താൾ:CiXIV130 1885.pdf/50

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൬ നിങ്ങളുടെ വാക്കു ഉവ്വ ഉവ്വ എന്നും, ഇല്ല ഇല്ല എന്നും ആയിരിക്കട്ടെ;
ഇവറ്റിന്നു മീതെയുള്ളതു ദോഷത്തിൽനിന്നു ആകുന്നു. മത്ത. ൫, ൩൭.

ഞ്ഞ കൊല്ലത്തിൽ വീണ്ടും തന്റെ ദേശത്തിൻ രാജസ്ഥാനം പ്രാപിക്കുമ്പോൾ, ഇനി മേ
ലാൽ നല്ല അനുസരണത്തോടു വാഴ്ചകഴിക്കാം, എന്നു വാഗ്ദത്തം ചെയ്തു എങ്കിലും

ഓരോരോ ധൎമ്മങ്ങളും പറഞ്ഞു വാഴും പോഴും
നാരിമാരോടു കേളിയാടീടും പോഴും പിന്നെ
തന്നുടെ ജീവൻ ഇപ്പോൾ പോം എന്നു തോന്നും പോഴും
എന്നിവ നാലിങ്കലും അസത്യം പറഞ്ഞാലും
എന്നുമേ ദോഷം ഇല്ലയെന്നു കേളിയും ഇല്ലേ; എന്നു ഹിന്തുശാസ്ത്രം അ
നുവദിക്കുന്ന പ്രകാരം, രാജസ്ഥാനം കിട്ടേണ്ടതിന്നു ഇല്ലാത്തതു പറഞ്ഞാൽ എന്തു ദോ
ഷം, എന്നു വിചാരിച്ചു പറഞ്ഞതാകയാൽ “ പിടിച്ചപ്പോൾ ഞെക്കി ഇടാഞ്ഞാൽ ഇളക്കു
മ്പോൾ കടിക്കും.” എന്നതിനെ ഇംഗ്ലിഷ്ക്കാൎക്കു അറിവാൻ സംഗതിവരുത്തി. സ്വന്ത
ദേശത്തിൽ എത്തി വാഴ്ച ഏറ്റപ്പോൾ മുമ്പേത്തതു പോലേ അതിക്രൂരതയോടും അന്യാ
യത്തോടും രാജ്യകാൎയ്യങ്ങളെ നടത്തുവാൻ തുടങ്ങി. ഒടുക്കം തന്റെ ക്രിയകൾക്കു തക്ക
ശിക്ഷയിൽ അകപ്പെട്ടു. അവന്റെ അധികാരത്തിൽ ഇഷ്ടപ്പെടാത്ത ചില ജാതികൾ
മത്സരിച്ചു, അവന്റെ നേരേ പുറപ്പെട്ട യുദ്ധത്തിൽ അവനെ പിടിച്ചു കൊന്നു കളഞ്ഞു.

അറുപതു കൊല്ലത്തോളം നിരന്തരമായി ബെദ്വാന്ന ജാതിയിൽ മിശ്യൻപ്രവൃത്തി
നടത്തിയ മൊഫാത് സയ്പ് കഴിഞ്ഞ പ്രകാരം കേൾ്ക്കുന്നു. അവന്റെ ഏകപുത്രി കീൎത്തി
പ്പെട്ട ലീവിംഗസ്ഥൻ പണ്ഡിതരുടെ ഭാൎയ്യ ആയിരുന്നു.

മദഗാസ്കർ എന്ന ദ്വീപിന്റെ റാണി മരിച്ചു. ൨൦ വയസ്സുള്ള രാജഫിന്തരാഹെതി
എന്നവൾ സിംഹാസനം ഏറി എന്നതു പ്രാഞ്ചുകാർ അറിഞ്ഞിട്ടു ഈ ദ്വീപിന്മേൽ
അധികാരം പ്രാപിപ്പാൻ നല്ല തഞ്ചം കണ്ടു യുദ്ധക്കപ്പലുകൾ അങ്ങോട്ടയച്ചു. ഓരോ
ബലാത്കാരം പ്രവൃത്തിക്കയും ചെയ്ത പ്രകാരം മുമ്പേ കേട്ടുവല്ലോ. എന്നാൽ പുതിയ രാ
ജ്ഞി നല്ല ബുദ്ധിയും ധൈൎയ്യവുമുള്ള ഒരു ബാല്യക്കാരത്തി ആകയാൽ പ്രാഞ്ചുക്കരുടെ
നേരേ ഭയം കൂടാതേ നില്ക്കുന്നു. ഇനി ആരുടെ പക്ഷം ജയം ഉണ്ടാകും എന്നതു അറി
വാൻ പാടില്ല.

മിസ്രദേശത്തിലും വടക്കുള്ള അഫ്രിക്കയിൽ എങ്ങും നടപ്പുദീനം ഭയങ്കരമായി വ്യാപി
ക്കുന്നതിനാൽ ആ ദീനം വിലാത്തിയിലേക്കു പ്രവേശിക്കാതിരിക്കേണ്ടതിന്നു വളരേ
സൂക്ഷിക്കുന്നു. ഇതാല്യദേശത്തിൽ എങ്ങും കിഴക്കിൽനിന്നു വരുന്ന കപ്പലുകൾക്കു ആ
ളുകളെ ഇറക്കുന്നതിന്നു ൧൦ ദിവസം താമസം കല്പിച്ചിരിക്കുന്നു.

അങ്ങിനെ ലോകത്തിലേ സംഭവങ്ങൾ എല്ലാം നമ്മോടു പലപ്രകാരത്തിൽ മനു
ഷ്യരുടെ നിൎഭാഗ്യതയെയും തൃപ്തികേടിനെയും വൎണ്ണിക്കുന്ന സമയം നാം മനസ്സലിഞ്ഞു
ഈ സങ്കടമുള്ള സ്ഥിതിയെ നന്നാക്കേണ്ടതിന്നു ആഗ്രഹമുള്ളവരായിരുന്നാൽ നാം ദൈ
വകല്പനകളെ ചെവിക്കൊള്ളേണം എന്നത്രേ. അപ്പോൾ ദൈവം താൻ നമ്മെ അഭ്യ
സിപ്പിക്കയും നമ്മെ പ്രയോജനമുള്ളവരാക്കി തീൎക്കുകയും ചെയ്യും.“ നമ്മുടെ സമാധാനം
നദിപോലെയും നമ്മുടെ നീതി സമുദ്രത്തിലേ തിരകൾ പോലെയും ഇരിക്കും”.

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1885.pdf/50&oldid=191520" എന്ന താളിൽനിന്ന് ശേഖരിച്ചത്