താൾ:CiXIV130 1885.pdf/41

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അവരുടെ കുടിയിരിപ്പിന്നു നിൎണ്ണയിച്ച സമയങ്ങളെയും
അതിരുകളെയും നിശ്ചയിച്ചു. അപ്പോ. ൧൭, ൨൬. ൩൭

ചെയ്വാൻ നിശ്ചയിക്കയും ചെയ്തു എന്നാൽ “കരിമ്പു എന്നു ചൊല്ലി വേരോളം ചവെക്ക
ല്ല” എന്നു വെച്ചു പഠിപ്പിന്നു ഒരതിർ വെപ്പാൻ സംഗതി കണ്ടു. നല്ല ഉദ്യോഗം കിട്ടേ
ണ്ടതിന്നു പല ആളുകൾ അഛ്ശന്റെ പ്രവൃത്തി വിട്ടു നിരസിച്ചു ഉയൎന്ന സ്ക്കൂളിൽ ചേൎന്നു
പഠിക്കുന്നു. അതിനാൽ ഉദ്യോഗം അന‌്വേഷിക്കുന്നവരുടെ കൂട്ടം അത്യന്തം പെരുകയും
കൃഷിപ്രവൃത്തിക്കും കൈത്തൊഴിലുകൾക്കും ആൾ പോരാതെ പോകയും ചെയ്യുന്നതി
നാൽ സൎക്കാർ ഉയൎന്ന സ്ക്കൂളുകളിൽ ഫീസ്സു വളരേ കയറ്റി അതു മുതലുള്ളവൎക്കും വിശേ
ഷബുദ്ധിയുള്ളവൎക്കും അത്രേ ഉണ്ടായാൽ മതി, എന്നു കല്പിച്ചിരിക്കുന്നു.

ബ്രഹ്മസമാജക്കാരുടെ നാഥനായ ബാബുകേശബുചന്ദ്രസേൻ മദ്രാസിൽ വെച്ചു അ
ന്തരിച്ചു. അവൻ ആദിയിൽ വളരേ ബുദ്ധിയും ഭക്തിയും ഉള്ള ഒരാൾ ആയിരുന്നു.
ക്രിസ്തീയവേദത്തിന്റെ സത്യം അവന്റെ ഹൃദയത്തിൽ പറ്റിവന്നപ്പോൾ, അനുസ
രിപ്പാൻ വളരേ പ്രയാസം തോന്നിയതുകൊണ്ടു തനിക്കായി തന്നേ ഒരു രക്ഷാവഴിയെ
അന‌്വേഷിപ്പാൻ തുടങ്ങി. വളരേ കാലമായി തപ്പി തപ്പി നോക്കിയ ശേഷം ഹിന്തു
മതത്തെ ശുദ്ധമാക്കിയാൽ അതും രക്ഷെക്കായി മതി എന്നുദ്ദേശിച്ചു ബ്രഹ്മസമാജം എന്ന
യോഗത്തെ സ്ഥാപിക്കയും ചെയ്തു. ഈ യോഗത്തിൽ ബഹു വിശേഷമായ പ്രസംഗ
ങ്ങളെ കഴിച്ചു ഹിന്തുമതത്തിന്നും ജാതിക്കും നവീകരണം വേണം എന്നു എപ്പോഴും പ്ര
സ്ഥാപിച്ചും കൊണ്ടു നടന്നു എങ്കിലും “പിടിച്ചു വലിച്ചു കുപ്പായം ഇട്ടാൽ പറിച്ചു കീറി
പ്പോകും” എന്ന വാക്കിനെ ഓൎക്കായ്കകൊണ്ടു ഹിന്തുമതത്തെ നന്നാക്കുന്നതിന്നു പകരം
അവൻ താൻ അഹംഭാവത്തിൽ വീണു, സ്വന്തബുദ്ധിയിൽ അത്രേ ആശ്രയിച്ചു, താൻ
അവതരിച്ചു വന്ന ഈശ്വരൻ ആകുന്നു, എന്നു ഒടുക്കം നടിച്ചു നടന്നു. അങ്ങിനെ
“ജ്ഞാനി എന്നു ചൊല്ലി മൂഢനായി തീൎന്നു.” ആകയാൽ

അകത്തു രത്നങ്ങൾ നിറഞ്ഞഗേഹം
പുകഞ്ഞുപോയാൽ കരിതന്നെയാകും!

എന്നാൽ ബ്രാഹ്മണരും മറ്റു ഉയൎന്ന ജാതികളും മാനുഷ്യപ്രിയം കാട്ടേണ്ടതിന്നു പറയർ,
പുലയർ മുതലായ ഹീനജാതികളുടെ പരിഷ്കാരത്തിന്നും അവരെ ഇപ്പോഴത്തെ താണ
സ്ഥിതിയിൽനിന്നു ഉയൎത്തി മറ്റുള്ള ജാതികളുടെ നിലയിൽ കരേറ്റുവാനായിട്ടും ബങ്ക
ളൂരിൽ ഒരു സഭ സ്ഥാപിച്ചു. ഈ സഭയിലേ വൈസപ്രെസിഡെണ്ട ഒരു ബ്രാഹ്മണൻ
ഇതിന്നായി ൮,൦൦൦ ഉറുപ്പിക ദാനമായി കൊടുപ്പാൻ വാഗ്ദത്തം ചെയ്തിരിക്കുന്നു. ഈ
പണം ഏല്പിക്കും വരേ മാസത്തിൽ ൨൫ ഉറുപ്പിക ചെലവിന്നായി കൊടുപ്പാൻ നിശ്ച
യിച്ചു. ഈ യോഗത്തിന്റെ ആഗ്രഹം എന്തെന്നാൽ:

1. താണ ജാതികളുടെ പഠിപ്പിന്നായി ബങ്കളൂരിൽ പ്രത്യേകം സ്ക്കൂൾ സ്ഥാപിക്ക.
2. ഹിന്തുശാസ്ത്രത്തിൽ പാണ്ഡിത്യമുള്ളവരെ കൊണ്ടു അവരോടു ഹിന്തുമതം പ്ര
സംഗിക്ക.

ഹിന്തുജനങ്ങളുടെ ഉപകാരത്തിന്നായി വളരേ പ്രയത്നിക്കുന്ന ലെയിട്ടനർ
സായ്പ് ലന്തനിൽ വെച്ചു ഹിന്തുബാല്യക്കാൎക്കു ഭ്രഷ്ടത കൂടാതേ പാൎക്കേണ്ടതിന്നു ഒരു ഭവ
നം എടുപ്പിപ്പാൻ വിചാരിക്കുന്നു. അതിൽ ഹിന്തുക്കളെ തന്നേ പണിക്കാരാക്കി കുറവു
കൂടാതേ എല്ലാ കാൎയ്യങ്ങൾ ഹിന്തുക്കളുടെ ആചാരപ്രകാരം നടത്തുകയും ചെയ്യും. അതി
ന്നായി ൪൦,൦൦൦ ഉറുപ്പികയോളം വേണ്ടി വരും.

ബൊംബായിസംസ്ഥാനത്തിൽ ഇക്കഴിഞ്ഞ കൊല്ലത്തിൽ പല സ്ഥലങ്ങളിൽ
വെള്ളത്തിന്റെ പെരുക്കം കൊണ്ടു വളരേ നഷ്ടം വന്നിരിക്കുന്നു. സുറാത്തിന്നു സമീ

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1885.pdf/41&oldid=191500" എന്ന താളിൽനിന്ന് ശേഖരിച്ചത്