
2 M തി ൨൧ ൧൬ പൂ ൨൫꠱ തൃ ൩൧꠲
3 TU ചൊ ൨൨ ൧൭ ൨൫ ൨൯꠲
4 W ബു ൨൩ ൧൮ ൨൫꠱ ൨൮꠲
5 TH വ്യ ൨൪ ൧൯ ചി ൨൭꠱ ൨൯꠰
6 F വെ ൨൫ ൨൦ ചോ ൩൦꠰ ൩൧
7 S ൨൬ ൨൧ വി ൩൪꠰ ൩൩꠱
8 SUN ൨൭ ൨൨ ൩൯ ൩൭꠰
9 M തി ൨൮ ൨൩ തൃ ൪൪꠱ ൪൧꠱
10 TU ൧൦ ചൊ ൨൯ ൨൪ മൂ ൫൦ ൪൬꠱
11 W ൧൧ ബു ൨൫ പൂ ൫൭꠰ ദ്വാ ൫൧꠰
12 TH ൧൨ വ്യ ൨൬ പൂ ൧꠱ ത്ര ൫൬
13 F ൧൩ വെ ൨൭ ത്ര
14 S ൧൪ ൨൮ തി ൧൧꠱
15 SUN ൧൫ 🌚 ൨൯ ൧൫꠰ ൬꠱
16 M ൧൬ തി കുംഭം ൩൦ ൧൮꠰ പ്ര
17 TU ൧൭ ചൊ ൧൩൦൨


ജമാദിലാവൽ
പൂ ൧൯꠲ ദ്വി ൮꠰
18 W ൧൮ ബു ൨൦꠰ തൃ ൭꠰
19 TH ൧൯ വ്യ രേ ൧൯꠲
20 F ൨൦ വെ ൧൦ ൧൮ ൧꠰
21 S ൨൧ ൧൧ ൧൫꠰ ൫൭
22 SUN ൨൨ ൧൨ കാ ൧൧꠲ ൫൧꠰
23 M ൨൩ തി ൧൩ രോ ൪൫꠱
24 TU ൨൪ ചൊ ൧൪ ൩꠱ ൩൮꠲
25 W ൨൫ ബു ൧൫ പു ൫൯ ൩൨꠰
26 TH ൨൬ വ്യ ൧൬ ൧൦ പൂ ൫൪꠲ ദ്വാ ൨൬
27 F ൨൭ വെ ൧൭ ൧൧ ൫൧ ത്ര ൨൦꠲
28 S ൨൮ ൧൮ ൧൨ ൪൮ ൧൫꠰
[ 13 ] ഫിബ്രുവരി.

എല്ലാവരും കൈക്കൊള്ളേണ്ടതും വിശ്വാസ്യവുമായ വചനമാവിതു:
ക്രിസ്തുയേശു പാപികളെ രക്ഷിപ്പാൻ ലോകത്തിൽ വന്നു എന്നുള്ളതു തന്നേ;
അവരിൽ ഞാൻ പ്രധാനി ആകുന്നു. ൧ തിമോ. ൧, ൧൫.


തിയ്യതി സൂൎയ്യോദയാസ്തമയം ചന്ദ്രോദയാസ്തമയം വിശേഷദിവസങ്ങൾ.
മണി മിനുട്ടു മണി മിനുട്ടു മണി മിനുട്ടു മണി മിനുട്ടു
രാവിലേ ഉച്ച തി.
൧൫ ൪൫ ൪൦ ൧൦ സപ്തതിദിനം.
൧൫ ൪൫ ൩൦ ൫൮
൧൫ ൪൫ ൧൦ ൧൦ ൨൪ ദഗ്ദ്ധയോഗം. കണ്ണാടിപ്പറമ്പത്തൂട്ടു.
൧൪ ൪൬ ൧൦ ൪൦ ൧൧ ൧൦
൧൪ ൪൬ ൧൧ ൩൪ ൧൧ ൫൬ ഷഷ്ഠിവ്രതം. ദഗ്ദ്ധയോഗം.
൧൪ ൪൬ ഉച്ച തി. രാവിലേ ദഗ്ദ്ധയോഗം. മഞ്ഞാക്കാവിലുത്സവം.
൧൩ ൪൭ ൩൩ ദഗ്ദ്ധയോഗം.
൧൩ ൪൭ ൫൪ ൨൧ ഷഷ്ഠിദിനം. അറക്കിലാട്ടുത്സവം.
൧൩ ൪൭ ൪൬ ൧൩ ദഗ്ദ്ധയോഗം.
൧൦ ൧൨ ൪൮ ൩൮ ൨൯ നാഴി. സങ്ക്രമം. ഏകാദശിവ്ര.
൧൧ ൧൨ ൪൮ ൨൯ ൫൪ പയ്യാവൂരൂട്ടു. [കൂട്ടച്ചാ. കഴി. ഉച്ചാർ.
൧൨ ൧൨ ൪൮ ൨൧ ൪൬ പ്രദോഷവ്ര. കല്ലാക്കോട്ടത്തുത്സവം.
൧൩ ൧൧ ൪൮ ൧൧ ൩൨ അണ്ടലൂൎക്കാവിൽ പൊന്മുടിയാരംഭം ൫
[നാ. ശിവരാത്രിവ്ര.
൧൪ ൧൧ ൪൯ ൨൧ അമാവാസിവ്ര.
൧൫ ൧൧ ൪൯ ൫൩ ൧൧ എടച്ചായി. മാഘാവ. നോമ്പിന്മുമ്പെ.
൧൬ ൧൦ ൪൯ ൪൬ ൧൩ ഏച്ചൂക്കോട്ടത്തു. മത്താ. നോമ്പു ആരം.
൧൭ ൧൦ ൪൯ ൪൦ ൧൦ വയരളത്തുമണോളിക്കാ. ഉത്സ. ൨നാ.
൧൮ ൧൦ ൪൯ ൧൦ ൩൪ ൧൧ കറൂളിക്കാവിൽ ഉത്സ. അനുതാപ ദി.
൧൯ ൫൦ രാവിലേ ഉച്ച തി. എടച്ചായി. തൃക്കണ്യാപുരത്തുത്സവം.
൨൦ ൫൦ ൩൧ ഷഷ്ഠിവ്രതം
൨൧ ൫൦ ൫൪ ൧൭
൨൨ ൫൧ ൪൦ എടച്ചായി. നോമ്പിൻ ൧-ാം ഞ.
൨൩ ൫൧ ൨൬ ൪൮ തിരുവില്വാമല പട്ട്വത്തു ഉത്സ. ൩നാ.
൨൪ ൫൨ ൧൦ ൩൨
൨൫ ൫൨ ൫൫ ൧൭ ഏകാദശിവ്ര. കൂട്ടച്ചായി തുട. ൧൨നാ.
൨൬ ൫൩ ൩൯ പ്രദോഷവ്രതം.
൨൭ ൫൩ ൪൩
൨൮ ൫൪ ൫൯ ൨൦ പൌൎണ്ണമാസിവ്ര. തൃക്കണ്യാ. ഉത്സ.
[ 14 ]
MARCH. മാൎച്ച്.
31 DAYS ൩൧ ദിവസം
ഫാല്ഗുനപൌൎണ്ണമാസി, ഫാല്ഗുനഅമാവാസി,
൧ാം തിയ്യതി. കുംഭം—മീനം. ൧൬-ാം തിയ്യതി.
ഇങ്ക്ലിഷ് മലയാളം മുഹമ്മദീയം കൊല്ലം ൧൦൬൦
DATE DAY തിയ്യതി ആഴ്ച തിയ്യതി മാസം തിയ്യതി മാസം നക്ഷത്രം തിഥി
1 SUN ൧൯ 🌝 ൧൩ ജമാദിലാവൽ പൂ ൪൬ ൧൧
2 M തി ൨൦ കുംഭം ൧൪ ൪൪꠲ പ്ര
3 TU ചൊ ൨൧ ൧൫ ൪൪꠲ ദ്വി ൬꠱
4 W ബു ൨൨ ൧൬ ചി ൪൬ തൃ ൬꠰
5 TH വ്യ ൨൩ ൧൭ ചോ ൪൮꠰
6 F വെ ൨൪ ൧൮ വി ൫൧꠱ ൯꠱
7 S ൨൫ ൧൯ ൫൫꠱ ൧൧꠲
8 SUN ൨൬ ൨൦ ൧൬꠰
9 M തി ൨൭ ൨൧ തൃ ൬꠱ ൨൦꠲
10 TU ൧൦ ചൊ ൨൮ ൨൨ മൂ ൧൨꠰ ൨൫꠱
11 W ൧൧ ബു ൨൯ ൨൩ പൂ ൧൮ ൩൦꠰
12 TH ൧൨ വ്യ ൩൦ ൨൪ ൨൩꠱ ൩൪꠲
13 F ൧൩ വെ ൨൫ തി ൨൮꠱ ദ്വാ ൩൮꠲
14 S ൧൪ ൨൬ ൩൩ ത്ര ൪൨
15 SUN ൧൫ ൨൭ ൩൬꠱ ൪൫꠰
16 M ൧൬ തി 🌚 ൨൮ പൂ ൩൮꠲ ൪൫
17 TU ൧൭ ചൊ മീനം ൨൯ ൪൦ പ്ര ൪൪꠱
18 W ൧൮ ബു ൩൦ രേ ൪൦ ദ്വി ൪൩
19 TH ൧൯ വ്യ ൧൩൦൨


ജമാദിലാഖർ
൩൯꠰ തൃ ൪൦꠱
20 F ൨൦ വെ ൩൬꠱ ൩൫꠲
21 S ൨൧ കാ ൩൩ ൩൧
22 SUN ൨൨ ൧൦ രോ ൨൯꠲ ൨൫
23 M ൨൩ തി ൧൧ ൨൫꠱ ൧൮꠱
24 TU ൨൪ ചൊ ൧൨ തി ൨൧꠰ ൧൨꠰
25 W ൨൫ ബു ൧൩ പു ൧൭ ൫꠲
26 TH ൨൬ വ്യ ൧൪ പൂ ൧൧꠱ ൫൯꠰
27 F ൨൭ വെ ൧൫ ൯꠱ ദ്വാ ൫൪꠰
28 S ൨൮ ൧൬ ൧൦ ൬꠲ ത്ര ൪൯꠱
29 SUN ൨൯ ൧൭ ൧൧ പൂ ൩꠲ ൪൪꠲
30 M ൩൦ തി ൧൮ 🌝 ൧൨ ൪꠱ ൪൩꠲
31 TU ൩൧ ചൊ ൧൯ ൧൩ പ്ര ൪൨꠲
[ 15 ] മാൎച്ച്.

മഹാദൈവവും നമ്മുടെ രക്ഷിതാവുമായ യേശുക്രിസ്തുവിന്റെ
മഹത്വത്തിൻ പ്രത്യക്ഷതെക്കായിട്ടും
കാത്തുകൊണ്ടു [ജീവിച്ചു പോരേണ്ടതിന്നു] തന്നേ. തീതോസ് ൨, ൧൪.


തിയ്യതി സൂൎയ്യോദയാസ്തമയം ചന്ദ്രോദയാസ്തമയം വിശേഷദിവസങ്ങൾ.
മണി മിനുട്ടു മണി മിനുട്ടു മണി മിനുട്ടു മണി മിനുട്ടു
ഉച്ചതി. രാവിലേ
൫൪ ൧൭ ൩൨ നീലേശ്വരത്തുത്സവം. നോ. ൨-ാം ഞ.
൫൪ ൧൦ ൩൦ വെങ്കിടാചലത്തുത്സവം.
൫൫ ൨൩ ചക്കരക്കുളങ്ങരത്തുത്സവം.
൫൫ ൫൬ ൧൦ തളിപ്പറമ്പത്തുത്സവം.
൫൫ ൩൪ ൫൬ തൃച്ചമ്മരത്തും പുത്തലത്തും ഉത്സവം.
൫൫ ൧൦ ൧൭ ൪൦ ചീറുമ്പക്കാവിൽ താലപ്പൊലി.
൫൫ ൧൧ ൧൦ ൨൫ ഷഷ്ഠിവ്രതം. കുയിപ്പങ്ങാട്ടു തിറ.
൫൬ ൧൧ ൪൫ ൧൧ ൧൨ നോമ്പിൻ ൩-ാം ഞ.
൫൬ രാവിലേ ഉച്ചതി. [താലപ്പൊലി.
കൂട്ടച്ചായി കഴിയും. പുല്യോട്ടുങ്കാവിൽ
൧൦ ൫൬ ൨൦ ൪൬
൧൧ ൫൬ ൩൦
൧൨ ൫൭ ൫൯ ൨൦ ൧൭ നാഴികെക്കു സങ്ക്രമം. ഏ. വ്രതം.
൧൩ ൫൭ ൪൪ പുളിക്കോല്ക്കാവിൽ കോലം ധരിക്ക.
൧൪ ൫൭ ൩൦ ൫൮ ശനിപ്രദോഷവ്രതം. എടച്ചായി.
൧൫ ൫൭ ൨൦ ൪൭ നോമ്പിൻ ൪-ാം ഞ.
൧൬ ൫൮ ൧൦ ൨൪ അമാവാസിവ്രതം. ഫാൽഗുനാവസാ
[നം.
൧൭ ൫൮ ൫൯ ൧൪ ചൈത്രാരംഭം. (മറിയ അറിയിപ്പു).
൧൮ ൫൮ ൪൭ ൧൦ എടച്ചായി. ദഗ്ദ്ധയോഗം.
൧൯ ൫൯ ൨൨ ൫൫
൨൦ ൫൯ ൧൮ ൪൦ കൊടുങ്ങല്ലൂർ മഹാഭരണി.
൨൧ ൫൯ ൧൦ ൧൦ ൨൫ പൂരം കളിക്കേണ്ടും ദിവസം.
൨൨ ൫൮ ൨൦ ൪൩ ഷ. വ്രതം. എടച്ചായി. നോ. ൫-ാം ഞ.
൨൩ ൫൮ ൧൦ ൧൦ ൩൬ പാലോലമ്പലത്തിൽ താലപ്പൊലി.
൨൪ ൫൭ ൧൧ ൧൧ ൨൫ വെള്ളൂൎക്കാവിൽ ഉത്സവം.
൨൫ ൫൭ ൧൧ ൪൦ രാവിലേ കൂട്ടച്ചായി തുടങ്ങും. ൧൨നാൾ മാൎക്കൊ.
൨൬ ൫൭ ഉച്ചതി. ഏകാദശിവ്രതം.
൨൭ ൫൭ ൨൩ ൫൭ [ളിൽ ഉത്സവങ്ങൾ പൂരം തളി.
ശനി പ്ര. വ്രതം. ഭഗവതിക്ഷേത്രങ്ങ
൨൮ ൫൬ ൨൯ ൫൫
൨൯ ൫൬ ൨൦ ൪൯ നഗരപ്രവേശനം.
൩൦ ൫൬ ൨൬ ൪൦ പൌൎണ്ണമാസിവ്രതം.
൩൧ ൫൬ ൨൦ ൪൨
[ 16 ]
APRIL. ഏപ്രിൽ.
30 DAYS. ൩൦ ദിവസം.
ചൈത്രഅമാവാസി വൈശാ. പൌൎണ്ണമാ.
൧൫ാം തിയ്യതി. മീനം—മേടം. ൨൯-ാം തിയ്യതി.
ഇങ്ക്ലിഷ് മലയാളം മുഹമ്മദീയം കൊല്ലം ൧൦൬൦
DATE DAY തിയ്യതി ആഴ്ച തിയ്യതി മാസം തിയ്യതി മാസം നക്ഷത്രം തിഥി
1 W ബു ൨൦ മീനം ൧൪ ജമാദിലാഖർ ചി ൬꠱ ദ്വി ൪൩
2 TH വ്യ ൨൧ ൧൫ ചോ ൯꠱ തൃ ൪൩꠰
3 F വെ ൨൨ ൧൬ വി ൧൩꠱ ൪൬
4 S ൨൩ ൧൭ ൧൮ ൪൯꠰
5 SUN ൨൪ ൧൮ തൃ ൨൩꠰ ൫൩꠱
6 M തി ൨൫ ൧൯ മൂ ൨൯ ൫൮
7 TU ചൊ ൨൬ ൨൦ പൂ ൩൪꠲ ൨꠲
8 W ബു ൨൭ ൨൧ ൪൧ ൨꠱
9 TH വ്യ ൨൮ ൨൨ തി ൪൬ ൧൧꠲
10 F ൧൦ വെ ൨൯ ൨൩ ൫൦꠱ ൧൫
11 S ൧൧ ൩൦ ൨൪ ൫൪꠱ ൧൭꠲
12 SUN ൧൨ ൨൫ പൂ ൫൭꠱ ദ്വാ ൧൯꠰
13 M ൧൩ തി ൨൬ ൫൯꠱ ത്ര ൧൯꠱
14 TU ൧൪ ചൊ ൨൭ പ് ൧൮꠰
15 W ൧൫ ബു 🌚 ൨൮ ൫൯꠱ ൧൬
16 TH ൧൬ വ്യ മേടം ൨൯ ൫൭ പ്ര ൧൩꠱
17 F ൧൭ വെ ൧൩൦൨


രജബ്
കാ ൫൫꠰ ദ്വി ൭꠲
18 S ൧൮ രോ ൫൧꠲ തൃ ൨꠰
19 SUN ൧൯ ൪൮ ൫൧꠰
20 M ൨൦ തി തി ൪൩꠱ ൪൯꠰
21 TU ൨൧ ചൊ ൧൦ പു ൩൯ ൪൨꠲
22 W ൨൨ ബു ൧൧ പൂ ൩൫ ൩൬
23 TH ൨൩ വ്യ ൧൨ ൩൩꠰ ൩൦꠰
24 F ൨൪ വെ ൧൩ ൨൮ ൨൫
25 S ൨൫ ൧൪ പൂ ൨൫꠲ ൨൦꠱
26 SUN ൨൬ ഞാ ൧൫ ൧൦ ൨൪꠱ ദ്വാ ൨൧꠱
27 M ൨൭ തി ൧൬ ൧൧ ൨൪꠱ ത്ര ൧൫꠰
28 TU ൨൮ ചൊ ൧൭ ൧൨ ചി ൨൫꠱ ൧൫
29 W ൨൯ ബു ൧൮ 🌝 ൧൩ ചോ ൨൭꠱ ൧൫
30 TH ൩൦ വ്യ ൧൯ ൧൪ വി ൩൧ പ്ര ൧൭
[ 17 ] ഏപ്രിൽ.

നമ്മുടെ കൎത്താവായ യേശുവെ മരിച്ചവരിൽനിന്നു ഉയിൎപ്പിച്ചവങ്കൽ
വിശ്വസിക്കുന്നവരായ നമുക്കും എണ്ണപ്പെടുവാനുള്ളതാകയാൽ നമ്മുടെ നിമിത്തവും
കൂടെ [അതു എഴുതപ്പെട്ടതാകുന്നു]. റോമ. ൪, ൨൫.


തിയ്യതി സൂൎയ്യോദയാസ്തമയം ചന്ദ്രോദയാസ്തമയം വിശേഷദിവസങ്ങൾ
മണി മിനുട്ടു മണി മിനുട്ടു മണി മിനുട്ടു മണി മിനുട്ടു
രാവിലേ ഉച്ചതി.
൫൬ ൩൬ ചാലമോലേടത്തും പരിമഠത്തിലും ഉ
[ത്സവം ൭ നാൾ.
൫൬ ൨൭ ൫൩ തിരുവ്യാഴാഴ്ച.
൫൬ ൧൮ ൪൫ തിരുവെള്ളിയാഴ്ച.
൫൫ ൧൦ ൧൦ ൩൩
൫൫ ൧൦ ൪൦ ൧൧ ൧൦ ഷഷ്ഠിവ്രതം. പുനരുത്ഥാനനാൾ.
൫൫ ൧൧ ൩൪ ൧൧ ൫൭ കൂട്ടച്ചായി കഴിയും.
൫൪ ഉച്ചതി. രാവിലേ
൫൪ ൩൦
൫൪ ൫൮ ൨൪
൧൦ ൫൪ ൫൦ ൧൫ എടച്ചായി.
൧൧ ൫൩ ൪൧ ൩൮ നാ. സങ്ക്ര. ഏകാ. വ്ര. തിരുവ
[ങ്ങാട്ടു. വിഷുവിളക്കാരം.
൧൨ ൫൩ ൩൧ ൫൫ പ്രദോഷവ്രതം. ദഗ്ദ്ധയോഗം.
൧൩ ൫൨ ൨൦ ൪൪ മാവിലാക്കാവിൽ അടി.
൧൪ ൫൨ ൩൩ അമാവാസിവ്രതം. എടച്ചായി.
൧൫ ൫൧ ൫൮ ൨൨ ചൈത്രാവസാനം. മാവിലാക്ക. അടി.
൧൬ ൫൧ ൪൭ ൧൦ വൈശാഖസ്നാനാരംഭം ൩൦ നാൾ.
൧൭ ൫൧ ൩൩ ൫൫ വിഷുവിളക്ക് അവസാനം. ആറാട്ടു.
൧൮ ൫൦ ൧൮ ൪൦ എടച്ചായി.
൧൯ ൫൦ ൧൦ ൧൦ ൨൭
൨൦ ൫൦ ൧൦ ൫൦ ൧൧ ഷഷ്ഠിവ്രതം.
൨൧ ൪൯ ൧൦ ൧൧ ൩൬ ഉച്ചതി. കൂട്ടച്ചായി തുടങ്ങും ൧൨ നാൾ.
൨൨ ൪൯ ൧൦ രാവിലേ ൪൧
൨൩ ൪൯ ൧൦ ൧൨ ൩൬
൨൪ ൪൮ ൧൧ ൫൯ ൨൩ മുണ്ടയാമ്പറമ്പിൽ ഉത്സവം ൨ നാൾ.
൨൫ ൪൮ ൧൧ ൪൭ ൧൧ ഏകാദശിവ്രതം.
൨൬ ൪൮ ൧൧ ൩൪ ൫൮ പ്രദോഷവ്രതം. ദഗ്ദ്ധയോഗം.
൨൭ ൪൭ ൧൨ ൨൨ ൪൬
൨൮ ൪൭ ൧൨ ൩൩ പൌൎണ്ണമാസിവ്രതം.
൨൯ ൪൭ ൧൨ ൫൭ ൨൧ കിഴക്കോട്ടുത്സവാരംഭം ൨൮ നാൾ.
൩൦ ൪൬ ൧൩ ൪൪
[ 18 ]
MAY. മേയി.
31 DAYS ൩൧ ദിവസം
വൈശാഖഅമാവാസി ജ്യേഷ്ഠ പൌൎണ്ണമാസി
൧൪-ാം തിയ്യതി. മേടം—ഇടവം. ൨൮-ാം തിയ്യതി.
ഇങ്ക്ലിഷ് മലയാളം മുഹമ്മദീയം കൊല്ലം ൧൦൬൦
DATE DAY തിയ്യതി ആഴ്ച തിയ്യതി മാസം തിയ്യതി മാസം നക്ഷത്രം തിഥി
1 F വെ ൨൦ മേടമാസം ൧൫ റജബ് ൩൫꠰ ദ്വി ൨൦
2 S ൨൧ ൧൬ തൃ ൪൦ തൃ ൨൩꠱
3 SUN ൨൨ ൧൭ മൂ ൪൩꠱ ൨൮
4 M തി ൨൩ ൧൮ പൂ ൫൧꠱ ൩൨꠲
5 TU ചൊ ൨൪ ൧൯ ൫൭꠰ ൩൭꠱
6 W ബു ൨൫ ൨൦ ൨꠲ ൪൧꠱
7 TH വ്യ ൨൬ ൨൧ തി ൪൩꠱
8 F വെ ൨൭ ൨൨ ൧൩꠰ ൪൮꠱
9 S ൨൮ ൨൩ ൧൨꠲ ൫൦
10 SUN ൧൦ ൨൯ ൨൪ പൂ ൧൮꠲ ൫൧꠱
11 M ൧൧ തി ൩൦ ൨൫ ൧൯꠱ ദ്വാ ൫൧
12 TU ൧൨ ചൊ ൩൧ ൨൬ രേ ൧൯꠱ ത്ര ൪൯꠱
13 W ൧൩ ബു ൨൭ ൧൮꠲ ൪൬꠰
14 TH ൧൪ വ്യ 🌚 ൨൮ ൧൬꠲ ൪൩꠱
15 F ൧൫ വെ എടവം ൨൯ കാ ൧൩꠲ പ്ര ൫൭꠰
16 S ൧൬ ൧൩൦൨


ശാബാൻ രോ
൧൦ ദ്വി ൩൧
17 SUN ൧൭ തൃ ൨൪꠲
18 M ൧൮ തി തി ൧꠱ ൧൮
19 TU ൧൯ ചൊ പൂ ൫൭ ൧൧꠰
20 W ൨൦ ബു ൫൩ ൧൪꠲
21 TH ൨൧ വ്യ ൪൯꠱ ൫൯
22 F ൨൨ വെ ൧൦ പൂ ൪൬ ൫൪
23 S ൨൩ ൧൧ ൪൪꠲ ൫൦
24 SUN ൨൪ ൧൨ ൪൪꠰ ൪൭꠱
25 M ൨൫ തി ൧൩ ൧൦ ചി ൪൪꠱ ദ്വാ ൪൧
26 TU ൨൬ ചൊ ൧൪ ൧൧ ചോ ൪൬꠰ ത്ര ൪൫꠲
27 W ൨൭ ബു ൧൫ ൧൨ വി ൪൯ ൪൭
28 TH ൨൮ വ്യ ൧൬ 🌝 ൧൩ ൪൨꠱ ൪൯꠰
29 F ൨൯ വെ ൧൭ ൧൪ തൃ ൪൭ പ്ര ൫൨꠰
30 S ൩൦ ൧൮ ൧൫ തൃ ൨꠰ ദ്വി ൫൬꠰
31 SUN ൩൧ ൧൯ ൧൬ മൂ ദ്വി
[ 19 ] മേയി.

സ്നാനതിങ്കൽ അവനോടു കൂടെ അടക്കപ്പെട്ടിട്ടു,
അവനെ മരിച്ചവരിൽനിന്നു ഉയിൎപ്പിച്ച ദൈവത്തിന്റെ സാദ്ധ്യ
ശക്തിയിൻ വിശ്വാസത്താൽ അവനിൽ നിങ്ങളും കൂടെ
ഉയിൎപ്പിക്കപ്പെട്ടു. കൊലൊ. ൨, ൧൨.


തിയ്യതി സൂൎയ്യോദയാസ്തമയം ചന്ദ്രോദയാസ്തമയം വിശേഷദിവസങ്ങൾ
മണി മിനുട്ടു മണി മിനുട്ടു മണി മിനുട്ടു മണി മിനുട്ടു
ഉച്ചതി. രാവിലേ
൪൬ ൧൩ ൫൨ ൧൭
൪൬ ൧൩ ൪൩
൪൬ ൧൩ ൩൪ ൫൯ കൂട്ടച്ചായി കഴിയും.
൪൫ ൧൪ ൧൦ ൨൫ ൧൦ ൫൧
൪൫ ൧൪ ൧൧ ൧൬ ൧൧ ൪൨ ഷഷ്ഠിവ്രതം.
൪൫ ൧൪ രാവിലേ ഉച്ചതി.
൪൪ ൧൫ ൫൯ ൨൫ എടച്ചായി.
൪൪ ൧൫ ൫൨ ൪൯
൪൪ ൧൫ ൩൮
൧൦ ൪൩ ൧൬ ൩൩ ൫൭ ഏകാദശിവ്രതം. ദഗ്ദ്ധയോഗം.
൧൧ ൪൩ ൨൦ ൧൦ ൨൦
൧൨ ൪൩ ൨൦ ൫൭ ൩൪ നാഴികെക്കു സങ്ക്രമം. പ്രദോഷ
വ്രതം. എടച്ചായി.
൧൩ ൪൩ ൨൦ ൪൪ ൫൮
൧൪ ൪൩ ൧൯ ൩൩ ൪൭ അമാവാസിവ്ര. വൈശാഖസ്നാനാവ
[സാനം. സ്വൎഗ്ഗം. നാൾ.
൧൫ ൪൪ ൧൯ ൨൩ ൩൬ എടച്ചായി.
൧൬ ൪൪ ൧൯ ൧൨ ൨൫
൧൭ ൪൪ ൧൯ ൧൪
൧൮ ൪൪ ൧൯ ൫൦ ൧൦ കൂട്ടച്ചായി തുടങ്ങും ൧൨ നാൾ.
൧൯ ൪൪ ൧൮ ൩൯ ൧൧ ൫൪ ദഗ്ദ്ധയോഗം.
൨൦ ൪൪ ൧൮ ൧൦ ൪൮ ൧൧ ൪൫ ഷഷ്ഠിവ്രതം.
൨൧ ൪൫ ൧൮ ൧൧ ൫൦ ൧൨ ൩൩
൨൨ ൪൫ ൧൮ ഉച്ചതി. രാവിലേ
൨൩ ൪൫ ൧൮ ൩൪ ൧൧
൨൪ ൪൫ ൧൯ ൨൪ ൪൭ പെന്തകൊസ്ത് നാൾ. ഏകാദശിവ്രതം.
ദഗ്ദ്ധയോഗം.
൨൫ ൪൪ ൧൯ ൧൧ ൩൪
൨൬ ൪൪ ൧൯ ൫൭ ൨൦ പ്രദോഷവ്രതം.
൨൭ ൪൩ ൧൯ ൪൩
൨൮ ൪൩ ൧൯ ൨൮ ൫൦ പൌൎണ്ണമാസിവ്രതം.
൨൯ ൪൨ ൧൯ ൧൨ ൩൬
൩൦ ൪൨ ൨൦ ൨൬
൩൧ ൪൦ ൨൦ ൫൨ ൧൭ ത്രിത്വനാൾ കൂട്ടച്ചായി കഴിയും.
[ 20 ]
JUNE. ജൂൻ.
30 DAYS ൩൦ ദിവസം
ജ്യേഷ്ഠഅമാവാസി ആഷാ. പൌൎണ്ണമാസി
൧൩-ാം തിയ്യതി. ഇടവം — മിഥുനം ൨൭-ാം തിയ്യതി.
ഇങ്ക്ലിഷ് മലയാളം മുഹമ്മദീയം കൊല്ലം ൧൦൬൦
DATE DAY തിയ്യതി ആഴ്ച തിയ്യതി മാസം തിയ്യതി മാസം നക്ഷത്രം. തിഥി
1 M തി ൨൦ ഇടവം ൧൭ ശാബാൻ പൂ ൧൪ തൃ ൫꠰
2 TU ചൊ ൨൧ ൧൮ ൧൯꠱ ൯꠰
3 W ബു ൨൨ ൧൯ തി ൨൫ ൧൪
4 TH വ്യ ൨൩ ൨൦ ൩൦ ൧൭꠱
5 F വെ ൨൪ ൨൧ ൩൪ ൨൦
6 S ൨൫ ൨൨ പൂ ൩൭ ൨൧꠱
7 SUN ൨൬ ൨൩ ൩൯ ൨൧꠲
8 M തി ൨൭ ൨൪ രേ ൩൯꠲ ൨൦꠱
9 TU ചൊ ൨൮ ൨൫ ൩൯꠰ ൧൮꠰
10 W ൧൦ ബു ൨൯ ൨൬ ൩൭꠲ ദ്വാ ൧൪꠲
11 TH ൧൧ വ്യ ൩൦ ൨൭ കാ ൩൫ ത്ര ൧൦
12 F ൧൨ വെ ൩൧ ൨൮ രോ ൩൨ ൪꠰
13 S ൧൩ 🌚 ൨൯ ൨൮
14 SUN ൧൪ മിഥുനം ൩൦ തി ൨൩꠲ ദ്വി ൫൧꠰
15 M ൧൫ തി ൧൩൦൨


റംജാൻ
പു ൧൯꠰ തൃ ൪൪꠱
16 TU ൧൬ ചൊ പൂ ൧൫ ൩൮
17 W ൧൭ ബു ൧൧꠰ ൩൧꠲
18 TH ൧൮ വ്യ ൨൬꠰
19 F ൧൯ വെ പൂ ൫꠱ ൨൧꠲
20 S ൨൦ ൪꠰ ൧൮꠰
21 SUN ൨൧ ൧൬
22 M ൨൨ തി ൧൦ ചി ൧൫
23 TU ൨൩ ചൊ ൧൧ ചോ ൧൫꠱
24 W ൨൪ ബു ൧൨ ൧൦ വി ൧൦꠰ ദ്വാ ൧൭꠰
25 TH ൨൫ വ്യ ൧൩ ൧൧ ൧൪꠱ ത്ര ൧൯꠲
26 F ൨൬ വെ ൧൪ ൧൨ തൃ ൧൯꠰ ൨൩꠱
27 S ൨൭ ൧൫ 🌝 ൧൩ മൂ ൨൪꠱ ൨൭꠱
28 SUN ൨൮ ൧൬ ൧൪ പൂ ൩൦꠱ പ്ര ൩൨
29 M ൨൯ തി ൧൭ ൧൫ ൩൬꠰ ദ്വി ൩൬꠱
30 TU ൩൦ ചൊ ൧൮ ൧൬ തി ൪൨ തൃ ൪൦꠲
[ 21 ] ജൂൻ.

എന്നാൽ നിങ്ങൾ ക്രിസ്തുവിനോടു കൂടെ ഉയിൎപ്പിക്കപ്പെട്ടു എങ്കിൽ
ക്രിസ്തു ദൈവത്തിൻ വലഭാഗത്തു ഇരിക്കുന്നേടത്തു മേലുള്ളവ അന്വേഷിപ്പിൻ;
ഭൂമിയിലുള്ളവ അല്ല മേലുള്ളവ തന്നേ വിചാരിപ്പിൻ.
കൊലൊ. ൩, ൧. ൨.


തിയ്യതി സൂൎയ്യോദയാസ്തമയം ചന്ദ്രോദയാസ്തമയം വിശേഷദിവസങ്ങൾ
മണി മിനുട്ടു മണി മിനുട്ടു മണി മിനുട്ടു മണി മിനുട്ടു
ഉച്ചതി. രാവിലേ
൪൦ ൨൦ ൪൭ ൪൫
൪൦ ൨൦ ൩൩ ൪൦ ദഗ്ദ്ധയോഗം.
൪൦ ൨൦ ൧൮ ൧൦ ൨൭ എടച്ചായി.
൩൯ ൨൦ ൧൦ ൧൧ ൧൨ ഷഷ്ഠിവ്രതം. ദഗ്ദ്ധയോഗം
൩൯ ൨൦ ൧൦ ൫൦ ഉച്ചതി. ദഗ്ദ്ധയോഗം.
൩൯ ൨൦ ൧൧ ൩൬ ൪൮ ദഗ്ദ്ധയോഗം.
൩൯ ൨൦ രാവിലേ ൨൫ എടച്ചായി. ത്രിത്വ. പിൻ ൧-ാം ഞ.
൩൯ ൨൦ ൩൦ ൧൨ ദഗ്ദ്ധയോഗം.
൩൮ ൨൦ ൧൯ ഏകാദശിവ്രതം.
൧൦ ൩൮ ൨൦ ൧൦ ൫൮ പ്രദോഷവ്രതം.
൧൧ ൩൮ ൨൦ ൪൫ എടച്ചായി.
൧൨ ൩൮ ൨൧ ൫൭ ൫൭നാ. സങ്ക്ര. അമാവാസിവ്രതം.
൧൩ ൩൮ ൨൧ ൨൦ ൫൦ ജ്യേഷ്ഠാവസാനം.
൧൪ ൩൮ ൨൧ ൧൦ ൩൦ കൂട്ടച്ചാ. തുടങ്ങും ൧൨ നാൾ. ത്രിത്വ.
[പിൻ ൨-ാം ഞ.
൧൫ ൩൮ ൨൧ ൧൦
൧൬ ൩൮ ൨൧ ൫൫ ൫൮ ദഗ്ദ്ധയോഗം.
൧൭ ൩൮ ൨൧ ൪൯ ൩൫
൧൮ ൩൮ ൨൧ ൩൩ ൩൦ ഷഷ്ഠിവ്രതം. ദഗ്ദ്ധയോഗം.
൧൯ ൩൮ ൨൧ ൧൦ ൧൧ ൧൦ ൨൪ ദഗ്ദ്ധയോഗം.
൨൦ ൩൮ ൨൧ ൧൧ ൧൧
൨൧ ൩൮ ൨൧ ൧൧ ൩൦ രാവിലേ ത്രിത്വത്തിൻ പിൻ ൩-ാം ഞ.
൨൨ ൩൮ ൨൧ ഉച്ചതി. ൩൦ ദഗ്ദ്ധയോഗം.
൨൩ ൩൮ ൨൧ ൨൪ ഏകാദശിവ്രതം.
൨൪ ൩൮ ൨൧ ൫൮ ൧൫ പ്രദോഷവ്രതം. യോഹന്നാ. ബപ്തി.
൨൫ ൩൮ ൨൧ ൫൦
൨൬ ൩൮ ൨൧ ൫൧ ൫൫ കൂട്ടച്ചായി കഴിയും.
൨൭ ൩൮ ൨൧ ൩൧ ൪൪ പൗൎണ്ണമാസിവ്രതം.
൨൮ ൩൮ ൨൧ ൨൦ ൩൧ ത്രിത്വത്തിൻ പിൻ ൪-ാം ഞ.
൨൯ ൩൮ ൨൧ ൨൨
൩൦ ൩൮ ൨൧ ൫൮ ൧൦ എടച്ചായി.
[ 22 ]
JULY. ജൂലായി.
31 DAYS. ൩൧ ദിവസം.
ആഷാഢ അമാവാസി ശ്രാവണപൌൎണ്ണമാ.
൧൨-ാം തിയ്യതി. മിഥുനം — കൎക്കിടകം. ൨൭-ാം തിയ്യതി.
ഇങ്ക്ലിഷ് മലയാളം മുഹമ്മദീയം കൊല്ലം ൧൦൬൦
DATE DAY തിയ്യതി ആഴ്ച തിയ്യതി മാസം തിയ്യതി മാസം നക്ഷത്രം തിഥി
1 W ബു ൧൯ മിഥുനം ൧൭ റംജാൻ ൪൭ ൪൨꠱
2 TH വ്യ ൨൦ ൧൮ ൫൧꠱ ൪൨
3 F വെ ൨൧ ൧൯ പൂ ൫൫ ൪൯꠲
4 S ൨൨ ൨൦ ൫൭꠱ ൫൦꠱
5 SUN ൨൩ ൨൧ രേ ൫൯ ൫൦꠰
6 M തി ൨൪ ൨൨ ൫൯꠰ ൪൮꠱
7 TU ചൊ ൨൫ ൨൩ ൫൮꠱ ൪൫꠱
8 W ബു ൨൬ ൨൪ കാ ൫൬꠱ ൪൧꠱
9 TH വ്യ ൨൭ ൨൫ രോ ൫൩꠱ ദ്വാ ൩൬꠰
10 F ൧൦ വെ ൨൮ ൨൬ ൫൦ ത്ര ൩൦꠱
11 S ൧൧ ൨൯ ൨൭ തി ൪൫꠲ ൨൪
12 SUN ൧൨ ൩൦ 🌚 ൨൮ പു ൪൧꠱ ൧൭
13 M ൧൩ തി ൩൧ ൨൯ പൂ ൩൭ പ്ര ൧൦꠱
14 TU ൧൪ ചൊ ൩൨ ൧൩൦൨


ശവ്വാൽ
൩൩ ദ്വി
15 W ൧൫ ബു കൎക്കിടകം ൨൯꠰ ൫൮
16 TH ൧൬ വ്യ പൂ ൨൬꠱ ൫൩
17 F ൧൭ വെ ൨൪꠱ ൪൮꠲
18 S ൧൮ ൨൩꠰ ൪൬
19 SUN ൧൯ ചി ൨൩꠲ ൪൪꠰
20 M ൨൦ തി ചോ ൨൫꠰ ൪൪
21 TU ൨൧ ചൊ വി ൨൭꠲ ൪൪꠰
22 W ൨൨ ബു ൩൦꠱ ൪൭
23 TH ൨൩ വ്യ ൧൦ തൃ ൩൫꠲ ദ്വാ ൫൦
24 F ൨൪ വെ ൧൦ ൧൧ മൂ ൪൧ ത്ര ൫൩꠲
25 S ൨൫ ൧൧ ൧൨ പൂ ൪൬꠱ ൫൮
26 SUN ൨൬ ൧൨ ൧൩ ൫൨꠱ ൨꠲
27 M ൨൭ തി ൧൩ 🌝 ൧൪ തി ൫൮꠰ ൭꠰
28 TU ൨൮ ചൊ ൧൪ ൧൫ തി ൩꠱ പ്ര ൧൧꠰
29 W ൨൯ ബു ൧൫ ൧൬ ൮꠱ ദ്വി ൧൫
30 TH ൩൦ വ്യ ൧൬ ൧൭ ൧൨꠱ തൃ ൧൭꠱
31 F ൩൧ വെ ൧൭ ൧൮ പൂ ൧൫꠲ ൧൯꠰
[ 23 ] ജൂലായി.

ഗലീലപുരുഷന്മാരേ, നിങ്ങൾ വാനത്തേക്കു
നോക്കി നില്ക്കുന്നതു എന്തു? നിങ്ങളിൽനിന്നു സ്വൎഗ്ഗത്തേക്കു
എടുക്കപ്പെട്ട ഈ യേശു സ്വൎഗ്ഗത്തേക്കു പോകുന്നവനായി നിങ്ങൾ അവനെ
കണ്ട ഈ വിധത്തിൽ തന്നേ വരും, എന്നു പറകയും ചെയ്തു. അപ്പൊ. ൧, ൧൧.


തിയ്യതി സൂൎയ്യോദയാസ്തമയം ചന്ദ്രോദയാസ്തമയം വിശേഷദിവസങ്ങൾ
മണി മിനുട്ടു മണി മിനുട്ടു മണി മിനുട്ടു മണി മിനുട്ടു
ഉച്ചതി. രാവിലേ
൩൮ ൨൧ ൩൨
൩൮ ൨൧ ൫൯ ൧൦ ൩൦ ദഗ്ദ്ധയോഗം.
൩൮ ൨൧ ൪൪ ൧൧ ൧൭ ഷഷ്ഠിവ്രതം.
൩൮ ൨൧ ൧൦ ൪൮ ഉച്ചതി. എടച്ചായി.
൩൮ ൨൧ ൧൧ ൧൧ ത്രിത്വം പിൻ ൫-ാം ഞ.
൩൯ ൨൧ രാവിലേ ൫൭
൩൯ ൨൧ ൪൮ ൩൬
൩൯ ൨൧ ൪൦ ൧൫ എടച്ചായി. ഏകാദശിവ്രതം.
൩൯ ൨൧ ൩൩ ൫൮
൧൦ ൩൯ ൨൧ ൨൭ ൪൩ പ്രദോഷവ്രതം.
൧൧ ൩൯ ൨൦ ൨൩ ൩൮ അമാവാസിവ്രതം. കൂട്ടച്ചായി തുടങ്ങും
[൧൨. നാൾ.
൧൨ ൪൦ ൨൦ ൩൦ ആഷാഢാവസാനം. ത്രിത്വത്തിൻ
പിൻ ൬-ാം ഞ.
൧൩ ൪൦ ൨൦ ൫൪ ൧൮
൧൪ ൪൦ ൨൦ ൪൨ ൩ ꠱ നാഴികെക്കു സങ്ക്രമം.
൧൫ ൪൦ ൨൦ ൩൦ ൫൩
൧൬ ൪൦ ൨൦ ൧൫ ൩൬ ദഗ്ദ്ധയോഗം.
൧൭ ൪൦ ൨൦ ൧൦ ൧൦ ൨൪ ഷഷ്ഠിവ്രതം.
൧൮ ൪൧ ൧൯ ൧൦ ൪൭ ൧൧ ൧൦
൧൯ ൪൧ ൧൯ ൧൧ ൩൬ ൧൨ ത്രിത്വത്തിൻ പിൻ ൭-ാം ഞ.
൨൦ ൪൧ ൧൯ ഉച്ചതി. രാവിലേ
൨൧ ൪൧ ൧൮ ൩൫ ൧൯
൨൨ ൪൧ ൧൮ ൧൯ ൩൦ ഏകാദശിവ്രതം.
൨൩ ൪൧ ൧൮ ൧൪ ൪൫ കൂട്ടച്ചായി കഴിയും.
൨൪ ൪൧ ൧൮ ൪൦ പ്രദോഷവ്രതം.
൨൫ ൪൧ ൧൮ ൫൫ ൩൦ യാക്കോബ്.
൨൬ ൪൧ ൧൭ ൨൨ ൧൧ പൗൎണ്ണമാസിവ്രതം. ത്രിത്വ. പിൻ
[൮-ാം ഞ.
൨൭ ൪൧ ൧൭ എടച്ചായി.
൨൮ ൪൧ ൧൭ ൫൦ ൫൮
൨൯ ൪൧ ൧൭ ൩൮ ൨൧ ദഗ്ദ്ധയോഗം.
൩൦ ൪൧ ൧൭ ൩൨
൩൧ ൪൦ ൧൬ ൫൯ ൧൦ ൩൦
[ 24 ]
AUGUST. അഗുസ്ത്.
31 DAYS ൩൧ ദിവസം
ശ്രാവണഅമാവാസി ഭാദ്രപദപൌൎണ്ണമാ.
൧൦-ാം തിയ്യതി. കൎക്കിടകം — ചിങ്ങം. ൨൫-ാം തിയ്യതി.
ഇങ്ക്ലിഷ് മലയാളം മുഹമ്മദീയം കൊല്ലം ൧൦൬൦
DATE DAY തിയ്യതി ആഴ്ച തിയ്യതി മാസം തിയ്യതി മാസം നക്ഷത്രം തിഥി
1 S ൧൮ കൎക്കിടകം ൧൯ ശവ്വാൽ ൧൭꠲ ൧൯꠱
2 SUN ൧൯ ൨൦ രേ ൧൮꠲ ൧൮꠲
3 M തി ൨൦ ൨൧ ൧൮꠱ ൧൭꠱
4 TU ചൊ ൨൧ ൨൨ ൧൭ ൧൩
5 W ബു ൨൨ ൨൩ കാ ൧൪꠲ ൮꠱
6 TH വ്യ ൨൩ ൨൪ രോ ൧൧꠱
7 F വെ ൨൪ ൨൫ ൭꠱ ദ്വാ ൫൬꠱
8 S ൨൫ ൨൬ തി ൩꠰ ത്ര ൪൯꠲
9 SUN ൨൬ ൨൭ പൂ ൫൯ ൪൩꠰
10 M ൧൦ തി ൨൭ 🌚 ൨൮ ൫൪꠱ ൩൬꠰
11 TU ൧൧ ചൊ ൨൮ ൨൯ ൫൦꠱ പ്ര ൩൦꠰
12 W ൧൨ ബു ൨൯ ൧൩൦൨


ജില്ലായദ്
പൂ ൪൬꠰ ദ്വി ൨൫
13 TH ൧൩ വ്യ ൩൦ ൪൩꠲ തൃ ൨൦
14 F ൧൪ വെ ൩൧ ൪൩꠰ ൧൬꠱
15 S ൧൫ ൩൨ ചി ൪൩ ൧൫
16 SUN ൧൬ ചിങ്ങം ചോ ൪൩꠱ ൧൩
17 M ൧൭ തി വി ൪൫꠱ ൧൩꠲
18 TU ൧൮ ചൊ ൪൮꠱ ൧൫꠰
19 W ൧൯ ബു തൃ ൫൨꠱ ൧൭꠲
20 TH ൨൦ വ്യ മൂ ൫൭꠱ ൨൧꠰
21 F ൨൧ വെ ൧൦ മൂ ൨꠲ ൨൪꠰
22 S ൨൨ ൧൧ പൂ ൮꠱ ദ്വാ ൨൯꠲
23 SUN ൨൩ ൧൨ ൧൪꠰ ത്ര ൩൪꠱
24 M ൨൪ തി ൧൩ തി ൨൦ ൩൮꠲
25 TU ൨൫ ചൊ ൧൦ 🌝 ൧൪ ൨൫꠰ ൪൨꠲
26 W ൨൬ ബു ൧൧ ൧൫ ൨൯꠲ പ്ര ൪൬
27 TH ൨൭ വ്യ ൧൨ ൧൬ പൂ ൩൩꠱ ദ്വി ൪൮꠰
28 F ൨൮ വെ ൧൩ ൧൭ ൩൬ തൃ ൪൯꠰
29 S ൨൯ ൧൪ ൧൮ രേ ൩൭꠱ ൪൯꠰
30 SUN ൩൦ ൧൫ ൧൯ ൩൮ ൪൭꠲
31 M ൩൧ തി ൧൬ ൨൦ ൩൭꠰ ൪൫꠲
[ 25 ] അഗുസ്ത്.

അറിയായ്മയുടെ കാലങ്ങളെ ദൈവം കുറിക്കൊള്ളാതെ ഇരുന്നു, ഇപ്പോഴോ
എല്ലായിടത്തും സകല മനുഷ്യരോടും മാനസാന്തരപ്പെടുവാൻ കല്പിക്കുന്നു. എന്തെന്നാൽ
താൻ നിയമിച്ച പുരുഷനെ കൊണ്ടു ലോകത്തെ നീതിയിൽ
ന്യായം വിധിപ്പിപ്പാൻ അവൻ ഒരു ദിവസത്തെ നിശ്ചയിച്ചു, അവനെ
മരിച്ചവരിൽനിന്നു എഴുനീല്പിച്ചതിനാൽ എല്ലാവൎക്കും അതിന്റെ
ഉറപ്പു നല്കിയുമിരിക്കുന്നു. അപ്പൊ. ൧൭, ൩൦. ൩൧.


തിയ്യതി സൂൎയ്യോദയാസ്തമയം ചന്ദ്രോദയാസ്തമയം വിശേഷദിവസങ്ങൾ
മണി മിനുട്ടു മണി മിനുട്ടു മണി മിനുട്ടു മണി മിനുട്ടു
ഉച്ചതി. രാവിലേ
൪൦ ൧൬ ൪൦ എടച്ചായി.
൪൦ ൧൬ ൩൦ ൫൭ ഷഷ്ഠിവ്രതം. ത്രിത്വ. പിൻ ൯-ാം ഞ.
൪൦ ൧൬ ൧൦ ൨൩ ൧൦ ൪൯
൪൧ ൧൫ ൧൧ ൧൪ ൧൧ ൪൦
൪൧ ൧൫ രാവിലേ ഉച്ചതി. എടച്ചായി.
൪൧ ൧൫ ൫൭ ൨൩
൪൧ ൧൪ ൫൦ ഏകാദശിവ്രതം.
൪൨ ൧൪ ൩൨ ശനിപ്രദോഷവ്രതം. കൂട്ടച്ചായി തുട
[ങ്ങും ൧൨. നാൾ.
൪൨ ൧൪ ൫൫ ൧൮ ത്രിത്വത്തിൻ പിൻ ൧൦-ാം ഞ.
൧൦ ൪൨ ൧൪ ൪൩ അമാവസിവ്രതം. ശ്രാവണാവസാ
നം. ഊട്ടേണ്ടും വാവു.
൧൧ ൪൨ ൧൪ ൩൦ ൫൧
൧൨ ൪൩ ൧൩ ൧൮ ൪൬ ദഗ്ദ്ധയോഗം.
൧൩ ൪൩ ൧൩ ൩൦
൧൪ ൪൪ ൧൩ ൫൬ ൨൦
൧൫ ൪൫ ൧൨ ൪൩ ൨. നാഴികെക്കു സങ്ക്രമം.
൧൬ ൪൮ ൧൨ ൩൪ ഷഷ്ഠിവ്രതം. ത്രിത്വത്തിൻ പിൻ
൧൧-ാം ഞ.
൧൭ ൪൮ ൧൧ ൨൭ ൫൩
൧൮ ൪൮ ൧൧ ൧൬ ൪൩
൧൯ ൪൯ ൧൧ ൧൦ ൧൦ ൩൧ കൂട്ടച്ചായി കഴിയും.
൨൦ ൪൯ ൧൦ ൧൦ ൫൭ ൧൧ ൨൦
൨൧ ൪൯ ൧൦ ഉച്ചതി. രാവിലേ ഏകാദശിവ്രതം.
൨൨ ൫൦ ൧൦ ൩൩
൨൩ ൫൦ ൧൦ ൧൦ ൨൪ പ്രദോഷവ്രതം. ഊട്ടേണ്ടും ഉത്രാടം.
[ത്രിത്വ. പിൻ ൧൨-ാം ഞ.
൨൪ ൫൦ ൧൦ ൨൪ ൪൫ എടച്ചായി. ഊട്ടോണ്ടും തിരുവോണം.
൨൫ ൫൦ ൩൧ പൗൎണ്ണമാസിവ്രതം.
൨൬ ൫൧ ൧൬ ദഗ്ദ്ധയോഗം.
൨൭ ൫൨ ൪൦
൨൮ ൫൩ ൨൭ ൪൯ എടച്ചായി.
൨൯ ൫൪ ൧൨ ൩൫
൩൦ ൫൫ ൩൫ ത്രിത്വത്തിൻ പിൻ ൧൩-ാം ഞ.
൩൧ ൫൬ ൪൯ ൧൫ ഷഷ്ഠിവ്രതം.
[ 26 ]
SEPTEMBER. സെപ്തെംബർ.
30 DAYS. ൩൦ ദിവസം.
ഭാദ്രപദഅമാവാസി അശ്വയുജപൌൎണ്ണ.
൮-ാം തിയ്യതി. ചിങ്ങം — കന്നി. ൨൪-ാം തിയ്യതി.
ഇങ്ക്ലിഷ് മലയാളം മുഹമ്മദീയം കൊല്ലം ൧൦൬൧
DATE DAY തിയ്യതി ആഴ്ച തിയ്യതി മാസം തിയ്യതി മാസം നക്ഷത്രം തിഥി
1 TU ചൊ ൧൭ ൨൧ ജില്ലായദ് കാ ൩൫꠱ ൪൧꠰
2 W ബു ൧൮ ൨൨ രോ ൩൨꠱ ൩൬꠰
3 TH വ്യ ൧൯ ൨൩ ൨൯ ൩൦꠱
4 F വെ ൨൦ ൨൪ തി ൨൫ ൨൪꠱
5 S ൨൧ ൨൫ പു ൨൦꠱ ൧൭꠱
6 SUN ൨൨ ൨൬ പൂ ൧൬ ദ്വാ ൧൦꠱
7 M തി ൨൩ ൨൭ ൧൨ ത്ര ൪꠰
8 TU ചൊ ൨൪ 🌚 ൨൮ ൮꠰ ൫൮꠰
9 W ബു ൨൫ ചിങ്ങം ൨൯ പൂ ൫꠰ പ്ര ൫൩꠰
10 TH ൧൦ വ്യ ൨൬ ൩൦ ൩꠰ ദ്വി ൪൯
11 F ൧൧ വെ ൨൭ ൧൩൦൨


ജില്ഹജ്
൨꠰ തൃ ൪൬꠰
12 S ൧൨ ൨൮ ചി ൨꠰ ൪൪꠱
13 SUN ൧൩ ൨൯ ചോ ൩꠱ ൪൪
14 M ൧൪ തി ൩൦ വി ൪൫
15 TU ൧൫ ചൊ ൩൧ ൯꠱ ൪൭
16 W ൧൬ ബു ൧൦൩൧

കന്നി
തൃ ൧൪ ൫൦
17 TH ൧൭ വ്യ മൂ ൨൧ ൫൬꠱
18 F ൧൮ വെ പൂ ൨൪꠱ ൫൮꠰
19 S ൧൯ ൩൦꠰
20 SUN ൨൦ ൧൦ തി ൩൬ ൭꠱
21 M ൨൧ തി ൧൧ ൪൧꠱ ദ്വാ ൧൨
22 TU ൨൨ ചൊ ൧൨ ൪൬꠱ ത്ര ൧൫꠱
23 W ൨൩ ബു ൧൩ പൂ ൫൦꠱ ൧൮꠱
24 TH ൨൪ വ്യ 🌝 ൧൪ ൫൪ ൨൦꠱
25 F ൨൫ വെ ൧൦ ൧൫ രേ ൫൬ പ്ര ൨൧
26 S ൨൬ ൧൧ ൧൬ ൫൭꠰ ദ്വി ൨൦꠱
27 SUN ൨൭ ൧൨ ൧൭ ൫൭ തൃ ൧൮꠱
28 M ൨൮ തി ൧൩ ൧൮ കാ ൫൫꠱ ൧൫꠰
29 TU ൨൯ ചൊ ൧൪ ൧൯ രോ ൫൩꠰ ൧൧
30 W ൩൦ ബു ൧൫ ൧൦ ൫൦꠰ ൫꠲
[ 27 ] സെപ്തെംബർ.

നിങ്ങൾ മാനസാന്തരപ്പെട്ടു,,
ഓരോരുത്തൻ പാപമോചനത്തിന്നായി യേശുക്രിസ്തുവിന്റെ നാമത്തിൽ
സ്നാനപ്പെടുക. അപ്പൊ. ൨, ൩൮.


തിയ്യതി സൂൎയ്യോദയാസ്തമയം ചന്ദ്രോദയാസ്തമയം വിശേഷദിവസങ്ങൾ
മണി മിനുട്ടു മണി മിനുട്ടു മണി മിനുട്ടു മണി മിനുട്ടു
൫൮ ൧൦ ൧൮ ഉച്ചതി. എടച്ചായി. അഷ്ട. രോഹിണി നോ
[ല്ക്കേണ്ടും ദിവസം.
൫൮ രാവിലേ ൨൭
൫൮ ൧൬
൫൮ ൫൨ കൂട്ടച്ചായി തുടങ്ങും ൧൨ നാൾ.
൫൮ ൪൩ ൫൮ ഏകാദശിവ്രതം. ദഗ്ദ്ധയോഗം.
൫൭ ൩൦ ൪൫
പ്ര. വ്ര. ത്രിത്വ. പി. ൧൪-ാം
[ഞ.
൫൭ ൧൭ ൨൮ ഊട്ടേണ്ടുംആയില്യം മകം.
൫൭ ൧൯ അമാവാ. വ്ര. ഭാദ്രപദാവസാനം.
൫൭ ൫൪ ദഗ്ദ്ധയോഗം. ആയുധപൂജാരംഭം.
൧൦ ൫൭ ൪൩ ൪൬
൧൧ ൫൭ ൩൩ ൩൪ വൎജ്ജിക്കേണ്ടും അത്തം ചതുൎത്ഥി.
൧൨ ൫൭ ൨൦ ൧൮
൧൩ ൫൭ ൧൧ ൧൦ ത്രിത്വത്തിൻ പിൻ ൧൫-ാം ഞ.
൧൪ ൫൭ ൧൦ ൧൦ ൫൪ ഷഷ്ഠിവ്രതം.
൧൫ ൫൭ ൧൦ ൪൯ ൧൧ ൪൩ കൊല്ലം പിറ. സങ്ക്ര. ൪ നാഴികെ.
൧൬ ൫൭ ൧൧ ൩൮ രാവിലേ കൂട്ടച്ചായി കഴിയും. കൊല്ലപ്പകൎച്ച.
൧൭ ൫൮ ഉച്ചതി. ൨൧ സരസ്വതിപൂജാവസാനമഹാനവമി.
൧൮ ൫൮ ൧൮ ൧൦ വിദ്യാരംഭദിനം.
൧൯ ൫൮ ൧൨
൨൦ ൫൯ ൫൯ ഏകാ. വ്ര. ദഗ്ദ്ധയോഗം. എടച്ചായി.
[ത്രിത്വ. പിൻ ൧൬-ാം ഞ.
൨൧ ൫൯ ൩൮ ൫൮ പ്രദോഷവ്രതം.
൨൨ ൫൯ ൩൨ ൫൩
൨൩ ൨൬ ൪൭ പൗൎണ്ണമാസിവ്രതം.
൨൪ ൨൧ ൪൧ എടച്ചായി.
൨൫ ൫൯ ൧൬ ൩൫
൨൬ ൫൮ ൨൩
൨൭ ൫൭ ൫൦ ൧൪ ത്രിത്വത്തിൻ പിൻ ൧൭-ാം ഞ.
൨൮ ൫൭ ൪൧ ൧൦ എടച്ചായി.
൨൯ ൫൬ ൩൮ ൧൦ ൫൮ ദഗ്ദ്ധയോഗം. മിഖയേൽ.
൩൦ ൫൬ ൧൦ ൨൯ ൧൧ ൪൯ ഷഷ്ഠിവ്രതം.
[ 28 ]
OCTOBER. ഒക്തോബർ.
31 DAYS. ൩൧ ദിവസം.
അശ്വയുജഅമാവാ. കാൎത്തികപൌൎണ്ണമാ.
൮-ാം തിയ്യതി. കന്നി — തുലാം. ൨൩-ാം തിയ്യതി.
ഇങ്ക്ലിഷ് മലയാളം മുഹമ്മദീയം കൊല്ലം ൧൦൬൧
DATE DAY തിയ്യതി ആഴ്ച തിയ്യതി മാസം തിയ്യതി മാസം നക്ഷത്രം തിഥി
1 TH വ്യ ൧൬ കന്നി ൨൧ ജൂൽഹജ് തി ൪൬꠱ ൫൯꠲
2 F വെ ൧൭ ൨൨ പു ൪൨ ൫൩꠰
3 S ൧൮ ൨൩ പൂ ൩൭꠲ ൪൬꠲
4 SUN ൧൯ ൨൪ ൩൩꠱ ൪൦꠰
5 M തി ൨൦ ൨൫ ൨൯꠱ ദ്വാ ൩൪
6 TU ചൊ ൨൧ ൨൬ പൂ ൨൬ ത്ര ൨൮꠱
7 W ബു ൨൨ ൨൭ ൨൩꠰ ൨൩꠲
8 TH വ്യ ൨൩ 🌚 ൨൮ ൨൧꠲ ൨൦꠰
9 F വെ ൨൪ ൨൯ ചി ൨൧ പ്ര ൧൭꠲
10 S ൧൦ ൨൫ ൧൩൦൨


മുഹറം
ചൊ ൨൧꠲ ദ്വി ൧൬꠲
11 SUN ൧൧ ൨൬ വി ൨൩꠱ തൃ ൧൭꠱
12 M ൧൨ തി ൨൭ ൨൬꠱ ൧൮꠲
13 TU ൧൩ ചൊ ൨൮ തൃ ൩൦꠱ ൨൧꠰
14 W ൧൪ ബു ൨൯ മൂ ൩൫ ൨൪꠲
15 TH ൧൫ വ്യ ൩൦ പൂ ൪൦꠱ ൨൯꠱
16 F ൧൬ വെ തുലാം ൪൬ ൩൩꠲
17 S ൧൭ തി ൫൧꠲ ൩൮꠱
18 SUN ൧൮ ൫൭꠱ ൪൩
19 M ൧൯ തി ൧൦ ൨꠱ ൪൭꠰
20 TU ൨൦ ചൊ ൧൧ ൭꠱ ദ്വാ ൪൫꠲
21 W ൨൧ ബു ൧൨ പൂ ൧൧꠰ ത്ര ൪൮꠰
22 TH ൨൨ വ്യ ൧൩ ൧൪ ൪൯꠲
23 F ൨൩ വെ 🌝 ൧൪ രേ ൧൫꠲ ൫൫
24 S ൨൪ ൧൫ ൧൬꠰ പ്ര ൫൩꠲
25 SUN ൨൫ ൧൦ ൧൬ ൧൫꠲ ദ്വി ൫൧꠲
26 M ൨൬ തി ൧൧ ൧൭ കാ ൧൪ തൃ ൪൮
27 TU ൨൭ ചൊ ൧൨ ൧൮ രോ ൧൧ ൪൩꠲
28 W ൨൮ ബു ൧൩ ൧൯ ൭꠱ ൩൭꠲
29 TH ൨൯ വ്യ ൧൪ ൨൦ തി ൩꠱ ൩൧꠱
30 F ൩൦ വെ ൧൫ ൨൧ പൂ ൫൯꠰ ൨൫
31 S ൩൧ ൧൬ ൨൨ ൫൪꠲ ൧൮
[ 29 ] ഒക്തോബർ.

എന്നോടു കൎത്താവേ, കൎത്താവേ, എന്നു പറയുന്നവൻ എല്ലാം
സ്വൎഗ്ഗരാജ്യത്തിൽ കടക്കയില്ല, സ്വൎഗ്ഗസ്ഥനായ എൻ പിതാവിന്റെ ഇഷ്ടം
ചെയ്യുന്നവനത്രേ. മത്ത. ൭, ൨൧.


തിയ്യതി സൂൎയ്യോദയാസ്തമയം ചന്ദ്രോദയാസ്തമയം വിശേഷദിവസങ്ങൾ
മണി മിനുട്ടു മണി മിനുട്ടു മണി മിനുട്ടു മണി മിനുട്ടു
രാവിലേ ഉച്ചതി.
൫൬ ൫൮ കൂട്ടച്ചായി തുടങ്ങും ൧൨ നാൾ.
൫൬ ൪൯ ൫൩
൫൬ ൩൭ ൪൮
൫൬ ൨൨ ൪൪ ഏകാദശിവ്ര. ദഗ്ദ്ധയോഗം. ത്രിത്വ.
[പിൻ ൧൮-ാം ഞ.
൫൬ ൨൮ പ്രദോഷവ്രതം.
൫൬ ൫൦ ൧൨
൫൬ ൩൪ ൫൬ അമാവാസിവ്രതം.
൫൬ ൨൦ ൪൩ ആശ്വയുജാവസാനം.
൫൬ ൩൨
൧൦ ൫൬ ൫൭ ൨൧
൧൧ ൫൬ ൪൯ ൧൭ ത്രിത്വത്തിൻ പിൻ ൧൯-ാം ഞ.
൧൨ ൫൬ ൪൧ ൧൦ ൧൦
൧൩ ൫൫ ൧൦ ൩൭ ൧൧ കൂട്ടച്ചായി കഴിയും. ദഗ്ദ്ധയോഗം.
൧൪ ൫൪ ൧൧ ൩൨ ൧൧ ൫൯ ഷഷ്ഠിവ്രതം.
൧൫ ൫൩ ഉച്ചതി. രാവിലേ ൩൧ നാഴികെക്കു സങ്ക്ര‌മം.
൧൬ ൫൨ ൧൮ ൪൪ ദഗ്ദ്ധയോഗം.
൧൭ ൫൧ ൧൧ ൩൭ എടച്ചായി. ദഗ്ദ്ധയോഗം.
൧൮ ൫൦ ൩൧ ത്രിത്വ. പിൻ ൨൦-ാം ഞ. ലൂക്കോസ്സ്.
൧൯ ൫൦ ൫൬ ൨൨ ഏകാദശിവ്രതം. ദഗ്ദ്ധയോഗം.
൨൦ ൫൦ ൪൯ ൧൪
൨൧ ൫൦ ൩൪ ൩൦ പ്രദോഷവ്രതം.
൨൨ ൧൦ ൪൯ ൨൩ എടച്ചായി.
൨൩ ൧൦ ൪൯ ൧൦ ൫൮ പൗൎണ്ണമാസിവ്രതം.
൨൪ ൧൦ ൪൯ ൪൯
൨൫ ൧൧ ൪൯ ൫൩ ൩൯ ത്രിത്വ. പിൻ ൨൧-ാം ഞ. തുലാപ്പത്തു
[ഗുരുജനപ്രസാ. വരുത്തേ. ദി. ൨നാ.
൨൬ ൧൧ ൪൯ ൪൧ ൨൯ എടച്ചായി.
൨൭ ൧൧ ൪൮ ൧൦ ൩൦ ൧൦ ൧൮ ദഗ്ദ്ധയോഗം.
൨൮ ൧൧ ൪൮ ൧൧ ൨൯ ൧൧
൨൯ ൧൨ ൪൮ രാവിലേ ൧൧ ൫൭ കൂട്ടച്ചായി തുട. ൧൨ നാ. ദഗ്ദ്ധയോ.
[ഷഷ്ഠിവ്രതം.
൩൦ ൧൨ ൪൮ ൫൮ ഉച്ചതി. ദഗ്ദ്ധയോഗം.
൩൧ ൧൨ ൪൮ ൪൯ ൫൩ ദഗ്ദ്ധയോഗം.
[ 30 ]
NOVEMBER. നവെംബർ.
30 DAYS. ൩൦ ദിവസം.
കാൎത്തിക അമാവാസി മാൎഗ്ഗിരപൌൎണ്ണമാ.
൬-ാം തിയ്യതി. തുലാം — വൃശ്ചികം. ൨൨-ാം തിയ്യതി.
ഇങ്ക്ലിഷ് മലയാളം മുഹമ്മദീയം കൊല്ലം ൧൦൬൧
DATE DAY തിയ്യതി ആഴ്ച തിയ്യതി മാസം തിയ്യതി മാസം നക്ഷത്രം തിഥി
1 SUN ൧൭ ൨൩ മുഹറം ൫൦꠱ ൧൨꠱
2 M തി ൧൮ ൨൪ പൂ ൪൬꠲ ൬꠲
3 TU ചൊ ൧൯ ൨൫ ൪൩꠲ ൨꠰
4 W ബു ൨൦ ൨൬ ൪൧꠱ ത്ര ൫൮꠰
5 TH വ്യ ൨൧ ൨൭ ചി ൪൦꠱ ൫൫꠱
6 F വെ ൨൨ 🌚 ൨൮ ചോ ൪൦꠰ ൫൪
7 S ൨൩ ൨൯ വി ൪൧꠱ പ്ര ൫൪
8 SUN ൨൪ ൩൦ ൪൪ ദ്വി ൫൨꠱
9 M തി ൨൫ തുലാം തൃ ൪൭ തൃ ൫൫
10 TU ൧൦ ചൊ ൨൬ മൂ ൪൧꠱ ൫൮
11 W ൧൧ ബു ൨൭ പൂ ൪൬꠱ ൨꠰
12 TH ൧൨ വ്യ ൨൮ പൂ
13 F ൧൩ വെ ൨൯ ൭꠲ ൧൧꠱
14 S ൧൪ ൩൦ തി ൧൧꠱ ൧൬꠰
15 SUN ൧൫ വൃശ്ചികം ൧൩൦൩ ൧൯ ൨൧
16 M ൧൬ തി ൧൪ ൨൪꠰
17 TU ൧൭ ചൊ പൂ ൧൮꠰ ൨൭꠲
18 W ൧൮ ബു ൧൦ ൩൧꠰ ൨൯꠱
19 TH ൧൯ വ്യ ൧൧ രേ ൩൪꠱ ദ്വാ ൩൧꠰
20 F ൨൦ വെ ൧൨ ൩൫꠰ ത്ര ൩൦꠱
21 S ൨൧ ൧൩ ൫൫꠰ ൨൯
22 SUN ൨൨ 🌝 ൧൪ സഫർ കാ ൩൪꠱ ൨൬꠱
23 M ൨൩ തി ൧൫ രോ ൩൧꠲ പ്ര ൨൨
24 TU ൨൪ ചൊ ൧൦ ൧൬ ൨൮꠲ ദ്വി ൧൭
25 W ൨൫ ബു ൧൧ ൧൭ തി ൨൫ തൃ ൧൧꠰
26 TH ൨൬ വ്യ ൧൨ ൧൮ പു ൨൧꠰ ൫꠱
27 F ൨൭ വെ ൧൩ ൧൯ പൂ ൧൬꠰ ൫൮꠰
28 S ൨൮ ൧൪ ൨൦ പൂ ൧൬꠲ ൫൮
29 SUN ൨൯ ൧൫ ൨൧ ൪൬
30 M ൩൦ തി ൧൬ ൨൨ പൂ ൪꠱ ൪൮
[ 31 ] നവെംബർ.

അധൎമ്മങ്ങൾ മോചിച്ചും പാപങ്ങൾ മറെച്ചും കിട്ടിയവർ ഭാഗ്യവാന്മാർ.
കൎത്താവു പാപത്തെ ഒട്ടും എണ്ണാത്ത ആൾ ഭാഗ്യവാൻ.
റോമക്കാർ ൪, ൭. ൮.

തിയ്യതി സൂൎയ്യോദയാസ്തമയം ചന്ദ്രോദയാസ്തമയം വിശേഷദിവസങ്ങൾ
മണി മിനുട്ടു മണി മിനുട്ടു മണി മിനുട്ടു മണി മിനുട്ടു
രാവിലേ ഉച്ചതി.
൧൪ ൪൬ ൩൩ ൫൪ ത്രിത്വത്തിൻ പിൻ ൨൨-ാം ഞ.
൧൪ ൪൬ ൧൬ ൩൭ ദഗ്ദയോഗം.
൧൪ ൪൬ ൨൨ ഏകാദശിവ്രതം.
൧൪ ൪൬ ൪൮ പ്രദോഷവ്രതം.
൧൫ ൪൫ ൩൩ ൫൪
൧൫ ൪൫ ൨൦ ൪൪ അമാവാസിവ്ര. കാൎത്തികാവസാനം.
൧൫ ൪൫ ൧൦ ൩൬
൧൫ ൪൪ ൨൯ ത്രിത്വത്തിൻ പിൻ ൨൩-ാം ഞ.
൧൬ ൪൪ ൫൬ ൨൨ കൂട്ടച്ചായി കഴിയും.
൧൦ ൧൬ ൪൪ ൪൯ ൧൩
൧൧ ൧൬ ൪൪ ൪൦ ൧൦
൧൨ ൧൬ ൪൩ ൧൦ ൩൦ ൧൧ ദഗ്ദയോഗം.
൧൩ ൧൭ ൪൩ ൧൧ ൨൭ ൧൧ ൫൩ ഷഷ്ഠിവ്രതം.
൧൪ ൧൭ ൪൩ ഉച്ചതി. രാവിലേ ൨൬ നാ. സങ്ക്രമം. എടച്ചായി. മണ്ഡലാ
[രംഭദിനം ൪൧ നാൾ.
൧൫ ൨൧ ൪൭ ൧൫ ൪൩ ത്രിത്വത്തിൽ പിൻ ൨൪-ാം ഞ.
൧൬ ൨൧ ൪൭ ൧൧ ൩൮
൧൭ ൨൧ ൪൬ ൩൨
൧൮ ൨൧ ൪൬ ൫൮ ൨൩ ഏകാദശിവ്രതം. എടച്ചായി.
൧൯ ൨൨ ൪൫ ൫൧ ൧൬
൨൦ ൨൨ ൪൫ ൪൨ പ്രദോഷവ്രതം.
൨൧ ൨൨ ൪൪ ൪൦
൨൨ ൨൨ ൪൪ ൩൫ ൫൯ ത്രി. പിൻ ൨൫-ാം ഞ. പൗൎണ്ണമാസി
വ്രതം. എടച്ചായി. പെണ്കുട്ടികൾ
ക്കു കാൎത്തികകഴിയേണ്ടുംദിനം.
൨൩ ൨൨ ൪൩ ൨൫ ൪൮
൨൪ ൨൩ ൪൧ ൧൪ ൩൭
൨൫ ൨൩ ൪൧ ൨൫ കൂട്ടച്ചായി തുടങ്ങും ൧൨ നാൾ.
൨൬ ൨൩ ൪൧ ൫൦ ൧൦ ൧൩ ദഗ്ദയോഗം.
൨൭ ൨൩ ൪൧ ൧൦ ൩൮ ൧൦ ൫൬ ഷഷ്ഠിവ്രതം.
൨൮ ൨൩ ൪൧ ൧൧ ൨൦ ൧൧ ൪൦
൨൯ ൨൩ ൪൧ രാവിലേ ഉച്ചതി. ആഗമനനാൾ ഒന്നാമതു.
൩൦ ൨൩ ൪൧ ൫൦ ൧൦
[ 32 ]
DECEMBER. ദിസെംബർ.
31 DAYS. ൩൧ ദിവസം.
മാൎഗ്ഗശിരഅമാവാസി പുഷ്യപൌൎണ്ണമാസി
൬-ാം തിയ്യതി. വൃശ്ചികം — ധനു. ൨൧-ാം തിയ്യതി.
ഇങ്ക്ലിഷ് മലയാളം മുഹമ്മദീയം കൊല്ലം ൧൦൬൧
DATE DAY തിയ്യതി ആഴ്ച തിയ്യതി മാസം തിയ്യതി മാസം നക്ഷത്രം തിഥി
1 TU ചൊ ൧൭ വൃശ്ചികം ൨൩ സഫർ ൧꠱ ൩൫꠱
2 W ബു ൧൮ ൨൪ ൩൨꠰
3 TH വ്യ ൧൯ ൨൫ ചോ ൫൯꠰ ദ്വാ ൩൦
4 F വെ ൨൦ ൨൬ ചോ ത്ര ൨൯
5 S ൨൧ ൨൭ വി ൨൯꠰
6 SUN ൨൨ 🌚 ൨൮ ൩൫꠲
7 M തി ൨൩ ൨൯ തൃ പ്ര ൩൩꠰
8 TU ചൊ ൨൪ ൩൦ മൂ ൧൨꠱ ദ്വി ൨൭
9 W ബു ൨൫ ൧൩൦൩
റബിലാവൽ
പൂ ൧൮ തൃ ൪൧꠰
10 TH ൧൦ വ്യ ൨൬ ൨൪꠰ ൪൫꠲
11 F ൧൧ വെ ൨൭ തി ൨൯꠱ ൫൧
12 S ൧൨ ൨൮ ൩൫ ൫൫꠲
13 SUN ൧൩ ൨൯ ൪൧
14 M ൧൪ തി ധനു പൂ ൪൫꠰ ൩꠲
15 TU ൧൫ ചൊ ൪൯ ൬꠱
16 W ൧൬ ബു രേ ൫൨
17 TH ൧൭ വ്യ ൫൩꠲ ൮꠱
18 F ൧൮ വെ ൧൦ ൫൪꠱ ൭꠲
19 S ൧൯ ൧൧ കാ ൫൩꠲ ദ്വാ ൫꠱
20 SUN ൨൦ ൧൨ രോ ൫൨꠰ ത്ര
21 M ൨൧ തി 🌝 ൧൩ ൪൯꠲ ൫൭꠲
22 TU ൨൨ ചൊ ൧൪ തി ൪൬꠰ പ്ര ൫൨꠱
23 W ൨൩ ബു ൧൦ ൧൫ പു ൪൨꠰ ദ്വി ൪൬꠲
24 TH ൨൪ വ്യ ൧൧ ൧൬ പൂ ൩൮ തൃ ൪൦꠰
25 F ൨൫ വെ ൧൨ ൧൭ ൩൩꠲ ൩൩꠲
26 S ൨൬ ൧൩ ൧൮ ൨൯꠰ ൨൭꠱
27 SUN ൨൭ ൧൪ ൧൯ പൂ ൨൫꠱ ൨൧꠰
28 M ൨൮ തി ൧൫ ൨൦ ൨൨꠱ ൧൬꠲
29 TU ൨൯ ചൊ ൧൬ ൨൧ ൨൦ ൧൨꠱
30 W ൩൦ ബു ൧൭ ൨൨ ചി ൧൮꠲ ൯꠱
31 TH ൩൧ വ്യ ൧൮ ൨൩ ചോ ൧൮꠱ ൭꠲
[ 33 ] ദിസെംബർ.

എന്തെന്നാൽ ദൈവം തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന
ഒരുത്തനും നശിച്ചുപോകാതെ നിത്യജീവൻ ഉണ്ടാകത്തക്കവണ്ണം അവനെ തന്നു,
അത്രത്തോളം ലോകത്തെ സ്നേഹിച്ചു. യോഹ. ൩, ൧൬.


തിയ്യതി സൂൎയ്യോദയാസ്തമയം ചന്ദ്രോദയാസ്തമയം വിശേഷദിവസങ്ങൾ
മണി മിനുട്ടു മണി മിനുട്ടു മണി മിനുട്ടു മണി മിനുട്ടു
രാവിലേ ഉച്ചതി.
൨൧ ൩൯ ൨൪
൨൧ ൩൯ ൩൨ ൨൫ ഏകാദശിവ്രതം.
൨൧ ൩൯ ൧൮ ൪൧
൨൧ ൩൯ ൪൨ ൨൪ പ്രദോഷവ്രതം.
൨൧ ൩൯ ൪൬
൨൧ ൩൯ ൨൯ ൫൨ അമാവാസിവ്ര. മാൎഗ്ഗശിരാവസാനം.
[ആഗമനനാൾ രണ്ടാമതു.
൨൧ ൩൮ ൧൫ ൩൮ കൂട്ടച്ചായി കഴിയും.
൨൧ ൩൮ ൨൬
൨൧ ൩൮ ൫൧ ൧൦ ൧൫
൧൦ ൨൧ ൩൮ ൧൦ ൧൧
൧൧ ൨൧ ൩൮ ൧൦ ൪൩ ൧൧ ൫൯ എടച്ചായി.
൧൨ ൨൧ ൩൮ ൧൧ ൩൨ രാവിലേ ഷഷ്ഠിവ്രതം.
൧൩ ൨൧ ൩൮ ഉച്ചതി. ൪൩ ൫൬ നാഴി. സങ്ക്രമം. ആഗമനനാൾ
മൂന്നാമതു.
൧൪ ൨൧ ൩൮ ൧൦ ൩൦
൧൫ ൨൧ ൩൮ ൫൯ ൧൮ എടച്ചായി.
൧൬ ൨൧ ൩൮ ൫൧ ൫൯
൧൭ ൨൧ ൩൮ ൪൦ ൪൧
൧൮ ൨൧ ൩൮ ൩൧ ൩൦ ഏകാദശിവ്രതം.
൧൯ ൨൨ ൩൮ ൨൪ ൧൦ ശനിപ്രദോഷവ്രതം. എടച്ചായി.
൨൦ ൨൨ ൩൮ ൩൦ ആഗമനനാൾ നാലാമതു.
൨൧ ൨൨ ൩൮ ൨൧ ൪൫ പൌൎണ്ണമാസിവ്രതം.
൨൨ ൨൨ ൩൮ ൧൨ ൩൭ കൂട്ടച്ചാ. തുട. ൧൨നാ. മേലൂരൂട്ടു. വയ
[ത്തൂൎക്കാവിൽ ഉ.
൨൩ ൨൨ ൩൮ ൨൫ ദഗ്ദ്ധയോ. എടക്കാട്ടമ്പലത്തിൽ ഉത്സ.
[പയ്യാവൂരൂട്ടു.
൨൪ ൨൨ ൩൯ ൪൩ ൧൦ ൧൧ മണ്ഡലാവസാനം.
൨൫ ൨൨ ൩൯ ൧൦ ൩൯ ൧൦ ൫൫ മേലൂട്ട് മടപ്പുരക്കൽ തിരുവപ്പന. തിരു
ജനനനാൾ.
൨൬ ൨൨ ൩൯ ൧൧ ൨൮ ൧൧ ൪൭
൨൭ ൨൧ ൩൯ രാവിലേ ഉച്ചതി. തിരുജനനത്തിൻ പിൻ. ഞ.
൨൮ ൨൧ ൩൯ ൪൭
൨൯ ൨൧ ൩൯ ൩൨ ൫൪
൩൦ ൨൧ ൩൯ ൧൭ ൩൯
൩൧ ൨൧ ൩൯ ൨൪ ക്രിസ്തീയവത്സരാവസാനം.
[ 34 ] ഗ്രഹസ്ഥിതികൾ.

നൂതനസൂക്ഷ്മദൃക്സിദ്ധം.

അതാതു മാസം ൧-ാം തിയ്യതി മുതൽ ൧൦൬൦– ൧൦൬൧

മകരം ൧-ാം തിയ്യതി ഉദയം മുതല്ക്കു ദൃക്കിൽ ഗ്രഹങ്ങൾ.

ഗ്രഹങ്ങൾ ചൊവ്വ ബുധൻ വ്യാഴം ശുക്രൻ ശനി രാഹു
രാശി
തിയ്യതി ൧൪ ൧൪ ൨൧ ൨൨ ൧൬
ഇലി ൪൫ ൪൦ ൨൭ ൧൪ ൩൨
ഗതി ൪൫ ൧൬ വ. ൧ വ. ൧൨.വ ൨വ. ൩വ.

കുംഭം ൧-ാം തിയ്യതി ഉദയത്തിന്നു ദൃക്കിൽ ഗ്രഹങ്ങൾ.

രാശി ൧൦
തിയ്യതി ൨൩ ൨൬ ൨൪ ൧൫
ഇലി ൩൨ ൪൪ ൩൯
ഗതി ൪൫ ൧൦൦ ൮വ. ൪൨ ൧ വ. ൩വ.

മീനം ൧-ാം തിയ്യതി ഉദയത്തിന്നു ദൃക്കിൽ ഗ്രഹങ്ങൾ.

രാശി ൧൦ ൧൦
തിയ്യതി ൧൬ ൧൧ ൧൬ ൨൬ ൧൩
ഇലി ൧൨ ൫൩ ൪൦ ൫൯ ൫൧ ൨൫
ഗതി ൪൫ ൧൦൧ ൬ വ. ൪൨ ൩ വ.


മേടം ൧-ാം തിയ്യതി ഉദയത്തിന്നു ദൃക്കിൽ ഗ്രഹങ്ങൾ.

രാശി ൧൦ ൧൦
തിയ്യതി ൨൭ ൨൧ ൧൬ ൨൮ ൧൧
ഇലി ൩൪ ൩൧ ൫൩ ൧൮ ൫൦
ഗതി ൪൬ ൧൧൧ ൬൫ ൩ വ.


ഇടവം ൧-ാം തിയ്യതി ഉദയത്തിന്നു ദൃക്കിൽ ഗ്രഹസ്ഫുടങ്ങൾ.

രാശി ൧൧ ൧൦
തിയ്യതി ൨൧ ൧൫ ൨൨ ൨൮ ൧൦
ഇലി ൫൯ ൧൩ ൪൪ ൨൩ ൧൨
ഗതി ൪൫ ൮൯ ൭൧ ൩ വ.

മിഥുനം ൧-ാം തിയ്യതി ഉദയത്തിന്നു ദൃക്കിൽ ഗ്രഹസ്ഫുടങ്ങൾ.

രാശി
തിയ്യതി ൨൨ ൧൭ ൨൨
ഇലി ൫൨ ൨൪ ൧൮ ൫൨ ൪൮ ൩൩
ഗതി ൪൪ ൧൦൩ ൭൧ ൩ വ.
[ 35 ] കൎക്കിടകം ൧-ാം തിയ്യതി ദൃക്കിൽ ഗ്രഹസ്ഫുടങ്ങൾ.
ഗ്രഹങ്ങൾ ചൊവ്വ ബുധൻ വ്യാഴം ശുക്രൻ ശനി രാഹു
രാശി
തിയ്യതി ൨൬ ൨൫ ൧൩
ഇലി ൧൬ ൫൬ ൧൦ ൫൦
ഗതി ൪൮ ൧൩൦ ൧൦ ൮൩ ൩ വ.

ചിങ്ങം ൧-ാം തിയ്യതി ഉദയത്തിന്നു ദൃക്കിൽ ഗ്രഹങ്ങൾ.

രാശി
തിയ്യതി ൧൭ ൨൬ ൧൮ ൧൪ ൧൨
ഇലി ൩൩ ൩൧ ൪൮ ൪൮ ൫൩
ഗതി ൨൭ ൮൬ ൧൦ ൬൮ ൩ വ. ൩ വ.

കന്നി ൧-ാം തിയ്യതി ഉദയത്തിന്നു ദൃക്കിൽ ഗ്രഹസ്ഫുടങ്ങൾ.

രാശി
തിയ്യതി ൨൧ ൧൩ ൧൧ ൧൭ ൧൪ ൧൦
ഇലി ൧൦ ൩൧ ൧൦ ൧൦ ൧൦
ഗതി ൧൯ ൩൩ വ. ൫൮ ൩ വ.


തുലാം ൧-ാം തിയ്യതി ഉദയത്തിന്നു ദൃക്കിൽ ഗ്രഹങ്ങൾ.

രാശി
തിയ്യതി ൨൭ ൧൦ ൨൭ ൧൩ ൧൬ ൧൩
ഇലി ൧൨ ൧൭ ൪൬ ൪൬ ൧൬
ഗതി ൩൬ ൧൦൫ ൧൪ ൭൧ ൩ വ.


വൃശ്ചികം ൧-ാം തിയ്യതി ഉദയത്തിന്നു ദൃക്കിൽ ഗ്രഹങ്ങൾ.

രാശി
തിയ്യതി ൧൬ ൧൯ ൧൭ ൧൮ ൧൧
ഇലി ൪൦ ൩൨ ൫൭ ൫൯ ൪൧
ഗതി ൪൪ ൧൦൨ ൭൬ ൩. വ

ധനു ൧-ാം തിയ്യതി ഉദയത്തിന്നു ദൃക്കിൽ ഗ്രഹസ്ഫുടങ്ങൾ.

രാശി ൧൦
തിയ്യതി ൧൭ ൧൭ ൨൦ ൧൯
ഇലി ൪൧ ൩൯ ൧൮ ൩൨ ൩൦
ഗതി ൪൪ ൧൦൨ ൭൬ ൩. വ
[ 36 ] ഗ്രഹണങ്ങൾ.

൧൮൮൫-ാം കൊല്ലത്തിൽ രണ്ടു സൂൎയ്യഗ്രഹണങ്ങളും രണ്ടു സോ
മഗ്രഹണങ്ങളും ഉണ്ടാകുന്നതിൽ നമുക്കു ഒന്നാം സോമഗ്രഹണം
അത്രേ ദൃശ്യമായിരിക്കയുള്ളു.

൧. സൂൎയ്യഗ്രഹണം:— മാൎച്ച്മാസത്തിൽ ൧൬-ാം ൹ ( കുംഭം
൪-ാം ൹) വൈകുന്നേരം ൮ മണി ൨൦ മിനിട്ടിന്നു തുടങ്ങുകയും രാവി
ലേ ൧ മണി ൧൭ മിനിട്ടിൽ അവസാനിക്കയും ചെയ്യുന്നു. എങ്കിലും
അതു ഏറ്റവും വടക്കുള്ള ദിക്കുകളിൽ അത്രേ കാണായ്വരികയുള്ളു.

൨. സോമഗ്രഹണം :— അതു മാൎച്ച് മാസത്തിൽ ൩൦-ാം൹
(മീനം ൧൮-ാം൹) വൈകുന്നേരം ൬ മണി ൫൩ മിനിട്ടിന്നു തുടങ്ങി
കേന്ദ്രകാനൽ ൧൧ മണി ൧൩ മിനിട്ടു വരേ പ്രത്യക്ഷമാക്കി. സോ
മനടുരേഖയെ ഒമ്പതിൽ എട്ടംശം മൂടി അൎദ്ധരാത്രിയിൽ നീങ്ങി
കഴിഞ്ഞു പോകുന്നു. മലയാളത്തിൽ എങ്ങും ഈ ഗ്രഹണത്തെ
നല്ലവണ്ണം കാണാം.

൩. പൂൎണ്ണസൂൎയ്യഗ്രഹണം :— സപ്തെമ്പർ ൮-ാം ൹ (ചിങ്ങം
൨൪-ാം൹) അൎദ്ധരാത്രിക്കു മുമ്പേ തുടങ്ങി പുലരുവോളം നില്ക്കുന്നതു
ഏറ്റവും തെക്കായുള്ള രാജ്യങ്ങളിൽ അത്രേ കാണ്മാൻ സംഗതി
ഉള്ളു.

൪. സോമഗ്രഹണം :— സപ്തെമ്പർ ൨൪-ാം ൹ (കന്നി ൯-ാം
൹) രാവിലേ ൧൦ മണി ൬ മിനിട്ടിന്നു തുടങ്ങി ൩ മണി ൩൪ മിനി
ട്ടിന്നു കഴിഞ്ഞു അമേരിക്കഖണ്ഡത്തിലും ശാന്തക്കടലിലുള്ള ദിക്കി
ലും കാണപ്പെടുകയും ചെയ്യും. [ 37 ] ൧൪൫ സങ്കീൎത്തനം.

1 അല്ലയോ രാജാവായ എൻ ദൈവമേ, നിന്നെ ഞാൻ ഉയൎത്തും
തിരുനാമത്തെ എന്നെന്നേക്കും അനുഗ്രഹിക്കയും ചെയ്യും.

2 എല്ലാനാളും ഞാൻ നിന്നെ അനുഗ്രഹിച്ചു
തിരുനാമത്തെ എന്നെന്നേക്കും സ്തുതിക്കും.

3 ഏറ്റം സ്തുത്യനും വലിയവനും യഹോവ തന്നേ,
അവന്റേ മാഹാത്മ്യം ആരാഞ്ഞു കൂടാത്തതു.

4 ഒരു തലമുറ മറുതലമുറയോടു നിൻ ക്രിയകളെ പുകണ്ണു
നിന്റെ വീൎയ്യങ്ങളെ കഥിക്കും.

5 കനത്ത നിൻ തേജസ്സിൻ പ്രഭയെയും
നിന്റെ അത്ഭുതകൎമ്മങ്ങളെയും ഞാൻ ധ്യാനിക്കും.

6 ഗാംഭീൎയ്യമേറും നിന്റെ ഭയങ്കരക്രിയകളെ അവർ പറയും
നിന്റെ വങ്കൎമ്മങ്ങളെ ഞാൻ വൎണ്ണിക്കയും ചെയ്യും.

7 ചെമ്മേ പെരുകും നിൻ നന്മയുടെ ശ്രുതിയെ അവർ പൊഴിയും
നിൻ നീതിയെ ചൊല്ലി ആൎക്കും.

8 യഹോവ കൃപാലുവും കനിയുന്നവനും
ദീൎഘക്ഷമാവാനും ദയ പെരുകിയവനും തന്നേ.

9 യഹോവ എല്ലാവൎക്കും നല്ലവൻ
അവന്റെ കരൾ്ക്കനിവ് അവന്റെ സകല ക്രിയകളുടേ മേലും (ഇരിക്കുന്നു.)

10 യഹോവേ, നിന്റേ സകല ക്രിയകളും നിന്നെ വാഴ്ത്തും
നിന്റെ ഭക്തർ നിന്നെ അനുഗ്രഹിക്കയും,

11 നിന്റേ രാജ്യതേജസ്സു പറകയും ചെയ്യും
നിന്റേ ശൌൎയ്യം ഉരെക്കയും ചെയ്യും,

12 മനുഷ്യപുത്രരോടു നിന്റെ വീൎയ്യങ്ങളെയും
നിന്റേ രാജ്യത്തിലേ പ്രാഭവതേജസ്സിനെയും അറിയിപ്പാൻ തന്നേ.

13 നിന്റേ രാജ്യം സൎവ്വയുഗങ്ങൾ്ക്കുള്ള രാജ്യം
നിന്റേ വാഴ്ച എല്ലാ തലമുറകളിലും ഉള്ളതു.

14 വീഴുന്നവരെ ഒക്കയും യഹോവ താങ്ങുന്നു
കുനിഞ്ഞവരെ ഒക്കയും താൻ നിവിൎത്തുന്നു.

15 എല്ലാവരുടേ കണ്ണുകളും നിന്നെ പാൎത്തിരിക്കുന്നു
നീയും തത്സമയത്തു താന്താന്റേ തീൻ അവൎക്കു നല്കുന്നു;

16 തൃക്കൈയെ നീ തുറന്നു
എല്ലാ ജീവിക്കും പ്രസാദതൃപ്തി വരുത്തുന്നു.

17 യഹോവ തന്റേ എല്ലാ വഴികളിൽ നീതിമാനും
തന്റേ സകല ക്രിയകളിൽ ദയാവാനും ആകുന്നു.

18 തന്നോട് വിളിക്കുന്നവൎക്ക് എല്ലാം യഹോവ സമീപസ്ഥൻ
ഉണ്മയിൽ തന്നോടു വിളിക്കുന്നവൎക്ക് എല്ലാമേ.

19 അവനെ ഭയപ്പെടുന്നവൎക്കു പ്രസാദമായതിനെ അവൻ ചെയ്തു
അവരുടെ കൂറ്റു കേട്ട് അവരെ രക്ഷിക്കുന്നു.

20 തന്നെ സ്നേഹിക്കുന്നവരെ ഒക്കയും യഹോവ കാത്തു
സകല ദുഷ്ടരെയും സംഹരിക്കും.

21 യഹോവായുടേ സ്തുതിയെ എൻ വായി ഉരെക്കയും [ചെയ്ക!
സകല ജഡവും അവന്റേ വിശുദ്ധനാമത്തെ എന്നെന്നേക്കൂം അനുഗ്രഹിക്കയും [ 38 ] വൎത്തമാനസംഗ്രഹം.

(൧൮൮൪ ജൂലായി വരേ.)

ഇസ്രയേലിന്റെ പരിശുദ്ധനായി നിന്റെ വീണ്ടെടുപ്പുകാരനായ യഹോവ ഇപ്ര
കാരം പറയുന്നു. പ്രയോജനമായിരിപ്പാൻ നിന്നെ അഭ്യസിപ്പിക്കയും, നീ പോകേ
ണ്ടുന്ന വഴിയിൽ നിന്നെ നടത്തുകയും ചെയ്യുന്ന നിന്റെ ദൈവമായ യഹോവ ഞാൻ
ആകുന്നു.

ഹാ! നീ എന്റെ കല്പനകളെ ചെവിക്കൊണ്ടാൽ കൊള്ളായിരുന്നു. എന്നാൽ നി
ന്റെ സമാധാനം നദിപോലും നിന്റെ നീതി സമുദ്രത്തിലെ തിരകൾ പോലെ
യും ഇരിക്കുമായിരുന്നു. (ഏശാ. ൪൮, ൧൭—൧൮.)

സൎവ്വഭാഗ്യമുള്ള ദൈവത്തിന്റെ മക്കളായ മനുഷ്യരുടെ ഇടയിൽ അത്ര നിൎഭാഗ്യവും
പരാധീനവും കാണ്മാൻ സംഗതി എന്തു? ദൈവത്തിന്റെ ഇഷ്ടം പോലെയും വിധിച്ച
പ്രകാരവും എല്ലാം നടന്നു വരുന്നു എന്നു പറഞ്ഞാൽ എന്താശ്വാസം? “ചത്തുകിടക്കി
ലേ ഒത്തു കിടക്കും!” എന്നു വെച്ചാൽ ദോഷവും നിൎഭാഗ്യവും എല്ലാം സഹിച്ചും കൊണ്ടു
കിടന്നു മരിക്കുന്നതത്രേ നമുക്കു ശേഷിക്കുന്നു. എന്നാൽ നിൎഭാഗ്യരായി ജീവിക്കയും നി
രാശരായി മരിക്കയും ചെയ്യുന്നതിനാൽ ദൈവത്തിന്റെ ഇഷ്ടം നമ്മിൽ നിവൃത്തിയായി
വന്നുവോ? അവൻ താൻ ഭാഗ്യശാലിയായി മാറാത്ത സുഖത്തിൻ അനുഭവത്തിൽ ഇരിക്കും
പ്രകാരം അവന്റെ മക്കളായ നാമും ഭാഗ്യമുള്ളവരായി ജീവനം കഴിക്കേണ്ടതാകുന്നു.
“ നിന്റെ സമാധാനം നദി പോലെയും നിന്റെ നീതി സമുദ്രത്തിൻ തിരകൾ പോലെ
യും ഇരിക്കും” എന്നു കല്പിച്ചു അനുഗ്രഹിക്കുന്നവൻ ഭാഗ്യത്തിലേക്കു നടത്തുന്ന വഴിയെ
യും ഇതിനാൽ നമ്മുടെ മുമ്പാകെ തുറന്നു വെക്കുന്നു. “നീ എന്റെ കല്പനകളെ ചെ
വിക്കൊണ്ടാൽ കൊള്ളായിരുന്നു” എന്നത്രെ! ആകയാൽ ൡരങ്ങി കഷ്ടപ്പെട്ടു ഈ ജീവ
നം കഴിപ്പാൻ സംഗതി ഇല്ല! തലകളെ ഉയൎത്തി, സന്തോഷം പൂണ്ടു ദൈവത്തിന്റെ
വഴികളിൽ നടന്നും കൊണ്ടു ഇഹത്തിലും പരത്തിലും ദൈവമക്കൾ്ക്കുള്ള ഭാഗ്യം അനുഭ
വിക്കാം; ദേശത്തിലും “ സമാധാനം നദിപോലെയും നീതി സമുദ്രത്തിൻ തിരകൾ പോ
ലെയും ഇരിക്കും!”

ഈ ഭാഗ്യമുള്ള സ്ഥിതിയിൽ നാമും എത്തേണ്ടതിന്നു ദൈവവചനം ഈ ദേശത്തി
ലും അറിയിക്കപ്പെടുന്നു. അതു സകലനന്മയുടെയും ഭാഗ്യത്തിന്റെയും അടിസ്ഥാനം
ആകുന്നു എന്നതു അനുഭവത്താൽ അറിയുന്ന സത്യക്രിസ്ത്യാനികൾ ഗൎമ്മാനരാജ്യത്തിൽ
വെച്ചു കഴിഞ്ഞകൊല്ലത്തിൽ ബാസൽ മിശ്യൻ സഭയായി ൧,൯൩,൩൩൬ ഉറുപ്പിക ഹി
ന്തുരാജ്യത്തിൽ മിശ്യൻവേല നടത്തേണ്ടതിന്നു ശേഖരിച്ചു കൊടുത്തിരിക്കുന്നു. ഈ പ
ണത്തിന്നായി കൎണ്ണാടകം, കുടകു, മഹറാഷ്ട്രം, മലയാളം, നീലഗിരി എന്നീ ദേശങ്ങളിൽ
൬൩ വിലാത്തിക്കാരും, ൭ നാട്ടുപാതിരിമാരും, ൪൫ ഉപദേശിമാരും സുവിശേഷവേല ന
ടത്തി എങ്ങും ദൈവവചനം അറിയിക്കയും ൮൯ ക്രിസ്തീയഗുരുക്കളും ൨൭ ഗുരുസ്ത്രീകളും
൮൭ എഴുത്തുപള്ളികളിൽ ൪,൩൩൦ കുട്ടികളെ പഠിപ്പിക്കയും ചെയ്തിരുന്നു. ഈ വലിയ [ 39 ] ചെലവു കഴിപ്പാൻ സംഗതി എന്തു? എന്നു ചോദിച്ചറിവാൻ ഹിന്തുക്കൾ്ക്കു അധികം
താല്പൎയ്യം ഇല്ല, പല ആളുകൾക്കും ദേശത്തിൽ എങ്ങും നടന്നുവരുന്ന ഈ വലിയ പ്രവൃ
ത്തികൊണ്ടു അറിവു പോലും ഇല്ല. എന്നാൽ ഈ അന്യന്മാർ ഹിന്തുക്കളുടെ നന്മെക്കാ
യി അത്ര ചെലവു സഹിക്കുന്നതു ഹിന്തുക്കളും ദൈവകല്പനകളെ ചെവിക്കൊള്ളേണം,
എന്ന താല്പൎയ്യത്തിന്മേൽ അത്രേ ഇരിക്കുന്നു. ആകയാൽ ഈ വിശ്വസ്തർ പണം ചെല
വാക്കുന്നതു കൂടാതേ ഹിന്തുക്കളുടെ നിത്യഭാഗ്യത്തിന്നായി ദൈവത്തോടു പ്രാൎത്ഥിക്കയും
ചെയ്യുന്നു. ദൈവം ഈ പ്രാൎത്ഥനകൾ കേട്ടു തന്റെ വചനത്തെ അനുഗ്രഹിച്ചു പലൎക്കും
രക്ഷ പ്രാപിപ്പാൻ സംഗതിവരുത്തിയിരിക്കുന്നു. ബാസൽ മിശ്യൻ റപ്പോൎത്തിൽ സുമാറു
കണക്കു നോക്കുമ്പോൾ ക്രിസ്ത്യാനികളുടെ സംഖ്യ ൮,൦൦൦ ത്തോളം വൎദ്ധിച്ചു വന്നു. മല
യാള ജില്ലയിൽ ൩,൦൦൦ ആളുകൾ തന്നേ. ആകയാൽ ഉണൎന്നു വന്നു കണ്ണുകളിൽനിന്നു
മയക്കം തുടെച്ചു. “സ്വൎഗ്ഗരാജ്യം സമീപമായി വന്നു” എന്നു കേവലം അറിവൂതാക.

നമ്മുടെ മലയാളരാജ്യത്തിൽ നാല്പതു വൎഷത്തോളം സുവിശേഷവേല നടത്തുകയും
ഹിന്തുക്കളുടെ നിത്യ ഉപകാരത്തിന്നായി വളരേ സ്നേഹത്തോടേ അദ്ധ്വാനിക്കയും പല
ൎക്കും ഹൃദയപ്രിയനായിരിക്കയും ചെയ്ത ജോൺ മിഖായേൽ പ്രിത്സ സായ്പ് കഴിഞ്ഞ ദി
സെമ്പർ മാസത്തിൽ സ്ത്രാസ് ബുൎഗ്ഗ് പട്ടണത്തിൽ അന്തരിച്ചു. അവർ രണ്ടു കൊല്ല
ത്തോളം ദീനത്തിന്റെ വേദനകളും പ്രയാസങ്ങളും ധാരാളമായി സഹിച്ചു എങ്കിലും അ
വസാനം വരേ മലയാളക്കാരെ സ്നേഹത്തോടേ ഓൎക്കയും അവരുടെ അനുഗ്രഹത്തി
ന്നായി ദൈവത്തോടു പ്രാൎത്ഥിക്കയും ചെയ്തു. നാം അവനെയും ഓൎത്തു

ആയുഷഃഖണ്ഡമാദായ
രവിരസ്തമയം ഗതഃ
അഹന്യഹനി ബോദ്ധവ്യം
കിമദ്യ സുകൃതം കൃതം. എന്നതു മറക്കയും അരുതു.

മലയാളത്തിൽ എങ്ങും ഈ കഴിഞ്ഞ കൊല്ലത്തിൽ നമുക്കു നല്ല സൌഖ്യവും തൃപ്തിയും
ഉണ്ടായിരുന്നു, എന്നു വെച്ചു നമ്മുടെ അവസ്ഥ നല്ലതു തന്നേ, എന്നതു സ്ഥാപിപ്പാൻ
സംഗതി ഇല്ലല്ലോ. നാം അനുഭവിച്ച നന്മകൾ ദൈവത്തിന്റെ കൃപാദാനങ്ങൾ അ
ത്രേ. അവൻ നമ്മെ സകല ആപത്തുകളിൽനിന്നു രക്ഷിച്ചു വിളയെ സൂക്ഷിച്ചു ദീനങ്ങ
ളെ അകറ്റി നമ്മെ പലപ്രകാരത്തിൽ അനുഗ്രഹിച്ചതിനെ നാം നന്ദിയോടെ സ്വീക
രിച്ചു വാക്കിനാലും നടപ്പിനാലും അവനെ സ്തുതിക്കേണ്ടതാകുന്നു.

ദേശത്തിന്റെ ഉപകാരത്തിന്നായി ജന്മിക്കുടിയാന്മാരുടെ നിലയെ ക്രമപ്പെടുത്തേ
ണ്ടതിന്നു മദ്രാസിൽ കൂടുന്ന ഒരു കമ്മിട്ടി നിശ്ചയിക്കപ്പെട്ടു. അവർ ആലോചിച്ചു നി
ശ്ചയിക്കുന്ന പ്രകാരം ഈ കാൎയ്യത്തെ പിന്നേതിൽ നടത്തുവാൻ വിചാരിക്കുന്നു.

സൎക്കാർ മലയാളപ്രജകളുടെ വിദ്യാഭിവൃദ്ധിക്കായും ഗുണവൎദ്ധിനെക്കായും വളരേ
ഉത്സാഹിക്കുന്നു. വിദ്യകളും നാഗരികത്വവും ഇവറ്റാൽ ഉണ്ടാകുന്ന സുഖവും ഇതുവരേ
പ്രത്യേകം പുരുഷന്മാൎക്കത്രേ അനുഭവമായിരുന്നുള്ളു. സ്ത്രീകൾ്ക്കു

ചേതസാ വാചാ വൃത്യാ കൎമ്മണാ ഭൎത്താവിനെ
സാദരം ശുശ്രൂഷിക്ക നല്ലതു നിങ്ങൾക്കെല്ലാം
അതിലും പതിവ്രതമാരാകും കലസ്ത്രീകൾ്ക്കു
അതിന്നു മീതേയൊരു ധൎമ്മം ഇല്ലറിക നീ
ഗതിയും വരും ഇഹലോകസൌഖ്യവും വരും
പതിശുശ്രൂഷണം കൊണ്ടെന്നു ചൊല്ലുന്നു വേദം. [ 40 ] എന്ന വാക്കുപ്രകാരം വിദ്യാഭ്യാസംകൊണ്ടു ഒരു ഗുണം വരുന്നില്ല, എന്നുവെച്ചു അറിയാ
യ്മയിൽ അത്രേ വളൎന്നു വരികയും ചെയ്തു. ഇപ്പോഴോ സ്ത്രീകളും പുരുഷന്മാൎക്കു സമസൃ
ഷ്ടികളും സമാവകാശികളും ആകയാൽ അവൎക്കു പഠിപ്പു തന്നേ വേണം, എന്നു വെ
ച്ചു സൎക്കാർ കോഴിക്കോട്ടിൽ നാനാവൎണ്ണ പെണ്കുട്ടികൾക്കായി ഒരു നോൎമ്മെൽ
സ്ക്കൂൾ സ്ഥാപിച്ചിരിക്കുന്നു. ദരിദ്രന്മാൎക്കും ദൂരദേശങ്ങളിൽനിന്നു വരുന്നവൎക്കും ചേരു
വാൻ സംഗതി വരുത്തേണ്ടതിന്നു പഠിച്ചുവരുന്ന സമയം ഒരു മാസപ്പടിയും കൊടുക്കു
ന്നു. ഈ കുട്ടികൾ പഠിച്ചുപരീക്ഷ കൊടുത്ത ശേഷം സ്വന്ത ദേശങ്ങളിൽ പോയി
അവിടെ താന്താങ്ങളായി എഴുത്തു പള്ളികളെ സ്ഥാപിച്ചു നടത്തുകയും വേണം എന്നതു
താല്പൎയ്യം.

ഇനി ദേശത്തിന്റെ ഉപകാരത്തിന്നായി സൎക്കാർ ഓരോ ഗ്രാമങ്ങളിൽ പുതുതായി
തപ്പാലാപ്പീസ്സുകളെയും കമ്പി ആപ്പീസ്സുകളെയും സ്ഥാപിച്ചു. അവ്വണ്ണം മുൻസീപ്പ് കോ
ടതി ചില ദിക്കുകളിൽ പുതുതായി നിശ്ചയിക്കയും അനാവശ്യമുള്ള സ്ഥലങ്ങളിൽനിന്നു നീ
ക്കുകയും ചെയ്തു. വിശേഷിച്ചു നമ്മുടെ കച്ചവടക്കാൎക്കും ഒരു സാദ്ധ്യം വന്നു പോയി എ
ന്നു കേൾക്കുന്നു. വളരേ കാലമായി അവർ ബേപ്പൂരിൽ നിന്നു വടക്കോട്ടു പോകുന്ന
ഒരു തീവണ്ടി കിട്ടേണ്ടതിന്നു ആഗ്രഹിക്കയും അപേക്ഷിക്കയും ചെയ്തിരുന്നു. ആക
യാൽ നവെമ്പ്ര ൧൬-ാം ൲ ഉപരാജാവിന്റെ ആലോചനസഭയിൽ ഒരു മെമ്പറായ
ഹൊപ്ഫ് സായ്പ് അവൎകൾ കോഴിക്കോട്ടിൽ എത്തി കാൎയ്യം അന‌്വേഷിച്ചു വളരേ അനു
കൂലമായി സംസാരിച്ചതു കൊണ്ടു ഇപ്പോൾ വേഗത്തിൽ തീൎപ്പുണ്ടാകുമെന്നാശിക്കുന്നു.

കോട്ടയത്തു ദിവാന്റെ ഉത്സാഹത്തിന്മേൽ ഒരു പുസ്തകവായനാശാല അവിടെ സ്ഥാ
പിക്കപ്പെട്ടു. ഇംഗ്ലിഷ് പുസ്തകങ്ങളും മലയാളഗ്രന്ഥങ്ങളും വൎത്തമാനക്കടലാസ്സുകളും അ
നവധി സ്വരൂപിച്ചു വെച്ചിരിക്കുന്നു. തിരുവനന്തപുരം രാജാവു താൻ അതിന്നായി
൬൦൦ ഉറുപ്പിക സമ്മാനിച്ചു. ജനങ്ങളുടെ ഉപകാരത്തിന്നായി ഗുണശാലകൾ ഈ പ്ര
യത്നം എല്ലാം കഴിക്കുമ്പോൾ ഒരു സാദ്ധ്യം അല്ലേ കാണേണ്ടതു. എന്നാൽ നമ്മുടെ രാ
ജ്യത്തിൽ വിശേഷിച്ചു ഗുണത്തിന്നായി ഒരു മാറ്റം കാണ്മാൻ പ്രയാസം അത്രേ.

ഗുളപൎവ്വതമദ്ധ്യസ്ഥം
നിംബബീജം പ്രതിഷ്ഠിതം
പയോവൎഷസഹസ്രേണ
നിംബഃ കിം മധുരായതേ. എന്നതിന്റെ സത്യം മദ്യപാനസേവയുടെ
വൎദ്ധനകൊണ്ടു തെളിവായി വരുന്നു. മദ്യപാനം ചെയ്യുന്നതു ശ്രേയസ്സുള്ള കാൎയ്യവും പ
ഠിത്വത്തിന്റെ ലക്ഷണവും എന്ന പോലേ വിചാരിക്കപ്പെടുന്നതു സങ്കടമത്രേ. കഴി
ഞ്ഞ കൊല്ലത്തിൽ റാക്കുകുത്തക ലേലം വിളിച്ചപ്പോൾ മുമ്പേത്ത കൊല്ലത്തെക്കാൾ
അരലക്ഷം ഉറുപ്പിക അധികം കിട്ടിയിരിക്കുന്നു. കോഴിക്കോട്ടിലേ കുത്തക ൪൯,൫൦൦
ഉറുപ്പികെക്കു വിറ്റു പോയി.

മദ്രാസ് സംസ്ഥാനത്തിന്റെ അവസ്ഥ മുഴുവൻ നോക്കുമ്പോൾ ജനത്തിന്റെ ഗുണ
ത്തിന്നായി നടന്നുവരുന്ന പ്രയത്നങ്ങൾ നിഷ്ഫലമായി പോയിട്ടില്ല, എന്നു കാണ്മാൻ സം
ഗതി ഉണ്ടു. ഈ സംസ്ഥാനത്തിൽ ൧൮൭൧-ാം കൊല്ലത്തിൽ ൩,൧൩,൦൮,൮൭൨ നിവാ
സികളുണ്ടായിരുന്നു. അവരിൽ വായിപ്പാൻ അറിയുന്നവർ ൧൫൩,൧൫൦ പേർ അത്രേ.
൧൮൮൧-ാം കൊല്ലത്തിലോ നിവാസികളുടെ സംഖ്യ ൩,൦൯,൬൮,൫൦൪ എന്നുള്ളു. എ
ന്നാൽ അവരിൽ വായന ശീലിച്ചവർ ൨൨൬൮൯൯൬ പേർ തന്നേ. ഈ ആദ്യപഠി
പ്പിന്റെ വൎദ്ധന മൂലം സൎക്കാർ സന്തോഷിച്ചു, അതിന്നു കഴിയുന്നേടത്തോളം സഹായം [ 41 ] ചെയ്വാൻ നിശ്ചയിക്കയും ചെയ്തു എന്നാൽ “കരിമ്പു എന്നു ചൊല്ലി വേരോളം ചവെക്ക
ല്ല” എന്നു വെച്ചു പഠിപ്പിന്നു ഒരതിർ വെപ്പാൻ സംഗതി കണ്ടു. നല്ല ഉദ്യോഗം കിട്ടേ
ണ്ടതിന്നു പല ആളുകൾ അഛ്ശന്റെ പ്രവൃത്തി വിട്ടു നിരസിച്ചു ഉയൎന്ന സ്ക്കൂളിൽ ചേൎന്നു
പഠിക്കുന്നു. അതിനാൽ ഉദ്യോഗം അന‌്വേഷിക്കുന്നവരുടെ കൂട്ടം അത്യന്തം പെരുകയും
കൃഷിപ്രവൃത്തിക്കും കൈത്തൊഴിലുകൾക്കും ആൾ പോരാതെ പോകയും ചെയ്യുന്നതി
നാൽ സൎക്കാർ ഉയൎന്ന സ്ക്കൂളുകളിൽ ഫീസ്സു വളരേ കയറ്റി അതു മുതലുള്ളവൎക്കും വിശേ
ഷബുദ്ധിയുള്ളവൎക്കും അത്രേ ഉണ്ടായാൽ മതി, എന്നു കല്പിച്ചിരിക്കുന്നു.

ബ്രഹ്മസമാജക്കാരുടെ നാഥനായ ബാബുകേശബുചന്ദ്രസേൻ മദ്രാസിൽ വെച്ചു അ
ന്തരിച്ചു. അവൻ ആദിയിൽ വളരേ ബുദ്ധിയും ഭക്തിയും ഉള്ള ഒരാൾ ആയിരുന്നു.
ക്രിസ്തീയവേദത്തിന്റെ സത്യം അവന്റെ ഹൃദയത്തിൽ പറ്റിവന്നപ്പോൾ, അനുസ
രിപ്പാൻ വളരേ പ്രയാസം തോന്നിയതുകൊണ്ടു തനിക്കായി തന്നേ ഒരു രക്ഷാവഴിയെ
അന‌്വേഷിപ്പാൻ തുടങ്ങി. വളരേ കാലമായി തപ്പി തപ്പി നോക്കിയ ശേഷം ഹിന്തു
മതത്തെ ശുദ്ധമാക്കിയാൽ അതും രക്ഷെക്കായി മതി എന്നുദ്ദേശിച്ചു ബ്രഹ്മസമാജം എന്ന
യോഗത്തെ സ്ഥാപിക്കയും ചെയ്തു. ഈ യോഗത്തിൽ ബഹു വിശേഷമായ പ്രസംഗ
ങ്ങളെ കഴിച്ചു ഹിന്തുമതത്തിന്നും ജാതിക്കും നവീകരണം വേണം എന്നു എപ്പോഴും പ്ര
സ്ഥാപിച്ചും കൊണ്ടു നടന്നു എങ്കിലും “പിടിച്ചു വലിച്ചു കുപ്പായം ഇട്ടാൽ പറിച്ചു കീറി
പ്പോകും” എന്ന വാക്കിനെ ഓൎക്കായ്കകൊണ്ടു ഹിന്തുമതത്തെ നന്നാക്കുന്നതിന്നു പകരം
അവൻ താൻ അഹംഭാവത്തിൽ വീണു, സ്വന്തബുദ്ധിയിൽ അത്രേ ആശ്രയിച്ചു, താൻ
അവതരിച്ചു വന്ന ഈശ്വരൻ ആകുന്നു, എന്നു ഒടുക്കം നടിച്ചു നടന്നു. അങ്ങിനെ
“ജ്ഞാനി എന്നു ചൊല്ലി മൂഢനായി തീൎന്നു.” ആകയാൽ

അകത്തു രത്നങ്ങൾ നിറഞ്ഞഗേഹം
പുകഞ്ഞുപോയാൽ കരിതന്നെയാകും!

എന്നാൽ ബ്രാഹ്മണരും മറ്റു ഉയൎന്ന ജാതികളും മാനുഷ്യപ്രിയം കാട്ടേണ്ടതിന്നു പറയർ,
പുലയർ മുതലായ ഹീനജാതികളുടെ പരിഷ്കാരത്തിന്നും അവരെ ഇപ്പോഴത്തെ താണ
സ്ഥിതിയിൽനിന്നു ഉയൎത്തി മറ്റുള്ള ജാതികളുടെ നിലയിൽ കരേറ്റുവാനായിട്ടും ബങ്ക
ളൂരിൽ ഒരു സഭ സ്ഥാപിച്ചു. ഈ സഭയിലേ വൈസപ്രെസിഡെണ്ട ഒരു ബ്രാഹ്മണൻ
ഇതിന്നായി ൮,൦൦൦ ഉറുപ്പിക ദാനമായി കൊടുപ്പാൻ വാഗ്ദത്തം ചെയ്തിരിക്കുന്നു. ഈ
പണം ഏല്പിക്കും വരേ മാസത്തിൽ ൨൫ ഉറുപ്പിക ചെലവിന്നായി കൊടുപ്പാൻ നിശ്ച
യിച്ചു. ഈ യോഗത്തിന്റെ ആഗ്രഹം എന്തെന്നാൽ:

1. താണ ജാതികളുടെ പഠിപ്പിന്നായി ബങ്കളൂരിൽ പ്രത്യേകം സ്ക്കൂൾ സ്ഥാപിക്ക.
2. ഹിന്തുശാസ്ത്രത്തിൽ പാണ്ഡിത്യമുള്ളവരെ കൊണ്ടു അവരോടു ഹിന്തുമതം പ്ര
സംഗിക്ക.

ഹിന്തുജനങ്ങളുടെ ഉപകാരത്തിന്നായി വളരേ പ്രയത്നിക്കുന്ന ലെയിട്ടനർ
സായ്പ് ലന്തനിൽ വെച്ചു ഹിന്തുബാല്യക്കാൎക്കു ഭ്രഷ്ടത കൂടാതേ പാൎക്കേണ്ടതിന്നു ഒരു ഭവ
നം എടുപ്പിപ്പാൻ വിചാരിക്കുന്നു. അതിൽ ഹിന്തുക്കളെ തന്നേ പണിക്കാരാക്കി കുറവു
കൂടാതേ എല്ലാ കാൎയ്യങ്ങൾ ഹിന്തുക്കളുടെ ആചാരപ്രകാരം നടത്തുകയും ചെയ്യും. അതി
ന്നായി ൪൦,൦൦൦ ഉറുപ്പികയോളം വേണ്ടി വരും.

ബൊംബായിസംസ്ഥാനത്തിൽ ഇക്കഴിഞ്ഞ കൊല്ലത്തിൽ പല സ്ഥലങ്ങളിൽ
വെള്ളത്തിന്റെ പെരുക്കം കൊണ്ടു വളരേ നഷ്ടം വന്നിരിക്കുന്നു. സുറാത്തിന്നു സമീ [ 42 ] പമുള്ള തപ്തിപ്പുഴ കവിഞ്ഞതിനാൽ വെള്ളം ൪൭ അടിയോളം പൊങ്ങിവന്നു ദേശമെ
ല്ലാം മൂടി. കഷ്ടത്തിലായവൎക്കു വേണ്ടി ൫൩൦൦൦ ഉറുപ്പിക ശേഖരിച്ചു കൊടുത്തിരിക്കുന്നു.

ഹൈദരബാദിലേ നിജാമിന്റെ അഭിഷേകത്തിന്നായി പോകുമ്പോൾ ഉപ
രാജാവും പരിവൃന്ദവും മദ്രാസിലും വന്നു ജനങ്ങളാൽ വളരേ സന്തോഷത്തോടു കൂടേ
കൈക്കൊള്ളപ്പെട്ടു ൩-ാം ഫെബ്രുവരിമാസത്തിൽ പിന്നെയും യാത്രയായി ഹൈദര
ബാദിൽ യൌവനപൂൎണ്ണനായ നിജാമിന്നു അഭിഷേകം കഴിച്ചു. അവിടെ അവൎക്കു
ണ്ടായ സത്കാരം ബഹുപ്രസാദമുള്ളതായിരുന്നു എന്നും കേൾക്കുന്നു.

ഇന്ത്യപ്പട്ടാളത്തിൽ വെച്ചു സ്വാമിഭക്തിയെ വളൎത്തേണ്ടതിന്നു നമ്മുടെ ചക്രവ
ൎത്തിനിയുടെ പ്രഥമപുത്രനായ വേല്സിലെ രാജകുമാരൻ ബങ്കാളസംസ്ഥാനത്തിലെ
കുതിരപ്പട്ടാളത്തിലെ കൎണ്ണെലായും, കൊണ്ണാട്ടിലേ പ്രഭുവിനെ ആ സംസ്ഥാനത്തിന്റെ
കാലാളുകളുടെ കൎണ്ണെലായും, കെംബ്രിഡ്ജിലേ പ്രഭുവിനെ പഞ്ചനദത്തിലേ പട്ടാള
ത്തിൽ കൎണ്ണെലായും നിശ്ചയിച്ചിരിക്കയാൽ കൊൎണ്ണാട്ടിലേ പ്രഭുവായ രാജകുമാരൻ
തന്റെ സൈന്യാധിപത്യം ഏല്പാനായി ബൊംബായിൽ വന്നു കുറെ കാലത്തേക്കു വള
രേ സന്തോഷത്തോടേ ദേശത്തിൽ പാൎത്തിട്ടു മടങ്ങി പോകയും ചെയ്തു.

യാവ, എന്ന ദ്വീപിന്മേൽ ഏഴു അഗ്നിപൎവ്വതങ്ങൾ പൊട്ടി, തീ പുറപ്പെടുവിച്ചു,
ഭൂകമ്പത്താൽ സമുദ്രം ഒരു നാഴിക ദൂരത്തേക്കു പിൻവാങ്ങി പൎവ്വതത്തിൻ ഉയരത്തോ
ളം പൊങ്ങി മടങ്ങുമ്പോൾ ൩൦,൦൦൦ ആളുകളെ നശിപ്പിച്ചു കളഞ്ഞു.

ഇംഗ്ലന്തിൽ ഇനി നല്ല സമാധാനം കാണുന്നില്ല. ഐൎല്ലന്തിലേ മത്സരക്കാരു
ടെ നേരേ ഉണ്ടായ ക്ഷമയും ദീൎഘക്ഷാന്തിയും സ്ഥിതിസമത്വക്കാരെ ശമിപ്പിക്കുന്നതി
ന്നു പകരം അധികം ധൈൎയ്യപ്പെടുത്തുകയും ചെയ്തതിനാൽ രാജസഭയിലും കൂടേ അ
വർ ഇപ്പോൾ വളരേ വിരോധം കാണിക്കുന്നു.

പല്ലുകളിളകുമ്പോഴപ്പോഴേ പറിക്കേണം.

തെല്ലുപേക്ഷിച്ചാൽ ശേഷമുള്ളതുമിളകിപ്പോം! എന്നു സൎക്കാർ തക്ക സമയത്തു ഓ
ൎത്തെങ്കിൽ കൊള്ളായിരുന്നു. രാജസഭയിൽ ചേൎന്നുവരുന്ന പ്രതിനിധികൾ എല്ലാവരും
ദൈവത്താണ ഇടേണം എന്ന മുറെക്കു വിരോധമായി നാസ്തികനായ ഡെലാൎഫസായ്പ്,
ഒരു ദൈവത്തിൽ എങ്കിലും വിശ്വാസിക്കാത്ത പക്ഷത്തിൽ ദൈവത്താണ ഇടുന്നതു ക
പടം, ആകയാൽ കൊള്ളരുതാത്തതത്രേ എന്നു തൎക്കിച്ചു. എന്നാൽ രാജസഭ ദൈവത്താ
ണ തന്നേ വേണം എന്നു നിശ്ചയിച്ചു നാസ്തികന്മാൎക്കു പ്രവേശനം നിഷേധിച്ചു.

ഈ രാജ്യസഭയിൽ കഴിഞ്ഞ കൊല്ലത്തിൽ വളരേ കാലത്തോളം തൎക്കമായിരുന്ന
ഒരു ചോദ്യത്തിന്നു തീൎപ്പു വന്നു. മരിച്ചുപോയ ഭാൎയ്യയുടെ സഹോദരിയെ വിവാഹം
കഴിച്ചു കൂടാ എന്നു മുറ്റം സുവിശേഷസഭകളിൽ നടപ്പില്ലാത്ത ക്രമം പുതുതായി ഉറ
പ്പിക്കപ്പെട്ടു.

“എല്ലുമുറിയ പണിതാൽ പല്ലു മുറിയ തിന്നാം.” എന്നതു യുദ്ധത്തിൽനിന്നു ജയ
ശാലികളായി മടങ്ങി വന്ന രണ്ടു വീരന്മാർ അനുഭവിച്ചു. അവരിൽ പൂത്സെൻ കൎത്താ
വിന്നു കൎത്താക്കന്മാരുടെ സഭ ൩൦,൦൦൦ ഉറുപ്പികയും ആല്സതൻ സായ്പിന്നു ( ശ്രീ സൈ
മോർ) ൨൫,൦൦൦ ഉറുപ്പികയും സമ്മാനമായി കൊടുത്തിരിക്കുന്നു.

എന്നാൽ നമ്മുടെ മഹാരാണിക്കും രാജകുഡുംബത്തിന്നും കഴിഞ്ഞ മാൎച്ചമാസത്തിൽ
വലിയ വ്യസനം അടുത്തു. ഇളയ കുമാരനായ ലെയോഫൊല്ദ പ്രഭു യദൃച യാ വീണു,
മുമ്പെ തന്നേ ശരീരക്ഷയമുള്ളവനാകയാൽ ചിലമണിക്കൂർ കഴിഞ്ഞ ശേഷം അന്തരിച്ചു [ 43 ] പോയി. അവൻ ഉത്തമകുമാരനും വാത്സല്യഹൃദയനും ആയിരുന്നതു കൊണ്ടു മഹാ
റാണി അതിക്രൂരദുഃഖവേദനകളിൽ അകപ്പെട്ടു.

പുത്രദേഹാലിംഗനം എത്രയും സുഖം തന്നേ.
പുത്രസ്പൎശത്തിൽ പരംസ്പൎശനസുഖം ഇല്ല.
സ്പൎശനവസ്തുക്കളിൽ ശ്രേഷ്ഠത്വം തനയനും.

എന്നു ഓൎത്തിട്ടു ഈ ഗുണവാനെ അറിഞ്ഞ ആളുകളെല്ലാവരും ചേൎന്നു ദുഃഖിക്കുന്നു.
ഈ വ്യസനങ്ങളും ജനങ്ങളിൽനിന്നുണ്ടാകുന്ന ഓരോ വിരോധങ്ങളും രാജ്യഭാരവും എ
ല്ലാം വാൎദ്ധക്യകാലത്തിൽ സഹിച്ചു തളരാതേ നില്പാൻ ദൈവം താൻ ചക്രവൎത്തിനിയെ
ശക്തീകരിക്കയും ചെയ്യുന്നു.

മഹാറാണിക്കു പ്രത്യേകം രണ്ടു സംഭവങ്ങൾ വളരേ വ്യസനം വരുത്തി. സണ്ട
ർലന്ത എന്ന സ്ഥലത്തു അനവധി കുട്ടികൾ ഒരു രംഗശാലയിൽ കൂടിയിരുന്നു.
കളിയിൽ പ്രസാദിച്ചു തീൎന്ന ശേഷം വീട്ടിലേക്കു പോവാൻ ഇറങ്ങുമ്പോൾ ഭവനത്തി
ന്റെ ഒറ്റ ചെറിയ വാതില്ക്കൽ എത്തീട്ടു എങ്ങിനെയോ ഒരു തടസ്ഥം വന്നു. സമൂഹ
മായി പിൻ ഇറങ്ങുന്ന കുട്ടികൾ അതു അറിയാതേ മുഞ്ചെല്ലുന്നവരെ ഉന്തി ഞെക്കി ത
ള്ളിയതിനാൽ ഭയങ്കരമായ ഒരു തിരക്കുണ്ടായി, ൨൦൦ ചില‌്വാനം കുട്ടികൾ ചവിട്ടപ്പെ
ടുകയാലോ ശ്വാസം മുട്ടുകയാലോ മരിച്ചു പോകയും ചെയ്തു കഷ്ടം.

മറ്റു അപകടം സ്കോത്ലന്തിലേ ക്ലൈദ എന്ന നദിയുടെ വക്കത്തു സംഭവിച്ചു. അ
വിടെ തീൎക്കപ്പെട്ട എത്രയും ഭംഗിയുള്ള ഒരു തീക്കപ്പലിനെ ഒന്നാം പ്രാവശ്യം ഓടുന്നതു
കാണേണ്ടതിന്നു അനേക ആളുകൾ കൂടി വന്നിരുന്നു. ഏകദേശം ൧൮൦ ആളുകൾ കപ്പ
ലിൽ കയറി ചുറ്റും നില്ക്കുന്നവരുടെ സന്തോഷാൎപ്പുകളോടു കൂട കപ്പൽ വെള്ളത്തിൽ
ഇറങ്ങി ഓടി. എന്നാൽ ഉടനെ ഒരു ഭാഗത്തേക്കു മറിഞ്ഞും കൊണ്ടു മുങ്ങി പോയതി
നാൽ ൧൫൨ പേരേയോളവും വെള്ളത്തിൽ ആക്കി നശിപ്പിച്ചു കളഞ്ഞു. അതെല്ലാം
ഒരു നിമിഷത്തിൽ അത്രെ നടന്നതു കൊണ്ടു കരയിൽ നില്ക്കുന്നവൎക്കു യാതൊരു സഹാ
യം ചെയ്വാൻ കഴിഞ്ഞില്ല.

അങ്ങിനെയുള്ള അപകടങ്ങളെല്ലാം ഓൎക്കുന്തോറും നമ്മുടെ സമാധാനത്തിന്നുള്ളവ
വിചാരിപ്പാൻ സംഗതി ഉണ്ടല്ലോ. “ എന്നാൽ സന്മതം മറഞ്ഞു ദുൎമ്മതം നിറഞ്ഞു” എന്ന
പോലെ അത്രേ ആളുകളുടെ നടപ്പു. മനുഷ്യർ അധികാധികമായി ജഡമായി തീരുകയും
ആത്മികകാൎയ്യങ്ങൾ എല്ലാം നിഷേധിച്ചു, തിന്നും കടിച്ചും കൊണ്ടു താന്തോന്നികളായി
നടക്കുകയും ചെയ്യുന്നതിനാൽ നല്ല ഭാഗ്യം അനുഭവിക്കും എന്നു നിരൂപിക്കുന്നു. എ
ന്നാൽ ദൈവാനുഗ്രഹം കൂടാതേ മനുഷ്യന്നു ഒരു ഭാഗ്യം ഉണ്ടാകയില്ല.

പാപികളോടു ചേൎന്നു വസിക്കുന്നവർകൾക്കു
പാപങ്ങളുണ്ടായ്വരും കേവലം അറിഞ്ഞാലും.

പ്രത്യേകം ലണ്ടൻ പട്ടണത്തിൽ വെച്ചു എല്ലാ രാജ്യങ്ങളിൽ നിന്നു മത്സരക്കാരും
ദുഷ്ടന്മാരും കൂടി വന്നു, തമ്മിൽ ആലോചന കഴിക്കയും വലിയ ഒരു ദുഷ്പ്രവൃത്തിക്കായി
കോപ്പ ഒരുക്കുകയും ചെയ്യുന്നു എന്നു കേൾക്കുന്നു.

എന്നാൽ സജ്ജനങ്ങൾ ദേശത്തിന്റെ പരോപകാരത്തിന്നായി വളരേ പ്രയത്നി
ക്കുന്നു. വീടുകളിലും തെരുവീഥികളിലും ദൈവവചനത്തെ ധാരാളമായി പരത്തുകയും
ജനങ്ങളെ നന്മയിലേക്കു നടത്തുവാൻ ശ്രമിക്കയും ചെയ്യുന്നു. ലന്തനിലുള്ള തിരുവെഴു
ത്തുകളെ പരത്തുവാനായി നിശ്ചയിച്ച വേദസംഘം ഇന്നുവരേ ൯൦,൯൭,൬൨൯ വേദ [ 44 ] പുസ്തകങ്ങളെ അച്ചടിപ്പിച്ചു പരത്തിയിരിക്കുന്നു. കഴിഞ്ഞകൊല്ലത്തിന്റെ വരവു
൧൧൨,൪൨൮ ഉറുപ്പിക തന്നേ.

ഇനി സജ്ജനങ്ങളിൽ വെച്ചു കഴിഞ്ഞ കൊല്ലത്തിൽ അന്തരിച്ചു പോയ ഒരാളെ
നന്ദിയോടു കൂടേ ഓൎക്കേണം. സൎവ്വരോഗചികിത്സെക്കുള്ള ചെറിയ ഗുളികകളെ കൊ
ണ്ടു എത്രയും കീൎത്തിപ്പെട്ട ഹൊലോവെ സായ്പ് ൮൪ വയസ്സുള്ളവനായി മരിച്ചു. അവൻ
ബഹുധനവാനായിരുന്നു എങ്കിലും ഔദാൎയ്യശീലനത്രെ. ദരിദ്രക്കുട്ടികളുടെ പഠിപ്പിന്നാ
യി ഒരു കൊല്ലത്തിൽ ൬൦ ലക്ഷം ഉറുപ്പിക സമ്മാനിച്ചതല്ലാതേ ഗതിയില്ലാത്തവൎക്കു സ
ഹായിപ്പാൻ എപ്പോഴും മനസ്സുള്ളവനായിരുന്നു.

ഗൎമ്മാന്യ രാജ്യത്തിൽ പ്രായപ്പെട്ട മൂന്നു കിഴവന്മാർ ഇനി നല്ല സൌഖ്യത്തോ
ടും ദേഹിദേഹബലത്തോടും ഇരിക്കയും രാജ്യകാൎയ്യങ്ങളെ നടത്തുകയും ചെയ്യുന്നതു
ദൈവത്തിന്റെ വലിയ കരുണ തന്നേ. അവരുടെ നേരേ സ്ഥിതിസമത്വക്കാ
ൎക്കും തന്നേ ഒന്നും പ്രവൃത്തിപ്പാൻ സാധിക്കുന്നില്ല. ആ കൂട്ടക്കാരുടെ ഒരു പ്രധാനി
യായ ലസ്കർ അമേരിക്കദേശത്തിൽ അന്തരിച്ചപ്പോൾ അവിടത്തേ സൎക്കാർ ഗൎമ്മാന്യ
ഗവൎമ്മെണ്ടിലേക്കു ഈ സംഭവം അറിയിച്ചു അവന്നു വേണ്ടി ഒരു വിലാപപത്രിക
അങ്ങോട്ടയക്കേണം, എന്നപേക്ഷിച്ചു, അതിന്നു ബിസ്മാൎക്ക പ്രഭു: അയാൾ എപ്പോഴും
ഗൎമ്മാന്യക്കോയ്മയുടെ നേരേ വിരോധം അത്രേ പ്രവൃത്തിച്ചതിനാൽ അവന്റെ മരണം
നിമിത്തം അധികം വിലാപിപ്പാൻ സംഗതിയില്ല, എന്നുത്തരം അറിയിച്ചു. അതിനാൽ
സ്ഥിതി സമത്വക്കാർ വളരേ ദുഷിച്ചു എങ്കിലും വിരോധിപ്പാൻ ധൈൎയ്യം ഉണ്ടായില്ല.
ഗൎമ്മാന്യയിൽ എങ്ങും

അഹോ പ്രകൃതിസാദൃശ്യം
ശ്ലേഷ്മണോദുൎജ്ജനസ്യച
മധുരൈഃ കോപമായാതി
കടുകൈരുപശാമ്യതി! അൎത്ഥാൽ: കഫത്തിന്റെയും ദുൎജ്ജന
ത്തിന്റെയും സാദൃശ്യം ആശ്ചൎയ്യം തന്നേ. മധുരം കൊണ്ടു കോപിക്കും ക്രൂരം കൊണ്ടു
ശമിക്കും! എന്നതു അറിഞ്ഞതിനാൽ ഈ ദുഷ്ടരെ ഒരു ക്ഷമ കൂടാതേ അമൎത്തിവെക്കുന്നു
ണ്ടു. അതിനാൽ സാധുജനങ്ങൾക്കു വളരേ ആശ്വാസം ഉണ്ടു.

ഈ കഴിഞ്ഞ കൊല്ലത്തിൽ എങ്ങും ക്രിസ്തീയസഭയുടെ നവീകരണം നടത്തിയ ലു
ഥരിന്റെ ഓൎമ്മെക്കായി വളരേ ഘോഷത്തോടേ ഓരോ ഉത്സവങ്ങൾ കഴിക്കയും ക്രിസ്തീ
യ വിശ്വാസത്തിന്നും സ്നേഹത്തിന്നും സാക്ഷിയായി ഓരോ ജനോപകാരമായ സ്ഥാപ
നങ്ങളെ നിശ്ചയിക്കയും ചെയ്തിരിക്കുന്നു. ലുഥർ ഉപദേശിച്ചു വന്ന വിത്തംബൎഗ്ഗ് പട്ട
ണത്തിൽ പ്രത്യേകം വളരേ ആളുകൾ കൂടി ചക്രവൎത്തിയുടെ കുമാരനും വന്നു ലുഥരി
ന്റെ ശവക്കുഴിമേൽ പൂമാല ഇട്ടു. അവന്റെ ഓൎമ്മെക്കായി വിശേഷമായ പ്രസംഗം
കഴിക്കയും ചെയ്തു.

ശേഷം വലിയൊരു ഉത്സവം സപ്തെംബർ മാസത്തിലേ ൨൭-ാം൲ രാജ്യത്തിൽ
എങ്ങും കൊണ്ടാടിയിരുന്നു. പ്രഞ്ചുയുദ്ധത്തിൽ പ്രാപിച്ച ജയത്തിന്റെ ഓൎമ്മെക്കായി
നിശ്ചയിക്കപ്പെട്ട സ്മരണചിഹ്നം റീദെൻ ഹൈൻ എന്ന സ്ഥലത്തിലേക്കു കൊണ്ടു
വന്നു അവിടെ ഒരു മലയിൽ സ്ഥാപിച്ചു പ്രതിഷ്ഠ ചെയ്യേണ്ടതിന്നു രാജ്യത്തിൽനിന്നും
എങ്ങും ആളുകൾ കൂടി സന്തോഷിച്ചു. ദിഗ്ജയമുള്ള ചക്രവൎത്തിയും എത്തി. മനത്താഴ്മ
യോടു കൂടേ ദൈവത്തെ സ്തുതിക്കയും ചെയ്തു. [ 45 ] വിശേഷിച്ചു ഗൎമ്മാന്യൎക്കു സ്വന്തദേശത്തിലും മറ്റു രാജ്യങ്ങളോടും സമാധാനം
ഉണ്ടായിരുന്നു. സ്പാന്യരുടെ രാജാവായ അൽഫൻ്സൊ ഗൎമ്മാന്യദേശത്തിൽ വന്നു വള
രേ സ്നേഹവും സന്തോഷവും അനുഭവിച്ചു. അങ്ങോട്ടും പ്രിയം കാട്ടിയതിനാൽ പ്രഞ്ചു
ക്കാർ അറിഞ്ഞു മുഷിഞ്ഞു. അവർ പ്രഞ്ചുരാജ്യത്തിൽ എത്തിയപ്പോൾ അവനെ ദൂഷണ
ങ്ങളോടും അപമാനത്തോടും കൂടേ എതിരേറ്റു വളരേ വ്യസനിപ്പിക്കയും ചെയ്തു.

എന്നിട്ടും പ്രശംസിപ്പാൻ സംഗതിയില്ല. അവിശ്വാസവും ഭക്തികേടും രാജ്യത്തിൽ
വളരേ ഉണ്ടു. ദോഷവും വൎദ്ധിക്കേയുള്ളു. അങ്ങിനേ ഭയങ്കരമായ ഒരു കുലപാതകം
സ്ത്രാസ് ബുൎഗ്ഗ് എന്ന പട്ടണത്തിൽ സംഭവിച്ചു. ഒരു മരുന്നുഷാപ്പിൽ ഒരാൾ യദൃച്ഛ
യാ കടന്നു വില്ക്കുന്നവനെ മുറിവേല്പിച്ചു കൊന്നു, പണങ്ങൾ അപഹരിച്ചു ഓടിപ്പോ
യി പട്ടണത്തിന്റെ വാതിൽക്കൽ നിന്ന കാവല്ക്കാരനെയും കൊന്നു മാറി പോയ്ക്കളഞ്ഞു.

ഔസ്ത്രിയരാജ്യത്തിലുള്ള അവസ്ഥകൾ അത്ര സന്തോഷമായവയല്ല. അന്യരാ
ജ്യങ്ങളുമായി സമാധാനവും പ്രിയവും ഉണ്ടെങ്കിലും ജനങ്ങളിൽ വെച്ചു ദോഷവും അക്ര
മവും ഭയങ്കരമായി വൎദ്ധിച്ചു വരുന്നു. അങ്ങിനെ ഹുങ്കാൎയ്യാദേശത്തിലേ ഒന്നാം ന്യായാ
ധിപനായ മയിലറ്റ കൎത്താവിനെ സ്വന്തപണിക്കാർ കൊന്നു കളഞ്ഞു. അവൻ രാത്രി
യിൽ വീട്ടിൽ വന്നപ്പോൾ മൂന്നു നാലു ആൾ അവനെ പിടിച്ചു കാലും കൈയും കെട്ടി
യ ശേഷം കയറുകൊണ്ടു ഞെക്കിക്കൊന്നു കളഞ്ഞു.

വ്യന്നപട്ടണത്തിൽ നന്ന രാവിലേ ഒരാൾ ഒരു ഷാപ്പിൽ പ്രവേശിച്ചു. ഉടമസ്ഥ
ന്റെ കണ്ണിൽ പുകയിലപ്പൊടി ഇട്ടു അവന്നു മുറിവു ഏല്പിച്ചു. അടുത്ത മുറിയിൽ ചെന്നു
അവിടേ രണ്ടു കുട്ടികളുമായി പഠിപ്പിച്ചുകൊണ്ടിരിക്കുന്ന മിസ്സിയെയും ഏകദേശം
കൊന്നു പണം പറിച്ചു പോയ്ക്കളഞ്ഞു.

വേറേ ഒരു ദുഷ്ടനെ പിടിച്ചു ശിക്ഷിപ്പാൻ സംഗതി വന്നതിനാൽ ഉപകാരം.
ആയവൻ പെണ്കുട്ടികളെ ക്ഷണിക്കയും അവിടേ പണം അപഹരിച്ചു കൊല്ലുകയും
ചെയ്തു. അങ്ങിനെ ൫-൬ പെണ്കുട്ടികളിൽ സാധിച്ചു കഷ്ടം.

ബുദ്ധപെസ്റ്റ എന്ന പട്ടണത്തിന്റെ തപ്പാലാപ്പീസ്സിൽനിന്നു ൨൪൫,൦൦൦ ഉറുപ്പിക
യുള്ള ഖജാൻപെട്ടി ആശ്ചൎയ്യമാം വണ്ണം കാണാതേപോയിരിക്കുന്നു.

മനുഷ്യർ ചെയ്യുന്ന ദോഷം കൂടാതേ പല അപകടങ്ങളും ഈ ദേശത്തിൽ സംഭവി
ച്ചു. ഹുങ്കാൎയ്യദേശത്തിലേ ന‌്സൈ എന്ന നദിയിൽ ൩൫ പേരോളം ഉള്ള ഒരു കല്യാണ
ക്കൂട്ടം ശീതത്താൽ ഉറച്ച വെള്ളത്തിന്മേൽ നടക്കുമ്പോൾ അതു പൊട്ടി പിളൎന്നതിനാൽ
എല്ലാവരും മുങ്ങി ചാകയും ചെയ്തു.

ക്രൊ ആസ്യസംസ്ഥാനത്തിൽ ഒരു മത്സരം ഉണ്ടായിരുന്നു. ആ ജാതിക്കും ഹുങ്കാ
ൎയ്യൎക്കും തമ്മിൽ അശേഷം മനച്ചേൎച്ചയില്ലായ്കയാൽ ഒരു കോയ്മയുടെ കീഴിൽ ഇരിപ്പാൻ
ബഹു അനിഷ്ടം തോന്നുന്നു.

ഒരു ഉത്സവത്തിൽ അത്ര ജനങ്ങൾ എല്ലാവരും ഒരുമനപ്പെട്ടു കൂടി സന്തോഷിച്ചു.
അതെന്തെന്നാൽ: ൨൦൦ സംവത്സരങ്ങൾക്കു മുമ്പെ തുൎക്കർ വന്നു എന്ന മുഖ്യപട്ട
ണത്തെ വളഞ്ഞു അതിന്നു മൂലച്ഛേദം വരുത്തുവാൻ ഭാവിച്ചപ്പോൾ നഗരനിവാസി
കൾ അത്ഭുതമായ പരാക്രമം കാണിച്ചു മൂന്നു ലക്ഷം തുൎക്കരെ ചില മാസത്തോളം തടു
ത്തു. കഷ്ടം വൎദ്ധിച്ചു നാശം അടുത്തിരുന്ന സമയം പോലരുടെ രാജാവായ യോഹ
ന്നാൻ സൊബിയേസ്കി സഹായത്തിന്നു എത്തി തുൎക്കരെ ജയിച്ചു ഓടിപ്പിക്കയും ചെയ്തു.

ഈ സംഭവത്തിന്റെ ഓൎമ്മെക്കായിട്ടു വ്യന്നപട്ടണത്തിലും ദേശത്തിലെങ്ങും ഒരു [ 46 ] മഹോത്സവം കഴിച്ചു രാജകുഡുംബവും മഹാന്മാരും ജനങ്ങളുമായി കൂടി ഓരോ വിശേഷ
ക്കാഴ്ചകളിൽ മനഃപൂൎവ്വം പ്രസാദിച്ചു പോന്നു.

തുൎക്കരുടെ രാജ്യത്തിൽ മരണത്തിന്റെ ശാന്തത അത്രേ വാഴുന്നു. പാഷാവും
മന്ത്രികളും പണം നിമിത്തമായി വളരേ ബുദ്ധിമുട്ടിലിരിക്കുന്നു. സഹായത്തിന്നായിട്ടു
എങ്ങും നോക്കി അപേക്ഷിച്ചു. ഒരു സാദ്ധ്യം കാണായ്കകൊണ്ടു ഒന്നും ചെയ്വാൻ കഴി
വില്ല. അതു തന്നേ മിസ്രദേശത്തിലും കാണുന്നു.

അവിടേ കഴിഞ്ഞ കൊല്ലത്തിൽ മാധി ഇമാൻ എന്നൊരു കള്ള പ്രവാചകൻ എഴു
നീറ്റു താൻ മുഹമ്മദ് മുന്നറിയിച്ച പരമാൎത്ഥമായ പ്രവാചകനാകയാൽ മുസല്മാനരുടെ
മാൎഗ്ഗത്തെ നവീകരിപ്പാൻ വിചാരിക്കുന്നു എന്നു പരസ്യമാക്കി വളരേ ആളുകളെ വശീ
കരിക്കയും ചെയ്തു. ഏകദേശം രണ്ടു കൊല്ലത്തോളം യുദ്ധം ചെയ്ത ശേഷം ഉപരാജാ
വു ഹിക്ക എന്ന ഇംഗ്ലിഷ് സഹസ്രാധിപനെ അവന്റെ നേരേ അയച്ചു. എന്നാൽ
കുറേ കാലം കഴിഞ്ഞിട്ടു ഈ സൈന്യം എല്ലാം നശിച്ചു എന്നറിഞ്ഞപ്പോൾ സഹായത്തി
ന്നായി വേറേ നായകന്മാരെ സൈന്യങ്ങളുമായി അയച്ചു എങ്കിലും അവരും നശിച്ചു.
ജയം കൊണ്ടതിനാൽ കള്ള പ്രവാചകന്റെ സൈന്യം വളരേ വൎദ്ധിച്ചു മൂന്നു ലക്ഷം
ആളുകളോളം ആയി വന്നു. മിസ്രക്കാർ വലിയ സങ്കടത്തിൽ ഇരിക്കുന്നു, എന്നു ഇംഗ്ലി
ഷ്ക്കാർ കണ്ടു തങ്ങൾ തന്നേ ഈ യുദ്ധത്തിന്നായി പുറപ്പെട്ടു. മുമ്പേ സൂദാൻ ദേശത്തിൽ
നാടുവാഴിയായി ജനരഞ്ജന സമ്പാദിച്ച ഗൊൎദ്ദോൻ സഹസ്രാധിപനെ വിളിച്ചു മേല
ധികാരം അവന്റെ കൈയിൽ ഏല്പിച്ചു. അവൻ ദേശത്തിൽ എത്തും മുമ്പേ ബേക്കർ
ഫഷ തോക്കാർ എന്ന സ്ഥലത്തു അപജയപ്പെട്ടു സൈന്യം ഇല്ലാതായിപ്പോയി എന്ന വ
ൎത്തമാനം കേട്ടു. ആയവന്റെ സഹായത്തിൽ ഗോൎദ്ദാൻ സേനാപതി പ്രത്യേകം ആ
ശ്രയിച്ചതുകൊണ്ടു ഈ തോല്മനിമിത്തം വളരേ മുഷിഞ്ഞു എങ്കിലും സാവധാനത്തോടേ
ദേശത്തിൽ പ്രവേശിച്ചു. ഖൎത്തുൻ എന്ന മുഖ്യസ്ഥലത്തിൽ നിവാസികളോടു പ്രിയം
കാട്ടി അവരെ തന്റെ പക്ഷത്തിലാക്കുകയും ചെയ്തു. അതിന്നിടേ കപ്പൽവ്യൂഹത്തി
ന്റെ സേനാപതിയായ യുവെൎത്ത സുചികം എന്ന കോട്ടയെ രക്ഷിച്ചു. എന്നാൽ സിൽ
ക്കത്ത, തോകൎത്ത എന്ന മറ്റു രണ്ടു കോട്ടകളെ ഒസ്മാൻ പാഷാ പിടിച്ചു വളരേ ക്രൂരത
യോടേ ആളുകളെ സംഹരിച്ചു. ഇവന്റെ നേരേ ഗ്രഹംസേനാപതി പുറപ്പെട്ടു ജ
യം കൊണ്ട തോകൎത്ത കോട്ടയെ പിടിച്ചു. ഒസ്മാൻ രണ്ടാമതു സൈന്യം കൂട്ടി യുദ്ധ
ത്തിന്നായി വരുമ്പോൾ അവനെ ജയിച്ചു പൎവ്വതങ്ങളിലേക്കു ആട്ടിക്കളഞ്ഞു. ആ സമ
യം ഗോൎദ്ദാൻ സായ്പിന്റെ പ്രവൃത്തി എല്ലാം നന്നായി ഫലിച്ചു ഖൎത്തുൻ പട്ടണത്തിൽ
സമാധാനം തന്നേ ഉണ്ടായിരുന്നു. പെട്ടന്നു ഒരു ദിവസത്തിൽ ഒസ്മാൻപാഷാ സൈ
ന്യങ്ങളുമായി വന്നു പട്ടണത്തെ വളഞ്ഞു കൊണ്ടിരുന്നു. അങ്ങിനേ ഗോൎദ്ദാൻ സായ്പും
അവന്റെ സൈന്യവും ഒരുമിച്ചു ഈ കുടുക്കിൽ അകപ്പെട്ടു. അറവികളിലും എത്ര വിശ്വാ
സം വെപ്പാൻ കഴിയും എന്നു അറിയായ്കകൊണ്ടു വളരേ അപകടമുള്ള സ്ഥിതിയിൽ
ഇരിക്കുന്നു. ഈ വൎത്തമാനം ഇംഗ്ലന്തിൽ എത്തിയ ശേഷം അവരുടെ രക്ഷെക്കായി
വളരേ ആളുകൾ കൂടി പണങ്ങൾ ശേഖരിച്ചു ഒരു സൈന്യത്തെ അങ്ങോട്ടയപ്പാൻ വി
ചാരിക്കുന്നു.

മിസ്രക്കാരുടെ രാജാവിന്നു ഈ കാൎയ്യത്തിൽ ഒന്നും ചെയ്വാൻ ശക്തി പോരാ. അവ
ന്റെ പടജ്ജനങ്ങൾ ഭീരുക്കളും കള്ളന്മാരും അത്രേ. പോരിൽ നില്ക്കുന്നതിന്നു പകരം
കഴിയുന്നേടത്തോളം വേഗത്തിൽ പോയ്ക്കളഞ്ഞു പ്രാണരക്ഷയെ അനുഷ്ഠിക്കുന്നു. പഴ
യ കടങ്ങളെ തീൎക്കുവാൻ ഒരു വഴി കാണായ്കകൊണ്ടു എങ്ങും പുതിയ പണസ്സഹായ [ 47 ] ങ്ങൾ കിട്ടുകയില്ല. ആയതുകൊണ്ടു ഈ പണവിശേഷങ്ങളെ ആലോചിച്ചു തീൎക്കേണ്ട
തിന്നു ഇംഗ്ലിഷ്ക്കോയ്മ മറ്റുള്ള രാജ്യങ്ങളുടെ മന്ത്രികളെ ഒരു യോഗത്തിന്നായി ക്ഷ
ണിച്ചു. അവർ നിശ്ചയിക്കുന്നതിൽ രാജാവു താൻ സമ്മതിക്കുന്നു പോൽ.

തുസ്യരാജ്യത്തിൽ ഈ കഴിഞ്ഞ കൊല്ലത്തിൽ കുറേ സുഖം ഉണ്ടായിരുന്നെങ്കിലും
സ്ഥിതിസമത്വക്കാരുടെ ദുഷ്പ്രവൃത്തി ഇനിയും രഹസ്യത്തിൽ നടക്കുന്നു. അങ്ങിനേ
ഒരിക്കൽ അവർ ഒരു പൊലീസ്സുമേലാധികാരിയോടു ഒരു വീട്ടിൽ വളരേ സ്ഥിതിസമ
ത്വക്കാർ കൂടിവന്നിരിക്കുന്നു എന്നൊരു കള്ളവൎത്തമാനം അറിയിച്ചു. അവൻ നിശ്ച
യിച്ച വീട്ടിൽ വന്നു പ്രവേശിച്ചപ്പോൾ പെട്ടന്നു വാതിൽ തുറന്നു രണ്ടു സ്ഥിതിസമ
ത്വക്കാർ അവനെ വെടിവെച്ചു കൊന്നു കളഞ്ഞു. ഈ ദുഷ്ടരെ പിടിപ്പാൻ എത്ര ഉത്സാ
ഹിച്ചാലും സാദ്ധ്യമില്ല. അവരുടെ നാശകരമായ പ്രവൃത്തികൊണ്ടു അത്രേ അവരെ
അറിയാം.

ചക്രവൎത്തിയുടെ കിരീടധാരണം ഒരു അക്രമം കൂടാതേ കൊണ്ടാടുവാൻ ആ ദുഷ്ട
ന്മാർ സമ്മതിച്ചതു ആശ്ചൎയ്യം തന്നേ. ഈ ഉത്സവം ബഹു കൌതുകത്തോടും തേജസ്സോ
ടും കൂടേ മേയി ൨൪-ാം൲ മൊസ്ക്കവ എന്ന പട്ടണത്തിൽ കഴിഞ്ഞു. രാജ്യത്തിന്റെ
എല്ലാ ദിക്കുകളിൽനിന്നു ചേൎന്നു വന്ന മഹാന്മാരും ജനങ്ങളും പൂൎണ്ണസന്തോഷം അനുഭ
വിക്കയും ചെയ്തു.

മുമ്പേത്ത ചക്രവൎത്തി മരണംപ്രാപിച്ച സ്ഥലത്തിൽ വലുതായിട്ടുള്ള ഒരു പള്ളി അ
വരുടെ ഓൎമ്മെക്കായി സ്ഥാപിക്കേണ്ടതിന്നു കല്പന പരസ്യമായി. അതിന്നായിട്ടു കോയ്മ
൮൦ ലക്ഷം ഉറുപ്പിക നിശ്ചയിച്ചു. ൧൦ കൊല്ലത്തിൻ അകം ആ നിൎമ്മാണത്തെ തീ
ൎപ്പാൻ ഭാവിക്കുന്നു.

സ്വേദരുടെ രാജാവിന്നു അതിന്നു ചേൎന്നിരിക്കുന്ന നൊൎവ്വെഗദേശത്തിലും
വാഴ്ച ഉണ്ടാകയാൽ അവിടത്തേ രാജസഭ അവന്നു വളരേ വിരോധമായിരിക്കുന്നു.
ആകയാൽ രാജാവിന്റെ മന്ത്രിയായ സേല്മർകൎത്താവിന്റെ നേരേ സംഗതി കൂടാതേ
ഒരു അന്യായം കൊണ്ടുവന്നു. അവർ തന്നേ അവനെ വിസ്തരിച്ചു, കുറ്റമില്ലാത്തവ
നെ മന്ത്രിസ്ഥാനത്തിൽനിന്നു നീക്കി. ഒരിക്കലും സൎക്കാർ ഉദ്യോഗം ഇനി ഉണ്ടാകരുതു
എന്നും വ്യവഹാരത്തിന്റെ ചെലവു പിഴയായിട്ടു സഹിക്കേണം എന്നും കല്പിച്ചതിനാൽ
രാജാവിന്നു ദേശത്തിൽ മേലധികാരം ഇല്ല എന്നു പ്രസ്ഥാപിപ്പാൻ വിചാരിച്ചു, രാ
ജാവിന്നു വളരേ വ്യസനം ഉണ്ടായി. വിശ്വസ്തനായ തന്റെ മന്ത്രിയെ കഴിയും വ
ണ്ണം മാനിച്ചു, എങ്കിലും രാജസഭ മത്സരമായി വിധിച്ച വിധിയെ നീക്കുവാൻ ധൈൎയ്യം
ഉണ്ടായില്ല.

പ്രഞ്ചുരാജ്യത്തിൽ കാൎയ്യം എല്ലാം ഇനിയും അമാന്തമായി കിടക്കുന്നു. സ്ഥിതി
സമത്വക്കാരും ജനപ്രഭുത്വക്കാരും ചക്രവൎത്തിപ്രിയരും രാജവിശ്വസ്തരും എന്ന പല
പല കൂട്ടരായി ജനങ്ങൾ പിരിഞ്ഞു നടക്കുന്നതിനാൽ രാജ്യത്തിൽ ഒരു സുഖവും ഒരു
സാദ്ധ്യവും ഇല്ല. എന്നിട്ടും അഹംഭാവം മാറീട്ടില്ല. ലോകത്തിൽ പ്രധാനജനം അ
വർ തന്നേ എന്നു വമ്പു പറകയും ഗൎമ്മാന്യരുടെ നേരേ ഉഗ്രകോപം തന്നേ മനസ്സിൽ
ധരിക്കയും ചെയ്യുന്നു. ബലമില്ലാത്ത സൎക്കാർ പ്രയാസേന അത്രേ അധികാരം നടത്തു
ന്നു. പണ്ടുള്ള രാജകുഡുംബത്തിന്റെ നേരേ ഓരോ കഠിനകല്പനകളെ നടത്തിയതി
നാൽ പല ആളുകൾക്കു മുഷിച്ചൽ തോന്നുന്നു. ഈ കുഡുംബത്തിലേ ശ്രേഷ്ഠനായ ഷം
ബോർപ്രഭു ഔഗുസ്തമാസം ൨൪-ാം൲ കഴിഞ്ഞതു കൊണ്ടു പരീസ്സ് പ്രഭു കാരണവനായി
തീൎന്നപ്പോൾ അവനെ ദേശത്തിൽനിന്നു പുറത്താക്കി എങ്കിലും അവൻ സ്പാന്യരാജ്യത്തി [ 48 ] ലേക്കു പുറപ്പെടുന്ന ദിവസത്തിൽ വളരേ ആളുകൾ കൂടി സ്നേഹത്തോടേ വിടവാങ്ങുക
യും ചെയ്തു.

മുമ്പേ കേട്ട പ്രകാരം ഗൎമ്മാന്യരുടെ നേരേയുള്ള കോപം നിമിത്തം സ്പാന്യരുടെ
രാജാവു ഗൎമ്മാന്യദേശത്തിൽ വന്നു ചക്രവൎത്തിയുമായി വളരേ സ്നേഹത്തോടേ പെരു
മാറുകയും ഗൎമ്മാന്യസൈന്യത്തിൻ ബഹുമതിക്കായി ഒരു സ്ഥാനം കൈക്കൊള്ളുകയും
ചെയ്തതിനാൽ പ്രഞ്ചുകാൎക്കു ബഹുമുഷിച്ചൽ തോന്നി ആകയാൽ ഈ രാജാവു അങ്ങോട്ടു
ചെന്നു, പറീസ്സ് പട്ടണത്തിൽ പ്രവേശിക്കുമ്പോൾ ജനങ്ങൾ അവനെ അപമാനിക്കയും
പരിഹസിക്കയും ചെയ്തതു അവന്നു വലിയ വ്യസനം തോന്നി.

ഈ അഹംഭാവം നിമിത്തം തന്നേ അന്യരുമായി രണ്ടു ദിക്കിൽ യുദ്ധം തുടങ്ങി
ചീനക്കാരുടെ മേൽവിചാരണയിലിരിക്കുന്ന തൊങ്കിൻ അൎദ്ധദ്വീപിൽ പ്രഞ്ചുകാൎക്കും
പഴയ ഒരവകാശം ഉണ്ടു എന്നു നടിച്ചും കൊണ്ടു സൈന്യങ്ങളെ അങ്ങോട്ടയച്ചു. ബലഹീ
നരായ ചീനക്കാരുടെ കൈകളിൽനിന്നു പറിച്ചു മേലധികാരം അപഹരിക്കയും ചെയ്തു.

അപ്രകാരം തന്നേ മദഗാസ്കർ എന്ന വലിയ ദ്വീപിന്റെ ഒരംശം പ്രഞ്ചുകാൎക്കുള്ളതു
എന്നു ചൊല്ലി, തീക്കപ്പലുകളെ അയച്ചു വെടിവെക്കുകയും ഓരോ ബലാത്കാരം പ്രവൃ
ത്തിക്കയും ചെയ്തതിനാൽ എല്ലാവൎക്കും വളരേ അനിഷ്ടമായി തീൎന്നു. എന്നാൽ ഇതുവ
രേ ഈ ദ്വീപിൽ അവൎക്കു വിശേഷിച്ചു ഒരു സാദ്ധ്യം വന്ന പ്രകാരം കാണുന്നില്ല.

ഇതാല്യദേശത്തിൽ സംഭവിച്ച ഒരു മഹാ അപകടം നിമിത്തമായി എങ്ങും വ
ലിയ ദുഃഖവും വിലാപവും പരന്നു പോയി. നേയാപ്പൾ പട്ടണത്തിന്നു സമീപം ഇ
ഷിയ എന്ന എത്രയോ ഭംഗിയുള്ള ഒരു ദ്വീപുണ്ടു. വിലാത്തിക്കാർ എല്ലാ ദിക്കുക
ളിൽനിന്നു അവിടേ വന്നു ശരീരസുഖത്തിന്നായി പാൎത്തു കളിക്കയും ചെയ്യുന്നു. അവി
ടേ പെട്ടന്നു ഭയങ്കരമായ ഒരു ഭൂകമ്പത്താൽ ൮൦൦൦ ത്തോളം ആളുകൾ നശിച്ചു പോ
യി. സൎക്കാർ ആളുകളെ കഴിയുന്നേടത്തോളം ജീവനോടേ രക്ഷിക്കേണ്ടതിന്നു വളരേ
പ്രയത്നം കഴിച്ചു. ഉടനേ ൩൫൦൦ ആളുകളെ സഹായത്തിന്നയച്ചു. രാജാവു താനും
മന്ത്രികളും അങ്ങോട്ടു പോയി, കഷ്ടം എല്ലാം കണ്ടിട്ടു രാജാവു കണ്ണുനീരോടു കൂടേ ജന
ങ്ങളെ ആശ്വസിപ്പിക്കയും ചെയ്തതല്ലാതേ ഒരു ലക്ഷം ഉറുപ്പികയും കൊടുത്തു പോൽ.
എന്നാൽ മനുഷ്യരുടെ പ്രയത്നം കൂടാതേ ദൈവം താൻ പലരെ ആശ്ചൎയ്യമാംവണ്ണം ജീ
വനോടേ രക്ഷിച്ചതു എങ്ങിനേ എന്നാൽ: രണ്ടു മതാമ്മമാർ ൫൦ മണിക്കൂർ, ൧൦ കുട്ടി
കൾ ൩൬ മണിക്കൂർ ശേഷിപ്പുകളാൽ മൂടപ്പെട്ടിരുന്നിട്ടു രക്ഷ പ്രാപിച്ചു, ഒരു പടയാളി
൧൨൫ മണിക്കൂർ കഴിഞ്ഞിട്ടത്രേ രക്ഷപ്പെട്ടു.

രാജാവിന്നു ജനങ്ങളുടെ നേരേ വളരേ വാത്സല്യം ഉണ്ടെങ്കിലും സ്ഥിതിസമത്വ
ക്കാർ ഒന്നും കൂട്ടാക്കാതേ അവനെയും കൊല്ലുവാൻ പുറപ്പെട്ടു ദൈവകരുണയാൽ സാ
ധിച്ചില്ലതാനും.

വിക്തോർ ഇമ്മാനുവേൽ എന്ന മുമ്പേത്ത രാജാവിന്റെ ഓൎമ്മെക്കായി രോമയിൽ
വെച്ചു വലിയ ഉത്സവം കഴിക്കപ്പെട്ടു ൨൫൦൦൦ ആളുകൾ ൧൫൦൦ കൊടിക്കൂറകളുമായും
൮൦ കൂട്ടം വാദ്യക്കാരുമായും പന്തെയോൻ എന്ന ശ്മശാനശാലയിൽ ചെന്നു, രാജാവിന്റെ
ശ്മശാനസ്ഥലത്തിന്നു പ്രദക്ഷിണം ചെയ്തു. പൂക്കൾ കൊണ്ടു അലങ്കരിക്കയും അവന്റെ
ഓൎമ്മെക്കായി നന്ദിയുള്ള പ്രസംഗങ്ങളെ കഴിക്കയും ചെയ്തു.

ഗൎമ്മാനരാജകുമാരൻ സ്പാന്യയിലേക്കുള്ള യാത്രയിൽ രോമയിൽ കടന്നു വരുമ്പോൾ
രാജകുഡുംബത്തെ കണ്ട ശേഷം പാപ്പാവിനെ കാണ്മാനായിട്ടു പോയി അവനോടു വ
ളരേ സ്നേഹമായി പെരുമാറുകയും ചെയ്തു. [ 49 ] അമേരിക്കദേശത്തിൽനിന്നു നമുക്കു വന്ന വൎത്തമാനങ്ങൾ പല പ്രകാരത്തിൽ
ആശ്ചൎയ്യമുള്ളവ തന്നേ. സകലവിദ്യകളിലും എല്ലാ യുക്തിപ്രയോഗങ്ങളിലും വളരേ
വൎദ്ധന കാണുന്നതല്ലാതേ നിവാസികളുടെ സംഖ്യ അത്യന്തം പെരുകുകയും ചില പട്ട
ണങ്ങൾ ആശ്ചൎയ്യമാംവണ്ണം വേഗത്തിൽ വലുതാകയും ചെയ്യുന്നു.

ഇപ്പോൾ പാനമ എന്ന വടക്കും തെക്കുമുള്ള അമേരിക്കയുടെ നടുവിലിരിക്കുന്ന
കരയിടുക്കു മുറിച്ചു, ഒരു തോടു കീറി പണിയിപ്പാൻ തുടങ്ങിയിരിക്കുന്നു. ഈ പ്രവൃത്തി
ക്കായി ൧൫൦൦൦ കൂലിക്കാരും ൩൯ കപ്പലുകളും, ൧൩൨ തീയന്ത്രങ്ങളും ൪൦൦൦ തീവണ്ടികളും
വരുത്തുവാൻ നിശ്ചയിച്ചു പണി മുഴുവൻ തീൎക്കേണ്ടതിന്നു ൨൦ കോടി ഉറുപ്പികയും മൂന്നു
കൊല്ലം അവധിയും സമ്മതിച്ചു പ്രവൃത്തി തുടങ്ങി എങ്കിലും കൂലിക്കാരെ കിട്ടാൻ വള
രേ പ്രയാസം ആകയാൽ മുടക്കം വന്ന പ്രകാരം കേൾക്കുന്നു. കൂലി രണ്ടര ഉറുപ്പിക
യാകുന്നു എന്നു കേട്ടാൽ മനസ്സു അങ്ങോട്ടു വലിക്കുന്നവരോടു മെല്ലവേ ഈ കാൎയ്യത്തി
ന്നായി പുറപ്പെടുവാൻ ആലോചന എന്തെന്നാൽ പ്രവൃത്തി വളരേ പനിയുള്ള സ്ഥ
ലത്തു തന്നേ നടത്തിവരുന്നതിനാൽ കൂലിക്കാർ കൂട്ടമായി തന്നേ ഒരു സഹായം കൂടാ
തേ നശിക്കയും ചെയ്യുന്നു.

തെക്കേ അമേരിക്കയിൽ മൊന്തോവിദേയോ എന്ന പട്ടണത്തിന്റെ നിവാസിക
ൾക്കു യദൃച്ഛയാ ഒരു ആപത്തു വന്നു കൂടി. പല സ്ത്രീകളും കുട്ടികളും കടല്പുറത്തു കളി
ക്കുന്ന സമയം പെട്ടന്നു സമുദ്രം വാങ്ങിപ്പോയി മുമ്പേ വെള്ളം മൂടിയ ഒരു വലിയ
സ്ഥലം കരയായി കാണായ്വന്നു. കുട്ടികൾക്കു വലിയ സന്തോഷം ആയി. അവർ
കളിച്ചും തുള്ളിയും ചിരിച്ചും കൊണ്ടിരിക്കേ ദൂരത്തുനിന്നു സമുദ്രം ഭയങ്കരമായ ഘോഷ
ത്തോടേ എത്രയോ ഉയൎന്ന തിരമാലയായിട്ടു വീണ്ടും മടങ്ങിവന്നപ്പോൾ എല്ലാവരും ഭൂമി
ച്ചു ഓടിപ്പോവാൻ നോക്കി എങ്കിലും നൂറ്റിൽ പരം ആത്മാക്കൾ വെള്ളം കുടിച്ചു നശി
ക്കയും ചെയ്തു.

ചീനരാജ്യത്തിന്നു പ്രഞ്ചുകാരെക്കൊണ്ടു അന്യായം തന്നേ ഉണ്ടായി നിശ്ചയം. എ
ന്നാൽ അവർ കുറ്റമില്ലാത്ത എല്ലാ അന്യജാതിക്കാരുടെ നേരേ കോപിക്കയും അവരെ
കഴിയുന്നേടത്തോളം ഉപദ്രവിച്ചു ഹിംസിക്കയും ചെയ്യുന്നതു വലിയ ദുൎബ്ബുദ്ധി അത്രേ.
അപ്രകാരം തന്നേ ക്രിസ്തീയമാൎഗ്ഗം അന്യദേശക്കാരെക്കൊണ്ടു പരത്തിയതാകയാൽ അതി
നെയും വിരോധിക്കയും ക്രിസ്ത്യാനികളെ ഹിംസിക്കയും ചെയ്തതു മഹാ സങ്കടം തന്നേ.
സൎക്കാർ ആയതിനെ വിരോധിക്കുന്നു. എന്നാൽ ദേശത്തിൽ എങ്ങും അധികാരം അനുസ
രിക്കാത്ത പല കൂട്ടർ നടന്നു പോന്നു. ഗ്രാമങ്ങളെ നശിപ്പിക്കയും ഉള്ളതെല്ലാം കവൎന്നു
സംഹരിക്കയും ആളുകളെ ഹിംസിക്കയും ചെയ്യുന്നതിന്നു ഒരു അമൎച്ചയും കല്പിക്കേണ്ടതി
ന്നു ബലം പോരായ്കയാൽ, ഈ മത്സരക്കാരെക്കൊണ്ടു ൨൦൦ ഇല്പരം ക്രിസ്ത്യാനികൾക്കും
പ്രാണഹാനി വന്നു.

എന്നാൽ സാധുക്കളായവരെ ഹിംസിപ്പാൻ എത്രയും ധൈൎയ്യമുള്ള ഈ പടജ്ജനങ്ങൾ
ശത്രുവിന്റെ നേരേ യുദ്ധം ചെയ്യുന്നതിൽ മഹാഭീരുക്കളായി പോർ തുടങ്ങും മുമ്പേ
തന്നേ പിന്മണ്ടി പ്രാണരക്ഷെക്കായി ഓടിപ്പോകയും ചെയ്യുന്നു. അതുകൊണ്ടു പ്ര
ഞ്ചുകാരുടെ നേരേയും നില്പാൻ കഴിഞ്ഞില്ല. കോയ്മെക്കു സമാധാനത്തിന്നായി അപേ
ക്ഷിപ്പാൻ സംഗതി വന്നതിനാൽ പ്രാഞ്ചുകാരുടെ മനസ്സുപ്രകാരം തൊങ്കിൻ എന്ന ദ്വീ
പിൻ മേലധികാരം അവൎക്കു തന്നേ ഏല്പിച്ചു സമ്മതിക്കയും ചെയ്തു.

ആഫ്രിക്കദേശത്തിലേ സുലുരാജ്യത്തിന്റെ തമ്പുരാൻ ഇംഗ്ലിഷ്ക്കാരെക്കൊണ്ടു കഴി [ 50 ] ഞ്ഞ കൊല്ലത്തിൽ വീണ്ടും തന്റെ ദേശത്തിൻ രാജസ്ഥാനം പ്രാപിക്കുമ്പോൾ, ഇനി മേ
ലാൽ നല്ല അനുസരണത്തോടു വാഴ്ചകഴിക്കാം, എന്നു വാഗ്ദത്തം ചെയ്തു എങ്കിലും

ഓരോരോ ധൎമ്മങ്ങളും പറഞ്ഞു വാഴും പോഴും
നാരിമാരോടു കേളിയാടീടും പോഴും പിന്നെ
തന്നുടെ ജീവൻ ഇപ്പോൾ പോം എന്നു തോന്നും പോഴും
എന്നിവ നാലിങ്കലും അസത്യം പറഞ്ഞാലും
എന്നുമേ ദോഷം ഇല്ലയെന്നു കേളിയും ഇല്ലേ; എന്നു ഹിന്തുശാസ്ത്രം അ
നുവദിക്കുന്ന പ്രകാരം, രാജസ്ഥാനം കിട്ടേണ്ടതിന്നു ഇല്ലാത്തതു പറഞ്ഞാൽ എന്തു ദോ
ഷം, എന്നു വിചാരിച്ചു പറഞ്ഞതാകയാൽ “ പിടിച്ചപ്പോൾ ഞെക്കി ഇടാഞ്ഞാൽ ഇളക്കു
മ്പോൾ കടിക്കും.” എന്നതിനെ ഇംഗ്ലിഷ്ക്കാൎക്കു അറിവാൻ സംഗതിവരുത്തി. സ്വന്ത
ദേശത്തിൽ എത്തി വാഴ്ച ഏറ്റപ്പോൾ മുമ്പേത്തതു പോലേ അതിക്രൂരതയോടും അന്യാ
യത്തോടും രാജ്യകാൎയ്യങ്ങളെ നടത്തുവാൻ തുടങ്ങി. ഒടുക്കം തന്റെ ക്രിയകൾക്കു തക്ക
ശിക്ഷയിൽ അകപ്പെട്ടു. അവന്റെ അധികാരത്തിൽ ഇഷ്ടപ്പെടാത്ത ചില ജാതികൾ
മത്സരിച്ചു, അവന്റെ നേരേ പുറപ്പെട്ട യുദ്ധത്തിൽ അവനെ പിടിച്ചു കൊന്നു കളഞ്ഞു.

അറുപതു കൊല്ലത്തോളം നിരന്തരമായി ബെദ്വാന്ന ജാതിയിൽ മിശ്യൻപ്രവൃത്തി
നടത്തിയ മൊഫാത് സയ്പ് കഴിഞ്ഞ പ്രകാരം കേൾ്ക്കുന്നു. അവന്റെ ഏകപുത്രി കീൎത്തി
പ്പെട്ട ലീവിംഗസ്ഥൻ പണ്ഡിതരുടെ ഭാൎയ്യ ആയിരുന്നു.

മദഗാസ്കർ എന്ന ദ്വീപിന്റെ റാണി മരിച്ചു. ൨൦ വയസ്സുള്ള രാജഫിന്തരാഹെതി
എന്നവൾ സിംഹാസനം ഏറി എന്നതു പ്രാഞ്ചുകാർ അറിഞ്ഞിട്ടു ഈ ദ്വീപിന്മേൽ
അധികാരം പ്രാപിപ്പാൻ നല്ല തഞ്ചം കണ്ടു യുദ്ധക്കപ്പലുകൾ അങ്ങോട്ടയച്ചു. ഓരോ
ബലാത്കാരം പ്രവൃത്തിക്കയും ചെയ്ത പ്രകാരം മുമ്പേ കേട്ടുവല്ലോ. എന്നാൽ പുതിയ രാ
ജ്ഞി നല്ല ബുദ്ധിയും ധൈൎയ്യവുമുള്ള ഒരു ബാല്യക്കാരത്തി ആകയാൽ പ്രാഞ്ചുക്കരുടെ
നേരേ ഭയം കൂടാതേ നില്ക്കുന്നു. ഇനി ആരുടെ പക്ഷം ജയം ഉണ്ടാകും എന്നതു അറി
വാൻ പാടില്ല.

മിസ്രദേശത്തിലും വടക്കുള്ള അഫ്രിക്കയിൽ എങ്ങും നടപ്പുദീനം ഭയങ്കരമായി വ്യാപി
ക്കുന്നതിനാൽ ആ ദീനം വിലാത്തിയിലേക്കു പ്രവേശിക്കാതിരിക്കേണ്ടതിന്നു വളരേ
സൂക്ഷിക്കുന്നു. ഇതാല്യദേശത്തിൽ എങ്ങും കിഴക്കിൽനിന്നു വരുന്ന കപ്പലുകൾക്കു ആ
ളുകളെ ഇറക്കുന്നതിന്നു ൧൦ ദിവസം താമസം കല്പിച്ചിരിക്കുന്നു.

അങ്ങിനെ ലോകത്തിലേ സംഭവങ്ങൾ എല്ലാം നമ്മോടു പലപ്രകാരത്തിൽ മനു
ഷ്യരുടെ നിൎഭാഗ്യതയെയും തൃപ്തികേടിനെയും വൎണ്ണിക്കുന്ന സമയം നാം മനസ്സലിഞ്ഞു
ഈ സങ്കടമുള്ള സ്ഥിതിയെ നന്നാക്കേണ്ടതിന്നു ആഗ്രഹമുള്ളവരായിരുന്നാൽ നാം ദൈ
വകല്പനകളെ ചെവിക്കൊള്ളേണം എന്നത്രേ. അപ്പോൾ ദൈവം താൻ നമ്മെ അഭ്യ
സിപ്പിക്കയും നമ്മെ പ്രയോജനമുള്ളവരാക്കി തീൎക്കുകയും ചെയ്യും.“ നമ്മുടെ സമാധാനം
നദിപോലെയും നമ്മുടെ നീതി സമുദ്രത്തിലേ തിരകൾ പോലെയും ഇരിക്കും”. [ 51 ] THE DEATH OF A SECRET CHRISTIAN (A Vision).
ഒരു രഹസ്യ ക്രിസ്ത്യാനന്റെ മരണം (ദൎശനം).

കുറത്തിപ്പാട്ടു.

1 കാലഗണങ്ങൾ പറന്നു നാലു ദിക്കിൽനിന്നു
ജ്വാലകത്തിക്കുന്നു കണ്ണും ശൂലവും മിന്നുന്നു
മാലപോൽ സൎപ്പം അണിഞ്ഞു കാലകാലവീരൻ
വാലുചുഴറ്റിപ്പതിച്ചു കോലവിരൂപാക്ഷൻ.

2 പൊട്ടു പൂണൂലും ധരിച്ചിട്ടൊട്ടു കുഡുംബിക്കാർ
ചട്ടകളഞ്ഞിട്ടു പൂട്ടിക്കെട്ടി വരുന്നേരം
തൊട്ടതിലോർ നഷ്ടനെ അറുമട്ടുകെട്ട ക്രൂരൻ
ഇട്ടു നിലത്തിൽ അവനെ ഒട്ടുമാത്രനേരം.

3 ക്ഷീണവും ആയാസവും അങ്ങേറിവന്നു പാരം
കാണികൾ ഗ്രഹിച്ചു പാപി വീണതിന്റെ സാരം
വേണമോ ദാഹത്തിനെന്നവർ വിളിച്ചന്നേരം
ബാണതുല്യം ചാടിപേയും കാട്ടിമഹാഘോരം.

4 ദേഹശക്തിമാറി മുഷ്കും ഭാവജാലം പോയി
ശോകവും നാനവിധത്തിൽ പാപിക്കുളവായി
ലോകധനം ബന്ധുജനം സാരമില്ലെന്നായി
പോകുവാൻ കാലം അണഞ്ഞിതെന്നു ബോധമായി.

5 ശീതമേറി കണ്കുഴിഞ്ഞു ബോധമേറമാറി
ഏതുലോകത്തെന്നറിയാഞ്ഞു ഉള്ളിൽ ഭീതിയേറി
ഭൂതജാലങ്ങൾ അണഞ്ഞന്നേരം വാശികൂറി.
ഖേദവും പാപിക്കു നിറവായി ഭാവം മാറി.

6 നാഗവാഹനൻ പിശാചൻ വേഗമോടിക്കൂടി
ലോകവഞ്ചകൻ വേതാളം ഓടിവന്നു ചാടി
ശോകമില്ലാതാക്കുമെന്നു ചൊല്ലി നൃത്തമാടി
ഭോഗമെട്ടും കാട്ടി അട്ടഹാസിച്ചു കൊണ്ടാടി.

7 വാദമുണ്ടായങ്ങുപേയും പാപിയും ഒട്ടേറെ
ഖേദമെന്തെടോ! നിനക്കു എന്നരികിൽ പോരേ
മോദമോടു ലീലക്രീഡചെയ്തു പാൎക്ക നേരേ
ഏതു നാഥനും നിനക്കുണ്ടാകയില്ലന്നേരം.

8 ഇത്തരം പേയിൻ വചനം കേട്ടു ഭയം പൂണ്ടു
സത്വരം പരിഭ്രമിച്ചു പാപിചൊല്ലുന്നുണ്ടു
കൎത്തനേശുവിൻ അടിയാൻ ഞാനറിക പേയേ!
സത്യമിതു നിൻ നരകത്തഞ്ചു മഹാതീയെ.

9 പൂജ നിനക്കേറെ നാൾ ഞാൻ ചെയ്തതുണ്ടോ പോക
നീച ബിംബാരാധനകൾ ഞാൻ വെടിഞ്ഞതോൎക്ക
വ്യാജമന്ത്രം ഞാൻ ജപിച്ചതല്പം എന്നുൾക്കൊൾ്ക
പൂശും തിരു നീരണിഞ്ഞില്ലേറെ നാൾ ഞാൻ നോക്ക. [ 52 ] 10 കൺ ചുവപ്പിച്ചങ്ങു സാത്താൻ ഗൎജ്ജനം ചെയ്തേവം
“ വഞ്ചന ചെയ്വാൻ നിനക്കു ശേഷിയുണ്ടോ മൂഢാ?
കൊഞ്ചിയുല്ലസിച്ചു പൂജ കണ്ടതറിയുന്നേൻ
തുഞ്ചലെന്യേ ദാസിയാട്ടം കണ്ടതും നീയല്ലോ

11 കേശവും വളൎത്തു പൂണൂൽ ഇട്ടിരുന്ന നിന്നെ
യേശുവിനാൾ എന്നു ചൊന്നാൽ ഏല്ക്കുമോ താൻ നിന്നെ
നാശമുള്ളോനേ! നിൻ നെഞ്ചിൽ കാണുന്നേ എൻ നാമം
വാശി പിടിച്ചാൽ ഗുണമില്ലെന്നറിഞ്ഞുകൊൾ്ക.

12 താതൻ നിനക്കാരു? ഞാനോ, ദൈവമോ നീ ചൊല്ക
ഏതു ദൈവമന്തിരത്തിൽ സ്നാതൻ നീയെ ചൊല്ക
ജാതിയിൽ നീ ആരു ക്രിസ്തദാസനോ നീ ഓൎക്കു
ഏതു പള്ളിയിൽ നീ ശാബതാചരിച്ചു ചൊല്ക.

13 പാപഹനിൽ സത്യകൎമ്മം അനുഷ്ഠിച്ചോടാ
പേപറയാതെ തെളിഞ്ഞു ചൊല്ക പരമാൎത്ഥം
ജീവകാലമൊക്കെ എന്റെ പേർ വരിച്ച നിന്നെ
പോവതിന്നു ഞാൻ വിടുമോ കണ്ടുകൊൾക നീയും”

14 ഇങ്ങിനെ പേ ചൊന്ന വാക്കാൽ ഏറി പാപഭാരം
മങ്ങി പാപിയിൻ മനസ്സും തിങ്ങി ദുഃഖഭാരം.
എങ്ങു പോകാൻ എന്നു തന്നിൽ ചിന്ത ചെയ്ത പാരം
അങ്ങു വന്നോർ ദൈവദൂതൻ അത്ഭുതശൃംഗാരൻ.

15 മംഗലനിൎമ്മായരൂപി ചൊല്ലി പാപിയോടെ
“ഇങ്ങിരിക്കും നാൾ കിരസ്തൻസംഗതി അൻപോടെ
പൊങ്ങിയ സാമോദം ലോകമെങ്ങും അറിഞ്ഞീടാൻ
തുംഗമേറ്റു സ്നാതനായാൽ മാത്രമുണ്ടു സാക്ഷ്യം.

16 ലോകരെ നാണിച്ചു ഭയത്തോടൊളിച്ചു പാൎത്തൽ
ശോകമല്ലാതില്ലൊടുവിൽ എന്നറിഞ്ഞുകൊൾക
പോകണം നീ “ഭീരുക്കളിൻ ഭാഗത്തിൽ എന്നോൎക്ക
വേകുവാൻ നീ നേടിലോകമോദമയ്യോ പാപീ.”

17 ഇത്തരങ്ങൾ കേട്ട പാപി ചത്തുയിരും പോയി
പത്തു നൂറു പേഗണങ്ങൾ എത്തി മോദമായി
കുത്തിയിടിച്ചു ചതെച്ചും കൊണ്ടു പോകുന്നാത്മം
കത്തി എരിയുന്ന കടലിൽ എറിഞ്ഞു നീക്കാൻ.

18 “ഞാനിതറിഞ്ഞില്ല കഷ്ടം! നന്മ ചെയ്തേൻ ഏറെ
മാനുവേൽ ദേവാത്മജനെന്നുണ്ടിനിക്കുബോധം
ഏനസ്സു നീക്കുന്നതവൻ എന്നുറെച്ചു ഞാനും
തീനരകമോ ഇനിക്കു” എന്നലറി ആത്മം.

19 “ഞങ്ങളും ഇതിൽ അധികം വിശ്വസിക്കുന്നുണ്ടു
സംഗതിയെല്ലാം അറിയാം പിന്നെ എന്തു പാപീ
പൊങ്ങിയ രോഗത്തിനു മരുന്നറിഞ്ഞെന്നാലും
ഭംഗിയായി സേവിച്ചീടാഞ്ഞാൽ സൌഖ്യമാമോ” മൂഢാ.

20 ഇങ്ങിനെ പേയിൻ പടയും പാപിയിനാത്മാവും
തങ്ങളിൽ വാദിച്ചു നരകക്കരയിൽ ചേൎന്നു
പൊങ്ങി മറിയുന്ന തീയിൽ അങ്ങെറിഞ്ഞാത്മാവേ
ഭംഗിയെന്യേ സന്തതവും വേകുവാൻ പേക്കൂട്ടം. [ 53 ] ബാസൽമിശ്യനിലേ ഒന്നാം മേലദ്ധ്യക്ഷൻ.

ഇക്കഴിഞ്ഞ സംവത്സരം ബാസൽമിശ്യന്നു സന്തോഷിച്ചു ക
ൎത്താവിന്റെ നാമത്തിന്നു സ്തുതിയും സ്ത്രോത്രവും ചൊല്ലുവാൻ തക്ക
ഒരു കൃപാകൊല്ലമായിരുന്നു. ൧൮൩൪ ഇൽ ബാസൽമിശ്യൻ സം
ഘത്തിന്റെ ആദ്യപ്രേരിതരായ ഉപദേഷ്ടാക്കൾ ( ഈ കടാല്പുറത്തി
ലേ) മംഗലപുരത്തു കപ്പൽ കിഴിഞ്ഞു പ്രവൃത്തി ആരംഭിച്ചതുകൊ
ണ്ടു ൧൮൮൪ നമ്മുടെ മിശ്യൻവേലയുടെ ൫൦-ാം സംവത്സരം ആ
യിരുന്നുവല്ലോ. നമ്മുടെ പ്രിയ വായനക്കാരിൽ പലൎക്കും ബാസൽ
മിശ്യൻ നടത്തി വരുന്ന ശാലകളിലും മറ്റോരോ പ്രകാരത്തിലും
പല ഉപകാരങ്ങളും അനുഗ്രഹങ്ങളും ലഭിച്ചതു കൊണ്ടു ഈ മി
ശ്യൻസംഘത്തിന്റെ ഉല്പത്തിയെ പറ്റി ചില വിശേഷങ്ങളെ കേ
ട്ടറിഞ്ഞാൽ സന്തോഷമുണ്ടാകുമെന്നു തോന്നുന്നു. ബാസൽമിശ്യൻ
സംഘത്തെ സ്ഥാപിച്ച ഭക്തിമാന്മാരിൽ ഒരു ശ്രേഷ്ഠന്റെ ചിത്രം [ 54 ] മീതേ കാണുന്നല്ലോ അദ്ദേഹത്തിന്റെ പേർ ക്രിസ്ത്യാൻ ഗൊത്ലീബ്
ബ്ലുംഹൎത്ത് എന്നു തന്നേ.

നമ്മുടെ മിശ്യന്റെ ഒന്നാമത്തേ മേലദ്ധ്യക്ഷനായ ക്രിസ്ത്യാൻ
ഗൊത്ലീബ് ബ്ലുംഹൎത്ത് എന്നവർ വിൎത്തമ്പൎഗ്ഗ് എന്ന ഗൎമ്മാന്യദേ
ശത്തിലേ മൂലസ്ഥാനമായ സ്തുത്ഗാൎദ് എന്ന നഗരത്തിൽ ൧൭൭൯
ഇൽ ജനിച്ചു. അഛ്ശൻ ചെരിപ്പുണ്ടാക്കുന്ന പണി എടുത്തുംകൊ
ണ്ടു കുഡുംബത്തിന്റെ അഹോവൃത്തിക്കു വക സമ്പാദിച്ചു പോന്നു.
അങ്ങിനേ അംബയഛ്ശന്മാർ കുലശ്രേഷ്ഠരും ധനികരും അല്ലെങ്കി
ലും നിൎവ്യാജവും സ്ഥിരവുമുള്ള ഭൎക്തി എന്ന വിലയേറിയ സമ്പത്തു
ള്ളവരാകയാൽ ഭാഗ്യവാന്മാർ തന്നേ. അക്കാലത്തു ക്രിസ്തീയരാജ്യ
ങ്ങളിലെങ്ങും വിശ്വാസം മങ്ങി അവിശ്വാസം, സംശയം, സ്വബു
ദ്ധിപ്രശംസ എന്നിവ പ്രബലപ്പെട്ടിട്ടും അവിടവിടേ ഓരോ കൂട്ടം
വിശ്വാസികൾ ഗൂഢമായി തമ്മിൽ തമ്മിൽ യോജിച്ചും കൎത്താവായ
യേശുവിലേ വിശ്വാസസ്നേഹങ്ങളിൽ പരസ്പരം ശക്തീകരിച്ചും
കൊണ്ടു അവിശ്വാസത്തോടു എതിർ നിന്നു പൊരുതുകയും കൎത്താ
വിന്റെ വരവിന്നായി ജാഗരിച്ചു കാത്തുകൊണ്ടു മിശ്യൻ എന്ന ക
ൎത്തൃവേലയെ ശ്രദ്ധയോടേ നടത്തിപ്പോരുകയും ചെയ്തു. വിൎത്ത
മ്പൎഗ്ഗ് എന്ന ദേശത്തിലും അതിന്റെ കേന്ദ്രസ്ഥാനമാകുന്ന സ്തുത്ഗാൎദ്
നഗരത്തിൽ പ്രത്യേകിച്ചും ഏകാന്തഭക്തിയുള്ള പല വിശ്വാസികൾ
ഉറ്റ കൂട്ടായ്മയിൽ ചേൎന്നു ആത്മികകാൎയ്യങ്ങളിൽ അന്യോന്യം തുണ
നില്ക്കയും ചെയ്തു. നമ്മുടെ ക്രിസ്ത്യാൻ ഗൊത്ലീബിന്റെ അംബയപ്പ
ന്മാർ ആ കൂട്ടത്തിലുള്ളവർ അത്രേ. സ്തുത്ഗ്ഗാൎദിൽ ദേവോപദിഷ്ടരായ
ചില ആത്മശക്തരായ ബോധകന്മാർ ദൈവവചനത്തെ ഘോഷി
ച്ചു വന്നതുകൊണ്ടു അവർ ശുഷ്കാന്തിയോടേ പ്രസംഗം കേൾ്പാൻ
പോയതല്ലാതേ അംബ കൂടക്കൂടേ കേട്ട പ്രസംഗങ്ങളെ ഓൎമ്മപ്രകാരം
വീട്ടിൽവെച്ചു എഴുതി ആ ബോധകരും മറ്റോരോ ഭക്തിയുള്ളാ മഹാ
ത്മാക്കളും സാധുവായ ചെരിപ്പുകുത്തിയുടെ വീട്ടിൽ വന്നു ദൈവവ
ചനത്തെയും ഉള്ളിലേ പ്രത്യാശാപരീക്ഷകളെയും സംബന്ധിച്ചു
ആ വീട്ടുകാരോടു സംസാരിച്ചു പോരുകയും ചെയ്തു. നമ്മുടെ പി
ന്നേത്ത മിശ്യൻ അദ്ധ്യക്ഷൻ ഇങ്ങിനേയുള്ള ഒരു കുഡുംബത്തിൽ വ
ളൎന്നുവന്നതു അവന്നു ഒരു വലിയ അനുഗ്രഹമായിത്തീൎന്നു. “ശീലി
ച്ചതേ പാലിക്കൂ” എന്നുണ്ടല്ലോ. വിശേഷാൽ അംബ ഭക്തിയും സാ
മൎത്ഥ്യവും ഏറിയ സ്ത്രീ തന്നേ. ക്രിസ്തീയസഭയിലേ അനേകവിശി
ഷ്ട ജനങ്ങൾ കണക്കേ ബ്ലുംഹൎത്തും അകം പുറമേ അംബയുടെ സ്വ [ 55 ] രൂപമുള്ളവനായ ഹേതുവാൽ അവളോടു പ്രത്യേകമായി താല്പൎയ്യം
പൂണ്ടു ഹൃദയം തുറന്നു കൊടുക്കയും അവളുടെ വാത്സല്യം അനുഭവി
ച്ചതല്ലാതേ ആദ്യപഠിപ്പു അവളിൽനിന്നു തന്നേ ലഭിക്കയും ചെ
യ്തു. മനുഷ്യൻ തന്റെ ബാല്യത്തിൽ നുകത്തെ ചുമക്കുന്നതു നല്ലതു
എന്ന വേദോക്തിക്കനുസാരമായി ബ്ലുംഹൎത്ത് ചെറുപ്പം മുതൽ ത
ന്നേ വേണ്ടുവോളം കഷ്ടം അനുഭവിച്ചു വന്നു. ൬-ാം വയസ്സിൽ ശാ
ലയിലേ പഠിപ്പു തുടങ്ങിയാറേ അവൻ ഭയശീലനാകകൊണ്ടു പഠി
പ്പു വശത്താക്കി മറ്റവരോടൊന്നിച്ചു മുമ്പോട്ടു പോകുവാൻ വളരേ
വൈഷമ്യമായിത്തോന്നി. ഒരു ദിവസം നന്ന തോറ്റു പോയിട്ടു അവ
ൻ ശങ്ക ഭീരുത്വം എന്നിത്യാദികളെ അടക്കിയ ശേഷമത്രേ പഠിപ്പു ന
ല്ലവണ്ണം ഫലിച്ചു തുടങ്ങിയുള്ളു. ആ സമയം തന്നേ അംബെക്കു ക
ഠിനദീനം പിടിച്ചു മൂന്നു കൊല്ലത്തോളം ഖിന്നഭാവം പറ്റിയതുനിമി
ത്തം മകന്നു ലഘു മനസ്സു കളിഭാവം പ്രപഞ്ചമോഹം എന്നിവറ്റെ
എല്ലാം ഉപേക്ഷിച്ചു മനസ്സു ദിവ്യകാൎയ്യങ്ങളിലേക്കു തന്നേ തിരിച്ചു
വെക്കുവാൻ സംഗതി വന്നു. അനന്തരം വൈദ്യന്മാരുടെ വൈഭവം
കൊണ്ടല്ല ദൈവകൃപയാലത്രേ അംബ പൂൎണ്ണസൌഖ്യംപ്രാപിച്ച
തിനെ കണ്ടറിഞ്ഞിട്ടു അവൻ സന്തോഷവും ആശ്വാസവും നിറ
ഞ്ഞവനായി ജീവനുള്ള ദൈവത്തിന്റെ സൎവ്വശക്തി കരുണകളിൽ
ആശ്രയം വെച്ചു വിശ്വാസത്തിൽ വേരൂന്നിനില്ക്കയും ചെയ്തു. അ
ന്നു അവന്റെ ബുദ്ധിപ്രാപ്തികളും പരിചോടേ വിടൎന്നു തുടങ്ങി.
അവൻ പിതൃനഗരത്തിലേ ഉയൎന്ന പാഠശാലകളിൽ ചേൎന്നു വിദ്യാ
ഭ്യാസം ആരംഭിപ്പാൻ ഇച്ഛിച്ചു കൊണ്ടിരിക്കുമ്പോൾ അഛ്ശൻ ഒരു
ദിവസം ഒരൂരിലേ ചന്തെക്കു പോയി മടങ്ങി എത്തിയാറേ ഓരോ
കുട്ടിക്കു ഓരോ സമ്മാനങ്ങളെയും മൂത്ത മകനായ നമ്മുടെ ഗൊ
ത്ലീബിന്നു ഇതാ ചെരിപ്പുകൈത്തൊഴില്ക്കാർ പണിയെടുക്കുമ്പോൾ
അരെക്കു കെട്ടാറുള്ള ഒരു ശീലയെയും കൊണ്ടുവന്നു. അതു അവന്നു
അയ്യോ എന്തു ഒരു സങ്കടം. ആശ വിട്ടു അന്ധകാരം അവന്റെ
ഹൃദയത്തിൽ നിറഞ്ഞു. എന്നിട്ടും അഛ്ശന്റെ ഇഷ്ടത്തിന്നു കീഴട
ങ്ങണം എന്നു വെച്ചു സങ്കടം അമൎത്തു അഛ്ശന്റെ അരികേ
ഇരുന്നുകൊണ്ടു ആ കൈത്തൊഴിൽ ശീലിപ്പാന്തുടങ്ങി. എന്നാ
ൽ വളരേ കൈപ്പിഴയും ആ പ്രവൃത്തിക്കു സാമൎത്ഥ്യമില്ലെന്നതും
കാണായ്വന്നതിനാൽ അഛ്ശന്നു അല്പം നീരസം തോന്നി അംബ
യോ കൎത്താവു വേറൊരു വഴിയെ കാട്ടും എന്നു മകനെ ആശ്വ
സിപ്പിച്ചു. വിദ്യാതാല്പൎയ്യം അധികം ഉണ്ടാക ഹേതുവാൽ അവൻ [ 56 ] ലത്തീൻഭാഷ മുതലായവറ്റെ സ്വകാൎയ്യം പഠിപ്പാൻ തുടങ്ങിയാറേ
ഒരു ദായാദിക്കാരൻ സ്തുത്ഗാൎദിൽ വന്നു പാൎത്തു ചിലപ്പോൾ പാഠം
കൊടുത്തു സന്തോഷം ഏറ്റം വൎദ്ധിപ്പിക്കയും ചെയ്തു. ഇങ്ങിനേ
യുള്ള അവസ്ഥ ഒക്കയും കണ്ടു കൈത്തൊഴിൽ മതിയാക്കി വിദ്യാ
ഭ്യാസം ചെയ്വാൻ. അഛ്ശൻ സമ്മതിച്ചു. അന്നുണ്ടായ സ്ഥിരീകര
ണം നമ്മുടെ ബാലന്നു ദൈവകാരുണ്യത്താലേ ഉള്ളിലേ ജീവന്നാ
യും ഭക്തിവൎദ്ധനെക്കായും സഫലമായിത്തീൎന്നു. അതിന്റെ ശേഷം
വഴിപോലേ വിദ്യാഭ്യാസം കഴിപ്പാൻ വകയില്ലായ്കകൊണ്ടു ഭക്തിയു
ള്ളൊരു ഗുരുനാഥൻ, അവനെ തന്റെ എഴുത്തുപള്ളിയിൽ ചേൎത്തു
ഗുരുപ്രവൃത്തിക്കു ഒരുക്കി അഭ്യസിപ്പിച്ചെങ്കിലും അവന്നു ഈ അല്പപ
ഠിപ്പു പോരാ എന്നു തോന്നി വിദ്യാദാഹം ഊക്കോടേ ഉണൎന്നു വന്ന
സമയം സമീപമുള്ളൊരു പട്ടണത്തിൽ പാൎത്തുവരുന്ന ഇളയപ്പൻ
ഒരു ഉയൎന്ന ശാലയെ പരിപാലിക്കുന്നല്ലോ എന്നു ഓൎമ്മ വന്നു. അ
തിൽ തന്നെയും ചേൎക്കേണമെന്നു കത്തയച്ചു അപേക്ഷിച്ചതിന്നു
അഛ്ശൻ ഒരു ചെറിയ മാസപ്പടികൊണ്ടു സഹായിച്ചാൽ സന്തോ
ഷത്തോടേ കൈക്കൊള്ളും എന്നു മറുവടി വന്നാറേ അംബ മകനോടു
കൂടേ നന്നേ സന്തോഷിച്ചു. എന്നാൽ അഛ്ശൻ വൎത്തമാനം കേട്ടു
കുറേ നേരം ഒന്നും മിണ്ടാതേ നിന്നിട്ടു ഇതസാദ്ധ്യമത്രേ എന്നു തീ
ൎച്ച പറഞ്ഞു. ഇതു ഹേതുവായി ഗൊത്ലീബിന്നു അത്യന്തവ്യസന
മുണ്ടായിട്ടും അവൻ പിറ്റേ ദിവസം അഛ്ശന്റെ അടുക്കൽ കുത്തി
രുന്നു ഇപ്പോൾ ദൈവസഹായത്താൽ ചെരിപ്പുണ്ടാക്കുന്ന പണി
ശീലിച്ചു അഛ്ശന്നു തുണ നില്പാൻ മുതിൎച്ച വന്നു എന്നു പറഞ്ഞു.
അപ്പോൾ അഛ്ശൻ പിന്നേയും ഉറ്റുനോക്കി മനം വെന്തു കണ്ണു
നീർ ഓലോലവാൎത്തുകൊണ്ടു അംബേ! ഗൊത്ലീബിന്റെ വസ്ത്രാദി
സാമാനങ്ങളെ തയ്യാറാക്കിക്കൊൾക. അവൻ പഠിപ്പാനായി ഇളയ
പ്പന്റെ അടുക്കേ പോകും എന്നു ഭാൎയ്യയോടു പറകയും ചില നാൾ
കഴിഞ്ഞിട്ടു മകനെ സന്തോഷത്തോടേ ഇളയപ്പന്റെ ശാലയിൽ
കൊണ്ടാക്കയും ചെയ്തു. അവിടേ പതിനാലു വയസ്സുള്ള ബാലൻ ചേ
ൎന്നു ലത്തീൻ, യവന, പരന്ത്രീസ്സു എന്നീ ഭാഷകളെയും ചരിത്രം
ഗണിതം ഭൂവൎണ്ണന തുടങ്ങിയ വിദ്യകളെയും ഉത്സാഹിച്ചഭ്യസിച്ചു.
ഇളയപ്പന്റെ വാത്സല്യം സഹപാഠികളോടുള്ള സമ്പൎക്കം സ്പൎദ്ധത
എന്ന സംഗതിവശാൽ അവന്റെ ബുദ്ധിപ്രാപ്തികൾ നന്നായി
വികസിച്ചു അവൻ മറ്റെല്ലാവരെയും തോല്പിച്ചു. തമ്പുരാട്ടി ഒരു
ദിവസം വന്നു പരീക്ഷ കഴിച്ചപ്പോൾ അവൻ എല്ലാവരിലും ശ്രേ [ 57 ] ഷുനായി വിളങ്ങി വിരുതായി ഒരു മാനനാണ്യം പ്രാപിക്കയും ചെ
യ്തു. ഇവ്വണ്ണം കേവലം സുഖിച്ചിരിക്കും നേരം അംബയോടുള്ള വി
യോഗാൎത്തി എന്ന സങ്കടമേ ഉണ്ടായുള്ളു. എന്നാൽ ൧൭൯൩ ഇലേ
തിരുജനനം എന്ന ഉത്സവസമയത്തു അംബെക്കു ദീനം കലശലായി
എന്ന കത്തു വന്നാറേ അവൻ താമസിയാതേ യാത്രയായി വിരഞ്ഞെ
ത്തി പിറ്റേ നാൾ അംബ അവന്റെ കൈകളിൽ കിടന്നുംകൊണ്ടു
നിദ്രകൊണ്ടു. അവനോ അംബക്കു യോഗ്യനായി അവൾ സ്നേഹി
പ്പാൻ ഉപദേശിച്ച കൎത്താവായ യേശുവിങ്കൽ തന്നെത്താൻ മുറ്റും
സമൎപ്പിക്കും എന്നു നേൎച്ച കഴിക്കയും ചെയ്തു. കുറേ കാലം കഴിഞ്ഞിട്ടു
അവൻ സ്വനഗരത്തിലേക്കു മടങ്ങി പോകേണ്ടി വന്നു. വിശ്വാ
സിയായൊരു പണ്ഡിതരുടെ സഹായം കൊണ്ടു അവിടത്തേ ഒരു
വിദ്യാശാലയിൽ ചേരുവാനും സ്വകാൎയ്യമായി കുട്ടികളെ പഠിപ്പിക്കു
ന്നതിനാൽ ചെലവിന്നു വക സമ്പാദിപ്പാനും സാധിച്ചു. എന്നാൽ
പുലൎച്ച തുടങ്ങി വൈകുന്നേരം ൪ മണി വരേ പാഠകം കേൾ്ക്ക. പാ
ഠം കൊടുക്ക. ഇങ്ങിനേ ഏകദേശം ഇടവിടാതേ ഉത്സാഹിച്ചു പ
ണി എടുത്തതിന്റെ ശേഷം മാത്രമേ അൎദ്ധരാത്രിയോളം സ്വകാൎയ്യ
മായി പുസ്തകങ്ങളെ ആരാഞ്ഞു പഠിപ്പാൻ സംഗതി വന്നുള്ളു.

ബ്ലുംഹൎത്തിന്നു അവൻ സുവിശേഷത്തിന്റെ ഘോഷണത്തി
ന്നായി വിളിക്കപ്പെട്ടവൻ എന്നു പൂൎണ്ണനിശ്ചയമുണ്ടായിരുന്നു. അ
തിന്നു തക്കവണ്ണം ഒരുക്കി വിദ്യാഭ്യാസം ചെയ്യേണ്ടതിന്നു ചെല
വിടുവാൻ പ്രാപ്തിയില്ലായ്കയാൽ തൂബിഞ്ഞ് എന്ന നഗരത്തിൽ
ദൈവവിദ്യാൎത്ഥികൾക്കു വേണ്ടി സ്ഥാപിച്ചിട്ടുള്ള മഠത്തിൽ സൌ
ജന്യമായി ചേൎക്കപ്പെടുവാനായി ഒരു പരീക്ഷ കൊടുക്കേണ്ടതാ
വശ്യം എന്നാൽ ബ്ലുംഹൎത്ത് ഒരുക്കം എല്ലാം തികെച്ചിട്ടു പരീക്ഷ
അടുത്തിരുന്നപ്പോൾ തമ്പുരാൻ ൧൭൯൮-ാമതിൽ പെട്ടന്നു “ഇനി
മേലാൽ കൈത്തൊഴില്ക്കാർ മുതലായ സാധുക്കളുടെ പുത്രന്മാൎക്കു
ദൈവവിദ്യാഭ്യാസം ചെയ്വാൻ അനുവാദമില്ല” എന്നൊരു ആജ്ഞ
യെ പരസ്യമാക്കിയതിനാൽ പലൎക്കും മഹാ വിഷാദമായി. എങ്കി
ലും ബ്ലുംഹൎത്ത് തമ്പുരാന്റെ ദയയെക്കാളും ദൈവത്തിൻ സൎവ്വശ
ക്തിയിൽ ആശ്രയിച്ചു പാൎത്തു. ആ കൊല്ലത്തിൽ തന്നേ ജനാലോച
നസഭ ഒരുമനപ്പെട്ടു അതിന്നു വിരോധം പറഞ്ഞതിനാൽ തമ്പുരാ
ന്റെ ആജ്ഞ ദുൎബ്ബലമായി ചമഞ്ഞു. അങ്ങിനേ ബ്ലുംഹൎത്ത് ൧൭൯൮
ഇൽ തൂബിഞ്ഞിയിലേ വിദ്യാശാലയിൽ ചേൎന്നു ശ്രദ്ധയോടേ
വിദ്യാഭ്യാസം ആരംഭിച്ചു. അവിടേ ഒരു നല്ല വിദ്യാധനം മാത്ര [ 58 ] മല്ല ബുദ്ധിപാകതയും മനസ്സുറപ്പും പ്രാപിക്കയും ചെയ്തു. ആ
സമയം മിശ്യൻപ്രവൃത്തിയെ കുറിച്ചു ഓരോ വൎത്തമാനപത്രങ്ങ
ളെ വായിച്ചു ആ കാൎയ്യത്തിലും പരിചയവും സന്തോഷവും വ
ൎദ്ധിച്ചു വന്നു. ൧൮൦൦ ഇലേ വേനല്ക്കാലത്തു തന്നേ വിടുതലായി
ബ്ലുംഹൎത്ത് വീട്ടിൽ എത്തിയപ്പോൾ അഛ്ശൻ ദീനം പിടിച്ചു പ്രാ
ണസങ്കടമായി കിടക്കുന്നതു കണ്ടു ദുഃഖിച്ചു പരിചയമുള്ള ഒരു
ബോധകന്റെ അപേക്ഷ പ്രകാരം തിരുവെള്ളിയാഴ്ച ഒരു ഗ്രാമ
ത്തിൽ പ്രസംഗിക്കേണ്ടതിന്നു പോയി എല്ലാവൎക്കും അനുഗ്രഹമാം
വണ്ണം ക്രൂശിക്കപ്പെട്ട രക്ഷിതാവിനെ ഘോഷിച്ചതിന്റെ ശേഷം
തന്റെ സഹോദരി സഹോദരരോടൊന്നിച്ചു അഛ്ശന്റെ അടുക്കേ
തിരിച്ചെത്തിയാറേ അവൻ സദ്യ തയ്യാറാക്കി എട്ടു ചങ്ങാതികളെ
ക്ഷണിച്ചിട്ടുണ്ടായിരുന്നു. അനന്തരം കുട്ടികളെ പ്രായപ്രകാരം ത
ന്റെ കട്ടിലരികിൽ നിറുത്തി, യേശുവങ്ങു മരിച്ച നാഴികയിൽ താ
നും ഇപ്പോൾ മരിക്കുമന്നറിയിച്ചു ഒരു പാട്ടു പാടിച്ചു പ്രാൎത്ഥിച്ചു
എല്ലാവരും മുട്ടുകുത്തുവാൻ കല്പിച്ചു ഓരോരുത്തൎക്കു പ്രത്യേകമായി
ഓരോ അനുഗ്രഹം കൊടുക്കയും ചെയ്തു. നമ്മുടെ ഗൊത്ലീബിന്നു
കിട്ടിയ ആശീൎവ്വാദമാവിതു:— “നീ ദൈവകരുണയുടെ ആയുധമാ
യി പുറജാതികളിൽ കൎത്തൃവേലയെ നടത്തുവാൻ തക്കവണ്ണം ക
ൎത്താവു നിന്നെ പരിശുദ്ധാത്മാവിന്റെ വരങ്ങളാൽ അനുഗ്രഹി
ക്കും.” എന്നിങ്ങനേ പ്രവചിച്ചാശീൎവ്വദിച്ചതിൽ പിന്നേ അഛ്ശൻ
വിടവാങ്ങി നിദ്രപ്രാപിച്ചു. മകനോ ആ വാക്കു ഓൎത്തു കൎത്താവി
നെ മുറുക പിടിക്കയും മിശ്യൻവേലയിൽ അതി ശ്രദ്ധയോടേ ദൃ
ഷ്ടിവെച്ചു അതിനെ പറ്റി ഒരു പണ്ഡിതരുടെ പാഠകങ്ങളെ കേ
ൾ്ക്കയും ചെയ്തു. ഇവ്വണ്ണം ബ്ലുംഹൎത്ത് ൧൮൦൩ഇൽ തന്റെ വിദ്യാ
ഭ്യാസത്തെ വഴിപോലേ തികെച്ചു മേധാവികളുടെ മുമ്പാകേ പരീ
ക്ഷ കൊടുത്തു നേടി മാനം ആൎജ്ജിക്കയും ചെയ്തു. ആ സമയം ത
ന്നേ ബ്ലുംഹൎത്ത് അന‌്വേഷിക്കാതേ കണ്ടു ഒരു ഉദ്യോഗം പ്രാ
പിച്ചു പ്രവൃത്തി തുടങ്ങുവാൻ സംഗതിവന്നതെങ്ങിനേയെന്നാൽ
ബാസൽപട്ടണത്തിൽ ഭക്തിശാലികളും വിദ്വാന്മാരുമായ ചിലർ
ക്രിസ്തീയസത്യത്തെ കൂട്ടില്ലാതേ വെടിപ്പായി കാത്തുകൊണ്ടു ക്രിസ്തീ
യഭക്തിയെ വൎദ്ധിപ്പിപ്പാൻ വേണ്ടി ൧൭൮൦ ഇൽ ഒരു സംഘമായി
യോജിച്ചു ഗൎമ്മാന്യരാജ്യത്തിലെങ്ങും ചിതറിപ്പാൎക്കുന്ന ഓരോ വി
ശ്വാസികളെ അവയവങ്ങളായി അംഗീകരിച്ചു. പിന്നേ കാലക്ര
മേണ അവയവങ്ങൾ പെരുകി വന്നാറേ പരസ്പരം സംബന്ധം ഉറ [ 59 ] പ്പിക്കേണ്ടതിന്നും കൎത്തൃവേലയാകുന്ന മിശ്യൻകാൎയ്യത്തെ കൊണ്ടു
ള്ള വൎത്തമാനങ്ങളെ ബോധിപ്പിച്ചു വിശ്വാസികളെ അതിന്നായിട്ടു
ഉത്സാഹിപ്പിക്കേണ്ടതിന്നും മാസാന്തരം ഉള്ളോരു പത്രം പരസ്യമാ
ക്കേണ്ടതിന്നു തുടങ്ങി ഇങ്ങിനേ സംഘം ദൈവാനുഗ്രഹം അനുഭ
വിച്ചു പലൎക്കും അനുഗ്രഹമായി തീരുകയും ചെയ്തു. എന്നാൽ
ബ്ലുംഹൎത്ത് തന്റെ വിദ്യാഭ്യാസം തികെക്കുന്നതിന്നു മുമ്പേ തന്നേ
ആ സംഘത്തിന്റെ രായസസ്ഥാനം ഒഴിഞ്ഞിട്ടു സംഘമേധാവി
കൾ ഒരു സ്നേഹിതന്റെ ആലോചന കേട്ടു അവനെ വിളിച്ചു
അവൻ താമസിയാതേ അവിടേ പ്രവേശിക്കയും തനിക്കു മുമ്പേ
പരിചയമുള്ള സ്പിത്ലർ എന്ന സ്നേഹിതനോടു കൂടേ മേളിച്ചു മേവു
കയും ചെയ്തു. അവിടേ പ്രവൃത്തിച്ചും പഠിച്ചും സ്നേഹം കാണിച്ചും
അനുഭവിച്ചും കൊണ്ടു നാലു വൎഷം ബാസൽപട്ടണത്തിൽ പാൎത്തു
വിൎത്തമ്പൎഗ്ഗിലേ രാജാവിന്റെ കല്പനയാൽ ഒരു ചെറിയ ഊരിൽ
ബോധകസഹായകനായി. മേല്പെട്ട ബോധകൻ ക്രിസ്തീയജീവനി
ല്ലാതേ ലൌകികഭാവമുള്ളവനായിരുന്നെങ്കിലും രണ്ടു സംവത്സരം
കൊണ്ടു ആ സഭയിൽ സുവിശേഷം പ്രസംഗിച്ചും ദീനക്കാരെ കണ്ടു
ആശ്വസിപ്പിച്ചും കൊണ്ടു സാഫല്യമാമാറു കൎത്താവിനെ സേവി
പ്പാൻ ഇട വന്നു. എന്നാറേ ബാസൽപട്ടണത്തിൽ വീണ്ടും ഒരു
പ്രവൃത്തി കിട്ടുവാൻ ആഗ്രഹിച്ചിരിക്കേ വിൎത്തമ്പൎഗ്ഗിലേ സഭാമേ
ധാവികളുടെ വിളിയെ അനുസരിച്ചു ചെറിയൊരു സഭയിലേ ബോ
ധകസ്ഥാനം കൈക്കൊണ്ടു കല്ല്യാണം കഴിച്ചതിന്റെ ശേഷം ആ
പ്രവൃത്തിയെ ആരംഭിക്കയും ചെയ്തു. എന്നാൽ താൻ നോക്കേണ്ടു
ന്ന സഭ ഏകാന്തദേശത്തിലിരിക്കകൊണ്ടു അവിടേക്കു ഒരു ക്രിസ്തീയ
സ്നേഹിതനാകട്ടേ യുദ്ധംനിമിത്തം ഇംഗ്ലന്തിൽനിന്നു വല്ല മിശ്യൻ
വൎത്തമാനമാകട്ടേ എത്തായ്കയാൽ ഒരു ക്രിസ്തീയച്ചങ്ങാതി പ്രയാ
സേന ചില മിശ്യൻപത്രങ്ങളെയും ഇന്ത്യാരാജ്യത്തിലേ വേലയെ
കുറിച്ചുള്ള ഒരു പുസ്തകത്തെയും അയച്ചപ്പോൾ അവൻ നന്ന സ
ന്തോഷിച്ചു ആ പുസ്തകത്തെ ഗൎമ്മാന്യഭാഷയിൽ ആക്കിയതിനാൽ
ഗൎമ്മാന്യരാജ്യങ്ങളിൽ മിശ്യൻ വേലയിലേ ശ്രദ്ധയെ നന്ന വൎദ്ധിപ്പിക്ക
യും ചെയ്തു. അതിന്നിടയിൽ തകൎത്ത യുദ്ധം നടന്നതുകൊണ്ടു അ
നേക പേർക്രിസ്ത്യാനികൾ മയക്കത്തിൽനിന്നുണൎന്നു മാനസാന്തര
പ്പെട്ടുംകൊണ്ടു ജീവനുള്ള ദൈവത്തെ അന‌്വേഷിച്ചു പോന്നു. ബാ
സൽപട്ടണത്തിലും യുദ്ധത്തിൻ അലമ്പൽ ഏറയുണ്ടായിട്ടും അ
വിടത്തേ ഭക്തിമാന്മാർ യുദ്ധാരവാരം കൂട്ടാക്കാതേ ദൈവരാജ്യത്തിൻ [ 60 ] വരവിന്നായി കാത്തുകൊണ്ടിരുന്നു. സ്പിത്ലർ എന്നവൻ അന്നു ഒരു
മിശ്യൻസംഘത്തെ സ്ഥാപിപ്പാൻ തക്ക നിൎണ്ണയങ്ങളെ രൂപിച്ചു
മേല്പറഞ്ഞ ഭക്തിതല്പരസംഘത്തിൻ വിചാരണായോഗത്തിൻ മു
മ്പാകേ വെച്ചു. ബാസൽപട്ടണത്തിൽ ചില യുവാക്കളെ അഭ്യ
സിപ്പിച്ചു വളൎത്തുവാൻ തക്ക ഒരു മിശ്യൻശാലയെ സ്ഥാപിക്കേണ്ട
തിന്നു നഗരപ്രമാണികളുടെ സമ്മതം വരുത്തുകയും ചെയ്തു. ആ
യതു ആശിപ്പാൻ പോലും സംഗതിയില്ലാതിരുന്ന ഒരു ജയമായിരു
ന്നു. സ്പിത്ലർ തനിക്കുണ്ടായ കാൎയ്യസിദ്ധിയെ ബ്ലുംഹൎത്തിനോടു അ
റിയിച്ചാറേ ഇവൻ നന്ന സന്തോഷിച്ചിട്ടും സാവധാനതയും സു
ബോധവും പൂണ്ടിട്ടു വേണം ഈ വക ആരംഭിപ്പാൻ എന്നു പ്ര
ബോധിപ്പിച്ചു. അതിനിടേ ബാസലിൽ സ്പിത്ലരിന്റെ ഇഷ്ടത്തി
ന്നെതിരായി ചില ഭക്തിമാന്മാർ മിശ്യൻവിചാരണായോഗമായി
യോജിച്ചു ഒരു ബോധകനെ അഗ്രേസരനായും സ്പിത്ലർ എന്നവ
നെ രായസനായും നിശ്ചയിച്ചു. ഇതു തന്നേ നമ്മുടെ മിശ്യൻ
സംഘത്തിന്റെ ജനനദിവസമാകുന്നു. ൧൮൧൫ഇലേ സപ്തെമ്പർ
൨൫-ാം ൲ ഈ ഏഴു മേധാവികൾ ഒന്നാം പ്രാവശ്യം യോഗമായി
കൂടി നിൎണ്ണയങ്ങളെ സ്ഥാപിച്ചു “സുവിശേഷപ്രേരിതസംഘം”
എന്ന പേർ അംഗീകരിക്കയും ചെയ്തു. ചില വൈഷമ്യങ്ങൾ നീ
ങ്ങിപ്പോയതിന്റെ ശേഷം അവർ ബ്ലുംഹൎത്തിനെ സ്ഥാപിപ്പാൻ
പോകുന്ന ശാലയുടെ ഒന്നാം ഗുരുവും മേലദ്ധ്യക്ഷനും ആയി
തീരാൻ കൎത്താവിൻ നാമത്തിൽ വിളിച്ചു. ബ്ലുംഹൎത്ത് ഈ പ
ത്രിക കിട്ടി വായിച്ചാറേ ഇതു കൎത്താവിന്റെ വഴി എന്നറിഞ്ഞു
ജീവനുള്ള ദൈവത്തിൽ ആശ്രയിച്ചും കൊണ്ടു ആ വിളിയെ സ
ന്തോഷത്തോടെ കൈക്കൊണ്ടു മറുവടി അയച്ചു. ഇനി ഒരു മുട
ക്കമേ ഉണ്ടായുള്ളു. അതെന്തെന്നാൽ വിൎത്തമ്പൎഗ്ഗിലേ രാജാവിന്റെ
അനുവാദംകൊണ്ടാവശ്യം അതിന്നു തക്കവണ്ണം ബ്ലുംഹൎത്ത് ഹരജി
ബോധിപ്പിച്ചപ്പോൾ ബാസലിലേക്കു പോയി പാൎത്തിട്ടു സ്വദേശ
ത്തിലേക്കു മടങ്ങിവരുവാൻ അനുവാദമുണ്ടെങ്കിലും വീണ്ടും ബോ
ധകസ്ഥാനം പ്രാപിപ്പാൻ ആശിക്കരുതെന്ന രാജാജ്ഞ കേട്ടു കുറേ
വ്യസനിച്ചിട്ടും തന്റെ കാൎയ്യം കൎത്താവിൽ തന്നേ സമൎപ്പിച്ചു ധൈ
യ്യം കൊള്ളുകയും ചെയ്തു. ആ സമയത്തു ബാസൽപട്ടണത്തിൽ
ഒരു റുശ്യനായകിയുടെ മാനസാന്തരഘോഷണത്താൽ അനേകരു
ടെ ഹൃദയത്തിൽ യേശുവിങ്കലേ വിശ്വാസവും സ്നേഹവും ഉജ്ജ്വലി
ച്ചിട്ടു പലരും സ്വൎണ്ണാഭരണാദികളെ കൎത്തൃകാൎയ്യത്തിന്നായി ഏല്പി [ 61 ] ച്ചതിനാൽ മിശ്യൻസംഘമേധാവികളുടെ പക്കൽ ധാരാളമായി പ
ണം പിരിഞ്ഞു വന്നതല്ലാതേ ഓരോ ഭക്തിയുള്ള യുവാക്കൾ അവ
ൎക്കു ഹരജി ബോധിപ്പിച്ചു കൈക്കൊള്ളേണമെന്നപേക്ഷിച്ചതു കൊ
ണ്ടു ബ്ലുംഹൎത്ത് അഭിപ്രായം പറയും പ്രകാരം ഏഴു പേരെ ചേൎത്തു
അഭ്യസിപ്പിച്ചിട്ടു പുറാജാതികളിൽ സുവിശേഷത്തെ അറിയിപ്പാൻ
അയക്കേണ്ടതിന്നു നിശ്ചയിക്കയും ചെയ്തു. ബ്ലുംഹൎത്തോ സ്വദേശ
ത്തെ വിട്ടു പോകും മുമ്പേ ഓരോ പാഠകശാലകളെയും മറ്റും ചെ
ന്നു കണ്ടു തന്റെ പുതിയ ഉദ്യോഗത്തിന്നായി വിലയേറിയ പരിച
യത്തെയും മിശ്യൻസംഘത്തിന്നു അനേകസ്നേഹിതന്മാരെയും സ
മ്പാദിച്ചതിന്റെ ശേഷം ൧൮൧൬ഇൽ ഭാൎയ്യയോടും സാമാനങ്ങളോടും
കൂടി ബാസലിലേക്കു യാത്രയായി സ്വദേശക്കാരനായ ഒന്നാമത്തേ
ശിഷ്യനെയും കൂട്ടിക്കൊണ്ടുവരികയും ചെയ്തു. അനന്തരം വിചാര
ണായോഗം മേലദ്ധ്യക്ഷന്നും ശാലക്കാൎക്കും പാൎക്കേണ്ടതിന്നു ഒരു ഭവ
നം വിലെക്കു വാങ്ങി ആ ഏഴു ശിഷ്യരെ ചേൎത്തു ഔഗുസ്ത് ൧൬-ാം൲
ചില നല്ല പ്രസംഗങ്ങളെ കഴിച്ചും മിശ്യൻശാലയുടെ ക്രമങ്ങളെ
വായിച്ചു കേൾ്പിച്ചും കൊണ്ടു ശാലയെ തുറക്കുന്ന സമയത്തു സഖ
റിയ 4,6. “സൈന്യത്താലും ബലത്താലും അല്ല എന്റെ ആത്മാ
വിനാലത്രെ സാധിക്കും” എന്നു സൈന്യങ്ങളുടെ യഹോവ പറയു
ന്നു എന്നുള്ള ആധാരവചനം കേട്ടാറേ കൂടിയിരിക്കുന്നവർ ഒക്കയും
കുമ്പിട്ടു വീണു ഈ ആത്മാവിനെ തരേണ്ടതിന്നു കൎത്താവിനോടു
അപേക്ഷിച്ചു. ബ്ലുംഹൎത്തിന്റെ പ്രവൃത്തിയോ (എന്തെന്നാൽ
മിശ്യൻവേലയെ കുറിച്ചുള്ള അറിവിനെയും ഉത്സാഹത്തെയും
വൎദ്ധിപ്പിപ്പാൻ വേണ്ടി) ഒരു മിശ്യൻപത്രത്തെ രചിക്കേണ്ടതല്ലാ
തേ ശാലയിലുള്ള യുവാക്കളെ അഭ്യസിപ്പിച്ചു വളൎത്തിക്കൊണ്ടു
സുവിശേഷഘോഷണത്തിന്നായി ഒരുക്കേണ്ടതു തന്നേ. ഈ പ്രവൃ
ത്തിയെ അവൻ ബഹു വിശ്വസ്തതയോടേ ൨൩ സംവത്സരങ്ങളോ
ളം നടത്തിക്കൊണ്ടിരുന്നു. ആദിയിൽ ബാസൽമിശ്യൻസംഘം
സ്വന്തമായി ഉപദേഷ്ടാക്കന്മാരെ അയക്കാതേ ശാലയിൽ അഭ്യസി
പ്പിച്ചു വളൎത്തിയ ശിഷ്യന്മാരെ ഹൊല്ലന്തിലും ഇംഗ്ലന്തിലും ഉള്ള ചി
ലസംഘങ്ങളിൽ ഏല്പിച്ചതേയുള്ളു.എങ്കിലും ഏറക്കാലം കഴിയും
മുമ്പേ ഇതു പോരാ എന്നു വെച്ചു പുറജാതികളുടെ ദേശങ്ങളിൽ
ഉപദേഷ്ടക്കന്മാരെ അയച്ചു മിശ്യൻവേല സ്വന്തമായി ആരംഭി
ക്കയും ചെയ്തു. അങ്ങിനേ ൧൮൨൧ഇൽ മേലദ്ധ്യക്ഷൻ ബോധി
പ്പിച്ച ആലോചനെക്കു തക്കവണ്ണം വിചാരണായോഗം രണ്ടു പ്രേ [ 62 ] രിതന്മാരെ കൌക്കസപൎവ്വതത്തിൽ ദ്രുസ്യ എന്ന ദേശത്തേക്കു
നിയോഗിച്ചു. ഈ പ്രവൃത്തി ഏകദേശം ൧൫ സംവത്സരം ന
ടന്നു. ദൈവകരുണയാൽ ശോഭിച്ചു ഫലിപ്പാൻ തുടങ്ങിയപ്പോൾ
റുസ്യചക്രവൎത്തി ൧൮൩൫ ഇൽ ഒരു ശാസനാമുഖാന്തരം അതി
നെ നിറുത്തി ഒടുക്കിക്കളകയും ചെയ്തു. അതേ പ്രകാരം അഫ്രി
ക്കാഖണ്ഡത്തിന്റെ പടിഞ്ഞാറേ കടല്പുത്തുള്ള ഓരോ സ്നേഹിത
ന്മാർ അപേക്ഷിക്കകൊണ്ടു ബാസലിലേ മേധാവികൾ ൧൮൨൮ ഇൽ
അഞ്ചു ഉപദേഷ്ടാക്കന്മാരെ അയച്ചു ആ കറുത്ത ഭൂഖണ്ഡത്തി
ലും മിശ്യൻവേലയെ തുടങ്ങി എങ്കിലും ആ ദേശത്തിന്റെ ദോഷ
മായിരിക്കുന്ന പിത്തജ്വരം ഹേതുവാൽ മിക്കപേരും മരിച്ചു. ബ്ലും
ഹൎത്ത് മരിച്ച കൊല്ലമായ ൧൮൩൯ വരേ അയച്ചിട്ടുള്ള പതി
മൂന്നു പ്രേരിതന്മാരിൽനിന്നു ഒരുത്തണെ ശേഷിച്ചിരുന്നുള്ളു. എ
ന്നിട്ടും “കണ്ണുനീരോടേ വിതെക്കുന്നവർ ആൎപ്പോടേ കൊയ്യും” എന്നു
വെച്ചു വിചാരണായോഗം പിൻവാങ്ങാതെ മേലദ്ധ്യക്ഷന്റെ ആ
ലോചനപ്രകാരം പ്രവൃത്തി നടത്തിക്കൊണ്ടിരുന്നു ഇന്നേ വരേ
കണ്ണുനീർ വേണ്ടുവോളം വാൎക്കേണ്ടിവന്നിട്ടും അവിടത്തേ മിശ്യൻ
വേല ശോഭിച്ചു സഫലമായിരിക്കുന്നു. പിന്നേ ൧൮൩൩ ഇൽ ബ്ലും
ഹൎത്ത് ഇംഗ്ലന്തിലേ സ്നേഹിതന്മാരോടു കൂടി ചില കാൎയ്യങ്ങളെ ആ
ലോചിച്ചു തീൎക്കേണ്ടതിന്നു ലണ്ടൻനഗരത്തിലേക്കു യാത്രയായി മട
ങ്ങിവന്നപ്പോൾ ഇന്ത്യാരാജ്യത്തിൽ അധികാരം നടത്തിപ്പോന്ന കു
മ്പിഞ്ഞിസ്സൎക്കാർ ഇംഗ്ലന്തിലേ പ്രജാലോചനയുടെ കല്പനപ്രകാ
രം വ്യാപരിച്ചു നടക്കേണ്ടതിന്നു സമ്മതം കൊടുക്കേണ്ടിവന്നു എന്ന
സദ്വൎത്തമാനത്തെ സംഘമേധാവികളോടു അറിയിപ്പാൻ സംഗതി
യായി. എന്നാൽ ഇതു കൎത്താവിൻ ഇംഗിതം എന്നു വിചാരിച്ചു
കൊണ്ടിരിക്കുമ്പോൾ ഭക്തിയുള്ള ഒരു ഗൎമ്മാന്യപ്രഭു മിശ്യൻവേലെ
ക്കായി ഏകദേശം 20,000 ഉറുപ്പിക സമ്മാനിച്ചതുകൊണ്ടു വിചാ
രണായോഗം ഹെബിക്ക്, ലേനർ, ഗ്രൈനർ എന്ന മൂന്നു ഉപദേ
ഷ്ടാക്കന്മാരെ നിയോഗിച്ചു കൊണ്ടു ഇന്ത്യാരാജ്യത്തിലും കൎത്തൃവേ
ലയെ ആരംഭിപ്പാൻ നിശ്ചയിച്ചു. ൧൮൩൪ ഒക്തോബർ ൧൪-ാം൲
ആ മൂന്നു പേരും മംഗലപുരത്തു കപ്പൽ കിഴിഞ്ഞപ്പോൾ അവിട
ത്തേ ജഡ്ജിസായ്പായ അന്തൎസൻ എന്നവർ അവരെ എതിരേറ്റു
സന്തോഷത്തോടേ സത്കരിക്കയും ആ പട്ടണത്തിൽ ഒരു മിശ്യൻ
സ്ഥാനത്തെ സ്ഥാപിപ്പാൻ തക്കവണ്ണം ഔദാൎയ്യമായി സഹായിക്കു [ 63 ] കയും ചെയ്തു. രണ്ടു കൊല്ലം കഴിഞ്ഞിട്ടു മേധാവികൾ പിന്നേയും
൪ പേരെ അയച്ചാറേ ചില ഇംഗ്ലിഷു ചങ്ങാതിമാരുടെ അപേക്ഷ
നിമിത്തവും ധനസഹായത്താലും ഹെബിക്ക് മെഗ്ലിങ്ങ് എന്ന
രണ്ടു ഉപദേഷ്ടാക്കന്മാർ ധാൎവ്വാടി എന്ന പട്ടണത്തിൽ ഒരു സ്ഥാ
നത്തെ സ്ഥാപിപ്പാൻ ഇടയായി പിറ്റേ കൊല്ലത്തിൽ ഹെബിക്ക്
ഹുബ്ലി എന്ന നഗരത്തിൽ കൎത്തൃവേലയെ ആരംഭിച്ചു. പിന്നേ
ആ സമയം അഞ്ചരക്കണ്ടിയിലേ അടിമകളുടെ ഇടയിൽ മിശ്യൻ
വേലയെ നടത്തിയ മീഖാ എന്ന ഉപദേശി അപേക്ഷ ബോധിപ്പി
ച്ചതുകൊണ്ടും തലശ്ശേരിയിലേ ജഡ്ജിസായ്പു ഇല്ലിക്കുന്നിന്മേൽ പു
തുതായി പണിയിച്ച ഭവനത്തെ സമ്മാനിച്ചതുകൊണ്ടും ബാസലി
ലേ മേധാവികളുടെ സമ്മതത്തോടു കൂടേ ഈ മലയാളരാജ്യത്തിലും
പണ്ഡിതരായ ഗുണ്ടൎത്ത് മുതലായ ഉപദേഷ്ടാക്കന്മാർ വന്നു സുവി
ശേഷഘോഷണം തുടങ്ങുകയും ചെയ്തു. ഇപ്രകാരം ഇന്ത്യാരാജ്യ
ത്തിൽ കൎത്തൃവേല തഴെച്ചും പൂത്തും മനോഹരമായി ഫലിച്ചും
കൊണ്ടിരിക്കേ മേലദ്ധ്യക്ഷനായ ബ്ലുംഹൎത്ത് ബാസലിൽ നിദ്രപ്രാ
പിച്ചു. അനുഗ്രഹമേറിയ പ്രവൃത്തിയിൽനിന്നു തന്നേ കൎത്താവു ത
ന്റെ വിശ്വസ്തനായ ദാസനെ നിത്യസന്തോഷത്തിലേക്കു വിളിച്ചു.

ബാസൽമിശ്യനിൽ ബ്ലുംഹൎത്തിന്റെ പേർ ഇനിയും മറന്നു
പോയിട്ടില്ല. അവന്റെ പ്രവൃത്തികളോ വാടിപ്പോകാതേ മേലിൽ
നിന്നു അനുഗ്രഹിക്കപ്പെട്ടു വിടൎന്നും വൎദ്ധിച്ചും നല്ല ഫലങ്ങളെ കാ
ച്ചും കൊണ്ടിരിക്കുന്നു. സങ്കീ. 1 — 3.

ഒരു കീൎത്തനം.

Safe in the arms of Jesus.

അനാദിയായുള്ള ദൈവം നിന്റെ അഭയസ്ഥാനം ആകുന്നു;
താഴെ നിത്യ ഭുജങ്ങളും ഉണ്ടു. ൫ മോശെ ൩൩, ൨൭.

൧. യേശുവിൻ കയ്യിൽ ചാഞ്ഞും — മാറോടും ചാരീട്ടും
സ്നേഹക്കടാക്ഷം ആഞ്ഞും — ഈ മനം ആറീടും;
തേജസ്സിൽ മേലാപ്പൂടെ — തീപ്പളുങ്കാഴിമേൽ
തേമ്പാതലെക്കും നാദം — ദൂതരിൽ ഗാനം — കേൾ. യേശുവിൻ —

൨. യേശു ഭുജത്തിൽ ക്ഷേമം — ആധിവിഹീനവും
ഏശാതു ദോഷഹേമം — ലോകപരീക്ഷയും
ചേരാതു മനോവാട്ടം — പേടികലക്കവും
കേഴേണ്ട; ഇങ്ങേതാനും — ശോധന ശേഷിക്കും. യേശുവിൻ—

൩. ആരേലും അസ്തിവാരം — മാറാത്ത പാറയാൻ
വാൎന്ന വിലാവിൽ ദ്വാരം — പൂകീട്ടൊതുങ്ങും ഞാൻ;
രാതീരും നേരത്തോളം — പൊറുത്തു പാൎക്കുവേൻ
ഏറീടും പുത്തൻ പോഴിൽ — പോങ്കരം കാണുവേൻ. യേശുവിൻ— [ 64 ] ശരീരചികിത്സ.

ദേഹത്തിൽ മുറിഞ്ഞാൽ (Wounds).

വെട്ടിന്നു വെള്ളിലയും ഈൎമ്പന തന്റെ കൂമ്പും കൊട്ടക്കു
രുന്നു മുറിപൂൎവ്വകമാം പരുത്തി മത്സ്യാക്ഷിയും വരിയുമെന്നതിലൊ
ന്നു പിഷ്ട്വാ കെട്ടീടു തോയരഹിതം നവനീതയുക്തം.

രക്തം നിൎത്തുവാൻ. രക്തം നില്ലായ്കിൽ നിൎത്തീടുക മുറികിലു
ടൻ തത്രനീർകൊണ്ടു ധാരാം, അത്യന്തം ചെയ്ക ചണ്ടിത്തളിരു
മതിനരെച്ചക്ഷണം വെക്ക പുണ്ണിൽ, പുത്രഞ്ചാരിഞ്ചപത്രം ചെ
റിയതു വിഹിതം പുള്ളടിം കൊള്ളു മാറങ്ങപ്പപ്പത്രത്തൊടൊപ്പം രുധി
രമിഹ തടുപ്പോന്നു നൽ താറുതാവൽ.

അഗ്നിവ്രണത്തിന്നു (Burns).

തീ തട്ടിപ്പൊളുകീടിലപ്പൊഴുതു മോരാൽ തൈരുകൊണ്ടെങ്കിലും
ധാരാ.കിംശുകനീരാൽ പത്രതോവശളയാ നിൎവ്യാജതോവാച
രേൽ. ഓൎത്തക്കുമ്പളത്രനീർ പിഴികാസ്ഥയാ ധാര ചെയ്കൎപ്പയേ
ൽ പ്രാൎത്ഥിച്ചീശ്വരനോടുണങ്ങലരിയെ പേഷിച്ചു തേച്ചീടുക.

അൎത്ഥം: തീപ്പൊള്ളിയാൽ മോർ തൈർ മുരിക്കിലനീർ വശള
നീർ പശുവിൻ നൈ ഇവയിൽ ഓരോന്നു കൊണ്ടു തത്കാലം ധാ
ര ചെയ്യാം കുമ്പളത്തിലനീർ കൊണ്ടും ധാര ചെയ്കയും ഈശ്വര
പ്രാൎത്ഥനയോടേ ഉണങ്ങലരി അരെച്ചു തേക്കുകയും ചെയ്താൽ തീ
പ്പൊള്ളിയതു ശമിക്കും.

തീപ്പൊള്ളിയാൽ ഉടൻ തന്നേ ഉണങ്ങലരി നേൎക്കനെ പൊടി
ച്ചു വൃണപ്പെട്ട സ്ഥലത്തു കനത്തിൽ വിതറിപ്പിടിപ്പിച്ചു നീരൊ
ലിച്ചു പോകാതിരിപ്പാൻ തക്കവണ്ണം മേല്ക്കുമേൽ പിടിപ്പിക്കേണം.
ഇങ്ങിനേ ചെയ്താൽ വൃണത്തിൽ കാറ്റേല്ക്കാതേ മൂടികൊണ്ടിരി
ക്കും. ചില ദിവസങ്ങളുടെ ശേഷം ആ പൊറ്റ ഉണങ്ങി വലി
യുമ്പോൾ മാവിന്റെ പോല്ടീസ് ഉണ്ടാക്കി കെട്ടിയാൽ ആ പൊ
റ്റ പതം വെച്ചു അടൎന്നു പോയ ശേഷം നൂറ്റിന്റെ തെളിഞ്ഞ
വെള്ളവും എണ്ണയും തമ്മിൽ ചേൎത്തുരസി അതിൽ തുണി നനെ
ച്ചു പത്തിയിട്ടാൽ വേഗത്തിൽ സൌഖ്യമാകും.

കോഴിമുട്ടയുടെ മഞ്ഞക്കരുവും വെണ്ണയും സമം ചേൎത്തു ഉരസി
വടിച്ചാലും അഗ്നിവ്രണം ശമിക്കും.

൨ ഔൻ്സ മെഴുവും ൫ ഔൻ്സ വെളിച്ചെണ്ണയും ചേൎത്തു ഒരു മ
ണ്പാത്രത്തിൽ ആക്കി മൃദ്വഗ്നിയാൽ ഉരുക്കിച്ചേൎത്ത ശേഷം അ [ 65 ] തിൽനിന്നു കുറേശ്ശ എടുത്തു തുണിയിൽ തേച്ചു അഗ്നിവ്രണ
ത്തിൽ പറ്റിച്ചാലും ശമനം വരും.

വിണ്ടിവീക്കം. മുണ്ടിനീർ (Munups).

വിണ്ടിവീക്കം എന്നതു ചെവിക്കു കീഴുള്ള ഞരമ്പുകളുടെ വീക്ക
മാകുന്നു.ബഹു വേദനയും കുത്തലും കടച്ചലും അണ്ണി ഇളക്കേ
ണ്ടതിന്നു വളരേ പ്രയാസവും ഉണ്ടാകും. ഇങ്ങിനേ ഒരു ഭാഗം
വീങ്ങി പൂൎണ്ണസൌഖ്യമാകുന്നതിന്നു മുമ്പേ മറ്റേ ഭാഗവും വീ
ങ്ങും ഇതോടു കൂടേ ചിലപ്പോൾ പനിയും ഉണ്ടാകും. ഇതു ഒരു
പകരുന്ന വ്യാധിയായിട്ടു തണുപ്പുള്ള സമയങ്ങളിൽ സാധാരണ
യായുണ്ടായി ഒരാളിൽനിന്നു മറ്റൊരാളിലേക്കു പകരുന്നു.

അതിന്നു ചികിത്സ: ആവിണക്കെണ്ണയോ ചുണ്ണാമക്കിക്കഷാ
യമോ കൊടുത്തു വയറിളക്കുക. വീക്കമുള്ള സ്ഥലത്തു ശീതക്കാറ്റു
തട്ടാതിരിപ്പാൻ ഒരു കമ്പിളിവസ്ത്രം കെട്ടിക്കൊണ്ടിരിക്കേണം. ചില
ദിവസത്തോളം ഭക്ഷണപാനങ്ങളിൽ മിതിയായിരിക്കുകയും വേ
ണം. അധികം വേദനയുണ്ടായിരുന്നാൽ അഫീമിന്റെ തൈലം
തേക്കേണ്ടതാകുന്നു. (അതുണ്ടാക്കേണ്ടുന്ന വിധമാവിതു: കാലേ
യരക്കാൽ ഉറുപ്പികത്തൂക്കം അഫീം കാൽക്കുപ്പി വെളിച്ചെണ്ണയി
ലോ എള്ളെണ്ണയിലോ കലക്കി ചേൎക്കുക തന്നേ). പനിയും കൂടേ
ഉണ്ടായിരുന്നാൽ അരേയരക്കാൽ ഉറുപ്പികത്തൂക്കം വെടിയുപ്പു
പൊടിച്ചു ഒരു കുപ്പി കഞ്ഞിവെള്ളത്തിൽ ചേൎത്തു കുടിക്കേണ്ടതു.

കൊക്കക്കുര. (Hooping Cough).

ഇതു വിശേഷാൽ കുട്ടികൾക്കു വരുന്ന ഒരു പകരുന്ന വ്യാധി
അത്രേ എന്നാൽ ഈ വ്യാധി ഒരിക്കലുണ്ടായാൽ മറ്റൊരു പ്രാവ
ശ്യം ഉണ്ടാകയില്ല. കൊക്കക്കുര ശീതം കൊണ്ടോ ജലദോഷം കൊ
ണ്ടോ സാധാരണയായി ആരംഭിച്ചു ദേഹത്തെ മുഴുവനും നന്ന
വേദനപ്പെടുത്തി തൊണ്ടയിൽ വിള്ളലുണ്ടാക്കി കൂടക്കൂട കുരെച്ചു
കൊണ്ടിരിക്കും. ഒരാഴ്ചയോളം ജലദോഷത്തിന്റെയോ പനിയുടെ
യോ ലക്ഷണങ്ങൾ ഇല്ലാതേ ചുമ മാത്രം കൂടക്കൂടേ ഉണ്ടായി
അതു കഠിനമായും നീണ്ടതായും തീൎന്നു തൊണ്ടയിലും നെഞ്ഞ
ൎത്തും കഫം വൎദ്ധിച്ചും വരും. ഓരോരിക്കൽ ചുമൎക്കുമ്പോൾ മുഖം
ചുവന്നു, ശ്വാസം ദീൎഘിച്ചു ഏകദേശം വീൎപ്പു മുട്ടിപ്പോകുമ്പോലേ
ആകും. ഇങ്ങിനേ രണ്ടു മൂന്നു മണിക്കൂറിൽ ഒരിക്കൽ ഉണ്ടാകും.
കഠിനസ്ഥിതിയിലും മുഖ്യമായി രാത്രികാലങ്ങളിലും അധികമായിട്ടു
കുരെക്കും. ഉണ്ട ഉടനേ കുര വന്നാൽ ഭക്ഷിച്ചതെല്ലാം ഛൎദ്ദിപ്പിച്ചി
ട്ടേ നില്ക്കയുള്ളു. അല്ലെങ്കിൽ നൂലു പോലത്തേ കഫം വന്ന
ശേഷം അതു സാവധാനമാകുന്നതുമുണ്ടു. ചിലപ്പോൾ കഠിനമാ [ 66 ] യി കുരവന്നാൽ മൂക്കിൽ നിന്നോ വായിൽ നിന്നോ ചെവിയിൽ
നിന്നോ രക്തവും കൂടേ വരും. കുട്ടികൾക്കും പല്ലു വരുന്ന സമയ
ത്തിൽ ഈ കുര തുടങ്ങിയാൽ പലപ്പോഴും അപസ്മാരവും കൂടേ ഉ
ണ്ടാകും. കൊക്കക്കുര ചിലപ്പോൾ കരുവൻ വസൂരി കഫരൂപം
മുതലായതിനോടു ചേൎന്നു വന്നാൽ ചികിത്സക്കുന്നതു പ്രയാസ
മായിരിക്കും.

ചികിത്സ: ആരംഭത്തിൽ തന്നേ ആവിണക്കെണ്ണകൊണ്ടു
വയറിളക്കി വള്ളിപ്പാല(Country Ipecacuanha) യുടെ ഉണങ്ങി
യ ഇലകളെ പൊടിച്ചു ൫ ഗ്രേയിൻ പ്രകാരം ദിവസത്തിൽ മൂന്നു
നാലു പ്രാവശ്യം കൊടുക്കേണ്ടതു. അതു തനിച്ചു പൊടിയായിട്ടെ
ങ്കിലും ഇരട്ടിമധുരലേഹ്യത്തിൽ ചേൎത്തിട്ടെങ്കിലും കൊടുക്കാം. ( ആ
ലേഹ്യം ഉണ്ടാക്കുന്ന വിധം എങ്ങിനേയന്നാൽ, ൨ ഔൻ്സ ഇരട്ടി
മധുരം ചതെച്ചു ഒരൌൻ്സ വെണ്ടക്കായും നുറുക്കി രണ്ടും അരക്കു
പ്പി വെള്ളത്തിൽ അരമണിക്കൂറോളം വേവിച്ചുണ്ടാകുന്ന കഷായ
ത്തെ അരിച്ചു എടുത്തു അതിൽ ൮ ഔൻ്സ കല്ക്കണ്ടി എങ്കിലും തേ
നെങ്കിലും കൂട്ടി പിന്നേയും കുറുക്കി ലേഹ്യമാക്കേണം). ദീൎഘകാല
മായ കുരക്കാൎക്കു പ്രത്യേകം പ്രായസ്ഥൎക്കു ഒരു ൫ാം നവസാരം ൨
ഔൻ്സ ഇരട്ടിമധുരലേഹ്യം ൪ ഔൻ്സ വെള്ളം ഈ മൂന്നും ഒന്നാക്കി
ചേൎത്തു ഓരോ ഔൻ്സ പ്രകാരം ദിവസത്തിൽ അഞ്ചാറുവട്ടം കൊടു
ത്താൽ വളരേ ഗുണമുണ്ടാകും. കുട്ടികൾ്ക്കായാൽ നവസാരം ഒരു
ഗ്രേയിൻ മുതൽ ൫ ഗ്രേയിൻ വരെയും രണ്ടു മൂന്നു ഗ്രേയിൻ ക
റുപ്പത്തോലിൻ ചൂൎണ്ണവും ചേൎത്തു കൊടുത്താൽ കൊക്കക്കുര ശമി
ക്കും. പനി കുറഞ്ഞിരിക്കുമ്പോൾ കുരയുടെ ആരംഭത്തിങ്കൽ തന്നേ
പടികക്കാരം കൊടുക്കുന്നതു അത്യുത്തമമായിരിക്കും. അതെങ്ങിനേ
യെന്നാൽ രണ്ടു മൂന്നു വയസ്സുള്ള കുട്ടികൾക്കു മൂന്നു നാലു ഗ്രേ
യിൻ പടികക്കാരം പൊടിച്ചു വെറും പൊടിയായിട്ടെങ്കിലും വെള്ള
ത്തിൽ കലക്കീട്ടെങ്കിലും നാലോ ആറോ മണിക്കൂറിന്നുള്ളിൽ ഒരി
ക്കൽ കൊടുക്കാം. വെള്ളത്തിൽ കലക്കിക്കൊടുക്കും വിധമാവിതു:
൨൫ ഗ്രേയിൻ പടികക്കാരം ൩ ഔൻ്സ അയമോദകദ്രാവകത്തിൽ
കലക്കി ൨ മുതൽ ൪ വരെ വയസ്സുള്ള കുട്ടികൾക്കു ആറു മണിക്കൂ
റിന്നോരിക്കൽ രണ്ടു ചായക്കരണ്ടിപ്രമാണം കൊടുത്താൽ സൌ
ഖ്യമാകും. ശ്വാസം മുട്ടുള്ള കൊക്കക്കുരക്കാൎക്കു കടുകരെച്ചു നെഞ്ഞ
ത്തു പത്തിയിട്ടാൽ ഗുണമാകും. അതു തന്നേ പൂണെല്ലിന്മേൽ ര
ണ്ടു കൈപ്പലകകളുടെ നടുവിൽ പത്തിയിട്ടാലും നന്നു. വലിയവ
ൎക്കും ചെറിയവൎക്കും അതിനാലേ തന്നേ കൊക്കക്കുര ശമനമായി
ട്ടും ഉണ്ടു. ‌ [ 67 ] ചൊറിക്കും ചിരങ്ങിന്നും. (Itches).

ചൊറിക്ക് ഗന്ധകലേപം പ്രസിദ്ധമായൊരൌഷധമാകുന്നു.
സാധാരണഗന്ധകമോ ശുദ്ധി ചെയ്ത ഗന്ധകമോ നേൎങ്ങ പൊ
ടിച്ചു അതിന്റെ ഒന്നിന്നു ആറരട്ടി ചെരുബിയങ്കിലും വെളി
ച്ചെണ്ണയെങ്കിലും ചേൎത്തു മിശ്രമാക്കേണം. ചൊറിചിരങ്ങുകളുള്ള
സ്ഥലം സാബൂൻകൊണ്ടു തേച്ചു ചൂടുവെള്ളത്തിൽ കഴുകി തോ
ൎത്തിയ ശേഷം ഈ ലേപം ആ സ്ഥലത്തു കാൽമണിക്കൂറോളം തേ
ച്ചു ചിരങ്ങെല്ലാം പൊട്ടുന്നതുവരെ ഉരസേണം. രാത്രികാലത്തി
ലും ഈ ലേപം തേച്ചുരസി പിറ്റേന്നാൾ രാവിലേ സാബൂൻ
കൊണ്ടു ചൂടുവെള്ളത്തിൽ കഴുകിയാൽ അല്പദിവസം കൊണ്ടു
സൌഖ്യമാകും. ചൊറി ഒരിക്കൽ സൌഖ്യമായ ശേഷം പിന്നേ
വരാതിരിക്കേണ്ടതിന്നു ചൊറി ഉള്ളപ്പോൾ പ്രയോഗിച്ച വസ്ത്ര
ങ്ങളെല്ലാം നന്നായി പുഴുങ്ങി അലക്കിയ ശേഷമത്രേ പ്രയോഗി
ക്കാവു. അല്ലാഞ്ഞാൽ ചൊറിയുടെ പകരുന്ന ഭാവം വസ്ത്രത്തിൽ
നിന്നു നീങ്ങിപ്പോകയില്ല.

തപ്പാൽക്രമങ്ങൾ.

കത്തു പുസ്തകം ഭാണ്ഡം എന്നിവറ്റിൻ തൂക്കപ്രകാരം കൊടുക്കേണ്ടുന്ന
തപ്പാൽനറക്കുവിവരവും മറ്റും.

൧. അഞ്ചൽനറുക്കു. (പോസ്ത് കാൎഡ്.)

കത്തിൻ ഉറയുടെ വലിപ്പത്തിലും തകിടുകനത്തിലും ഉള്ള നറുക്കുകൾ ഉണ്ടു. മുദ്രപ
തിച്ച ഭാഗത്തിൽ മേൽവിലാസമേ എഴുതാവു. മറുപുറത്തു അറിയിപ്പാൻ മനസ്സുള്ളതു എ
ഴുതാം. ഇതു ഉറയിൽ ഇടാതേ വെറുതേ ഇടാം.

൨. കത്തു.

തൂക്കം. മുദ്രവില.
꠱ ഉറുപ്പികത്തൂക്കത്തോളം പൈ ൬
꠱ ഉറു. മേലും ൧ ഉറു. യോളവും അണ ൧

ഇങ്ങിനെ ഓരോ ഉറുപ്പികയുടെ വല്ല അംശത്തിന്റെ തൂക്കം കയറുന്നതിന്നു ഓ
രോ അണയുടെ വില ഏറുകയും ചെയ്യും. ഒരു കത്തിന്നു പറ്റിച്ച മുദ്ര പോരാതേ വ
ന്നാൽ ആ പോരാത്ത മുദ്രയുടെയും നറുക്കിന്റെയും ഭേദത്തെ കത്തു വാങ്ങുന്നവർ ഇര
ട്ടിപ്പായി കൊടുക്കേണ്ടി വരും. മുദ്ര ഇല്ലാത്ത കത്തിന്നു ഇരട്ടിച്ച കൂലി ഉണ്ടു താനും.
൨൦ ഉറുപ്പികത്തൂക്കത്തിൽ ഏറുന്നവ ഭാണ്ഡത്തപ്പാൽ നടക്കുന്ന കച്ചേരികളിൽ കത്തു എ
ന്നു വെച്ചു എടുക്കയില്ല; ഭാണ്ഡത്തിൽ അത്രേ ചേൎക്കുന്നുള്ളു. ഭാണ്ഡമില്ലാത്ത കച്ചേരിക
ളിൽ എടുക്കയും ചെയ്യും.

൩. കെട്ടു.

പുസ്തക വൎത്തമാനക്കടലാസ്സു മുതലായ എഴുത്തുകൾ “ബുൿപെകെട്ട്” എന്ന തപ്പാ
ലിലും, മാതിരിയായി അയക്കുന്ന ചെറുവകസ്സാമാനങ്ങൾ “പെറ്റൎൺപെകെട്ട്” എ
ന്ന തപ്പാകൽവഴിയായും പോകുന്നു. ഇങ്ങിനേ അയപ്പാൻ വിചാരിച്ചാൽ, അവറ്റെ [ 68 ] രണ്ടു പുറത്തും തുറന്നിരിക്കുന്ന തടിച്ച കടലാസ്സിലോ മഴക്കാലത്തു മെഴുത്തുണിയിലോ
കെട്ടി, “ബുൿപെകെട്ട്” അല്ലെങ്കിൽ “പെറ്റൎൺപെകെട്ട്” എന്ന വാക്കിനെ തല
ക്കൽ എഴുതേണം. കൂലിയോ; ൧൦ ഉറുപ്പികയിൽ ഏറാത്തതിന്നു ൬ പൈ. പിന്നേ പ
ക്കൽ എഴുതേണം. കൂലിയോ പത്തു ഉറുപ്പികയുടെ വല്ല അംശമോ ഏറുന്ന തൂക്കത്തിന്നു അര
യണ തപ്പാൽക്കൂലിയും കയറും. (പത്തു ഉറുപ്പിക ശരിയായ തൂക്കമുള്ള പുസ്തകത്തിന്റെ
കൂലി അരയണയെങ്കിലും പത്തുറുപ്പികത്തൂക്കത്തിൽ ഒരു രോമം പോലും ഏറുന്നതി
ന്നു ഒരണ.) “ബുൿപെകെട്ട്” എന്നതു എത്രവരേ അയക്കാം എന്നൊരു നിയമം ഇല്ല.
എങ്കിലും “പെറ്റൎൺപെകെട്ട്” എന്നതു ൪൦ ഉറുപ്പികത്തൂക്കത്തിൽ ഏറുവാൻ പാടില്ല.
എന്നാൽ ഈ രണ്ടു വിധം കെട്ടും ൨ അടി നീളത്തിലും ൧ അടി അകലത്തിലും (തടി) ഏ
റരുതു. മുദ്ര പറ്റിക്കാതേ തപ്പാൽവഴിയായി അയച്ചാൽ കത്തുകൾക്കുള്ളതു പോലേ ഇ
രട്ടിച്ച കൂലി കൊടുക്കേണ്ടിവരും.

നമ്മുടെ ഇംഗ്ലിഷ്ക്കോയ്മെക്കു അധീനമുള്ള ഭാരതത്തിലേ ഏതു സ്ഥലത്തോളവും
മുഞ്ചൊന്ന തൂക്കമുള്ള കത്തുകളും പുസ്തകങ്ങളും മേല്പറഞ്ഞ കൂലിക്കു എത്തും. കോഴിക്കോ
ട്ടുനിന്നു തലശ്ശേരിക്കും കലികാതെക്കും സമത്തൂക്കമുള്ള കത്തു പുസ്തകങ്ങളും തമ്മിൽ ഒക്കു
ന്ന കൂലിക്കു പോകും.

൪. ഭാണ്ഡം.

൨൦ ഉറുപ്പികയോളം അണ ൪
൪൦ ” ” ൮

നാല്പതിൽ ഏറിയാൽ നാല്പതീതു ഉറുപ്പികത്തൂക്കം ഏറുന്നതിന്നു നന്നാലു അണ കൂ
ലി കൂടേ ഒട്ടിക്കേണം.

അങ്ങനേ അയക്കുന്ന കെട്ടുകളിൽ ഒരു കത്തു മാത്രമേ വെപ്പാൻ പാടുള്ളു; അധികം
കത്തുകളെ വെച്ചാൽ ൫൦ ഉറുപ്പികയോളം പിഴ ഉണ്ടാകും. എന്നാൽ കെട്ടിനെ മെഴുത്തു
ണികൊണ്ടു നല്ലവണ്ണം പൊതിഞ്ഞു ഉറപ്പായി കെട്ടി അരക്കുകൊണ്ടു മുദ്രയിട്ടു ഇതിൽ
“റെഗ്യുലേഷന്നു വിപരീതമായിട്ടു ഏതുമില്ല” എന്നു തലെക്കൽ ഒരു എഴുത്തും മേൽവിലാ
സവും അയക്കുന്നവരുടെ പേരും ഒപ്പും വേണം. മേല്പറഞ്ഞ കൂലി പണമായിട്ടേ കൊ
ടുപ്പാൻ പാടുള്ളു. കൂലി കൊടുക്കാതേ അയച്ചാൽ വാങ്ങുന്നവർ നറുക്കുപ്രകാരം കൂലി
കൊടുത്താൽ മതി. ഈരായിരം ഉറുപ്പികത്തൂക്കത്തിൽ ഏറ കനമുള്ള ഭാണ്ഡം അയച്ചുകൂടാ.

പോരാത്ത കൂലിയെ വാങ്ങുന്നവർ കൊടുക്കേണ്ടുന്ന വിധം.

൧. മുദ്ര പറ്റിക്കാത്ത കത്തിന്നു: ഇരട്ടിച്ച കൂലി.
൨. മുദ്ര പോരാത്ത കത്തുകെട്ടുകൾക്കു: ഇരട്ടിച്ച പോരാത്ത കൂലി.
൩. മുദ്ര പറ്റിക്കാത്ത കെട്ടിന്നു: ഇരട്ടിച്ച കൂലി
൪. കൂലി പോരാത്ത ഭാണ്ഡം: നറുക്കുകൂലി.

൫. ടാപ്പുചാൎത്തൽ.(റജിസ്ത്രേഷൻ)

കൂലി കൂടാതേ രണ്ടണ ടാപ്പുകൂലി കത്തിന്മേൽ പറ്റിച്ചാൽ അതിന്നു ഒരു പുക്കവാ
റുമുറി (രശീതി) കിട്ടും. അതു പോലെ കെട്ടും പോസ്ത് കാൎഢും ടാപ്പിൽ ചാൎത്താം. ഒര
ണ കൂട കൊടുത്താൽ കത്തുവാങ്ങുന്ന മേൽവിലാസക്കാരൻ കൊടുക്കേണ്ടും പുക്കവാറുമു
റിയെ തപ്പാൽക്കാർ അയച്ചവന്നു എത്തിക്കും. അതിന്നു അവരവർ താന്താങ്ങളുടെ പേ
രും പാൎപ്പിടവും വിവരമായി എഴുതി കൊടുക്കേണം.

൬. വീമ. (ഇൻഷൂരൻസ്)

അയക്കുന്ന സാമാനങ്ങളുടെ സാക്ഷാൽ വിലെക്കുള്ള വീമ ആവിതു: ഉറു. ൫൦ ഇൽ
ഏറാത്തതിന്നു വീമ ൨ അണയും ൧൦൦ ഇൽ ഏറാത്തതിനന്നു ൪ അണയും ഓരോ നൂറീതു
റുപ്പികെക്കും അംശത്തിന്നും നാലണപ്രകാരവും അത്രേ. ഇങ്ങനേ വീമ തീൎത്താൽ ത
പ്പാലിൽ പോയ്പോയ വസ്തുവിന്റെ ശരിയായ വില വീമപ്രകാരം കോയ്മ കൊടുക്കുന്നു.
എന്നാൽ വില തീൎത്തിട്ടും കോയ്മ ഏല്ക്കാത്ത സംഗതികൾ ഏവയെന്നാൽ: ൧. കുറവും തപ്പു [ 69 ] മുള്ള മേൽവിലാസം ഹേതുവായി തപ്പാൽഭാണ്ഡത്തെ തെറ്റായിട്ടുള്ള ആൾക്കു ഏല്പി
ക്കയും ൨. കളവായ പ്രസ്താവം (ദെക്ലരേഷൻ) ഉരെച്ചെഴുതുകയും ൩. മേൽവിലാസ
ക്കാരൻ പുക്കുവാറുമുറിക്കു ഒപ്പിട്ട ശേഷം കുറവു പറകയും ൪. മൂന്നു മാസം കഴിയുന്നതി
ന്നിടേ വന്ന നഷ്ടം അറിയിക്കായ്കയും ൫. അടുക്കി പൊതി കെട്ടുന്ന കുറവുകൊണ്ടു കേടു
തട്ടുകയും ൬. ഭാണ്ഡം പുറമേയുള്ള യാതൊരു കുറവു കൂടാതേ എത്തുകയും ചെയ്യുമ്പോൾ
തന്നേ. ഇതു വിചാരിച്ചാൽ അയക്കുന്നവർ സാമാനങ്ങളെ കേടുവരാതേ ക്രമ
മായി അടുക്കി പൊതിഞ്ഞു ഭാണ്ഡം നന്നായി കെട്ടി തുന്നി അരക്കുകൊണ്ടു മുദ്രയിട്ടു സത്യ
പ്രകാരമുള്ള പ്രസ്താവത്തെ എഴുതേണ്ടതു. വീമ തീൎത്ത ഭാണ്ഡത്തെ വാങ്ങുന്നവർ ഒപ്പിടു
മ്മുമ്പേ പൊതി മുദ്ര ഇത്യാദികൾക്കു കേടു വന്നുവോ എന്നു സൂക്ഷിച്ചു നോക്കേണ്ടതു.

൭. ഭാണ്ഡത്തിൻ വില തപ്പാൽമൂലം കിട്ടുക.

നിങ്ങളിൽ ആരെങ്കിലും കോഴിക്കോട്ടുനിന്നോ മറ്റോ ചെന്നപട്ടണത്തും മറ്റുമു
ള്ളോർ ആൾക്കു വല്ല ചരക്കു തപ്പാൽവഴിയായി അയച്ചാൽ ഭാണ്ഡത്തിന്നു പിടിപ്പതു
കൂലി കൊടുത്തു പുറത്തു സാമാനങ്ങളുടെ വില എഴുതി അതു തപ്പാൽമുഖാന്തരമായി കി
ട്ടേണം എന്നും കുറിച്ചുവെച്ചാൽ കോയ്മ ആ കാൎയ്യം ഏറ്റു ഭാണ്ഡം ചെന്നപട്ടണത്തോ
മറ്റോ ഏല്പിക്കുമ്പോൾ നിങ്ങൾ എഴുതിയ വിലപ്രകാരം മേൽവിലാസക്കാരനോടു വാ
ങ്ങിയ ശേഷം നിങ്ങൾക്കു ഒരു മാസം കഴിഞ്ഞാൽ തരും. ആ അദ്ധ്വാനത്തിന്നു കോ
യ്മ നിശ്ചയിച്ച തരകു (കമ്മിഷൻ) ആവിതു:

൧൦ ഉറുപ്പികയോളം ൨ അണയും ൨൫ ഓളം ൪ അണയും ൫൦ ഓളം ൮ അണയും
ഓരോ ഇരുപത്തഞ്ചു ഉറുപ്പികെക്കും പങ്കിന്നു കാൽ ഉറുപ്പികവീതവും കൊടുപ്പൂ. സംശ
യം തോന്നിയാൽ മേൽവിലാസക്കാരൻ തപ്പാൽപ്രമാണിയുടെ(പോസ്ത് മാസ്തർ) മുമ്പിൽ
ഭാണ്ഡത്തെ തുറന്നു നോക്കുന്നതു അനുവാദം. അയച്ച ആൾ തപ്പാലിൽനിന്നുണ്ടാകുന്ന
പുക്കുവാറുമുറിയോടു കൂട ഒരു മാസം കഴിഞ്ഞു ചെന്നാൽ തനിക്കു ഭാണ്ഡം ഏല്പിച്ച തപ്പാൽ
ച്ചാവടിയിൽനിന്നു തന്നേ പണം കിട്ടും.

൮. (Money Order) “മണിയാൎഡർ” എന്ന ഉണ്ടിക
അയക്കുന്നതിനെ കുറിച്ചു.

വട്ടം കൊടുക്കേണ്ടും ക്രമം.

ഉണ്ടിക ഉറു. ൧൦ഇൽ ഏറാതിരുന്നാൽ, ൨ ണ.
” ” ” തൊട്ടു ഉറു. ൨൫ ഇൽ ഏറാത്തതിന്നു ൪ ”
” ” ൨൫ ” ” ൫൦ ” ൮ ”
” ” ൫൦ ” ” ൭൫ ” ൧൨ ”
” ” ൭൫ ” ” ൧൦൦ ” ൧ ക.
” ” ൧൦൦ ” ” ൧൨൫ ” ൧ ꠰ ”
” ” ൧൨൫ ” ” ൧൫൦ ” ൧ ꠱ ”

ഒരു പൊസ്ത്മാസ്തർ ഹിന്തുസ്ഥാനത്തിൽ തപ്പാലപ്പീസ്സുള്ള ഏതു നാട്ടിലെങ്കിലും
൧൫൦ ഉറുപ്പികയിൽ അധികമല്ലാത്ത പണത്തിന്നു ഉണ്ടിക കൊടുക്കും. ഉണ്ടികമൂലമായി
ആർ ആൎക്കു പണമയ
ക്കുന്നുവോ ആ രണ്ടാളു
കളുടെ പേരും മേലെ
ഴുത്തും മറ്റും തപ്പാലപ്പീ
സ്സിൽനിന്നു കിട്ടുന്നതാ
യ അച്ചടിച്ച കടലാസ്സി
ന്മേൽ വിവരമായിട്ടു
എഴുതി പണവും വട്ടവും തപ്പാലപ്പീസ്സിൽ കൊടുത്താൽ അതിന്നു അവിടേനിന്നു രശീതി
കൊടുത്തു പണം ആൎക്കെത്തിക്കേണാമോ അവന്നു അവിടേനിന്നു തന്നേ എത്തിക്കും.
പണം ലഭിക്കുന്നവന്നു തപ്പാൽമുഖാന്തരം അച്ചടിച്ച ഉണ്ടികച്ചീട്ട് കിട്ടും. അതിൽ കാ
ണിച്ച തപ്പാലപ്പീസ്സിൽ കിട്ടേണ്ടുന്ന പണത്തിന്നു രശീതിയും കൊടുത്തു പണം വാങ്ങി
ക്കൊള്ളേണ്ടതു. ഒരിക്കൽ കൊടുത്ത ഉണ്ടിക മൂലമായി പണം എത്താതേ പോയ്പോ
യാൽ രണ്ടാമതും മേല്പറഞ്ഞ ക്രമത്തിൽ വട്ടം കൊടുക്കുമെങ്കിൽ വീണ്ടും ഉണ്ടികച്ചീട്ടു
അയക്കപ്പെടും. ൧൫൦ ഉറുപ്പികയിൽ ഏറ മണിയാൎഡർ അയക്കുന്നില്ല. [ 70 ] ൧൮൭൯ ഇലേ ഒന്നാം നമ്പർ മുദ്രപത്രം
ആക്ടിൽ നിന്നു സംക്ഷേപിച്ചതു.

ആധാരവിവരം ശരിയായമുദ്രവില
11. മാറ്റുപത്രമോ വാഗ്ദത്തപത്രമോ, ഒരു ചെക്കോ
കടംശീട്ടോ ബാങ്ക് നോട്ടോ കറൻസി
നോട്ടോ അല്ലാത്തതു.
(ഏ.) ചോദിക്കുമ്പോൾ പണം അടെപ്പാനുള്ളതും തുക 20 ഉറുപ്പിക
യിൽ കവിയുന്നതും ആയാൽ . . . . . . .
ഒരണ
ഒറ്റയായി എഴു
തിയാൽ
ഇരട്ടയായി എഴു
തിയാൽ ഓരോ
ന്നിന്നു
മൂന്നുള്ള തര
ത്തിൽ എഴുതിയാ
ൽ ഓരോന്നിന്നു
(ബി.) ചോദിക്കുമ്പോൾ കൊടുപ്പാനുള്ളതല്ലാത്ത
തും എന്നാൽ പത്ര ൹ക്കോ കണ്ട ൹ക്കോ
ശേഷം ഒരു കൊല്ലത്തിൽ അധികം കഴി
യേണ്ടതല്ലാത്തതും ആയിരിക്കുമ്പോൾ .
ക. ണ. ക. ണ. ക. ണ.
പത്രത്തിലേ സംഖ്യ 200കയിൽ കവി
യാത്തപ്പോൾ . . . . . .
— 2 — 1 — 1
200 കയിൽ കവിയുകയും 400 കയിൽ കവിയാ
തിരിക്കയും ചെയ്താൽ . . . . . .
— 4 — 2 — 2
400 . . . . 600 . . . . — 6 — 3 — 2
600 . . . . 1,000 . . . . — 10 — 5 — 4
1,000 . . . . 1,200 . . . . — 12 — 6 — 4
1,200 . . . . 1,600 . . . . 1 — — 8 — 6
1,600 . . . . 2,500 . . . . 1 8 — 12 — 8
2,500 ഇന്നു മേൽ 10,000 വരേ ഓരോ 2,500 ഇ
ന്നോ അതിൽ വല്ല ഭാഗത്തിന്നോ . . . .
1 8 — 12 — 8
10,000ത്തിന്നു മേൽ 30,000 വരേ ഓരോ 50,000
ത്തിന്നോ അതിൽ വല്ല ഭാഗത്തിന്നോ . . .
3 — 2 8 1 —
30,000ത്തിന്നു മേൽ ഓരോ 10,000ത്തിന്നോ അ
തിൽ വല്ല ഭാഗത്തിന്നോ . . . . .
6 — 3 8 2 —

13. കടംശീട്ടു, കാൎയ്യം നടത്തുവാനുള്ള കച്ചീട്ടു, ചുങ്ക
ച്ചീട്ടു, നഷ്ടം തീൎപ്പാനുള്ള കച്ചീട്ടു ജാമ്യശ്ശീട്ടു.

ഉറപ്പിച്ച സംഖ്യയോ വിലയോ 10കയിൽ കവിയാത്തപ്പോൾ. രണ്ടണ
ഉറപ്പിച്ച സംഖ്യയോ വിലയോ 10കയിൽ കവിയുകയും 50 ഇൽ
കവിയാതിരിക്കയും ചെയ്താൽ . . . . . . . . .
നാലണ
ആ സംഖ്യയോ വിലയോ 50കയിൽ കവിയുകയും 100 ഇൽ കവി
യാതിരിക്കയും ചെയ്താൽ . . . . . . . . .
എട്ടണ
100 ഇൽ കവിഞ്ഞു 1,000- വരേ 100 ഇന്നോ അതിൽ
വല്ലഭാഗത്തിന്നോ . . . . . . . . . . .
എട്ടണ
1,000 കെക്കു മേൽ ഓരോ 500 ഇന്നോ അതിൽ വല്ലഭാഗത്തിന്നോ . . . . . . . . . . . 2 ക എട്ടണ
[ 71 ]
ആധാരവിവരം ശരിയായമുദ്രവില
21 വിക്രയക്കൈമാറ്റാധാരം
ആധാരത്തിൽ കാണിച്ച പ്രതിഫലസംഖ്യ 50 കയിൽ കവി
യാഞ്ഞാൽ . . . . . . . . . . . . .
എട്ടണ
50 ഇൽ കവിയുകയും 100 ഇൽ കവിയാതിരിക്കയും ചെയ്താൽ ഒരുറുപ്പിക
100 ഇന്നു മേൽ 1000-ാം വരേ ഓരോ 100 ഇന്നോ അതിൽ വല്ല
ഭാഗത്തിന്നോ . . . . . . . . . . . .
ഒരുറുപ്പിക
100 ഇന്നു മേൽ ഓരോ 500 ഇന്നോ അതിൽ വല്ലഭാഗത്തിന്നോ അഞ്ചുറുപ്പിക
32. കൂട്ടകച്ചവട ആധാരം . . . . . . . . പത്തുറുപ്പിക
33. കൂട്ടുകച്ചവടപ്പിരിവാധാരം . . . . . . . . അഞ്ചുറുപ്പിക
36. ദാനപത്രം (ഒരു ധനനിശ്ചയാധാരമോ മര
ണശാസനമോ അല്ലാത്തത്) ആയാധാരത്തിൽ പ
റയു ന്ന മുതലിന്റെ വിലെക്കു തുല്യമായ ഒരു പ്രതിഫ
ലത്തിനുള്ള ഒരു കൈമാറ്റാധാരത്തിന്നു വേണ്ടുന്ന .
[നമ്പർ നോക്ക)
മുദ്രവില (21-ാം
37. ഭാഗപത്രം. ഭാഗിക്കുന്ന മുതലിന്റെ വില<lb/ യായി ആധാരത്തിൽ പറയുന്ന സംഖ്യെക്കുള്ള ഒരു
കടംശീട്ടിന്നു വേണ്ടും . . . . . . . . . . . . .
[നമ്പർ നോക്ക)
മുദ്രവില (13-ാം
39. പാട്ടശ്ശീട്ടു. പാട്ടത്തിന്നു വിടുവാനുള്ള ഉടമ്പടി .
(ഏ.) ആ പാട്ടശ്ശീട്ടിനാൽ പാട്ടം നിശ്ചയിച്ചിരിക്കുകയും സൌജ
ന്യം ഒന്നും അടെച്ചിട്ടില്ലാതിരിക്കുകയും ചെയ്യുമ്പോൾ, പാട്ടശ്ശീ
ട്ടു ഒരു കൊല്ലത്തിൽ കുറഞ്ഞ ഒരു കാലത്തേക്കായിരുന്നാൽ
ആ പാട്ടശ്ശീട്ടുപ്രകാരം അടെക്കുകയോ കൊടുക്കുകയോ ചെ
യ്യേണ്ടുന്ന ഒട്ടുസംഖ്യെക്കുള്ള ഒരു കടംശീട്ടിന്നു വേണ്ടും . .
[നമ്പർ നോക്ക)
മുദ്രവില (13-ാം
ഒരു കൊല്ലത്തിൽ കുറയാതേയും മൂന്നു കൊല്ലത്തിൽ അധികം
അല്ലാതേയും ഇരുന്നാൽ ശരാശരി ഒരു കൊല്ലത്തേ പാട്ടസ്സംഖ്യെക്കു
ള്ള കടംശീട്ടിന്നു വേണ്ടും . . . . . . . . .
[നമ്പർ നോക്ക)
മുദ്രവില (13-ാം
മൂന്നു കൊല്ലത്തിൽ കവിയുമ്പോൾ, ശരാശരി ഒരു കൊല്ലത്തേ
പാട്ടസ്സംഖ്യെക്കോ പാട്ടത്തിന്റെ വിലെക്കോ തുല്യമായ ഒരു പ്രതി
ഫലത്തിന്നുള്ള കൈമാറ്റാധാരത്തിന്നു വേണ്ടും . . . . .
[നമ്പർ നോക്ക)
മുദ്രവില (21-ാം
(ബി.) ആ പാട്ടശ്ശീട്ടിനാൽ പാട്ടം നിശ്ചയിച്ചിരിക്കുകയും സൌജന്യം
അടെക്കുകയോ കൊടുക്കുകയോ ചെയ്തിട്ടില്ലാതിരിക്കുകയും ആ
പാട്ടശ്ശീട്ടു ഇത്ര കാലത്തേക്കുള്ളതെന്നു പറയാതിരിക്കുകയും
ചെയ്യുമ്പോൾ പാട്ടശ്ശീട്ടു പത്തു കൊല്ലത്തേക്കുനില്ക്കന്ന പ
ക്ഷം ആദ്യത്തെ പത്തു കൊല്ലത്തേക്കു ശരാശരി അടെപ്പാനു
ള്ള പാട്ടസ്സംഖ്യെക്കോ പാട്ടവിലെക്കോ തുല്യമായ ഒരു പ്രതി
ഫലത്തിന്നുള്ള കൈമാറ്റാധാരത്തിന്നു വേണ്ടും . . .
[നമ്പർ നോക്ക)
മുദ്രവില (21-ാം
(സി.) പാട്ടശ്ശീട്ടു ഒരു സൌജന്യമോ കൈക്കൂലിയോ വാങ്ങിക്കൊടു
ത്തതായിരിക്കുകയും പാട്ടം വെച്ചിട്ടില്ലാത്തതായിരിക്കുകയും
ചെയ്താൽ പാട്ടശ്ശീട്ടിൽ പറയുന്ന പ്രകാരമുള്ള ആ സൌജന്യ
ത്തിന്നോ കൈക്കൂലിക്കോ തുല്യമായ പ്രതിഫലത്തിന്നുള്ള
ഒരു കൈമാററാധാരത്തിന്നു വേണ്ടും . . . . .
[നമ്പർ നോക്ക)
മുദ്രവില (21-ാം
[ 72 ]
(ഡി.) നിശ്ചയിച്ച പാട്ടത്തിന്നു പുറമേ ഒരു സൌജന്യമോ കൈക്കൂ
ലിയോ വാങ്ങി പാട്ടത്തിന്നു കൊടുത്തതായിരിക്കുമ്പോൾ, പാ
ട്ടശ്ശീട്ടിൽ പറയുന്ന ആ കൈക്കൂലിയുടെയോ സൌജന്യത്തി
ന്റെയോ സംഖ്യെക്കോ വിലെക്കോ തുല്യമായ ഒരു പ്രതിഫല
ത്തിന്നുള്ള ഒരു കൈമാറ്റാധാരത്തിന്നു (21-ാം നമ്പർ) വേണ്ടു
ന്ന മുദ്രവിലെക്കു പുറമേ കൈക്കൂലിയോ സൌജന്യമോ അടെ
ച്ചിട്ടില്ലെങ്കിൽ ആ പാട്ടശ്ശീട്ടിന്മേൽ അടെക്കേണ്ടിയിരുന്ന .
മുദ്രവിലയും
എന്നാൽ, പാട്ടത്തിന്നു വിടുവാനുള്ള ഒരു ഉടമ്പടിക്കു ഒരു പാട്ട
ശ്ശീട്ടിന്നു വേണ്ടുന്ന വിലപ്രകാരമുള്ള മുദ്ര പതിച്ചിരിക്കുകയും ആ
ഉടമ്പടിപ്രകാരം ഒരു പാട്ടശ്ശീട്ടു പിന്നേ എഴുതിക്കൊടുക്കുകയും
ചെയ്യുമ്പോൾ ആ പാട്ടശ്ശീട്ടിന്നു വേണ്ടുന്ന . . . . . .
[കവിയേണ്ടതല്ല
മു. വി. 8ണയിൽ
44. പണയാധാരം
(ഏ.) എഴുതിക്കൊടുക്കുന്ന സമയം ആ ആധാരത്തിൽ അടങ്ങിയ
മുതലോ മുതലിൽ വല്ല ഭാഗമോ പണയംവെക്കുന്നവൻ ക
യ്വശം കൊടുക്കുകയാകട്ടേ കൊടുക്കാമെന്നു ഒക്കുകയാകട്ടേ ചെ
യ്യുമ്പോൾ ആ ആധാരത്താൽ ഉറപ്പിക്കപ്പെട്ട സംഖ്യെക്കു തു
ല്യമായ ഒരു പ്രതിഫലത്തിന്നുള്ള ഒരു കൈമാറ്റാധാരത്തിന്നു
[ണ്ടുന്ന മുദ്ര
(നമ്പർ 21) വേ
(ബി.) എഴുതിക്കൊടുക്കുന്ന സമയം മേല്പറഞ്ഞ പോലെ കയ്പശം കൊ
ടുക്കുകയാകട്ടേ കൊടുപ്പാൻ ഒക്കുകയാകട്ടേ ചെയ്യാത്തപ്പോൾ,
ആയാധാരത്താൽ ഉറപ്പിക്കപ്പെട്ട സംഖ്യെക്കുള്ള ഒരു കുടം
ശീട്ടിന്നു . . . . . . . . . . .
[ണ്ടുന്ന മുദ്ര
(നമ്പർ 13) വേ
50. മുക്ത്യാർനാമം (Power of Attorny.)
(ഏ.) ഒരു ഒറ്റ ഇടവാടിനെ പറ്റിയ ഒന്നോ അധികമോ ആ
ധാരങ്ങൾ റജിസ്തറാക്കുവാൻ ഹാജരാക്കേണ്ടതിന്നു മാത്രമായി
എഴുതിക്കൊടുക്കുന്നതായാൽ . . . . . . .
എട്ടണ
(ബി.) (ഏ)യിൽ പറഞ്ഞതല്ലാത്ത ഒരു ഒററ ഇടപാടിൽ കായും നട
ത്തുവാൻ ഒന്നോ അധികമോ ആളുകളെ അധികാരപ്പെടുത്തു
മ്പോൾ . . . . . . . . . . . .
ഒരുറുപ്പിക
(സി.) ഒന്നിലധികം ഇടവാടുകളിലോ സാധാരണയായോ കൂട്ടായി
ട്ടും വെവ്വേറെയും പ്രവൃത്തിപ്പാൻ അഞ്ചിലധികമല്ലാതുള്ള
ആളുകളെ അധികാരപ്പെടുത്തുമ്പോൾ . . . . .
അഞ്ചുറുപ്പിക
(ഡി.) അഞ്ചിലധികവും എന്നാൽ പത്തിലധികവുമല്ലാതേയും ആളു
കളെ ഒന്നിലധികം ഇടവാടുകളിലോ സാധാരണയായിട്ടോ
കൂട്ടായിട്ടെങ്കിലും വെവ്വേറെ എങ്കിലും പ്രവൃത്തിപ്പാൻ അധി
കാരപ്പെടുത്തുമ്പോൾ . . . . . . . . .
പത്തുറുപ്പിക
(ഇ.) മറ്റുവല്ല സംഗതിയിലും, അധികാരപ്പെട്ട ഓരോ ആൾക്കു . . . . . . . . . ഓരോ ഉറുപ്പിക
59. ഒഴിമുറിപ്പാട്ടച്ചാൎത്തിന്റെ
(ഏ.) പാട്ടശ്ശീട്ടിന്നു ചുമത്തേണ്ടുന്ന മുദ്രവില അഞ്ചുറുപ്പികയിൽ ക
വിയാത്തപ്പോൾ, ആ പാട്ടശ്ശീട്ടിന്നു ചുമത്തേണ്ടുന്ന മുദ്രവില .
(ബി.) മറ്റു യാതൊരു സംഗതിയിലും . . . . . . . അഞ്ചു ഉറുപ്പിക
60. കൈമാറ്റത്തീർ
(ഏ.) ഒരു സംഘത്തിലെയോ സമൂഹത്തിലെയോ ഒാഹരികളുടെ 21-ാം നമ്പർ കൈ
മാറ്റാധാരത്തി
ന്നു വേണ്ടമുദ്രയി
ൽ നാലിൽ ഒന്നു
(ബി.) ഒരു കടംശീട്ടിനാലോ പാട്ടശ്ശീട്ടിനാലോ പണയാധാരത്താ
ലോ രക്ഷാഭോഗ ഉടമ്പടിയാലോ ഉറപ്പിക്കപ്പെട്ട വല്ല അവ
കാശത്തിന്റെയും . . . . . . . . .
[ 73 ]
1. ആ കടംശീട്ടിന്നോ പാട്ടശ്ശീട്ടിന്നോ പണയാധാരത്തിന്നോ
ഉടമ്പടിക്കോ വേണ്ടും മുദ്രവില അഞ്ചുറുപ്പികയിൽ കവിയാത്ത പ
ക്ഷം, ആ കടംശീട്ടിന്മേലോ പാട്ടശ്ശീട്ടിന്മേലോ പണയാധാരത്തി
ന്മേലോ രക്ഷാഭോഗ ഉടമ്പടിയിന്മേലോ ചുമത്തേണ്ടുന്ന മുദ്രവില .
മറ്റു യാതൊരു സംഗതിയിലും . . . . . . അഞ്ചുറുപ്പിക
(സി.) 1874 ഇലേ അഡ്മിനിസ്ട്രേറ്റർ ജനരലിന്റെ ആക്ട് 31-ാം വകു
പ്പുപ്രകാരം വല്ല മുതലിന്റെയും . . . . . .
പത്തുറുപ്പിക
(ഡി) ത്രസ്റ്റ് വക വല്ല മുതലിന്റെയും, ഒരു ത്രസ്തിയിൽനിന്നു മ
റ്റൊരു ത്രസ്തിക്കു പ്രതിഫലം കൂടാതേ . . . . . .
അഞ്ചുറുപ്പിക

൧൮൭൦ ഇലേ ൭-ാം നമ്പർ കോൎട്ട് ഫീസ് ആക്ട്

വ്യവഹാരങ്ങൾ ബോധിപ്പിക്കുമ്പോൾ വസൂലാക്കേണ്ടുന്ന
സലയുടെ അവസ്ഥപോലേയുള്ള ഫീസിന്റെ നറക്കുവിവരം.

വസ്തുവിന്റെ സംഖ്യയോ
വിലയോ താഴേ കാണി
ച്ചതിൽ കവിയുകയും
ഇതിന്നു താഴേ കാണിച്ച
തിൽ കവിയാതിരിക്കയും
ചെയ്യുമ്പോൾ
ശരിയായ
ഫീസ്സ്
വസ്തുവിന്റെ സംഖ്യയോ
വിലയോ താഴേ കാണി
ച്ചതിൽ കവിയുകയും
ഇതിന്നു താഴേ കാണിച്ച
തിൽ കവിയാതിരിക്കയും
ചെയ്യുമ്പോൾ
ശരിയായ
ഫീസ്സ്
ക. ക. ക. ണ. പൈ. ക. ക. ക. ണ. പൈ.
൦ ൬ ൦ ൧൫ ൮൦ ൬ ൦ ൦
൧൦ ൦ ൧൨ ൦ ൮൦ ൮൫ ൬ ൦ ൦
൧൦ ൧൫ ൧ ൨ ൦ ൮൫ ൯൦ ൬ ൧൨ ൦
൧൦ ൧൫ ൧ ൨ ൦ ൮൫ ൯൦ ൬ ൧൨ ൦
൧൫ ൨൦ ൧ ൮ ൦ ൯൦ ൯൫ ൭ ൨ ൦
൨൦ ൨൫ ൧ ൧൪ ൦ ൯൫ ൧൦൦ ൭ ൮ ൦
൨൫ ൩൦ ൨൪ ൦ ൧൦൦ ൧൧൦ ൮ ൪ ൦
൩൦ ൩൫ ൨ ൧൦ ൦ ൧൧൦ ൧൨൦ ൯ ൦ ൦
൩൫ ൪൦ ൩ ൦ ൦ ൧൨൦ ൧൩൦ ൯ ൧൨ ൦
൪൦ ൪൫ ൩ ൬ ൦ ൧൩൦ ൧൪൦ ൧൦ ൮ ൦
൪൫ ൫൦ ൩ ൧൨ ൦ ൧൪൦ ൧൫൦ ൧൧ ൪ ൦
൫൦ ൫൫ ൪ ൨ ൦ ൧൫൦ ൧൬൦ ൧൨ ൦ ൦
൫൫ ൬൦ ൪ ൮ ൦ ൧൬൦ ൧൭൦ ൧൨ ൧൨ ൦
൬൦ ൬൫ ൪ ൧൪ ൦ ൧൭൦ ൧൮൦ ൧൩ ൮ ൦
൬൫ ൭൦ ൫ ൪ ൦ ൧൮൦ ൧൯൦ ൧൪ ൪ ൦
൭൦ ൭൫ ൫ ൧൦ ൦ ൧൯൦ ൨൦൦ ൧൫ ൦ ൦

ശേഷം നൂറ്റിന്നു ൭꠱ വീതം തന്നേ [ 74 ] ൧ാം പട്ടിക. പുകവണ്ടി.

വേപ്പൂർ തൊട്ടു ചിന്നപ്പട്ടണം വരെക്കും "തെക്കു പടിഞ്ഞാറ്റൻ"

മൈല്സ
വേപ്പൂരിൽ
നിന്നു.
പുകവണ്ടി
സ്ഥാനങ്ങൾ
നാൾ
തോറും.
ഞായറാഴ്ച
ഒഴിച്ചു
നാൾ
തോറും.
— = വണ്ടി
യെ നിൎത്തുന്നി
ല്ല.

— = വ
ണ്ടി താമസി
ക്കുന്നു.

വ. = വണ്ടി
വരവു.

പു. = വണ്ടി
പുറപ്പാടു.

ഉ. മു. = ഉച്ചെ
ച്ചെക്കു മുമ്പേ. (†)

ഉ. തി. = ഉച്ച
തിരിഞ്ഞിട്ടു. (*)


൧, ൨, ൩
തരം
തപ്പാൽ
൧, ൨, ൩
തരം
൩ തരം. ൧, ൨, ൩
തരം.
തപ്പാൽ
ഉ. മു.
വേപ്പൂർ. . . പു. 8 0
പരപ്പനങ്ങാടി . 8 28
13¾ താന്നിയൂർ . . . . 8 46
18¾ തിരൂർ . . . . . . 9 14
28 കുറ്റിപ്പുറം . . . 9 42
39½ പട്ടാമ്പി . . . . . 10 15
46¾ ചൊറുവണ്ണൂർ . . 10 54
54¾ ഒറ്റപ്പാലം . . . 11 24
59¼ ലക്കടി . . . . . . 11 41
68½ പറളി . . . . . . 12* 12
74¼ പാലക്കാടു . . വ. 12 29
പു. 1 0
82¾ കാഞ്ഞിരോടു* . . 1 30 (* തമിഴിൽ
കാഞ്ചിക്കോടു.)
89¾ വാളയാറു . . . . 2 0
98¼ മടിക്കരൈ . . . 2 45
104½ പോത്തനൂർ വ . 3 0
നീലഗിരി
യിലേക്കു
ഉ. തി.
പോത്തനൂർ ഉ. മു. ഉ. മു. ഉ. മു. ഉ. തി. ൧, ൨, ൩
ഏപ്പൂ . . . . . പു . 3 23 8 5 9 29 3 30 5* 55
കോയമ്പത്തൂർ . 3 42 8 20 9 43 3 45 6 10
മേട്ടുപാളയം വ. 5 0 11 0
നീലഗിരി
യിൽനിന്നു
ഉ. മു. ഉ. തി. ഉ. തി.
മേട്ടുപാളയം പു . ഉ. മു. 1* 30 ഉ. തി. 8 45
കോയമ്പത്തൂർ . 6 40 8 50 2 48 4 0 10 20
പോത്തനൂർ . .
ഏപ്പു . . . . . വ.
6 58 9 3 3 0 4 18 10 33
[ 75 ]
പോത്തനൂർ . . ഉ. തി. ഉ. തി. ഉ. മു. † അവനാ
ശി
ഏപ്പു . . . . . പു . 3 20 10 48 7 15
120¼ സോമനൂർ . . . 4 14 11 58 8 33
131¼ തിരുപ്പൂർ† . . . . 4 46 12 54 9 43

ഇരിമ്പുപാതയിൽ കൂടിയ പുകവണ്ടിവലികൾ കിഴക്കോട്ടുപോയാൽ.

മൈല്സ്
വേപ്പൂരിൽ
നിന്നു.
പുകവണ്ടി
സ്ഥാനങ്ങൾ
നാൾ
തോറും.
ഞായറാഴ്ച
ഒഴിച്ചു
൧, ൨, ൩
തരം
തപ്പാൽ
൧, ൨, ൩
തരം
൩ തരം.
139¾ ഊത്തുകുളി . . . 5 13 1 29 10 19
154 പെറന്തുറി. . . . 5 50 2 17 11 10
163¼ ൟരോടു . . വ . 6 12 2 46 11 40
ഉ. മു.
ൟരോടു . . പു . 6 40
തിരുച്ചിറാപ്പള്ളി 11 30
നാഗപട്ടണം വ . 8 25
ഉ. തി.
ൟരോടു . . . പു . 6 27 3 6 12 30
199½ ചേലം . . . . വ . 8 7 5 42 2 51
പു . 8 40 6 27
ചോലാൎപ്പേട്ട . . . ഉ. തി.
274¼ ഏപ്പു . . . . . വ. 12 22 12 5
ചോലാൎപ്പേട്ട പു. 1† 10 2* 30 * ഉ. തി.
359 വെങ്കളൂർ . . . വ. 7 0 8 5
ചോലാൎപ്പേട്ട ഉ. മു.
ഏപ്പു . . . . . പു. 12 42 12 31
325¾ വേലൂർ . . . . വ. 3 0 2 54
പു. 3 10 3 4
341 ആൎക്കാടു . . . . 3 56 3 47
363¾ അറകോണം . .
ഏപ്പു. . . . . വ.
4 53 4 46
[ 76 ]
അറകോണം പു . 9 45 6 56
625¾ ബല്ലാരി. . വ . 6† 52 10† 20 † ഉ. മു.
670¼ രായിച്ചൂർ . . വ . 9* 55 11† 30
അറകോണം ഉ. മു. ഉ. തി. ഉ. മു.
ഏപ്പു. . . . . പു. 5 5 4* 54 6 30
406¼ ചെന്നപട്ടണം . 7 0 7 25 9 45
രായപുരം . . . . 7 13 7 38 9 50

* ഉ. തി.

൨ാം പട്ടിക

പോത്തനൂരിൽനിന്നു വേപ്പൂരോളം
പടിഞ്ഞാറോട്ടുള്ള പുകവണ്ടിവലികൾ.

ചെന്നപ്പട്ടണ
ത്തിൽ നിന്നുള്ള
ദൂരം.
അംഗ്ലനാഴിക.
പുകവണ്ടിസ്ഥാനങ്ങൾ നാൾതോറും ൧, ൨, ൩
തരവും തപ്പാലും
ഉ. മു.
301¾ പോത്തനൂർ. . . . . . പു . 9 40
308 മടിക്കരൈ . . . . . . . 10 0
316½ വാളയാറു . . . . . . . . 10 36
323½ കാഞ്ഞിരോടു (കഞ്ചിക്കോടു) . . . 11 6
332 പാലക്കാടു . . . . . . വ. 11 25
പു. 12 45
337¾ പറളി . . . . . . . . 12* 7
347 ലക്കടി . . . . . . . . 12 37
351½ ഒറ്റപ്പാലം . . . . . . . 1 1
359½ ചെറുവണ്ണൂർ . . . . . . . 11 43
366¾ പട്ടാമ്പി . . . . . . . . 2 6
378¼ കുറ്റിപ്പുറം . . . . . . . 2 39
387½ തിരൂർ . . . . . . . . 3 9
392½ താന്നിയൂർ . . . . . . . . 3 27
397½ പരപ്പനങ്ങാടി . . . . . . 3 46
406¼ വേപ്പൂർ . . . . . . . . 4 10
[ 77 ] * ഉ. തി. † ഉ. മു.

൩-ാം പട്ടിക

"വടക്കു പടിഞ്ഞാറ്റൻ" അഥവാ രായിച്ചൂർ ചിനപ്പാത
വേപ്പൂരിൽനിന്നും മറ്റും പുറപ്പെട്ടാൽ.

വേപ്പുരിൽ
നിന്നുള്ള
ദൂരം
പുകവണ്ടി സ്ഥാനങ്ങൾ: തിരു
ത്തണി, നകരി, പട്ടൂർ, പൂടി,
തിരുപ്പതി, കൂടൂർ, രെട്ടിപ്പള്ളി,
രാജപ്പേട്ട, ഞാണലൂർ, ഒൻറി‌
മെത്ത, കടപ്പ, കമളപൂർ, ഏറ
ങ്കുന്നല, മൂത്തനൂർ മുതലായവ.
നാൾതോറും.
൧, ൨, ൩
തരവും
തപ്പാലും
൧, ൨,
൩ തരം
൧, ൨,
൩ തരം
ഉ. മു. ഉ. തി. ഉ. മു.
363¾ അറകോണം . . . പു . 9 45 7 30
405 തിരുപ്പതി . . . . പു . 12* 42 9 36
482¾ കടപ്പ . . . . . . വ . 5* 35 1† 39 പു. 6 50
431¼ ഗൂഡി . . . . . പു . 6 55 2* 50
594¾ ഗുണ്ടകല്ലു . . . . പു. 7 39 3 50
671¾ രായിച്ചൂർ . . . . പു . 11* 30 9 55
746¼ ഷാഹാബാദ് . . . പു . 2† 20
996¼ പൂണാ . . . . . പു . 5 15
1082¼ കല്യാണ . . . . പു . 9 58
1115¼ ബൊംബായി . . . വ . 11 15

† ഉ. മു. * ഉ. തി.


൪-ാം പട്ടിക

"തെക്കുള്ള" ചിനപ്പാത ഈരോട്ടിൽനിന്നു തെക്കോട്ടു പോയാൽ.

ഈരോട്ടിൽ
നിന്നുള്ള ദൂരം
മൈല്സ്.
പുകവണ്ടി സ്ഥാനങ്ങൾ നാൾതോറും ൧, ൨, ൩
തരവും തപ്പാലും.
ഈരോടു . . . . . . പു . 6† 40
42 കാരൂർ . . . . . . 9 0
89¼ തിരുച്ചിറാപ്പള്ളി (ഏപ്പു) . . 11 40
തിരുച്ചിറാപ്പള്ളിയിൽ നിന്നുള്ള
ചിനപ്പാത . . . . . പു.
12 15
146¾ തിണ്ടിക്കല്ലു . . . . . 4* 47
176¼ മധുര . . . . . . . 17 45 5† 20
265¾ മണിയാച്ചി (ഏപ്പു) . . . 10 37
മണിയാച്ചിയിൽ നിന്നു 2 ചിനപ്പാത 2* 8 10 37
1. 284 തിരുനെല്വേളിയോളം . . . . 12 5
2. 283¾ തൂത്തുക്കുടിയോളം . . . . . 11 55
[ 78 ]
തിരിച്ചിറാപ്പള്ളിയിൽ നിന്നു
നാഗപട്ടണത്തോളം . . .
തിരുച്ചിറാപ്പള്ളി . . . . പു . 12† 15
120¼ തഞ്ചാവൂർ (ഏപ്പു). . . . 4* 35
168½ നാഗപട്ടണം . . . . . 8† 25

൫-ാം പട്ടിക

വേപ്പൂർ തൊട്ടു ചെന്നപട്ടണം വരെക്കും

അതാതു തീവണ്ടിസ്ഥാനത്തോളം ഉള്ള കേവുകൾ.

൧ തരം. ൨ തരം. ൩ തരം.
ഒരു
പോക്കിന്നു
പോയ്‌വരു
ന്നതിന്നു
ഒരു
പോക്കിന്നു
പോയ്‌വരു
ന്നതിന്നു
ഒരു
പോക്കിന്നു
പോയ്‌വരു
ന്നതിന്നു
ക. ണ. ക. ണ. ക. ണ. ക. ണ. ക. ണ. പ ക. ണ. പ.
പരപ്പനങ്ങാടി . . 0 14 1 8 0 5 0 8 0 1 6 0 2 3
താന്നിയൂർ . . . . . 1 0 1 8 0 8 0 12 0 2 4 0 3 6
തിരൂർ . . . . . . . 2 0 3 0 0 11 1 0 0 3 2 0 4 9
കുറ്റിപ്പുറം . . . . . 3 0 5 0 1 0 1 8 0 4 8 0 7 0
പട്ടാമ്പി . . . . . . 4 0 6 0 1 0 1 8 0 6 8 0 10 0
ചെറുവണ്ണൂർ . . . . 4 0 6 0 2 0 3 0 0 7 10 0 11 9
ഒറ്റപ്പാലം . . . . . . 5 0 8 0 2 0 3 0 0 9 2 0 13 9
ലക്കടി . . . . . . . 6 0 9 0 2 0 3 0 0 10 0 0 15 0
പറളി . . . . . . . 7 0 11 0 3 0 5 0 0 11 6 1 1 3
പാലക്കാടു . . . . . 7 0 11 0 3 0 5 0 0 12 4 1 2 6
കാഞ്ഞിരോടു . . . 8 0 12 0 3 0 5 0 0 13 10 1 4 9
വാളയാറു . . . . . . 8 0 12 0 3 0 5 0 0 15 0 1 6 6
മടിക്കരൈ . . . . . 9 0 14 0 4 0 6 0 1 0 6 1 8 9
പോത്തനൂർ . . . . 10 0 15 0 4 0 6 0 1 1 6 1 10 3
കോയമ്പത്തൂർ . . . 10 0 15 0 4 0 6 0 1 2 0 1 11 0
മേട്ടുപാളയം . . . . 12 0 1 8 0 5 0 8 0 1 6 0 2 3
സോമനൂർ . . . . 11 0 17 0 4 0 6 0 1 4 2 1 14 3
തിരുപ്പൂർ . . . . . . 12 0 18 0 5 0 8 0 1 6 0 2 1 0
ഊത്തുകുളി . . . . . 13 0 20 0 5 0 8 0 1 7 4 2 3 0
പെറന്തുറി . . . . . 14 0 21 0 6 0 9 0 1 9 8 2 6 6
ൟരോടു . . . . . . 15 0 23 0 6 0 9 0 1 11 2 2 8 9
ചേലം . . . . . . . . 19 0 29 0 7 0 11 0 2 1 4 3 2 0
ചോലാൎപ്പേട്ട . . . . 26 0 39 0 10 0 15 0 2 13 10 4 4 9
വെങ്കളൂർ. . . . . . 34 0 51 0 13 0 20 0 3 12 4 5 10 6
വേലൂർ. . . . . . . 31 0 47 0 12 0 18 0 3 6 4 5 1 6
ആൎക്കാടു. . . . . . 32 0 48 0 12 0 18 0 3 8 10 5 5 3
അറകൊണം . . . . 34 0 51 0 13 0 20 0 3 12 8 5 11 0
ചെന്നപട്ടണം . . . 38 0 57 0 15 0 23 0 4 3 10 6 5 9
[ 79 ] മലയാളജില്ലയിലേ

സൎക്കാരുദ്യോഗസ്ഥന്മാരുടെ പട്ടിക.

(Corrected up to 1st July 1884.)

I. മലയാളംജില്ല.

1. റവന്യുഡിപ്പാൎട്ട്മെണ്ട്.

കല്ക്കട്ടരും മജിസ്ത്രേറ്റും മയ്യഴി എന്ന പരന്ത്രീസ്സ് രാജ്യത്തേക്കു പൊലിത്തിക്കൽ ഏജന്തും
സി. ഏ. ഗാല്തൻസായ്പ് C.A. Galton Esq. M. A., C. S. (Ag.)

സബ്കല്ക്കട്ടരും ജൊയിണ്ട് മജിസ്ത്രേറ്റും (തലശ്ശേരി)
എച്ച്. ജെ. റോസ്സ് സായ്പ് H. J. Ross Esq., M. A., C. S.

ഹെഡ് അസിഷ്ടാണ്ട് കല്ക്കട്ടരും മജിസ്ത്രേറ്റും (പാലക്കാടു)
വി. എ. ബ്രൊഡിസായ്പ് V. A. Brodie Esq., C. S.

സ്പെഷ്യാൽ അസിഷ്ടാണ്ട് കല്ക്കട്ടരും മജിസ്ത്രേറ്റും (മലപ്പുറം)
എ. സി ത്വിഗ് സായ്പ് Twigg Esq., C. S.

ടെമ്പറ്റി ഡിപ്യൂട്ടി കല്ക്കട്ടരും മജിസ്ത്രേറ്റും (കോഴിക്കോടു)
ബ. എം. ഡിക്രൂസ്സ് സായ്പ് B. M. D’cruz Esq.

ഡിപ്യൂട്ടികല്ക്കട്ടരും മജിസ്ത്രേറ്റും (വയനാടു)
ഡബ്ലിയു. ഇ. അണ്ടർവൂഡ് സായ്പ് W. E. Underwood Esq.

ഖജാന ഡിപ്യൂട്ടികല്ക്കട്ടർ (കോഴിക്കോടു)
ബി. സി. ലെഗെറ്റ് സായ്പ് B. C. Leggatt Esq.

കണ്ടർമണ്ടി മജിസ്ത്രേറ്റ് (കണ്ണൂർ)
കപ്തൻ ആർ. എസ്. ശെഫില്ദ് Capt. R. S. Sheffield.

സബ് ജഡ്ജിയും ഡിപ്യൂട്ടി മജിസ്ത്രേറ്റും (കൊച്ചി)
മ. രാ. രാ. എച്ച്. സുബ്രായരവൎകൾ M. R. Ry. H. Subrayar Avargal.

ഡിപ്യൂട്ടികല്ക്കട്ടർ (പൊന്നാനി){ മ. രാ. രാ. ഡി. കുഞ്ഞിക്കണ്ണൻ അവൎകൾ (അ).
M. R. Ry. C. Kuńǹi Kannan Avargal.

ശിരസ്തെദാർ—മ. രാ. രാ. വെങ്കടപ്പതി നായഡു അവൎകൾ (അ.)

ഹെഡ് ക്ലാൎക്ക്—മ. ര. ര. വി. ചാപ്പുമേനോൻ ബി. എ. (അ).

ത്രാൻസ്ലേറ്റർ—മൂളിയിൽ രാമൻ.

ഹെഡ് മുൻഷി—എസ്സ്. അനന്തപ്പട്ടർ (അ).

മജിസ്തീരിയൽ മുൻഷി—ചൂൎയ്യയി കൃഷ്ണൻ (അ).

ഹെഡ് എക്കൌണ്ടന്ത്—വെങ്കടേശ്വര അയ്യൻ.

വെൎണ്ണാക്യുലർ ഹെഡ് എക്കൌണ്ടന്ത്—ബി. കൃഷ്ണമേനോൻ.

അച്ചുക്കൂടം സുപ്രഡെണ്ട്—അൻഡർസൻ.

ഖജാൻജി—മിസ്തർ ജെ. റൊസെറിയൊ.

കരൻസി കാഷ്യർ—എൽ. എ. കൃഷ്ണയ്യൻ. [ 80 ] 2. താലൂൿ ഉദ്യോഗസ്ഥന്മാർ.

a. ചിറക്കൽ.

താസിൽദാർ— അണ്ണാസ്വാമി അയ്യർ.
ശിരസ്തെദാർ— പി.സി. രാമസ്വാമി അയ്യർ, ബി. എ.
ടൌൻ സബ് മജിസ്ത്രേറ്റ്— കെ, മന്ദൻ
തളിപ്പറമ്പു സബ്ബ് മജിസ്ത്രേറ്റ്— കെ. രാമുണ്ണി മേനോൻ

b. കോട്ടയം.

താസിൽദാർ— കെ. അമ്മാനത്ത്. ശിരസ്തെദാർ— എം. ചന്തു.
കൂത്തുപറമ്പു സബ്ബ് മജിസ്ത്രേറ്റ്— ടി. അപ്പാത്തരപട്ടർ.

c.കുറുമ്പ്രനാടു.

താസിൽദാർ— ഒയറ്റിരാമൻ.
ശിരസ്തെദാർ ശങ്കരമേനോൻ.
കോവല്ക്കണ്ടി സബ് മജിസ്ത്രേറ്റ് പി.— ഗോവിന്ദൻ (അ).

d. വയനാടു.

താസിൽദാർ— അ. ചാത്തു.
ശിരസ്തെദാർ— എരെശ്ശമേനോൻ.
വൈത്തിരി സബ്ബ് മജിസ്ത്രേറ്റ്— രാമചന്ദ്ര അയ്യർ

e. കോഴിക്കോടു.

താസിൽദാർ— മിസ്തർ ജെ. എച്ച്. ഗ്വീൻ (അ.) ശിരസ്തെദാർ— പി. രാമമേനോൻ.
ടൌൻ സബ്ബ് മജിസ്ത്രേറ്റ്— കരുണാകരൻ.

f. ഏറനാടു.

താസിൽദാർ— കെ. രാമുണ്ണി. ശിരസ്തെദാർ ഉപ്പോട്ടുരാമൻ.
തിരൂരങ്ങാടി സബ് മജിസ്ത്രേറ്റ്— ടി. ഗോവിന്ദൻ (അ).

g. വള്ളുവനാടു.

താസിൽദാർ— ടി. കുഞ്ഞമ്പു. ശിരസ്തെദാർ— കുഞ്ഞികുട്ടൻ നമ്പ്യാർ.
ചെറുപ്പുള്ളശ്ശേരി സബ് മജിസ്ത്രേറ്റ്— ടി. ശങ്കുണ്ണിമേനോൻ. ബി. എ.

h. പാലക്കാടു.

താസിൽദാർ— പി. രാമയ്യൻ (അ).
ശിരസ്തെദാർ— കെ. ബി. ചാപ്പുണ്ണിനായർ.
ആലത്തൂർ സബ്ബ് മജിസ്ത്രേറ്റ്— പി, കൃഷ്ണമേനോൻ.

i. പൊന്നാനി.

താസിൽദാർ— കെ. ശങ്കരമേനോൻ.
ശിരസ്തെദാർ— എം. കോന്തിമേനോൻ.
വെട്ടത്ത് പുതിയങ്ങാടി സബ്ബ് മജിസ്ത്രേറ്റ്— കോട്ടായിരാമൻ.
ചാവക്കാടു സബ്ബ് മജിസ്ത്രേറ്റ്— കെ. സ്വാമിനാഥയ്യർ.

j. കൊച്ചി.

ശിരസ്തെദാർ— ജെ. എച്ച്. ബോയർ.
അഞ്ചിങ്കൽ സബ്ബ് മജിസ്ത്രേറ്റ്— ഡി. കുറിയൻ.
തങ്കശ്ശേരി സബ്ബ് മജിസ്ത്രേറ്റ്— ബൎബ്ബൊസ. [ 81 ] II. ജ്യുഡിഷ്യൽ ഡിപ്പാൎട്ടുമെണ്ട്.

1. തെക്കേ മലയാളം.

ഡിസ്ത്രിക്ട് സെഷ്യൻജഡ്ജി (കോഴിക്കോടു)
ഫ്രങ്ക് വില്ക്കിൻ്സ്ൻസായ്പ് Frank wilkinson Esq., C. S.
ശിരസ്തെദാർ— എം, വൈത്തിമേനോൻ.
സബ്ബ് ജഡ്ജി— മ. രാ. രാ. ഇ. കെ. കൃഷ്ണൻ. ബി. എൽ.
ശിരസ്തെദാർ— കെ. കരുണാകരൻ നായർ.
പാലക്കാടു സബ്ബ് ജഡ്ജി— വി. വി. രുസാറിയോ.
ശിരസ്തെദാർ— മാത്തു.
കൊച്ചിസബ്ബ് ജഡ്ജി— മ. രാ. രാ. എച്ച് സുബ്രായർ.
ശിരസ്തെദാർ— ജെ. എച്ച്. ബോയർ.

2. വടക്കേ മലയാളം.

ഡിസ്ത്രിക്ട് സെഷ്യൻജഡ്ജി ( തലശ്ശേരി)
റീഡ് സായ്പ് Reid Esq., C. S.
ശിരസ്തെദാർ— മ. കേളപ്പൻ.
സബ്ബ് ജഡ്ജി— സി. രാമചന്ദ്ര അയ്യർ.
ശിരസ്തെദാർ— ജി. ലെപ്പോൎട്ട്

3. ഡിസ്ത്രിക്ട് മുൻസീപ്പുമാർ.

a. തെക്കേ മലയാളം.

ഒ. ചന്തുമേനോൻ ആ— കോഴിക്കോടു.
പി. ഗോവിന്ദമേനോൻ— ഏൎണ്ണാടു.
സി. ഗോപാലനായർ— ചേറനാടു.
എൻ. സൎവ്വോത്തമരാവു, ബി. ഏ., ബി. എൽ.— പാലക്കാടു.
(അ.) റൊസാറിയോ— പൊന്നാനി.
എസ്. സുബ്രഹ്മണ്യ അയ്യൻ— ചാവക്കാടു.
യു. അച്യുതൻ നായർ— വെട്ടത്തുനാടു.
വി. രാമശാസ്ത്രി— നെടുങ്ങനാടു.
ബി. കമാരൻനായർ— തെന്മലപ്പുറം.
ഡി. കുറിയൻ— അഞ്ചിങ്ങൽ.
പി. ബാപ്പു— വൈത്തിരി.

b. വടക്കേ മലയാളം.

ഇട്ട്യെര. ബി. എ— തലശ്ശേരി. അന്നാസ്വാമി അയ്യർ. ബി. എ., ബി. എൽ.—പയ്യനാടു.
എ. കണ്ണൻ നമ്പിയാർ— കവ്വായി. എ. ചാത്തു നമ്പിയാർ— വടകര.
ബി. സി. റൊസാറിയോ— കണ്ണൂർ.

III. പൊലീസ്സ് ഡിപ്പാൎട്ടുമെണ്ട്.

മലയാം പൊലിസ്സ് സുപ്രിൻഡെണ്ട്— മേജർ എഫ് ഹോൾ Major F. Hole.
തലശ്ശേരി അസിസ്താന്ത് പൊലീസ്സ് സുപ്രിൻഡെണ്ട്
ബ്രൌൻ സായ്പ് . Brown Esq.
മലപ്പുറം അക്ടിങ്ങ് പൊലീസ്സ് സുപ്രിൻഡെണ്ട്
ഹെഡ് ഫീൽഡ് സായ്പ് Hadfield Esq.
പാലക്കാടു പൊലീസ്സ് സുപ്രിൻഡെണ്ട്
എച്ച്. ഡി. റൊബിൻസൻസായ്പ് H. D. Robinson Esq.
പൊലീസ്സ് ഹെഡ് ക്വാൎട്ടർ ഇൻസ്പെക്ടർ. ഇ. രാമൻ. [ 82 ] ജെ. എൻ. മൊൻഷുറെയിട്ട— എക്കൌണ്ട് ഇൻസ്പെക്ടർ.
ചെറുക്കുട്ടി നായർ— അക്ടിങ്ങ് സ്ക്കൂൾ Ⓢ
അഹമ്മത ഗുരുക്കൾഖാൻ ബഹഡുർ ഏറനാടു Ⓢ
ബാപ്പു— ചേൎണ്ണാടു Ⓢ
കെ. പി. അബ്ദുള്ള ഗുരുക്കൾ— അങ്ങാടിപ്പുറം Ⓢ
പി. കൃഷ്ണമേനോൻ— പൊന്നാനി Ⓢ
കെ. കൃഷ്ണമേനോൻ— ചാവക്കാടു Ⓢ
പി. ഗോപാലമേനോൻ— വെട്ടത്തുപുതിയങ്ങാടി Ⓢ
മ. ഗൊൻസാൾവിസ്— വൈത്തിരി Ⓢ
ഇട്ടാരിച്ചൻ നായർ— മാനന്തവാടി Ⓢ
കണ്ണക്കുട്ടി പണിക്കർ— കോട്ടയം Ⓢ
ടി. കേളപ്പൻ— തലശ്ശേരി Ⓢ
ടി. ഗ്രിയെർസൻ— കണ്ണൂർ Ⓢ
യു. രാമുണ്ണി— തളിപ്പറമ്പു Ⓢ
മുത്തു അയ്യൻ— വടകര Ⓢ
മഞ്ജുനാഥപ്രഭു— കോവില്ക്കണ്ടി Ⓢ
ജെ. സി. നീൽ— കോഴിക്കോടു താലൂൿ Ⓢ
ആർ. എം. ലഫ്ര നെസ്സ്— കോഴിക്കോടു പട്ടണം ഇൻസ്പെക്ടർ.

IV. എഡ്യുക്കേഷൻ ഡിപ്പാൎട്ടുമെണ്ട്.

ഇസ്ക്കൂൾ ഇൻസ്പെക്ടർ മിസ്തർ Monoro. M. A., B. C.L.
ഇസ്ക്കൂൾ ഡിപ്യൂട്ടി ഇൻസ്പെക്ടർ. സെൻ്ടറൽറേഞ്ച്— മിസ്തർ ജെ. പി. ലൂവിസ്സ്.
Ⓢ സത്തറൻ റേഞ്ച്— ടി. മത്തായി.
Ⓢ നോൎത്തറൻ റേഞ്ച് പി. ഒ. പോത്തൻ
ഗവൎമ്മെണ്ട് കോലെജ് ഹെഡ് മാസ്തർ ഡബ്ലിയു. സ്കോൻ്സ സായ്പ് W. Sconce Esq. B. A.
മിഷൻ ഹൈസ്ക്കൂൾ ഹെഡ് മാസ്തർ— എം. ശങ്കരൻ നായർ ബി. എ.

V. റജിസ്ത്രേഷൻ ഡിപ്പാൎട്ടുമെണ്ട്.

1. തെക്കേ മലയാളം.

റജിസ്ത്രാർ— മ. രാ. രാ. വി. കൃഷ്ണസ്വാമി അയ്യൻ, ബി. എ.
വൈത്തിരി സബ്ബ് റജിസ്ത്രാർ— യു. പി. ദാമോദരൻ..
ചെടവ്വായൂർ Ⓢ പി. രാമുണ്ണിമേനോൻ.
മഞ്ചേരി Ⓢ എൻ. കെ ശാമുമേനോൻ.
കണ്ടുവട്ടി Ⓢ കെ. കോമൻനായർ.
തിരൂരങ്ങാടി Ⓢ ടി. ആർ. പരമേശ്വരൻപിള്ള.
പൊന്നാനി Ⓢ വി. നാരായണമേനോൻ.
വെട്ടത്തുപുതിയങ്ങാടി Ⓢ ടി. കെ. കണ്ണൻ, ബി. എ.
തൃത്താല Ⓢ പി. കെ. വൈദ്യലിംഗയ്യർ
ചാവക്കാട് Ⓢ തോമാസ്സ്
തൃപ്രയൂർ Ⓢ ഐ. ഗോപാലമേനോൻ. [ 83 ] പാലക്കാടു സബ്ബ് റജിസ്ത്രാർ— എം. ശങ്കരമേനോൻ. ഉ.
കൊടുമ്പായൂർ Ⓢ ആർ. വി. സുബ്രഹ്മണ്യ അയ്യർ.
ആലത്തൂർ Ⓢ ഉണ്ണി ഏറാടി.
മങ്കര Ⓢ കൃഷ്ണമേനോൻ.
പെരുന്തൽമണ്ണ Ⓢ ദാമോദരപ്പണിക്കർ.
മണ്ണാറക്കാടു Ⓢ ടി. വി. കൃഷ്ണയ്യൻ, ബി. എ.
ചെറുപ്പുളശ്ശേരി Ⓢ കെ. നാരായണൻ നായർ.
കൊച്ചി Ⓢ കെ. സി. തോമാസ്സ്.
അഞ്ചിങ്ങൽ Ⓢ ടി. കുറിയൻ.
തങ്കശ്ശേരി Ⓢ ടി. ഡബ്ലിയൂ. ബൎബൊസ.
താമരശ്ശേരി Ⓢ ജൂഡാ ചന്ദ്രൻ.
മലപ്പുറം Ⓢ പി. സി. ഡി. കൊൻസെസ്സൊ.
വണ്ടൂർ Ⓢ പി. കുഞ്ഞായൻ.

2. വടക്കേ മലയാളം.

റജിസ്ത്രാർ— മ. രാ. രാ. ടി. സി. രൈറു കുറുപ്പു.
തളിപ്പറമ്പു സബ്ബ് റജിസ്ത്രാർ— കെ. കൃഷ്ണൻ.
കണ്ണൂർ Ⓢ ഇ. അമ്പുനായർ.
അഞ്ചരക്കണ്ടി Ⓢ യു. ചന്തൻ.
കൂത്തുപറമ്പു Ⓢ ടി. കൃഷ്ണയ്യൻ.
വടകര Ⓢ നാരായണയ്യർ.
നാദാപുരം Ⓢ ശങ്കരപ്പണിക്കർ.
കോവില്ക്കണ്ടി Ⓢ ടി. എസ്. കൃഷ്ണ അയ്യർ, ബി. എ.
പയ്യോളി Ⓢ സി. രാമുണ്ണിമേനോൻ, ബി. എ.
മാനന്തവാടി Ⓢ ഡിക്രൂസ്സ്.
പഴയങ്ങാടി Ⓢ എൻ. കുട്ടിയാലി.

VI മെടിക്കൽ ഡിപ്പാൎട്ടുമെണ്ട്.

ഡിസ്ത്രിക്ട് സെർജിയൻ (കോഴിക്കോട്ടു)
സെർജൻ മേജർ ദി. എച്ച്. കുൿ, എം. ബി. Surgeon Major D. H. Cook, M. B.
അസ്സിഷ്ടാണ്ട സൎജൻ. സി. ഏ. ലഫ്ര നേയിസ്സ് എൽ. എം. എസ്സ്. Assistt. Surgeon
Lafrenais L. M. S.
സിവിൽസെർജൻ (കൊച്ചി)
സെർജൻ മേജർ ഡബ്ലിയു. എച്ച്. മോർഗൻ Surgeon Major W. H. Morgan.
സിവിൽസെർജൻ (തലശ്ശേരി)
സെർജൻ ബ്രൌണിങ്ങ Surgeon Browning
സിവിൽസെർജൻ (കണ്ണൂർ)
സെർജൻ എസ്. സി. സൎക്കീസ് Surgeon S. C. Sarkies.

VII. പോസ്തൽ ഡിപ്പാൎട്ടുമെണ്ട്.

കോഴിക്കോട്ടു പോസ്താപീസ്സ് സുപ്രിൻഡെണ്ട്— ഡബ്ലിയു. ബുഷ് W. Bush (Ag.)
പോസ്താപീസ്സ് ഇൻസ്പെക്ടർ— പെരെറ. (Ag.)
കോഴിക്കോട്ടു പോസ്ത് മാസ്തർ— ഡബ്ലിയു. ജി. റയിറ്റ്.
തലശ്ശേരി ” പൌൽ.
കൊച്ചി ” .....മതാമ്മ.
കണ്ണൂർ സബ്ബ് പോസ്ത് മാസ്തർ— ടി. അൎണ്ണോൻ.
പാലക്കാട് ” ടി. വീരസ്വാമിപ്പിള്ള.
വൈത്തിരി ” എ. ബി. മെൻറൊൺ്സ്.
മാനന്തവാടി ” ടി. ഡബ്ലിയു. ബൌൎട്ട്. [ 84 ] 28, 29, 30, 31 ദിവസങ്ങൾ ഉള്ള മാസങ്ങളിൽ 1 ഉറുപ്പിക
മുതൽ 500 ഉറുപ്പികവരേ ശമ്പളം ഉള്ളവൎക്കു മാസംപ്രതി ഓരോ ദിവസത്തിന്നു എത്ര
ഉറുപ്പിക എത്ര അണ എത്ര പൈ വീഴും എന്നു കാണിക്കുന്ന പട്ടിക.

മാസത്തിന്റെ
ശമ്പളം
28 ദിവസങ്ങൾ
ഉള്ള മാസം
29 ദിവസങ്ങൾ
ഉള്ള മാസം
30 ദിവസങ്ങൾ
ഉള്ള മാസം
31 ദിവസങ്ങൾ
ഉള്ള മാസം
ഉറുപ്പിക ഉ. അ. പൈ. ഉ. അ. പൈ. ഉ. അ. പൈ. ഉ. അ. പൈ.
1 0 0 7 0 0 7 0 0 6 0 0 6
2 0 1 2 0 1 1 0 1 1 0 1 0
3 0 1 9 0 1 8 0 1 7 0 1 7
4 0 2 3 0 2 2 0 2 2 0 2 1
5 0 2 10 0 2 9 0 2 8 0 2 7
6 0 3 5 0 3 4 0 3 2 0 3 1
7 0 4 0 0 3 10 0 3 9 0 3 7
8 0 4 7 0 4 5 0 4 3 0 4 2
9 0 5 2 0 5 0 0 4 10 0 4 8
10 0 5 9 0 5 6 0 5 4 0 5 2
11 0 6 3 0 6 1 0 5 10 0 5 8
12 0 6 10 0 6 7 0 6 5 0 6 2
13 0 7 5 0 7 2 0 6 11 0 6 9
14 0 8 0 0 7 9 0 7 6 0 7 3
15 0 8 7 0 8 3 0 8 0 0 7 9
16 0 9 2 0 8 10 0 8 6 0 8 3
17 0 9 9 0 9 5 0 9 1 0 8 9
18 0 10 3 0 9 11 0 9 7 0 9 3
19 0 10 10 0 10 6 0 10 2 0 9 10
20 0 11 5 0 11 0 0 10 8 0 10 4
21 0 12 0 0 11 7 0 11 2 0 10 4
22 0 12 7 0 12 2 0 11 9 0 11 4
23 0 13 2 0 12 8 0 12 3 0 11 10
24 0 13 9 0 13 3 0 12 10 0 12 5
25 0 14 3 0 13 10 0 13 4 0 12 11
26 0 14 10 0 14 4 0 13 10 0 13 5
27 0 15 5 0 14 11 0 14 5 0 13 11
28 1 0 0 0 15 5 0 14 11 0 14 5
29 1 0 7 1 0 0 0 15 6 0 15 0
30 1 1 2 1 0 7 1 0 0 0 15 6
35 1 4 0 1 3 4 1 2 8 1 2 1
40 1 6 10 1 6 1 1 5 4 1 4 7
45 1 9 9 1 8 10 1 8 0 1 7 8
50 1 12 7 1 11 7 1 10 8 1 9 10
100 3 9 2 3 7 2 3 5 4 3 3 7
200 7 2 3 6 14 4 6 10 8 7 7 3
300 10 11 5 10 5 6 10 0 0 9 10 10
400 14 4 7 13 12 8 13 5 4 12 14 5
500 17 13 9 17 3 10 16 10 3 16 2 1
[ 85 ]
ഉ. അ. പൈ. ഉ. അ. പൈ.
സങ്കീൎത്തനങ്ങൾ 0 2 0 മലയാള ഇംഗ്ലീഷ് ഭാഷാന്തര
കാരി
0 4 0
പവിത്രലേഖകൾ 0 8 0
ക്രിസ്തസഭാചരിത്രം 1 0 0 ഇന്ത്യാചരിത്രസാരാംശം 0 3 0
മശീഹയെ കുറിച്ചുള്ള വാഗ്ദത്ത
ങ്ങളും അതിന്റെ നിവൃ
ത്തിയും
0 4 0 ഗോവസൂരി എന്ന വസൂരി കീ
റിവെക്കുന്നതിനെ കുറിച്ചു
ചോദ്യോത്തരം
0 2 0
ശാലാപുസ്തകങ്ങൾ ഇത്യാദി ഒന്നാം രണ്ടാം പാഠപ്രമാണ
ങ്ങളും സൂചകങ്ങളും കൂടിയ
മലയാള പാഠമാല
0 0 6
മലയാള ഇംഗ്ലീഷ് അകാരാദി 1 4 0 മൂന്നാം പാഠപ്രമാണവും സൂ
ചകങ്ങളും കൂടിയ മലയാള
പാഠമാല
0 0 9
ഇംഗ്ലീഷ് മലയാളം " 2 0 0
മലയാളഭാഷാവ്യാകരണം 1 8 0
ഗാൎത്തുവേറ്റു സായ്പ് ചമെച്ച
മലയാള വ്യാകരണസം
ഗ്രഹം
0 0 9 നാലാം പാഠപ്രമാണവും സൂ
ചകങ്ങളും കൂടിയ മലയാള
പാഠമാല
0 3 0
മൂന്നാം പാഠപുസ്തകം 0 4 0 സൂചകങ്ങളോടു കൂടിയ മല
യാള പാഠമാല
0 4 0
മലയാള ഇംഗ്ലീഷ് ഭാഷാനി
ഘണ്ടു
7 0 0 Garthwaite's Translator 0 3 0
കേരളപ്പഴമ 0 6 0 കത്തു മുതലായ രീതികളോടു
കൂടിയ ഇംഗ്ലീഷ് മലയാള
സംഭാഷണങ്ങൾ
0 10 0
കേരളോല്പത്തി 0 4 0
മലയാളരാജ്യം ചരിത്രത്തോടു
കൂടിയ ഭൂമിശാസ്ത്രം
0 4 0 രണ്ടാം തരത്തിൽ കെട്ടിയതു 0 12 0
പാഠമാല 0 2 0
ഭൂഗോളശാസ്ത്രം 0 6 0
ഡങ്കൻസായിപ്പിന്റെ ഭൂഗോള
ശാസ്ത്രസംക്ഷേപം രണ്ടാം
ഭാഗം യൂറോപ്പ്
0 2 0 ഇന്ത്യാചരിത്രം 0 8 0
പഞ്ചതന്ത്രം 0 8 0 ശിശുപരിപാലനം അമ്മയ
ഛ്ശന്മാൎക്കും ഗുരുനാഥന്മാൎക്കും
ആയിട്ടുള്ള സൂചകങ്ങൾ
0 1 6
വലിയ പാഠാരംഭം 0 2 0 ശരീരശാസ്ത്രം 0 8 0
മദ്രാസ് സംസ്ഥാനം 0 3 0 പ്രകൃതിശാസ്ത്രം 1 8 0

🖙 മേൽ കാണിച്ചിരിക്കുന്ന പുസ്തകങ്ങളുടെ വിസ്താരമായ
പട്ടികയും അതോടു കൂടെ ഇതുവരേ സൎക്കാർസംബന്ധമായി വിറ്റു
വന്ന സകലപുസ്തകങ്ങളുടെ വിവരമായ പട്ടികയും ആവശ്യമുള്ള
വർ മംഗലാപുരം പുസ്തകശാലയിലേക്കു എഴുതിച്ചോദിച്ചാൽ കിട്ടു
ന്നതാകുന്നു.

ബാസൽമിശ്ശൻ അച്ചുക്കൂടത്തിൽനിന്നടിച്ചു പ്രസിദ്ധമാക്കിയ
രചനകൾ വിറ്റുവരുന്ന സ്ഥലങ്ങളാവിതു:

മംഗലാപുരം — മിശ്ശൻ പുസ്തകഷാപ്പു. കോഴിക്കോടു — ഫീഗ് സായ്വവൎകൾ.
കണ്ണനൂർ — മിശ്ശൻ ഷാപ്പു. കടക്കൽ — കീൻലെ ഉപദേഷ്ടാവു.
തലശ്ശേരി — മത്തീസൻ ഉപദേഷ്ടാവു. പാലക്കാടു — ബഹ്മൻ ഉപദേഷ്ടാവു.
ചോമ്പാല — ഷാൽ ഉപദേഷ്ടാവു. കോട്ടയം — ചൎച്ച് മിശ്ശൻ പുസ്തകശാല.
"https://ml.wikisource.org/w/index.php?title=മലയാള_പഞ്ചാംഗം_1885&oldid=210378" എന്ന താളിൽനിന്ന് ശേഖരിച്ചത്