താൾ:CiXIV130 1885.pdf/43

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യഹോവായുടെ വൈരികൾ കഷണങ്ങളായി നുറുങ്ങപ്പെടും; അവൻ
സ്വൎഗ്ഗത്തിൽനിന്നു അവരുടെ മേൽ ഇടിവെട്ടിക്കും. ൧ശമു. ൨, ൧൦. ൩൯

പോയി. അവൻ ഉത്തമകുമാരനും വാത്സല്യഹൃദയനും ആയിരുന്നതു കൊണ്ടു മഹാ
റാണി അതിക്രൂരദുഃഖവേദനകളിൽ അകപ്പെട്ടു.

പുത്രദേഹാലിംഗനം എത്രയും സുഖം തന്നേ.
പുത്രസ്പൎശത്തിൽ പരംസ്പൎശനസുഖം ഇല്ല.
സ്പൎശനവസ്തുക്കളിൽ ശ്രേഷ്ഠത്വം തനയനും.

എന്നു ഓൎത്തിട്ടു ഈ ഗുണവാനെ അറിഞ്ഞ ആളുകളെല്ലാവരും ചേൎന്നു ദുഃഖിക്കുന്നു.
ഈ വ്യസനങ്ങളും ജനങ്ങളിൽനിന്നുണ്ടാകുന്ന ഓരോ വിരോധങ്ങളും രാജ്യഭാരവും എ
ല്ലാം വാൎദ്ധക്യകാലത്തിൽ സഹിച്ചു തളരാതേ നില്പാൻ ദൈവം താൻ ചക്രവൎത്തിനിയെ
ശക്തീകരിക്കയും ചെയ്യുന്നു.

മഹാറാണിക്കു പ്രത്യേകം രണ്ടു സംഭവങ്ങൾ വളരേ വ്യസനം വരുത്തി. സണ്ട
ർലന്ത എന്ന സ്ഥലത്തു അനവധി കുട്ടികൾ ഒരു രംഗശാലയിൽ കൂടിയിരുന്നു.
കളിയിൽ പ്രസാദിച്ചു തീൎന്ന ശേഷം വീട്ടിലേക്കു പോവാൻ ഇറങ്ങുമ്പോൾ ഭവനത്തി
ന്റെ ഒറ്റ ചെറിയ വാതില്ക്കൽ എത്തീട്ടു എങ്ങിനെയോ ഒരു തടസ്ഥം വന്നു. സമൂഹ
മായി പിൻ ഇറങ്ങുന്ന കുട്ടികൾ അതു അറിയാതേ മുഞ്ചെല്ലുന്നവരെ ഉന്തി ഞെക്കി ത
ള്ളിയതിനാൽ ഭയങ്കരമായ ഒരു തിരക്കുണ്ടായി, ൨൦൦ ചില‌്വാനം കുട്ടികൾ ചവിട്ടപ്പെ
ടുകയാലോ ശ്വാസം മുട്ടുകയാലോ മരിച്ചു പോകയും ചെയ്തു കഷ്ടം.

മറ്റു അപകടം സ്കോത്ലന്തിലേ ക്ലൈദ എന്ന നദിയുടെ വക്കത്തു സംഭവിച്ചു. അ
വിടെ തീൎക്കപ്പെട്ട എത്രയും ഭംഗിയുള്ള ഒരു തീക്കപ്പലിനെ ഒന്നാം പ്രാവശ്യം ഓടുന്നതു
കാണേണ്ടതിന്നു അനേക ആളുകൾ കൂടി വന്നിരുന്നു. ഏകദേശം ൧൮൦ ആളുകൾ കപ്പ
ലിൽ കയറി ചുറ്റും നില്ക്കുന്നവരുടെ സന്തോഷാൎപ്പുകളോടു കൂട കപ്പൽ വെള്ളത്തിൽ
ഇറങ്ങി ഓടി. എന്നാൽ ഉടനെ ഒരു ഭാഗത്തേക്കു മറിഞ്ഞും കൊണ്ടു മുങ്ങി പോയതി
നാൽ ൧൫൨ പേരേയോളവും വെള്ളത്തിൽ ആക്കി നശിപ്പിച്ചു കളഞ്ഞു. അതെല്ലാം
ഒരു നിമിഷത്തിൽ അത്രെ നടന്നതു കൊണ്ടു കരയിൽ നില്ക്കുന്നവൎക്കു യാതൊരു സഹാ
യം ചെയ്വാൻ കഴിഞ്ഞില്ല.

അങ്ങിനെയുള്ള അപകടങ്ങളെല്ലാം ഓൎക്കുന്തോറും നമ്മുടെ സമാധാനത്തിന്നുള്ളവ
വിചാരിപ്പാൻ സംഗതി ഉണ്ടല്ലോ. “ എന്നാൽ സന്മതം മറഞ്ഞു ദുൎമ്മതം നിറഞ്ഞു” എന്ന
പോലെ അത്രേ ആളുകളുടെ നടപ്പു. മനുഷ്യർ അധികാധികമായി ജഡമായി തീരുകയും
ആത്മികകാൎയ്യങ്ങൾ എല്ലാം നിഷേധിച്ചു, തിന്നും കടിച്ചും കൊണ്ടു താന്തോന്നികളായി
നടക്കുകയും ചെയ്യുന്നതിനാൽ നല്ല ഭാഗ്യം അനുഭവിക്കും എന്നു നിരൂപിക്കുന്നു. എ
ന്നാൽ ദൈവാനുഗ്രഹം കൂടാതേ മനുഷ്യന്നു ഒരു ഭാഗ്യം ഉണ്ടാകയില്ല.

പാപികളോടു ചേൎന്നു വസിക്കുന്നവർകൾക്കു
പാപങ്ങളുണ്ടായ്വരും കേവലം അറിഞ്ഞാലും.

പ്രത്യേകം ലണ്ടൻ പട്ടണത്തിൽ വെച്ചു എല്ലാ രാജ്യങ്ങളിൽ നിന്നു മത്സരക്കാരും
ദുഷ്ടന്മാരും കൂടി വന്നു, തമ്മിൽ ആലോചന കഴിക്കയും വലിയ ഒരു ദുഷ്പ്രവൃത്തിക്കായി
കോപ്പ ഒരുക്കുകയും ചെയ്യുന്നു എന്നു കേൾക്കുന്നു.

എന്നാൽ സജ്ജനങ്ങൾ ദേശത്തിന്റെ പരോപകാരത്തിന്നായി വളരേ പ്രയത്നി
ക്കുന്നു. വീടുകളിലും തെരുവീഥികളിലും ദൈവവചനത്തെ ധാരാളമായി പരത്തുകയും
ജനങ്ങളെ നന്മയിലേക്കു നടത്തുവാൻ ശ്രമിക്കയും ചെയ്യുന്നു. ലന്തനിലുള്ള തിരുവെഴു
ത്തുകളെ പരത്തുവാനായി നിശ്ചയിച്ച വേദസംഘം ഇന്നുവരേ ൯൦,൯൭,൬൨൯ വേദ

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1885.pdf/43&oldid=191505" എന്ന താളിൽനിന്ന് ശേഖരിച്ചത്