താൾ:CiXIV130 1885.pdf/59

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യഹോവായുടെ വഴി ഉത്തമന്നു ഉറപ്പു, എന്നാൽ അന്യായം പ്രവൃത്തിക്കു
ന്നവൎക്കു പരിഭ്രമം ഉണ്ടാകും. സുഭാ. ൧൦, ൨൯. ൫൫

പ്പിക്കേണ്ടതിന്നും കൎത്തൃവേലയാകുന്ന മിശ്യൻകാൎയ്യത്തെ കൊണ്ടു
ള്ള വൎത്തമാനങ്ങളെ ബോധിപ്പിച്ചു വിശ്വാസികളെ അതിന്നായിട്ടു
ഉത്സാഹിപ്പിക്കേണ്ടതിന്നും മാസാന്തരം ഉള്ളോരു പത്രം പരസ്യമാ
ക്കേണ്ടതിന്നു തുടങ്ങി ഇങ്ങിനേ സംഘം ദൈവാനുഗ്രഹം അനുഭ
വിച്ചു പലൎക്കും അനുഗ്രഹമായി തീരുകയും ചെയ്തു. എന്നാൽ
ബ്ലുംഹൎത്ത് തന്റെ വിദ്യാഭ്യാസം തികെക്കുന്നതിന്നു മുമ്പേ തന്നേ
ആ സംഘത്തിന്റെ രായസസ്ഥാനം ഒഴിഞ്ഞിട്ടു സംഘമേധാവി
കൾ ഒരു സ്നേഹിതന്റെ ആലോചന കേട്ടു അവനെ വിളിച്ചു
അവൻ താമസിയാതേ അവിടേ പ്രവേശിക്കയും തനിക്കു മുമ്പേ
പരിചയമുള്ള സ്പിത്ലർ എന്ന സ്നേഹിതനോടു കൂടേ മേളിച്ചു മേവു
കയും ചെയ്തു. അവിടേ പ്രവൃത്തിച്ചും പഠിച്ചും സ്നേഹം കാണിച്ചും
അനുഭവിച്ചും കൊണ്ടു നാലു വൎഷം ബാസൽപട്ടണത്തിൽ പാൎത്തു
വിൎത്തമ്പൎഗ്ഗിലേ രാജാവിന്റെ കല്പനയാൽ ഒരു ചെറിയ ഊരിൽ
ബോധകസഹായകനായി. മേല്പെട്ട ബോധകൻ ക്രിസ്തീയജീവനി
ല്ലാതേ ലൌകികഭാവമുള്ളവനായിരുന്നെങ്കിലും രണ്ടു സംവത്സരം
കൊണ്ടു ആ സഭയിൽ സുവിശേഷം പ്രസംഗിച്ചും ദീനക്കാരെ കണ്ടു
ആശ്വസിപ്പിച്ചും കൊണ്ടു സാഫല്യമാമാറു കൎത്താവിനെ സേവി
പ്പാൻ ഇട വന്നു. എന്നാറേ ബാസൽപട്ടണത്തിൽ വീണ്ടും ഒരു
പ്രവൃത്തി കിട്ടുവാൻ ആഗ്രഹിച്ചിരിക്കേ വിൎത്തമ്പൎഗ്ഗിലേ സഭാമേ
ധാവികളുടെ വിളിയെ അനുസരിച്ചു ചെറിയൊരു സഭയിലേ ബോ
ധകസ്ഥാനം കൈക്കൊണ്ടു കല്ല്യാണം കഴിച്ചതിന്റെ ശേഷം ആ
പ്രവൃത്തിയെ ആരംഭിക്കയും ചെയ്തു. എന്നാൽ താൻ നോക്കേണ്ടു
ന്ന സഭ ഏകാന്തദേശത്തിലിരിക്കകൊണ്ടു അവിടേക്കു ഒരു ക്രിസ്തീയ
സ്നേഹിതനാകട്ടേ യുദ്ധംനിമിത്തം ഇംഗ്ലന്തിൽനിന്നു വല്ല മിശ്യൻ
വൎത്തമാനമാകട്ടേ എത്തായ്കയാൽ ഒരു ക്രിസ്തീയച്ചങ്ങാതി പ്രയാ
സേന ചില മിശ്യൻപത്രങ്ങളെയും ഇന്ത്യാരാജ്യത്തിലേ വേലയെ
കുറിച്ചുള്ള ഒരു പുസ്തകത്തെയും അയച്ചപ്പോൾ അവൻ നന്ന സ
ന്തോഷിച്ചു ആ പുസ്തകത്തെ ഗൎമ്മാന്യഭാഷയിൽ ആക്കിയതിനാൽ
ഗൎമ്മാന്യരാജ്യങ്ങളിൽ മിശ്യൻ വേലയിലേ ശ്രദ്ധയെ നന്ന വൎദ്ധിപ്പിക്ക
യും ചെയ്തു. അതിന്നിടയിൽ തകൎത്ത യുദ്ധം നടന്നതുകൊണ്ടു അ
നേക പേർക്രിസ്ത്യാനികൾ മയക്കത്തിൽനിന്നുണൎന്നു മാനസാന്തര
പ്പെട്ടുംകൊണ്ടു ജീവനുള്ള ദൈവത്തെ അന‌്വേഷിച്ചു പോന്നു. ബാ
സൽപട്ടണത്തിലും യുദ്ധത്തിൻ അലമ്പൽ ഏറയുണ്ടായിട്ടും അ
വിടത്തേ ഭക്തിമാന്മാർ യുദ്ധാരവാരം കൂട്ടാക്കാതേ ദൈവരാജ്യത്തിൻ

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1885.pdf/59&oldid=191541" എന്ന താളിൽനിന്ന് ശേഖരിച്ചത്