താൾ:CiXIV130 1885.pdf/36

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൨ ഭൂമിയും അതിലെ നിറവും, ഭൂചക്രവും അതിൽ വസിക്കുന്നവരും
യഹോവായിക്കുള്ളവ ആകുന്നു. സങ്കീ. ൨൪, ൧.

ഗ്രഹണങ്ങൾ.

൧൮൮൫-ാം കൊല്ലത്തിൽ രണ്ടു സൂൎയ്യഗ്രഹണങ്ങളും രണ്ടു സോ
മഗ്രഹണങ്ങളും ഉണ്ടാകുന്നതിൽ നമുക്കു ഒന്നാം സോമഗ്രഹണം
അത്രേ ദൃശ്യമായിരിക്കയുള്ളു.

൧. സൂൎയ്യഗ്രഹണം:— മാൎച്ച്മാസത്തിൽ ൧൬-ാം ൹ ( കുംഭം
൪-ാം ൹) വൈകുന്നേരം ൮ മണി ൨൦ മിനിട്ടിന്നു തുടങ്ങുകയും രാവി
ലേ ൧ മണി ൧൭ മിനിട്ടിൽ അവസാനിക്കയും ചെയ്യുന്നു. എങ്കിലും
അതു ഏറ്റവും വടക്കുള്ള ദിക്കുകളിൽ അത്രേ കാണായ്വരികയുള്ളു.

൨. സോമഗ്രഹണം :— അതു മാൎച്ച് മാസത്തിൽ ൩൦-ാം൹
(മീനം ൧൮-ാം൹) വൈകുന്നേരം ൬ മണി ൫൩ മിനിട്ടിന്നു തുടങ്ങി
കേന്ദ്രകാനൽ ൧൧ മണി ൧൩ മിനിട്ടു വരേ പ്രത്യക്ഷമാക്കി. സോ
മനടുരേഖയെ ഒമ്പതിൽ എട്ടംശം മൂടി അൎദ്ധരാത്രിയിൽ നീങ്ങി
കഴിഞ്ഞു പോകുന്നു. മലയാളത്തിൽ എങ്ങും ഈ ഗ്രഹണത്തെ
നല്ലവണ്ണം കാണാം.

൩. പൂൎണ്ണസൂൎയ്യഗ്രഹണം :— സപ്തെമ്പർ ൮-ാം ൹ (ചിങ്ങം
൨൪-ാം൹) അൎദ്ധരാത്രിക്കു മുമ്പേ തുടങ്ങി പുലരുവോളം നില്ക്കുന്നതു
ഏറ്റവും തെക്കായുള്ള രാജ്യങ്ങളിൽ അത്രേ കാണ്മാൻ സംഗതി
ഉള്ളു.

൪. സോമഗ്രഹണം :— സപ്തെമ്പർ ൨൪-ാം ൹ (കന്നി ൯-ാം
൹) രാവിലേ ൧൦ മണി ൬ മിനിട്ടിന്നു തുടങ്ങി ൩ മണി ൩൪ മിനി
ട്ടിന്നു കഴിഞ്ഞു അമേരിക്കഖണ്ഡത്തിലും ശാന്തക്കടലിലുള്ള ദിക്കി
ലും കാണപ്പെടുകയും ചെയ്യും.

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1885.pdf/36&oldid=191490" എന്ന താളിൽനിന്ന് ശേഖരിച്ചത്