താൾ:CiXIV130 1885.pdf/66

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൨ യഹോവാ കരുടന്മാരുടെ കണ്ണുകളെ തുറക്കുന്നു; യഹോവാ കനിഞ്ഞിരി
ക്കുന്നവരെ എഴുനീല്പിക്കുന്നു; സങ്കീ. ൧൪൬, ൮.

യി കുരവന്നാൽ മൂക്കിൽ നിന്നോ വായിൽ നിന്നോ ചെവിയിൽ
നിന്നോ രക്തവും കൂടേ വരും. കുട്ടികൾക്കും പല്ലു വരുന്ന സമയ
ത്തിൽ ഈ കുര തുടങ്ങിയാൽ പലപ്പോഴും അപസ്മാരവും കൂടേ ഉ
ണ്ടാകും. കൊക്കക്കുര ചിലപ്പോൾ കരുവൻ വസൂരി കഫരൂപം
മുതലായതിനോടു ചേൎന്നു വന്നാൽ ചികിത്സക്കുന്നതു പ്രയാസ
മായിരിക്കും.

ചികിത്സ: ആരംഭത്തിൽ തന്നേ ആവിണക്കെണ്ണകൊണ്ടു
വയറിളക്കി വള്ളിപ്പാല(Country Ipecacuanha) യുടെ ഉണങ്ങി
യ ഇലകളെ പൊടിച്ചു ൫ ഗ്രേയിൻ പ്രകാരം ദിവസത്തിൽ മൂന്നു
നാലു പ്രാവശ്യം കൊടുക്കേണ്ടതു. അതു തനിച്ചു പൊടിയായിട്ടെ
ങ്കിലും ഇരട്ടിമധുരലേഹ്യത്തിൽ ചേൎത്തിട്ടെങ്കിലും കൊടുക്കാം. ( ആ
ലേഹ്യം ഉണ്ടാക്കുന്ന വിധം എങ്ങിനേയന്നാൽ, ൨ ഔൻ്സ ഇരട്ടി
മധുരം ചതെച്ചു ഒരൌൻ്സ വെണ്ടക്കായും നുറുക്കി രണ്ടും അരക്കു
പ്പി വെള്ളത്തിൽ അരമണിക്കൂറോളം വേവിച്ചുണ്ടാകുന്ന കഷായ
ത്തെ അരിച്ചു എടുത്തു അതിൽ ൮ ഔൻ്സ കല്ക്കണ്ടി എങ്കിലും തേ
നെങ്കിലും കൂട്ടി പിന്നേയും കുറുക്കി ലേഹ്യമാക്കേണം). ദീൎഘകാല
മായ കുരക്കാൎക്കു പ്രത്യേകം പ്രായസ്ഥൎക്കു ഒരു ൫ാം നവസാരം ൨
ഔൻ്സ ഇരട്ടിമധുരലേഹ്യം ൪ ഔൻ്സ വെള്ളം ഈ മൂന്നും ഒന്നാക്കി
ചേൎത്തു ഓരോ ഔൻ്സ പ്രകാരം ദിവസത്തിൽ അഞ്ചാറുവട്ടം കൊടു
ത്താൽ വളരേ ഗുണമുണ്ടാകും. കുട്ടികൾ്ക്കായാൽ നവസാരം ഒരു
ഗ്രേയിൻ മുതൽ ൫ ഗ്രേയിൻ വരെയും രണ്ടു മൂന്നു ഗ്രേയിൻ ക
റുപ്പത്തോലിൻ ചൂൎണ്ണവും ചേൎത്തു കൊടുത്താൽ കൊക്കക്കുര ശമി
ക്കും. പനി കുറഞ്ഞിരിക്കുമ്പോൾ കുരയുടെ ആരംഭത്തിങ്കൽ തന്നേ
പടികക്കാരം കൊടുക്കുന്നതു അത്യുത്തമമായിരിക്കും. അതെങ്ങിനേ
യെന്നാൽ രണ്ടു മൂന്നു വയസ്സുള്ള കുട്ടികൾക്കു മൂന്നു നാലു ഗ്രേ
യിൻ പടികക്കാരം പൊടിച്ചു വെറും പൊടിയായിട്ടെങ്കിലും വെള്ള
ത്തിൽ കലക്കീട്ടെങ്കിലും നാലോ ആറോ മണിക്കൂറിന്നുള്ളിൽ ഒരി
ക്കൽ കൊടുക്കാം. വെള്ളത്തിൽ കലക്കിക്കൊടുക്കും വിധമാവിതു:
൨൫ ഗ്രേയിൻ പടികക്കാരം ൩ ഔൻ്സ അയമോദകദ്രാവകത്തിൽ
കലക്കി ൨ മുതൽ ൪ വരെ വയസ്സുള്ള കുട്ടികൾക്കു ആറു മണിക്കൂ
റിന്നോരിക്കൽ രണ്ടു ചായക്കരണ്ടിപ്രമാണം കൊടുത്താൽ സൌ
ഖ്യമാകും. ശ്വാസം മുട്ടുള്ള കൊക്കക്കുരക്കാൎക്കു കടുകരെച്ചു നെഞ്ഞ
ത്തു പത്തിയിട്ടാൽ ഗുണമാകും. അതു തന്നേ പൂണെല്ലിന്മേൽ ര
ണ്ടു കൈപ്പലകകളുടെ നടുവിൽ പത്തിയിട്ടാലും നന്നു. വലിയവ
ൎക്കും ചെറിയവൎക്കും അതിനാലേ തന്നേ കൊക്കക്കുര ശമനമായി
ട്ടും ഉണ്ടു. ‌

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1885.pdf/66&oldid=191556" എന്ന താളിൽനിന്ന് ശേഖരിച്ചത്