താൾ:CiXIV130 1885.pdf/56

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൨ യഹോവായേ നിന്റെ വഴിയെ എന്നോടു ഉപദേശിക്കേണമേ; നിന്റെ
നാമത്തെ ഭയപ്പെടുവാൻ എന്റെ ഹൃദയത്തെ യോജിപ്പിക്കേണമേ. സങ്കീ. ൮൬, ൧൧.

ലത്തീൻഭാഷ മുതലായവറ്റെ സ്വകാൎയ്യം പഠിപ്പാൻ തുടങ്ങിയാറേ
ഒരു ദായാദിക്കാരൻ സ്തുത്ഗാൎദിൽ വന്നു പാൎത്തു ചിലപ്പോൾ പാഠം
കൊടുത്തു സന്തോഷം ഏറ്റം വൎദ്ധിപ്പിക്കയും ചെയ്തു. ഇങ്ങിനേ
യുള്ള അവസ്ഥ ഒക്കയും കണ്ടു കൈത്തൊഴിൽ മതിയാക്കി വിദ്യാ
ഭ്യാസം ചെയ്വാൻ. അഛ്ശൻ സമ്മതിച്ചു. അന്നുണ്ടായ സ്ഥിരീകര
ണം നമ്മുടെ ബാലന്നു ദൈവകാരുണ്യത്താലേ ഉള്ളിലേ ജീവന്നാ
യും ഭക്തിവൎദ്ധനെക്കായും സഫലമായിത്തീൎന്നു. അതിന്റെ ശേഷം
വഴിപോലേ വിദ്യാഭ്യാസം കഴിപ്പാൻ വകയില്ലായ്കകൊണ്ടു ഭക്തിയു
ള്ളൊരു ഗുരുനാഥൻ, അവനെ തന്റെ എഴുത്തുപള്ളിയിൽ ചേൎത്തു
ഗുരുപ്രവൃത്തിക്കു ഒരുക്കി അഭ്യസിപ്പിച്ചെങ്കിലും അവന്നു ഈ അല്പപ
ഠിപ്പു പോരാ എന്നു തോന്നി വിദ്യാദാഹം ഊക്കോടേ ഉണൎന്നു വന്ന
സമയം സമീപമുള്ളൊരു പട്ടണത്തിൽ പാൎത്തുവരുന്ന ഇളയപ്പൻ
ഒരു ഉയൎന്ന ശാലയെ പരിപാലിക്കുന്നല്ലോ എന്നു ഓൎമ്മ വന്നു. അ
തിൽ തന്നെയും ചേൎക്കേണമെന്നു കത്തയച്ചു അപേക്ഷിച്ചതിന്നു
അഛ്ശൻ ഒരു ചെറിയ മാസപ്പടികൊണ്ടു സഹായിച്ചാൽ സന്തോ
ഷത്തോടേ കൈക്കൊള്ളും എന്നു മറുവടി വന്നാറേ അംബ മകനോടു
കൂടേ നന്നേ സന്തോഷിച്ചു. എന്നാൽ അഛ്ശൻ വൎത്തമാനം കേട്ടു
കുറേ നേരം ഒന്നും മിണ്ടാതേ നിന്നിട്ടു ഇതസാദ്ധ്യമത്രേ എന്നു തീ
ൎച്ച പറഞ്ഞു. ഇതു ഹേതുവായി ഗൊത്ലീബിന്നു അത്യന്തവ്യസന
മുണ്ടായിട്ടും അവൻ പിറ്റേ ദിവസം അഛ്ശന്റെ അടുക്കൽ കുത്തി
രുന്നു ഇപ്പോൾ ദൈവസഹായത്താൽ ചെരിപ്പുണ്ടാക്കുന്ന പണി
ശീലിച്ചു അഛ്ശന്നു തുണ നില്പാൻ മുതിൎച്ച വന്നു എന്നു പറഞ്ഞു.
അപ്പോൾ അഛ്ശൻ പിന്നേയും ഉറ്റുനോക്കി മനം വെന്തു കണ്ണു
നീർ ഓലോലവാൎത്തുകൊണ്ടു അംബേ! ഗൊത്ലീബിന്റെ വസ്ത്രാദി
സാമാനങ്ങളെ തയ്യാറാക്കിക്കൊൾക. അവൻ പഠിപ്പാനായി ഇളയ
പ്പന്റെ അടുക്കേ പോകും എന്നു ഭാൎയ്യയോടു പറകയും ചില നാൾ
കഴിഞ്ഞിട്ടു മകനെ സന്തോഷത്തോടേ ഇളയപ്പന്റെ ശാലയിൽ
കൊണ്ടാക്കയും ചെയ്തു. അവിടേ പതിനാലു വയസ്സുള്ള ബാലൻ ചേ
ൎന്നു ലത്തീൻ, യവന, പരന്ത്രീസ്സു എന്നീ ഭാഷകളെയും ചരിത്രം
ഗണിതം ഭൂവൎണ്ണന തുടങ്ങിയ വിദ്യകളെയും ഉത്സാഹിച്ചഭ്യസിച്ചു.
ഇളയപ്പന്റെ വാത്സല്യം സഹപാഠികളോടുള്ള സമ്പൎക്കം സ്പൎദ്ധത
എന്ന സംഗതിവശാൽ അവന്റെ ബുദ്ധിപ്രാപ്തികൾ നന്നായി
വികസിച്ചു അവൻ മറ്റെല്ലാവരെയും തോല്പിച്ചു. തമ്പുരാട്ടി ഒരു
ദിവസം വന്നു പരീക്ഷ കഴിച്ചപ്പോൾ അവൻ എല്ലാവരിലും ശ്രേ

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1885.pdf/56&oldid=191536" എന്ന താളിൽനിന്ന് ശേഖരിച്ചത്