താൾ:CiXIV130 1885.pdf/51

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ആരെങ്കിലും മനുഷ്യരുടെ മുമ്പിൽ എന്നെ ഏറ്റു പറഞ്ഞാൽ, അവനെ
ഞാനും സ്വൎഗ്ഗസ്ഥനായ എന്റെ പിതാവിൻ മുമ്പിൽ ഏറ്റു പറയും. മത്ത. ൧൦. ൩൨. ൪൭

THE DEATH OF A SECRET CHRISTIAN (A Vision).
ഒരു രഹസ്യ ക്രിസ്ത്യാനന്റെ മരണം (ദൎശനം).

കുറത്തിപ്പാട്ടു.

1 കാലഗണങ്ങൾ പറന്നു നാലു ദിക്കിൽനിന്നു
ജ്വാലകത്തിക്കുന്നു കണ്ണും ശൂലവും മിന്നുന്നു
മാലപോൽ സൎപ്പം അണിഞ്ഞു കാലകാലവീരൻ
വാലുചുഴറ്റിപ്പതിച്ചു കോലവിരൂപാക്ഷൻ.

2 പൊട്ടു പൂണൂലും ധരിച്ചിട്ടൊട്ടു കുഡുംബിക്കാർ
ചട്ടകളഞ്ഞിട്ടു പൂട്ടിക്കെട്ടി വരുന്നേരം
തൊട്ടതിലോർ നഷ്ടനെ അറുമട്ടുകെട്ട ക്രൂരൻ
ഇട്ടു നിലത്തിൽ അവനെ ഒട്ടുമാത്രനേരം.

3 ക്ഷീണവും ആയാസവും അങ്ങേറിവന്നു പാരം
കാണികൾ ഗ്രഹിച്ചു പാപി വീണതിന്റെ സാരം
വേണമോ ദാഹത്തിനെന്നവർ വിളിച്ചന്നേരം
ബാണതുല്യം ചാടിപേയും കാട്ടിമഹാഘോരം.

4 ദേഹശക്തിമാറി മുഷ്കും ഭാവജാലം പോയി
ശോകവും നാനവിധത്തിൽ പാപിക്കുളവായി
ലോകധനം ബന്ധുജനം സാരമില്ലെന്നായി
പോകുവാൻ കാലം അണഞ്ഞിതെന്നു ബോധമായി.

5 ശീതമേറി കണ്കുഴിഞ്ഞു ബോധമേറമാറി
ഏതുലോകത്തെന്നറിയാഞ്ഞു ഉള്ളിൽ ഭീതിയേറി
ഭൂതജാലങ്ങൾ അണഞ്ഞന്നേരം വാശികൂറി.
ഖേദവും പാപിക്കു നിറവായി ഭാവം മാറി.

6 നാഗവാഹനൻ പിശാചൻ വേഗമോടിക്കൂടി
ലോകവഞ്ചകൻ വേതാളം ഓടിവന്നു ചാടി
ശോകമില്ലാതാക്കുമെന്നു ചൊല്ലി നൃത്തമാടി
ഭോഗമെട്ടും കാട്ടി അട്ടഹാസിച്ചു കൊണ്ടാടി.

7 വാദമുണ്ടായങ്ങുപേയും പാപിയും ഒട്ടേറെ
ഖേദമെന്തെടോ! നിനക്കു എന്നരികിൽ പോരേ
മോദമോടു ലീലക്രീഡചെയ്തു പാൎക്ക നേരേ
ഏതു നാഥനും നിനക്കുണ്ടാകയില്ലന്നേരം.

8 ഇത്തരം പേയിൻ വചനം കേട്ടു ഭയം പൂണ്ടു
സത്വരം പരിഭ്രമിച്ചു പാപിചൊല്ലുന്നുണ്ടു
കൎത്തനേശുവിൻ അടിയാൻ ഞാനറിക പേയേ!
സത്യമിതു നിൻ നരകത്തഞ്ചു മഹാതീയെ.

9 പൂജ നിനക്കേറെ നാൾ ഞാൻ ചെയ്തതുണ്ടോ പോക
നീച ബിംബാരാധനകൾ ഞാൻ വെടിഞ്ഞതോൎക്ക
വ്യാജമന്ത്രം ഞാൻ ജപിച്ചതല്പം എന്നുൾക്കൊൾ്ക
പൂശും തിരു നീരണിഞ്ഞില്ലേറെ നാൾ ഞാൻ നോക്ക.

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1885.pdf/51&oldid=191523" എന്ന താളിൽനിന്ന് ശേഖരിച്ചത്