താൾ:CiXIV130 1885.pdf/65

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അവൻ അടുത്തിരിക്കുമ്പോൾ അവനോടു അപേക്ഷിക്കയും
ചെയ്വാൻ. ഏശാ. ൫൫, ൬. ൬൧

തിൽനിന്നു കുറേശ്ശ എടുത്തു തുണിയിൽ തേച്ചു അഗ്നിവ്രണ
ത്തിൽ പറ്റിച്ചാലും ശമനം വരും.

വിണ്ടിവീക്കം. മുണ്ടിനീർ (Munups).

വിണ്ടിവീക്കം എന്നതു ചെവിക്കു കീഴുള്ള ഞരമ്പുകളുടെ വീക്ക
മാകുന്നു.ബഹു വേദനയും കുത്തലും കടച്ചലും അണ്ണി ഇളക്കേ
ണ്ടതിന്നു വളരേ പ്രയാസവും ഉണ്ടാകും. ഇങ്ങിനേ ഒരു ഭാഗം
വീങ്ങി പൂൎണ്ണസൌഖ്യമാകുന്നതിന്നു മുമ്പേ മറ്റേ ഭാഗവും വീ
ങ്ങും ഇതോടു കൂടേ ചിലപ്പോൾ പനിയും ഉണ്ടാകും. ഇതു ഒരു
പകരുന്ന വ്യാധിയായിട്ടു തണുപ്പുള്ള സമയങ്ങളിൽ സാധാരണ
യായുണ്ടായി ഒരാളിൽനിന്നു മറ്റൊരാളിലേക്കു പകരുന്നു.

അതിന്നു ചികിത്സ: ആവിണക്കെണ്ണയോ ചുണ്ണാമക്കിക്കഷാ
യമോ കൊടുത്തു വയറിളക്കുക. വീക്കമുള്ള സ്ഥലത്തു ശീതക്കാറ്റു
തട്ടാതിരിപ്പാൻ ഒരു കമ്പിളിവസ്ത്രം കെട്ടിക്കൊണ്ടിരിക്കേണം. ചില
ദിവസത്തോളം ഭക്ഷണപാനങ്ങളിൽ മിതിയായിരിക്കുകയും വേ
ണം. അധികം വേദനയുണ്ടായിരുന്നാൽ അഫീമിന്റെ തൈലം
തേക്കേണ്ടതാകുന്നു. (അതുണ്ടാക്കേണ്ടുന്ന വിധമാവിതു: കാലേ
യരക്കാൽ ഉറുപ്പികത്തൂക്കം അഫീം കാൽക്കുപ്പി വെളിച്ചെണ്ണയി
ലോ എള്ളെണ്ണയിലോ കലക്കി ചേൎക്കുക തന്നേ). പനിയും കൂടേ
ഉണ്ടായിരുന്നാൽ അരേയരക്കാൽ ഉറുപ്പികത്തൂക്കം വെടിയുപ്പു
പൊടിച്ചു ഒരു കുപ്പി കഞ്ഞിവെള്ളത്തിൽ ചേൎത്തു കുടിക്കേണ്ടതു.

കൊക്കക്കുര. (Hooping Cough).

ഇതു വിശേഷാൽ കുട്ടികൾക്കു വരുന്ന ഒരു പകരുന്ന വ്യാധി
അത്രേ എന്നാൽ ഈ വ്യാധി ഒരിക്കലുണ്ടായാൽ മറ്റൊരു പ്രാവ
ശ്യം ഉണ്ടാകയില്ല. കൊക്കക്കുര ശീതം കൊണ്ടോ ജലദോഷം കൊ
ണ്ടോ സാധാരണയായി ആരംഭിച്ചു ദേഹത്തെ മുഴുവനും നന്ന
വേദനപ്പെടുത്തി തൊണ്ടയിൽ വിള്ളലുണ്ടാക്കി കൂടക്കൂട കുരെച്ചു
കൊണ്ടിരിക്കും. ഒരാഴ്ചയോളം ജലദോഷത്തിന്റെയോ പനിയുടെ
യോ ലക്ഷണങ്ങൾ ഇല്ലാതേ ചുമ മാത്രം കൂടക്കൂടേ ഉണ്ടായി
അതു കഠിനമായും നീണ്ടതായും തീൎന്നു തൊണ്ടയിലും നെഞ്ഞ
ൎത്തും കഫം വൎദ്ധിച്ചും വരും. ഓരോരിക്കൽ ചുമൎക്കുമ്പോൾ മുഖം
ചുവന്നു, ശ്വാസം ദീൎഘിച്ചു ഏകദേശം വീൎപ്പു മുട്ടിപ്പോകുമ്പോലേ
ആകും. ഇങ്ങിനേ രണ്ടു മൂന്നു മണിക്കൂറിൽ ഒരിക്കൽ ഉണ്ടാകും.
കഠിനസ്ഥിതിയിലും മുഖ്യമായി രാത്രികാലങ്ങളിലും അധികമായിട്ടു
കുരെക്കും. ഉണ്ട ഉടനേ കുര വന്നാൽ ഭക്ഷിച്ചതെല്ലാം ഛൎദ്ദിപ്പിച്ചി
ട്ടേ നില്ക്കയുള്ളു. അല്ലെങ്കിൽ നൂലു പോലത്തേ കഫം വന്ന
ശേഷം അതു സാവധാനമാകുന്നതുമുണ്ടു. ചിലപ്പോൾ കഠിനമാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1885.pdf/65&oldid=191554" എന്ന താളിൽനിന്ന് ശേഖരിച്ചത്