താൾ:CiXIV130 1885.pdf/68

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൪ വ്യാജമായുള്ള വൎത്തമാനം ഉണ്ടാക്കരുതു; നേരില്ലാത്ത സാക്ഷിയായിരി
പ്പാൻ ദുഷ്ടനോടു കൂടെ നിന്റെ കൈ ഇടരുതു. പുറ. ൨൩., ൧.

രണ്ടു പുറത്തും തുറന്നിരിക്കുന്ന തടിച്ച കടലാസ്സിലോ മഴക്കാലത്തു മെഴുത്തുണിയിലോ
കെട്ടി, “ബുൿപെകെട്ട്” അല്ലെങ്കിൽ “പെറ്റൎൺപെകെട്ട്” എന്ന വാക്കിനെ തല
ക്കൽ എഴുതേണം. കൂലിയോ; ൧൦ ഉറുപ്പികയിൽ ഏറാത്തതിന്നു ൬ പൈ. പിന്നേ പ
ക്കൽ എഴുതേണം. കൂലിയോ പത്തു ഉറുപ്പികയുടെ വല്ല അംശമോ ഏറുന്ന തൂക്കത്തിന്നു അര
യണ തപ്പാൽക്കൂലിയും കയറും. (പത്തു ഉറുപ്പിക ശരിയായ തൂക്കമുള്ള പുസ്തകത്തിന്റെ
കൂലി അരയണയെങ്കിലും പത്തുറുപ്പികത്തൂക്കത്തിൽ ഒരു രോമം പോലും ഏറുന്നതി
ന്നു ഒരണ.) “ബുൿപെകെട്ട്” എന്നതു എത്രവരേ അയക്കാം എന്നൊരു നിയമം ഇല്ല.
എങ്കിലും “പെറ്റൎൺപെകെട്ട്” എന്നതു ൪൦ ഉറുപ്പികത്തൂക്കത്തിൽ ഏറുവാൻ പാടില്ല.
എന്നാൽ ഈ രണ്ടു വിധം കെട്ടും ൨ അടി നീളത്തിലും ൧ അടി അകലത്തിലും (തടി) ഏ
റരുതു. മുദ്ര പറ്റിക്കാതേ തപ്പാൽവഴിയായി അയച്ചാൽ കത്തുകൾക്കുള്ളതു പോലേ ഇ
രട്ടിച്ച കൂലി കൊടുക്കേണ്ടിവരും.

നമ്മുടെ ഇംഗ്ലിഷ്ക്കോയ്മെക്കു അധീനമുള്ള ഭാരതത്തിലേ ഏതു സ്ഥലത്തോളവും
മുഞ്ചൊന്ന തൂക്കമുള്ള കത്തുകളും പുസ്തകങ്ങളും മേല്പറഞ്ഞ കൂലിക്കു എത്തും. കോഴിക്കോ
ട്ടുനിന്നു തലശ്ശേരിക്കും കലികാതെക്കും സമത്തൂക്കമുള്ള കത്തു പുസ്തകങ്ങളും തമ്മിൽ ഒക്കു
ന്ന കൂലിക്കു പോകും.

൪. ഭാണ്ഡം.

൨൦ ഉറുപ്പികയോളം അണ ൪
൪൦ ” ” ൮

നാല്പതിൽ ഏറിയാൽ നാല്പതീതു ഉറുപ്പികത്തൂക്കം ഏറുന്നതിന്നു നന്നാലു അണ കൂ
ലി കൂടേ ഒട്ടിക്കേണം.

അങ്ങനേ അയക്കുന്ന കെട്ടുകളിൽ ഒരു കത്തു മാത്രമേ വെപ്പാൻ പാടുള്ളു; അധികം
കത്തുകളെ വെച്ചാൽ ൫൦ ഉറുപ്പികയോളം പിഴ ഉണ്ടാകും. എന്നാൽ കെട്ടിനെ മെഴുത്തു
ണികൊണ്ടു നല്ലവണ്ണം പൊതിഞ്ഞു ഉറപ്പായി കെട്ടി അരക്കുകൊണ്ടു മുദ്രയിട്ടു ഇതിൽ
“റെഗ്യുലേഷന്നു വിപരീതമായിട്ടു ഏതുമില്ല” എന്നു തലെക്കൽ ഒരു എഴുത്തും മേൽവിലാ
സവും അയക്കുന്നവരുടെ പേരും ഒപ്പും വേണം. മേല്പറഞ്ഞ കൂലി പണമായിട്ടേ കൊ
ടുപ്പാൻ പാടുള്ളു. കൂലി കൊടുക്കാതേ അയച്ചാൽ വാങ്ങുന്നവർ നറുക്കുപ്രകാരം കൂലി
കൊടുത്താൽ മതി. ഈരായിരം ഉറുപ്പികത്തൂക്കത്തിൽ ഏറ കനമുള്ള ഭാണ്ഡം അയച്ചുകൂടാ.

പോരാത്ത കൂലിയെ വാങ്ങുന്നവർ കൊടുക്കേണ്ടുന്ന വിധം.

൧. മുദ്ര പറ്റിക്കാത്ത കത്തിന്നു: ഇരട്ടിച്ച കൂലി.
൨. മുദ്ര പോരാത്ത കത്തുകെട്ടുകൾക്കു: ഇരട്ടിച്ച പോരാത്ത കൂലി.
൩. മുദ്ര പറ്റിക്കാത്ത കെട്ടിന്നു: ഇരട്ടിച്ച കൂലി
൪. കൂലി പോരാത്ത ഭാണ്ഡം: നറുക്കുകൂലി.

൫. ടാപ്പുചാൎത്തൽ.(റജിസ്ത്രേഷൻ)

കൂലി കൂടാതേ രണ്ടണ ടാപ്പുകൂലി കത്തിന്മേൽ പറ്റിച്ചാൽ അതിന്നു ഒരു പുക്കവാ
റുമുറി (രശീതി) കിട്ടും. അതു പോലെ കെട്ടും പോസ്ത് കാൎഢും ടാപ്പിൽ ചാൎത്താം. ഒര
ണ കൂട കൊടുത്താൽ കത്തുവാങ്ങുന്ന മേൽവിലാസക്കാരൻ കൊടുക്കേണ്ടും പുക്കവാറുമു
റിയെ തപ്പാൽക്കാർ അയച്ചവന്നു എത്തിക്കും. അതിന്നു അവരവർ താന്താങ്ങളുടെ പേ
രും പാൎപ്പിടവും വിവരമായി എഴുതി കൊടുക്കേണം.

൬. വീമ. (ഇൻഷൂരൻസ്)

അയക്കുന്ന സാമാനങ്ങളുടെ സാക്ഷാൽ വിലെക്കുള്ള വീമ ആവിതു: ഉറു. ൫൦ ഇൽ
ഏറാത്തതിന്നു വീമ ൨ അണയും ൧൦൦ ഇൽ ഏറാത്തതിനന്നു ൪ അണയും ഓരോ നൂറീതു
റുപ്പികെക്കും അംശത്തിന്നും നാലണപ്രകാരവും അത്രേ. ഇങ്ങനേ വീമ തീൎത്താൽ ത
പ്പാലിൽ പോയ്പോയ വസ്തുവിന്റെ ശരിയായ വില വീമപ്രകാരം കോയ്മ കൊടുക്കുന്നു.
എന്നാൽ വില തീൎത്തിട്ടും കോയ്മ ഏല്ക്കാത്ത സംഗതികൾ ഏവയെന്നാൽ: ൧. കുറവും തപ്പു

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1885.pdf/68&oldid=191561" എന്ന താളിൽനിന്ന് ശേഖരിച്ചത്