താൾ:CiXIV130 1885.pdf/58

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൪ യഹോവാ ഭരിക്കുന്നു, എന്നു പുറജാതികളുടെ ഇടയിൽ പറവിൻ; അവൻ
നേരായിട്ടു ജനങ്ങളോടു വിധിക്കും. സങ്കീ. ൯൬, ൧൦

മല്ല ബുദ്ധിപാകതയും മനസ്സുറപ്പും പ്രാപിക്കയും ചെയ്തു. ആ
സമയം മിശ്യൻപ്രവൃത്തിയെ കുറിച്ചു ഓരോ വൎത്തമാനപത്രങ്ങ
ളെ വായിച്ചു ആ കാൎയ്യത്തിലും പരിചയവും സന്തോഷവും വ
ൎദ്ധിച്ചു വന്നു. ൧൮൦൦ ഇലേ വേനല്ക്കാലത്തു തന്നേ വിടുതലായി
ബ്ലുംഹൎത്ത് വീട്ടിൽ എത്തിയപ്പോൾ അഛ്ശൻ ദീനം പിടിച്ചു പ്രാ
ണസങ്കടമായി കിടക്കുന്നതു കണ്ടു ദുഃഖിച്ചു പരിചയമുള്ള ഒരു
ബോധകന്റെ അപേക്ഷ പ്രകാരം തിരുവെള്ളിയാഴ്ച ഒരു ഗ്രാമ
ത്തിൽ പ്രസംഗിക്കേണ്ടതിന്നു പോയി എല്ലാവൎക്കും അനുഗ്രഹമാം
വണ്ണം ക്രൂശിക്കപ്പെട്ട രക്ഷിതാവിനെ ഘോഷിച്ചതിന്റെ ശേഷം
തന്റെ സഹോദരി സഹോദരരോടൊന്നിച്ചു അഛ്ശന്റെ അടുക്കേ
തിരിച്ചെത്തിയാറേ അവൻ സദ്യ തയ്യാറാക്കി എട്ടു ചങ്ങാതികളെ
ക്ഷണിച്ചിട്ടുണ്ടായിരുന്നു. അനന്തരം കുട്ടികളെ പ്രായപ്രകാരം ത
ന്റെ കട്ടിലരികിൽ നിറുത്തി, യേശുവങ്ങു മരിച്ച നാഴികയിൽ താ
നും ഇപ്പോൾ മരിക്കുമന്നറിയിച്ചു ഒരു പാട്ടു പാടിച്ചു പ്രാൎത്ഥിച്ചു
എല്ലാവരും മുട്ടുകുത്തുവാൻ കല്പിച്ചു ഓരോരുത്തൎക്കു പ്രത്യേകമായി
ഓരോ അനുഗ്രഹം കൊടുക്കയും ചെയ്തു. നമ്മുടെ ഗൊത്ലീബിന്നു
കിട്ടിയ ആശീൎവ്വാദമാവിതു:— “നീ ദൈവകരുണയുടെ ആയുധമാ
യി പുറജാതികളിൽ കൎത്തൃവേലയെ നടത്തുവാൻ തക്കവണ്ണം ക
ൎത്താവു നിന്നെ പരിശുദ്ധാത്മാവിന്റെ വരങ്ങളാൽ അനുഗ്രഹി
ക്കും.” എന്നിങ്ങനേ പ്രവചിച്ചാശീൎവ്വദിച്ചതിൽ പിന്നേ അഛ്ശൻ
വിടവാങ്ങി നിദ്രപ്രാപിച്ചു. മകനോ ആ വാക്കു ഓൎത്തു കൎത്താവി
നെ മുറുക പിടിക്കയും മിശ്യൻവേലയിൽ അതി ശ്രദ്ധയോടേ ദൃ
ഷ്ടിവെച്ചു അതിനെ പറ്റി ഒരു പണ്ഡിതരുടെ പാഠകങ്ങളെ കേ
ൾ്ക്കയും ചെയ്തു. ഇവ്വണ്ണം ബ്ലുംഹൎത്ത് ൧൮൦൩ഇൽ തന്റെ വിദ്യാ
ഭ്യാസത്തെ വഴിപോലേ തികെച്ചു മേധാവികളുടെ മുമ്പാകേ പരീ
ക്ഷ കൊടുത്തു നേടി മാനം ആൎജ്ജിക്കയും ചെയ്തു. ആ സമയം ത
ന്നേ ബ്ലുംഹൎത്ത് അന‌്വേഷിക്കാതേ കണ്ടു ഒരു ഉദ്യോഗം പ്രാ
പിച്ചു പ്രവൃത്തി തുടങ്ങുവാൻ സംഗതിവന്നതെങ്ങിനേയെന്നാൽ
ബാസൽപട്ടണത്തിൽ ഭക്തിശാലികളും വിദ്വാന്മാരുമായ ചിലർ
ക്രിസ്തീയസത്യത്തെ കൂട്ടില്ലാതേ വെടിപ്പായി കാത്തുകൊണ്ടു ക്രിസ്തീ
യഭക്തിയെ വൎദ്ധിപ്പിപ്പാൻ വേണ്ടി ൧൭൮൦ ഇൽ ഒരു സംഘമായി
യോജിച്ചു ഗൎമ്മാന്യരാജ്യത്തിലെങ്ങും ചിതറിപ്പാൎക്കുന്ന ഓരോ വി
ശ്വാസികളെ അവയവങ്ങളായി അംഗീകരിച്ചു. പിന്നേ കാലക്ര
മേണ അവയവങ്ങൾ പെരുകി വന്നാറേ പരസ്പരം സംബന്ധം ഉറ

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1885.pdf/58&oldid=191540" എന്ന താളിൽനിന്ന് ശേഖരിച്ചത്